ഈസ്റ്റര്‍ – സ്‌നേഹത്തിന്റെ പ്രതീക്ഷയുടേയും സന്ദേശം: ഡോ. മാമ്മൻ സി. ജേക്കബ്

ഈസ്റ്റര്‍..സ്‌നേഹത്തിന്റെ പ്രതീക്ഷയുടേയും സന്ദേശമാണ്. ആധുനികലോകത്ത് മനുഷ്യന്‍ സ്വയം ദ്വീപുകളായി മാറുമ്പോള്‍ നമുക്കൊരുമിക്കാം എന്ന ആഹ്വാനമാണ് അത് വിളംബരം ചെയ്യുന്നത്. ഈ കഴിഞ്ഞു പോയ നോമ്പുകാലം ആചരിച്ച ഓരോ മനുഷ്യനും നൽകുന്ന സന്ദേശം എന്താണ് ?. കേവലം ആഹാരം വെടിയുന്നതുകൊണ്ട് എന്താണ് നമ്മെ ക്രിസ്തു പഠിപ്പിച്ചത്. ആർക്കും വേണ്ടാത്ത മനുഷ്യരെ ഹൃദയത്തോട് ചേർത്ത് പിടിക്കാനാണ് ഭക്ഷണം വെടിയുന്നതിലൂടെ നാം ഓരോരുത്തരം പഠിക്കേണ്ട പാഠം. അത്തരം മനുഷ്യരിലൂടെ നമുക്ക് യേശുവിൻ്റെ മുഖം കാണുവാൻ പഠിക്കണം. മറ്റുള്ളവരുടെ കണ്ണുനീർ കാണാൻ പഠിക്കണം.മനുഷ്യൻ തെറ്റുകളിൽ നിന്ന് തെറ്റുകളിലേക്ക് പോകുന്ന കാലത്ത് ഈസ്റ്റർ നമ്മെ പഠിപ്പിക്കുന്നതോ ഇരുളടഞ്ഞലോകത്തുനിന്നും തെറ്റുകളുടെ തടവറയില്‍നിന്നും നേരിന്റെയും നന്മയുടേയും ഉയിർത്തെഴുന്നേൽപ്പാണ്‌.വിശ്വാസിയുടെ ജീവിത വഴികളില്‍ ക്രിസ്തുദേവന്റെ ഉത്ഥാനത്തിന്റേയും അനുഭവങ്ങളുടേയും മഹത്വം മനസ്സിലാക്കി സ്വന്തം ജീവിതത്തില്‍ അതിന്റെ ഒരു അംശമെങ്കിലും ഉള്‍ക്കൊണ്ട് പങ്കിടുക എന്ന വലിയ അനുഭവമാണ് ഈസ്റ്റർ ഉദ്ഘോഷിക്കുന്നത്. ഓരോ പീഢാനുഭവവും,…

