ശവങ്ങൾ ഉള്ളേടത്ത് കഴുക്കൾ കൂടും (നിരീക്ഷണം): ജയൻ വർഗീസ്

മലയാള സിനിമയിൽ സന്തോഷ് പണ്ഡിറ്റിന്റെ പേര് കുറേക്കാലം നിറഞ്ഞു നിന്നിരുന്നു. മലയാള സിനിമക്ക്മേൽപ്പടിയാൻ സമ്മാനിച്ച മുന്നേറ്റങ്ങളുടെ പേരിലല്ല, ഏറ്റവും മോശമായി എങ്ങിനെ സിനിമ പടച്ചു വിടാം എന്നതിന്റെ ക്രെഡിറ്റിലാണ് കുറേക്കാലം അയാൾ കളം നിറഞ്ഞാടിയിരുന്നത്. മുൻനിര നക്ഷത്രങ്ങളുടെ ആക്ഷേപങ്ങൾക്കും, ആരോപണങ്ങൾക്കും കുറിക്കു കൊള്ളുന്ന മറുപടികളുമായി സന്തോഷ് പണ്ഡിറ്റ് നട്ടെല്ല്നിവർത്തി നിന്നുകൊണ്ട് പ്രതികരിക്കുക വഴിയായിരിക്കണം, ഇപ്പോൾ അയാളെയും കൂട്ടിയിട്ടാണ് മുൻനിര സിനിമ പഴുത്തു ചീയുന്നത്. മലയാള സിനിമക്ക് മാത്രമല്ല, സമകാലീന സാംസ്കാരിക രംഗത്തിനു തന്നെ അവമതിപ്പുണ്ടാക്കികൊണ്ട്, പുഴുത്തു നാറുന്ന ചിന്തകളും, പ്രവർത്തികളുമായി മുന്നേറുന്ന നക്ഷത്ര ചക്രവർത്തിമാരുടെ അമ്മത്തൊട്ടിലാണല്ലോ നമ്മുടെ ശിനിമാ രംഗം ?അതുകൊണ്ടാണല്ലോ അടച്ചിട്ട മുറിയിൽ ആരെടാ ചോദിക്കാൻ എന്ന ഭാവത്തോടെ ആക്രമണ തന്ത്രങ്ങൾ മെനയുന്നതും, ഒറ്റക്ക് പുറത്തിറങ്ങിയാൽ അണ്ടാവിക്കു തൊഴി കൊള്ളേണ്ടവന്മാരെ വരെ ചേർത്തു നിർത്തി അവർക്കു ചുറ്റും സംരക്ഷണ വലയം സൃഷ്ടിക്കുന്നതും ? തന്റെ ഹംസ…

സീറോ-മലബാർ കത്തോലിക്ക സഭയും സ്വയംഭരണാധികാരവും (Sui Juris)

കഴിഞ്ഞ കുറെ വർഷങ്ങളായി സീറോ-മലബാർ സഭയിലെ പൗരന്മാർ കേട്ടുകൊണ്ടിരിക്കുന്ന ഒരു ലത്തീൻ പദപ്രയോഗമാണ് Sui Juris. സ്വന്തമായി ഭരിക്കാൻ അധികാരമുള്ള സംഘം അഥവാ വ്യക്തി എന്ന അർത്ഥമാണ് Sui Juris-നുള്ളത്. സ്വയംഭരണാധികാരമുള്ള ഇരുപത്തിനാല് (24) വ്യക്തിസഭകൾ റോമാ മാർപാപ്പയെ തലവനായി സംഗീകരിച്ചുകൊണ്ടുള്ള ഒരു കൂട്ടായ്മയുടെ സമാഹാരമാണ് ആഗോള കത്തോലിക്ക സഭ. ഈ പ്രപഞ്ചം എങ്ങനെ വൈവിധ്യമായിരിക്കുന്നുവോ അതുപോലെ ഭൂമിയിലെ ഏറ്റവും വൈവിധ്യമാർന്ന സ്ഥാപനങ്ങളിലൊന്നാണ് റോമൻ കത്തോലിക്ക സഭ. റോമൻ കത്തോലിക്ക സഭയിലെ പൗരന്മാരെല്ലാം ലത്തീൻ കത്തോലിക്കരല്ല; മറിച്ച്, റോമാ മാർപാപ്പായാൽ അംഗീകരിക്കപ്പെട്ടിട്ടുള്ള മറ്റ് ഇരുപത്തിമൂന്നു (23) കത്തോലിക്ക സഭകളിലെ പൗരന്മാരും ഉൾപ്പെട്ടതാണ്. കത്തോലിക്ക സഭയിലെ ഇരുപത്തിനാല് (24) സഭകളിൽ വെച്ച് ഏറ്റവും വലിയതും പാശ്ചാത്യവുമായ സഭയാണ് ലത്തീൻ സഭ. അതിപുരാതനമായ പൗരസ്ത്യ സഭകൾ ഓരോന്നിനും തനതായ പൈതൃകവും പാരമ്പര്യങ്ങളും ആരാധനാ രീതികളും ആചാരങ്ങളും ആത്മീയ ജീവിതവും അച്ചടക്കവും…

