രാജാവിനെ തോൽപ്പിച്ച ബാലൻ (കഥ): അഭിഷേക് കൃഷ്ണ പി.ആർ

ദുഷ്ടനായ രാജാവിൻ്റെ ഭരണത്തിൽ എല്ലാ ദുഷ്ടതകളും നിറഞ്ഞ ഒരു നാടായിരുന്നു പണ്ടളം. അവിടുത്തെ രാജാവായിരുന്നു എം.ഹ്യും. അയാൾ മഹാക്രൂരനായിരുന്നു. ചെറിയ ഒരു തെറ്റിനു പോലും തൻ്റെ പ്രജകൾ വധശിക്ഷ നൽകാൻ പോലും ഈ രാജാവ് മടിച്ചിരുന്നില്ല. അത്രമാത്രം ദുഷ്ടനായിരുന്നു ഹ്യൂം രാജാവ്. പക്ഷേ, സത്യത്തിൽ ആ രാജ്യം അയാളുടേത് അല്ലായിരുന്നു. മുൻപത്തെ രാജാവായിരുന്ന രാമകൃഷ്ണ വർമ്മ എന്ന രാജാവിൻ്റേതായിരുന്നു ഈ രാജ്യം. രാമകൃഷ്ണ വർമ്മ രാജൻ വളരെ നല്ല ഒരു മനുഷ്യനായിരുന്നു. നാടിൻ്റയും തൻ്റെ പ്രജകളുടെ ക്ഷേമത്തിനും വേണ്ടി എന്തും ചെയ്യുമായിരുന്നു. ഇക്കാരണങ്ങൾ കൊണ്ട് തന്നെ അദേഹത്തെ ജനങ്ങളുടെയെല്ലാം പ്രിയപ്പെട്ടവനാക്കി. ഇത് രാജാവിൻ്റെ വലം കൈ ആയി നടന്നിരുന്ന മന്ത്രി സിംഹവർമ്മയ്ക്ക് ഇഷ്ടമില്ലായിരുന്നു. രാജാവ് ഇങ്ങനെ ജനങ്ങളുടെ പ്രിയപ്പെട്ടവനായി പോയാൽ തനിക്ക് ഇങ്ങനെ തന്നെ ഇരിക്കാനെ സാധിക്കുവെന്ന് സിംഹവർമ്മ ചിന്തിക്കാൻ തുടങ്ങി. രാജാവിനെ എങ്ങനെയെങ്കിലും തീർക്കണമെന്ന് സിംഹവർമ്മ…

ശിശു ദിനം: ശ്രീലക്ഷ്മി രാജേഷ്

കുഞ്ഞുങ്ങളുടെ ആഘോഷമായ ഈ ശിശു ദിനത്തിൽ ബാലസാഹിത്യകാരനും കുഞ്ഞുങ്ങളുടെ കവിയും കഥയമ്മാവനുമായ ശ്രീ ശൂരനാട് രവി സാറിന്റെ സ്മരണാഞ്ജലിയോടനുബന്ധിച്ച് അമേരിക്കയിലെ ഡിട്രോയിറ്റിൽ നിന്നും തേജസ്സ്, അശ്വിൻ, ഓകെമോസിൽ നിന്നും സാന്ദ്ര, നികിത, ഫ്ലോറിഡയിൽ നിന്നും മാളവിക, ശൂരനാട് നിന്നും നിരഞ്ജൻ, കല്ലടയിൽ നിന്നും നിരഞ്ജന, പോരുവഴിയിൽ നിന്നും അദ്വൈത്, ആദ്യ, ആദിത്യ, അദിതി, ശ്രീഹരി, കാർത്തിക്, അദ്രിത്, പുനലൂരിൽ നിന്നും ഗായത്രി, മാധവ്, ചാരുംമൂടിൽ നിന്നും മാളവിക, എറണാകുളത്തുനിന്നും ദേവനന്ദ, ഭാവന, കൊല്ലത്തു നിന്നും കീർത്തന, അദ്വൈത, അദീത, ആദിദേവ്, അമ്പാടി, ആദിനാഥ്, വിഷ്ണുപ്രിയ, നന്ദന, മഹാലക്ഷ്മി, കീർത്തന, വേദിക, വരലക്ഷ്മി, ഹരിചന്ദന എന്നിവർ ചേർന്ന് ചൊല്ലുന്ന കവിതകൾ ശ്രദ്ധേയമാകുന്നു. രവിസാറിന്റെ പുലി വരുന്നേ, അരിയുണ്ട, നറുമൊഴിപ്പാട്ടുകൾ, അക്ഷരമുത്ത്, തിരഞ്ഞെടുത്ത കുട്ടികവിതകൾ എന്നീ സമാഹാരത്തിൽ നിന്നുമുള്ള കവിതകളാണ് കുഞ്ഞുങ്ങൾ ചെല്ലുന്നത്. അതോടൊപ്പം, രവി സാറിനെകുറിച്ചുള്ള ചെറിയ ചെറിയ…

