കറുകയിൽ തോമസ് വർഗ്ഗീസ് അന്തരിച്ചു

എടത്വ: പച്ച കറുകയിൽ തോമസ് വർഗ്ഗീസ് (തോമാച്ചൻ-64 ) അന്തരിച്ചു. ഭൗതികശരീരം ഡിസംബർ 10 ശനിയാഴ്ച 5 മണിക്ക് സ്വവസതിയിൽ എത്തിക്കും. സംസ്ക്കാരം ഞായാറാഴ്ച 2ന് വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം 3 മണിക്ക് പച്ച ചെക്കിടിക്കാട് ലൂർദ് മാതാ പള്ളി സെമിത്തേരിയിൽ നടക്കും. നെടുമുടി പൂത്തറ കുടുംബാംഗം കുഞ്ഞുമോൾ ആണ് ഭാര്യ. മക്കൾ: ടോൺസൺ ,ടോൺസി. മരുമക്കൾ: തലവടി കുറ്റിയിൽ ബ്ലസ്സി (അബുദാബി), പച്ച ചിറയിൽ സാൻ്റോ (അബുദാബി). ജർമ്മനി എം.സി ബി.എസ് സമൂഹ അംഗം റവ. ഫാദർ സെബാസ്റ്റ്യൻ കറുകയിൽ സഹോദരനാണ്.

റീനു ജോൺസൺ പർമാർ (35) ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യുയോർക്ക്: സ്റ്റാറ്റൻ ഐലൻഡിൽ താമസിക്കുന്ന റീനു ജോൺസൺ പർമാർ, 35 , അന്തരിച്ചു. ഭർത്താവ് ഗുജറാത്ത് സ്വദേശിയായ യൂജിൻ പർമാർ ബാങ്ക് ഉദ്യോഗസ്ഥനാണ്. റീനു ആമസോണിൽ ഐ ടി ഉദ്യഗസ്ഥയായിരുന്നു. ഇരുവരും സ്‌കൂൾ കാലഘട്ടം മുതൽ ഒരുമിച്ചു പഠിച്ചവരാണ്. ഫിലാഡൽഫിയ സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ വികാരി വെരി റവ. സി.ജെ. ജോൺസൺ കോർ എപ്പിസ്കോപ്പയുടെ പുത്രിയാണ്. പത്തനംതിട്ട മല്ലശേരി തേക്കുംകാട്ടിൽ പുത്തൻവീട്ടിൽ കുടുംബാംഗമാണ് വെരി റവ. സി.ജെ. ജോൺസൺ കോർ എപ്പിസ്കോപ്പ. മാതാവ് സാലി ജോൺസൺ ഏറ്റുമാനൂർ പഴയംപള്ളിൽ കുടുംബാംഗം. റിന്റു മാത്യു (ഷോൺ മാത്യു), ജോൺസൺ (ആൻസി ജോൺസൺ) എന്നവരാണ് സഹോദരർ. ആറ് സഹോദരപുത്രരുമുണ്ട്. ഡിസംബര്‍ 12 തിങ്കളാഴ്ച സംസ്‌കാര ചടങ്ങുകള്‍ക്ക് നോര്‍ത്ത് ഈസ്റ്റ് ഡയോസിസ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയ മാര്‍ നിക്കൊളോവുസ് മെത്രാപ്പോലീത്ത മുഖ്യ കാര്‍മ്മികനായിരിക്കും. പൊതുദര്‍ശനം: ഡിസംബര്‍ 11 ഞായര്‍ വൈകിട്ട്…

അന്നമ്മ തോമസ് (83 ) ഫിലഡൽഫിയയിൽ നിര്യാതയായി

ഫിലഡൽഫിയ: മാവേലിക്കര കല്ലുമല പഴയപുരയിൽ പരേതനായ പി.ഐ. തോമസിന്റെ സഹധർമ്മിണി അന്നമ്മ തോമസ് (83) ഫിലാഡൽഫിയായിൽ നിര്യാതയായി. ജോയമ്മ, ബിനോയ്, ജാൻസി, മോൻസി എന്നിവർ മക്കളും, ജോൺസൺ, ജെസ്സി, സാബു , ബിന്ദു എന്നിവർ മരുമക്കളുമാണ്. പൊതുദർശനം ഡിസംബർ 9 ന് വെള്ളിയാഴ്ച വൈകിട്ട് 5 :30 മുതൽ 8 :15 വരെയുള്ള സമയങ്ങളിലും, സംസ്ക്കാര ശുശ്രൂഷകൾ ഡിസംബർ 10 ന് ശനിയാഴ്ച രാവിലെ 9 :30 മുതൽ 11 :15 വരെയുള്ള സമയങ്ങളിലും ഫെയർലെസ്സ് ഹിൽസിലുള്ള സെന്റ് ജോർജ് മലങ്കര ഓർത്തഡോക്സ് ചർച്ചിൽ (520 Hood Blvd, Fairless Hills, PA 19030) വെച്ച് നടത്തപ്പെടും. , സംസ്ക്കാര ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 12 മണിക്ക് ബൈബറി റോഡിലുള്ള ഫോറസ്റ്റ് ഹിൽസ് സെമിത്തേരിയിൽ (101 Byberry Rd, Huntingdon Valley, PA 19006) സംസ്ക്കാരം നടത്തും.