ഇന്ത്യൻ ഭക്ഷണത്തിലൂടെ ഫലഭൂയിഷ്ഠത വർദ്ധിപ്പിക്കുന്നു: ഡോ. ചഞ്ചൽ ശർമ

വന്ധ്യത ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന ഒരു ആശങ്കയാണ്, ഇത് ഒരു കുടുംബം ആരംഭിക്കാൻ ആഗ്രഹിക്കുന്ന ദശലക്ഷക്കണക്കിന് ദമ്പതികളെ ബാധിക്കുന്നു. സാംസ്കാരികവും കുടുംബപരവുമായ ബന്ധങ്ങൾ ആഴത്തിൽ വേരൂന്നിയ ഇന്ത്യയിൽ, ഫെർട്ടിലിറ്റി പരിഹാരങ്ങൾക്കായുള്ള അന്വേഷണം പലപ്പോഴും ഭക്ഷണ ഇടപെടലുകൾ ഉൾപ്പെടെയുള്ള പരമ്പരാഗത രീതികളിലേക്ക് തിരിയുന്നു. പുരാതന ജ്ഞാനത്തെയും ആധുനിക പോഷകാഹാര ശാസ്ത്രത്തെയും അടിസ്ഥാനമാക്കി വന്ധ്യത പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഇന്ത്യൻ ഭക്ഷണത്തിന്റെ സാധ്യതകളെക്കുറിച്ച് ഈ ലേഖനം പരിശോധിക്കുന്നു. 1. ആയുർവേദ തത്വങ്ങൾ സ്വീകരിക്കുക പുരാതന ഇന്ത്യൻ വൈദ്യശാസ്ത്ര സമ്പ്രദായമായ ആയുർവേദം ശരീരത്തിനുള്ളിലെ സന്തുലിതാവസ്ഥയ്ക്കും ഐക്യത്തിനും വലിയ ഊന്നൽ നൽകുന്നുവെന്ന് ആശാ ആയുർവേദ ഡയറക്ടർ ഡോ. ചഞ്ചൽ ശർമ്മ വിശദീകരിക്കുന്നു. വന്ധ്യതയെക്കുറിച്ച് പറയുമ്പോൾ, ദോഷങ്ങളിലെ (വാത, പിത്ത, കഫ) അസന്തുലിതാവസ്ഥ പ്രത്യുൽപാദന വെല്ലുവിളികൾക്ക് കാരണമാകുമെന്ന് ആയുർവേദം നിർദ്ദേശിക്കുന്നു. ഒരാളുടെ പ്രബലമായ ദോഷവുമായി യോജിക്കുന്ന ഒരു ഭക്ഷണക്രമം പിന്തുടരുന്നത് സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കാൻ സഹായിക്കും. ഉദാഹരണത്തിന്, വാത-പ്രബലരായ…

ഷഹീദ് ദിവസ് 2024: ഒരു രാഷ്ട്രത്തെ രൂപപ്പെടുത്തിയ ത്യാഗങ്ങളെ ആദരിക്കൽ

ഷഹീദ് ദിവസ് 2024: രക്തസാക്ഷി ദിനം എന്നറിയപ്പെടുന്ന ഷഹീദ് ദിവസിന് ഇന്ത്യൻ കലണ്ടറിൽ ഒരു പ്രത്യേക സ്ഥാനമുണ്ട്. രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ച അസംഖ്യം സ്വാതന്ത്ര്യ സമര സേനാനികളെ അനുസ്മരിക്കുന്ന ദിനമാണിത്. രസകരമെന്നു പറയട്ടെ, ഇന്ത്യ വർഷത്തിൽ രണ്ടുതവണ ഷഹീദ് ദിവസ് ആചരിക്കുന്നു, ഓരോന്നും ഒരു പ്രധാന ത്യാഗത്തെ അനുസ്മരിക്കുന്നു. മാർച്ച് 23: ഭഗത് സിംഗ്, സുഖ്‌ദേവ് ഥാപ്പർ, ശിവറാം രാജ്ഗുരു എന്നിവരെ ഓർക്കാൻ ഒരു ദിവസം ഈ വർഷം മാർച്ച് 23 ന്, ഭഗത് സിംഗ്, സുഖ്ദേവ് ഥാപ്പർ, ശിവറാം രാജ്ഗുരു എന്നിവരുടെ രക്തസാക്ഷിത്വത്തെ ഇന്ത്യ അനുസ്മരിക്കുന്നു. ഈ മൂന്ന് യുവ വിപ്ലവകാരികൾ ബ്രിട്ടീഷ് ഭരണത്തിനെതിരായ ധൈര്യത്തിൻ്റെയും ധിക്കാരത്തിൻ്റെയും പ്രതീകങ്ങളായി. 1929-ൽ സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ ബോംബെറിഞ്ഞ അവരുടെ പ്രവൃത്തി, പ്രതീകാത്മക പ്രതിഷേധമായി ഉദ്ദേശിച്ചെങ്കിലും, ബ്രിട്ടീഷ് രാജിൻ്റെ അടിത്തറ ഇളക്കി. ചെറുപ്പമായിരുന്നിട്ടും, അചഞ്ചലമായ നിശ്ചയദാർഢ്യത്തോടെ അവർ…

