സുരേഷ് കൂവാട്ടിന്റെ “മലക്കാരി” പ്രകാശനം ചെയ്തു

യുവ എഴുത്തുകാരൻ സുരേഷ് കൂവാട്ടിന്റെ ഏറ്റവും പുതിയ നോവലായ “മലക്കാരി”, പെരിന്തൽമണ്ണ സബ് കലക്ടർ ശ്രീധന്യ സുരേഷ് I. A. S. പ്രകാശനം ചെയ്തു. ഇതിനോടകം വായനക്കാരുടെ ശ്രദ്ധപിടിച്ചുപറ്റിയ പുസ്തകം, പ്രമുഖ എഴുത്തുകാരി ഷീലാ ടോമിയുടെ അവതാരികയോടെയാണ് വിപണിയിലെത്തുന്നത്. കണ്ണൂർ കൈരളി ബുക്ക്സ് ആണ് പുസ്തകത്തിന്റെ പ്രസാധകർ. “അധിനിവേശത്തിന്റെ ചരിത്രം മാത്രം പറയുന്ന വയനാടിന്റെ ഭൂമികയിൽ നിന്നും ആദ്യമായി ചുരമിറങ്ങി പോയവരുടെ കഥപറയുകയാണ് “മലക്കാരി”. എൺപതുകളിൽ തൊഴിലിടങ്ങളിലേക്ക് പറിച്ചുനടപെട്ട കീഴാള പെൺകുട്ടികൾ വളർന്നുവരുന്ന ദേശമോ സാഹചര്യങ്ങളോ അന്വേഷിക്കാൻ പോലുമാവാതെ മക്കളെ നഷ്ടപെട്ട, നിസ്സഹായരായ മാതാപിതാക്കൾക്ക് വേണ്ടിയാണ് “മലക്കാരി” സമർപ്പിക്കുന്നത് എന്ന് എഴുത്തുകാരൻ അഭിപ്രായപ്പെട്ടു. “കീഴാളന്റെ മനസ്സിലൂടെ കഥ പറയാൻ ശ്രമിക്കുന്നു എന്നതാണ് “മലക്കാരി” എന്ന നോവലിന്റെ മേന്മ. ദേശത്തെയും മനുഷ്യരെയും അറിയാൻ ഇവിടെ എഴുത്തുകാരൻ ഉദ്യമിക്കുന്നുണ്ട്. മേലാളന്റെ വയലിലും കാലിത്തൊഴുത്തിലും ഒരു വർഷം വല്ലി പണി എടുക്കാൻ…

‘ബഷീർ ഫെസ്റ്റ്’ ജൂലൈ 2 മുതൽ 5 വരെ

ബേപ്പൂർ നിയമസഭാ മണ്ഡലത്തിന്റെ ആഭിമുഖ്യത്തിലാണ് ഫെസ്റ്റ് നടക്കുക. ഫെസ്റ്റിനോടനുബന്ധിച്ച് ജില്ലാ-സംസ്ഥാന തലങ്ങളിൽ പരിപാടികൾ നടക്കും. കോഴിക്കോട്: സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ 28-ാം ചരമവാർഷികത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാർ ജൂലൈ 2 മുതൽ 5 വരെ ബഷീർ ഫെസ്റ്റ് സംഘടിപ്പിക്കും. പൊതുമരാമത്ത്, ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഫെസ്റ്റിനോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. ബേപ്പൂർ നിയമസഭാ മണ്ഡലത്തിന്റെ ആഭിമുഖ്യത്തിലാണ് ഫെസ്റ്റ് നടക്കുക. ഫെസ്റ്റിനോടനുബന്ധിച്ച് ജില്ലാ-സംസ്ഥാന തലങ്ങളിൽ പരിപാടികൾ നടക്കും. ബഷീറിന്റെ വസതിയിൽ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ജൂലൈ രണ്ടിന് നടക്കും. ഫെസ്റ്റിന്റെ ഭാഗമായി ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ ചലച്ചിത്ര-ഡോക്യുമെന്ററി പ്രദർശനം നടത്തും. ഫെസ്റ്റിനോടനുബന്ധിച്ച് ബഷീറിന്റെ ഛായാചിത്ര ഡ്രോയിംഗ് മത്സരം, ഫോട്ടോ പ്രദർശനം, നാടൻ ഭക്ഷ്യമേള, നാടകം, ഗസൽ സന്ധ്യ തുടങ്ങിയ പരിപാടികൾ നടക്കും. അതോടൊപ്പം മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്മാർ പങ്കെടുക്കുന്ന സെമിനാറുകളും സാംസ്കാരിക സമ്മേളനങ്ങളും നടക്കും.…

