ഗോവ മുന്‍ മുഖ്യമന്ത്രി പര്‍സേക്കറും ബി.ജെ.പി വിടുന്നു ; സ്വതന്ത്രനായി മത്സരിച്ചേക്കും

പനജി: ഗോവയില്‍ സീറ്റിനെ ചൊല്ലി ബി.ജെ.പിയില്‍ വീണ്ടും കൊഴിഞ്ഞുപോക്ക് മുന്‍മുഖ്യമ്രന്തി ലക്ഷ്മികാന്ത് പര്‍സേക്കര്‍ പാര്‍ട്ടി വിട്ട് സ്വതന്ത്രനായി മത്സരിച്ചേക്കും. ബി.ജെ.പിയുടെ ഗോവയിലെ പ്രകന പത്രികയുടെ ചുമതലക്കാരനാണ് പര്‍സേക്കര്‍. സിറ്റിംഗ് സീറ്റായ മണ്‍ട്രേം ഇത്തവണ നല്‍കാത്തതാണ് പര്‍സേക്കറെ പ്രകോപിപ്പിച്ചത്. തന്റെ അനുയായികളുടെ അടിയന്തര യോഗം പര്‍സേക്കര്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്. മണ്‍ട്രേം മണ്ഡലത്തിനു പകരം ദയാനന്ദ് സോപ്‌തെയിലാണ് സീറ്റ് നല്‍കിയത്. ഫെബ്രുവരി 14നാണ് ഇവിടെ വോട്ടെടുപ്പ്. പനജി സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ മകന്‍ ഉത്പല്‍ പരീക്കര്‍ ഇന്നലെ പ്രതിഷേധമുയര്‍ത്തിയിരുന്നു. മറ്റു മാര്‍ഗം നോക്കുമെന്നാണ് ഉത്പലിന്റെ നിലപാട്.

സുപ്രീം കോടതിക്ക് സമീപം ആത്മഹത്യാമ്രം; തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച മധ്യവയസ്‌കന്‍ ആശുപത്രിയില്‍

ന്യുഡല്‍ഹി: സുപ്രീം കോടതിക്ക് സമീപം ആത്മഹത്യാശ്രമം 50 വയസ്സുള്ള പുരുഷനാണ് തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇയാളെ ഉടന്‍തന്നെ ആശുപത്രിയിലേക്ക് മാറ്റിയതായി ഡല്‍ഹി പോലീസ് അറിയിച്ചു. ആളെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

കോവിഡ്: ഇന്ത്യയില്‍ വെള്ളിയാഴ്ച 3.5 ലക്ഷം രോഗികള്‍; 703 മരണവും; ഒമിക്രോണ്‍ കേസുകള്‍ 9,692 ആയി

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,47,254 പുതിയ കൊറോണ കേസുകൾ കണ്ടെത്തി. ഇതിനിടയിൽ 703 രോഗികൾ മരിച്ചു. കഴിഞ്ഞ ദിവസം 2,51,777 പേർ സുഖം പ്രാപിച്ചു. ഇതോടെ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 3,60,58,806 ആയി ഉയർന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം, കൊവിഡിന്റെ സജീവ കേസുകൾ ഇപ്പോൾ 2 ദശലക്ഷം കവിഞ്ഞു. നിലവിൽ 20,18,825 സജീവ കേസുകളുണ്ട്. സജീവ കേസുകളുടെ നിരക്ക് 5.23% ആയി ഉയർന്നു. രാജ്യത്ത് ഇതുവരെ 9,692 ഒമിക്രോൺ കേസുകളാണ് കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിൽ 4.36% വർധിച്ചു. നിലവിൽ 17.94 ശതമാനമാണ് കൊവിഡിന്റെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 16.56% ആണ്. കൊറോണ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പരിശോധനയും പൂർണതോതിൽ പുരോഗമിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 19,35,912 ടെസ്റ്റുകൾ നടത്തി. ഇതുവരെ 71.15 കോടി…

