മാളത്തിലൊളിപ്പിക്കാൻ വ്യാമോഹിക്കുന്നവർ: സുരേന്ദ്രൻ നായർ

ജോ ബൈഡൻ അമേരിക്കൻ പ്രസിസൻസി ഏറ്റെടുത്തു നടത്തിയ പ്രസംഗത്തിലെ കാവ്യ ഭംഗിയേയും ഐക്യ സന്ദേശത്തെയും പ്രകീർത്തിച്ചുകൊണ്ടു തുടങ്ങി, ഇന്ത്യൻ പ്രധാന മന്ത്രിയെയും ഹിന്ദു വിശ്വാസികളെയും അടക്കി അധിക്ഷേപിച്ചുകൊണ്ടു അവസാനിപ്പിച്ച ഒരു മാധ്യമ പ്രവർത്തകന്റെ ഒരു ഓൺലൈൻ മാധ്യമത്തിൽ വന്ന ഒരു വിദ്വേഷ പ്രചാരണത്തെക്കുറിച്ചാണ് ഇവിടെ പറയാൻ ഉദ്ദേശിക്കുന്നത്. മാർക്സിയൻ വിപ്ലവത്തിന്റെ മഹാസന്ദേശം പ്രചരിപ്പിക്കുന്ന ഒരു മലയാളം ചാനലിന്റെ അമേരിക്കൻ അമരക്കാരനായ ഈ ലേഖകൻ സ്വന്തമായി എഴുതിയെന്നു അവകാശപ്പെടാവുന്ന ഈ കാപ്സ്യൂൾ തികഞ്ഞ സൗഹാർദ്ദത്തോടെയും സഹവർത്തിത്വത്തോടെയും ജീവിക്കുന്ന മലയാളികളിൽ മതവിദ്വേഷത്തിന്റെ വിത്തു പാകാനും മലയാളികളുടെ സെന്‍സിബിലിറ്റിയിൽ വന്ധ്യതയുണ്ടാക്കാനും കരുതിക്കൂട്ടി നടത്തിയ ശ്രമമായിട്ടാണ് കാണേണ്ടത്. അമേരിക്കയിലെ ഇന്ത്യൻ വംശജരായ ഒരു ശതമാനം മാത്രമുള്ള വോട്ടർമാരിൽ ഭൂരിപക്ഷവും ഡെമോക്രാറ്റിക്‌ പക്ഷത്താണെന്ന വസ്തുത തന്റെ അല്പബുദ്ധികൊണ്ടു മറന്നുപോയ ഇദ്ദേഹം പൊട്ടക്കിണറ്റിലെ തവള മാത്രമായ ഇയാളുടെ ചാനലിന്റെ മഹിമ കൊണ്ടു മാത്രം ജോ ബൈഡൻ…

ജോ ബൈഡനെ സഖാവാക്കുന്നവർക്ക്: കൃഷ്ണരാജ് മോഹനൻ, ന്യൂയോർക്ക്

അമിതാവേശം കാണിച്ചു മാളത്തിൽ നിന്ന് പുറത്തിറങ്ങുന്ന അമേരിക്കൻ സഖാക്കൾക്കു വേണ്ടിയാണ് ഈ കുറിപ്പ്. സഖാക്കളേ… നിയമം ഇപ്പോഴും പഴയതു തന്നെ. വിസയും, പച്ച കാർഡും, പൗരത്വവും ഒക്കെ കിട്ടണമെങ്കിൽ കമ്മ്യൂണിസവുമായി പുലബന്ധമില്ലെന്നു പല തവണ എഴുതി ഒപ്പിട്ടു കൊടുക്കുക തന്നെ വേണം. ബൈഡൻ ജയിച്ചത് കൊണ്ട് ഇതൊക്കെ മാറി എന്ന് കരുതല്ലേ, നിങ്ങൾക്കു പറ്റുമെങ്കിൽ ഇതൊഴിവാക്കാൻ വിജയേട്ടനെ കൊണ്ടൊരു അപേക്ഷ കൊടുപ്പിക്കൂ എന്നിട്ടു “ആർഎസ് എസ്” ആണോ എന്ന പുതിയ കോളം ഈ അപേക്ഷകളിൽ കൂട്ടിച്ചേർക്കാനും പറയൂ. ട്രം‌പിനെ മോദിയോട് ഉപമിച്ചു നിങ്ങളുടെ കാമം കരഞ്ഞു തീർക്കുന്നത് മനസ്സിലാവും. പക്ഷെ മോദി ജനുസ്സ് വേറെയാണ്, രണ്ടാം തവണയും റിക്കാർഡ് ഭൂരിപക്ഷത്തിൽ ജയിച്ചു ലോക നേതാക്കളിൽ ഇന്നേറ്റവും ബഹുമാന്യനായ നിൽക്കുന്ന ആളാണ് ശ്രീ നരേന്ദ്ര മോദി. ജോ ബൈഡൻ മോദിയോട് രാജി വയ്ക്കാൻ ആവശ്യപ്പെടും എന്നൊക്കെ ആനത്തലവട്ടം ശൈലിയിൽ…

