ഈസ്റ്റര്‍ വിഭവങ്ങള്‍ (അടുക്കള)

1. പാലപ്പം മാവുണ്ടാക്കുന്നതിന് 2 കപ്പ് പച്ചരി വെള്ളം ചേര്‍ത്ത് നല്ലവണ്ണം അരയ്ക്കുക. കാല്‍ കപ്പ് ചോറു ചേര്‍ത്തശേഷം മാവ് മയമുള്ളതാകുന്നതുവരെ ഏതാനും മിനിട്ടുകള്‍ കൂടി വീണ്ടും അരയ്ക്കുക. മാവിന്റെ മൂന്നിരട്ടി കൊള്ളുന്ന ഒരു വലിയ കോപ്പയിലേക്കു മാവ് പകരുക. ഒരു തേങ്ങയുടെ പാലും പാകത്തിന് ഉപ്പും രണ്ട് സ്പൂണ്‍ പഞ്ചസാരയും ചേര്‍ക്കുക. അരഗ്ലാസ്സ് ചൂടു പാലില്‍ ഒരു നുള്ള് യീസ്റ്റ് കലക്കി ഇതും മാവിലേക്കു യോജിപ്പിക്കുക. മൂടിയശേഷം മാവ് പുളിച്ചുപൊങ്ങാന്‍ മാറ്റിവയ്ക്കുക. പിന്നീട് മാവ് 2 കപ്പ് വെള്ളം ചേര്‍ത്തു നീട്ടുക. പാലപ്പമുണ്ടാക്കുന്നത് അപ്പച്ചട്ടിയില്‍ ചെറുതായി മയം പുരട്ടി വലിയ തീയില്‍ വച്ചു ചൂടാക്കുക. തീ കുറച്ച് ഇടത്തരത്തിലാക്കിയശേഷം ചട്ടിയിലേക്ക് 1/2 കപ്പ് മാവ് ഒഴിച്ച് ചട്ടി ഒന്നു പതിയെ ചുറ്റിക്കുക. മാവ് അരികിലൂടെ പറ്റിപ്പിടിച്ച് ഒടുവില്‍ മധ്യഭാഗത്തെത്തും. ചട്ടി മൂടിയശേഷം അപ്പത്തിന്റെ ചുറ്റുമുള്ള ”ലേസ്”…

വിഷു സ്പെഷ്യല്‍ (അടുക്കള)

മലയാളിയുടെ പ്രധാന ആഘോഷമാണ് വിഷു. ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ പുതിയ വര്‍ഷം കണികണ്ടുണരുന്ന ദിവസം. കൈനീട്ടവും പൂത്തിരിയുമായി മലയാളി വിഷു ആഘോഷിക്കുന്നു. വിഷുവിന് തയാറാക്കുന്ന ചില വിഭവങ്ങള്‍ പരിചയപ്പെടാം. വിഷുക്കാലത്ത് ലഭിക്കുന്ന മാങ്ങയും ചക്കയും ഉപയോഗിച്ചാണ് മിക്ക വിഭവങ്ങളും തയാറാക്കുന്നത്. വിഷുക്കട്ട പച്ചരി -അര കിലോ രണ്ടു തേങ്ങ ചിരകിയത് ജീരകം – ഒരു ചെറിയ സ്പൂണ്‍ ഉപ്പ് അണ്ടിപ്പരിപ്പ്, മുന്തിരി നെയ്യ് -രണ്ടു ചെറിയ സ്പൂണ്‍ പാകം ചെയ്യുന്ന വിധം തേങ്ങ ചിരകിയതു പിഴിഞ്ഞ് ഒരു കപ്പ്. വീണ്ടും പിഴിഞ്ഞ് രണ്ടു കപ്പ് പാലുകൂടി ശേഖരിക്കുക. രണ്ടാം പാലും ഉപ്പും ചേര്‍ത്ത് പച്ചരി വേവിക്കുക. വെന്ത് കഴിയുമ്പോള്‍ ജീരകവും ഒന്നാം പാലും ചേര്‍ത്തിളക്കി വെള്ളം വറ്റിക്കുക. ഒരു പരന്ന പാത്രത്തില്‍ വേവിച്ച വിഷുക്കട്ട നിരത്തുക നെയ്യില്‍ അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തു മുകളില്‍ വിതറി കട്ടകളാക്കി മുറിക്കുക.…

നേന്ത്രപ്പഴം പുളിശ്ശേരി (അടുക്കള)

