കല കുവൈറ്റ് മൈക്രോ ഫിലിം ഫെസ്റ്റിവലിന് സമാപനം

കുവൈറ്റ് സിറ്റി: മൂന്ന് മിനിട്ട് ദൈര്‍ഘ്യമുള്ള ചെറിയ ചിത്രങ്ങളുടെ വലിയ ഉത്സവമായ കല കുവൈറ്റ് മൈക്രോ ഫിലിം ഫെസ്റ്റിവല്‍ സമാപിച്ചു. പൂര്‍ണമായും കുവൈറ്റില്‍ ചിത്രീകരിച്ച 42 ചിത്രങ്ങളാണു ഫെസ്റ്റിവലില്‍ മല്‍സരിച്ചത്. പ്രശസ്ത ചലച്ചിത്രസംയോജകയും കേരള ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയര്‍പേഴ്‌സനുമായ ബീന പോള്‍ ഉദ്ഘാടനം ചെയ്ത ഫെസ്റ്റിവലില്‍ ജൂറിയും, മുഖ്യാതിഥികളുമായി പ്രശസ്ത ചലച്ചിത്ര നിരൂപക·ാരായ വി.കെ ജോസഫ്, ജി. പി. രാമചന്ദ്രന്‍ എന്നിവര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നിഷാന്ത് ജോര്‍ജ് സംവിധാനം ചെയ്ത ‘Judges please note… Chest No-1 56 inch on stage’ മികച്ച ചിത്രമായി തെരഞ്ഞെടുത്തു. രതീഷ് സി.വി അമ്മാസ് സംവിധാനം ചെയ്ത’Day 378′ മികച്ച രണ്ടാമത്തെ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകനായി ജിജോ വര്‍ഗീസ് (സംമോഗ ഉറവ്), മികച്ച തിരക്കഥാകൃത്തായി മനു രാമചന്ദ്രന്‍ (മൂന്ന്), മികച്ച ക്യാമറാമാനായി രാജേഷ്, ബിന്ദു(Light), മികച്ച എഡിറ്ററായി…

വനിതാവേദി കുവൈറ്റ് സ്ഥാപക അംഗങ്ങ്ളായ വത്സല സാമിനും സാം പൈനുമൂടിനും യാത്രയയപ്പു നല്‍കി

കുവൈറ്റ് സിറ്റി: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന വനിതാവേദി കുവൈറ്റ് സ്ഥാപക അംഗവും സജീവ പ്രവര്‍ത്തകയുമായ വത്സ സാമിനും വനിതാവേദി കുവൈറ്റ് മുന്‍ഉപദേശക സമിതി അംഗമായ സാം പൈനുംമൂടിനും വനിതാവേദി കുവൈറ്റ് യാത്രയയപ്പു നല്‍കി. കേന്ദ്ര കമ്മിറ്റി അംഗം രമ അജിത് കുമാര്‍ സാം പൈനും മൂടിനെ കുറിച്ചും കേന്ദ്ര കമ്മിറ്റി അംഗം ഷിനി റോബര്‍ട്ട് വത്സ സാമിനെ പറ്റിയുമുള്ള കുറിപ്പുകള്‍ അവതരിപ്പിച്ചു. കലാകുവൈറ്റ് ട്രഷറര്‍ പി. ബി സുരേഷ്, ഉപദേശക സമിതി അംഗങ്ങളായ സജി തോമസ് മാത്യു, ടി. വി. ഹിക്മത്, ആര്‍. നാഗനാഥന്‍, വനിതാവേദി കുവൈറ്റ് കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍, അബാസിയ യൂണിറ്റ് അംഗങ്ങള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. വനിതാവേദി കുവൈറ്റ് പ്രസിഡന്റ് സജിത സ്‌കറിയ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി ആശ ബാലകൃഷ്ണന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് അമീന…

പരമാവധി സിവിലിയന്മാരെ കൊല്ലുകയായിരുന്നു യെമന്‍ ഹൂതികളുടെ ലക്ഷ്യം: അംബാസഡര്‍ ലന നുസൈബ