തൂലിക പടവാളാക്കിയ പ്രൊഫസർ ജോസഫ് പുലിക്കുന്നേൽ (കിഞ്ചന വര്‍ത്തമാനം)

കേരളം ജന്മം കൊടുത്ത മാർട്ടിൻ ലൂഥർ ആയിരുന്നു മൂന്നു സംവത്സരങ്ങൾക്കു മുമ്പ് ഇന്നേ ദിവസം കേരളത്തിലെ സാധാരണ കത്തോലിക്കാ സഭാംഗങ്ങളെ ദുഃഖനിമഗ്നരാക്കികൊണ്ടു മണ്മറഞ്ഞ പ്രൊഫസ്സർ ജോസഫ് പുലിക്കുന്നേൽ! 1517 -ൽ മഹത്തായ ഒരു മതനവീകരണ വിപ്ലവത്തിലൂടെ സമകാലിക യൂറോപ്യൻ ക്രിസ്തു മതത്തെ മാർട്ടിൻ ലൂഥർ നവീകരണപാതയിൽ എത്തിച്ചു. അദേഹത്തിന് താങ്ങും തണലുമായി രാജാക്കന്മാരും പ്രഭുക്കളും മറ്റനേകം മതമേധാവികളും അഹമഹമികാധിയാ മുന്നോട്ടു വന്നു. മതമേധാവികളുടെ നാനാവിധമായ പീഡനങ്ങളും ചൂഷണങ്ങളും സഹിച്ച് മനംമടുത്ത ജനലക്ഷങ്ങൾ പിന്നിൽ അണിനിരന്നു. ലൂഥറിന്റെ പരിശ്രമങ്ങൾക്ക് ഫലമുണ്ടായി. ലൂഥറിനെ താന്തോന്നിയായ സന്യാസിപ്പയ്യൻ എന്നധിക്ഷേപിച്ച റോമിലെ പാപ്പായും, തലയ്ക്കു വില കൽപിച്ച വിശുദ്ധ റോമാ ചക്രവർത്തിയും ലൂഥറിനോടു പയറ്റി പരാജയപ്പെട്ട് പരലോകം പൂകി. ലൂഥറിന്റെ നവീകരണ പരിശ്രമത്തിന്റെ അഞ്ഞൂറാം വാർഷികത്തിൽ (2017-ൽ) പങ്കെടുത്തുകൊണ്ട് ഫ്രാൻസിസ് പപ്പാ, ലൂഥറിനെ സഭയുടെ ഉത്തമ പുത്രൻ എന്ന് വിശേഷിപ്പിച്ചു. അഞ്ഞൂറു സംവത്സരങ്ങൾ…