ആവശ്യമുള്ള ചേരുവകള്‍: • പഴുത്ത ഏത്തപ്പഴം/നേന്ത്രപ്പഴം – 2 എണ്ണം (ഇടത്തരം കഷ്ണങ്ങളാക്കി നുറുക്കിയത്) • മഞ്ഞൾ പൊടി – 1/ 4 ടീസ്പൂൺ • മുളക് പൊടി – 1 ടീസ്പൂൺ • ഉപ്പ് – ആവശ്യത്തിന് • ശർക്കര – ഒരു വലിയ കഷ്ണം • വെള്ളം – ഒന്നര കപ്പ് • പച്ചമുളക് കീറിയത് – 3 എണ്ണം അരപ്പ് തയ്യാറാക്കാൻ: • നാളികേരം – 1 1/4 കപ്പ് • തൈര് – 1 കപ്പ് • ചെറിയ ഉള്ളി – 2 എണ്ണം • പച്ചമുളക് – 3 എണ്ണം • കുരുമുളക് – 1/ 2 മുതൽ 3/4 ടീസ്പൂൺ വരെ • വെള്ളം – 1 കപ്പ് താളിക്കാൻ: • വെളിച്ചെണ്ണ – 2 1/2 ടേബിൾ…

വെണ്ടയ്ക്ക വറുത്തത്

ആവശ്യമുള്ള സാധനങ്ങൾ: • വെണ്ടയ്ക്ക 250 ഗ്രാം (കുരു കളഞ്ഞു കനം കുറച്ച് നീളത്തിൽ അരിഞ്ഞത്) • കടല മാവ് 2 ടേബിൾസ്പൂൺ • അരിപ്പൊടി 1 ടേബിൾസ്പൂൺ • മുളക് പൊടി 1-1 1/ 4 ടീസ്‌പൂൺ • മഞ്ഞൾ പൊടി 1/ 4 ടീസ്പൂൺ • ഗരംമസാല 1/ 4 ടീസ്പൂൺ • ചാട്ട് മസാല 3/ 4-1 ടീസ്പൂൺ • ഉപ്പ് ആവശ്യത്തിന് • എണ്ണ വറുക്കാൻ ആവശ്യമുള്ളത് തയ്യാറാക്കുന്ന വിധം: – വെണ്ടയ്ക്ക നന്നായി കഴുകി ഒരു പേപ്പർ ടവ്വൽ കൊണ്ട് വള്ളം എല്ലാം ഒപ്പിയെടുക്കുക. – ഞെട്ട് കളഞ്ഞ ശേഷം ഓരോന്നും കനം കുറച്ച് നീളത്തിൽ അരിഞ്ഞെടുക്കുക (കുരു കളയണം). – ഇതിലേക്ക് ആദ്യം മഞ്ഞൾപ്പൊടി, മുളക്പൊടി, ഉപ്പ്, ഗരം മസാല, ചാട്ട് മസാല എന്നിവ ചേർത്ത്‌ മിക്സ് ചെയ്തെടുക്കുക…

രുചികരമായ മസാല ഓംലെറ്റ് ഉണ്ടാക്കാം

ആവശ്യമുള്ള ചേരുവകള്‍: • മുട്ട – 4 • സവാള – 2 • പച്ചമുളക് – 3 • മുളകുപൊടി – 1 ടീസ്പൂൺ • ഗരം മസാല – 1/2 ടീസ്പൂൺ • ജീരകം – 2 ടീസ്പൂൺ • ഉപ്പ് – ആവശ്യത്തിന് • തക്കാളി – 2 • മല്ലിയില – 2 ടേബിൾസ്പൂൺ • എണ്ണ – 4 ടേബിൾ സ്പൂൺ തയ്യാറാക്കുന്ന വിധം: – മുട്ട ഒരു പാത്രത്തിൽ പൊട്ടിച്ചു ഒഴിച്ച ശേഷം ഉപ്പ്, മുളക് പൊടി, ഗരം മസാലപ്പൊടി എന്നിവ ചേർത്ത് നന്നായി അടിച്ചു വയ്ക്കുക. – ഉള്ളി, തക്കാളി, പച്ചമുളക്, മല്ലിയില ഇവ ചെറുതായി അരിഞ്ഞു വയ്ക്കുക. – 2 ടേബിൾ സ്പൂൺ എണ്ണ ചൂടാക്കി ജീരകം, ഉള്ളി, പച്ചമുളക്, തക്കാളി, മല്ലിയില ഇവ വഴറ്റുക.…

