ഇ. സോമനാഥിന്റെ വിയോഗത്തിൽ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക അനുശോചിച്ചു

മയാമി (ഫ്ലോറിഡ): മുതിർന്ന മാധ്യമപ്രവർത്തകനും മലയാള മനോരമ മുൻ സീനിയർ സ്പെഷൽ കറസ്പോണ്ടന്റുമായ ഇ. സോമനാഥിന്റെ അകാല വിയോഗത്തിൽ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക അനുശോചനം രേഖപ്പെടുത്തി. രാഷ്ട്രീയം, പരിസ്ഥിതി തുടങ്ങിയ മേഖലകളിൽ കേരളം കണ്ട ഏറ്റവും മികച്ച മാധ്യമ പ്രവർത്തകരിൽ ഒരാൾ നഷ്ടമായത് മാധ്യമരംഗത്തെ കൂടുതൽ ശുഷ്കമാക്കുന്നു. മികച്ച ശൈലിയിൽ രാഷ്ട്രീയലേഖനങ്ങളും പംക്തികളും എഴുതുമ്പോഴും എല്ലാവരോടും സമഭാവനയോടെ പെരുമാറിയ വ്യക്തി ആയിരുന്നു അദ്ദേഹമെന്ന് സഹപ്രവർത്തകർ അനുസ്മരിക്കുന്നു. ‘ആഴ്ചക്കുറിപ്പുകൾ’ എന്ന പേരിൽ മലയാള മനോരമ എഡിറ്റോറിയൽ പേജിൽ സോമനാഥ് ദീർഘകാലം എഴുതിയ പ്രതിവാര രാഷ്ട്രീയ പംക്തി കേരളമാകെ ചർച്ച ചെയ്തവയാണ്. സോമനാഥിന്റെ ‘നടുത്തളം’ നിയമസഭാവലോകനങ്ങൾ സൂക്ഷ്മ നിരീക്ഷണം കൊണ്ടും മൂർച്ചയേറിയ ആക്ഷേപഹാസ്യശരങ്ങൾ കൊണ്ടും വേറിട്ടുനിന്നു-മനോരമ പ്രസിദ്ധീകരിച്ച ചരമ അറിയിപ്പിൽ ചൂണ്ടിക്കാട്ടുന്നു. അദ്ദേഹത്തിന്റെ വേർപാടിൽ ദുഖാർത്ഥരായ കുടുംബാംഗങ്ങളോടും ബന്ധുമിത്രാദികളോടും തങ്ങളുടെ ദുഖവും അറിയിക്കുന്നതായി പ്രസ് ക്ലബ്…

ഷെരീഫ് അലിയാരുടെ നിര്യാണത്തിൽ മലയാളി അസ്സോസ്സിയേഷൻ ഓഫ് ഗ്രേയ്റ്റർ ഫിലഡൽഫിയ (മാപ്പ്) അനുശോചിച്ചു

ഫിലഡൽഫിയ: അമേരിക്കയിലെ മലയാളി വോളിബോൾ പ്രേമികളുടെ പ്രിയങ്കരനും ജിമ്മി ജോർജ്ജ് മെമ്മോറിയൽ ടൂർണ്ണമെന്റിന്റെ സ്ഥാപക നേതാക്കളിലൊരാളുമായിരുന്ന ഷെരിഫ് അലിയാരുടെ നിര്യാണത്തിൽ മലയാളി അസ്സോസ്സിയേഷൻ ഓഫ് ഗ്രേയ്റ്റർ ഫിലഡൽഫിയ (മാപ്പ്) അനുശോചനം രേഖപ്പെടുത്തി. കായികലോകത്തിനു അലിയാർ നൽകിയ സംഭാവനകൾ മഹത്തരമായിരുന്നുവെന്നും, മാപ്പിനെയും അതിലെ അംഗങ്ങളെയും ഏറെ സ്നേഹിച്ചിരുന്ന അലിയാരുടെ വേർപാട് കായിക ലോകത്തിനും മാപ്പിനും എന്നും ഒരു നഷ്ടമായിരിക്കുമെന്നും തോമസ് ചാണ്ടി പറഞ്ഞു. മുൻ പ്രസിഡന്റ് ശാലു പുന്നൂസ്, ജോൺസൻ മാത്യു, കൊച്ചുമോൻ വയലത്ത്, ജിജു കുരുവിള, ശ്രീജിത്ത് കോമത്ത്, സാബു സ്കറിയാ, സജു വർഗ്ഗീസ്, ജെയിംസ് പീറ്റർ എന്നിവരും മറ്റ് കമ്മറ്റി അംഗങ്ങളും അനുശോചനം അറിയിച്ചു.

