ഹ്യൂസ്റ്റണില്‍ അന്താരാഷ്ട്ര വടംവലി മത്സരം മെയ് 29ന്

ഹ്യൂസ്റ്റൺ: ആറു രാജ്യങ്ങളിൽ നിന്നായി പതിനെട്ടു ടീമുകൾ പങ്കെടുക്കുന്ന വടംവലി എന്ന കായിക വിനോദ ചരിത്രത്തിലെ തന്നെ ഒരു പുതിയ അദ്ധ്യായം മെയ് 29നു ഹൂസ്റ്റണിലെ ക്‌നാനായ സെന്ററിൽ അരങ്ങേറുന്നു. കുവൈറ്റ്, ദുബായ്, ഖത്തർ, ജർമ്മനി, കാനഡ തുടങ്ങി ആറോളം രാജ്യങ്ങളിൽ നിന്നും അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമായി പതിനെട്ടോളം ടീമുകൾ ആണ് പങ്കെടുക്കുക. വിജയികൾക്ക് വമ്പൻ സമ്മാനങ്ങളാണ് നൽകുന്നതെന്ന് സംഘാടകർ അറിയിച്ചു. ഒന്നാം സമ്മാനം 5,000 ഡോളർ, രണ്ടാം സമ്മാനം 3,000 ഡോളർ, മൂന്നാം സമ്മാനം 1,500 ഡോളർ കൂടാതെ മറ്റു നിരവധി സമ്മാനങ്ങളും ലഭിക്കും. ഹ്യൂസ്റ്റൺ ഫ്രൈഡേ ക്ലബ് ആണ് സംഘാടകർ. ചാക്കോച്ചൻ മേടയിൽ, എൽവിസ് ആനക്കല്ലുമലയിൽ എന്നിവരാണ് ടൂർണമെന്റ് കൺവീനര്‍മാര്‍. മെയ് 29 ഞായറാഴ്ച 11 മണിക്ക് മിസ്സോറി സിറ്റിയിലെ ക്നാനായ സെന്ററിലാണ് മത്സരം നടക്കുക. സൈമൺ കൈതമറ്റത്തിൽ, ജോസഫ് കൈതമറ്റത്തിൽ, അമൽ…

മാഗ് ഷട്ടിൽ ബാഡ്മിൻറൺ ടൂർണമെൻറ് ‘ടീം പെർഫെക്ട് ഓക്കെ’ ചാമ്പ്യന്മാർ

ഹൂസ്റ്റൺ: മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹ്യൂസ്റ്റൻ (മാഗ്) ൻ്റെ നേതൃത്വത്തിൽ നടന്ന രണ്ടാമത് ഷട്ടിൽ ബാഡ്മിൻറൺ ഓപ്പൺ ഡബിൾസ് ടൂർണമെൻ്റിൽ ‘ടീം പെർഫെക്റ്റ് ഓക്കെ’ ജേതാക്കളായി. മെഗാ സ്പോൺസർ അലക്സ് പാപ്പച്ചൻ (എം. ഐ. എച്ച്. റിയൽറ്റി) സ്പോൺസർ ചെയ്ത ടി. എം. ഫിലിപ്പ്സ് മെമ്മോറിയൽ എവറോളിംഗ് ട്രോഫി തുടർച്ചയായ രണ്ടാം വർഷവും നേടിയാണ് ‘ടീം പെർഫെക്ട് ഓക്കെ’ ചാമ്പ്യൻമാരായത്. ഏപ്രിൽ 30 ശനി, മെയ് 1 ഞായർ തീയതികളിൽ ഹൂസ്റ്റൺ ബാഡ്മിൻ്റൺ സെൻ്ററിൽ നടത്തപ്പെട്ട ടൂർണ്ണമെൻ്റിൽ ഹൂസ്റ്റണിലെയും ഡാളസിലെയും 30 പ്രമുഖ ടീമുകൾ അണിനിരന്ന മത്സരങ്ങൾ കാണുവാൻ നൂറുകണക്കിന് ബാഡ്മിൻറൺ പ്രേമികളാണ് എത്തിച്ചേർന്നത്. ഓപ്പൺ ഡബിൾസ് വിഭാഗത്തിൽ 20 ടീമുകളും, 50 വയസ്സിനു മുകളിലുള്ളവർക്കുള്ള സീനിയർ ഡബിൾസ് വിഭാഗത്തിൽ 8 ടീമുകളും, പ്രോത്സാഹന മത്സരത്തിൽ പെൺകുട്ടികളുടെ രണ്ട് ടീമുകളും പങ്കെടുത്തു. മികച്ച ടീമുകൾ ഏറ്റുമുട്ടിയ…

