കാത്തിരിപ്പിന് വിരാമം: ഉണ്ണി മുകുന്ദന്റെ ‘മാളികപ്പുറം’ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ സ്വന്തമാക്കി; ഫെബ്രുവരു 15 മുതല്‍ ഒടിടിയില്‍

തിരുവനന്തപുരം: ചരിത്രവിജയവുമായി മുന്നേറി തിയേറ്ററുകളിൽ നിറഞ്ഞുനിൽക്കുന്ന ഉണ്ണി മുകുന്ദൻ ചിത്രം ‘മാളികപ്പുറം’ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രത്തിന്റെ ഒടിടി അവകാശം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സ്വന്തമാക്കി. ഫെബ്രുവരി 15 മുതൽ ഒടിടിയിൽ ചിത്രം പ്രദർശനം ആരംഭിക്കും. ഡിസംബർ 30ന് റിലീസ് ചെയ്ത മാളികപ്പുറം നിരവധി കുപ്രചാരണങ്ങളെ അതിജീവിച്ച് മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് ചരിത്ര വിജയമായി മാറിയത്. ചിത്രത്തിന്റെ തമിഴ്, തെലുങ്ക് റിലീസുകളും വൻ വിജയമാണ് നേടുന്നത്. മോഹൻലാലിന്റെ പുലിമുരുകന് ശേഷം തെലുങ്കിൽ ഹൗസ് ഫുൾ ഷോകൾ കിട്ടുന്ന ആദ്യ മലയാള ചിത്രമാണ് മാളികപ്പുറം. തിയേറ്ററിൽ ഹൗസ് ഫുൾ ഷോകളുമായി പ്രദർശനം തുടരുന്ന സമയത്ത് തന്നെ ഒടിടിയിലും റിലീസ് ചെയ്യുന്നു എന്ന അപൂർവതയാണ് മാളികപ്പുറത്തിനുള്ളത്. ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പുതിയ ട്രെയിലർ പുറത്തിറക്കി. ഒടിടി അവകാശം സ്വന്തമാക്കിയ ശേഷം, നേരത്തേയും ഡിസ്നി പ്ലസ്…

ബേഷരം രംഗ്: ഷാരൂഖിന്റെ പത്താനിലെ ദീപിക പദുക്കോണിന്റെ വൈറലായ ബോളിവുഡ് ബീറ്റിന് ഒരു ഭോജ്പുരി പതിപ്പ് (വീഡിയോ)

ബേഷരം രംഗിന് പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിലർ ബോളിവുഡ് ഗാനത്തിന്റെ അശ്ലീല ദൃശ്യങ്ങളെ ആക്ഷേപിച്ചു, മറ്റുള്ളവരാകട്ടേ സംഗീതവും ദീപിക പദുക്കോണിന്റെ ചലനങ്ങളും ആസ്വദിക്കുന്നു. ഷാരൂഖിന്റെ വരാനിരിക്കുന്ന ചിത്രത്തിലെ ഗാനം റിലീസ് ചെയ്തയുടൻ തന്നെ ഒരു കോളിളക്കമാണ് സൃഷ്ടിച്ചത്. അതേസമയം, സമാനമായ വരികളിൽ ചിത്രീകരിച്ചതായി തോന്നുന്ന ഒരു ഭോജ്പുരി ഗാനവും ഇപ്പോള്‍ കണ്ടെത്തിയിരിക്കുകയാണ്. വിവാദങ്ങൾക്ക് തിരികൊളുത്തിയ ദീപിക പദുകോണിന്റെ കാവി നിറത്തിലുള്ള വസ്ത്രത്തിന് സമാനമായി, ഈ ഭോജ്പുരി ഗാനമായ ‘ലജ്ജയി കഹേ’യിലെ പ്രധാന നർത്തകിയും കാവി വസ്ത്രത്തിൽ നൃത്തം ചെയ്യുന്നു. ‘ലജ്ജയി കഹേ (അർത്ഥം: എന്തിനാണ് നാണം?)’ എന്ന ബേഷരം രംഗിന് സമാനമായ തലക്കെട്ടോടെ പോകുന്ന ഭോജ്‌പുരി ഗാനത്തിലെ പെപ്പി നൃത്തത്തിനിടെ ഹിന്ദു മതവുമായി ബന്ധപ്പെട്ടതായി ആരോപിക്കപ്പെടുന്ന നിറം സാരിയായി ധരിച്ചിരിക്കുന്നു. പത്താനിലെ ബേഷരം രംഗിന്റെ ഔദ്യോഗിക പതിപ്പല്ല, ഭോജ്പുരി ഗാനം ആലപിച്ചിരിക്കുന്നത് ഗായകൻ ശിൽപി…

