ഇ.യു. ദേവസ്യായുടെ നിര്യാണത്തിൽ ഡാളസ് മലയാളി അസോസിയേഷൻ അനുശോചിച്ചു

ഡാളസ്: ഡാളസ് മലയാളി അസോസിയേഷൻ സ്ഥാപക പ്രസിഡണ്ടും അമേരിക്കയിലെ പ്രമുഖ മാധ്യമ പ്രവർത്തകനുമായ ബിനോയി സെബാസ്റ്റ്യന്റെ പിതാവ് ഇ യു ദേവസ്യയുടെ നിര്യാണത്തിൽ ഡാളസ് മലയാളി അസ്സോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. അസോസിയേഷൻ പ്രസിഡൻറ് സാം മത്തായി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ ഫോമാ പ്രസിഡണ്ട് ഫിലിപ്പ് ചാമത്തിൽ, രവികുമാർ എടത്വാ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.

ബിനോയ് സെബാസ്റ്റ്യന്റെ പിതാവ് ഇ യു ദേവസ്യായുടെ നിര്യാണത്തിൽ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് അനുശോചിച്ചു

ഡാളസ്: അമേരിക്കയിലെ പ്രമുഖ മാധ്യമ പ്രവർത്തകനും സാഹിത്യകാരനുമായ ബിനോയി സെബാസ്റ്റ്യന്റെ പിതാവ് ഇടപറമ്പിൽ ഇ യു ദേവസ്യായുടെ നിര്യാണത്തിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് അനുശോചനം രേഖപ്പെടുത്തി. പിതാവിന്റെ മരണത്തിൽ, മക്കൾ ജോൺ സെബാസ്റ്റ്യൻ ,ബിനോയ് സെബാസ്റ്റ്യൻ, അൽഫോൻസ ലുക്ക് , കുടുംബാംഗങ്ങൾ എന്നിവരുടെ ദുഃഖത്തിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് കമ്മറ്റി പങ്കുചേരുന്നതായും അനുശോചനം അറിയിക്കുന്നതായും പ്രസിഡന്റ് സിജു വി ജോർജ് ,സം മാത്യു ,ബെന്നിജോൺ ,സണ്ണി മാളിയേക്കൽ എന്നിവർ അറിയിച്ചു.

ശോഭ ശേഖറിന്റെ നിര്യാണത്തിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക അനുശോചിച്ചു

അകാലത്തിൽ വിടവാങ്ങിയ ഏഷ്യാനെറ്റ് സീനിയർ പ്രോഗ്രാം പ്രൊഡ്യൂസർ ശോഭ ശേഖറിന്റെ (40 )നിര്യാണത്തിൽ ഇന്ത്യ പ്രസ് ഓഫ് നോർത്ത് അമേരിക്ക പ്രസിഡന്റ് സുനിൽ തൈമറ്റം, സെക്രട്ടറി രാജു പള്ളത്ത്, ട്രഷറർ ഷിജോ പൗലോസ് എന്നിവർ അനുശോചിച്ചു. അർബുദ രോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഇന്ന് ശോഭ ശേഖറിൻറെ അന്ത്യം. അനുശോചന യോഗത്തിൽ നിയുക്ത പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ, വൈസ് പ്രസിഡന്റ് ബിജു സക്കറിയ, ജോയിന്റ് സെക്രട്ടറി സുധ പ്ലക്കാട്ട് , ജോയിന്റ് ട്രഷറർ ജോയ് തുമ്പമൺ എന്നിവർ സംസാരിച്ചു.

