നൂറുകണക്കിന് ആഭ്യന്തര തീവ്രവാദ കേസുകൾ യുഎസ് സൈന്യം അന്വേഷിക്കുന്നു

വാഷിംഗ്ടണ്‍: രാജ്യത്തിന്റെ സുരക്ഷാ മേഖലയിലെ ജീർണതയിലേക്ക് വിരൽ ചൂണ്ടുന്ന ഒരു പുതിയ റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ വർഷം അമേരിക്കൻ സൈന്യത്തിന് “ആഭ്യന്തര തീവ്രവാദ” ത്തിന്റെ നൂറുകണക്കിന് റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടെന്ന് പറയുന്നു. ന്യൂസ് വീക്ക് മാസികയിലെ ഒരു റിപ്പോർട്ട് അനുസരിച്ച് പെന്റഗൺ ഇൻസ്പെക്ടർ ജനറൽ ഈ വിഷയത്തിൽ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍, 2021 ഒക്ടോബർ ആരംഭം മുതൽ സെപ്റ്റംബർ അവസാനം വരെയുള്ള കാലയളവ് ഉൾക്കൊള്ളുന്നു. 2021-ല്‍ സർവീസ് അംഗങ്ങളുമായി ബന്ധപ്പെട്ട ആഭ്യന്തര തീവ്രവാദത്തിന്റെ 211 റിപ്പോർട്ടുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. അതില്‍ 183 എണ്ണം അന്വേഷണത്തിൽ കലാശിച്ചു എന്നും സൂചിപ്പിക്കുന്നു. അന്വേഷണത്തിന്റെ ഫലമായി, 48 കേസുകൾ സൈനിക നിയമനടപടിക്ക് വിധേയമായി. 112 സേവന അംഗങ്ങളെ കൂടുതൽ അന്വേഷണത്തിനായി സിവിലിയൻ നിയമ നിർവ്വഹണ വിഭാഗത്തിലേക്ക് അയച്ചതായി നേവി ടൈംസിനെ ഉദ്ധരിച്ച് ന്യൂസ് വീക്ക് റിപ്പോർട്ട് ചെയ്യുന്നു. വംശീയമായി പ്രചോദിതമോ അക്രമാസക്തമോ സർക്കാർ വിരുദ്ധമോ ആയ…

ലോക തൊഴിലാളികളിൽ ഏകദേശം 23% പേർ ജോലിസ്ഥലത്ത് അക്രമവും ഉപദ്രവവും അനുഭവിച്ചിട്ടുണ്ട്: യുഎൻ പഠനം

ഐക്യരാഷ്ട്രസഭ തിങ്കളാഴ്ച പുറത്തിറക്കിയ ഒരു സർവേ പ്രകാരം, ലോകമെമ്പാടുമുള്ള തൊഴിലാളികളില്‍ അഞ്ചിൽ ഒന്നിലധികം പേര്‍ ഏതെങ്കിലും തരത്തിലുള്ള ജോലിസ്ഥലത്തെ ഉപദ്രവമോ അക്രമമോ അനുഭവിച്ചിട്ടുണ്ട്. ILO, Lloyd’s Register Foundation, Polsters Gallup എന്നിവർ സംയുക്തമായി നടത്തിയ പഠനത്തിലാണ് “തൊഴിലിലെ അക്രമവും ഉപദ്രവവും ലോകമെമ്പാടും വ്യാപകമായ പ്രതിഭാസമാണ്,” എന്ന് യുഎൻ ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ വിലയിരുത്തിയത്. പ്രശ്‌നത്തിന്റെ വ്യാപ്തിയും ആവൃത്തിയും, അതിനെക്കുറിച്ച് സംസാരിക്കുന്നതിൽ നിന്ന് ആളുകളെ തടയുന്ന തടസ്സങ്ങളും സംബന്ധിച്ച ഒരു ആഗോള അവലോകനം നിർമ്മിക്കാനുള്ള ആദ്യ ശ്രമമായിരുന്നു സർവേ. കഴിഞ്ഞ വർഷം ശേഖരിച്ച ഡാറ്റ പ്രകാരം 22.8 ശതമാനം, അതായത് 743 ദശലക്ഷം ആളുകൾ തൊഴില്‍ സ്ഥലങ്ങളില്‍ കുറഞ്ഞത് ഏതെങ്കിലും ഒരു തരത്തിലുള്ള അക്രമവും ഉപദ്രവവുമെങ്കിലും അനുഭവിച്ചിട്ടുണ്ടെന്ന് പറയുന്നു. ഇരകളിൽ ഏതാണ്ട് മൂന്നിലൊന്ന് പേർ (31.8 ശതമാനം) തങ്ങൾ ഒന്നിലധികം തരത്തിലുള്ള അക്രമങ്ങൾക്കും ഉപദ്രവങ്ങൾക്കും വിധേയരായിട്ടുണ്ടെന്നും, 6.3…

