പൊന്നമ്മ പിള്ളയുടെ ശവ സംസ്ക്കാരം നവംബര്‍ 23 ബുധനാഴ്ച

ഓസ്റ്റിന്‍ (ടെക്സസ്): നവംബര്‍ 18 വെള്ളിയാഴ്ച അന്തരിച്ച പൊന്നമ്മ പിള്ളയുടെ ശവ സംസ്ക്കാരം നവംബര്‍ 23 ബുധനാഴ്ച ഓസ്റ്റിനിലെ ബെക്സ് ഫ്യൂണറല്‍ ഹോമില്‍ നടക്കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. നവംബര്‍ 23 ബുധനാഴ്ച രാവിലെ 9:00 മണി മുതല്‍ 10:00 മണിവരെ ബെക്സ് ഫ്യൂണറല്‍ ഹോമില്‍ (Beck’s Funeral Home, 15709 Ranch Road 620, Austin, TX 78717) പൊതുദര്‍ശനം ക്രമീകരിച്ചിട്ടുണ്ട്. 10:00 മണി മുതല്‍ 11:00 മണിവരെ പ്രാര്‍ത്ഥനയും തുടര്‍ന്ന് സംസ്ക്കാരവും നടക്കും. തിരുവല്ല ചാത്തങ്കരി കേശവ സദനത്തില്‍ പരേതരായ കേശവ പിള്ളയുടേയും പങ്കിയമ്മയുടേയും മകളും, പെരുമ്പട്ടി ചെറിയാനവട്ടത്തില്‍ ഗംഗാധരന്‍ പിള്ളയുടെയും ഭാര്യയാണ് പരേത. 50 വര്‍ഷങ്ങള്‍ക്കു മുന്‍പ് അമേരിക്കയിലേക്ക് കുടിയേറിയ അവര്‍ അനേക വര്‍ഷങ്ങള്‍ ന്യൂയോര്‍ക്ക് ആല്‍ബനിയില്‍ രജിസ്റ്റേഡ് നഴ്സ് ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിരമിച്ചതിനു ശേഷമാണ് ഏതാനും വര്‍ഷം മുന്‍പ് ഓസ്റ്റിനിലേക്ക് താമസം മാറ്റിയത്.…

പൊന്നമ്മ പിള്ള (81) ഓസ്റ്റിനില്‍ നിര്യാതയായി

ഓസ്റ്റിന്‍ (ടെക്സസ്): തിരുവല്ല ചാത്തങ്കരി കേശവ സദനത്തില്‍ പരേതരായ കേശവ പിള്ളയുടേയും പങ്കിയമ്മയുടേയും മകളും, പെരുമ്പട്ടി ചെറിയാനവട്ടത്തില്‍ ഗംഗാധരന്‍ പിള്ളയുടെ സഹധര്‍മ്മിണിയുമായ പൊന്നമ്മ പിള്ള (81) നവംബര്‍ 18 വെള്ളിയാഴ്ച ഓസ്റ്റിനില്‍ നിര്യാതയായി. സംസ്ക്കാരം പിന്നീട്. മക്കള്‍: ഡോ. സുജ പിള്ള, അജു പിള്ള. മരുമക്കള്‍: മനു മുരളി, സ്വപ്ന പിള്ള. കൊച്ചുമക്കള്‍: നിലാവ്, സായം, അദ്വൈ, അവിക. കൂടുതല്‍ വിവരങ്ങള്‍ക്ക്: മനു മുരളി 281 687 7314.