ജൂലിയന്‍ അസാന്‍‌ജേയുടെ മോചനം ഉറപ്പാക്കാൻ യൂറോപ്യന്‍ യൂണിയനു മേല്‍ സമ്മർദ്ദം ചെലുത്തുന്നത് അസാൻജിന്റെ ഭാര്യ

ബ്രിട്ടനില്‍ കസ്റ്റഡിയില്‍ തുടരുന്ന വിക്കിലീക്‌സ് സ്ഥാപകൻ ജൂലിയൻ അസാൻജിന്റെ മോചനത്തിനായി യൂറോപ്യൻ യൂണിയൻ അമേരിക്കയുമായി ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് അദ്ദേഹത്തിന്റെ ഭാര്യ ചൊവ്വാഴ്ച ആവശ്യപ്പെട്ടു. ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും യുദ്ധങ്ങളെക്കുറിച്ചുള്ള സൈനിക വിവരങ്ങൾ വെളിപ്പെടുത്തിയതിന് വിചാരണ നേരിടാൻ ഓസ്‌ട്രേലിയൻ പ്രസാധകനെ കൈമാറണമെന്ന് യുഎസ് അഭ്യർത്ഥിച്ചിരുന്നു. 1988-ൽ യൂറോപ്യൻ പാർലമെന്റ് സ്ഥാപിച്ച Sakharov Prize for Freedom of Thought ന്റെ അന്തിമ പട്ടികയിലായിരുന്നു അദ്ദേഹം. യൂറോപ്യൻ സ്ഥാപനങ്ങൾ ഇപ്പോൾ ഒരു കൃത്യമായ നിലപാട് സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സ്റ്റെല്ല അസാൻജെ പറഞ്ഞു. സ്വന്തം പാർലമെന്റിന്റെ പിന്തുണയുള്ളതുകൊണ്ടാണ് അവർക്ക് നിലപാട് എടുക്കാൻ കഴിയുന്നത്. രാഷ്ട്രീയ വിഷയമായതിനാൽ അത് ഏറ്റെടുക്കുമെന്നും സ്റ്റെല്ല അസാൻജെ പറഞ്ഞു. യൂറോപ്യൻ യൂണിയന്റെ അടുത്ത സഖ്യകക്ഷിയായ അമേരിക്കയിൽ രാഷ്ട്രീയ സമ്മർദ്ദം ചെലുത്തണമെന്ന് സ്ട്രാസ്ബർഗിലെ യൂറോപ്യൻ പാർലമെന്റിൽ നടത്തിയ പത്രസമ്മേളനത്തിൽ അവര്‍ പറഞ്ഞു. അവാർഡിനുള്ള മത്സരത്തില്‍ അദ്ദേഹത്തെ ഉൾപ്പെടുത്തിയതിലൂടെ, “ഈ…

മജീഷ്യൻ ആൽവിൻ റോഷന് ഗിന്നസ് വേൾഡ് റെക്കോർഡ് (വീഡിയോ കാണുക)

