ടി.എ ലൂക്കോസ് (78) നിര്യാതനായി

കോട്ടയം: മള്ളുശ്ശേരി തൈക്കാട്ട് വീട്ടിൽ ടി. എ. ലൂക്കോസ് (78) സ്വഭവനത്തിൽ വച്ച് നിര്യാതനായി. ശവസംസ്ക്കാരം ഇടയ്ക്കാട്ട് ഫെറോനാ പള്ളി സെമിത്തേരിയിൽ പിന്നീട് നടക്കും. ത്രേസ്യാമ്മ ലൂക്കോസ് ആണ് ഭാര്യ. അനീഷ് ലൂക്കോസ്(കോട്ടയം), ബെനീഷ് ലൂക്കോസ് (ഫിലാഡൽഫിയ), ചിഞ്ചു ലൂക്കോസ് (ഫിലാഡൽഫിയ) എന്നിവർ മക്കളും ജിഷ, ചിന്നു, മായ എന്നിവർ മരുമക്കളുമാണ് . വാർത്ത: ബിജിൽ ഏബ്രഹാം, ഫിലാഡൽഫിയ.

ഡയസ് ദാമോദരൻറെ മാതാവ് അമ്മു ദാമോദരൻ നിര്യാതയായി

ഹൂസ്റ്റൺ: പരേതനായ ദാമോദരൻ കരുമാലിപ്പറമ്പിലിന്റെ ഭാര്യ അമ്മു ദാമോദരൻ (90) എറണാകുളം പാലാരിവട്ടത്തു നിര്യാതയായി. എറണാകുളത്തെ “ബാബു ബ്രദേഴ്സ്” എന്ന ബ്രാന്‍ഡില്‍ വസ്ത്രവ്യാപാര രംഗത്ത് തനതായ മുഖമുദ്ര പതിപ്പിച്ച ആളാണ് പരേതനായ ദാമോദരൻ കരുമാലിപ്പറമ്പിൽ. പരേതയുടെ മകൻ ഡയസ് ദാമോദരൻ ദീർഘകാലമായി ഹൂസ്റ്റണിൽ സ്ഥിരതാമസക്കാരനും ഏഷ്യാനെറ്റ് യുഎസ്എയുടെ ടെറിറ്ററി മാനേജറും, ഫ്രീഡിയ എന്റര്‍ടെയ്ന്മെന്റ് ബാനറിൽ ധാരാളം ഷോകൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മക്കൾ: അജയഘോഷ്, മംഗളോദൻ, ബാബു, ടൈറ്റസ്, ഡയസ്, ദലിമ മഹേഷ്. തിങ്കളാഴ്ച രാവിലെ 11 മണിക്ക് സംസ്കാര ശുശ്രൂഷകൾ പാലാരിവട്ടത്തെ വീട്ടിൽ നടക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡയസ് +1 832 643 9131.

സി.എം. മാത്യൂസ് (ബാബു) നിര്യാതനായി

ഹൂസ്റ്റൺ: കല്ലൂപ്പാറ ചാത്തനാട്ട് സി.എം. മാത്യു (ബാബു 69) നിര്യാതനായി. ഭാര്യ മേരിക്കുട്ടി ആലക്കോട് കരിമ്പോയ് കുടുംബാംഗമാണ്. മക്കൾ ദിവ്യ (ന്യൂജേഴ്‌സി), രമ്യ (ഖത്തർ ) മരുമക്കൾ: പുലിയൂർ ആമ്പൽകുടിയിൽ അജീഷ് (ന്യൂജേഴ്‌സി), കുമ്പനാട് ഊരിയപടിക്കൽ ക്രിസ്റ്റിൻ (ഖത്തർ). കൊച്ചുമക്കൾ: ഏഞ്ചൽ, പരേതയായ ജ്യൂവൽ, നൈനു, നിമാ. സഹോദരങ്ങൾ: സണ്ണി, മോളമ്മ, ജോസ് മാത്യു (ഹൂസ്റ്റൺ). ശവസംസ്കാരം സെപ്റ്റംബർ 27 ചൊവ്വാഴ്ച രാവിലെ 11.30 ന് കല്ലൂപ്പാറ ബെഥേൽ മാർത്തോമാ ദേവാലയത്തിൽ. കൂടുതൽ വിവരങ്ങൾക്ക്: സണ്ണി (91) 9495909797 (ഇന്ത്യ), ജോസ് 281 777 9480 (വാട്സാപ്പ്)