യുവ കലാപ്രതിഭകള്‍ക്ക് ബോണ്‍ ടു ഷൈന്‍ സ്‌ക്കോളര്‍ഷിപ്പുമായി സീ, ഗിവ് ഇന്ത്യ സംയുക്ത സംരംഭം

കൊച്ചി: രാജ്യത്തെ വളര്‍ന്നുവരുന്ന ബാല കലാകാരന്‍മാര്‍ക്കുളള ചവിട്ടുപടിയായി ബോണ്‍ ടു ഷൈന്‍ എന്ന സ്‌കോളർഷിപ്പ് സംരംഭവുമായി സീ എന്റടെയിന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ സി.എസ്.ആർ വിഭാഗവും ഗിവ് ഇന്ത്യയും. കലാപരമായ കഴിവ് പ്രകടമാക്കുന്ന മികച്ച പ്രതിഭകളെ തിരിച്ചറിഞ്ഞ് അവരുടെ തിളക്കം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യമാണ് ഈ ശ്രമത്തിന് പിന്നിലുള്ളത്. പെണ്‍കുട്ടികളെ ശാക്തീകരിക്കുന്നതിനും ഇന്ത്യന്‍ കലാരൂപങ്ങള്‍ക്ക് ഒരു പുനര്‍ജനി നല്‍കാനുമുള്ള ഒരു മാര്‍ഗമായിട്ടാണ് ഈ സ്‌ക്കോളര്‍ഷിപ്പിനെ കാണുന്നത്. വിവിധ കലാരൂപങ്ങളിലായി എത്രയോ പ്രതിഭകള്‍ ഉള്ള രാജ്യമാണ് ഇന്ത്യ. എന്നാല്‍ വളരെ അപൂര്‍വ്വമായി മാത്രമാണ് അവരുടെ കഴിവുകള്‍ അംഗീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്നത്. പരിമിതമായ മാര്‍ഗ്ഗങ്ങളിലൂടെ മാത്രം തങ്ങളുടെ കഴിവുകള്‍ക്ക് പ്രചോദനം ലഭിക്കുന്നുള്ളൂ എന്ന് ആശങ്ക കാരണം വിവിധ കലാരൂപങ്ങളില്‍ വൈദഗ്ധ്യം തെളിയിച്ച കരകൗശല കലാകാരന്‍മാരുടെ എണ്ണം കുറഞ്ഞ് വരുന്നതായിട്ടാണ് കാണുന്നത്. ഇത്തരം മതില്‍ക്കെട്ടുകള്‍ തകര്‍ത്ത് രാജ്യത്തെ അടുത്ത തലമുറയുടെ റോള്‍ മോഡലുകളാകാനും…

പുന്നയൂര്‍ക്കുളം സാഹിത്യ സമിതിയുടെ ‘കൃതിയും കര്‍ത്താവും’ സാഹിത്യ സദസ് ജൂണ്‍ 5 ഞായറാഴ്ച