ഡാളസ് കേരള അസോസിയേഷൻ മുൻ ഡയറക്ടർ ജയ കൈനൂരിന്റെ ആകസ്മിക നിര്യാണത്തിൽ കേരള അസോസിയേഷൻ അനുശോചിച്ചു

ഡാളസ്: കേരള അസോസിയേഷന്റെ മുൻ സോഷ്യൽ സർവീസ് ഡയറക്ടർ, ജയ (കൈനൂർ) പന്നിക്കാട്ടിന്റെ (46) ആകസ്മിക വിയോഗത്തിൽ ഡാളസ് കേരള അസോസിയേഷൻ അനുശോചനം അറിയിച്ചു. അസോസിയേഷന്റെ സജീവ അംഗമായിരുന്ന ജയയുടെ വിയോഗം സംഘടനക്കു തീരാനഷ്ടമാണെന്ന് നിയുക്ത സെക്രട്ടറി അനശ്വർ മാമ്പിള്ളിയുടെ അനുശോചന സന്ദേശത്തിൽ പറയുന്നു. പൊതുദര്ശനം ജനുവരി  7 വെള്ളിയാഴ്ച 12 മുതൽ 2വരെ ഡാളസ് വെബ്ചാപ്പൽ ഹ്യൂഗ്‌സ് ഫ്യൂണറൽ ഹോമിൽ നടക്കും തുടർന്ന് സംസ്കാരവും.

റവ. ഡോ.പി.എസ് ഫിലിപ്പിൻ്റെ ആകസ്മിക വിയോഗത്തിൽ ഇന്റർനാഷണൽ പ്രയർ ലൈൻ അനുശോചിച്ചു

ഹൂസ്റ്റൺ : അസംബ്ലീസ് ഓഫ് ഗോഡ്സൂപ്രണ്ട് റവ.ഡോ പി.എസ് ഫിലിപ്പിൻ്റെ ആകസ്മിക വിയോഗത്തിൽ ഇന്റർനാഷണൽ പ്രയർ ലൈൻ ആദരാഞ്ജലികൾ അർപ്പിക്കുകയും, ദുഃഖത്തിലായിരിക്കുന്ന കുടുംബാഗങ്ങൾ , സഭ വിശ്വാസികൾ എന്നിവരെ അനുശോചനം അറിയിക്കുകയും,അവരുടെ ആശ്വാസത്തിനായി പ്രാർത്ഥിക്കുകയും ചെയ്യുന്നതായി ഐ പി അൽ കോർഡിനേറ്റർ സി വി സാമുവേൽ പറഞ്ഞു ഡിസംബർ 14 ചൊവാഴ്ച വൈകീട്ട് ചേർന്ന ഇന്റർനാഷണൽ പ്രയർ ലൈൻ 396 മത് പ്രയർ മീറ്റിംഗിൽ ആമുഖ പ്രസംഗം നട ത്തുകയായിരുന്നു അദ്ദേഹം . 1947 സെപ്റ്റംബർ 18 ന് ജനിച്ച പി.എസ്. ഫിലിപ്പ് ഇന്ത്യയിലെ വിവിധ ബൈബിൾ കോളേജുകളിൽ നിന്നും വേദപഠനം നടത്തി .1968 ൽ പുനലൂർ ബെഥേൽ ബൈബിൾ കോളേജിൽ അധ്യാപകനായിരുന്നു . 1985 മുതൽ 2009 വരെ പുനലൂർ ബെഥേൽ ബൈബിൾ കോളേജിന്റെ പ്രിൻസിപ്പൾ സ്ഥാനം വഹിച്ചു. 2009 ൽ വെസ്റ്റ് മിനിസ്റ്റർ സെമിനാരിയിൽ…

ജെഫിന്‍ കിഴക്കേക്കുറ്റിന്റെ വേര്‍പാടില്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ആദരാഞ്ജലി