വെസ്ലി മാത്യുവിന്റെ ഭാര്യാ മാതാവ് മോളിക്കുട്ടി ടീച്ചർ നിത്യതയിൽ

ഡാളസ്: കോട്ടയം അഞ്ചേരിൽ മഠത്തില്‍‌പറമ്പിൽ പരേതനായ കെ.റ്റി മത്തായിയുടെ ഭാര്യ കോട്ടയം എം.ടി സെമിനാരി ഹൈസ്‌കൂൾ മുൻ അദ്ധ്യാപിക മോളിക്കുട്ടി ടീച്ചർ (72) ഡാളസ്സിലെ ഭവനത്തിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. മക്കൾ: പ്രിയ വെസ്ലി (ഡാളസ്), പ്രീതി തേജസ്, പ്രിൻസി വർഗീസ് (അബുദാബി). മരുമക്കൾ : വെസ്ലി മാത്യു (ഡാളസ്) – ഗുഡ്‌ന്യൂസ് – പവ്വർ വിഷൻ, പാസ്റ്റർ തേജസ് തോമസ് (ഒക്കലഹോമ), ജിബു വർഗീസ് (അബുദാബി). സംസ്കാരം പിന്നീട്.

ഹൂസ്റ്റണിൽ നിര്യാതനായ ജോബി ജോണിന്റെ സംസ്‍കാരം ശനിയാഴ്ച

ഹൂസ്റ്റൺ : ഇക്കഴിഞ്ഞ ദിവസം ഹൂസ്റ്റണിൽ നിര്യാതനായ കോഴിക്കോട് കല്ലാനോട് കലമറ്റത്തിൽ പരേതരായ ഉലഹന്നാന്റെയും , (റിട്ട. കെഎസ്ഇബി എഞ്ചിനീയർ, കക്കയം) ത്രേസ്യാമ്മയുടെയും (റിട്ട. ടീച്ചർ, കല്ലാനോട് എൽപി സ്കൂൾ) മകൻ ജോബി ജോണിന്റെ (47 വയസ്സ് ) പൊതുദർശനവും സംസ്കാരവും ശനിയാഴ്ച ഹൂസ്റ്റണിൽ നടക്കും. കോഴിക്കോട് കൂടരഞ്ഞി പ്ലാത്തോട്ടത്തിൽ സിമിയാണ് ഭാര്യ. മക്കൾ. അശ്വിൻ, ഐലിൻ, ആരോൺ ( മൂവരും ഹൂസ്റ്റണിൽ വിദ്യാർത്ഥികൾ). സഹോദരങ്ങൾ : ഷാജി ജോൺ ( ബാംഗ്ലൂർ ), വിനോദ് ജോൺ കല്ലാനോട്, ആനി മെർലിൻ (ഓസ്ട്രേലിയ) പൊതുദർശനവും സംസ്കാര ശുശ്രൂഷകളും: സെപ്റ്റംബർ 24 ന് ശനിയാഴ്ച രാവിലെ 11:30 മുതൽ 2.30 വരെ സെന്റ് ജോസഫ് സീറോ മലബാർ കാത്തലിക്‌ ഫൊറോനാ ദേവാലയത്തിൽ ( 211, Present Street, Missouri City , TX 77489) ശുശ്രൂഷകൾക്ക് ശേഷം പെയർലാൻഡ്…

