ചൊക്ലി (നോവല്‍ – 75): എച്മുക്കുട്ടി

ഇലിജോ പ്രാഞ്ചീസ് വല്തായിത്തൊടങ്ങീപ്പോ തൃസ്സക്കുട്ടീം പൂവ്വാന്നായി തൊയിലൊറ്പ്പ്‌ന്. പ്രാഞ്ചീസ്ന് സമ്മതണ്ടായില്യ. പപ്പിനീം അമ്മ്ണീം പറഞ്ഞോണം പറഞ്ഞാ തൃസ്സക്കുട്ടിക്ക് ഒരാക്കം ഇണ്ടാക്കീത്. അമ്മച്ചി വീട്ട്ല് ണ്ടാവ്ണത് ഒര് ബാഗ്യല്ലേന്നൊക്കെ പറ്ഞ്ഞപ്പോ തൃസ്സക്കുട്ടി കേട്ട്. അമ്മ്യല്ലേ, മൊക്കള് പറ്ഞ്ഞാ കേക്കാണ്ടിരിക്കാൻ പറ്റ്വോ… അയ്യപ്പുട്ട്യേട്ടൻ ഇന്തുത്തക്കാരനായീച്ചാലും എല്ലരും കേക്കാണ്ട് വിളിക്ക്ണ് തൊട്ടിപ്പറേൻ ന്നന്യാണ്. അദൊന്നും മാറ്റ്ല്ല മനീഷേര്. വട്ടേപ്പം പോലേ തെഴുത്ത് കൊഴ്ത്ത് മിൻസത്ത്ല്ള്ള ഇലിജോനെ ഇട്ത്ത് അമ്മ്ണി പോണകാണുമ്പോ അയ്യപ്പുട്ട്യേട്ടൻ വല്ല ചെടീരേം എല പറച്ച് വായിലിട്ട് അപ്രത്തേക്ക് നോക്ക്യാ നിക്കും. അമ്മ്ണീം ഒന്നും പറേല്യ. അങ്ങ്നെ കൊറേനാള് പോയി. ഇലിജോനെ കണ്ടാ കൊതി വരും. ഒന്ന്ട്ക്കാനും തൊടാനും..കൊഞ്ചിക്കാനും..അങ്ങ്നെ വൈന്നേരം രാത്ത്‌രി മൂട്ട്ന് അയ്യപ്പുട്ട്യേട്ടൻ വന്ന്.കൊച്ചിനെ ഇടുത്തോണം ഇടുത്ത് ആയിരാ മൊത്തി. അന്ന് കോഴിക്കറീം മീൻ വറത്തതും ഒക്കെ കൂട്ടി ചോറും തിന്ന്ട്ടാണ് അയ്യപ്പുട്ട്യേട്ടൻ പോയീത്. അമ്മ്ണിക്ക് അദൊര് വല്യ…

സ്വർഗ്ഗം കിട്ടിയ പത്രോസ് (നർമ്മ കഥ): ജയൻ വർഗീസ്

അങ്ങിനെ പത്രോസിന് സ്വർഗ്ഗം കിട്ടി. അവസാന റൗണ്ട് മത്സരത്തിൽ പത്രോസിന് ഭീഷണിയായി ഒരു പ്രാദേശികമെത്രാൻ വിലങ്ങനെ നിന്നതോടെയാണ് ഫലം അനിശ്ചിതമായി അൽപ്പം നീണ്ടു പോയത്. ദരിദ്രനും, അനാഥനുമായ പത്രോസിന് കാള പൂട്ടലായിരുന്നു ജോലി. പാട വരമ്പിൽ കഞ്ഞിയും, കപ്പയുമായിഎത്തിയ പത്രോസിന്റെ ഭാര്യയുടെ ശരീര വടിവിന്റെ നിമ്നോന്നതങ്ങളിൽ വയലുടമയുടെ വക്രക്കണ്ണുകൾവല്ലാതെ ഉടക്കുന്നതറിഞ്ഞപ്പോൾ പത്രോസ് ആ പണി നിർത്തി. ഭാര്യയുടെ താലിമാല വിട്ടു കിട്ടിയ പണം കൊണ്ട്പത്രോസ് കുറേ പാറപ്പുറം വാങ്ങിയതറിഞ്ഞപ്പോൾ നാട്ടുകാർ മൂക്കത്ത് വിരൽ വച്ചു : “ഈ പത്രോസിന് പ്രാന്താ“ ഭാര്യയുടെ കഴുത്തിൽ കെട്ടുതാലി കാണാഞ്ഞ് ആശ്ചര്യപ്പെട്ട അയൽക്കാരോട് പത്രോസ് പറഞ്ഞു : “അവൾക്ക് ആ നമ്പർപ്ളേറ്റ് വേണ്ട“ കാളകളെ വിറ്റുകിട്ടിയ കാശ് കൊണ്ട് പത്രോസ് കുറേ തമര് വാങ്ങി. പാറകളുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങിയ പത്രോസിന്റെ തമരുകൾ തീർത്ത ദ്വാരങ്ങളിൽ വെടിമരുന്ന് നിറച്ചു തീ കൊളുത്തുമ്പോൾ പൊട്ടിച്ചിതറുന്ന…