ചിക്കാഗോ: ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റിന്റെയും, ഡോളിയുടെയും പുത്രന്‍ ജെഫിന്‍ കിഴക്കേക്കുറ്റിന്റെ (22) വേര്‍പാടില്‍ പ്രസ് ക്ലബ് എക്സിക്യൂട്ടീവ് കമ്മിറ്റിയും അഡ്വൈസറി ബോർഡും മറ്റു ഭാരവാഹികളും അഗാധമായ ദുഃഖം രേഖപ്പെടുത്തി. ജെഫിന്റെ മാതാവ് ഡോളി നീണ്ടൂർ ആക്കകൊട്ടാരത്തിൽ കുടുംബാംഗമാണ്. ജെറിൻ, ജെസ്റ്റിൻ, ജോ (ജോസഫ്) എന്നിവർ സഹോദരങ്ങളാണ്. ചിക്കാഗോയിൽ വച്ച് നടത്തപ്പെട്ട ഇന്ത്യാ പ്രസ്ക്ലബ്ബിന്റെ അന്താരാഷ്‌ട്ര മീഡിയാ കോൺഫ്രൻസിൽ പിതാവ് ബിജു കിഴക്കേക്കുറ്റിനൊപ്പം നിറ സാന്നിധ്യമായിരുന്നു ജെഫിൻ. പിതാവിനെപ്പോലെ തന്നെ മാധ്യമ ശ്രദ്ധ അവഗണിച്ചു പിന്നിലായിരുന്നു പ്രവർത്തനം എപ്പോഴും. ഓഡിയോ വിഷ്വൽ മേഖലയിൽ പഠനം പൂർത്തിയാക്കിയ ജെഫിന് സൗണ്ട് റെക്കോർഡിങ് സ്റ്റുഡിയോ തുടങ്ങാൻ ഉള്ള ആഗ്രഹം പങ്കു വെച്ചതായി പ്രസ് ക്ലബ് ജനറൽ സെക്രട്ടറി സുനിൽ ട്രൈസ്റ്റാർ അനുസ്മരിക്കുന്നു. സുഗമമായി കോൺഫറൻസ്‌ നടത്താൻ പുറകിൽ നിന്ന് ഒത്തിരി സഹായിച്ച ഒരാളാണ് ജെഫിൻ.…

ജെഫിന്‍ കിഴക്കേക്കുറ്റിന് ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് പെന്‍സില്‍വേനിയയുടെ അശ്രുപൂജ

ഫിലഡല്‍ഫിയ: ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റിന്റെ പുത്രന്‍ ജെഫിന്‍ കിഴക്കേക്കുറ്റിന്റെ ആകസ്മിക വേര്‍പാടില്‍ പെന്‍സില്‍വേനിയ ചാപ്റ്ററിന്റെ എല്ലാ അംഗങ്ങളുടേയും അഗാധമായ ദുഖം ബിജുവിനേയും, ഡോളിയേയും കുടുംബാംഗങ്ങളേയും അറിയിക്കുന്നു. ഇന്ത്യാ പ്രസ്‌ക്ലബിന്റെ നാഷണല്‍ കണ്‍വന്‍ഷനില്‍ ബിജുവിനോടൊപ്പം കണ്‍വന്‍ഷന്റെ വിജയത്തിനായി അഹോരാത്രം പണിയെടുത്ത ജെഫിന്റെ വേര്‍പാട് ഞെട്ടലോടെയാണ് ഇന്ത്യ പ്രസ്‌ക്ലബ് അംഗങ്ങള്‍ ശ്രവിച്ചത്. ബിജുവിന്റെ കുടുംബത്തിലുണ്ടായ വേര്‍പാടിലും ദുഖത്തിലും ഞങ്ങള്‍ പങ്കുചേരുന്നതായും ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് പെന്‍സില്‍വേനിയ ചാപ്റ്റര്‍ അറിയിച്ചു.

റവ. ഡോ. ജോണ്‍ ഇടപ്പിള്ളിക്ക് ഫിലഡല്‍ഫിയ സമൂഹത്തിന്‍റെ ബാഷ്പാഞ്ജലി

ഫിലഡല്‍ഫിയ: ഹൃദയാഘാതത്തെതുടര്‍ന്ന് നവംബര്‍ 19 ന് തന്‍റെ കര്‍മ്മമണ്ഡലമായിരുന്ന ചാലക്കുടി കാര്‍മ്മല്‍ ഭവനില്‍ നിര്യാതനായ റവ. ഡോ. ജോണ്‍ ഇടപ്പിള്ളി സി.എം.ഐ. (77) ക്ക് ഫിലഡല്‍ഫിയയിലെ ക്രൈസ്തവ സമൂഹം കണ്ണീരോടെ അന്ത്യപ്രണാമം അര്‍പ്പിച്ചു. 1983-1989 കാലയളവില്‍ ഫിലഡല്‍ഫിയയിലെ സീറോ മലബാര്‍ കാത്തലിക് മിഷന്‍റെ പ്രഥമ ഡയറക്ടറും, ഇന്‍ഡ്യന്‍ കാത്തലിക് അസോസിയേഷന്‍റെ (ഐ.സി.എ) സ്പിരിച്വല്‍ ഡയറക്ടറുമായിരുന്നു റവ. ഡോ. ജോണ്‍ ഇടപ്പിള്ളി. സംസ്കാരം ഞായറാഴ്ച്ച ഉച്ചക്ക് രണ്ടുമണിക്ക് ഇരിഞ്ഞാലക്കുട രൂപതാ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, തൃശൂര്‍ ദേവമാതാ പ്രോവിന്‍ഷ്യള്‍ റവ. ഡോ. ഡേവീസ് പനയ്ക്കല്‍ എന്നിവരുടെ കാര്‍മ്മികത്വത്തില്‍ ചാലക്കുടി കാര്‍മ്മല്‍ ഭവനില്‍ നടന്നു. പരേതനോടുള്ള ബഹുമാനസൂചകമായി ഫിലഡല്‍ഫിയ സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ പള്ളിയില്‍ അനുസ്മരണ ബലിയും പരേതനുവേണ്ടി പ്രത്യക പ്രാര്‍ത്ഥനകളും ഇന്ന് (നവംബര്‍ 21 ഞായറാഴ്ച) നടത്തി. ഇടവക വികാരി റവ. ഫാ. കുര്യാക്കോസ്…