രോഗങ്ങൾ ദുരന്തങ്ങളുടെ കൂടപ്പിറപ്പോ?: പി പി ചെറിയാൻ

ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വലുതും ചെറുതുമായ ദുരന്തങ്ങൾ മനുഷ്യമനസ്സിനെ ദുർബലപ്പെടുത്തുന്നതോടൊപ്പം ശരീരത്തെയും ദുര്ബലപ്പെടുത്തുന്നു . ദുർബലമായിതീരുന്ന ശരീരത്തിനു രോഗപ്രതിരോധശക്തി നഷ്ടപ്പെടുന്നതായി ശാസ്ത്രം തെളിയിച്ചിരിക്കുന്നു .ഇത് ശരീരത്തിലെക്ക് പല രോഗങ്ങളെയും ക്ഷണിച്ചു വരുത്തുന്നു. ദുരന്ത സ്വാധീനവലയത്തിൽ അകപ്പെടുന്ന മനുഷ്യശരീരത്തിൽ പൊതുവേ കണ്ടുവരുന്ന പ്രധാന രോഗങ്ങളിലൊന്നാണ് ക്യാൻസർ .ശരീരത്തിലെ ചില കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ചയാണ് ക്യാൻസറായി വ്യാഖ്യാനിക്കപ്പെടുന്നത്. ജീവിതത്തിൽ സംഭവിക്കുന്ന ഏതെങ്കിലും ദുരന്തമാണ് കാൻസറിനു കാരണമാകുന്നതെന്ന് ആദ്യമായി കണ്ടുപിടിച്ചത് അമേരിക്കയിലെ കാൻസർ സ്പെഷ്യലിസ്റ്റുകളാണെന്നു ചരിത്രരേഖകളിൽ കാണുന്നു. ദുരന്തങ്ങൾ എന്ന വാക്കുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്? ദുരന്തങ്ങൾ എന്നൊന്നുണ്ടോ? ശരിയായ ഒരു വിശദീകരണം കണ്ടെത്തുക അസാധ്യം തന്നെ. ദൈനംദിന ജീവിതത്തിൽ നാം കണ്ടുകൊണ്ടിരിക്കുന്ന ഏവർക്കും ദുഃഖകരമായ അനുഭവമാണ് മരണമെന്നത്. സ്നേഹനിധിയായ പിതാവിൻറെ സംരക്ഷണയിൽ സന്തോഷകരമായി കഴിഞ്ഞു വന്നിരുന്ന മക്കൾ.. ആവശ്യ്ങ്ങൾ എന്താണെന്ന് പറയുന്നതിന് മുൻപ് അത് മനസ്സിലാക്കി നിവര്ത്തിച്ചു കൊടുക്കുന്ന പിതാവ്. അപ്രതീക്ഷിതമായാണ് മരണം…