രുചികരമായ ചിക്കന്‍ റോസ്റ്റ് തയ്യാറാക്കാം

ആവശ്യമുള്ള ചേരുവകള്‍ • ചിക്കന്‍ – 500 ഗ്രാം • സവാള – അഞ്ച് എണ്ണം • പച്ചമുളക് – നാല് എണ്ണം • ഇഞ്ചി – സാമാന്യം വലിയ കഷ്ണം • വെളുത്തുള്ളി – ഒന്നര ടീസ്പൂണ്‍ • തക്കാളി – ഒന്നു വലുത് • ചെറുനാരങ്ങാനീര് – ഒരു ടീസ്പൂണ്‍ • കറിവേപ്പില – രണ്ട് തണ്ട് • കറുവപ്പട്ട– ഒരു കഷണം • ഗ്രാംപൂ – മൂന്ന് എണ്ണം • പെരുംജീരകം– രണ്ട് നുള്ള് • കുരുമുളക് – അര ടീസ്പൂണ്‍ • ഏലക്ക – മൂന്ന് എണ്ണം • മഞ്ഞള്‍പ്പൊടി – കാല്‍ ടീസ്പൂണ്‍ • മുളകുപൊടി – ഒന്നര ടീസ്പൂണ്‍ • കുരുമുളകുപൊടി – അര ടീസ്പൂണ്‍ • മല്ലിപ്പൊടി – രണ്ട് ടീസ്പൂണ്‍ • ചിക്കന്‍ മസാല –…

രുചിയേറും ചിക്കന്‍ ചീസ് ബോള്‍

ആവശ്യമുള്ള സാധനങ്ങള്‍ • ഉരുളക്കിഴങ്ങ് – അരക്കിലോ • കൊഴിയിറച്ചി – അരക്കിലോ • മുട്ടയുടെ വെള്ള – നാലെണ്ണം • വെളുത്തുള്ളി – എട്ടല്ലി • ജീരകം – ഒരു ടീസ്പൂണ്‍ • വെണ്ണ – ഒരു ടീസ്പൂണ്‍ • ബ്രഡ് പൊടിച്ചത് – പാകത്തിന് • കുരമുളക് പൊടി – ആവശ്യത്തിന് തയ്യാറാക്കുന്നവിധം കോഴിയിറച്ചിയും ഉപ്പും കുരുമുളകും ചേര്‍ത്ത് വേവിച്ച് മാറ്റി വെക്കുക. അതിനു ശേഷം ഉരുളക്കിഴങ്ങ് പുഴുങ്ങിയെടുക്കണം. പിന്നീട് വേവിച്ച് വച്ചിരിയ്ക്കുന്ന കോഴിയിറച്ചിയിലേക്ക് ഈ വേവിച്ച് വെച്ചിരിയ്ക്കുന്ന ഉരുളക്കിഴങ്ങ് പൊടിച്ച് ചേര്‍ക്കുക. ഇതിന് ശേഷം ചീനച്ചട്ടിയില്‍ വെണ്ണയൊഴിച്ച് കുരുമുളകും ജീരകവും മൂപ്പിച്ചെടുക്കണം. ഉരുളക്കിങ്ങ് ചേര്‍ത്ത് കുഴച്ച് വെച്ചിരിയ്ക്കുന്ന കോഴിയിറച്ചി ചീനച്ചട്ടിയിലിട്ട് അല്‍പം ഇളക്കിയ ശേഷം വാങ്ങി വെയ്ക്കാം. പിന്നീട് ഇത് ചൂടാറിയ ശേഷം ഇത് കൈയ്യിലെടുത്ത് ബോള്‍ രൂപത്തിലാക്ക കൈയ്യില്‍ വെച്ച് പരത്തുക.…

രുചിയേറും മട്ടണ്‍ കട്‌ലറ്റ്

  ചേരുവകള്‍ മട്ടണ്‍- 1 കിലോ പച്ചമുളക്- 5 എണ്ണം റൊട്ടിപ്പൊടി- 2 എണ്ണത്തിന്റെ സവാള- 4 എണ്ണം ഇഞ്ചി- 2 കഷണം കറിവേപ്പില- 12 ഇതള്‍ കുരുമുളക് പൊടി- 4 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി- 2 ടീസ്പൂണ്‍ ചില്ലി സോസ്- 4 ടേബിള്‍ സ്പൂണ്‍ എണ്ണ- ആവശ്യത്തിന് ഉപ്പും വെള്ളവും- പാകത്തിന് തയ്യാറാക്കുന്ന വിധം സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചെറുതായി അരിയുക. ഒരു പാത്രത്തില്‍ അല്‍പം എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ ഇവ നന്നായി വഴറ്റുക. മട്ടണ്‍ കുനുകുനെ അരിഞ്ഞ് വേവിച്ച് എടുത്ത ശേഷം അതില്‍ വഴറ്റിയ ചേരുവകള്‍ മുളക് പൊടി, മഞ്ഞള്‍ പൊടി ഇവ ചേര്‍ത്ത് ഇളക്കിയ ശേഷം വാങ്ങി തണുക്കാന്‍ വയ്ക്കുക. തണുത്ത മട്ടണ്‍ കൂട്ടില്‍ ചില്ലിസോസ് ചേര്‍ത്ത് കുഴച്ച് ചെറിയ ഉരുളകളായി ഉരുട്ടുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍ ഉരുളകള്‍ ഉള്ളം കൈയ്യില്‍ വച്ച്…