കണ്ണൂർ: ഒരു മിനിറ്റിനുള്ളിൽ തീപ്പെട്ടിക്കൊള്ളികൾ കൊണ്ട് ടവർ ഉണ്ടാക്കി “മോസ്റ്റ് മാച്സ്റ്റിക്സ് ഇൻ ടു എ ടവർ ഇൻ വൺ മിനിറ്റ് (Most matchsticks stacked into a tower in one minute)” എന്ന കാറ്റഗറിയിൽ ഇറ്റലിക്കാരനായ സാൽവിയോ സബ്ബ 2012 ൽ സ്ഥാപിച്ച 74 തീപ്പെട്ടിക്കൊള്ളികളുടെ റെക്കോർഡ് മറികടന്ന്‌ കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശി ആൽവിൻ റോഷൻ 76 എണ്ണത്തിന്റെ റെക്കോർഡ് സൃഷ്ടിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ് കരസ്ഥമാക്കി. 2022 ജൂലൈ 16 നാണ് ആൽവിൻ റെക്കോർഡ് അറ്റൻഡ് നടത്തിയത്. ഒരു വർഷത്തെ നിരന്തരമായ പരിശ്രമത്തിന്റെ ഫലമായാണ് ആൽവിൻ ഗിന്നസ് നേട്ടം കൈവരിച്ചത്. ഓൾ ഗിന്നസ് വേൾഡ് റെക്കോർഡ്സിന്റെ (AGRH) സംസ്ഥാന പ്രസിഡന്റ് ഗിന്നസ് സത്താർ ആദൂർ ഗിന്നസ് വേൾഡ് റെക്കോർഡ്സിന്റെ സർട്ടിഫിക്കറ്റ് ആൽവിൻ റോഷന് സമ്മാനിച്ചു. പ്രവർത്തകൻ മോഹൻദാസ് പയ്യന്നൂർ, ജിതിൻ പി വി…

20 വർഷത്തിനിടെ ആരോഗ്യ മേഖലയിൽ ഗുജറാത്ത് പുതിയ ഉയരങ്ങളിലെത്തി: പ്രധാനമന്ത്രി മോദി

“ഈ 20 വർഷത്തിനിടയിൽ, ഗുജറാത്തിൽ നഗരങ്ങൾ മുതൽ ഗ്രാമപ്രദേശങ്ങൾ വരെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾക്കായി എല്ലാ തലങ്ങളിലും പ്രവർത്തിക്കുന്നു. ഗ്രാമപ്രദേശങ്ങളിൽ ആയിരക്കണക്കിന് ആരോഗ്യ കേന്ദ്രങ്ങൾ സ്ഥാപിച്ചു. നഗരപ്രദേശങ്ങളിൽ 600 ദീൻ ദയാൽ ഡിസ്പെൻസറികൾ ആരംഭിച്ചു. ഇന്ന് ഗുജറാത്തിൽ സർക്കാർ ആശുപത്രികളിൽ പോലും ക്യാൻസർ പോലുള്ള രോഗങ്ങളുടെ ചികിത്സയ്ക്ക് വിപുലമായ സൗകര്യങ്ങളുണ്ട്,” പ്രധാനമന്ത്രി പറഞ്ഞു. അഹമ്മദാബാദ്: 20 വർഷത്തിനിടെ ഗുജറാത്ത് ആരോഗ്യ മേഖലയിൽ പുതിയ ഉയരങ്ങളിലെത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.  നിരാലി  മൾട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെയും ഹെൽത്ത് സെന്ററിന്റെയും ഉദ്ഘാടനത്തോടനുബന്ധിച്ച് നവസാരിയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, ബിജെപി സംസ്ഥാന അധ്യക്ഷൻ സിആർ പാട്ടീൽ ഉൾപ്പെടെയുള്ള പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. “ഈ 20 വർഷത്തിനിടയിൽ, ഗുജറാത്തിൽ നഗരങ്ങൾ മുതൽ ഗ്രാമപ്രദേശങ്ങൾ വരെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾക്കായി എല്ലാ തലങ്ങളിലും പ്രവർത്തിക്കുന്നു. ഗ്രാമപ്രദേശങ്ങളിൽ ആയിരക്കണക്കിന്…

ബോളിവുഡിന് എന്നെ താങ്ങാൻ കഴിയില്ല; എന്റെ സമയം പാഴാക്കാൻ ആഗ്രഹിക്കുന്നില്ല: മഹേഷ് ബാബു