ചരിത്രം തിരുത്തിക്കുറിച്ച് ഫൊക്കാന പ്രവര്‍ത്തനോദ്ഘാടനം

കേരള കൺവൻഷന്റെയും ഫൊക്കാന അന്താരാഷ്‌ട്ര കൺ വൻഷന്റെയും തീയതികൾ പ്രഖ്യാപിക്കുകയും കഴിഞ്ഞ മൂന്നു മാസത്തെ മികവുറ്റ പ്രവർത്തനങ്ങളും ഭാവി പ്രവർത്തനങ്ങളുടെ രൂപരേഖയും അവതരിപ്പിക്കുകയും ചെയ്തു കൊണ്ട് ഫൊക്കാന പ്രവർത്തന ഉൽഘാടനം പുതിയൊരു ചരിത്രം കുറിച്ചു. എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഷാജി വർഗിന്റെ ആമുഖ പ്രസംഗത്തോട് ആരംഭിച്ച മീറ്റിങ്ങ് സെക്രട്ടറി കല ഷഹി അടുത്ത രണ്ടു വർഷത്തെ പ്രവർത്തങ്ങളെ പറ്റിയും കഴിഞ്ഞ മുന്ന് മാസത്തെ പ്രവർത്തങ്ങളും വിവരിച്ചു. ഒർലാണ്ടോ കൺവൻഷനു പ്രസിഡന്റ് 85000 ഡോളർ വിനിയോഗിക്കുകയുണ്ടായി. ഫൊക്കാന ആസ്ഥാനത്തിനായി രണ്ടര ലക്ഷം ഡോളറും കൈമാറി. അനുയോജ്യമായ ആസ്ഥാനം കണ്ടെത്താൻ ശ്രമം നടന്നു വരുന്നു. അങ്ങനെ കേരളത്തിലും അമേരിക്കയിലുമായി നടത്തിയ പ്രവർത്തങ്ങൾ എണ്ണിപറഞ്ഞുകൊണ്ടാണ് വിവരിച്ചത്. കൊവിഡ് മൂലം മരിച്ചവർ, ഫൊക്കാന മുൻ പ്രസിഡന്റ് മറിയാമ്മ പിള്ള, ഫൊക്കാന മീഡിയയുടെ ചുമതല വഹിച്ചിരുന്ന ഫ്രാൻസിസ് തടത്തിൽ എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു പ്രസിഡന്റ്…

ജോര്‍ജ് ജോൺ കല്ലൂരിന് ‘എക്കോ’യുടെ ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ്

ന്യൂജേഴ്‌സി: നിശബ്ദമായ സേവന പ്രവര്‍ത്തനത്തിലൂടെ ശ്രദ്ധേയനായ ജോര്‍ജ് ജോൺ കല്ലൂരിന് ‘എക്കോ’യുടെ ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ്. ഒച്ചപ്പാടുകളൊന്നുമില്ലാതെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വിലപ്പെട്ട സംഭാവന നൽകുന്ന ന്യുയോർക്ക് ക്വീൻസ് ആസ്ഥാനമായ സംഘടനയാണ് എക്കോ. (ECHO-Enhance Community through Harmonious Outreach) ദശാബ്ദങ്ങളായി ആരും അറിയാതെ സ്വന്തം പണം മുടക്കി ചാരിറ്റി പ്രവര്‍ത്തനം നടത്തുന്ന ജോര്‍ജ് ജോണിനു അവാർഡ് ലഭിക്കുമ്പോൾ അത് ഏറ്റവും അർഹമായ കരങ്ങളിൽ തന്നെ എത്തുന്നു. ജോർജ് ജോൺ പെട്ടെന്ന് ജനശ്രദ്ധയില്‍ വന്നത് മജീഷ്യന്‍ മുതുകാടിന്റെ മാജിക് പ്ലാനറ്റ് ട്രസ്റ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനാരംഭിച്ചപ്പോഴാണ്. മുതുകാട് തന്നെയാണ് ജോര്‍ജ് ജോണിന്റെ പ്രവര്‍ത്തനവും സഹായവും പുറത്തുവിട്ടത്. തന്റെ നിശബ്ദമായ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ അറിഞ്ഞതില്‍ അദ്ദേഹത്തിന് ഖിന്നതയുണ്ടെങ്കിലും അതു കൂടുതല്‍ പേര്‍ക്ക് പ്രചോദനമാകുമെന്ന് എക്കോയുടെ സ്ഥാപകരിലൊരാളായ ഡോ. തോമസ് മാത്യു പറഞ്ഞു. കൊട്ടാരക്കര തൃക്കണ്ണാമംഗലം സ്വദേശിയായ ജോര്‍ജ് ജോൺ 39 വര്‍ഷം മുമ്പ്…