നീതി നിഷേധത്തിലെ ബലിമൃഗങ്ങൾ

പരമോന്നത കോടതി വിധികളിൽ പോലും സാധാരണക്കാരന് വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. നിസ്സാര കാര്യങ്ങളിൽ പോലും കോടതി കയറി ഇറങ്ങി, ഉള്ളതെല്ലാം വക്കീലന്മാർക്കു കൊടുത്ത് വിലപിക്കാൻ വിധിക്കപ്പെട്ട കൂട്ടങ്ങൾ, ജയം ആഘോഷിക്കുന്ന കുറെ പ്രബലന്മാർ. നീതിന്യായ വ്യവസ്ഥയിൽ വിശ്വാസം നഷ്ടപ്പെട്ട സാധാരണക്കാർ ഇതൊക്കെയാണ് ഇന്ന് ഇന്ത്യയിലെ ശരാശരി പൊതുജനം. ഈയിടെ പ്രശാന്ത് ഭൂഷൺ കേസിലെ വിധി പോലും എത്രയോ ലജ്ജാകരമാണെന്നു തോന്നിപ്പോകും. പ്രതിയുടെ മേൽ കെട്ടിയേല്പിച്ച കുറ്റമോ, സകലർക്കും മാതൃകയാവേണ്ട ഒരു ജസ്റ്റീസ് നിയമത്തെ കാറ്റിൽ പറത്തി ബൈക്കിൽ ഹെൽമറ്റോ മാസ്‌കോ ധരിക്കാതെ രാജവീഥിയിലൂടെ വിഹരിച്ച വിഷയം ഒരു ട്വീറ്റിൽ കൂടെ സോഷ്യൽ മീഡിയായിൽ പരസ്യമാക്കിയതിന്, പ്രശാന്ത് ഭൂഷൺ കോടതിയോട് ക്ഷമ പറയണമത്രേ. മണിക്കൂറിന് ലക്ഷങ്ങൾ വാങ്ങുന്ന സുപ്രീം കോടതി വക്കീലായ പ്രതിക്ക് കിട്ടിയ ശിക്ഷയോ അതി വിചിത്രം. ഒരു ഇന്ത്യൻ രൂപ പിഴ, പിഴയൊടുക്കിയില്ലെങ്കിൽ മൂന്നു മാസം ജയിൽ…

പട്ടിയമ്മയും പട്ടിക്കുട്ടികളും (ഓര്‍മ്മ) ഭാഗം 2

കണ്ണൻറെ ജീവിതത്തിലേക്ക് എത്തിയപ്പോഴാണ് നായന്മാരുടെ ജാതി മഹത്വം എൻറെ പരിചയത്തിൽ വന്നത്.. അതൊരു ഒന്നൊന്നര മഹത്വമായിരുന്നു. ധനികരായ നായന്മാർ ശരിക്കും ബ്രാഹ്മണവൽക്കരിക്കപ്പെടാൻ പൂജകളും പ്രാർഥനകളും വ്രതങ്ങളും ആചാരങ്ങളുമായി കഠിന പ്രയത്നം നടത്തുന്നവരാണ്. ഇപ്പോഴത്തെ രാഷ്ട്രീയ കാലാവസ്ഥയിൽ അത് പെട്ടെന്ന് തന്നെ സഫലമാകുമായിരിക്കും. നായന്മാരിൽ പലരും പണ്ട് അറിയപ്പെട്ടിരുന്ന ശൂദ്രരെന്ന നിലയിൽ നിന്ന് ക്ഷത്രിയർ എന്ന നിലയിലേക്ക് രൂപാന്തരം പ്രാപിച്ചിട്ടുമുണ്ട്. പടനായർ, കിരീയം വെള്ളായ്മ, മന്നാഡിയാർ അങ്ങനെ പല പല തലേക്കെട്ടുകളിൽ ക്ഷത്രിയത്തം ഇങ്ങനെ വെളിപ്പെടുന്നത് കാണാം. പണ്ട് രാജ്യം ഭരിച്ചിരുന്ന വർമ്മമാരുടെയും അച്ചൻമാരുടേയും ഒക്കെ എതിർപ്പാണ്, സമ്മതക്കുറവാണ് ഈ പൂർണ ക്ഷത്രിയരാകുന്നതിൽ നിന്ന് നായന്മാരെ ഇപ്പോഴും പ്രയാസപ്പെടുത്തുന്നത്, അകറ്റി നിറുത്തുന്നത്. ജാതി, മതം എന്നിവയിലെ ഒരു ചർച്ചക്കും വഴങ്ങാത്ത ആളാണ് കണ്ണൻ. അതുകൊണ്ട് ജാതിമതപൊങ്ങച്ചങ്ങൾ കണ്ണൻറെ അറിവോടെ അരങ്ങേറില്ല.. എന്നാലും.. അത് പറ്റുന്നിടത്തെല്ലാം നടക്കും.. അത് ഒളിച്ചു…

