മരക്കാർ : മലയാള സിനിമയിൽ വീണ്ടും മണി കിലുക്കം (രഞ്ജിത് നായർ)

ലൂസിഫർ നൽകിയ മാസ് ഇല്ല, ദൃശ്യം നൽകിയ സസ്പെൻസ് ഇല്ല .. പക്ഷേ ഒരു ദൃശ്യ വിസ്മയം എന്ന നിലയിൽ മലയാള സിനിമക്ക് അഭിമാനിക്കാവുന്ന ഗംഭീര ചിത്രം തന്നെ മരക്കാർ. താര ആരാധനയോടെയല്ലാതെ, സിനിമ എന്ന കലാരൂപത്തെ സ്നേഹിക്കുന്നവർക്ക് തീർച്ചയായും മനസു നിറക്കുന്ന ചിത്രം തന്നെയാവും ഇത്. പടം എങ്ങനുണ്ട് ? കൊള്ളാമോ …സിനിമ കണ്ടു കഴിഞ്ഞാൽ ചോദിക്കാറുള്ള പതിവ് ചോദ്യം.. പക്ഷേ മരക്കാർ എന്ന സിനിമയെ ഒറ്റ വാക്കിൽ കൊള്ളാം എന്നോ കുഴപ്പമില്ല എന്നോ പറയുന്നത് ശരിയാവില്ല. ഗംഭീരം എന്ന് തന്നെ പറയാം.. റിസ്ക് എടുക്കുന്നവരെ ജീവിതത്തിൽ വിജയിച്ചിട്ടുള്ളു എന്ന് പറയാറുണ്ട്… ഈ റിസ്ക് കോറോണയെ മറി കടന്നു അവസാനം വിജയിച്ചിരിക്കുന്നു.. റിസർവേഷനിലൂടെ സാമ്പത്തിക നേട്ടം ഉണ്ടാക്കി മറികടന്ന വെല്ലുവിളി ജനാഭിപ്രായത്തിലും മുന്നേറും എന്ന് നിസംശയം പറയാം. ഒരു ചരിത്ര സിനിമയുടെ ആസ്വാദന നിലവാരം പ്രേക്ഷകരിൽ…

എല്ലാം മക്കള്‍ക്കുവേണ്ടി (പുസ്തകപരിചയം): എ.സി. ജോര്‍ജ്

അമേരിക്കയില്‍ ടെക്സസ് സ്റ്റേറ്റിലെ ഗ്രെയിറ്റര്‍ ഹൂസ്റ്റണ്‍ ഭാഗത്ത് മലയാള ഭാഷാ സാഹിത്യ രംഗങ്ങളിലെ ഒരു സജീവ സാന്നിദ്ധ്യമാണ് ഈ നോവലിന്‍റെ രചയിതാവ് കുര്യന്‍ മ്യാലില്‍. ‘ചിത്രശലഭങ്ങള്‍ കുമ്പസാരിക്കുന്നു.” “ആടുജീവിതം അമേരിക്കയില്‍” എന്നിങ്ങനെ ജനപ്രീതിയാര്‍ജ്ജിച്ച രണ്ടു നോവലുകള്‍ അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു. “എല്ലാം മക്കള്‍ക്കുവേണ്ടി’ എന്ന ഈ കൃതി അദ്ദേഹത്തിന്‍റെ മൂന്നാമത്തെ നോവലാണ്. നോവലിന്‍റെ പേരുപോലെ തന്നെ ‘എല്ലാം മക്കള്‍ക്കുവേണ്ടി’ ജീവിച്ച ജീവിച്ചുകൊണ്ടിരിക്കുന്ന ഒരു സാധാരണക്കാരന്‍റെ വേദനയും യാതനയും സന്തോഷവും ദുഖവും ഇടകലര്‍ന്ന ജീവിതബോധന കഥയാണ് ഈ നോവലിലെ മുഖ്യ ഇതിവൃത്തം. ത്യാഗത്തിന്‍റെയും അതിലുപരി ഹൃദയ ദുഖഭാരങ്ങളും പേറികൊണ്ടുള്ള കഥാനായകനായ ‘കുഞ്ഞുവര്‍ക്കി’യുടെ ജീവിതത്തിന്‍റെ ഒരു ശരാശരി ആയൂര്‍ദൈര്‍ഘ്യത്തിലെ തൊണ്ണൂറു ശതമാനവും വിവരിച്ചുകൊണ്ട് ഏതാണ്ട് ദുഃഖപര്യസായി നോവല്‍ അവസാനിപ്പിക്കുകയാണിവിടെ. ബാക്കിയുള്ള കഥാനായകന്‍റെ ദുരിതപൂര്‍ണ്ണമായ ജീവിതകഥ വായനക്കാരന്‍റെ സങ്കല്‍പ്പത്തിലേക്ക് വിട്ടുകൊണ്ട് നോവലിസ്റ്റ് ഇവിടെ കഥയ്ക്കു വിരാമമിടുകയാണ്. കേരളത്തില്‍ ആരംഭിച്ച് അമേരിക്കയിലേക്ക് കുടിയേറിയ ഒരു…