‘ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്’ എഴുതിയ ഫ്രഞ്ച് എഴുത്തുകാരൻ ഡൊമിനിക് ലാപിയർ (91) അന്തരിച്ചു

ഇന്ത്യയോട് ഏറെ അഭിനിവേശമുണ്ടായിരുന്ന ഫ്രഞ്ച് സാഹിത്യകാരന്‍ ഡൊമിനിക് ലാപിയർ (91) അന്തരിച്ചു. അദ്ദേഹത്തിന്റെ ഭാര്യ ഡൊമിനിക് കോങ്കോൺ-ലാപിയറാണ് ഞായറാഴ്ചയാണ് വിവരം മാധ്യമങ്ങള്‍ക്ക് നല്‍കിയത്. 1931 ജൂലൈ 30-ന് ചാറ്റെലൈലോണിൽ ജനിച്ച ലാപിയർ ഇന്ത്യയെക്കുറിച്ച് എഴുതിയ ‘ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്’, ‘സിറ്റി ഓഫ് ജോയ്’ തുടങ്ങിയ പുസ്തകങ്ങള്‍ ദശലക്ഷക്കണക്കിന് കോപ്പികൾ വിറ്റഴിഞ്ഞു. 2008ൽ അദ്ദേഹത്തെ ഇന്ത്യ പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു. ബ്രിട്ടീഷ് ഇന്ത്യയുടെ അവസാനത്തെ വൈസ്രോയിയായി ബർമ്മയിലെ മൗണ്ട് ബാറ്റൺ പ്രഭു നിയമിതനായി തുടങ്ങി മഹാത്മാഗാന്ധിയുടെ വധത്തിലും ശവസംസ്കാരത്തിലും അവസാനിക്കുന്ന ഇന്ത്യൻ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച സംഭവങ്ങളുടെ വസ്തുതാ വിവരണമാണ് ‘ഫ്രീഡം അറ്റ് മിഡ്നൈറ്റ്’. 1985-ൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ‘സിറ്റി ഓഫ് ജോയ്’ എന്ന പുസ്തകം കൊൽക്കത്തയിലെ ഒരു റിക്ഷാക്കാരന്റെ കഷ്ടപ്പാടുകൾ വിവരിക്കുന്നു. പിന്നീടത് 1992-ൽ പാട്രിക് സ്വെയ്‌സ് അഭിനയിച്ച സിനിമയായി രൂപാന്തരപ്പെടുത്തി. ‘സിറ്റി ഓഫ് ജോയ്’ൽ നിന്ന് ലഭിക്കുന്ന…

ഷിക്കാഗോ കെ.സി.എസ്സിന്റെ പുതിയ ഭരണസമിതിയുടെ സത്യപ്രതിജ്ഞ ഡിസംബർ 10 ശനിയാഴ്ച

ഷിക്കാഗൊ: ഡിസംബർ 10 ശനിയാഴ്ച വൈകുന്നേരം 6:00 മുതൽ ഷിക്കാഗോ ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ ജെയിൻ മാക്കിലിന്റെ നേത്ര്യുത്വത്തിൽ പുതിയ കെ. സി. എസ്. ഭാരവാഹികളുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ പുതുതായി തിരഞ്ഞെടുക്കപ്പെട്ട കെ സിഎസ് എക്സിക്യൂട്ടീവും ഡയറക്ടർ ബോർഡും നിങ്ങളെ സ്നേഹപൂർവ്വം ക്ഷണിക്കുന്നു. ഈ പരിപാടിയിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ കെ. സി. എസ്. ബോർഡ് ഓഫ് ഡയറക്‌ടർമാരെയും പരിചയപ്പെടുത്തുകയും 2022-24 വർഷത്തേക്കുള്ള ആസൂത്രിത പരിപാടികളും പ്രവർത്തനങ്ങളും സംക്ഷിപ്തമായി ചർച്ച ചെയ്യുകയും ചെയ്യും. സത്യപ്രതിജ്ഞാ ചടങ്ങിലെ നിങ്ങളുടെ സാന്നിദ്ധ്യം മഹത്തായ ബഹുമതിയാണ്, കൂടാതെ കെസിഎസിന്റെ പുതിയ യുഗത്തിന്റെ തുടക്കത്തിൽ കുടുംബത്തോടൊപ്പം സായാഹ്നത്തിൽ പങ്കെടുക്കാനും ഞങ്ങളെ അനുഗ്രഹിക്കാനും നിങ്ങളെ ക്ഷണിക്കുന്നു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട KCS ബോർഡിനായി, ജെയിൻ മാക്കിൽ (പ്രസിഡന്റ്) ജിനോ കക്കാട്ടിൽ (വൈസ് പ്രസിഡന്റ്) സിബു കുളങ്ങര (സെക്രട്ടറി) തോമസ്കുട്ടി തേക്കുംകാട്ടിൽ (ജോയിന്റ് സെക്രട്ടറി) ബിനോയ്…