ലക്ഷ്യം തെറ്റിയ ഫൊക്കാന (ഭാഗം – 5)

“Every Action has an Equal and Opposite Reaction?” – സർ ഐസക് ന്യൂട്ടന്റെ ഭൗതികശാസ്ത്ര സിദ്ധാന്തത്തിന്റെ പ്രത്യക്ഷ ഉദാഹരണം. ഫൊക്കാനയുടെ തിരഞ്ഞെടുപ്പ് താത്ക്കാലികമായി അസാധുവാക്കിയ കോടതി ഉത്തരവ് അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഫൊക്കാനയില്‍ നാളിതുവരെ നടന്ന വിശ്വാസ വഞ്ചനകളുടേയും കുതികാല്‍ വെട്ടിന്റേയും ഉള്ളുകള്ളികള്‍ ക്വീന്‍സ് സുപ്രീം കോടതി മുറിയില്‍ അഴിഞ്ഞു വീഴുമെന്ന് പ്രതീക്ഷിക്കാം. വര്‍ഷങ്ങളോളം സംഘടനയ്ക്കു വേണ്ടി പ്രവര്‍ത്തിച്ച, സംഘടനയോട് കൂറു പുലര്‍ത്തിയിരുന്നവരെ തഴഞ്ഞ് പണമുള്ളവര്‍ക്ക് പ്രസിഡന്റ് സ്ഥാനം കൈമാറ്റം ചെയ്യുന്ന ട്രസ്റ്റീ ബോര്‍ഡിന്റെ കച്ചവട തന്ത്രത്തിന് ഒരുപക്ഷെ ഇതോടെ തിരശ്ശീല വീണേക്കാം. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഈ സംഘടനയില്‍ നടന്നുവന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കേസിന്റെ വിചാരണ തുടങ്ങുമ്പോള്‍ ഒന്നൊന്നായി പുറത്തു വരുമെന്ന് പ്രതീക്ഷിക്കാം. പക്ഷെ, ഫൊക്കാന ആയതുകൊണ്ടും അതിലെ പ്രവര്‍ത്തകരായതുകൊണ്ടും ഒന്നും വിശ്വസിക്കാന്‍ കഴിയില്ല. ഒടുവില്‍ പൊതുജനം വീണ്ടും കഴുതകളായേക്കാം. കേസ് കൊടുക്കുകയും അവസാനം…

വിദേശ മലയാള മാധ്യമ പ്രവർത്തകരും ദേശ വിരുദ്ധതയും

വിദേശ മാധ്യമങ്ങൾ ഭാരതത്തിന്റെ പല കാലഘട്ടങ്ങളിൽ ആയി രാഷ്ട്രീയ ഭരണ മാറ്റങ്ങൾക്കു ഒപ്പം ചുവടു മാറി കളിച്ച സംഭവങ്ങൾ ചരിത്രത്തിലും സമീപ കാലത്തും ധാരാളം ഉണ്ട്. ഈ ദേശ വിരുദ്ധത ഭാരതത്തോടു മാത്രമല്ല, പാക്കിസ്ഥാൻ, ശ്രീലങ്ക,പല ഗൾഫു നാടുകൾ,അമേരിയ്ക്ക,റഷ്യ ചിൻ എന്നിങ്ങനെ ചെറുതും,വലുതും ആയ ശക്തികളോട് പല മാധ്യമങ്ങളും കാട്ടിയിട്ടും ഉണ്ട്.എന്നാൽ മലയാള മാധ്യമ പ്രവർത്തകർ ഈ ദേശ വിരുദ്ധ പ്രവർത്തനത്തിൽ മുഴുവൻ സമയ ജീവിതം ഉഴിഞ്ഞു വച്ച് പ്രവർത്തിയ്ക്കുന്ന ചരിത്രത്തിൽ പ്രഥമ സംഭവം മാത്രമാണ്. ഇക്കഴിഞ്ഞ ദിവസം വളരെയേറെ ജനശ്രദ്ധ പിടിച്ചു പറ്റേണ്ട ഒരു വാർത്തയാണ് ഭാസുരേന്ദ്ര ബാബു എന്ന പഴയ കാല നക്സലൈറ്റും ഇടതു പ്രവർത്തകനും നടത്തിയതു. ഈ ദേശ വിരുദ്ധ പ്രസ്താവനയെ ദേശീയ, മലയാള മാധ്യമങ്ങൾ വളരെ ലാഘവത്തോടെ ആണ് കണ്ടത്. കേരളത്തിലെ പ്രധാന മാധ്യമങ്ങളിൽ, ചരമ കോളത്തിന്റെ പ്രാധാന്യം പോലും ഇല്ലാതെയോ…