50 വര്‍ഷങ്ങള്‍ക്കു ശേഷം അമർ ജവാൻ ജ്യോതി ഇന്ത്യാ ഗേറ്റിൽ നിന്ന് മാറ്റുന്നു

ഡൽഹിയിലെ ഇന്ത്യാ ഗേറ്റിൽ രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്ന ‘അമർ ജവാൻ ജ്യോതി’ ഇന്ന് പുതുതായി നിർമ്മിച്ച ദേശീയ യുദ്ധസ്മാരകത്തിൽ സൂക്ഷിക്കും. 50 വർഷങ്ങൾക്ക് ശേഷമാണ് അമർ ജവാൻ ജ്യോതി ഇന്ത്യാ ഗേറ്റിൽ നിന്ന് വേർപെടുത്തുന്നത്. വ്യാഴാഴ്ച അമർ ജവാൻ ജ്യോതി യുദ്ധസ്മാരകത്തിലേക്ക് മാറ്റുമെന്ന് പ്രതിരോധ മന്ത്രാലയം ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ, കേന്ദ്ര സർക്കാരിന്റെ ഈ തീരുമാനത്തിൽ ജനങ്ങൾക്ക് സമ്മിശ്ര അഭിപ്രായമാണുള്ളത്. ഇത് അപമാനിക്കുന്നതിന് തുല്യമാണെന്ന് പേര് വെളിപ്പെടുത്താത്ത ഒരു മുൻ സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു. അമർ ജവാൻ ജ്യോതിക്ക് രാജ്യത്തെ പൗരന്മാരുടെ ഹൃദയത്തിൽ ഒരിടം മാത്രമേ ലഭിച്ചിട്ടുള്ളൂ. അതേസമയം, ഈ നീക്കത്തിൽ തെറ്റില്ലെന്ന് മുൻ നാവികസേനാ മേധാവി അഡ്മിറൽ അരുൺ പ്രകാശ് പറഞ്ഞു. “ഒന്നാം ലോക മഹായുദ്ധത്തിലും അതിനുമുമ്പും വീരമൃത്യു വരിച്ച ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിലെ 84,000 സൈനികരുടെ ബഹുമാനാർത്ഥം ബ്രിട്ടീഷുകാരാണ് ഇന്ത്യാ ഗേറ്റ് നിർമ്മിച്ചത്. ഇതിന്…

പഞ്ചാബ് തിരഞ്ഞെടുപ്പ് 2022: മുഖ്യമന്ത്രി ചന്നിക്കെതിരെ ഹർസിമ്രത് കൗർ ബാദലിന്റെ ഗുരുതര ആരോപണം; അനധികൃത മണൽ ഖനനത്തിലൂടെ കുടുംബാംഗങ്ങൾ കോടികൾ സമ്പാദിച്ചു

ചണ്ഢീഗഢ്: സംസ്ഥാന സർക്കാരിന്റെ 111 ദിവസത്തെ ഭരണത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയുടെ കുടുംബാംഗങ്ങൾ അനധികൃത മണൽ ഖനനത്തിലൂടെ കോടിക്കണക്കിന് രൂപ തട്ടിയെടുത്തതായി ബതിന്ഡ ലോക്‌സഭാംഗം ഹർസിമ്രത് കൗർ ബാദൽ ആരോപിച്ചു. മുഖ്യമന്ത്രിയുടെ അനന്തരവന്റെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡുകളും, 11 കോടി രൂപ കണ്ടെടുത്തതും അതിന് തെളിവാണ്. എസ്എഡി-ബിഎസ്പി സ്ഥാനാർത്ഥി ദർശൻ സിംഗിന്റെ തിരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടനം ചെയ്ത ശേഷം ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഹർസിമ്രത്. സംസ്ഥാനത്ത് മണൽ മാഫിയ നടത്തുന്നത് ചന്നിയാണെന്ന് വ്യക്തമാണ്. തന്റെ അടുത്ത ബന്ധുവിന് ഇത്രയധികം പണവും സ്വത്തും എങ്ങനെ ഉണ്ടായി എന്ന് പഞ്ചാബികളോട് ചന്നി പറയണമെന്നും അവര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കോൺഗ്രസ് സർക്കാർ പഞ്ചാബിനെ നശിപ്പിച്ചതായി മുൻ കേന്ദ്രമന്ത്രി അവകാശപ്പെട്ടു. പ്രകാശ് സിംഗ് ബാദലിന്റെ നേതൃത്വത്തിലുള്ള മുൻ സർക്കാർ ആരംഭിച്ച…