ലോക കാലാവസ്ഥാ ദിനം 2024: നമ്മുടെ കാലാവസ്ഥയേയും പരിസ്ഥിതിയേയും മനസ്സിലാക്കല്‍

എല്ലാ വർഷവും മാർച്ച് 23 ന് ലോക കാലാവസ്ഥാ ദിനം ആഘോഷിക്കാൻ ലോകം ഒത്തുചേരുന്നു. 1950-ൽ വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ (ഡബ്ല്യുഎംഒ) സ്ഥാപിതമായ ഈ ദിനം ഇരട്ട ഉദ്ദേശ്യം നിറവേറ്റുന്നു. ബോധവൽക്കരണം: കാലാവസ്ഥയുടെയും കാലാവസ്ഥയുടെയും പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുകയാണ് ലോക കാലാവസ്ഥാ ദിനം ലക്ഷ്യമിടുന്നത്. കൃഷിയും ദുരന്ത നിവാരണവും മുതൽ ജലവിഭവ പരിപാലനവും മൊത്തത്തിലുള്ള സാമൂഹിക ക്ഷേമവും വരെ നമ്മുടെ ദൈനംദിന ജീവിതത്തിൽ ഈ ഘടകങ്ങൾ വഹിക്കുന്ന പങ്ക് ഇത് എടുത്തുകാണിക്കുന്നു. കാലാവസ്ഥാ പ്രവചനം, കാലാവസ്ഥാ നിരീക്ഷണം, ഗവേഷണം എന്നിവയിൽ WMO യുടെ നേട്ടങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു വേദി കൂടിയാണ് ഈ ദിവസം. സ്വിറ്റ്‌സർലൻഡിലെ ജനീവ ആസ്ഥാനമായി 1950-ൽ സ്ഥാപിതമായ ഡബ്ല്യുഎംഒയ്ക്ക് 191 രാജ്യങ്ങളുടെയും പ്രദേശങ്ങളുടെയും അംഗത്വമുണ്ട്. ഈ അന്തർദേശീയ സഹകരണം ഇതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. കാലാവസ്ഥാ പാറ്റേണുകൾ:  ലോകമെമ്പാടുമുള്ള കാലാവസ്ഥാ നിരീക്ഷണ…

വടകരയിലെ വടംവലി (ലേഖനം): സുനിൽ വല്ലാത്തറ, ഫ്ലോറിഡ

ലോക്‌സഭ തെരഞ്ഞെടുപ്പു ചൂട് മൂർദ്ധന്യാവസ്ഥയിലേക്ക് അടുക്കുമ്പോൾ കേരളത്തിലെ ഇരുപതു മണ്ഡലങ്ങളിൽ ഏറ്റവും വലിയ രാഷ്രീയ പോരാട്ടം നടക്കുന്നത് കടത്തനാടൻ മണ്ണായ വടകരയിൽ ആണ്. . എൽ ഡി ഫ് ന്റെയും യൂ ഡി ഫ് ന്റെയും സ്‌ഥാനാർഥികൾ അവരവരുടെ പാർട്ടിയിലെ രാഷ്ട്രീയ വടംവലിക്കു വിധേയമായി സ്‌ഥാനാർഥിത്വം വരിക്കേണ്ടി വന്നവരാണ്. . ഇടതു മുന്നണിക്കായി പോരിനിറങ്ങുന്നത് ഇന്ന് കേരളത്തിലെ സി പി എം ലെ ഏറ്റവും പ്രതിഛായ ഉള്ള നേതാവും മുൻ മന്ത്രിയുമായ കെ കെ ഷൈലജ ടീച്ചർ ആണ്. . കണ്ണൂർ ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ നിന്നായി ടീച്ചർ പല തവണ നിയമസഭയിൽ എത്തിയെങ്കിലും ഏറ്റവും ശ്രദ്ധേയ ആകുന്നത് 2016 ലെ ഒന്നാം പിണറായി സർക്കാരിൽ ആരോഗ്യ മന്ത്രി ആയിരിക്കുമ്പോഴാണ്. . ഒരു സമയത്തു കേരളത്തിന്‌ വളരെ ഭീഷണി ആയിരുന്ന നിപ്പ വൈറസിനെയും കോവിഡ് മഹാമാരിയെയും പ്രതിരോധിക്കുന്നതിൽ…