ഇൻഡിവുഡ് ടാലൻ്റ് ഹണ്ട് -2021 എഡിഷൻ പ്രഖ്യാപിച്ചു; സെപ്റ്റംബർ10 വരെ രജിസ്റ്റർ ചെയ്യാം

മികച്ച സർഗ്ഗ പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള രാജ്യാന്തര മത്സരമായ ഇൻഡിവുഡ് ടാലന്റ് ഹണ്ട് മത്സരങ്ങളുടെ ഈ വർഷത്തെ രജിസ്ട്രേഷനുകൾ ആരംഭിച്ചു. സെപ്റ്റംബർ പത്ത് വരെയാണ് രജിസ്ട്രേഷൻ. കോവിഡിന്റെ പശ്ചാത്തലത്തിൽ ആധുനിക വെർച്ച്വൽ സാങ്കേതികവിദ്യയിലൂടെയാണ് ഈ വർഷത്തെ മത്സരങ്ങൾ സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. കഴിവുകൾ മികച്ച രീതിയിൽ പ്രകടിപ്പിക്കുന്ന മത്സരാർത്ഥികൾക്ക് സിനിമാ ലോകത്തേക്കുള്ള പ്രവേശന കവാടം എന്ന സമാനതകളില്ലാത്ത ലക്ഷ്യവും ഈ പദ്ധതിക്കുണ്ട്. ഇത്തരത്തിൽ കഴിവ് പ്രകടിപ്പിച്ച അഞ്ഞൂറോളം പേരാണ് ഇന്ന് സിനിമാ മേഖലയിൽ അഭിമാനകരമായി പ്രവർത്തിക്കുന്നത്. ഈ ടാലൻ്റ് ഹണ്ടിൽ പങ്കാളികളായത് അഞ്ചുവർഷത്തിനിടയിൽ അൻപതിനായിരത്തോളം മത്സരാർത്ഥികളാണ്. 2021 ലെ ഗ്രാൻഡ്ഫിനാലെ നടക്കുന്നത് ഡിസംബർ 10 നും 11 നും ആയിരിക്കും. ഇതിലേക്കുള്ള ഓൺലൈൻ രജിസ്ട്രേഷനുകളാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. യുഎഇ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്. പ്രായപരിധി കണക്കാക്കി മത്സരം നാല് വിഭാഗങ്ങളിലാണ്. 2016 ൽ ഹൈദരാബാദിലെ…

തങ്കു കുറുക്കനും പങ്കു മാനും (മിനിക്കഥ)

ഒരു ദിവസം പങ്കു മാൻ അടുത്തുള്ള ഒരു പുൽമേട്ടിൽ പുല്ലു തിന്നോണ്ട് നിക്കുകയായിരുന്നു. അപ്പോൾ തങ്കു കുറുക്കന്റെ അമ്മവിളിച്ചു. “നീ വേഗം ആശുപത്രിയിലേക്ക് ഓടിവാ” “അയ്യോ എന്തു പറ്റീ?” “നിന്റെ കൂട്ടുകാരൻ തങ്കുന്റെ കാലൊടിഞ്ഞു” “ഞാൻ ദാ എത്തി” പങ്കു അപ്പൊതന്നെ ഇറങ്ങി ഓടി. അവിടെ ചെന്നപ്പോൾ തങ്കു കിടപ്പാണ്. ഡോക്ടർപറഞ്ഞു “രണ്ടു ദിവസം കിടക്കേണ്ടിവരും, വേറെ കുഴപ്പം ഒന്നും ഇല്ല, വിശ്രമിച്ചാൽ മതി” പങ്കുവിനു സമാധാനമായി പങ്കു പറഞ്ഞു “തങ്കാ നീ വിഷമിക്കേണ്ട, ഞൻ ഇവിടെ നിക്കാം, നീ സുഖമായി വീട്ടിൽ പോയിട്ടേ ഞാൻ പോകൂ.” രണ്ടു ദിവസം കഴിഞ്ഞു …… തങ്കുന്റെ കാലിലെ വേദന ഒക്കെ പോയി. തങ്കുവും പങ്കുവും വീട്ടിലെത്തി. “തങ്കു, നമുക്ക് നാളെ ഒരു പിക്നിക് പോകാം” തങ്കുനു സന്തോഷമായി. “എന്റെ പറമ്പിൽ മുന്തിരിയും ആപ്പിളും ഒക്കെ ഉണ്ട്, അതും കൂടെ…