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണച്ചെലവില്‍ 200 കോടിയുടെ വര്‍ദ്ധനവുണ്ടായേക്കാമെന്ന്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പുതുതായി നിര്‍മ്മിക്കുന്ന പാർലമെന്റ് മന്ദിരത്തിന്റെ നിർമാണച്ചെലവിൽ 200 കോടി രൂപയുടെ വർധനയുണ്ടായേക്കുമെന്ന് സൂചന. സ്റ്റീൽ, ഇലക്‌ട്രോണിക്‌സ്, മറ്റ് അവശ്യ സാധനങ്ങൾ, ജോലികൾ എന്നിവയുടെ വില വർധിച്ചതാണ് ഇതിന് കാരണമായി പറയുന്നത്. ഉറവിടങ്ങൾ വിശ്വസിക്കാമെങ്കിൽ, ലോക്‌സഭാ സെക്രട്ടേറിയറ്റിന് ഇക്കാര്യത്തിൽ കേന്ദ്ര പൊതുമരാമത്ത് വകുപ്പിന് (സിപിഡബ്ല്യുഡി) അനുമതി നൽകാം. ചെലവ് വർദ്ധിപ്പിക്കുന്നതിന് തത്വത്തിൽ അനുമതി നൽകാൻ ഈ മാസം ആദ്യം സിപിഡബ്ല്യുഡി ലോക്‌സഭാ സെക്രട്ടേറിയറ്റിനോട് ആവശ്യപ്പെട്ടിരുന്നതായി വൃത്തങ്ങൾ പറഞ്ഞു. ഈ പദ്ധതിയുടെ നടത്തിപ്പിന്റെ ചുമതല CPWD യ്ക്കാണ്. ഈ വർദ്ധനയ്ക്ക് ശേഷം പദ്ധതിയുടെ ആകെ ചെലവ് 1200 കോടി രൂപയായിരിക്കുമെന്ന് അവര്‍ പറഞ്ഞു. 917 കോടി രൂപയ്ക്കാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണ കരാർ ടാറ്റ പ്രോജക്ട്‌സിന് ലഭിച്ചത്. ഈ വർഷം ഒക്ടോബറിൽ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പാർലമെന്റിന്റെ ശീതകാല സമ്മേളനം പുതിയ പാർലമെന്റ് മന്ദിരത്തിൽ…

ഗോവ: ഉത്പല്‍ പരീക്കര്‍ക്ക് സീറ്റില്ല, അടുത്ത നീക്കം ഉടനെന്ന് ഉത്പല്‍; എഎപിയിലേക്ക് ക്ഷണിച്ച് കെജ്‌രിവാള്‍

പനജി: ഗോവ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ മകന്‍ ഉത്പല്‍ പരീക്കറെ തഴഞ്ഞ് ബി.ജെ.പി. ഉത്പല്‍ പരീക്കര്‍ക്ക് പനജി സീറ്റ് ബി.ജെ.പി നിഷേധിച്ചതോടെ പാര്‍ട്ടിില്‍ അസ്വാരസ്യം തുടങ്ങി. പിതാവ് വിജയിച്ച പനജി സീറ്റിനായി ഉത്പല്‍ അവകാശവാദം ഉന്നയിച്ചെങ്കിലും കോണ്‍ഗ്രസില്‍ നിന്നെത്തിയ അന്റനാസിയോ ബുബുഷ് മോണ്‍സെരട്ടെയ്്ക്കാണ് നല്‍കിയത്. പകരം ബിജെ.പി മുന്നോട്ടുവച്ച രണ്ട് സീറ്റുകളും ഉത്പല്‍ നിഷേധിച്ചു. തന്റെ നിലപാട് ഉടന്‍ വ്യക്തമാക്കാമെന്ന് ഉത്പല്‍ പറഞ്ഞു. അതേസമയം, ബിജെ.പി പട്ടിക പുറത്തുവന്നതിനു പിന്നാലെ ഉല്‍പലിനെ എഎപിയിലേക്ക് ക്ഷണിച്ച് ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു. ‘പരീക്കറുടെ കുടുംബത്തോട് പോലും ബി.ജെ.പി ഉപയോഗിച്ചശേഷം വലിച്ചെറിയുന്ന നയം സ്വീകരിച്ചത് ഗോവക്കാരെ ഏറെ നിരാശരാക്കി. മനോഹര്‍ പരീക്കറുടെ കുടുംബത്തെ താന്‍ എല്ലായ്‌പ്പോഴും മാനിക്കുന്നു. എഎപിയില്‍ ചേരാനും പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കാനും ഉത്പലിനെ ക്ഷണിക്കുന്നു. ‘- കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.…

യു.പിയില്‍ അങ്കം മുറുകി: അഖിലേഷനെ വെല്ലാന്‍ അളിയനെ വരുതയിലാക്കി ബി.ജെ.പി

ന്യുഡല്‍ഹി: സമാജ്‌വാദി പാര്‍ട്ടി മുന്‍ എം.എല്‍.എ പ്രമോദ് ഗുപ്തയും മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ പ്രിയങ്ക മൗര്യയും ബി.ജെ.പിയില്‍ ചേര്‍ന്നു. സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ സഹോദരി ഭര്‍ത്താവാണ് പ്രമോദ് ഗുപ്ത. നേരത്തെ മുലായം സിംഗ് യാദവിന്റെ മറ്റൊരു മരുമകളായ അപര്‍ണ യാദവും ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. കോണ്‍ഗ്രസിന്റെ യു.പിയിലെ സ്ത്രീ ശാക്തികര പ്രചാരണത്തിന്റെ മുഖമായിരുന്നു പ്രിയങ്ക മൗര്യ. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മണ്ഡലമുള്‍പ്പെടുന്ന റായ്ബറേലിയിലെ കോണ്‍ഗ്രസ് എം.എല്‍.എ അതിഥി സിംഗും ബി.ജെ.പിയില്‍ ചേര്‍ന്നു. യു.പിയില്‍ കോണ്‍ഗ്രസിന്റെ രണ്ടാമത്തെ സ്ഥാനാര്‍ത്ഥി പട്ടികയായി. 16 സ്ത്രീകളടക്കം 41 പേരാണ് പട്ടികയില്‍. തിരഞ്ഞെടുപ്പില്‍ 40% സീറ്റുകള്‍ സ്ത്രീകള്‍ക്കും 40 ശതമാനം യുവാക്കള്‍ക്കും നല്‍കുമെന്ന് കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു. നേരത്തെ 50 സ്ത്രീകളടക്കം 125 സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. അതിനിടെ,പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഭഗവന്ത് മാന്‍…