പുന്നയൂർക്കുളം സാഹിത്യ സമിതിയുടെ ‘കൃതിയും കർത്താവും സാഹിത്യ സദസ്’ ജൂണ്‍ 5 ഞായറാഴ്ച വൈകീട്ട് 8 മണിക്ക് സൂമിലൂടെ നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. ഗ്രന്ഥ കർത്താവ് തൻ്റെ പുസ്തകത്തെ കുറിച്ചും, രചനാ സ്മരണകളെ കുറിച്ചും നേരിട്ട് സംസാരിക്കുന്ന, പുന്നയൂർക്കുളം സാഹിത്യ സമിതിയുടെ കൃതിയും കർത്താവും സാഹിത്യ സദസ് വായനക്കാരനെ തൻ്റെ വായനാ ഓർമ്മകളിലേക്ക് മടക്കി കൊണ്ടുപോകാനും, വായനയെ പരിപോഷിപ്പിക്കാനുമാണ് ലക്ഷ്യം വയ്ക്കുന്നത്. എല്ലാ മാസവും ആദ്യ ഞായറാഴ്ചകളിലാണ് പരമാവധി ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന ഈ പരിപാടി നടത്താന്‍ ഉദേശിക്കുന്നത്. ജൂണ്‍ 5 ഞായറാഴ്ച കൃതിയും കർത്താവും എന്ന സാഹിത്യ സദസ്സിന്‍റെ നാലാം അദ്ധ്യായത്തില്‍, മലയാളത്തിന്‍റെ പ്രിയ സാഹിത്യകാരനും, വയലാര്‍ അവാര്‍ഡ്‌ ജേതാവുമായ ടി.ഡി രാമകൃഷ്ണന്‍ നമ്മളോടൊപ്പം ചേരുന്നു. തൻ്റെ, വയലാര്‍ അവാര്‍ഡ്‌ നേടിയ “സുഗന്ധി എന്ന ആണ്ടാൾ ദേവനായകി” എന്ന കൃതിയെ മുൻനിർത്തി അദ്ദേഹം നമ്മളോട് സംസാരിക്കും.…

69 വർഷങ്ങൾക്ക് ശേഷം നിലമ്പൂർ ആയിഷയുടെ ജീവിതം വീണ്ടും സ്റ്റേജിൽ

കോഴിക്കോട്: 1953-ൽ നിലമ്പൂർ ആയിഷ എന്ന പതിനാറുകാരിയെ വേദിയിൽ വെച്ച് വധിക്കാൻ ശ്രമിച്ചത് കേരളത്തിലെ മതഭ്രാന്തന്മാർ കലയ്‌ക്കെതിരെ നടത്തിയ ഏറ്റവും പ്രകടമായ ആക്രമണമായി (അന്ന്) രേഖപ്പെടുത്തിയിട്ടുണ്ട്. കാരണം? ഒരു നാടകത്തിൽ അഭിനയിക്കാൻ ധൈര്യപ്പെട്ട ആദ്യത്തെ മുസ്ലീം സ്ത്രീയാണ് ആയിഷ. മഞ്ചേരി മേലാക്കത്താണ് വെടിവെപ്പ് നടന്നത്. അറുപത്തിയൊൻപത് വർഷങ്ങൾക്ക് ശേഷം, പുരോഗമന ശബ്ദങ്ങളെ അടിച്ചമർത്താൻ മതമൗലികവാദികൾ ശ്രമിക്കുമ്പോഴും, മുസ്ലീം സമുദായത്തിൽ ഒരു നവോത്ഥാന തരംഗത്തിന് തുടക്കമിട്ട ‘എജ്ജ് നല്ലൊരു മനുഷ്യനാകാൻ നോക്ക്’ (നിങ്ങൾ ഒരു നല്ല മനുഷ്യനാകാൻ ശ്രമിക്കുക) എന്ന നാടകത്തിന്റെ റീലോഡഡ് പതിപ്പ് — വ്യാഴം, വെള്ളി ദിവസങ്ങളിൽ നിലമ്പൂരിലാണ് അരങ്ങേറുന്നത്. ഇ കെ അയമു രചിച്ച നാടകം ആധുനിക കാലത്തെ സംഭവങ്ങൾ ഉൾപ്പെടുത്തി സംവിധായകൻ റഫീഖ് മംഗലശ്ശേരി പരിഷ്കരിച്ചിരിക്കുന്നു. “അയാമു മെമ്മോറിയൽ ട്രസ്റ്റിന് കീഴിലുള്ള രണ്ട് മണിക്കൂർ നാടകം ആരംഭിക്കുന്നത് ആയിഷയ്‌ക്കെതിരായ വെടിവെപ്പ് ശ്രമത്തിലാണ്. 69…