വാർദ്ധക്യത്തിന്റെ മഹത്വം വിളംബരം ചെയ്ത മാതൃക അദ്ധ്യാപിക

പൂരങ്ങളുടെ നാടായ, കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന തൃശൂർ പട്ടണത്തിലെ സ്വരാജ് റൗണ്ട് ഏറെ പ്രസിദ്ധമാണ്. നാലു ദിശകളിലേകുള്ള ബസ്സുകൾ തൃശൂർ-കുന്നംകുളം(പടിഞ്ഞാറ്), തൃശ്ശൂർ-പീച്ചി,(കിഴക്കു), തൃശ്ശൂർ ചാലക്കുടി (തെക്കു), തൃശ്ശൂർ-ഷൊർണൂർ (വടക്കു) പുറപ്പെടുന്നത് ഈ സ്വരാജ് റൗണ്ടിൽ നിന്നാണ്. കിഴക്കു ദിശയിലൂടെ മൂന്നു കിലോമീറ്റർ യാത്ര ചെയ്തു ജൂബിലി മിഷൻ ആശൂപത്രിയും, അപ്രേം പള്ളിയും, സെന്റ് സെബാസ്റ്റ്യൻ കാത്തോലിക്ക ദേവാലയവും പിന്നിട്ടാൽ ഞാൻ താമസിച്ചിരുന്ന പ്രക്രതിരമണീയമായ നെല്ലിക്കുന്ന് പ്രദേശത്തിന്റെ നാലും കൂടിയ കവലയിൽ എത്തിച്ചേരാം. അവിടെനിന്നും നൂറു മീറ്റർ പുറകോട്ടു നടന്നാൽ ഞാൻ ജനിച്ചു വളർന്ന എന്റെ വീട്ടിലെത്തും. അവിടെയാണ് ഞാൻ എന്റെ ബാല്യകാലവും യൗവനവും ചിലവഴിച്ചത്. എനിക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭിച്ചതു ബ്രദറൺ സഭാവിഭാഗത്തിന്റെ കീഴിൽ നടത്തിയിരുന്ന റഹബോത്ത് (ശാല സ്കൂൾ) ലോവർ പ്രൈമറി സ്‌കൂളിൽ നിന്നാണ്. നാളിതുവരെ ഒരു പുരുഷ അദ്ധ്യാപകനു പോലും നിയമനം ലഭിക്കാത്ത…

ടിഎം കോശി, ശോശ ജോഷി(മിനി) എന്നിവരുടെ വിയോഗത്തിൽ ഇൻറർനാഷണൽ പ്രയർ ലൈൻ അനുശോചിച്ചു

ഹൂസ്റ്റൺ :മാർത്തോമ സഭ നോർത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസന സെക്രട്ടറി അജു എബ്രഹാമിന്റെ ഭാര്യാപിതാവും സുവിശേഷ പ്രസംഗസംഘത്തിൽ ദീർഘകാലം സുവിശേഷകനായി സേവനമനുഷ്ഠിച്ച കായംകുളം കറ്റാനം കന്നേൽ ഭവനത്തിൽ ടിഎം കോശിഉപദേശിയുടെയും , ഫെബ്രു 8 നു ആകസ്മികമായി അന്തരിച്ച അറ്റ്ലാന്റ മാർത്തോമാ ചർച്ച അംഗം ഡോ ജോഷി ജേക്കബിന്റെ ഭാര്യ ശോശജോഷി(53)യുടെയും നിര്യാണത്തിൽ ഇൻറർനാഷണൽ പ്രയർ ലൈൻ അനുശോചിച്ചു ഇരുവരുടെയും കുടുംബത്തിന്റെ ആശ്വാസത്തിനായി ഐ പി എൽ കുടുംബാംഗങ്ങൾ ഒരു നിമിഷം മൗന പ്രാർത്ഥന നടത്തുകയും ചെയ്തു. ജീവിതമാണ് പ്രസംഗം എന്ന് പ്രവർത്തിയിലൂടെ തെളിയിക്കുകയും , ആത്മീയതക് ജീവിത സാക്ഷ്യത്തിലൂടെ പുത്തൻ മാതൃക കാണിച്ചു തരികയും ചെയ്ത മാർത്തോമാ സഭയിൽ എന്നും ഒരു ഉപദേശിയായി അറിയപ്പെടാൻ ആഗ്രഹിച്ച ഉന്നത വ്യക്തിത്വത്തിന്റെ ഉടമയുമായിരുന്ന ടി എം കോശിയെന്നു കോർഡിനേറ്റർ ടി എ മാത്യു അനുസ്മരിച്ചു . നോർത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനം…

ഉഷാ ഉണ്ണിത്താന് ഫൊക്കാന നേതൃത്വം അന്തിമോപചാരമർപ്പിച്ചു; വെള്ളിയാഴ്ച്ച അനുസമരണ യോഗം ചേരും