പി.വി. ചെറിയാന്‍ (71) ഹ്യൂസ്റ്റണില്‍ നിര്യാതനായി

ഹൂസ്റ്റൺ: കിടങ്ങന്നൂർ പുത്തൻപറമ്പിൽ പി.വി. ചെറിയാൻ ( രാജൻ – 71) നിര്യാതനായി. ഭാര്യ സോഫി ചെറിയാൻ പത്തനംതിട്ട കാവുമ്പാട്ടു കുടുംബാംഗമാണ്. മക്കൾ: ജിനു പി. ചെറിയാൻ, ടിനു പി. ചെറിയാൻ (ഇരുവരും ഹൂസ്റ്റൺ). മരുമക്കൾ: ലിന്റ ചെറിയാൻ, സ്വപ്‍ന ചെറിയാൻ. കൊച്ചുമക്കൾ : ഏഷെൽ, ഏബെൽ, ഇവാ, ലിയാം. സഹോദരങ്ങൾ: ടോണി.കെ വർഗീസ്, അച്ചാമ്മ തോമസ്, ജോഷ് പി. കുര്യൻ ( എല്ലാവരും ഹൂസ്റ്റൺ) പൊതുദർശനം: നവംബർ 20 ഞായറാഴ്ച വൈകീട്ട് 4.30 മുതൽ 8 വരെ ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ (5810, Almeda Genoa Rd, Houston, TX 77048). സംസ്കാര ശുശ്രൂഷകൾ: നവംബർ 21 ന് തിങ്കളാഴ്ച രാവിലെ 9.30 മുതൽ 12 വരെ ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ. ശുശ്രൂഷകൾക്ക് ശേഷം 12.30-ന് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം സെമിത്തേരിയിൽ (1310, N…

ലില്ലി ജെയിംസ് (74) അന്തരിച്ചു

ന്യൂയോർക്ക്/തൃശ്ശൂർ: തൃശ്ശൂർ പഴഞ്ഞി പുലിക്കോട്ടിൽ പി സി ജെയിംസ് മാസ്റ്ററുടെ ഭാര്യ ലില്ലി പി ഐ (ലില്ലി ജെയിംസ് 74) തൃശൂർ പഴഞ്ഞിയിൽ നിര്യാതയായി. പഴഞ്ഞി ഇമ്മാനുവേൽ മാർത്തോമ ചർച്ച് അംഗമാണ്. നിരവധി തവണ ന്യൂയോർക്കിൽ സന്ദർശനം നടത്തിയിട്ടുള്ള ഇവർക്ക് വലിയൊരു സുഹൃത്ബന്ധം ആണ് ഇവിടെയുള്ളത്. മക്കൾ: ജിൻസി ബിജോയ് – ബിജോയ് തോലത്ത്, ചെറിഷ് ജെയിംസ് – നിസ ചെറീഷ് (ന്യൂയോർക്ക് ) സംസ്കാരം പഴഞ്ഞി ഇമ്മാനുവേൽ മാർത്തോമ ചർച്ചിൽ നവംബർ 20 ഞായറാഴ്ച 3 മണിക്ക്. കൂടുതൽ വിവരങ്ങൾക്ക് ചെറിഷ് ജയിംസ്, ന്യൂയോർക്ക് 646 683 0489.

ബാബു വർഗീസ് ഡാളസിൽ അന്തരിച്ചു

മെസ്കീറ്റ് (ഡാളസ് ): വെസ്റ്റ് കല്ലട കേതാകപള്ളിൽ പരേതരായ ഉണ്ണുണ്ണി കൊച്ചു വർഗീസിനെയും സാറാമ്മ വർഗീസിന്റെയും മകൻ ബാബു വർഗീസ് മെസ്കീറ്റില്‍ (ഡാളസ് )നിര്യാതനായി. ഭാര്യ ഷെർലി വർഗീസ് പുല്ലംപള്ളിൽ കടമ്പനാട് കുടുംബാംഗമാണ്. മക്കൾ: ഷീന രാജു – ഷിജു രാജു, ഷാൻ വർഗീസ് -ബെൻസി, രജനീഷ് വർഗീസ് 1993ൽ ഡാളസിൽ എത്തിയ ബാബു വർഗീസ് സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവ അംഗമായിരുന്നു. സെൻറ് തോമസ് മലങ്കര ഓർത്തഡോക്സ് ചർച്ച് ഷൈലോ റോഡ് അംഗമാണ്. പൊതുദർശനം: നവംബർ 19 ശനിയാഴ്ച രാവിലെ 11 മുതൽ. സ്ഥലം: സെൻറ് തോമസ് മലങ്കര ഓർത്തഡോക്സ് ചർച്ച് ഷൈല റോഡ്, ഡാളസ് 75228. തുടർന്ന് 2 മണിക്ക് സംസ്കാരം: ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോം, സണ്ണിവെയ്ൽ, ഡാളസ്. live stream :www.eventson.live/live