അരുണാചലില്‍ കടന്നുകയറിയ ചൈനീസ് പട്ടാളം യുവാവിനെ തട്ടിക്കൊണ്ടു പോയെന്ന് പരാതി; കേന്ദ്രത്തിന്റെ മൗനത്തെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

  ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറിയ ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഇന്ത്യന്‍ യുവാവിനെ തട്ടിക്കൊണ്ടു പോയതായി റിപ്പോര്‍ട്ട്. സിയാങ് ജില്ലയിലെ അതിര്‍ത്തി ഗ്രാമം കടന്നെത്തിയ ചൈനീസ് സേനയാണ് മിരം താരോണ്‍ (17) എന്ന യുവാവിനെ തട്ടിക്കൊണ്ടു പോയതെന്ന് അരുണാചലില്‍ നിന്നുള്ള എംപി താപിര്‍ ഗുവ അറിയിച്ചു. മറ്റൊരു യുവാവിനെയും തട്ടിക്കൊണ്ടു പോയെങ്കിലും അയാള്‍ രക്ഷപ്പെട്ടെത്തി അധികൃതരെ വിവരം അറിയിക്കുകയായിരുന്നെന്നനും ഗുവ പറഞ്ഞു. മിരം താരോണ്‍, ജോണി യാങ് എന്നിവരെയാണ് തട്ടിക്കൊണ്ടുപോയത്. ഇതില്‍ ജോണി തിരികെ എത്തിയെന്നും ഇയാളാണ് വിവരങ്ങള്‍ അധികൃതരെ അറിയിച്ചതെന്നും താപിര്‍ ഗുവ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. വനത്തില്‍ വേട്ടയ്ക്കു പോയപ്പോഴാണ് ചൈനീസ് സേന ഇവരെ പിടികൂടിയത്. അതേസമയം, ചൈനയുടെ വിഷയത്തില്‍ മുന്‍പെന്ന പോലെ പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും ഇപ്പോഴും മൗനത്തിലാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. റിപ്പബ്ലിക്കിന് ഏതാനും ദിവസങ്ങള്‍ അവശേഷിക്കേയാണ്…

ഇന്ത്യയില്‍ ബുധനാഴ്ച 3.17 ലക്ഷംകോവിഡ് ബാധിതര്‍, 491 മരണം; ആഗോള തലത്തില്‍ 33.71 കോടിരോഗികളൂം 55.63 ലക്ഷം മരണവും

ന്യുഡല്‍ഹി: ഇന്ത്യയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുതിപ്പ്. ഇന്നലെ വിവിധ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത കണക്കുപ്രകാരം രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. 3,17,532 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 491 പേര്‍ മരണമടഞ്ഞു. ഇന്നലെ 2,23,990 പേര്‍ രോഗമുക്തരായി. സജീവ രോഗികളുടെ എണ്ണം 19,24,051 ആയി ഉയര്‍ന്നു. 16.41% ആണ് പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഒമിക്രോണ്‍ കേസുകള്‍ 9,287 ആയി. ഇന്നലെ രോഗികളുടെ എണ്ണത്തില്‍ 3.63% വര്‍ധനവുണ്ടായി. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഇന്നലെ 12% വര്‍ധനവുണ്ടായി. രോഗമുക്തി നിരക്ക് 93.69% ആയി. ആകെ 70,93,56,830 സാംപിള്‍ ടെസ്റ്റുകള്‍ നടത്തി. ഇന്നലെ മാത്രം 19,35,180 ടെസ്റ്റുകള്‍ നടത്തിയതായി ഐസിഎംആര്‍ അറിയിച്ചു. അതേസമയം, ആഗോള തലത്തില്‍ കോവിഡ് കേസുകള്‍ 33.71 കോടിയായി. 55.63 ലക്ഷം പേര്‍ മരണമടഞ്ഞു. 971 കോടി ഡോസ് വാക്‌സിന്‍ നല്‍കിയെന്ന് ജോണ്‍സ്…