ഈശോ ജേക്കബിന്റെ നിര്യാണത്തില്‍ ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഹ്യൂസ്റ്റണ്‍ ചാപ്റ്റര്‍ അനുശോചിച്ചു

ഹ്യൂസ്റ്റണ്‍: ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഹ്യൂസ്റ്റണ്‍ ചാപ്റ്ററിന്റെ സെക്രട്ടറിയും മുന്‍ പ്രസിഡന്റുമായിരുന്ന ഈശോ ജേക്കബിന്റെ വേര്‍പാടില്‍ ഫ്രണ്ട്‌സ് ഓഫ് തിരുവല്ല അനുശോചിച്ചു. മികച്ച സംഘാടകനും മാധ്യമപ്രവര്‍ത്തകനും സാംസ്‌ക്കാരിക സാഹിത്യ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു ഇദ്ദേഹം. മലയാള മനോരമുടെ തിരുവല്ല ബ്യൂറോയില്‍ ഏറെക്കാലം പ്രവര്‍ത്തിച്ചിരുന്നതിനാല്‍ ഈ മേഖലയുമായി അഭേദ്യമായ ബന്ധമുണ്ടായിരുന്ന ഈശോ ജേക്കബ്ബ് നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഫ്രണ്ട്‌സ് ഓഫ് തിരുവല്ലയുടെ നേതൃത്വത്തില്‍ നടത്താന്‍ മുന്‍കൈയെടുത്തിരുന്നു. കേരളത്തെ പിഴുതെറിഞ്ഞ പ്രളയകാലത്ത് സഹായവുമായി മുന്നിട്ടിറങ്ങിയ ചാപ്റ്ററിനെ മുന്നില്‍ നിന്ന നയിച്ച ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് സംഘടന നിരവധി അന്ധര്‍ക്ക് വാക്കിങ് സ്റ്റിക്ക് ഉള്‍പ്പെടെ വിതരണം ചെയ്തത്. ഹ്യൂസ്റ്റണിലെ ഇന്തോ അമേരിക്കന്‍ ബിസിനസ് ഫോറത്തിന്റെ വൈസ് ചെയര്‍മാനായിരുന്നു. ചങ്ങനാശേരി സെന്റ് വിന്‍സന്റ് ഡീ പോള്‍ സെമിനാരിയില്‍ അധ്യാപകന്‍, മലയാള മനോരമയില്‍ കറസ്പോണ്ടന്റ്, ഫോര്‍ട്ട് ബെന്റ് സ്റ്റാര്‍ ന്യൂസ് വീക്കിലി പ്രൊഡക്ഷന്‍ മാനേജര്‍, വോയിസ് ഓഫ്…

ടി. ഹരിദാസിന് ബ്രിട്ടനിലെ തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു

ലണ്ടന്‍: പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തൃശ്ശൂര്‍ ജില്ലയിലെ ഗുരുവായൂരില്‍ നിന്നും ഉന്നത പഠനത്തിന് എത്തി, പിന്നീട് ലണ്ടന്‍ ഇന്ത്യന്‍ എംബസിയില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനായും, അതോടൊപ്പം മലയാളികളുടെ ഭക്ഷണരുചികളുടെ സ്ഥാപനങ്ങള്‍ ലണ്ടന്‍കാര്‍ക്ക് പരിചയപ്പെടുത്തിയും ടി. ഹരിദാസ് ഏവര്‍ക്കും പ്രീയപ്പെട്ടവനായിത്തീര്‍ന്നു. ഹരിയേട്ടനെ പരിചയപ്പെട്ടിട്ടുള്ളവര്‍ക്ക് എന്തെങ്കിലുമൊക്കെയായിരുന്നു അദ്ദേഹം. എന്നും പുഞ്ചിരിയും സൗമ്യതയും മുഖമുദ്രയായുള്ള വ്യക്തിത്വത്തിനുടമയായ ഹരിയേട്ടന്‍ മലയാളികള്‍ക്ക് വേണ്ടി എതു പ്രതിസന്ധിഘട്ടങ്ങളിലും പരിഹാരം കണ്ടെത്തുവാന്‍ മലയാളി സമൂഹത്തിനു മുന്നില്‍ മുന്‍പന്തിയില്‍ അണിനിരന്നിരുന്ന ഒരാളായിരുന്നു. ബ്രിട്ടനിലെ തൃശ്ശൂര്‍ ജില്ല സൗഹൃദവേദിയുടെ രക്ഷാധികാരിയായും കേരളത്തില്‍ നിന്ന് ബ്രിട്ടനിലേയ്ക്കുള്ള കുടിയേറ്റത്തില്‍ യുകെയിലെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, ബിസിനസ്സ്, സാമുദായിക മണ്ഡലങ്ങളിലേയ്ക്ക് തൃശ്ശൂര്‍ ജില്ല നല്‍കിയ കനത്ത സംഭാവനയാണ് ലണ്ടനിലെ ഇന്ത്യന്‍ എംബസിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന ടി.ഹരിദാസ് എന്ന അതുല്യ പ്രതിഭ. യുകെയിലെ തൃശ്ശൂര്‍ ജില്ല സൗഹൃദവേദിയുടെ വളര്‍ച്ചയില്‍ രക്ഷാധികാരിയായ ടി.ഹരിദാസ് നല്‍കിയ സേവനങ്ങളെയും അദ്ദേഹം ചുക്കാന്‍ പിടിച്ച്…

ശ്രീമാൻ ജോസഫ് പടന്നമാക്കലിന്റെ വേര്‍പാടില്‍ ദുഃഖ സ്മരണയോടെ…..

സൗമ്യൻ, മിതഭാഷി, തൂലികാചലനത്തിൽ ധാരാളി, പാരായണത്തിൽ പിശുക്കില്ലാത്തവൻ, മുഖം കവിഞ്ഞൊഴുകുന്ന പുഞ്ചിരിയുടെ ഉടമ, നിർഭയനായ വിമർശകൻ, അന്വേഷണ ബുദ്ധിയോടെ അവലോകനം ചെയ്യുന്നവൻ, സത്യാന്വേഷണ തല്പരൻ…. ഇതെല്ലാമായിരുന്നു പോയ വർഷം ഏപ്രിൽ ഒൻപതിന് അമേരിക്കൻ മലയാളികളെ മൊത്തത്തിൽ ഞെട്ടിപ്പിച്ചുകൊണ്ട് വിട്ടകന്നു പോയ ശ്രീ ജോസഫ് പടന്നമാക്കല്‍. ജീവിതത്തിന്റെ നല്ല ഭാഗം കേരളത്തിലെ കത്തോലിക്കാ സഭയുടെ നവീകരണത്തിനുവേണ്ടി ഉഴിഞ്ഞു വെച്ച വ്യക്തിയായിരുന്നു പ്രൊഫ. ജോസഫ് പുലിക്കുന്നേൽ. എഴുപതുകളിൽ സഭാധികൃതരുടെ വീഴ്ചകളെ ചൂണ്ടിക്കാണിക്കാൻ ധൈര്യം കാണിച്ച ഏക സഭാംഗം അദ്ദേഹമായിരുന്നു. പിൽക്കാലത്ത്, ഓൺലൈൻ മാധ്യമങ്ങളുടെ വരവോടെ സഭാധികാരികളുടെ അഴിഞ്ഞാട്ടങ്ങളെ പരസ്യമായി ചോദ്യം ചെയ്യാൻ അനേകം സഭാസ്നേഹികൾ മുന്നോട്ടുവന്നു. 2003 – ലാണെന്നു തോന്നുന്നു കെ.സി.ആർ.എം – പാലാ, “അല്‍മായ ശബ്ദം” എന്ന ഒരു ബ്ലോഗിന് ജന്മം നൽകി. എഴുത്തിന്റെ വഴിയിലേക്കിറങ്ങാൻ അരമനസ്സുമായി നിന്ന ശ്രീ പടന്നമാക്കലിനെ കൈപിടിച്ചിറക്കിയത് കെ.സി.ആർ.എം അമേരിക്കയുടെ അദ്ധ്യക്ഷനായ…