മേരി കുരുവിള ഫ്‌ളോറിഡയില്‍ അന്തരിച്ചു

സൗത്ത് ഫ്‌ളോറിഡ: തീക്കോയി പുതനപ്രകുന്നേല്‍ പരേതനായ പി.ജെ. കുരുവിളയുടെ ഭാര്യ മേരി കുര്യാക്കോസിന്റെ ഡിസംബര്‍ ഒന്നിന് ഫ്‌ളോറിഡയില്‍ അന്തരിച്ചു. ഇളങ്ങോയി ഹോളിക്രോസ് പട്ടടി ഇടവകാംഗമായ പരേത പള്ളിവാതുക്കല്‍ കല്ലൂര്‍ കുടുംബാംഗമാണ്. മക്കള്‍: ജോ കുരുവിള, പരേതനായ ഏബ്രഹാം കുരുവിള, ഡേവിഡ് കുരുവിള, ബീന ബിജോയ്, ഷൈനി തോമസ്, ആഷാ ജോര്‍ജ്, ഡെല്ലാ മാത്യു ജോര്‍ജ്. മരുമക്കള്‍: മേരിക്കുട്ടി ദേവസ്യ ജോസഫ്, ജോളി ഏബ്രഹാം, ജാക്വിലിന്‍ ഡേവിഡ്, ബിജോയി ഏബ്രഹാം, ജോര്‍ജ് തോമസ്, പോളി ജോര്‍ജ്, സജി മാത്യു ജോണ്‍. കൊച്ചുമക്കള്‍: ജയ്മി & സിറില്‍ നെടുമ്പറമ്പില്‍, ജാസ്മിന്‍, ജോ ജൂണിയര്‍, മായാ, ആഷ്‌ലി, അഞ്ജലി, ബോബിന്‍, വെറോനിക്ക, ജോണ്‍, റോബിൻ, റിയ, ഡേവിസ്, ഡാനിയേല്‍, ഡെന്നീസ്, ദിയ, ഡോണ്‍. Viewing : Thursday, December 8th, 6:00pm – 8:30pm at Our Lady of Health Catholic…

സാറാ ഓമന മാത്യു ഡാളസിൽ അന്തരിച്ചു

ഡാളസ്: അമേരിക്കയിലെ ആദ്യകാല പ്രവാസി മലയാളിയായ കോഴഞ്ചേരി മണലൂർ വെമ്പഴത്തറയിൽ പരേതനായ ഡോ. ജോൺ മാത്യുവിന്റെ (ടാരെന്റ് കൗണ്ടി കോളേജ് മുൻ അധ്യാപകൻ) സഹധർമ്മിണി സാറാ ഓമന മാത്യു (83) ഡാളസിൽ അന്തരിച്ചു. കോട്ടയം ചിലമ്പത്ത് കുടുംബാംഗമാണ്. മക്കൾ: റീന എബ്രഹാം (ലോംഗ് ഐലൻഡ്), സുനിൽ മാത്യു (ഒക്ലഹോമ), റോഷൻ മാത്യു (ഡാളസ്), ആൻ മാത്യു (വാഷിംഗ്ടൺ ഡിസി). മരുമക്കൾ: റാന്നി പനവേലിൽ ഡോ.മോഹൻ എബ്രഹാം, ലൂയിസ് മാത്യു (ഒക്ലഹോമ), കോട്ടയം സ്രാമ്പിക്കൽ ശോഭ മാത്യു. കൊച്ചുമക്കൾ: ജെയ്‌സൺ, ജാസ്മിൻ, പരേതനായ ജോൺ ചാൾസ്, സെറാ, ജോൺ, തോമസ്. പൊതുദർശനം ഡിസംബർ 3 ശനിയാഴ്ച രാവിലെ 9 മണി മുതൽ ഡാളസ് കാരോൾട്ടൻ മാർത്തോമ്മ ദേവാലയത്തിൽ (1400 W Frankford Rd, Carrollton, TX 75007) വെച്ച് നടത്തപ്പെടുന്നതും തുടർന്ന് സംസ്കാര ശുശ്രുഷകൾക്ക് ശേഷം കോപ്പേൽ റോളിംഗ്…