പ്രവാസി സംഘടനകൾ – ഒരു ചിന്ത ! ( കൊച്ചാപ്പി)

  അമേരിക്കയിൽ മലയാളി സംഘടനകളുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാർത്തകൾ എല്ലാ മാധ്യമങ്ങളിലും നിറഞ്ഞു നിൽക്കുന്നു. ലോക്കൽ സംഘടനകൾ മുതൽ ദേശിയ സംഘടനകൾ വരെ പരന്ന് നിരന്ന് കിടക്കുന്ന തെരഞ്ഞെടുപ്പു വാർത്തകൾ. സത്യത്തിൽ ഇത്രയ്ക്ക് വാശി വരാൻ എന്താണ് ഈ സംഘടനകളിൽ ഉള്ളത്? അമേരിക്കയിലെ സംഘടനാ പ്രവർത്തനം എന്ന് പറയുന്നത് ഒരു സാമൂഹിക പ്രവർത്തനം കൂടി ആണെന്ന് ഈയുള്ളവൻ വിശ്വസിക്കുന്നു. സമയം, പണം, കുടുംബം, കുട്ടികളെ എല്ലാം നഷ്ടപ്പെടുത്തുന്ന സാമൂഹിക പ്രവർത്തനം. പക്ഷേ ചിലർക്ക് അതിൽകൂടി കിട്ടുന്ന പ്രശംസയിലാണ് കണ്ണ്. തന്റെ ചിത്രം മൂന്നാല് മാധ്യമങ്ങളിലും ഓൺലൈനിലും കണ്ടാൽ കിട്ടുന്ന ആനന്ദം പറഞ്ഞറിയിക്കാൻ പറ്റില്ല. അതിനു വേണ്ടി എന്ത് തന്ത്രവും കുതന്ത്രവും പയറ്റാൻ ഇക്കൂട്ടര്‍ റെഡിയാണ്. ഏത് യുദ്ധത്തിനും ഉണ്ട് ഒരു ധർമ്മം. വിജയത്തിന് വേണ്ടി എന്ത് വൃത്തികെട്ട കളിയും കളിക്കാൻ സംഘടനാ ഭാരവാഹികൾ തയ്യാറാവരുത്. “യഥോ ധർമ്മ…

കെസിആര്‍എംഎന്‍എ സൂം മീറ്റിംഗിൽ ഷൈജു ജോസ് താക്കോൽക്കാരൻ നടത്തിയ പ്രസംഗത്തിന്റെ ലിഖിത രൂപം