സന്തോഷ് ട്രോഫി: കളിക്കാർക്കും പരിശീലകനും അഞ്ച് ലക്ഷം രൂപ വീതം

തിരുവനന്തപുരം: അടുത്തിടെ സന്തോഷ് ട്രോഫി നേടിയ കേരള ഫുട്‌ബോൾ ടീമിലെ അംഗങ്ങൾക്കും പരിശീലകർക്കും അഞ്ച് ലക്ഷം രൂപ വീതം കാഷ് അവാർഡ് നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. അസിസ്റ്റന്റ് കോച്ച്, മാനേജർ, ഗോൾകീപ്പർ ട്രെയിനർ എന്നിവർക്ക് മൂന്ന് ലക്ഷം രൂപ വീതം നൽകും. വെള്ളിയാഴ്ച ചേർന്ന സംസ്ഥാന മന്ത്രിസഭയാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഓഖി ചുഴലിക്കാറ്റിൽ ബോട്ടും വലയും നഷ്ടപ്പെട്ട നാല് മത്സ്യത്തൊഴിലാളികൾക്ക് 24.6 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഗുണഭോക്താക്കൾ: ബ്രിജിൻ മേരി (പൂന്തുറ), കെജിൻ ബോസ്‌കോ (പൊഴിയൂർ), റോമൽ (വള്ളക്കടവ്), മാത്യൂസ് (പൊഴിയൂർ). കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിൽ കമ്പനി സെക്രട്ടറിയുടെയും ജനറൽ മാനേജരുടെയും ഓരോ തസ്തിക സൃഷ്ടിക്കും. സർക്കാർ ഐടി പാർക്കുകൾക്ക് ചീഫ് മാർക്കറ്റിംഗ് ഓഫീസർ തസ്തിക സൃഷ്ടിക്കുകയും അഞ്ച് വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ഒരാളെ നിയമിക്കുകയും…

ഫ്രണ്ട്സ് ഓഫ് ഡാളസ് ക്രിക്കറ്റ് ടീം ജേതാക്കൾ

ഡാളസ്: മെയ് എട്ടാം തീയതി ഞായറാഴ്ച ഗാർലൻഡ് ക്രിക്കറ്റ് ഗ്രൗണ്ടിൽ രാത്രിയും പകലുമായി നടന്ന ഫൈനൽ മത്സരത്തിൽ ഫ്രണ്ട്സ് ഓഫ് ക്രിക്കറ്റ് ടീം നാലാമത് എഫ് ഓ ഡി കപ്പ് ക്രിക്കറ്റ് ജേതാക്കളായി. സിക്സ്ഴ്സ് ക്രിക്കറ്റ് ടീമിനെ 68 റൺസിന് പരാജയപ്പെടുത്തി കൊണ്ടായിരുന്നു ഫ്രണ്ട്സ് ഓഫ് ഡാളസ് ക്രിക്കറ്റ് ടീം വിജയികളായത്. ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ഫ്രണ്ട്സ് ഓഫ് ഡാളസ് ടീം 20 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ 168 റൺസെടുത്തിരുന്നു. എന്നാൽ സിക്സ്ഴ്സ് ടീം 100 റൺസ് എടുക്കുന്നതിനിടയിൽ പന്ത്രണ്ടാമത്തെ ഓവറിൽ എല്ലാ ബാറ്റ്സ്മാന്മാരും ഔട്ട് ആകുകയായിരുന്നു. ഫ്രണ്ട്‌സ് ഓഫ് ഡാളസ് ക്രിക്കറ്റ് ടീമിനുവേണ്ടി സന്തോഷ് വടക്കേകുറ്റി , വൈസ് ക്യാപ്റ്റൻ. അലൻ ജെയിംസ് എന്നിവർ വളരെ മനോഹരമായ തുടക്കമായിരുന്നു നൽകിയത്. തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ശിവൻ സുബ്രഹ്മണ്യം, പ്രിൻസ് ജോസഫ് , ജോഷ്വ ഗില്ഗാൽ തുടങ്ങിയവർ…