സണ്ണി ഡേവിഡ് ന്യൂയോർക്കിൽ നിര്യാതനായി

ന്യൂയോർക്ക്: കോട്ടയം – പള്ളം പൊയ്യക്കര വീട്ടിൽ സണ്ണി ഡേവിഡ് (79) ന്യൂയോർക്കിൽ നിര്യാതനായി. ന്യൂയോർക്ക് ഗ്ലെൻ ഓക്സിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി വിശ്രമ ജീവിതം നയിച്ച് വന്നിരുന്ന പരേതൻ 1984-ലാണ് കോട്ടയം പള്ളത്ത് നിന്നും അമേരിക്കയിലേക്ക് കുടിയേറിയത്. ലോംഗ് ഐലൻഡിൽ വളരെ വർഷങ്ങൾ സ്വന്തമായി ബിസിനസ്സ് നടത്തി വന്നിരുന്നു. സീഫോർഡ് സി.എസ്.ഐ. ഇടവകാംഗമാണ്. ഭാര്യ പ്യാരി. പ്രീതി (ഫാർമസിസ്റ്റ്), പ്രീജ (ഓൾ സ്റ്റേറ്റ് ഇൻഷുറൻസ്) എന്നിവർ മക്കളാണ്. മരുമക്കൾ: മാത്യു ജോഷ്വാ (ന്യൂയോർക്ക് സ്റ്റേറ്റ് ഫിനാൻസ് ഡിപ്പാർട്മെൻറ്), ജോയൽ ജോർജ് (ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റ് എഞ്ചിനീയർ). ജയ്‌മീ, ജെയ്‌സി, ജെയ്ഡൻ, ജിമ്മി, കൈത്‌ലീൻ, ആരോൺ എന്നിവർ കൊച്ചുമക്കൾ. ഡിസംബർ 2 വെള്ളിയാഴ്ച വൈകിട്ട് 5 മുതൽ 9 വരെ സീഫോർഡിലുള്ള സി.എസ്.ഐ. മലയാളം കോൺഗ്രിഗേഷൻ ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് പള്ളിയിൽ (3833 Jerusalem Avenue, Seaford,…

മേരിക്കുട്ടി ജോർജ് (83) മെരിലാൻഡിൽ നിര്യാതയായി

ബുവി (മെരിലാൻഡ്): ആദ്യകാല മലയാളികളിൽ ഒരാളായ മേരിക്കുട്ടി ജോർജ് (83) മെരിലാൻഡിൽ നിര്യാതയായി. കോഴഞ്ചേരി ചെമ്പിക്കര മലയിൽ തെക്കേമല കുടുംബാംഗമാണ്. റിട്ട. ആർ.എൻ. ആണ്. 1975-ൽ അമേരിക്കയിലെത്തി. വാഷിംഗ്ടൺ ഡി.സിയിലെ ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് അംഗമാണ്. മക്കൾ: വില്യം, വിത്സൺ, മെഴ്‌സി. മരുമക്കൾ: ബീന ജോർജ്, ലൂക്ക് ഷിബു. കൊച്ചുമക്കൾ: മൈക്കൽ, സ്റ്റെയ്സി, ആരൻ, കെസിയ, ബെഞ്ചമിൻ. സഹോദരർ: സി.എസ്. റോസമ്മ, സി.എസ്. ജോൺസൺ, സി.എസ്. തോമസ്, പരേതനായ സി.എസ്. സ്റ്റീഫൻ. സംസ്കാരം പിന്നീട്.

രാജു വർഗീസ് (79) ഫിലഡൽഫിയയിൽ നിര്യാതനായി

ഫിലഡൽഫിയ: ആലപ്പുഴ ജില്ലയിൽ ഹരിപ്പാട് വില്ലേജിൽ പള്ളിപ്പാട് തേവലപ്പുറത്ത് വീട്ടിൽ പരേതനായ ഔസേഫ് ഗീവർഗീസിന്റെയും കുഞ്ഞമ്മ ഗീവർഗീസിന്റെയും മൂത്ത മകൻ രാജു വർഗീസ് (79) ഫിലഡൽഫിയയിൽ നിര്യാതനായി. തിരുവല്ല തലവടി ഏഴരപ്പറയിൽ അന്നമ്മ രാജുവാണ് ഭാര്യ. പരേതൻ ഫിലഡൽഫിയ സെന്റ് മേരീസ് ഓർത്തോഡോക്സ് ചർച്ച് (ഡെവെറോക്സ് അവന്യു) ഇടവകാംഗമായിരുന്നു. മക്കൾ: രാജി ജേക്കബ്, ഷാജി രാജു, സജി വർഗീസ്, റിജോ വർഗീസ് മരുമക്കൾ: ജേക്കബ് ബി, പ്രിയ ഷാജി, ജിജി ജോസഫ്, ജോയ്‌സ് വർഗീസ്. കൊച്ചുമക്കൾ: അഞ്ജു. എൽസ ജേക്കബ്, അജി ജേക്കബ്, ശ്രേയ അന്ന ഷാജി, ഇവാൻ റിജോ, ജെനി അന്ന സജി, ജുവൽ അന്ന സജി. സഹോദരങ്ങൾ: ജോസഫ് വർഗീസ്, പരേതയായ മോളി വർഗീസ്, അലക്സാണ്ടർ ഗീവർഗീസ്, ജോർജ്കുട്ടി വർഗീസ്, സണ്ണി വർഗീസ്, ജോസ് വർഗീസ്, തോമസ്കുട്ടി വർഗീസ്. പൊതുദർശനവും ശുശ്രൂഷകളും: നവംബർ 30,…