മിസ്സോറി സിറ്റി വ്യവസായ സംരംഭക സൗഹൃദ നഗരം: മേയർ റോബിൻ ഇലക്കാട്ട്

ഹൂസ്റ്റൺ: അമേരിക്കയിലെ ഏറ്റവും നല്ല നഗരങ്ങളിൽ ഒന്നായ മിസ്സോറി സിറ്റി വളർ യുടെ പടവുകൾ ഒന്നൊന്നായി കയറിക്കൊണ്ടിരിക്കയാണെന്ന് രണ്ടാമൂഴവും മേയർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളികളുടെ അഭിമാനമായ മേയർ റോബിൻ ഇലക്കാട്ട് പറഞ്ഞു. വ്യവസായങ്ങൾ ആരംഭിക്കുന്നതിന് താല്പര്യപെടുന്നവർക്കു ഏറ്റവും സുതാര്യവും ലളിതവുമായ നടപടിക്രമങ്ങളിലൂടെ അതിനു സാധിക്കുന്നതിനു കഴിയുന്നു. ഇന്ത്യക്കാർ പ്രത്യേകിച്ച് മലയാളികൾ ധാരാളമായി താമസത്തിനും ചെറുകിട വ്യവസായങ്ങൾ തുടങ്ങന്നതിനുമായി മിസ്സോറി സിറ്റിയെ തിരഞ്ഞെടുക്കന്നത് അഭിമാനത്തോടെയാണ് കാണുന്നതെന്ന് മേയർ പറഞ്ഞു. പൊതുജനാരോജ്യം, വിദ്യാഭ്യാസം, സുരക്ഷാ അടിസ്ഥാന വികസന മേഖലകളിൽ വൻ മുന്നേറ്റമാണ് ഉണ്ടായികൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മിസ്സോറി സിറ്റിയിൽ കാർട്ട് റൈറ്റ് റോഡിനു സമീപം ആരംഭിച്ച TWFG (The Woodlands Financial Group) ചാണ്ടപ്പിള്ള മാത്യൂസ് ഇൻഷുറൻസിന്റെ പുതിയ ഓഫീസിന്റെ ഉത്‌ഘാടനം നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുയായിരുന്നു അദ്ദേഹം. മിസോറി സിറ്റി ഡിസ്ട്രിക്ട് ‘സി’ കൗൺസിൽ മാൻ ആന്തണി മൊറാലിസ്, സിറ്റിയിൽ തന്റെ…

നോർത്ത് കരോലിനയിൽ വൻതോതിൽ വൈദ്യുതി അട്ടിമറി; പതിനായിരക്കണക്കിന് ഉപഭോക്താക്കള്‍ക്ക് വൈദ്യുതി നഷ്ടപ്പെട്ടു