ചൊക്ളി (നോവല്‍ – 74): എച്മുക്കുട്ടി

ആ വൈന്നാരാണ്, അമ്മ്ണി പെറ്റേൻറെ പിറ്റൂസാണ് ആ സന്തോഷ്ത്ത്ല് എല്ലര്ക്കും അണ്ടിപ്പുട്ടും കൊഴലപ്പോം ചായേം വെള്മ്പ്മ്പളാണ് കടല് കേറി വന്ന്ത്. മറിയപ്പാറേല്ക്ക് വന്ന്ല്ല. അത്തറ അട്ത്തല്ലല്ലാ തോന്നുമ്മോണം കേറി വരാൻ… പയിനഞ്ചടി പൊക്ക്ത്ത്ല് തെരോള് വരന്നേ.. കാൽത്ത് കട്ല് അകലാക്കം പോയീന്ന്.. അപ്പ അട്യൊക്കേ കണ്ടേര്ന്നൂന്ന്. കടല് കരേമ്മല്ക്ക് കേറി വന്നാ എന്തിറ്റാണ് കാട്ട്ണ്? ആരേനേ വിള്ച്ച് നൊലോള്ച്ചാലും ഒര് കാര്യല്ല.. ഒരു പോല്ലീസാരൻ ഉമ്മിണി നേരം തെങ്ങ്മ്മേ കേറി ഇര്ന്ന്ന്ന് കേട്ട്. തെങ്ങ് അയ്യാളേ ചദിച്ചില്ല്യ.. ബാഗ്യേയി. ഇന്നാട്ട്ന്ന് ഒക്കെ അകലം ഏദാണ്ട് നാട്ട്ലെ നേരം വെളിച്ചായപ്പളാണ്ന്ന് പൂമിക്കുല്ക്കം കടലില് വന്ന്ത്. അത്‌ൻറെ കുലുമാല് ഈയ്യ നാട്ട്ല് വന്ന്പ്പോ വൈന്നാരായി. ഇന്നാ ഇങ്ങ്നെ വര്ന്ന് ആര്ക്കെങ്കിലും അറിയ്യോ.. ഇല്യാ.. നേരാമ്മോണം അത് പറ്ഞ്ഞ് കൊട്ക്ക്ണ വല്ല ഓപ്പീസോളും ണ്ടാവോ.. അദൊക്കല്ലേ എല്ലോട്ത്തും വേണ്ട്ത്.. വല്യ മഴ…