കലയില്‍ കറുപ്പും വെളുപ്പും കാണുന്നവർ (ലേഖനം): ബ്ലസന്‍ ഹ്യൂസ്റ്റന്‍

കലാകാരന്മാര്‍ക്ക് വർണ്ണ വർഗ്ഗ വ്യത്യാസമുണ്ടോ. കറുത്ത നിറമുള്ളവർ മോഹിനിയാട്ടം പോലെയുള്ള കലാരൂപം കളിച്ചാൽ അഭംഗിയാകുമോ. കലാഭവൻ മണിയുടെ അനുജനെതിരെ കലാമണ്ഡലം സത്യാഭാമ നടത്തിയ പരാമർശമാണ് ഇങ്ങനെ ഒരു ചോദ്യം മനസ്സിൽ തോന്നാൻ കാരണം. മോഹിനിയാട്ടം പോലെയുള്ള കലാരൂപത്തിന് വെളുത്ത നിറവും കാണാൻ ഭംഗിയുമുള്ള യോജിച്ചവർ എന്നാണ് അവരുടെ പരാമർശം. കലാഭവൻ മണിയുടെ അനുജനും മോഹിനിയാട്ടം കലാകാരനും നൃത്ത അദ്ധ്യാപകനുമായ ആർ എൽ വി രാമകൃഷ്ണനെതിരെയാണ് അവർ പേരെടുത്ത് പറയായതെ ഇങ്ങനെ പരാമർശം നടത്തിയത്. ഇത്തരമൊരു പരാമർശം ഈ കാലഘട്ടത്തിൽ യോജിച്ചതെ അല്ലയെന്നതിനെ രണ്ട് അഭിപ്രായമില്ല. ദീർഘകാലം കലാമണ്ഡലത്തിൽ പഠിപ്പിക്കുകയും അതിന്റെ ബോർഡിൽ പതിനാറു വർഷത്തോളം ഇരിക്കുകയും ചെയ്ത വ്യക്തിയാണ് കലാമണ്ഡലം സത്യാഭാമ. അവരിൽ നിന്ന് ഇത്തരമൊരു പരാമർശം വന്നെങ്കിൽ അത് ഒരു രീതിയിലും ന്യായികരിക്കാൻ കഴിയാത്തതാണ്. അവർ ഇരുന്ന സ്ഥാനങ്ങളൊക്കെ ജാതി മത വർണ്ണ വ്യത്യാസമില്ലാതെ പ്രവർത്തിക്കേണ്ടവയാണ്.…

കലയിലെ സവര്‍ണ്ണ അവര്‍ണ്ണ ചിന്തകള്‍ (ലേഖനം): കാരൂര്‍ സോമന്‍, ചാരുംമൂട്

കഴിഞ്ഞ നൂറ്റാണ്ടുകളില്‍ താഴ്ന്ന ജാതിക്കാര്‍ക്ക് ക്ഷേത്ര പ്രവേശനം നിഷേധിച്ചതുപോലെ കലാമണ്ഡലത്തിലെ നര്‍ത്തകിയും അദ്ധ്യാപികയുമായ സത്യഭാമ നിഷേധാത്മക സമീപനമാണ് കുട്ടികളുടെ കാര്യത്തില്‍ സ്വീകരിച്ചത്. “കറുത്ത നിറമുള്ള കുട്ടികളെ മത്സരത്തിനയക്കില്ല”. ഇപ്പോള്‍ മനസ്സ് മന്ത്രിക്കുന്നത് മഹാകവി കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ അന്നത്തെ സവര്‍ണ്ണ കവികളെ മാത്രം ഉള്‍പ്പെടുത്തി ‘കവി ഭാരതം’ എന്ന കൃതി പുറത്തിറക്കി. ആ സാംസ്കാരിക ജീര്‍ണ്ണതയ്ക്കെതിരെ സവര്‍ണ്ണ കവികള്‍ക്കും അവര്‍ണ്ണ കവികള്‍ക്കും തുല്യത നല്‍കി സരസ കവി മൂലൂര്‍ ڇകവി രാമായണംڈ രചിച്ചു. മനുഷ്യരെല്ലാം സമډാരെന്ന് വിശ്വസിക്കുന്ന കലാസാഹിത്യ രംഗങ്ങളില്‍ ഇന്നും ജാതിമത വര്‍ണ്ണ ജീര്‍ണ്ണതകള്‍ നിലനില്‍ക്കുന്നത് ഭയാനകമാണ്. കലാഭവന്‍ മണിയുടെ അനുജനും നര്‍ത്തകനുമായ ആര്‍.എല്‍.വി. രാമകൃഷ്ണനെതിരെ ഈ അധ്യാപിക ജാതിവെറി നടത്തിയതായും പരാതിയുയര്‍ന്നു. ഇത് സാംസ്കാരിക കേരളത്തിന് അപമാനമല്ലേ? ബുദ്ധന്‍ ഒരിക്കല്‍ പറഞ്ഞു ‘ഒരുവന്‍ അന്യരെപ്പറ്റി പറയുന്ന അഭിപ്രായങ്ങളില്‍ നിന്ന് അവനെപ്പറ്റിയുള്ള അഭിപ്രായമുണ്ടാകുന്നു.’ ബുദ്ധന്‍ പറഞ്ഞതുപോലെ…

