ബ്രിട്ടനിലെ ഫിലിപ്പ് രാജകുമാരന്‍ (99) അന്തരിച്ചു (ചിത്രങ്ങള്‍)

ലണ്ടൻ: ഏഴു പതിറ്റാണ്ടായി ബ്രിട്ടീഷ് രാജകുടുംബത്തിലെ പ്രധാനിയായ എലിസബത്ത് രാജ്ഞിയുടെ ഭർത്താവും, ബ്രിട്ടീഷ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം രാജകീയ പദവിയിലിരുന്ന ഫിലിപ്പ് രാജകുമാരന്റെ മരണം രാജകീയ പാരമ്പര്യമനുസരിച്ച് വെള്ളിയാഴ്ച ബക്കിംഗ്‌ഹാം കൊട്ടാരം ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച രാവിലെ വിന്‍ഡ്സര്‍ കാസിലില്‍ ആയിരുന്നു അന്ത്യം. ഈ വർഷം ജൂണിൽ അദ്ദേഹത്തിന് 100 വയസ്സ് തികയുമായിരുന്നു. 2017-ലാ​ണ് അ​ദ്ദേ​ഹം ഔ​ദ്യോ​ഗി​ക ചു​മ​ത​ല​ക​ളി​ല്‍ നിന്ന് വി​ര​മി​ച്ച​ത്. രാ​ജ​കീ​യ നാ​വി​ക സേ​നാ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന ഫി​ലി​പ്പും എ​ലി​സ​ബ​ത്തും ത​മ്മി​ലു​ള്ള വി​വാ​ഹം 1947-ലാ​യി​രു​ന്നു. തുടര്‍ന്ന് ഇരുവരും മാള്‍ട്ടയിലേക്ക് പോയി. അ​വി​ടെ​യാ​യി​രു​ന്നു ഫി​ലി​പ്പി​നു പോ​സ്റ്റിം​ഗ് കി​ട്ടി​യ​ത്. 1952-ല്‍ ​പി​താ​വ് ജോ​ര്‍​ജ് ആ​റാ​മ​ന്‍ ദി​വം​ഗ​ത​നാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് ബ്രി​ട്ടീ​ഷ് സിം​ഹാ​സ​ന​ത്തി​ന്‍റെ അ​വ​കാ​ശം എ​ലി​സ​ബ​ത്ത് രാ​ജ്ഞി​ക്കാ​യി. വിവാഹം കഴിഞ്ഞ അഞ്ച് വര്‍ഷത്തിന് ശേഷമാണ് എലിസബത്ത് രാജ്ഞിയായി ചുമതലയേല്‍ക്കുന്നത്. അന്നുമുതല്‍ അവര്‍ സിം‌ഹാസനം അലങ്കരിക്കുന്നു.