ഞാൻ പോട്ട, ചാലക്കുടി സ്വദേശിയും കഴിഞ്ഞ 24 വർഷമായി മുംബയിൽ താമസക്കാരനുമാണ്. അത്ഭുത രോഗശാന്തി എന്നു പറഞ്ഞ് യേശുക്രിസ്തുവിൻറെ പേരിൽ കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളായി ക്രിസ്ത്യാനികളെയും മറ്റ് മതവിശ്വാസികളെയും അന്ധവിശ്വാസങ്ങളുടെ പടുകുഴിയിൽ തള്ളിയിടുകയും, സാമ്പത്തിക ചൂഷണം നടത്തി അളവറ്റ സമ്പത്ത് വാരിക്കൂട്ടുകയും, എന്നാൽ പ്രാർത്ഥനയും രോഗസൗഖ്യവും അത്ഭുതങ്ങളും ഏറ്റവും ആവശ്യമുളള സമയം വന്നപ്പോൾ നിസ്സഹായരായി, എല്ലാം അടച്ചുപൂട്ടി നിസ്സംഗരായി കളമൊഴിഞ്ഞ കളിക്കാരെപ്പോലെ നോക്കികൊണ്ട് നിൽക്കുന്ന ദൈവീക പ്രതിപുരുഷൻമാർ! ധ്യാനഗുരുക്കന്മാർ! ഇവരുടെ തുടക്കവും വളർച്ചയും കാപട്യവും പൊതുസമൂഹത്തിനു മുന്നിൽ തുറന്നുവെക്കാൻ ഞാൻ ശ്രമിക്കുകയാണ്, “പടർന്ന് പന്തലിക്കുന്ന രോഗശാന്തി ധ്യാനകേന്ദ്രങ്ങൾ” എന്ന വിഷയത്തിലൂടെ. ആദ്യമായി, ഇങ്ങനെ ഒരു പ്രഭാഷണം നടത്താൻ എനിക്ക് അവസരം തന്നതിന് കെസിആർഎം നോർത്ത് അമേരിക്ക എന്ന സംഘടനയുടെ ഭാരവാഹികളോടും മറ്റ് അംഗങ്ങളോടും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. രോഗശാന്തി, ധ്യാനകേന്ദ്രം, എന്നീ വാക്കുകൾ കേൾക്കുമ്പോൾതന്നെ ക്രിസ്ത്യാനികൾക്കും…

“എന്റെ മതം” – കെസിആര്‍എം നോര്‍ത്ത് അമേരിക്കയുടെ സൂം മീറ്റിംഗില്‍ പ്രൊഫ. ടി. ജെ. ജോസഫ്

പ്രൊഫ. ടി.ജെ. ജോസഫിന്റെ ‘അറ്റുപോകാത്ത ഓര്‍മ്മകള്‍’ എന്ന ആത്മകഥയിലെ ഒരു അദ്ധ്യായമാണ് ‘എന്റെ മതം.’ അതിനെ ആധാരമാക്കിയാണ് അദ്ദേഹം തന്റെ പ്രഭാഷണം ആരംഭിച്ചത്. എല്ലാ മതങ്ങളും മനുഷ്യ നന്മയ്ക്കായി നിലകൊള്ളുന്നു. ഒരു ക്രിസ്തീയ വിശ്വാസിയായി മതാനുഷ്ഠാനങ്ങളെല്ലാം കൃത്യമായി പാലിച്ചിരുന്ന അദ്ദേഹം ഇപ്പോള്‍ മതങ്ങളോടുള്ള നിലപാടില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. മതങ്ങളെ സംബന്ധിച്ചുള്ള പഠനത്തില്‍നിന്നും ലഭിച്ച തിരിച്ചറിവാണ് അതിനു കാരണം. എല്ലാ മതഗ്രന്ഥങ്ങളേയും സാഹിത്യ കൃതികളായി കാണാനാണ് അദ്ദേഹം ശീലിച്ചിട്ടുള്ളത്. ജോസഫ് ‌സാറിന്റെ ചെറുപ്പകാലത്തെ ഇടവകയായിടുന്ന ചെമ്മലമറ്റം പള്ളിയില്‍ ഒരു കാലത്ത് വായിച്ച് അറിവില്‍ വളരാന്‍ പള്ളി സ്ഥാപിച്ച വായനശാലയിലെ പുസ്തകങ്ങളെല്ലാം വികാരി മാറി വന്നപ്പോള്‍ തേങ്ങാ ചുമക്കുന്ന വല്ലത്തിലാക്കി എവിടെയോ കൊണ്ടുപോയി നശിപ്പിച്ചു കളഞ്ഞു. ഒരിക്കല്‍ വായിച്ച് അറിവു സമ്പാദിക്കണമെന്ന് പറഞ്ഞ സഭ പിന്നീട് മനസ്സിലാക്കി വായിച്ച് അറിവ് ഉണ്ടായാല്‍ വിശ്വാസിയുടെ വിശ്വാസത്തിന് മാറ്റം വരുമെന്നും അവനെ എന്നന്നേയ്ക്കും…

കെ.എച്ച്.എന്‍.എയിലും അഴിമതിയോ?