ലക്ഷ്യം തെറ്റിയ ഫൊക്കാന – 4

ബാങ്ക് അക്കൗണ്ടുകളില്ലാത്ത സംഘടനകള്‍ ഈ ലോകത്തൊരിടത്തും കാണുമെന്ന് തോന്നുന്നില്ല. 38 വര്‍ഷത്തെ പാരമ്പര്യം അവകാശപ്പെടുന്ന ഫൊക്കാന എന്ന സംഘടനയുടെ ‘സ്ഥിരം’ ബാങ്ക് അക്കൗണ്ട് എവിടെയാണെന്നു ചോദിച്ചാല്‍ അവര്‍ കൈ മലര്‍ത്തും. 1985-ല്‍ ന്യൂയോര്‍ക്ക് ക്വീന്‍സില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഫൊക്കാനയ്ക്ക് ന്യായമായും ന്യൂയോര്‍ക്കിലെ ഏതെങ്കിലും ഒരു ബാങ്കില്‍ അക്കൗണ്ട് ഉണ്ടായിരിക്കേണ്ടതാണ്. ലക്ഷക്കണക്കിന് ഡോളര്‍ ലഭിക്കുന്ന ഈ സംഘടനയ്ക്ക് അങ്ങനെ ഒന്ന് ഉണ്ടോ എന്ന് അറിയേണ്ടത് സംഘടനയോട് കൂറു പുലര്‍ത്തുന്നവരുടെ അവകാശമാണ്. അത് ലഭ്യമാക്കേണ്ടത് അതിന്റെ തലപ്പത്തിരിക്കുന്നവരുടെ ഉത്തരവാദിത്വവുമാണ്. ‘പരമോന്നത സമിതി’യെന്നൊക്കെ മാധ്യമങ്ങളില്‍ കൂടി പ്രചരിപ്പിക്കുന്ന ട്രസ്റ്റീ ബോര്‍ഡാണ് അതിനെ പരിപാലിച്ചു കൊണ്ടു പോരേണ്ടത്. 38 വര്‍ഷത്തിനിടെ ട്രസ്റ്റീ ബോര്‍ഡുകള്‍ സത്യസന്ധമായി അവരുടെ ഉത്തരവാദിത്വം നിറവേറ്റിയിട്ടില്ല എന്ന് ഫൊക്കാനയുടെ തന്നെ ഭാരവാഹികള്‍ പറയുന്നുണ്ട്. ട്രസ്റ്റീ ബോര്‍ഡില്‍ പ്രവര്‍ത്തിക്കുന്നവര്‍ ‘കൈയ്യിട്ടു വാരി’ എന്നാണ് ഭൂരിഭാഗം പേരുടെ അഭിപ്രായം. 2016 ജൂണില്‍ ഫൊക്കാനയുടെ…