തോമസ് കെ ഇട്ടി ന്യൂയോർക്കിൽ അന്തരിച്ചു

ന്യൂയോർക്ക്: തിരുവല്ല എസ്.സി.എസ് എൽ പി സ്കൂൾ റിട്ട. ഹെഡ് മാസ്റ്റർ ഓതറ കീയത്ത് കുടുംബാംഗം തോമസ് കെ. ഇട്ടി (തങ്കച്ചൻ 89 ) ന്യൂയോർക്ക് സ്റ്റാറ്റൻ ഐലൻഡിൽ അന്തരിച്ചു. ഭാര്യ: ഏലിയാമ്മ ഇട്ടി തിരുവല്ല കീഴ്‌വായ്പൂർ താഴത്തേതിൽ കുടുംബാംഗം. മക്കൾ: കെ.ഐ തോമസ് (മോഹൻ), മേരിക്കുട്ടി വർഗീസ് (സുമ), സുനിൽ ജോർജ്. മരുമക്കൾ : മേരിക്കുട്ടി തോമസ് (കൊച്ചുമോൾ), ഷെയലി വർഗീസ്, സുനു ജോർജ്. പൊതുദർശനം നവംബർ 30 ബുധനാഴ്ച (നാളെ) വൈകിട്ട് 5 മുതൽ 9 മണി വരെ സ്റ്റാറ്റൻ ഐലൻഡ് മാർത്തോമ്മാ ദേവാലത്തിൽ വെച്ച് (134 Faber St, Staten Island NY). സംസ്കാര ശുശ്രൂഷ ഡിസംബർ 1 വ്യാഴാഴ്ച രാവിലെ 9 മണി മുതൽ സ്റ്റാറ്റൻ ഐലൻഡ് മാർത്തോമ്മാ പള്ളിയിൽ തുടർന്ന് സംസ്കാരം മോറാവിയൻ സെമിത്തേരിയിൽ (Moravian Cemetery, 2205 Richmond…

ബീലീവേഴ്സ് ഈസ്റ്റേൺ ചർച്ചിലെ മുതിർന്ന അംഗം വടക്കനടിയിൽ പൈലി പത്രോസ് അന്തരിച്ചു

തൃശ്ശൂര്‍: വെള്ളാനിക്കോട് വടക്കനടിയിൽ പൈലി പത്രോസ് (പത്രോസേട്ടൻ -107) നിര്യാതനായി. സംസ്ക്കാരം നവംബർ 29 ചൊവ്വാഴ്ച 11 മണിക്ക് ഇമ്മാനുവേൽ നർക്കല ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സെമിത്തേരിയിൽ നടക്കും. പരേതയായ പിറവം മാറിക മീമനാ മറ്റത്തിൽ കുടുംബാംഗം അന്നമ്മയാണ് ഭാര്യ. മക്കൾ: വത്സ ജേക്കബ്, ജോസ്, (റിട്ട. പോലീസ് ), ഡെയ്സി ഫ്രാൻസിസ്, ബെന്നി, റോയി (വിജയഗിരി പബ്ലിക്ക് സ്കൂൾ), ബാബു, റീന കെൽസി. മരുമക്കൾ: ലിസി, നടത്തറ അറയ്ക്കൽ ഫ്രാൻസിസ്, റോസിലി, ജോളി, ഷീല, ആറന്മുള തെങ്ങുംചേരിൽ കെൽസി, പരേതനായ കല്ലൂർ നമ്പാടൻ വീട്ടിൽ ജെയ്ക്കബ്. സഭയുടെ ഏറ്റവും മുതിർന്ന അംഗമായ വി.പി പത്രോസിൻ്റെ നിര്യാണത്തിൽ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാദ്ധ്യക്ഷന്‍ മോറാൻ മോർ അത്തനേഷ്യസ് യോഹാൻ മെത്രാപോലീത്ത, കേരള ഭദ്രാസന സഹായ മെത്രാൻ മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ എന്നിവർ അനുശോചനം രേഖപെടുത്തി. ബിലീവേഴ്സ്…