ഏഴു സ്വരങ്ങളും തഴുകി വന്ന ദേവഗാനങ്ങൾ: സന്തോഷ് പിള്ള

ഈ മാസത്തെ എല്ലാ വീക്കെൻറ്റും കല്യാണങ്ങൾ ഉള്ളതാ, അതിനെല്ലാം പങ്കെടുക്കുമ്പോൾ ഇത്രയും നരച്ച മുടിയുമായി പോകണ്ട. വേഗം ചെന്ന്‌ തലമുടി കറുപ്പിക്കൂ. മനസ്സില്ലാമനസ്സോടെ കണ്ണാടിയുടെ മുന്നിൽ ചെന്നുനിന്നു. കുറച്ചുനാൾ മുമ്പുവരെ, കറുകറുത്ത കാർമേഘക്കൂട്ടങ്ങൾക്കിടയിൽ വല്ലപ്പോഴും മിന്നുന്ന വെള്ളിവരെപോലെ കാണപ്പെട്ടിരുന്ന വെളുത്ത മുടികൾക്കുപകരം, ഇപ്പോൾ തുരുതുരെ എഴുന്നു നിൽക്കുന്ന വെള്ളമുടികൾക്കിടയിൽ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന അല്പം കറുത്തവ മാത്രം. സൂക്ഷിച്ച് വച്ചിരിക്കുന്ന ആദ്യത്തെ പാസ്പോർട്ട് കൈയ്യിലെടുത്ത്, കൗമാര പ്രായത്തിലെടുത്ത അതിലെ ഫോട്ടോയിൽ നോക്കി. ഇടതൂർന്നു വളർന്നുനിൽക്കുന്ന കറുത്ത കേശം കണ്ട് ഒന്ന് ദീർഘമായി നിശ്വസിച്ചു. പാനാം ഫ്‌ളൈറ്റിൽ കയറി ഇവിടെ എത്തിയത് ഇന്നലെയാണെന്നു തോന്നുന്നു. എത്ര വേഗത്തിലാണ് ആയുസ്സ്‌ തീരുന്നത്. എവിടെയാണ് ബാല്യവും, കൗമാരവും, യൗവ്വനവുമെല്ലാം പോയ്മറഞ്ഞത്! എവിടെയോ കളഞ്ഞു പോയ കൗമാരം ഇന്നെന്റെ ഓർമ്മയിൽ തിരയുന്നു ഇന്നെന്റെ ഓർമ്മയിൽ ഞാൻ തിരയുന്നു ഇലഞ്ഞികൾ പൂക്കുന്ന ഗ്രാമത്തിലോ നിഴലിൽ മേൽ…