‘ബുക്ക്‌സ് എൻ ബിയോണ്ട്’- വായന രസകരവും തടസ്സരഹിതവുമാക്കാനൊരു ലൈബ്രറി

തിരുവനന്തപുരം: മെമ്പർഷിപ്പില്ലാതെ നിങ്ങൾക്ക് ഏതു പുസ്തകവും സൗജന്യമായി വായിക്കാന്‍ തലസ്ഥാന നഗരിയില്‍ ഒരു ലൈബ്രറി വരുന്നു. ഇവിടെ ഒരു പുസ്തകം വായിക്കാൻ നിങ്ങൾ മെമ്പര്‍ഷിപ്പോ വരിസംഖ്യയോ ഒന്നും കൊടുക്കേണ്ടതില്ല…. ലൈബ്രറിയില്‍ പോകുക.. ഇഷ്ടമുള്ള പുസ്തകമെടുത്ത് വായിക്കുക…. തിരിച്ചു നല്‍കുക.. അത്രമാത്രം. ഇനി നിങ്ങൾക്ക് പുസ്തകം വീട്ടിലേക്ക് കൊണ്ടുപോകണമെങ്കിൽ, ചെറിയൊരു സെക്യൂരിറ്റി തുക നൽകണം. എന്നാൽ, പുസ്തകം തിരികെ നൽകുമ്പോൾ ആ പണം കൃത്യമായി തിരികെ നൽകും. വായനയെ സ്നേഹിക്കുന്നവർക്ക്, ‘ബുക്ക്സ് എൻ ബിയോണ്ട്’ – ഈ മാസാവസാനത്തോടെ തുറക്കാൻ സജ്ജമായിക്കൊണ്ടിരിക്കുകയാണ്. തിരുവനന്തപുരം സ്വദേശിയായ സുകേഷ് രാമകൃഷ്ണ പിള്ളയുടെ സ്വപ്ന സാക്ഷാത്കാരമാണ് അതുല്യമായ ഈ ലൈബ്രറി. ഈ 43-കാരന് വായന ഒരു വികാരമാണ്. പുതിയ തലമുറയിൽ നഷ്ടപ്പെട്ടതായി തോന്നുന്ന വായനാശീലം വളർത്തിയെടുക്കുക എന്നതാണ് ഏക ലക്ഷ്യമെന്ന് സുകേഷ് പറയുന്നു. ഇതൊരു ബിസിനസ്സല്ല. അതുകൊണ്ടാണ് ഞങ്ങൾ അംഗത്വ ഫീസ് ഒന്നും…