ചില ഓണ വിഭവങ്ങള്‍

സാമ്പാര്‍ ആവശ്യമുള്ള സാധനങ്ങള്‍: സവാള – രണ്ടെണ്ണം (നാലായിമുറിച്ചത്) ഉരുളക്കിഴങ്ങ് – രണ്ട് (കഷണങ്ങളാക്കിയത്) തക്കാളി -രണ്ടെണ്ണം- (നാലായി പിളര്‍ത്തിയത്) വെണ്ടയ്ക്ക – നാലെണ്ണം -(കഷണങ്ങളാക്കിയത്) മുരിങ്ങയ്ക്ക – രണ്ടെണ്ണം – (കഷണങ്ങാക്കിയത്) വഴുതനങ്ങ – രണ്ടെണ്ണം – (കഷണങ്ങാക്കിയത്) കുമ്പളങ്ങ / മത്തങ്ങ – 250ഗ്രാം (കഷണങ്ങളാക്കിയത്) സാമ്പാര്‍ പരിപ്പ് – അര കപ്പ് പച്ചമുളക് – അഞ്ചെണ്ണം (നെടുകെ പിളര്‍ന്നത്) കറിവേപ്പില – രണ്ടു തണ്ട് ഉപ്പ് പാകത്തിന് സാമ്പാര്‍പൊടി – നാല് സ്പൂണ്‍ കായപ്പൊടി – ഒരു നുള്ള് വാളന്‍പുളി – പാകത്തിന് മഞ്ഞള്‍പൊടി – അര സ്പൂണ്‍ മല്ലിയില – രണ്ടു തണ്ട് കടുക് – 25ഗ്രാം വറ്റല്‍ മുളക് – രണ്ടെണ്ണം പാകം ചെയ്യുന്ന വിധം: പരിപ്പ്, പച്ചമുളക്, മഞ്ഞള്‍ എന്നിവ ചേര്‍ത്ത്നന്നായി വേവിക്കുക. ഇതിലേയ്ക്ക് വഴുതനങ്ങ, മുരിങ്ങയ്ക്ക, കുമ്പളങ്ങ…

ഡ്രൈ റെഡ് ചില്ലി ചിക്കന്‍ (അടുക്കള)

ചേരുവകള്‍ • കോഴിയിറച്ചി (എല്ലില്ലാത്തത്) – ½ kg • വറ്റല്‍മുളക് – 12 എണ്ണം • കടലമാവ് / കോണ്‍ഫ്ളോര്‍ – 6 ടേബിള്‍സ്പൂണ്‍ • ഇഞ്ചി – 2 ഇഞ്ച് കഷണം • വെളുത്തുള്ളി – 10 അല്ലി • ചെറിയ ഉള്ളി – 15 എണ്ണം • കറിവേപ്പില – 2 ഇതള്‍ • നാരങ്ങാനീര് – 1 ടേബിള്‍സ്പൂണ്‍ • മുളകുപൊടി – 1¼ ടേബിള്‍സ്പൂണ്‍ • മഞ്ഞള്‍പൊടി – 1 നുള്ള് • വെളിച്ചെണ്ണ – വറുക്കാന്‍ ആവശ്യത്തിന് • ഉപ്പ് – ആവശ്യത്തിന് തയ്യാറാക്കുന്ന വിധം – കോഴിയിറച്ചി വൃത്തിയാക്കിയ ശേഷം ചെറിയ കഷ്ണങ്ങളായി നീളത്തില്‍ മുറിച്ചെടുക്കുക. – ഇഞ്ചി (1 ഇഞ്ച് കഷണം), വെളുത്തുള്ളി (5 അല്ലി), കറിവേപ്പില (1 ഇതള്‍ ), നാരങ്ങാനീര്, ഉപ്പ്, 1…