സ്വപ്ന രവീന്ദ്രദാസ് ടെക്സസിൽ നിര്യാതയായി

ഹ്യൂസ്റ്റൺ: തൃശൂർ കുന്നംകുളം സ്വദേശിനി സ്വപ്ന രവീന്ദ്രദാസ് ഞായറാഴ്ച പുലർച്ചെ ഹ്യൂസ്റ്റനിൽ നിര്യാതയായി. ഒരു വർഷം മുൻപ് അമേരിക്കയിലെത്തിയ സ്വപ്നയും ഭർത്താവു ദിലി പുഷ്പനും രണ്ടു മക്കളും വുഡ്‌ലാൻഡ്‌സിൽ ആയിരുന്നു താമസം. തൃശൂർ കുന്നംകുളം ചിറ്റഞ്ഞൂർ ഉപ്പത്തിൽ രവീന്ദ്ര ദാസിന്റെ മകളാണ് സ്വപ്ന. ഭർത്താവ് ദിലി പുഷ്പനും കുന്നംകുളം സ്വദേശിയാണ്. കഴിഞ്ഞ ഒരുമാസത്തിലധികമായി ഹ്യൂസ്റ്റൺ എം ഡി ആൻഡേഴ്സൺ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. സംസ്കാര കർമ്മങ്ങൾ ബുധനാഴ്ച (9/ 21/2022) കാലത്തു 11 മണിക്ക് ഗെസ്സ്നെർ വിൻഫോർഡ് ഫ്യൂണറൽ ഹോമിൽ നടക്കും.

മാതാ അമൃതാനന്ദമയി ദേവിയുടെ അമ്മ ദമയന്തിയമ്മ അന്തരിച്ചു

കൊല്ലം: മാതാ അമൃതാനന്ദമയി ദേവിയുടെ അമ്മ ദമയന്തിയമ്മ (97) അന്തരിച്ചു. പരേതനായ കരുനാഗപ്പള്ളി ഇടമണ്ണേൽ വി. സുഗുണാനന്ദന്റെ ഭാര്യയാണ്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അമൃതപുരിയിലെ വീട്ടിലായിരുന്നു അന്ത്യം. മറ്റുമക്കൾ: കസ്തൂരി ബായ്, പരേതനായ സുഭഗൻ, സുഗുണാമ്മ, സജിനി, സുരേഷ് കുമാർ, സതീഷ് കുമാർ, സുധീർ കുമാർ. മരുമക്കൾ: ഋഷികേശ്, ഷാജി, രാജു, ഗീത, രാജശ്രീ, മനീഷ. സംസ്‌കാരം പിന്നീട് അമൃതപുരി ആശ്രമത്തിൽ വച്ച് നടക്കും.

ജോബി ജോൺ (48) ഹൂസ്റ്റണിൽ നിര്യാതനായി

ഹൂസ്റ്റൺ: കോഴിക്കോട് കല്ലാനോട് കലമറ്റത്തിൽ പരേതരായ ഉലഹന്നാന്റെയും (റിട്ട. കെഎസ്ഇബി എഞ്ചിനീയർ, കക്കയം) ത്രേസ്യാമ്മയുടെയും (റിട്ട. ടീച്ചർ, കല്ലാനോട് എൽപി സ്കൂൾ) മകൻ ജോബി ജോൺ (48) ഹൂസ്റ്റണിൽ നിര്യാതനായി. കോഴിക്കോട് കൂടരഞ്ഞി പ്ലാത്തോട്ടത്തിൽ സിമിയാണ് ഭാര്യ. മക്കൾ: അശ്വിൻ, ഐലിൻ, ആരോൺ (മൂവരും ഹൂസ്റ്റണിൽ വിദ്യാർത്ഥികൾ). സഹോദരങ്ങൾ: ഷാജി ജോൺ (ബാംഗ്ലൂർ), വിനോദ് ജോൺ കല്ലാനോട്, ആനി മെർലിൻ (ഓസ്ട്രേലിയ). പരേതൻ മിസ്സോറി സിറ്റി സെന്റ് ജോസഫ് സീറോ മലബാർ കാത്തലിക്ക് ഫൊറോനാ ഇടവകാംഗമാണ്. സംസ്കാരം ഹൂസ്റ്റണിൽ പിന്നീട് നടക്കും. കൂടുതൽ വിവരങ്ങൾക്ക്: സിബി കുര്യൻ 619 677 0181, രഞ്ജിത് സെബാസ്റ്റ്യൻ 832 715 1120.