ചിലന്തിവലയിൽ ഒരു ചിത്രശലഭം (നോവല്‍ – 2): അബൂതി

ഓർമ്മകൾ “ഫ്രെഡീ…. ഒന്ന് പതുക്കെ പോ. പ്ലീസ്. നോക്ക്… എൻറെ ഉള്ളിൽ വേറെ ഒരാൾ കൂടിയുണ്ട്… ട്ടൊ. ആ പാവത്തിനെ ഇങ്ങിനെ പേടിപ്പിക്കാതെ…” നിരത്തിൽ ധാരാളം വാഹനങ്ങളുണ്ടായിരുന്നു. അവയ്ക്കിടയിലൂടെ അതിവേഗം വെട്ടിച്ചും തിരിച്ചുമൊക്കെ വാഹനമോടിക്കുകയായിരുന്നു ഫ്രെഡി. തൊട്ടപ്പുറത്ത് പേടിച്ച് ചൂളിയിരിക്കുന്ന സൂസൻ. അവൾ പറഞ്ഞത് കേട്ടപ്പോൾ ചിരിച്ചു കൊണ്ടവൻ പറഞ്ഞു. “ഹഹഹ… പേടിക്ക്യേ? ൻറെ മോനോ? അതൊക്കെ നിനക്ക് ചുമ്മാ തോന്നുന്നതാ.” ഭയത്തിന്നിടയിലും സൂസൻറെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു. “മോനോ? ഓ… അങ്ങിനെ അങ്ങുറപ്പിച്ചോ?” “പിന്നെ…. ഉറപ്പിക്കാതെ? നീ നോക്കിക്കോ… മോനായിരിക്കും. അവൻ കൂടിയിങ്ങു വരട്ടെടീ. എന്നിട്ട് വേണം. നിന്നെ ഒരു പാഠം പഠിപ്പിക്കാൻ. മൂക്കു കൊണ്ട്… കല്ലെടുപ്പിക്കാൻ.” ഫ്രെഡി അത്യാവശ്യം ഉറക്കെ ചിരിച്ചു. അവളുടെ മുഖം പരിഭവത്താൽ കനത്തു. റോഡിൽ നല്ല തിരക്കുള്ള സമയമായിരുന്നു. എന്നിട്ടും അവനവളുടെ കണ്ണുകളിലേക്ക് നോക്കി. അവിടെ, ആ കണ്ണുകളുടെ ആഴങ്ങളിൽ,…

ചൊക്ലി (നോവല്‍ – 73): എച്മുക്കുട്ടി

പിന്നും വന്ന് തെരഞ്ഞ്ട്ക്കല്. ദല്കീ നാട്ട്ലെ വട്ടക്കെട്ട്ടത്ത്ല് ഇരിക്കണ്ട്യോരേയാ തെര്ഞ്ഞ് ഇടുക്ക്ണ്ടേ. ചൊക്ളി ആഗോഷൊക്കെ കണ്ട്…പെട്ടന്നാ കേക്കുമ്പോ സിന്മപ്പാട്ടാന്ന് തോന്നുച്ചാലും അദല്ല, തെര്ഞ്ഞ് ഇടുക്കല്ൻറെ പാട്ടോളാ.. പാറ്ട്ടീരെ, കോങ്ക്രസ്സ് ൻറെ, ഇന്തുത്തക്കാര് ടെ ഒക്കീണ്ട്.. ചൊക്ളീരേ മരങ്ങ്ള് മുഴുക്കേനും കൊടിയോളാ..ബസ്സോട്ണ വല്യവയീല് മാത്രല്ല, എടോഴീല്ള്ള മര്ങ്ങളിലും തുണി പൊയിഞ്ഞ് ഓരോരോ പാറ്ട്ടീരെ സൊന്താക്കല്.. മരങ്ങള് അങ്ങനേണ്ല്ലോ. വയീല് നിക്കണോണ്ട് ആരക്കും എന്തിറ്റ് വേണങ്കിലും ചിയ്യാം. ഒര് തുള്ളി വെള്ളം കമത്തീട്ടില്ല്ങ്ക്ലും ഇമ്മ്ളെ സൊന്തം പോല്യങ്ങ്ട്ട് ചിയ്യാം. ആ തെരഞ്ഞെടുക്കല്ല് പാറ്ട്ടീന്ന്യാണ് ജയ്ച്ചത്. ദല്കീല്ക്ക് പോണ്ടോര് അദികോം പാറ്ട്ടീരെ ആള്കാരാര്ന്നു. അപ്പ്ളാണ് നായനാര് ന്ന് പറേണ്ണ പാറ്ട്ടീരെ വല്യോര് നേദാവ് ചത്താ പോയീത്.. പപ്പിനി മുമ്പത്തെ അന്തി നെലോളിച്ച് ല്ല. അവള്ക്ക് ഇത്തരി ഒര് തൊയിരം ആയ്ണ്ട്. അത്റക്ക് പ് രാന്തെട്ത്ത് കരേണ്ടാന്ന് തോന്ന്യേ ആവോ..ഇന്നാലും ടീ വീല്…