മാറുന്ന സിനിമാ ലോകവും മാറ്റപ്പെടുന്ന സിനിമാ ജീവിതവും: ബ്ലെസന്‍ ഹ്യൂസ്റ്റന്‍

കേരളത്തില്‍ സിനിമാ കൊട്ടക സംസ്ക്കാരത്തില്‍ നിന്ന് മാറി ഒ.ടി.ടി. സംസ്ക്കാരത്തിലേക്ക് പോകുന്നുയെന്നുവേണം കരുതാന്‍. ഈ അടുത്തകാലത്ത് പുറത്തിറങ്ങാന്‍ കാത്തിരുന്ന കുഞ്ഞാലി മരക്കാര്‍ ബിഗ് ബജറ്റ് സിനിമ തീയറ്ററുകള്‍ക്ക് കൊടുക്കാതെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ ഒ.ടി.ടി.ക്ക് കൊടുക്കുകയുണ്ടായി. കുഞ്ഞാലി മരക്കാര്‍ സിനിമയുടെ നിര്‍മ്മാതാക്കളുടെ ഈ തീരുമാനം ഏറെ വിവാദത്തിന് കാരണമാകുകയും കേരളത്തിലെ സിനിമാ പ്രേമികളുടെ എതിര്‍പ്പിന് ഇടവരുത്തുകയും ചെയ്യുകയുണ്ടായി. ഒ.ടി.ടി.യില്‍ നിന്ന് സിനിമ തീയറ്ററുകളിലേക്കും തീയറ്ററുകളില്‍ നിന്ന് സിനിമാ കൊട്ടകകളിലേക്കും അകലം കാലങ്ങളില്‍ക്കൂടി സംഭവിച്ചതാണ്. കാലങ്ങള്‍ മാറുന്നതനുസരിച്ച് തീയറ്ററുകളുടെയും സിനിമകളുടെയും രീതികളില്‍ മാറ്റം വന്നിട്ടുണ്ട്. തീയറ്ററുകളും സിനിമകളും മാറ്റങ്ങളില്‍ക്കൂടിയാണ് എന്നും കടന്നുപോയിട്ടുള്ളത്. പറമ്പില്‍ പായ് വിരിച്ച് തുറസ്സായ മണല്‍പ്പുറത്ത് വലിയ വെള്ളകെട്ടി അല്പം ഒച്ചയോടെ സിനിമ കാണിച്ചുകൊണ്ടായിരുന്നു സിനിമ എന്ന മഹാസംഭവത്തിന്‍റെ തുടക്കം. അന്ന് അതിനെ സിനിമാ പറമ്പ് എന്ന് വിളിച്ചിരുന്നു. ഇന്ന് എത്രപേര്‍ അതില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. അല്ലെങ്കില്‍ ഇന്ന്…

ഇന്ത്യ പ്രസ്‌ക്ലബ് ഒൻപതാം മാധ്യമ കോൺഫറൻസ്: പിന്നാമ്പുറത്ത് കണ്ടതും കേട്ടതും (ജോര്‍ജ് തുമ്പയില്‍)

ചില മനുഷ്യരുണ്ട് ഭൂമിയില്‍, അവരുടെ ജീവിതവും വീക്ഷണങ്ങളും, പ്രവൃത്തിയും സമൂഹത്തെ അതിയായി സ്വാധീനിക്കുകയും, നമുക്ക് ചുറ്റുമുള്ള ഓരോ പ്രവര്‍ത്തികളിലും അവരുടെ വെളിച്ചം നിറഞ്ഞു നില്‍ക്കുകയും ചെയ്യും. അമേരിക്കയിലെ സാംസ്‌കാരിക രംഗത്ത് നിലനില്‍ക്കുന്ന അത്തരം മനുഷ്യരെക്കുറിച്ചാണ് ഈ കുറിപ്പ്. ഒരിടത്തു മാത്രം നിലനില്‍ക്കാതെ ലോകമെമ്പാടുമുള്ള മനുഷ്യരുടെ പ്രശ്‌നങ്ങളിലേക്കും ജീവിതങ്ങളിലേക്കും അവര്‍ കടന്നു ചെല്ലും. സാമൂഹ്യ, സാഹിത്യ, രാഷ്ട്രീയ രംഗങ്ങളിലെ അതുല്യ പ്രതിഭാധനരായി ശോഭിച്ച് നില്‍ക്കുന്ന അത്തരം മനുഷ്യര്‍ നമ്മുടെ സംസ്‌കാരത്തിന്റെയും സമൂഹത്തിന്റെയും പൊതു സ്വത്താണ്. അവരെക്കുറിച്ച് അറിയേണ്ടത്തും പറയേണ്ടതും നമ്മുടെ കടമയാണ്. ഇന്‍ഡ്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ചിക്കാഗോയില്‍ വച്ച് നവംബര്‍ 11 മുതല്‍ 14 വരെ നടന്ന കോണ്‍ഫറന്‍സിന് ചുക്കാന്‍പിടിച്ചവരാണ് അവര്‍. ഒട്ടേറെപ്പേര്‍ കോണ്‍ഫറന്‍സിനായി പ്രയത്‌നിച്ചു. നമ്മുടെ സംവേദന ശീലങ്ങളെ തലകീഴ്‌മേല്‍ മറിക്കുകയും ആദരവിന്റെയും, വിനയത്തിന്റെയും അന്തര്യാമിയായ ചാരുതയും, ചരിത്രകാരന്റെ നിര്‍മ്മലതയും, കലാകാരന്റെ വേദനയുമൊക്കെയുള്ള,…

ഗോഡി മീഡിയ: അമേരിക്കയിലെ ഇന്ത്യന്‍ പത്രക്കാര്‍ സ്തുതിപാഠകരാകുന്നുവോ?