കാലം മാറി, ജീവിതത്തിൽ ആർക്കും എന്തും ചെയ്യാം എന്തും നേടാം! ചില ചിന്തകളും കാഴ്ചപ്പാടുകളും!! : ഫിലിപ്പ് മാരേട്ട്

കാലം മാറി, നമ്മളുടെ യഥാർത്ഥ ജീവിതത്തിൽ ആഗ്രഹിക്കുന്നതെന്തും ചെയ്യാനും, നേടാനുമുള്ള, സാഹചര്യങ്ങൾ മാറുന്നു. അങ്ങനെ നമുക്ക് ചുറ്റുമുള്ള കാര്യങ്ങൾ മാറുമ്പോൾ, അവ നമ്മളെ ബാധിക്കുകയും, പിന്നീട് നമ്മൾ സ്വയം മാറുകയും ചെയ്യുന്നു. കൂടാതെ ആധുനിക സാങ്കേതികവിദ്യയിലെയും, വൈദ്യശാസ്ത്രത്തിലെയും, പുരോഗതി മുതൽ നമ്മുടെ ബന്ധങ്ങളിലും, പ്രണയത്തിലും, മതത്തിലും, വരെയുള്ള മാതൃകാ വ്യതിയാനങ്ങൾ എല്ലാം മാറുന്നു. ഇത്തരം മാറ്റം ജീവിതത്തിൻ്റെ ഒരു പ്രധാന ഭാഗമാണെങ്കിലും, വാസ്തവത്തിൽ, ഇത് ഒരു ജീവിതരീതിയാണ്. എന്നാൽ ആളുകൾ ആശയവിനിമയം നടത്തുന്ന രീതിയെ കാലം എത്രമാത്രം മാറ്റിമറിച്ചിരിക്കുന്നു എന്നത് അതിശയകരമാണ്. എങ്കിലും ഈ കാല മാറ്റത്തിലൂടെ നിങ്ങൾക്ക് പ്രതീക്ഷിക്കാവുന്നതിലും അപ്പുറമായി ഒരുപാട്‌ നേട്ടങ്ങൾ കൈവരിക്കാൻ കഴിയും, അതുപോലെതന്നെ മറ്റാരും സങ്കൽപ്പിക്കാത്ത കാര്യങ്ങൾ നിങ്ങൾക്ക് രൂപകൽപ്പന ചെയ്യാനും സൃഷ്ടിക്കാനും കഴിയും. അങ്ങനെ നിങ്ങളുടെ അതുല്യമായ, വ്യക്തിത്വവും മനുഷ്യത്വവും കൊണ്ട് ഈ ലോകത്തെ അത്ഭുതപ്പെടുത്താനും ആനന്ദിപ്പിക്കാനും കഴിയും എന്നതിനാൽ…

പൗരത്വ നിയമം ലക്ഷ്യം വെക്കുന്നത് ആരെ? (ബ്ലസന്‍ ഹ്യൂസ്റ്റൺ)