ഹിന്ദി ചലച്ചിത്രമേഖലയിൽ നിന്ന് തനിക്ക് നിരവധി ഓഫറുകൾ ലഭിക്കാറുണ്ടെന്നും എന്നാൽ, തനിക്കതിന്റെ ആവശ്യമില്ലെന്നും നടന്‍ മഹേഷ് ബാബു. “ഞാനൊരു അഹങ്കാരിയാണെന്ന് തോന്നാം, ഹിന്ദിയിൽ നിന്ന് എനിക്ക് ധാരാളം ഓഫറുകൾ ലഭിച്ചു. പക്ഷേ, അവർക്ക് എന്നെ താങ്ങാൻ കഴിയില്ലെന്ന് ഞാൻ കരുതുന്നു. എന്റെ സമയം പാഴാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല,” നടന്‍ പറഞ്ഞു. പുതിയ ചിത്രം മേജറിന്റെ ട്രെയിലർ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു മഹേഷ് ബാബു. നടൻ അദിവി ശേഷിന്റെ വരാനിരിക്കുന്ന ചിത്രമാണ് മേജർ. “തെലുങ്ക് സിനിമയിൽ എനിക്കുള്ള താരമൂല്യം, സ്നേഹം, മറ്റൊരു ഇൻഡസ്ട്രിയിലേക്ക് പോകുന്നതിനെക്കുറിച്ച് ഞാൻ ചിന്തിച്ചിട്ടില്ല. ഞാൻ ഇവിടെ സിനിമ ചെയ്യുമെന്നും അവ ഹിറ്റാകുമെന്നും ഞാൻ എപ്പോഴും കരുതിയിരുന്നു, എന്റെ വിശ്വാസം ഇപ്പോൾ യാഥാർത്ഥ്യമായി മാറുകയാണ്. ഞാന്‍ സന്തോഷവാനാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു. 2008ലെ മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ബഹുഭാഷാ ജീവചരിത്ര…

3 അടി 5.18 ഇഞ്ച്, ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം പിടിച്ച ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നായ ടെക്സാസില്‍

ഹ്യൂസ്റ്റണ്‍: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നായ എന്ന പദവി നേടിയിരിക്കുകയാണ് ടെക്സസ് ബെഡ്ഫോര്‍ഡിലെ ഒരു കുടുംബത്തിലെ 2 വയസ്സുള്ള ഗ്രേറ്റ് ഡെയ്ൻ ഇനത്തില്‍ പെട്ട സിയൂസ് എന്ന നായ. 3 അടി, 5.18 ഇഞ്ച് ഉയരമാണ് ഈ നായയ്ക്കുള്ളതെന്ന് ഔദ്യോഗികമായി അളന്നതിന് ശേഷം ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥിരീകരിച്ചതും, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നായയായി പ്രഖ്യാപിച്ചതും. ബെഡ്‌ഫോർഡിലെ ബ്രിട്ടനി ഡേവിസിന്റെ ഉടമസ്ഥതയിലുള്ള സിയൂസ് എന്ന നായയാണ് ഇപ്പോൾ ഏറ്റവും ഉയരം കൂടിയ ജീവിച്ചിരിക്കുന്ന നായ എന്ന റെക്കോർഡിന് ഉടമയെന്ന് ഗിന്നസ് പ്രഖ്യാപിച്ചു. നായയ്ക്ക് 8 മാസം മാത്രം പ്രായമുള്ളപ്പോൾ തന്റെ സഹോദരനിൽ നിന്നാണ് സമ്മാനമായി ലഭിച്ചതെന്ന് ബ്രിട്ടനി പറഞ്ഞു. “ഞങ്ങൾക്ക് അവനെ കിട്ടിയതുമുതൽ അവന് നല്ല വലുപ്പമുണ്ടായിരുന്നു. ഒരു നായ്ക്കുട്ടിയായിട്ടുപോലും അവന് വലിയ കൈകാലുകള്‍ ഉണ്ടായിരുന്നു,” ബ്രിട്ടനി ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ പറഞ്ഞു. അടുത്തിടെ…

ദിയോഘർ രക്ഷാപ്രവർത്തനത്തിനിടെ വൻ അപകടം; ഹെലികോപ്റ്ററിൽ നിന്ന് കൈ വിട്ട് താഴെ വീണ് യുവാവിന് ദാരുണാന്ത്യം (വീഡിയോ)