പ്രധാനമന്ത്രി നരേന്ദ്ര മോഡി ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്തപ്പോൾ, ഇന്ത്യൻ- അമേരിക്കക്കാർ ഐക്യരാഷ്ട്രസഭയ്ക്ക് മുന്നിൽ പ്രതിഷേധിച്ച സംഭവം എന്തുകൊണ്ടാണ് വാർത്തയായി നൽകാതിരുന്നതെന്ന് ഇന്ത്യയിലെ പ്രമുഖ മാധ്യമത്തിന്റെ പ്രസാധകനുമായി അടുത്തിടെ സംസാരിക്കുന്നതിനിടയിൽ ഞാൻ അന്വേഷിച്ചിരുന്നു.’ആ പ്രകടനം ദേശ വിരുദ്ധമായിരുന്നില്ലേ’ എന്ന ചോദ്യമാണ് മറുപടിയായി വന്നത് ! മോഡിയുടെ നയങ്ങളോട് പ്രതിഷേധിക്കുന്നത് ഒരിക്കലും ‘ഇന്ത്യാ വിരുദ്ധ നിലപാട്’ ആകുന്നില്ലെന്ന് ഞാൻ പ്രതികരിച്ചു. ഇന്ത്യൻ മാധ്യമങ്ങളെല്ലാം മിഥ്യാധാരണയുടെ അത്തരമൊരു ലോകത്ത് അകപ്പെട്ടിരിക്കുന്നു എന്നതാണ് ദുഃഖകരമായ യാഥാർഥ്യം. 2019ലെ ഇലക്ഷന് മുന്നോടിയായി ഇന്ത്യയിൽ നടന്ന തിരഞ്ഞെടുപ്പ് സംവാദത്തിന് OFBJP നേതാക്കൾ മുന്നോട്ട് വച്ച കുപ്രചരണങ്ങൾക്ക് വിരുദ്ധമായ കാഴ്ചപ്പാട് അവതരിപ്പിക്കാൻ എന്നെ ക്ഷണിച്ചതിന് മാനേജ്മെന്റ് അദ്ദേഹത്തെ ശാസിച്ചതായി ദൃശ്യമാധ്യമരംഗത്തെ പ്രമുഖ വ്യക്തിത്വം എന്നോട് പറഞ്ഞു. പണക്കൊഴുപ്പുകൊണ്ട് ഇന്ത്യൻ മാധ്യമ വ്യവസായത്തിന്റെ നിയന്ത്രണം കയ്യാളിയ ശക്തികൾ, ഏത് വിഷയത്തിലും അവരുടെ താല്പര്യങ്ങൾക്ക് വിധേയപ്പെട്ടുള്ള വാർത്ത നല്കുന്നതല്ലാതെ…

ഇത്തിരി നേരം ഒരു ചിരിയിൽ ഒത്തിരി കാര്യം (ഫിലിപ്പ് മാരേട്ട്)