രവീന്ദ്ര ജഡേജ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ക്യാപ്റ്റന്‍ സ്ഥാനം എം എസ് ധോണിക്ക് തിരികെ നല്‍കി

ഐപിഎൽ 15ലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ അവസ്ഥ മോശം നിലയിലായി. ഇതിനിടയിലാണ് ടീമിന്റെ നിലവിലെ ക്യാപ്റ്റൻ രവീന്ദ്ര ജഡേജ വലിയൊരു തീരുമാനമെടുത്തിരിക്കുന്നത്. ശനിയാഴ്ച, അദ്ദേഹം വീണ്ടും ടീമിന്റെ കമാൻഡ് മഹേന്ദ്ര സിംഗ് ധോണിക്ക് നൽകി. ഈ വിവരം CSK അതിന്റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. പുറത്തു വന്ന വിവരങ്ങൾ അനുസരിച്ച്, രവീന്ദ്ര ജഡേജ തന്റെ കളിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നായകസ്ഥാനം വിടാൻ തീരുമാനിക്കുകയും, സിഎസ്‌കെയെ നയിക്കാൻ എംഎസ് ധോണിയോട് അഭ്യർത്ഥിക്കുകയും ചെയ്തു. വീണ്ടും നായകസ്ഥാനം ഏറ്റെടുക്കാൻ തീരുമാനിച്ച എംഎസ് ധോണി തന്റെ കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ജഡേജയോട് ആവശ്യപ്പെട്ടു. ഈ സീസണിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ പ്രകടനം നിരാശാജനകമായിരുന്നു. ആദ്യ മത്സരങ്ങളിൽ ടീമിന് തുടർച്ചയായ പരാജയങ്ങൾ നേരിടേണ്ടി വന്നു. ഈ സീസണിൽ ഇതുവരെ 8 മത്സരങ്ങൾ ടീം കളിച്ചു. എന്നാൽ, ഇക്കാലയളവിൽ…

‘മാഗ്’ ഷട്ടിൽ ബാഡ്മിന്റൺ ഡബിൾസ് ടൂർണമെൻറ് ഏപ്രിൽ 30, മെയ് 1 തീയതികളിൽ

ഹൂസ്റ്റൺ: മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റന്റെ (മാഗ്) ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന രണ്ടാമത് ഷട്ടിൽ ബാഡ്മിന്റൺ ഡബിൾസ് ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. ഷട്ടിൽ ബാഡ്മിന്റൺ ഡബിൾസ് ടൂർണമെന്റ് ഏപ്രിൽ 30 (ശനി), മെയ് 1 (ഞായർ) തീയതികളിലാണ് നടത്തപ്പെടുന്നത്. ശനിയാഴ്ച രാവിലെ 8:30 മുതൽ രാത്രി 7 വരെയും ഞായറാഴ്ച ഉച്ചകഴിഞ്ഞു 2 മുതൽ 7 വരെയാണ് കളികൾ ക്രമീകരിച്ചിരിയ്ക്കുന്നത്. ഹൂസ്റ്റൺ ബാഡ്മിന്റൺ സെൻ്ററിൽ (10550 W. Airport Blvd, Stafford, TX 77477) നടത്തപെടുന്ന ടൂർണമെന്റിൽ ഹൂസ്റ്റണിലെയും ഡാളസ്സിലെയും പ്രമുഖ മലയാളി ബാഡ്മിന്റൺ കളിക്കാരടങ്ങുന്ന 30 ടീമുകളാണ് ഇത്തവണ മാറ്റുരയ്‌ക്കുന്നത്. 50 വയസ്സിനു മുകളിലുള്ളവർക്കായി നടത്തുന്ന സീനിയർ മെൻസ് ഡബിൾസ് ടൂർണമെന്റിൽ 8 ടീമുകളും ഓപ്പൺ ഡബിൾസ് ടൂർണമെന്റിൽ 20 ടീമുകളുമാണ് മത്സരിക്കുന്നത്. ഇത്തവണ ആദ്യമായി വിമൻസ് ഡബിൾസ് എക്സിബിഷൻ മത്സരത്തിൽ രണ്ടു…