കാതേട്ട് വീട്ടിൽ കെ.സി മത്തായി അന്തരിച്ചു

തൃശൂർ: സൗത്ത് ഫ്ലോറിഡ ഐ പി സി ശാലേം സഭ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ കെ.സി. ജോണിന്റെ സഹോദരൻ കൊണ്ടാഴി കാതേട്ട് വീട്ടിൽ കെ.സി മത്തായി അന്തരിച്ചു. ഐപിസി കൊണ്ടാഴി സഭാംഗമാണ്. സംസ്കാരം പിന്നീട്. പാസ്റ്റർ ടി.ജി. ഉമ്മന്റെ സഹോദരൻ പുത്തൻവീട്ടിൽ ശീമോച്ചന്റെ മകൾ സാറാമ്മയാണ് ഭാര്യ. സുവിശേഷപ്രവർത്തനങ്ങൾക്കായി കവിയൂരിൽ നിന്നും കന്യാകുമാരിലേക്ക് കുടിയേറിയ കവിയൂർ കാതേട്ട് ചെറിയാൻ ഉപദേശി-മറിയാമ്മ ദമ്പതികളുടെ മൂന്നാമത്തെ മകനായി ജനിച്ചു. ചേലക്കര യുപിഎഫിൻറെ രക്ഷാധികാരിയായി ദീർഘകാലം സേവനം അനുഷ്ഠിച്ചിരുന്നു. മക്കൾ: പാസ്റ്റർ സാബു മത്തായി കാതേട്ട് (വേദാദ്ധ്യാപകൻ, സഭാ ശുശ്രൂഷകൻ ഐപിസി കോയമ്പത്തൂർ), സജി മത്തായി കാതേട്ട് (എക്സിക്യുട്ടീവ് എഡിറ്റർ, ഗുഡ്ന്യൂസ് ), ജോൺ മത്തായി കാതേട്ട് (സാം കൊണ്ടാഴി – സിഇഒ, വിക്ലിഫ് ഇന്ത്യ), സാലി ഷിബു . മരുമക്കൾ: ഷീന സാബു, ലിഷ കാതേട്ട് (ഹൈസ്കൂൾ അദ്ധ്യാപിക), ബെൻസി…

ഷിനു ജോർജ് സൈമൺ (45) കണക്ടിക്കട്ടിൽ നിര്യാതനായി

ന്യൂയോർക്ക് : അമേരിക്കയിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖനും ഫോമയുടെ മുൻ ഓഡിറ്ററുമായ പി. .റ്റി. തോമസിൻറെ മകൾ ഡോക്ടർ ലിസ്റ്റി തോമസിന്റെ ഭർത്താവ് ഷിനു ജോർജ് സൈമൺ (45 വയസ്സ്) ചൊവ്വാഴ്ച രാവിലെ നിര്യാതനായി. കണക്‌ടിക്കട്ടിൽ ബ്രിഡ്‌ജ്‌പോർട്ട് ഒപ്ടിമസ് ഹെൽത്ത് സെന്ററിൽ അഡ്മിനിസ്ട്രേറ്റർ ആയി ജോലി ചെയ്‌യുകയായിരുന്നു. രാവിലെ ഓഫീസിൽ എത്തിയ ഷിനുവിന് ഹൃദയസ്തംഭനം മൂലം മരണം സംഭവിക്കുകയായിരുന്നു. തിരുവനന്തപുരം കൊല്ലശ്ശേരിൽ ശ്രി എബ്രഹാം അന്നമ്മ സൈമൺ ദമ്പതികളുടെ രണ്ടാമത്തെ മകനാണ് ഷിനു. നൈജീരിയയിൽ 1977 ൽ ആയിരുന്നു ജനനം. മക്കൾ: ലുക്ക് ജോർജ് സൈമൺ, തോമസ് ഇമ്മാനുവേൽ സൈമൺ, സേലാ ആൻ സൈമൺ സംസ്കാര ശുശ്രൂഷയുടെ ക്രമീകരണം പിന്നീട് അറിയിക്കുന്നതാണ്

