അശീതികന്‍

ഞങ്ങളുടെ ഉണ്ണിച്ചേട്ടന്‍ (ഹേമചന്ദ്രന്‍) നന്ദനും മറ്റു സഹോദരങ്ങളും അവരുടെ കുടുംബങ്ങളും ഉണ്ണിച്ചേട്ടന്റെ എണ്‍പതാം ജന്മദിനത്തില്‍ സമര്‍പ്പിക്കുന്ന പിറന്നാള്‍ ആശംസ. മിഥുനം പിറന്നിട്ടാ ചോതി നാളെത്തീടുമ്പോള്‍ ചാണയില്‍ തറവാട്ടില്‍ മുഴുക്കെ ആഘോഷങ്ങള്‍ എണ്‍പതാണ്ടുകള്‍ മുന്നേ, വര്‍ഷത്തില്‍ ഹേമന്തത്തിന്‍ ചന്ദ്രനെ ഉദിപ്പിച്ചു കരുണാമയനാം ദൈവം വീട്ടിലൊരുണ്ണി, ഉണ്ണിച്ചേട്ടനനിയന്മാര്‍ക്ക് ശ്രീ ഹേമചന്ദ്രന്‍ ജന്മംകൊണ്ടതീ സുദിനത്തില്‍ ആയിരം മുഴു തിങ്കള്‍ ഉദയം കണ്ടു ദിവ്യ ശക്തിതന്‍ ആശിസ്സോടെ കുടുംബം പരിപാലിച്ചു പത്‌നിയായ് രമാദേവി, ഏകപുത്രിയാം ഹേമ, ജാമാതാവശോകനും പൗത്രരാം മാധവും, കൃഷ്ണനും സന്തോഷപൂര്‍വം വസിപ്പതല്ലോ! നേരുന്നു ദീര്‍ഘായുസ്സും സ്വാസ്ഥ്യവും നിരന്തരം, എത്തട്ടെ വര്‍ഷം തോറും ഈ ദിനം മുടങ്ങാതെ. ഓര്‍ക്കുന്നു ഞാനീ വേള, അമ്മതന്‍ നര്‍മ്മോക്തി വിനീതന്‍ എന്നുണ്ണിക്ക് മോഹങ്ങള്‍ കുറവല്ലോ! “ഇത്തിരി ഊണും പിന്നെ ഇത്തിരി ഉറക്കവും അല്ലാതെ മോഹങ്ങളായി ഒന്നുമെന്നുണ്ണിക്കില്ല” എങ്കിലും സമര്‍ത്ഥനായി പഠിച്ചു മിടുക്കനായി കെമിക്കല്‍ എന്‍ജിനീയറായി “ഫാക്ടില്‍”…

ദിലീപിനെക്കുറിച്ച് ഞാനൊന്നും പറഞ്ഞിട്ടില്ല; എന്റെ മനഃസ്സമാധാനം നഷ്ടപ്പെടുത്തുന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്: ലക്ഷ്മി രാമകൃഷ്ണന്‍

നടന്‍ ദിലീപിനെതിരെ യാതൊന്നും പ്രതികരിച്ചിട്ടില്ലെന്നും സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ വാര്‍ത്തകളെന്നും നടി ലക്ഷ്മി രാമകൃഷ്ണന്‍. ബ്ലെസി സംവിധാനം ചെയ്ത കല്‍ക്കട്ടാന്യൂസ് എന്ന സിനിമയില്‍ നിന്നും ലക്ഷ്മി രാമകൃഷ്ണനെ ഒഴിവാക്കിയത് ദിലീപാണെന്നും അതൊന്നും തനിക്ക് അത്ര പെട്ടന്ന് മറക്കാന്‍ സാധിക്കില്ല എന്നും ലക്ഷ്മി രാമകൃഷ്ണന്‍ പറഞ്ഞതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനെതിരെയാണ് നടി രൂക്ഷമായി പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. ലക്ഷ്മിരാമകൃഷ്ണന്റെ പ്രതികരണം ഇങ്ങനെ: നടന്‍ ദിലീപിനെക്കുറിച്ച് യാതൊരുവിധത്തിലുള്ള പ്രതികരണവും ആരോടും ഞാന്‍ നടത്തിയിട്ടില്ല, എന്തിനാണ് ഞാന്‍ ഇപ്പോള്‍ അങ്ങനെയൊരു പ്രതികരണം നടത്തുന്നത്. ജേക്കബിന്റെ സ്വര്‍ഗരാജ്യം ഹിറ്റായ സമയത്ത്, അതായത് ഒന്നരവര്‍ഷം മുമ്പ് ഏതോ ഒരു മാധ്യമത്തിന് കൊടുത്ത് അഭിമുഖത്തില്‍ തമാശയായിട്ട് കല്‍ക്കട്ടാ ന്യൂസില്‍ നിന്നും ഭാഗ്യം കെട്ടവള്‍ എന്നു പറഞ്ഞ് ഒഴിവാക്കി, ഇപ്പോള്‍ പക്ഷെ ഭാഗ്യമുള്ളവളാണെന്ന് തെളിഞ്ഞില്ലേ എന്നു പറഞ്ഞിരുന്നു. അന്ന് അത് വായിച്ചിട്ട് ദിലീപ് തന്നെ എന്നെ…