ചൊക്ളി (നോവല്‍ – 72): എച്മുക്കുട്ടി

ഓയിന്നേട്ടന്റൊപ്പം പൊയേല് പോയി കുൾച്ചു.. സൊന്തം മക്ക്ളേനെപ്പറ്റ്യാ ആരൂല്യാണ്ടായേനേപ്പറ്റ്യാ പാറൂട്ടീരെ വീട്ട്ല് മിറ്റത്ത് കെട്ക്കണേനെപ്പറ്റ്യാ ഇത്തറ വല്യ സൂക്കട്ള്ളേനെപ്പറ്റ്യാ ഒന്നും ദണ്ണപ്പെട്ണില്ല ഓയിന്നേട്ടൻ. വെഷമപ്പടി എല്ലര്ക്കും പറ്റിക്കാൻ പാകത്ത്ലായ ആദിവാസിയോളേ പറ്റ്യാണ്. ചോയിച്ച് വന്നപ്പ പറ്യേ.. ആദിവാസി യോളെ കൂട്ട്ത്ത്ല് ല്ലാച്ചാലും അയിൻറെ അര്ക്കും പര്ക്കും ഒക്ക്യായി ഓയിന്നേട്ടൻ പണീട്ത്ത് ണ്ട്ന്ന്.. ആദിവാസ്യോള്ക്ക് മൂപ്പൻണ്ട്.. ഒര് പാവം. ആള്കാര് മൂപ്പ്ന് വെറ്റ്ല പൊകല്യൊക്കെ കൊട്ത്ത് അവര്ടെ ബൂമി പണീട്ക്കാൻ വേടിക്കും. കൊർച്ച് നാള് ബൂമില് ഇണ്ടാവണത് ഒക്കെ കൊണ്ടന്ന് കൊടക്കും. ആദിവാസ്യോള്ക്ക് വേണ്ടതാ അവറ്റ എട്ക്കുള്ളോ. നാളത്ത്ക്ക് പെട്ടീല് വെക്ക്ല്ല. അത്തറ പാവങ്ങളാന്ന് കണ്ടപ്പോ, തിന്നാൻ ള്ളത് കൊടത്തില്ലേങ്ങേന്താ ചാരായം കൊടക്കുന്നായി. ആദിവാസി ആണങ്ങള് നല്ല കുടിയമ്മാരായി.. പെണ്ണങ്ങളെ ഈയ്യ നാട്ടോളീന്ന് ചെന്ന സൂത്തറക്കാര് രണ്ടാം കെട്ടാക്കി. നാട്ട്ല് പാര്യേം മക്കളും വേറെണ്ടാവും. അവടി ആദിവാസിയായിറ്റ് ഒര്…

കഷ്ടകാലം വരുമ്പം…..! (നര്‍മ്മം): ജോണ്‍ ഇളമത

അങ്ങനെ ഒരു കഷ്ടകാലത്ത് അതു സംഭവിച്ചു. കാര്യം പറയാമല്ലോ. എനിക്കൊരൊറ്റ അമ്മാച്ചനേ ഒള്ളൂ, കുര്യാക്കോച്ചായന്‍. കുര്യാക്കോച്ചായന്‍. എക്‌സ് മിലിറ്ററിയാണ്. വളിച്ച അശ്ശീല ചൊവയുള്ള ഫലിതം പൂള്ളീടെ കൂടെപ്പിറപ്പാണ്. ക്വാറ്റാ മിലിട്ടറി കുതിര റം അടിച്ചു കഴിഞ്ഞാല്‍ അതിന്റെ അതിര് ചെലപ്പം അപ്പറോം പോകും. അങ്ങനെഒള്ള കുര്യാക്കോച്ചായന്‍ സദാ വേദനയൊള്ള പെമ്പ്രന്നോരത്തി പെണ്ണമ്മേം കൂട്ടി ഹൂസ്റ്റണിലെത്തി. കെട്ടിച്ചയച്ച ഏക മകള്‍ കുട്ടിയമ്മേ വിസിറ്റു ചെയ്യാന്‍. അവര് ക്ഷണിച്ചിട്ട് ചെന്നതാ. എന്നാല്‍ എന്തു ചെയ്യാം! അവിടെ മകള്‍ നേഴ്‌സ് കുട്ടിയമ്മേം, ഭര്‍ത്താവ് അഡ്വക്കേറ്റ് ഔസേപ്പച്ചനും ഈ അടുത്ത കാലത്ത് മതം മാറീരിക്കുന്നു. സത്യവിശ്വാസ സഭേല്‍. എതാ സത്യവിശ്വാസ സഭയെന്ന് കുര്യാക്കോച്ചായന് ഒരു പിടീം ഇല്ല. കുര്യാക്കോച്ചായന് ഒന്നറിയാം, കള്ളും, പോര്‍ക്കെറച്ചീം തിന്നാനും, കുടിക്കാനും വരോധമില്ലാത്ത സുറിയാനി പാരമ്പര്യത്തിലാണ് താന്‍ ജനിച്ചതെന്നും, അതനുഭവിക്കാനുള്ള അസുലഭ ഭാഗ്യം എന്നെന്നും തനിക്ക് ജീവിതത്തിലുണ്ടെന്നും. പക്ഷേ,…