ഫ്ളോറിഡയിൽ നിര്യാതയായ സൂസൻ ഏബ്രഹാമിന്റെ പൊതുദർശനം ബുധനാഴ്ച, സംസ്കാരം വ്യാഴാഴ്ച

ടാമ്പാ: ഇക്കഴിഞ്ഞ ദിവസം ഫ്ലോറിഡയിലെ ടാമ്പായിൽ നിര്യാതയായ നങ്ങിയാർകുളങ്ങര പെനിയേൽ വീട്ടിൽ പാസ്റ്റർ ഡോ.എം.ഏബ്രഹാമിന്റെ ഭാര്യ സൂസൻ ഏബ്രഹാമിന്റെ (ലിസി – 67 വയസ്സ് ) സംസ്‍കാരം നവംബർ 10 നു ശനിയാഴ്ച നടക്കും. പരേത തലവടി പട്ടത്തിൽ കുടുംബാംഗമാണ്. ദീർഘവർഷങ്ങളായി ടാമ്പാ സെന്റ് മാർക്സ് മാർത്തോമാ ഇടവകയിലെ സജീവ പ്രവർത്തകയായിരുന്നു. പൊതുദർശനം : നവംബർ 9 നു ബുധനാഴ്ച വൈകിട്ട് 6 മുതൽ 8 വരെ – ടാമ്പാ സെന്റ് മാർക്സ് മാർത്തോമാ ദേവാലയത്തിൽ (11029,Davis Rd, Tampa FL 33637) സംസ്കാര ശുശ്രൂഷകൾ: നവംബർ 10 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ടാമ്പാ സെന്റ് മാർക്സ് മാർത്തോമാ ദേവാലയത്തിൽ (11029,Davis Rd, Tampa FL 33637) ശുശ്രൂഷകൾക്ക് ശേഷം സൺസെറ്റ് മെമ്മറി ഗാർഡൻ സെമിത്തേരിയിൽ ( Sunset Memory Gardens, 11005 US-301, Thonotosassa,…

മണപ്പള്ളിൽ പുതിയ വീട്ടിൽ ആർ ഗോപാലകൃഷ്ണപിള്ള (79) അന്തരിച്ചു

വെട്ടിയാർ: മണപ്പള്ളിൽ പുതിയ വീട്ടിൽ ആർ ഗോപാലകൃഷ്ണപിള്ള (79) അന്തരിച്ചു. ഇന്ത്യൻ ആർമിയിൽ നിന്നും വിരമിച്ചതിനു ശേഷം വിശ്രമജീവിതം നയിക്കുകയായിരുന്നു. സംസ്കാരം ഇന്ന് മക്കളുടെയും മറ്റു ബന്ധുമിത്രാദികളുടെയും സാന്നിധ്യത്തിൽ വീട്ടുവളപ്പിൽ നടത്തപ്പെട്ടു. ഭാര്യ കനകമ്മ, മക്കൾ: ഹരികൃഷ്ണൻ ജി പിള്ള (ന്യൂജേഴ്‌സി, യൂ എസ് എ), ശ്രീജ സന്തോഷ്, മരുമക്കൾ പ്രഭാ നായർ ( ന്യൂ ജേഴ്‌സി, യൂ എസ് എ ), സന്തോഷ് കുമാർ (സൗദി അറേബ്യ). സഞ്ചയനം 11- 11 – 22 വെള്ളിയാഴ്ച രാവിലെ 8.30 ന്.

അറ്റോർണി ജസ്റ്റിൻ ജോസഫിന്റെ സംസ്കാരം നവംബർ 12 ശനിയാഴ്ച

ഡാളസ്: ടെക്‌സാസ് സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഓസ്റ്റിനിൽ വെച്ച് കാറപകടത്തിൽ മരണപ്പെട്ട അവിവാഹിതനായ യുവ അഭിഭാഷകൻ ജസ്റ്റിൻ കിഴക്കേതിൽ ജോസഫിന്റെ (35) സംസ്കാരം നവംബർ 12 ശനിയാഴ്ച്ച. ഡാളസിലെ സെന്റ്.മേരീസ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ (2650 E Scyene Rd, Mesquite, TX 75181) വെച്ച് രാവിലെ 9 മണിക്ക് സംസ്കാര ശുശ്രുഷ ഫിലിപ്പോസ് മാർ സ്തേഫനോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടുന്നതും തുടർന്ന് 1.30 ന് സംസ്കാരം കോപ്പേൽ റോളിംഗ് ഓക്സ് സെമിത്തേരിയിൽ (400 Freeport Pkwy, Coppell, TX 75019). ഡാളസ് കരോൾട്ടണിൽ താമസിക്കുന്ന പുനലൂർ വെട്ടിത്തിട്ട കിഴക്കേതിൽ ജോസഫ് വർഗീസ്,പത്തനംതിട്ട കൂടൽ ഷീല ഭവനിൽ ഷീല ജോസഫ്‌ എന്നിവരാണ് മാതാപിതാക്കൾ. ജെൻസി ജോസഫ് ഏക സഹോദരിയാണ്.