അലയുടെ ഇ-സ്‌കൂളിന് ഒരു വയസ്; വിപുലമായ വാർഷികാഘോഷങ്ങൾ മെയ് ഒന്നിന്

ചിക്കാഗോ: അല (ആർട് ലൗവേഴ്സ് ഓഫ് അമേരിക്ക) അക്കാദമിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന മലയാളം ഇ- സ്‌കൂളിന്റെ പ്രവർത്തനങ്ങൾ ഒരുവർഷം തികയുന്നതിന്റെ ഭാഗമായി വിപുലമായ വാർഷികാഘോഷ പരിപാടികൾ 2022 മെയ് ഒന്നിന് നടക്കും. മലയാളം മിഷന്റെ പൂർണ്ണമായ സഹായ സഹകരണങ്ങളോടെയാണ് അല നേതൃത്വം നൽകിയ മലയാള ഭാഷാ പഠന പദ്ധതിയുടെ ഒന്നാംഘട്ടം വിജയകരമായി പൂർത്തിയാക്കുന്നത് . അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി നൂറോളം കുട്ടികളാണ് അല അക്കാദമിയിൽ ഓൺലൈൻ വഴി മലയാള ഭാഷാപഠനം നടത്തുന്നത് . അല ഇ- സ്കൂളിൽ പഠിക്കുന്ന എല്ലാ വിദ്യാർത്ഥികളും മികച്ച നിലവാരത്തിൽ പരിശീലനം നേടി തിളക്കമാർന്ന വിജയത്തോടെ ഒരു വർഷം പൂർത്തിയാക്കിയത് അലക്ക് അഭിമാനാർഹമായ നേട്ടമാണ്. മലയാള ഭാഷാ പഠനത്തിനു പുറമെ കുട്ടികൾക്കായി കവിതയും, ചിത്രക്കലയും, മാജിക്കും അടങ്ങിയ ഒരു വേനൽക്കളരിയും അല ഒരുക്കിയിട്ടുണ്ട്. മലയാളം മിഷന്റെ പ്രത്യേക പരിശീലനം ലഭിച്ച അലയുടെ…

സര്‍ഗം ഉത്സവ് സീസണ്‍-3: രാജ്യാന്തര ഭരതനാട്യ മത്സരം അവസാന ഘട്ടത്തിലേക്ക്

കാലിഫോര്‍ണിയ: സാക്രമെന്റോ റീജണല്‍ അസോസിയേഷന്‍ ഓഫ് മലയാളീസ് (സര്‍ഗം) -ന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ‘ഉത്സവ് സീസന്‍ -3’ എന്ന ഓണ്‍ലൈന്‍ ഭരതനാട്യ മത്സരം അവസാനഘട്ടങ്ങളിലേക്ക്. രണ്ട് റൗണ്ടുകളിലായി വിധി നിര്‍ണയിക്കുന്ന ഈ പരിപാടിയുടെ പ്രദര്‍ശനവും, മികച്ച 10 പേരുടെ പ്രഖ്യാപനവും ഏപ്രില്‍ 16 (സബ് ജൂണിയര്‍), ഏപ്രില്‍ 23 (ജൂണിയര്‍), ഏപ്രില്‍ 30 (സീനിയര്‍), മെയ് 1 (അഡള്‍ട്ട്) എന്നീ തീയതികളിലായി നടത്തുന്നു. പരിപാടിയുടെ വിജയികളെ ഗ്രാന്റ് ഫൈനല്‍ ദിനമായ മെയ് 15-ന് പ്രഖ്യാപിക്കും. നോര്‍ത്ത് അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നുമുള്ള നൂറില്‍പ്പരം മത്സരാര്‍ത്ഥികള്‍ ഈ മത്സരത്തില്‍ ഭരതനാട്യ രംഗത്തെ പ്രഗത്ഭരായ ഗുരുക്കള്‍ വിധികര്‍ത്താക്കളായി എത്തി എന്നതും മത്സരത്തിന്റെ മാറ്റുകൂട്ടുന്നു. മേലത്തൂര്‍ ഭരതനാട്യത്തില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. ഷീല ഉണ്ണികൃഷ്ണന്‍, നാട്യരംഗത്തെ നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ പവിത്ര ഭട്ട്, നാല്‍പ്പത്തേഴ് വര്‍ഷത്തിലേറെയായി ഭരതനാട്യ രംഗത്തെ പ്രഗത്ഭയായ…