ഐപിഎൽ 2022: ഇതുവരെ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ ആദ്യ അഞ്ച് കളിക്കാർ

ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) 2022 ന്റെ ആവേശം ഓരോ മത്സരം കഴിയുന്തോറും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, അതേ ആവേശത്തോടെ, ടൂർണമെന്റ് ബൗളർമാർക്കും കഠിനമാവുകയാണ്. ഈ സീസണിൽ ഇതുവരെയുള്ള ഏറ്റവും കൂടുതൽ സിക്‌സറുകളുടെ പട്ടികയിൽ, രാജസ്ഥാൻ റോയൽസിനായി (ആർആർ) കളിക്കുന്ന ജോസ് ബട്ട്‌ലർ നിലവിൽ ചാർട്ടിൽ ഭരിക്കുന്നു, തൊട്ടുപിന്നാലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ആന്ദ്രെ റസ്സലും ആർആർ ക്യാപ്റ്റൻ സഞ്ജു സാംസണും. ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയ മികച്ച അഞ്ച് കളിക്കാരുടെ പട്ടിക ജോസ് ബട്ട്‌ലർ ഐ‌പി‌എൽ 2022 ലെ ഓറഞ്ച് ക്യാപ്പ് റേസിൽ മുന്നിൽ നിൽക്കുന്ന ജോസ് ബട്ട്‌ലറാണ് ഏറ്റവും കൂടുതൽ സിക്‌സറുകൾ അടിച്ചതിന്റെ കാര്യത്തിലും മുന്നിൽ. രാജസ്ഥാൻ റോയൽസിന്റെ വലംകൈയ്യൻ ബാറ്റർ ഈ സീസണിൽ കളിച്ച 7 മത്സരങ്ങളിൽ നിന്ന് മൂന്ന് സെഞ്ച്വറികളോടെ 491 റൺസുമായി ഇതുവരെ മികച്ച സ്കോറാണ്. ആന്ദ്രെ റസ്സൽ കൊൽക്കത്ത നൈറ്റ്…

IPSF 2022 – സ്പോർട്സ് ഫെസ്റ്റ് ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു

ഓസ്റ്റിൻ : ചിക്കാഗോ സീറോ മലബാർ രൂപതയുടെ കീഴിലുള്ള ടെക്സാസ്, ഒക്കൽ ഹോമ സംസ്ഥാനങ്ങളിലുള്ള 8 ഇടവക പള്ളികളിലെ ഇടവക അംഗങ്ങൾക്ക് വേണ്ടി രണ്ടു വർഷത്തിൽ ഒരിക്കൽ നടത്തുന്ന ഇൻറ്റർ പരീഷ് സ്പോർട്സ് ഫെസ്റ്റ്, മറ്റ് രൂപതാതല പരിപാടികളും കോവിഡും കാരണം നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം 2022 ഓഗസ്റ്റ് 6,7,8 തീയതികളിൽ ഓസ്റ്റിൻ സെന്റ് അൽഫോൻസാ പള്ളിയുടെ നേതൃത്വത്തിൽ നടക്കുകയാണ്. വാശിയേറിയ കായിക മത്സരങ്ങൾ അരങ്ങേറുന്ന നോർത്ത് അമേരിക്കൻ മെഗാ സ്പോർട്സ് ഫെസ്റ്റിൽ എട്ട് ഇടവകകളിൽ നിന്ന് ആയിരത്തിൽ ഏറെ മത്സരാർത്ഥികൾ പങ്കെടുക്കുന്നുണ്ട്. ഇതിലേക്ക് വേണ്ടിയുള്ള ഓൺലൈൻ റെജിസ്‌ട്രേഷൻ ആരംഭിച്ചു. www.ipsfaustin.com എന്ന വെബ്‌സൈറ്റ് വഴി മത്സരാർത്ഥികൾക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ് . മത്സരങ്ങളിൽ പങ്കെടുക്കുന്ന എല്ലാവരും ഓൺലൈൻ രജിസ്‌ട്രേഷൻ ഏപ്രിൽ 30 മുൻപായി ചെയ്യേണ്ടതാണ്. ഓസ്റ്റിൻ സെന്റ് അൽഫോൻസാ കാത്തലിക്ക് പള്ളി ഏറ്റെടുത്ത് നടത്തുന്ന ഈ…