ന്യൂജേഴ്‌സിയിൽ 2019 സെപ്റ്റംബറിൽ നടന്ന KHNA ഹിന്ദു കൺവൻഷന്റെ വരവുചെലവ് കണക്കുകൾ പതിനെട്ടു മാസങ്ങൾ കഴിഞ്ഞിട്ടും ഇതേവരെ പുറത്തുവരാത്തതു സംബന്ധിച്ച് കൺവെൻഷനിൽ പങ്കെടുത്തവരുടെയും അവരെ പിന്തുണച്ച സംഘപരിവാർ നേതാക്കളുടെയും ഇടയിൽ മുറുമുറുപ്പുകൾ ശക്തമാകുന്നതായി അറിയുന്നു. ആദ്യത്തെ ഇന്ത്യൻ അമേരിക്കൻ വനിതാ പ്രസിഡന്റും മറ്റൊരു മലയാളി ദേശീയ മാതൃസംഘടനയിൽ സമാനമായ ആരോപണത്തിന് കോടതിവരെ എത്തിയതുമായ ഒരു മാന്യനും, സ്വാർത്ഥ താത്പര്യങ്ങൾക്ക് വേണ്ടി മാത്രം ഹിന്ദുയിസം ഉപയോഗിക്കുന്നതിൽ മിടുക്കനും കൂടി ചേർന്ന് നേതൃത്വം നൽകിയ കൺവെൻഷന് കേരളത്തിലും അമേരിക്കയിലുമുള്ള വിവിധ ബിസിനസ്സുകാരില്‍ നിന്നും ഒരു ലക്ഷത്തോളം ഡോളറിന്റെ സ്‌പോൺസർഷിപ്പ് സംഘടിപ്പിച്ചതായും, അങ്ങനെ ലഭിച്ച ചെക്കുകളിൽ വലിയൊരു ഭാഗം സംഘടനാ കണക്കിൽ ഉൾപ്പെടുത്താതെ സമാന്തരമായി തുടങ്ങിയ മറ്റൊരു അക്കൗണ്ടിൽ നിക്ഷേപിച്ചു വകമാറ്റിയതായും കൂടെയുണ്ടായിരുന്നവർ തന്നെ അടക്കം പറയുന്നു. ഇതിനിടയിൽ തട്ടിക്കൂട്ടിയ കണക്കുമായി കുറേപ്പേരുടെയെങ്കിലും പിന്തുണ വാങ്ങാൻ ന്യൂയോർക്ക് കേന്ദ്രികരിച്ചു ഒരു ഡോക്ടർ…

അമേരിക്കൻ മലയാളി വൈദികരുടെ തൊഴിലും വേതനവും: ചാക്കോ കീരിക്കാടൻ

പൗരോഹിത്യ ശുശ്രുഷ (കുർബാന ചൊല്ലുന്നതും, കുമ്പസാരിപ്പിക്കുന്നതും, കൂദാശ കർമ്മങ്ങൾ നിർവഹിക്കുന്നതുമൊക്കെ) ഒരു സേവനമാണോ, അതോ കൂലി ലഭിക്കേണ്ട ഒരു തൊഴിലാണോ? സേവനമാണെങ്കിൽ പിന്നെ വിശ്വാസികളിൽ നിന്ന് പ്രതിഫലം സ്വീകരിക്കരുത്. മറിച്ച്‌ ഇത് ഒരു തൊഴിലാണെങ്കിൽ, കുർബാന തൊഴിലാളികൾ എന്ന നിലയ്ക്ക് അവർ എന്ത് കൊണ്ടും വേതനത്തിന് അർഹരാണ്. ഇവിടെ ഒരു കാര്യം, സേവനമായോ തൊഴിലായോ എങ്ങനെ ഇതിനെ കണ്ടാലും, അമേരിക്കയിലെത്തുന്ന ഒരു മലയാളീ വൈദികന് ജീവിക്കാനാവശ്യമായ ഒരു വരുമാനം ഉണ്ടാവണമെന്ന കാര്യത്തിൽ തർക്കമില്ല. ആ വരുമാനം ഇടവകയിൽ നിന്ന് തന്നെ ലഭിക്കണോ അതോ പൗരോഹിത്യ സേവനങ്ങൾക്ക് ശേഷം മിച്ചമുള്ള സമയം മറ്റെന്തെങ്കിലും ജോലി ചെയ്ത് അവർ നേടണോ എന്നതാണ് ഇവിടെ തർക്ക വിഷയം. അമേരിക്കയിലെത്തുന്ന വൈദികർക്ക് ജോലി ചെയ്യാനും പണം സമ്പാദിക്കാനുമുള്ള ധാരാളം അവസരങ്ങൾ ഇവിടെ ഉണ്ട്. അതിനുള്ള സമയവും അവർക്കുണ്ട്. അവർ പലരും വിദ്യാസമ്പന്നരുമാണ്. പക്ഷെ…