കേരള കലാകേന്ദ്രം സ്ത്രീരത്ന-കമലാസുരയ്യ പുരസ്കാര സമർപ്പണം ഏപ്രിൽ 28-ന്

തിരുവനന്തപുരം: വിവിധ മേഖലകളിലെ പ്രമുഖരായ വനിതകളെ ആദരിക്കുന്നതിനായി കേരള കലാകേന്ദ്രം ഏർപ്പെടുത്തിയ സ്ത്രീരത്ന പുരസ്കാരങ്ങളും നവാഗത എഴുത്തുകാരികൾക്ക് ആയി ഏർപ്പെടുത്തിയ കമലാ സുരയ്യ ചെറുകഥാ അവാർഡുകളും ഏപ്രിൽ 28ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ നിയമസഭാ സ്പീക്കർ എം ബി രാജേഷ് സമ്മാനിക്കും. ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സീനിയർ സയന്റിസ്റ്റ് ഡോ. ആർ എസ് ജയശ്രീ, റീജിയണൽ ഇൻസ്റിറ്റ്യൂട്ട് ഓഫ്‌താൽമോളജി സൂപ്രണ്ട് ഡോ. ചിത്ര രാഘവൻ, കവിയും കഥാകൃത്തും നോവലിസ്റ്റും കോളമിസ്റ്റുമായ ശ്രീമതി ബൃന്ദാ പുനലൂർ, അബുദാബി പ്രസ്റ്റീജ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ശ്രീമതി റോഷിനി റോബിന്‍സണ്‍ എന്നിവരെ സ്ത്രീരത്ന അവാർഡുകൾ നൽകി ആദരിക്കും. 10000 രൂപയും ഫലകവും സർട്ടിഫിക്കറ്റും അടങ്ങുന്ന 2022ലെ കമലാ സുരയ്യ ചെറുകഥാ അവാർഡ് സുധ തെക്കെമഠത്തിൽ, സ്പെഷ്യൽ ജൂറി അവാർഡ് ആർ നന്ദിതാ കുറുപ്പ്, സുജാത ശിവൻ, റീന…

കേരള കലാകേന്ദ്രം കമലാ സുരയ്യ ചെറുകഥാ അവാർഡ് സുധ തെക്കേമഠത്തിന്

തിരുവനന്തപുരം: നവാഗത എഴുത്തുകാരികൾക്കായി കേരള കലാകേന്ദ്രം കമലാ സുരയ്യ കൾച്ചറൽ സെന്റർ ഏർപ്പെടുത്തിയ പത്താമത് കമലാ സുരയ്യ ചെറുകഥ അവാർഡ്, സുധ തെക്കേമഠം രചിച്ച ‘ആലിദാസൻ’ എന്ന കഥയ്ക്ക് ലഭിച്ചു. 10,000 രൂപയും ഫലകവും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാർഡ്. സ്പെഷ്യൽ ജൂറി അവാർഡിന് ആർ. നന്ദിത കുറുപ്പ് പന്തളം (കഥ: കുഴിച്ചെടുത്ത ഇരുട്ട്), സുജാത ശിവൻ ഏറ്റുമാനൂർ (ശിവപഞ്ചാഗ്നി), റീന പി.ജി മലപ്പുറം (ദാഹം) എന്നിവരും അർഹരായി. ഡോ. ജോർജ്ജ് ഓണക്കൂർ, പോലീസ് ഡയറക്ടർ ജനറൽ ഡോ. ബി. സന്ധ്യ, കേരള സംഗീത നാടക അക്കാദമി മുൻ സെക്രട്ടറി കെ. ആനന്ദകുമാർ എന്നിവരടങ്ങിയ കമ്മിറ്റിയാണ് പരിഗണനയ്ക്കായി ലഭിച്ച എഴുപത്തിഎട്ട് കഥകളിൽ നിന്നും അവാർഡിന് അർഹമായവ തെരഞ്ഞെടുത്തത്. നിംസ് മെഡിസിറ്റിയുടെ സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്. ഏപ്രിൽ 28 ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കുമെന്ന് കേരള കലാകേന്ദ്രം…