ന്യൂയോര്‍ക്ക്: ഞായറാഴ്ച രാവിലെ നിര്യാതയായ ഫോക്കാന മുൻ എക്സിക്യൂട്ടിവ്‌ വൈസ് പ്രസിഡന്റും ന്യൂസ് ടീം അംഗവുമായ എഴുത്തുകാരനുമായ ശ്രീകുമാർ ഉണ്ണിത്താന്റെ ഭാര്യ ഉഷ ഉണ്ണിത്താന് ഫൊക്കാന നേതൃത്വം അന്തിമോപചാരമർപ്പിച്ചു. വെള്ളിയാഴ്ച്ച വൈകുന്നേരം ഫ്ലോറിഡയിൽ നിന്നെത്തിയ ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം വൈകുന്നേരം നടന്ന വെയ്ക്ക് ശിശ്രൂഷയിൽ പങ്കെടുക്കുകയും റീത്ത് സമർപ്പിക്കുകയും ചെയ്തു. ഫൊക്കാന സെക്രട്ടറി സജിമോൻ ആന്റണി, അഡിഷണൽ അസോസിയേറ്റ് ട്രഷറർ ബിജു ജോൺ കൊട്ടാരക്കര, ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, ട്രസ്റ്റി ബോർഡ് സെർക്രട്ടറി സജി പോത്തൻ, നാഷണൽ കമ്മിറ്റി അംഗങ്ങളായ അപ്പുക്കുട്ടൻ പിള്ള, ജോയി ഇട്ടൻ, ഫൊക്കാന മുൻ സെക്രട്ടറി ടെറൻസൺ തോമസ് തുടങ്ങിയ നേതാക്കളും ജോർജി വർഗീസിനൊപ്പം ഉഷയ്ക്ക് അന്തിമോപചാരമർപ്പിക്കാൻ എത്തിയിരുന്നു. ഫൊക്കാന കുടുംബത്തിന് ഒരാഴ്ചയ്ക്കുള്ളിൽ രണ്ട് അംഗങ്ങളെയാണ് നഷ്ടമായത്. ഫ്ലോറിഡ മുൻ ആർ.വി.പി. ജോൺ കല്ലോലിക്കലിന്റെ ഭാര്യ…

ഉഷ ഉണ്ണിത്താന്റെ വിയോഗം കെ എച് എൻ എ അനുശോചിച്ചു

ഹ്യൂസ്റ്റൺ: കെ എച് എൻ എ ട്രസ്‌ടീബോർഡ് അംഗവും എഴുത്തുകാരനും പത്രപ്രവർത്തകനുമായ ശ്രീകുമാർ ഉണ്ണിത്താന്റെ പത്നി ഉഷ ഉണ്ണിത്താന്റെ അകാല വിയോഗത്തിൽ കെ എച് എൻ എ പ്രസിഡണ്ട് ജി കെ പിള്ള അനുശോചനം രേഖപ്പെടുത്തി. കെ എച് എൻ എ എക്സിക്യൂട്ടീവ് സെക്രട്ടറി സഞ്ജീവ് പിള്ള, ട്രെഷറർ ബാഹുലേയൻ രാഘവൻ എന്നിവരും അനുശോചനം രേഖപ്പെടുത്തി. അത്യന്തം സങ്കടകരമായ ഈ അവസ്ഥയെ നേരിട്ട് കുടുംബവുമായി മുന്നോട്ടുപോകാനുള്ള ആത്മബലം ശ്രീകുമാറിന് സർവേശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുകയും കുടുംബത്തിന് വേണ്ട എന്ത് സഹായവും നല്കാൻ കെ എച് എൻ എ ഒപ്പം ഉണ്ടാകുമെന്നും ജികെ പിള്ള അറിയിച്ചു. പത്തനംതിട്ട ചിറ്റാർ വയ്യാറ്റുപുഴ വളഞ്ഞിവെൽ കുടുംബാംഗമായ ഉഷ അമേരിക്കയിലെത്തിയിട്ടു 36 വർഷമായി. ന്യൂയോർക് വെസ്റ്റ് പ്ലെയ്ൻസിലെ ഹോസ്പിറ്റലിൽ റെസ്‌പിറ്ററി തെറാപ്പിസ്റ്റ് ആയി ജോലിചെയ്തു വരികയായിരുന്നു.

ഇ. സോമനാഥിന്റെ വിയോഗത്തിൽ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക അനുശോചിച്ചു