നോര്‍ത്ത് കരോലിന: ശനിയാഴ്ച രാത്രി മൂർ കൗണ്ടിയിൽ വൈദ്യുതി അട്ടിമറിച്ച സംഭവത്തെത്തുടർന്ന് നോർത്ത് കരോലിനയിൽ 42,000-ലധികം ഉപഭോക്താക്കൾക്ക് വൈദ്യുതി നഷ്ടപ്പെട്ടു. മൂർ കൗണ്ടി ഷെരീഫ് ഓഫീസ് പ്രസ്താവന പ്രകാരം ഇതൊരു “ക്രിമിനൽ സംഭവമായി” അന്വേഷണ ഉദ്യോഗസ്ഥര്‍ കണക്കാക്കുന്നു. “വ്യത്യസ്‌ത സബ്‌സ്റ്റേഷനുകളോട് യൂട്ടിലിറ്റി കമ്പനികൾ പ്രതികരിച്ചപ്പോള്‍, ഒന്നിലധികം സൈറ്റുകളിൽ മനഃപൂർവമായ അട്ടിമറി നടന്നതായി സൂചിപ്പിക്കുന്ന തെളിവുകൾ കണ്ടെത്തി,” ഡിപ്പാർട്ട്‌മെന്റ് അതിന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകിട്ട് 7 മണിയോടെയാണ് തകരാർ റിപ്പോർട്ട് ചെയ്തതെന്ന് ഷെരീഫിന്റെ ഓഫീസ് അറിയിച്ചു. കൗണ്ടിയിൽ ഉടനീളം ഒന്നിലധികം ഏജൻസികൾ പ്രതികരിക്കുകയും അട്ടിമറി നടന്നതായി ആരോപിക്കപ്പെടുന്ന സ്ഥലം സുരക്ഷിതമാക്കുകയും ചെയ്തു. സംസ്ഥാന പോലീസ് അന്വേഷണത്തിൽ ചേരുകയാണെന്നും “ആവശ്യമെങ്കിൽ പിന്തുണ നൽകുമെന്നും” ഗവർണർ റോയ് കൂപ്പർ പറഞ്ഞു. Poweroutages.us പ്രകാരം, ഉച്ചയ്ക്ക് 2 മണിക്ക് നോർത്ത് കരോലിനയിലെ ആകെ തകരാറുകളുടെ എണ്ണം 42,112 ആയി.…

കരയില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ ജീവി ജോനാഥൻ ആമ 190-ാം ജന്മദിനം ആഘോഷിക്കുന്നു

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കര മൃഗമായി അംഗീകരിക്കപ്പെട്ട ജൊനാഥൻ എന്ന സീഷെൽസ് ഭീമൻ ആമ ഈ വാരാന്ത്യത്തിൽ സെന്റ് ഹെലേന ദ്വീപിൽ തന്റെ 190-ാം ജന്മദിനം ആഘോഷിക്കുകയാണ്. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് അനുസരിച്ച്, ജീവിച്ചിരിക്കുന്ന കരയിലെ ഏറ്റവും പ്രായം കൂടിയ മൃഗമാണ് ഈ ആമ. 1882-ൽ ബ്രിട്ടീഷ് സെന്റ് ഹെലീന ഗവർണർ സർ വില്യം ഗ്രേ-വിൽസണിന് സമ്മാനമായി ലഭിച്ചതാണ് ജോനാഥൻ എന്ന ഈ ആമ. ആ സമയത്ത് ജോനാഥൻ പൂർണ വളർച്ച പ്രാപിച്ചിട്ടുണ്ടായിരുന്നു, അതായത് കുറഞ്ഞത് 50 വയസ്സ് പ്രായം. ഗ്രേ-വിൽസൺ ഗവർണറായിരുന്ന കാലത്ത്, സൗത്ത് അറ്റ്ലാന്റിക് ദ്വീപിലെ ഗവർണർമാരുടെ വസതിയായ പ്ലാന്റേഷൻ ഹൗസിന്റെ പരിസരത്താണ് ജോനാഥൻ താമസിച്ചിരുന്നത്. ഭീമാകാരമായ ഈ ആമ അന്നുമുതൽ അവിടെയാണ് താമസിക്കുന്നത്. പ്ലാന്റേഷൻ ഹൗസിലെ ആമയെ കാണാന്‍ തത്സമയ സംപ്രേക്ഷണവും പ്രത്യേക പ്രദർശനവും നൽകി സെന്റ് ഹെലീന…