മാളത്തിലൊളിപ്പിക്കാൻ വ്യാമോഹിക്കുന്നവർ: സുരേന്ദ്രൻ നായർ

ജോ ബൈഡൻ അമേരിക്കൻ പ്രസിസൻസി ഏറ്റെടുത്തു നടത്തിയ പ്രസംഗത്തിലെ കാവ്യ ഭംഗിയേയും ഐക്യ സന്ദേശത്തെയും പ്രകീർത്തിച്ചുകൊണ്ടു തുടങ്ങി, ഇന്ത്യൻ പ്രധാന മന്ത്രിയെയും ഹിന്ദു വിശ്വാസികളെയും അടക്കി അധിക്ഷേപിച്ചുകൊണ്ടു അവസാനിപ്പിച്ച ഒരു മാധ്യമ പ്രവർത്തകന്റെ ഒരു ഓൺലൈൻ മാധ്യമത്തിൽ വന്ന ഒരു വിദ്വേഷ പ്രചാരണത്തെക്കുറിച്ചാണ് ഇവിടെ പറയാൻ ഉദ്ദേശിക്കുന്നത്. മാർക്സിയൻ വിപ്ലവത്തിന്റെ മഹാസന്ദേശം പ്രചരിപ്പിക്കുന്ന ഒരു മലയാളം ചാനലിന്റെ അമേരിക്കൻ അമരക്കാരനായ ഈ ലേഖകൻ സ്വന്തമായി എഴുതിയെന്നു അവകാശപ്പെടാവുന്ന ഈ കാപ്സ്യൂൾ തികഞ്ഞ സൗഹാർദ്ദത്തോടെയും സഹവർത്തിത്വത്തോടെയും ജീവിക്കുന്ന മലയാളികളിൽ മതവിദ്വേഷത്തിന്റെ വിത്തു പാകാനും മലയാളികളുടെ സെന്‍സിബിലിറ്റിയിൽ വന്ധ്യതയുണ്ടാക്കാനും കരുതിക്കൂട്ടി നടത്തിയ ശ്രമമായിട്ടാണ് കാണേണ്ടത്. അമേരിക്കയിലെ ഇന്ത്യൻ വംശജരായ ഒരു ശതമാനം മാത്രമുള്ള വോട്ടർമാരിൽ ഭൂരിപക്ഷവും ഡെമോക്രാറ്റിക്‌ പക്ഷത്താണെന്ന വസ്തുത തന്റെ അല്പബുദ്ധികൊണ്ടു മറന്നുപോയ ഇദ്ദേഹം പൊട്ടക്കിണറ്റിലെ തവള മാത്രമായ ഇയാളുടെ ചാനലിന്റെ മഹിമ കൊണ്ടു മാത്രം ജോ ബൈഡൻ…