അരളി പൂവ് (കവിത): മാളവിക

എൻ്റെ മുറ്റത്തെ ഓരത്തു നിക്കുന്ന മഞ്ഞ പട്ടണിഞ്ഞ സുന്ദരി പൂവേ അരളി പൂവേ കാറ്റൊന്നു തട്ടി നീയൊന്നനങ്ങി നിന്നെയും നോക്കി ഞാൻ നിന്നുപോയി മഴയൊന്നു വന്നപ്പോൾ ഒന്നു നനഞ്ഞപ്പോൾ എന്തൊരു ഭംഗി എൻ അരളി പൂവേ മനം തെളിഞ്ഞപ്പോൾ വെയിൽ വന്നു തട്ടുമ്പോൾ വാടല്ലേ കരിയല്ലേ എൻ്റെ പൂവേ എന്നുമെൻ മുറ്റത്തെ ഭംഗി തൻ കാവലായി നിന്നു നിറയണെ എൻ്റെ പൂവേ നിന്നു നിറയണെ എൻ്റെ പൂവേ ++++++++++ *മാളവിക എന്ന ഈ പന്ത്രണ്ടു വയസ്സുകാരി കൊച്ചു മിടുക്കി മാവേലിക്കര ചുനക്കര സ്വദേശിനിയാണ്.*

മഹാമാരിക്കാലത്തെ പഴയന്നൂരിന്റെ സംഗീത സപര്യക്ക് പ്രോജ്വല പരിസമാപ്തി

പഴയന്നൂർ: തൃശ്ശൂര്‍ ജില്ലയുടെ കിഴക്കൻ അതിർത്തി പ്രദേശമായ പഴയന്നൂരിലെ ഫെയ്സ്ബുക്ക് കൂട്ടായ്മയായ ‘സ്റ്റാർസ് ഓഫ് പഴയന്നൂര്‍’ കുറഞ്ഞ കാലം കൊണ്ടു തന്നെ വ്യത്യസ്തമായ കലാവിരുന്നുകൾ കൊണ്ട് സമൂഹ മനസ്സില്‍ കുടിയേറിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ ചരിത്രത്തില്‍ ആദ്യമായി വൻ പ്രേക്ഷക ശ്രദ്ധ നേടി കൊച്ചുകുട്ടികൾ മുതൽ കുടുംബിനികൾ വരെ ആവേശപൂർവ്വം നെഞ്ചിലേറ്റിയ ‘നര്‍ത്തകി’ എന്ന ഓൺലൈൻ നൃത്തമത്സരവും, ആഘോഷങ്ങൾക്ക് പരിമിതികളേർപ്പെടുത്തിയ ഓണക്കാലത്തെ അത്തപ്പൂക്കള മത്സരവും, അവസാനം ഫെബ്രുവരി ഏഴിന് പഴയന്നൂരിലെ ഹാളിൽ വെച്ച് നടന്ന സ്റ്റാര്‍ സിംഗർ ഫൈനൽ മത്സരവുമടക്കം കലയുടെ വൈവിധങ്ങൾ കൊണ്ട് വിസ്മയം തീർക്കുകയാണ് ഈ സൗഹൃദക്കൂട്ടായ്മ. മാനുഷിക മൂല്യങ്ങളും ദേശസ്നേഹവും ഉൾകൊള്ളുന്ന ചലച്ചിത്രങ്ങള്‍ക്ക് ജീവൻ നൽകിയ ‘മേജർ രവി’ യും, പ്രശസ്ത സംഗീതജ്ഞനായ മോഹനൻ മാസ്റ്ററും, നർത്തക രത്നം ‘ലക്ഷ്മി ശ്രീ മിഥുൻ’ കലാക്ഷേത്രയും, സംവിധായകൻ എം പത്മകുമാറും, യുവനടൻ കൈലാഷും പഴയന്നൂരിന്റെ ജനനായകർ…