ദിയോഘർ: ജാർഖണ്ഡിലെ ദിയോഘറിൽ റോപ്‌വേ അപകടത്തിൽപ്പെട്ട് 40 മണിക്കൂർ പിന്നിട്ടിട്ടും രക്ഷാപ്രവർത്തനം പൂർത്തിയാക്കാനായില്ല. ലഭ്യമായ വിവരം അനുസരിച്ച് 15 പേരാണ് നിലവിൽ റോപ്പ് വേയുടെ ട്രോളികളിൽ ഉള്ളത്. അതേ സമയം, രക്ഷാപ്രവർത്തനത്തിനിടെ വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ കയറാന്‍ ശ്രമിക്കവേ പിടിവിട്ട് താഴേക്കു വീണ യുവാവ് മരിച്ചു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. റോപ്പ് വേ അപകടത്തിൽ എട്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റതായി റോപ്പ് വേ നടത്തുന്ന ദാമോദർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ജനറൽ മാനേജർ മഹേഷ് മഹാതോ പറഞ്ഞു. 48 പേരാണ് റോപ്‌വേയിൽ കുടുങ്ങിയത്. അതില്‍ 34 പേരെ രക്ഷപ്പെടുത്തി, ഒരാള്‍ രക്ഷാപ്രവർത്തനത്തിനിടെ താഴെ വീണ് മരിച്ചു. ഇവിടെ നിന്ന് ഇതുവരെ 33 പേരെ ഒഴിപ്പിച്ചുവെന്നും 15 പേർ ഇപ്പോഴും അവിടെ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. ഇവരിൽ 14 പേർ വിനോദസഞ്ചാരികളും ഒരാൾ പാരാ മിലിട്ടറി ജവാനുമാണ്.…

2022 NANMMA Women’s Day Celebrations (Video)

As part of International women’s Day 2022, NANMMA Women team is excited to present this beautiful video with wishes from NANMMA Board, inspirational messages from our speakers and wishes from our amazing sisters in  USA and Canada. On this occasion, we are also proud to honor Padma Shri K. V. Rabiya for her life long inspiration for women and excellent contribution to the society. Once again,wishing you all a Happy Women’s Day from NANMMA.

ഉക്രൈൻ പ്രസിഡന്റിന്റെ പഴയ റിയാലിറ്റി ഷോ ഡാൻസ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ഉക്രെയ്നിലെ ഒരു ടെലിവിഷൻ താരമായിരുന്ന വോളോഡിമർ സെലെൻസ്കി തന്റെ രാജ്യത്തിന്റെ പ്രസിഡന്റാകുമെന്ന് ഒരിക്കലും ചിന്തിച്ചിട്ടുപോലുമുണ്ടായിരിക്കില്ല. എന്നാല്‍, ഇപ്പോഴിതാ റഷ്യ ഉക്രെയ്‌നിൽ അധിനിവേശം നടത്തിയപ്പോൾ, തന്റെ ധീരതയുടെ പേരിൽ വാർത്തകളിൽ നിറയുകയാണ് ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി. അതിനിടെ, സെലൻസ്‌കിയുടെ പഴയ വീഡിയോകളും വൈറലാവുകയാണ്. സെലൻസ്‌കി നൃത്തം ചെയ്യുന്ന അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. വോളോഡിമർ സെലെൻസ്കി ഉക്രേനിയന്‍ പ്രസിഡന്റാകുന്നതിന് മുമ്പ് ഒരു ഹാസ്യനടനായിരുന്നു. 2006ൽ ഒരു ഡാൻസ് റിയാലിറ്റി ഷോയിൽ പങ്കെടുത്തപ്പോഴുള്ളതാണ് ഈ വീഡിയോ എന്നാണ് റിപ്പോർട്ടുകൾ. ‘ഡാൻസിംഗ് വിത്ത് ദ സ്റ്റാർസ്’ എന്ന ഈ ഷോയിൽ സെലൻസ്‌കി പങ്കെടുക്കുക മാത്രമല്ല, ഈ ഷോയുടെ വിജയിയാകുകയും ചെയ്തു. വൈറൽ വീഡിയോയിൽ, അദ്ദേഹം തന്റെ സഹനടിയോടൊപ്പമാണ് നൃത്തം ചെയ്യുന്നത്. 2006-ൽ ഡാൻസിംഗ് വിത്ത് ദ സ്റ്റാർസിന്റെ ഉക്രേനിയൻ പതിപ്പില്‍ വോളോഡിമർ സെലെൻസ്‌കി വിജയിച്ചു.…