ചിലന്തിവലയിൽ ഒരു ചിത്രശലഭം (നോവല്‍ ആരംഭിക്കുന്നു)

അദ്ധ്യായം 1: കാത്തിരിക്കുന്നവർ മഴയുണ്ട്. ചെറിയ മിന്നലും മുരൾച്ചയുമുണ്ട്. ഭൂമിയാകെ തണുത്തു വിറച്ചിരിക്കുന്നു. കടുത്ത ഇരുട്ടിൽ, വീടിൻറെ ഏതോ കോണിൽ നിന്നും ചീവീടിൻറെ നിർത്താത്ത കരച്ചിൽ. പാവം; അതെങ്ങിനെയോ അകത്ത് പെട്ട് പോയതാണ്. എത്ര കരഞ്ഞാലും, അത് കേൾക്കാൻ വേറൊരു ചീവീട്, ആ വീട്ടിലില്ലെന്ന് അതിനറിയില്ലല്ലോ! ആദം കയ്യിലെ കളിപ്പാട്ടത്തിൻറെ; ഒരു ദിനോസറിൻറെ തല പിടിച്ചു തിരിക്കുകയാണ്. ഹാളിലെ പുരാതനമായ വലിയ ക്ലോക്ക്, ഒൻപത് മണിയായെന്ന് അതി ഗംഭീരമായി വിളിച്ചു പറഞ്ഞു. സൂസൻ വായിച്ചു കൊണ്ടിരുന്ന പുസ്തകത്തിൽ നിന്നും മെല്ലെ മുഖമുയർത്തി! “ആദം….. ആ ഡോളിൻറെ തല! ഒരു സാധനവും കേടുവരുത്താതിരിക്കരുത്. ട്ടോ.” ആദം ഒന്ന് ചിരിച്ചു. ഡോൾ അവിടെ ഇട്ടു. ചിണുങ്ങിക്കൊണ്ട് അവളുടെ അടുത്തേയ്ക്ക് വന്നു. “മമ്മാ…. പപ്പായെന്തേ….?” “വരുമെടാ….” അവളൊന്നു പുഞ്ചിരിച്ചു. അവൻറെ കവിളിലൊന്ന് നുള്ളി. “അത്രേം ദൂരേന്ന് വണ്ടിയോടിച്ച് വരണ്ടെ…? മഴയല്ലേ….? മോന്…