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ബിജെപി സിഎഎ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നു. 1955ലെ പൗരത്വ നിയമം ഭേദഗതി ചെയ്താണ് 2019- ൽ ബിജെപി നേതൃത്വം നൽകുന്ന കേന്ദ്ര ഗവണ്മെന്റ് പാർലമെൻറിൽ അവതരിപ്പിച്ചത്. സിറ്റിസൺ അമെൻഡ്മെന്റെ ആക്ട് എന്ന ചുരുക്കപേരിൽ അറിയുന്ന സിഎഎ ഭേദഗതി ബിൽ 2019 ൽ പാസ്സാക്കിയെങ്കിലും അന്നത്തെ ശക്തമായ എതിർപ്പ് കാരണം നടപ്പാക്കാതെ മാറ്റിവയ്ക്കുകയാണ് ഉണ്ടായത്. ഇന്ത്യയുടെ അതിർത്തി രാജ്യമായ ബംഗ്ലാദേശ്, പാക്കിസ്താന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിൽനിന്നും ഇന്ത്യയിൽ 2014-നു മുൻപ് മതപീഢനം മൂലമോ അല്ലാതെയോ കുടിയേറിയ ബുദ്ധ-സിഖ്-ക്രിസ്ത്യൻ-ഹിന്ദു എന്നീ മതങ്ങളില്‍ പെട്ടവർക്ക് പൗരത്വം നൽകുന്നതായിരുന്നു ബില്ല്. ആ ബില്ലിൽ മുസ്ലിം ജൂവിഷ്‌ മതവിഭാഗത്തെ മാറ്റി നിർത്തിക്കൊണ്ട് അവതരിപ്പിച്ചതാണ് എതിർപ്പിനെ കാരണം. മുസ്ലിം മതവിഭാഗത്തെ മാറ്റിയതാണ് എതിർപ്പ് ശക്തമാകാൻ കാരണം. ബില്ല് പാസ്സായെങ്കിലും നടപ്പാക്കാൻ കേന്ദ്ര ഗവൺമെന്റിനെ കഴിഞ്ഞില്ല. അതിനുശേഷം അതെകുറിച്ച് ആരും അത്ര…

മിന്നൽ മുരളി (ലേഖനം): സുനിൽ വല്ലാത്തറ, ഫ്ലോറിഡ

ലോക്സഭാ തെരഞ്ഞെടുപ്പു പടിവാതുക്കൽ എത്തി നിൽക്കുമ്പോൾ കേരളത്തിൽ എന്നല്ല ഇന്ത്യയിലെ തന്നെ ജനങ്ങൾ ഉറ്റു നോക്കുന്ന ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് തൃശൂർ. ബിജെപി കേരളത്തിൽ ഏറ്റവും കൂടുതൽ പ്രതീക്ഷ വച്ചു പുലർത്തുന്ന തൃശൂരിൽ അവർ സ്‌ഥാനാർത്ഥിയാക്കിയിരിക്കുന്നത് ആറു വർഷത്തിൽ ഏറെയായി ഉറക്കമില്ലാതെ അവിടെ പ്രവർത്തിക്കുന്ന ശക്തനായ സുരേഷ് ഗോപിയെ ആണ്. ഇടതു മുന്നണിക്കായി പോരിനിറങ്ങുന്നത് തൃശൂരിൽ സിപിഐക്കു കിട്ടാവുന്ന ഏറ്റവും പ്രതിച്ഛായ ഉള്ള നേതാവും മുൻ മന്ത്രിയും ആയ വി എസ് സുനിൽ കുമാർ ആണ്. കരുണാകരന്റെ രാഷ്ട്രീയ തട്ടകമായിരുന്ന തൃശൂരിൽ അദ്ദേഹത്തിന്റെ പല രാഷ്ട്രീയ തീരുമാനങ്ങൾക്കും കരുനീക്കങ്ങൾക്കും മൂക സാക്ഷിയായ മുരളി മന്ദിരം കൂടി ഉൾപ്പെടുന്ന മണ്ഡലത്തിൽ യുഡി‌എഫിനായി കളത്തിലിറങ്ങുന്നത് എൺപതുകളുടെ മധ്യത്തിൽ സേവാദൾ പ്രവർത്തകനായി കോൺഗ്രസ്‌ പ്രവർത്തനം ആരംഭിക്കുകയും രാഷ്ട്രീയ ഭീഷ്മാചാര്യൻ കരുണാകരന്റെ മകനായി പോയതുകൊണ്ട് കിങ്ങിണി കുട്ടൻ എന്ന പേരിൽ പരിഹസിക്കപെടുകയും…