ജോ ബൈഡനെ സഖാവാക്കുന്നവർക്ക്: കൃഷ്ണരാജ് മോഹനൻ, ന്യൂയോർക്ക്

അമിതാവേശം കാണിച്ചു മാളത്തിൽ നിന്ന് പുറത്തിറങ്ങുന്ന അമേരിക്കൻ സഖാക്കൾക്കു വേണ്ടിയാണ് ഈ കുറിപ്പ്. സഖാക്കളേ… നിയമം ഇപ്പോഴും പഴയതു തന്നെ. വിസയും, പച്ച കാർഡും, പൗരത്വവും ഒക്കെ കിട്ടണമെങ്കിൽ കമ്മ്യൂണിസവുമായി പുലബന്ധമില്ലെന്നു പല തവണ എഴുതി ഒപ്പിട്ടു കൊടുക്കുക തന്നെ വേണം. ബൈഡൻ ജയിച്ചത് കൊണ്ട് ഇതൊക്കെ മാറി എന്ന് കരുതല്ലേ, നിങ്ങൾക്കു പറ്റുമെങ്കിൽ ഇതൊഴിവാക്കാൻ വിജയേട്ടനെ കൊണ്ടൊരു അപേക്ഷ കൊടുപ്പിക്കൂ എന്നിട്ടു “ആർഎസ് എസ്” ആണോ എന്ന പുതിയ കോളം ഈ അപേക്ഷകളിൽ കൂട്ടിച്ചേർക്കാനും പറയൂ. ട്രം‌പിനെ മോദിയോട് ഉപമിച്ചു നിങ്ങളുടെ കാമം കരഞ്ഞു തീർക്കുന്നത് മനസ്സിലാവും. പക്ഷെ മോദി ജനുസ്സ് വേറെയാണ്, രണ്ടാം തവണയും റിക്കാർഡ് ഭൂരിപക്ഷത്തിൽ ജയിച്ചു ലോക നേതാക്കളിൽ ഇന്നേറ്റവും ബഹുമാന്യനായ നിൽക്കുന്ന ആളാണ് ശ്രീ നരേന്ദ്ര മോദി. ജോ ബൈഡൻ മോദിയോട് രാജി വയ്ക്കാൻ ആവശ്യപ്പെടും എന്നൊക്കെ ആനത്തലവട്ടം ശൈലിയിൽ…

തൂലിക പടവാളാക്കിയ പ്രൊഫസർ ജോസഫ് പുലിക്കുന്നേൽ (കിഞ്ചന വര്‍ത്തമാനം)

കേരളം ജന്മം കൊടുത്ത മാർട്ടിൻ ലൂഥർ ആയിരുന്നു മൂന്നു സംവത്സരങ്ങൾക്കു മുമ്പ് ഇന്നേ ദിവസം കേരളത്തിലെ സാധാരണ കത്തോലിക്കാ സഭാംഗങ്ങളെ ദുഃഖനിമഗ്നരാക്കികൊണ്ടു മണ്മറഞ്ഞ പ്രൊഫസ്സർ ജോസഫ് പുലിക്കുന്നേൽ! 1517 -ൽ മഹത്തായ ഒരു മതനവീകരണ വിപ്ലവത്തിലൂടെ സമകാലിക യൂറോപ്യൻ ക്രിസ്തു മതത്തെ മാർട്ടിൻ ലൂഥർ നവീകരണപാതയിൽ എത്തിച്ചു. അദേഹത്തിന് താങ്ങും തണലുമായി രാജാക്കന്മാരും പ്രഭുക്കളും മറ്റനേകം മതമേധാവികളും അഹമഹമികാധിയാ മുന്നോട്ടു വന്നു. മതമേധാവികളുടെ നാനാവിധമായ പീഡനങ്ങളും ചൂഷണങ്ങളും സഹിച്ച് മനംമടുത്ത ജനലക്ഷങ്ങൾ പിന്നിൽ അണിനിരന്നു. ലൂഥറിന്റെ പരിശ്രമങ്ങൾക്ക് ഫലമുണ്ടായി. ലൂഥറിനെ താന്തോന്നിയായ സന്യാസിപ്പയ്യൻ എന്നധിക്ഷേപിച്ച റോമിലെ പാപ്പായും, തലയ്ക്കു വില കൽപിച്ച വിശുദ്ധ റോമാ ചക്രവർത്തിയും ലൂഥറിനോടു പയറ്റി പരാജയപ്പെട്ട് പരലോകം പൂകി. ലൂഥറിന്റെ നവീകരണ പരിശ്രമത്തിന്റെ അഞ്ഞൂറാം വാർഷികത്തിൽ (2017-ൽ) പങ്കെടുത്തുകൊണ്ട് ഫ്രാൻസിസ് പപ്പാ, ലൂഥറിനെ സഭയുടെ ഉത്തമ പുത്രൻ എന്ന് വിശേഷിപ്പിച്ചു. അഞ്ഞൂറു സംവത്സരങ്ങൾ…