ചൊക്ളി (നോവല്‍ – 71): എച്മുക്കുട്ടി

‘ആദിവാസ്യോളേ വെടിവെച്ച് കൊന്ന്.. കുടിലോള് കത്ത്ച്ച്. എല്ല് രേം പിട്ച്ച് ജേല്ലാക്കി.. ഒര് പോല്ലീസാര് നും ചത്ത് പോയീരാ…ചൊക്ള്യേ’ന്ന് ഓയിന്നൻ കമ്മ്ളാണ് പറ്ഞ്ഞേ. കെട്ട്ടം പണി നടക്കേര്ന്ന്. ‘മുത്തങ്ങാന്നാ കൊപ്പങ്ങാന്നാ അങ്ങ്നെ എന്തിറ്റോ ഒര് സലാണ്.’ ചൊക്ളി ഒക്കേം കേട്ട് നിന്ന്. ഓയിന്നൻ കമ്മ്ള്ക്ക് കവിള് വാറ്പ്പാണ്. നായര്ണ് യാതി. ഈയ്യ സൂക്കട് വന്നേപ്പിന്നെ കമ്മളെ സൊന്തം ചെക്കമ്മാര് വീട്ട്ല് കേറ്റ്ല്ല. ബാര്യേണ്ങ്ങീ മുപ്പാട് ന്നെ ചത്ത് പോയി. കവ്ള് വാറ്പ്പ് പഗരണ സൂക്കടൊന്നും അല്ലാന്നാണ് വെങ്ങിട്ടു ഡോക്കിട്ടറ് പറ്ഞ്ഞേ. ചെക്കമ്മാര് ക്ക് അമ്മ ചത്തേപ്പിന്നെ അപ്പ്നൊര് ഊദ്രവാണ്. അയിന് പാകത്ത്ന് ഈയ്യ കവ് ള് വാറ്പ്പ് വന്ന്. ചെക്കമ്മാര്ക്ക് അപ്പ്നെ വേണ്ടാന്ന് വെക്കല് അങ്ങ്നെ എള്പ്പാവേം ചീതു. ഇപ്പോ പപ്പടണ്ടാക്കണ പണ്ടാരത്തി പാറുക്കുട്ടീരവ്ട്യാണ് കമ്മ്ള് കെട്ക്കണ്. പാറുക്കുട്ടീരെ പറ്മ്പ്ണ് പറ്മ്പ്. പച്ച നെറം എത് ര…

അയല്‍ക്കാരിയുടെ മേല്‍ കരുണ ചൊരിയേണമേ (നര്‍മം)

“കറിയാച്ചാ ഒന്നിങ്ങു വന്നേ… സ്‌മോളും സ്‌മോക്കുമായിരിക്കാതെ” പെണ്ണമ്മേടെ വിളി, കൂടൊരു വിര്‍ബല്‍ബ്യൂസും. സന്ധ്യയായാല്‍ ഒന്നു വീശണം, ഏറിയാ രണ്ടുപെഗ്ഗ് വോഡ്ക. പുകവലി നന്നേ കൊറച്ചിരിക്കുകയാ, അതും വീശുമ്പം മാത്രം. എന്നിട്ടും കല്ല്യാണം കഴിച്ച നാള്‍ തുടങ്ങിയ വിര്‍ബല്‍ അബ്യൂസ് ശീലമാ ഈ ഉരുവിടല്‍. കേട്ടു കേട്ടു മടുക്കുമ്പം പറയാന്‍ തോന്നും… “ഒന്നു നിര്‍ത്തടീ പെണ്ണമ്മെ നിന്റെ ഈ പാനവായന. നിന്റപ്പന്‍ കുടിക്കാരനാരുന്നില്ലേ, എന്നിട്ടും ആ ഇഷ്ടന്‍ തൊണ്ണൂറു കഴിഞ്ഞല്ലേ ഇഹലോകം വെടിഞ്ഞത്” ങാ അങ്ങനെ പറഞ്ഞിട്ടും കാര്യമില്ല, അവളും,അവടെ സഹോദരങ്ങളും അങ്ങേരടെ പാനവായനകേട്ടല്ലേ വളര്‍ന്നെ. അങ്ങേര് ഒടുക്കത്തെ കുടി ആരുന്നു, തുരുതുരാ ബീഡീം വലിക്കും, പോരാഞ്ഞ് മുറുക്കിതുപ്പും. പിന്നെ പാട്ടും ആട്ടവുമാണ്. കൊടുങ്ങല്ലൂര്‍ ഭരണിപാട്ടു പോലത്തെ തെറിപ്പാട്ട്. അതുകഴിഞ്ഞ് മത്തായി പഴേ നിയമത്തിലെ നോഹിനെപോലെ തുണി ഇല്ലാണ്ട് ഒറ്റക്കെടപ്പാ. പിന്നെ പിള്ളേര് കണ്ട് നഗ്നത മറക്കാന്‍ തുണി…