കോവിഡും ശവദാഹവും

ക്രിസ്തുമതം സംഘടിതമാകാനുള്ള അടിസ്ഥാനകാരണം, “എന്തെന്നാൽ, രണ്ടോ മൂന്നോ പേർ എൻറെ നാമത്തിൽ ഒരുമിച്ചു കൂടുന്നിടത്ത് അവരുടെ മദ്ധ്യേ ഞാൻ ഉണ്ടായിരിക്കും” (മത്താ. 18: 20) എന്ന യേശുവിൻറെ വചനമാണ്. എന്നാൽ ഇന്ന് ഇന്ന് രണ്ടോ മൂന്നോ പേർ ഒരുമിച്ചു കൂടുന്നിടത്ത് അവരുടെ മദ്ധ്യേ യേശു മാത്രമല്ല കോവിഡ്-19ഉം ഉണ്ടാകും. അത് അപകടകരമാണെന്ന് മനസിലാക്കുന്ന മനുഷ്യർ പരസ്പരം കൈകൊടുത്ത് സമാധാനം പങ്കുവയ്ക്കുന്നില്ല; ആലിംഗനം ചെയ്ത് സ്നേഹം പ്രകടിപ്പിക്കുന്നില്ല; പൊതുഭക്ഷണത്തിലൂടെയുള്ള സാമൂഹ്യ ചടങ്ങുകളില്ല; പൊതുമരണാനന്തര ശേഷക്രിയകളില്ല; ആരാധനാലയങ്ങളിൽ ആചാരാനുഷ്ഠാനങ്ങളില്ല. സഹജീവികളെ മരണത്തിനു വിട്ടു കൊടുക്കുന്നതിലും മെച്ചം സ്വന്തം വീടുകളിൽ കഴിയാൻ പാടുപെടുന്നതാണ് നല്ലത് എന്ന് സാധാരണക്കാർ പോലും യുക്തിസഹജമായി ചിന്തിക്കാൻ ആരംഭിച്ചു. തീവ്രവാദികളല്ലാത്ത എല്ലാ മതസ്ഥരും ഇന്ന് അതാണ് ചെയ്തുകൊണ്ടിരിക്കുന്നത്. 2020-ലെ മിണ്ടാപ്രാണിയായ ഭീകരൻ കോവിഡ്-19 ക്രിസ്ത്യാനികളുടെ മരണാനന്തര ശേഷക്രിയയായ മരിച്ചടക്കിനു പോലും ബ്രേക്കിട്ടിരിക്കുകയാണ്. ഭൂമിയിൽ അടക്കം ചെയ്തിരുന്ന ക്രിസ്ത്യാനിയുടെ…

ലക്ഷ്യം തെറ്റിയ ഫൊക്കാന (ഭാഗം 2)

“താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍ താന്‍ താന്‍ അനുഭവിച്ചീടുകെന്നേ വരൂ” ഭഗവത്‌ ഗീതയില്‍ പറയുന്ന ഈ വാക്യങ്ങള്‍ എത്ര അര്‍ത്ഥവത്താണെന്ന് ഞാന്‍ പറയാതെ തന്നെ വായനക്കാര്‍ക്ക് മനസ്സിലാകും. നാം ചെയ്‌ത കര്‍മ്മങ്ങള്‍ നന്മയായാലും തിന്മയായാലും അത് നാം തന്നെ‌ അനുഭവിച്ചേ തീരൂ. അതിന് മറ്റുള്ളവരെ പഴിചാരിയിട്ട് ഫലമില്ല. അതായത് കര്‍മ്മഫലം കൈമാറാവുന്നതല്ലെന്നര്‍ത്ഥം. ഫൊക്കാനയിലെ ചിലരുടെ പ്രവര്‍ത്തിദൂഷ്യം ആ സംഘടനയ്ക്ക് തന്നെ ദോഷമായിത്തീരുന്ന അവസ്ഥയിലേക്കാണ് നീങ്ങുന്നത്. ഒരുപക്ഷെ, അവര്‍ ചെയ്തുകൂട്ടിയ പാപ പ്രവര്‍ത്തികള്‍ക്ക് പ്രകൃതി നല്‍കുന്ന ശിക്ഷയായിരിക്കാം ഇപ്പോള്‍ അവര്‍ തന്നെ പരസ്പരം പഴിചാരി രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്. കോറോണ തന്നെ ലോകത്തെ പാഠം പഠിപ്പിക്കുകയല്ലേ ഇപ്പോള്‍. ഇപ്പോള്‍ ഫൊക്കാനയില്‍ നടക്കുന്ന വാദപ്രതിവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളുമെല്ലാം 2006-ന്റെ തുടര്‍ച്ചയാണെന്നു പറഞ്ഞാലും അതിശയോക്തിയില്ല. പൂന്താനത്തിന്റെ ജ്ഞാനപ്പാനയില്‍ പറഞ്ഞതുപോലെ “സ്‌ഥാനമാനങ്ങള്‍ ചൊല്ലിക്കലഹിച്ചു നാണംകെട്ടു നടക്കുന്നിതു ചിലര്‍ മദമത്സരം ചിന്തിച്ചു ചിന്തിച്ചു മതി…