സന്തോഷ് ട്രോഫിക്കുള്ള ഹീറോ 75-ാമത് ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ഇന്ന് രാവിലെ മലപ്പുറം കോട്ടപ്പടി ഫുട്ബോൾ സ്റ്റേഡിയത്തിൽ

മലപ്പുറം: സന്തോഷ് ട്രോഫിക്കുള്ള ഹീറോ 75-ാമത് ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ഇന്ന് രാവിലെ മലപ്പുറം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലും കോട്ടപ്പടി സ്റ്റേഡിയത്തിലുമായി നടക്കും. ആദ്യ മത്സരത്തിൽ ഇന്ന് രാവിലെ 9.30ന് പശ്ചിമ ബംഗാൾ പഞ്ചാബിനെ നേരിടും. രണ്ടാം മത്സരത്തില്‍ ആതിഥേയരായ കേരളം രാജസ്ഥാനെ നേരിടും. ടൂര്‍ണമെന്റില്‍ ആറുവട്ടം ജേതാക്കളായ കേരളം എ ഗ്രൂപ്പില്‍ പശ്ചിമബംഗാള്‍, പഞ്ചാബ്, മേഘാലയ, രാജസ്ഥാന്‍ എന്നീ ടീമുകള്‍ക്കെതിരേ മത്സരിക്കും. നിലവിലെ ചാമ്പ്യന്മാരായ സര്‍വീസസ്, കര്‍ണാടക, മണിപ്പുര്‍, ഒഡിഷ, ഗുജറാത്ത് എന്നീ ടീമുകളാണ് ബി ഗ്രൂപ്പില്‍. മെയ് രണ്ടിനാണ് ഫൈനല്‍. കേരളത്തിന്റെ കളികളും സെമിഫൈനല്‍, ഫൈനല്‍ പോരാട്ടങ്ങളും പയ്യനാട് സ്‌റ്റേഡിയത്തിലാണ് നടക്കുക.

ഹൂസ്റ്റൺ എക്യൂമെനിക്കൽ ക്രിക്കറ്റ് ടൂർണമെന്റിന് ഉജ്ജ്വല തുടക്കം

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺന്റെ ആഭിമുഖ്യത്തിൽ (ഐസിഇസിഎച്ച്) ഈ വർഷത്തെ ക്രിക്കറ്റ് ടൂർണമെന്റിനു തുടക്കം കുറിച്ചു. ഏപ്രിൽ 3 നു ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് സ്ടാഫൊർഡ് സിറ്റി പാർക്കിൽ ആദ്യ മത്സരം നടന്നു. ഈ വർഷത്തെ ക്രിക്കറ്റ് ടൂർണമെന്റ് സ്ടാഫൊർഡ് സിറ്റി പ്രൊടെം മേയർ കെൻ മാത്യു ഉത്‌ഘാടനം ചെയ്തു. ഐസിഇസിഎച്ച് പ്രസിഡണ്ട് റവ. എബ്രഹാം സക്കറിയ (ജെക്കു അച്ചൻ ) അധ്യക്ഷത വച്ചു. ക്രിക്കറ്റ് കോർഡിനേറ്റർ ബിജു ചാലയ്ക്കൽ സ്വാഗത പ്രസംഗം നടത്തി. സ്പോർട്സ് കൺവീനർ റവ. ജോബി മാത്യു, ഐസിഇസിഎച്ച് ട്രഷറർ മാത്യു സ്കറിയ, വോളന്റീയർ ക്യാപ്റ്റന്മാരായ നൈനാൻ വീട്ടിനാൽ, എബ്രഹാം തോമസ് (സണ്ണി), സ്പോർട്സ് കമ്മിറ്റി ഭാരവാഹികളായ അനിൽ വർഗീസ്, റജി കോട്ടയം, ആൻഡ്രൂ ജേക്കബ്, ഓഡിറ്റർ ജോൺസൻ വർഗീസ്, പബ്ലിക് റിലേഷൻസ് ഓഫീസർ ജോൺസൻ ഉമ്മൻ…