ഇത്തിരി നേരത്തേക്കുള്ള ഒരു ചിരിയിൽ ഒത്തിരി കാര്യങ്ങൾ അടങ്ങിയിരിക്കുന്നു എന്ന് നമ്മളിൽ പലർക്കും അറിയില്ല എന്നതാണ് സത്യം. ചിരി എന്നത് മസ്തിഷ്കം നിയന്ത്രിക്കുന്ന മനുഷ്യൻ്റെ പെരുമാറ്റത്തിൻ്റെ ഭാഗമാണ്. അതുപോലെ ചിരി, സാമൂഹിക ഇടപെടലുകളിൽ അവരുടെ ഉദ്ദേശ്യങ്ങൾ വ്യക്തമാക്കാനും, സംഭാഷണങ്ങൾക്ക് വൈകാരിക പശ്ചാത്തലം നൽകാനും സഹായിക്കുന്നു. ചിലപ്പോൾ ഒരു ഗ്രൂപ്പിൻ്റെ ഭാഗമാകുന്നതിനുള്ള ഒരു സിഗ്നലായി ചിരി ഉപയോഗിക്കുന്നു. ഇത് മറ്റുള്ളവരുമായുള്ള സ്വീകാര്യതയെയും നല്ല ഇടപെടലിനെയും സൂചിപ്പിക്കുന്നു. ചിരി ചിലപ്പോൾ ഒരു പകർച്ചവ്യാധിയായി കാണപ്പെടുന്നു. കാരണം ഒരു വ്യക്തിയുടെ ചിരികൊണ്ടുതന്നെ മറ്റുള്ളവരിൽ നിന്നും ചിരിയുണ്ടാക്കുവാൻ സാധിക്കുന്നു. ചിരിയുടെ സ്വഭാവത്തെക്കുറിച്ചുള്ള നിരവധി അനുമാനങ്ങളെ പറ്റി ചിന്തിച്ചാൽ ഇത് സ്വതസിദ്ധവും അനിയന്ത്രിതവുമാണെന്ന സങ്കൽപ്പങ്ങൾക്ക് വിരുദ്ധമായി, നമ്മുക്ക് ചുറ്റുമുള്ള സംസാരവുമായി താരതമ്യപ്പെടുത്തുമ്പോൾ ചിരി ക്രമാനുഗതമായി ക്രമീകരിച്ചിരിക്കുന്നതും, കൃത്യമായി സ്ഥാപിച്ചിരിക്കുന്നതും, ആണ് എന്ന് മനസിലാക്കാം. എന്നാൽ ഇത് നർമ്മത്തോടുള്ള പ്രതികരണം എന്നതിലുപരി, പലപ്പോഴും അതിലോലമായതും ഗൗരവമുള്ളതുമായ…

വിശ്വാസം, അതല്ലേ എല്ലാം (ജെയിംസ് കുരീക്കാട്ടില്‍)

“അച്ചായാ, ഒന്ന്എഴുന്നേറ്റെ, ഇന്ന് ഞായറാഴ്ചയല്ലേ. നമുക്കൊന്ന് പള്ളീൽ പോകാം. മാത്രമല്ല, ഇന്ന് പുതിയ കുർബാന ക്രമം തുടങ്ങുന്ന ദിവസമാ. അറിയണമല്ലോ, നമ്മുടെ അച്ചൻ എങ്ങോട്ട് തിരിഞ്ഞു നിന്നാ കുർബാന ചെല്ലാൻ പോകുന്നതെന്ന്.” “എടീ, അച്ചൻ എങ്ങോട്ട് വേണേലും തിരിഞ്ഞു നിന്ന് കുർബാന ചെല്ലട്ടെ. അതിന് ഞാനെന്ത് വേണം.” ഒരു ഞായറാഴ്ചയായിട്ട് കുറച്ചു നേരം കൂടി സ്വസ്ഥമായി ഉറങ്ങാൻ സമ്മതിക്കാത്തതിന്റെ ദേഷ്യം ചാക്കോച്ചന് ശരിക്കും വന്നു. പക്ഷെ റോസക്കുട്ടി ഒന്ന് തീരുമാനിച്ചാൽ അതെ നടക്കൂള്ളൂ എന്ന് ചാക്കോച്ചന് അറിയാം. “അതല്ല അച്ചായാ, അച്ചൻ കുർബാന എങ്ങോട്ട് വേണേലും തിരിഞ്ഞു നിന്ന് ചൊല്ലികൊട്ടെ. പക്ഷെ പ്രാർത്ഥനകളിലും ഒത്തിരി മാറ്റം വരുത്തിയിട്ടുണ്ട് എന്നാണ് കേട്ടത്. അതൊക്കെ എന്താണെന്ന് അറിയണ്ടേ.” നമ്മള് മുമ്പ് ‘സർവ്വാധിപനാം കർത്താവേ നിന്നെ വണങ്ങി നമിക്കുന്നു’ എന്നല്ലേ ചൊല്ലിയിരുന്നത്. അത് ഇനി മുതൽ ‘സർവ്വാധിപനാം കർത്താവേ നിൻ സ്തുതി…

“എന്തുകൊണ്ട് ദൈവമേ എന്തുകൊണ്ട് ഇങ്ങനെ?”