ഡോ. ശ്യാമള നായർ അന്തരിച്ചു

ടെംപിൾ ടെക്സാസ്: അമേരിക്കൻ മലയാളികളിൽ മുതിർന്ന തലമുറയിലെ അംഗമായ ഡോ. ശ്യാമള നായർ നിര്യാതയായി. കഴിഞ്ഞ നാൽപ്പത്തിയഞ്ച് വർഷമായി ടെംപിൾ ടെക്സസിലെ ഇന്ത്യൻ സമൂഹത്തിലെ നിറസാന്നിധ്യമാണ്‌ സെപ്റ്റംബർ 13ന് പടിയിറങ്ങിയത്. കേരളത്തിൽ തിരുവനന്തപുരത്തു ജനിച്ച് 1970 ൽ ഭർത്താവ് ഡോ. പി കെ നായർക്കൊപ്പം അമേരിക്കയിലെത്തിയ ശ്യാമളനായർ അറിയപ്പെടുന്ന പീഡിയട്രീഷ്യൻ ആയിരുന്നു. 1975 ലാണ് ടെംപിളിലേക്കു താമസത്തിനായി എത്തിയത്. അന്നുമുതൽ ടെംപിൾ ഇന്ത്യൻ സമൂഹത്തിനു താങ്ങും തണലുമായി പ്രവർത്തിച്ചു. ടെംപിളിലെ ഹിന്ദു ക്ഷേത്ര നിർമ്മാണത്തിലും നടത്തിപ്പിലും മുൻകൈഎടുത്തതും ഡോ. ശ്യാമള നായർ ആയിരുന്നു. ടെംപിളിലെ ഡാർണെൽ ആർമി ഹോസ്പിറ്റൽ ആയിരുന്നു ജോലി ചെയ്തിരുന്നത്. സെൻട്രൽ ടെക്സസിലെ ഹിന്ദു സമൂഹത്തിൽ ആത്മീയ പ്രഭാഷണങ്ങൾ നടത്തുകയും കുട്ടികളെയും മുതിർന്നവരെയും ആത്മീയ ധാരയിലേക്കടുപ്പിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളിൽ മുഴുകിയിരുന്ന ശ്യാമള നായരുടെ നിര്യാണം അമേരിക്കയിലെ ഹിന്ദു സമൂഹത്തിനു തീരാനഷ്ടമാണെന്നു കെ എച് എൻ…

ഏലിയാമ്മ മാത്യു അന്തരിച്ചു

ഹ്യൂസ്റ്റണ്‍: കടുത്തുരുത്തി പുഞ്ചത്തലയ്ക്കല്‍ ഏലിയാമ്മ മാത്യു (91) നിര്യാതയായി. മൃതസംസ്‌കാരം സെപ്തംബര്‍ 18 ഞായറാഴ്ച വൈകീട്ട് 3:30ന് കടുത്തുരുത്തി ഫൊറോനാ താഴത്തുപള്ളിയില്‍. മതാദ്ധ്യാപന രംഗത്ത് പ്രവര്‍ത്തിച്ചു വന്നിരുന്ന പരേത ലിജിന്‍ ഓഫ് മേരി സംഘടനാ പ്രസിഡന്റും ആയിരുന്നു. മാത്യു വര്‍ഗീസ് (മാത്തച്ചന്‍ പുഞ്ചത്തലയ്ക്കല്‍, ഹ്യൂസ്റ്റണ്‍) സഹോദര പുത്രനാണ്.