മയാമി (ഫ്ലോറിഡ): മുതിർന്ന മാധ്യമപ്രവർത്തകനും മലയാള മനോരമ മുൻ സീനിയർ സ്പെഷൽ കറസ്പോണ്ടന്റുമായ ഇ. സോമനാഥിന്റെ അകാല വിയോഗത്തിൽ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക അനുശോചനം രേഖപ്പെടുത്തി. രാഷ്ട്രീയം, പരിസ്ഥിതി തുടങ്ങിയ മേഖലകളിൽ കേരളം കണ്ട ഏറ്റവും മികച്ച മാധ്യമ പ്രവർത്തകരിൽ ഒരാൾ നഷ്ടമായത് മാധ്യമരംഗത്തെ കൂടുതൽ ശുഷ്കമാക്കുന്നു. മികച്ച ശൈലിയിൽ രാഷ്ട്രീയലേഖനങ്ങളും പംക്തികളും എഴുതുമ്പോഴും എല്ലാവരോടും സമഭാവനയോടെ പെരുമാറിയ വ്യക്തി ആയിരുന്നു അദ്ദേഹമെന്ന് സഹപ്രവർത്തകർ അനുസ്മരിക്കുന്നു. ‘ആഴ്ചക്കുറിപ്പുകൾ’ എന്ന പേരിൽ മലയാള മനോരമ എഡിറ്റോറിയൽ പേജിൽ സോമനാഥ് ദീർഘകാലം എഴുതിയ പ്രതിവാര രാഷ്ട്രീയ പംക്തി കേരളമാകെ ചർച്ച ചെയ്തവയാണ്. സോമനാഥിന്റെ ‘നടുത്തളം’ നിയമസഭാവലോകനങ്ങൾ സൂക്ഷ്മ നിരീക്ഷണം കൊണ്ടും മൂർച്ചയേറിയ ആക്ഷേപഹാസ്യശരങ്ങൾ കൊണ്ടും വേറിട്ടുനിന്നു-മനോരമ പ്രസിദ്ധീകരിച്ച ചരമ അറിയിപ്പിൽ ചൂണ്ടിക്കാട്ടുന്നു. അദ്ദേഹത്തിന്റെ വേർപാടിൽ ദുഖാർത്ഥരായ കുടുംബാംഗങ്ങളോടും ബന്ധുമിത്രാദികളോടും തങ്ങളുടെ ദുഖവും അറിയിക്കുന്നതായി പ്രസ് ക്ലബ്…

ഷെരീഫ് അലിയാരുടെ നിര്യാണത്തിൽ മലയാളി അസ്സോസ്സിയേഷൻ ഓഫ് ഗ്രേയ്റ്റർ ഫിലഡൽഫിയ (മാപ്പ്) അനുശോചിച്ചു

ഫിലഡൽഫിയ: അമേരിക്കയിലെ മലയാളി വോളിബോൾ പ്രേമികളുടെ പ്രിയങ്കരനും ജിമ്മി ജോർജ്ജ് മെമ്മോറിയൽ ടൂർണ്ണമെന്റിന്റെ സ്ഥാപക നേതാക്കളിലൊരാളുമായിരുന്ന ഷെരിഫ് അലിയാരുടെ നിര്യാണത്തിൽ മലയാളി അസ്സോസ്സിയേഷൻ ഓഫ് ഗ്രേയ്റ്റർ ഫിലഡൽഫിയ (മാപ്പ്) അനുശോചനം രേഖപ്പെടുത്തി. കായികലോകത്തിനു അലിയാർ നൽകിയ സംഭാവനകൾ മഹത്തരമായിരുന്നുവെന്നും, മാപ്പിനെയും അതിലെ അംഗങ്ങളെയും ഏറെ സ്നേഹിച്ചിരുന്ന അലിയാരുടെ വേർപാട് കായിക ലോകത്തിനും മാപ്പിനും എന്നും ഒരു നഷ്ടമായിരിക്കുമെന്നും തോമസ് ചാണ്ടി പറഞ്ഞു. മുൻ പ്രസിഡന്റ് ശാലു പുന്നൂസ്, ജോൺസൻ മാത്യു, കൊച്ചുമോൻ വയലത്ത്, ജിജു കുരുവിള, ശ്രീജിത്ത് കോമത്ത്, സാബു സ്കറിയാ, സജു വർഗ്ഗീസ്, ജെയിംസ് പീറ്റർ എന്നിവരും മറ്റ് കമ്മറ്റി അംഗങ്ങളും അനുശോചനം അറിയിച്ചു.

നിർമല ജോർജ് ഫെലിക്സിന്റെ ആകസ്മിക വിയോഗത്തില്‍ ഡാളസ് കേരള അസ്സോസിയേഷന്‍ അനുശോചിച്ചു

ഡാളസ്: ഡാളസില്‍ നിര്യാതയായ നിർമല ജോർജ് ഫെലിക്സിന്റെ (49) വിയോഗത്തില്‍ ഡാളസ് കേരള അസ്സോസിയേഷന്‍ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. മലയാളി സമൂഹത്തിനു നിർമല ജോർജിന്റെ വിയോഗം തീരാനഷ്ടമാണെന്ന് സെക്രട്ടറി അനശ്വര്‍ മാമ്പിള്ളി അയച്ച അനുശോചന സന്ദേശത്തില്‍ പറയുന്നു. Funeral service:Saturday, January 15, 2022 at 10:30 AM Place: St. Alphonsa Church, 200 S. Heartz Rd, Coppell, TX 75019. committal service: Saturday, January 15, 12:30 pm – 1:00 pm Place: Rolling Oaks Memorial Center, 400 Freeport Parkway, Coppell, TX 75019.