ഡാലസിൽ സ്വന്തമായി ഡോളർ സ്റ്റോർ നടത്തിവന്നിരുന്ന അന്പത്തിയഞ്ചുകാരനായ സാജൻ മാത്യൂസ് വ്യാപാര രംഗത്തു കാലുറപ്പിക്കുന്നതിനു മുൻപ് തന്റെ കടയുടെ മുൻപിൽ വെച്ചു ഒരു പതിനഞ്ചു വയസ്സുകാരന്റെ തോക്കിൽ നിന്നും ചീറിപ്പാഞ്ഞ വെടിയുണ്ടയേറ്റ് ഈയിടെ മരിച്ച സംഭവം മലയാളി സമൂഹം ഉൾപ്പെടെയുള്ള എല്ലാവരിലും വലിയൊരു ഞെട്ടൽ ഉളവാക്കിയിരുന്നു. ഭാര്യയും അടുത്തിടെ വിവാഹിതയായ ഒരു മകൾ ഉൾപ്പെടെ രണ്ടു പെണ്മക്കളുള്ള സന്തുഷ്ട കുടുമ്പത്തിൻറെ അമരക്കാരനായിരുന്നു സാജൻ . ഇതിനോടനുബന്ധിച്ച് വിവിധ കോണുകളിൽനിന്നും ഉയർന്ന ഒരു ചോദ്യമാണ് ഞാൻ തലവാചകമായി ചേർത്തിരിക്കുന്നത് .”എന്തുകൊണ്ട് ദൈവമേ എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു.”ഇതു ഒരു ഒരു ഒറ്റപ്പെട്ട സംഭവമായി മാത്രം പരിമിതപ്പെടുത്തേണ്ടതില്ല അപ്രതീക്ഷിതമായി ജീവിതത്തിൽ സംഭവിക്കുന്ന തിരിച്ചടികളുടെ മുൻപിലും ഇതേ ചോദ്യങ്ങൾ പലരും ചോദികുന്നത് കേൾക്കാൻ അവസരം ലഭിച്ചിട്ടുണ്ട് . അമേരിക്കയിലെ സുപ്രധാന ആഘോഷങ്ങളിൽ ഒന്നാണ് താങ്ക്സ്ഗിവിങ് ഡേ. അതിനു തൊട്ടടുത്ത ദിവസം രാവിലെ ഒരു…

സ്‌മരണകൾ പൂത്തുലയുന്ന താങ്ക്സ് ഗിവിംഗ് ഡേ (പി.പി. ചെറിയാന്‍)

പതിവുപോലെ മറ്റൊരു താങ്ക്സ് ഗിവിങ് ഡേ കൂടി സമാഗതമായി. ജീവിതത്തിൽ അനുഭവവേദ്യമായ എല്ലാ നല്ല കാര്യങ്ങൾക്ക് നന്ദി പറയാൻ വേണ്ടി വേർതിരിക്കപ്പെട്ട ഒരു ദിനം. അമേരിക്കയിലെ കോളനികാലത്ത് ബ്രിട്ടീഷുകാർ തുടങ്ങിവെച്ചുവെന്നു പറയപ്പെടുന്ന ദിനം. 1621 ഒക്ടോബറിൽ ആദ്യത്തെ താങ്ക്‌സ് ഗിവിംഗ് ഡേ ആഘോഷം നടന്നതിനു ശേഷം എല്ലാം നവംബറിലേയും നാലാമത്തെ വ്യാഴാഴ്ച മുടക്കം കൂടാതെ നടത്തപ്പെടുന്ന സുപ്രധാന ദിനം. ആരംഭ കാലങ്ങളിൽ കർഷകരുടെ സമൃദ്ധമായ വിളവെടുപ്പുകള്‍ക്ക് ശേഷം നന്ദി പറയാന്‍ എല്ലാവരും ഒത്തുകൂടിയിരുന്ന ദിനം. പ്രകൃതിയും സാഹചര്യങ്ങളും അനുകൂലമാക്കി തന്ന ദൈവത്തിനും നന്ദി പറയുന്ന ഒരു ദിനം. അമേരിക്കയിലെ മതപരമല്ലാത്ത ഒരു പൊതു ദേശീയ അവധി ദിനം. 1863 ഒക്ടോബര്‍ മൂന്നിനു അമേരിക്കയുടെ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കണ്‍ താങ്ക്‌സ് ഗിവിംഗ് ഡേ ആഘോഷിക്കുന്നതിനുള്ള ഔദ്യോഗിക പ്രഖ്യാപനം രാജ്യത്തോട് നടത്തിയ ദിനം. 1941 ഫ്രാങ്ക്‌ളിന്‍ ഡി റൂസ്‌വെല്‍റ്റ് പ്രസിന്റായിരിക്കുമ്പോൾ…