ന്യൂയോര്‍ക്ക്: യെമനിലെ ഹൂതി വിമതർ ഈ ആഴ്ച ആദ്യം അബുദാബിയിൽ ആക്രമണം നടത്തിയത് “പരമാവധി സിവിലിയന്മാരെ” കൊല്ലുക എന്നതായിരുന്നു ലക്ഷ്യമെന്ന് യുഎന്നിലെ യുഎഇ അംബാസഡർ ലാന നുസൈബെ വെള്ളിയാഴ്ച പറഞ്ഞു. ഇന്ധന ലോറികളില്‍ ഡ്രോണ്‍ ഇടിച്ച് മൂന്ന് പേർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്ത തിങ്കളാഴ്ചത്തെ ആക്രമണത്തെ അപലപിച്ച് 15 രാജ്യങ്ങള്‍ സം‌യുക്തമായി പ്രസ്താവന പുറത്തിറക്കിയതിന് ശേഷം യുഎൻ സെക്യൂരിറ്റി കൗൺസിൽ ചേമ്പറിന് പുറത്ത് മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു നുസൈബെ. ഇറാൻ അനുഭാവികളായ ഹൂതികളളുടെ ലക്ഷ്യം “പരമാവധി സിവിലിയൻമാരെയും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും നശിപ്പിക്കുക” എന്നതായിരുന്നു എന്നും അവർ കൂട്ടിച്ചേർത്തു. “യു.എ.ഇ.ക്ക് സ്വയം പ്രതിരോധിക്കാൻ കഴിയും, എല്ലാ അന്താരാഷ്ട്ര നിയമ ലംഘനങ്ങൾക്കെതിരെയും, എല്ലാ ആക്രമണങ്ങളിലും, പരമാധികാരത്തിനെതിരായ അതിർത്തി കടന്നുള്ള ആക്രമണങ്ങൾക്കെതിരെയും, അതിന്റെ ജീവിതരീതിക്കും ജനങ്ങൾക്കുമെതിരായ എല്ലാ ആക്രമണങ്ങൾക്കെതിരെയും ഒരേ സമയം പ്രതിരോധിക്കും,” അവർ പറഞ്ഞു. .…

കുവൈറ്റില്‍ നാലാമത്തെ വാക്‌സിന്‍ മാര്‍ച്ചിലെത്തും

കുവൈറ്റ് സിറ്റി : മോഡേണ വാക്സിന്റെ ആദ്യ ബാച്ച് മാര്‍ച്ചില്‍ കുവൈറ്റിലെത്തുമെന്ന് പ്രാദേശിക അറബിക് ദിനപത്രമായ അല്‍ റായി റിപ്പോര്‍ട്ട് ചെയ്തു. യുഎസ് സ്ഥാപനമായ മോഡേണ വികസിപ്പിച്ച കൊവിഡ് 19 വാക്‌സിന്‍ കുവൈറ്റ് നേരത്തെ അംഗീകാരം നല്‍കിയിരുന്നു. ഫൈസര്‍,ജോണ്‍സണ്‍, ഓക്‌സ്‌ഫോര്‍ഡ് വാക്‌സിനുകള്‍ക്കൊപ്പം മോഡേണ വാക്‌സിനും വിതരണം ചെയ്യുന്നത് രാജ്യത്തിന് കമ്മ്യൂണിറ്റി പ്രതിരോധശേഷി കൈവരിക്കാന്‍ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്. മോഡേണ വാക്‌സിന്‍ നാല് ആഴ്ചകള്‍ക്കകം രണ്ട് ഡോസുകള്‍ എടുക്കുവാന്‍ സാധിക്കും. വിതരണക്കാരില്ലാതെ നേരിട്ട് ആരോഗ്യ മന്ത്രാലയവും യുഎസ് സ്ഥാപനവുമായാണ് കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്. എംആര്‍എന്‍എ അടിസ്ഥാനമാക്കിയുള്ള വാക്സിന് 94.1 കാര്യക്ഷമതയുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. സലിം കോട്ടയില്‍  

സ്വദേശി പാര്‍പ്പിടങ്ങളില്‍ നിന്നും വിദേശി ബാച്ചിലര്‍മാരെ കുവൈറ്റ് ഒഴിവാക്കുന്നു

കുവൈറ്റ് സിറ്റി : കഴിഞ്ഞ 16 മാസത്തിനുള്ളില്‍ 12,000 ത്തിലധികം ബാച്ചിലര്‍മാരെ ബിനൈഡ് അല്‍ ഖര്‍ ഏരിയയില്‍ നിന്ന് ഒഴിപ്പിച്ചിച്ചതായി അധികൃതര്‍ അറിയിച്ചു.രാജസ്ഥാനികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ ഏറെ തിങ്ങി പാര്‍ക്കുന്ന പ്രദേശമാണ് ബിനൈഡ് അല്‍ ഖര്‍. കുവൈത്തികളും വിദേശി ഫാമിലികളും താമസിക്കുന്ന പ്രദേശമായതിനാല്‍ നിരവധി തവണ കെട്ടിടയുടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു . പ്രദേശത്ത് നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവരെല്ലാം അസംഘടിതമായി താമസിക്കുന്നവരാണെന്നും കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍ ലംഘിച്ച് അനധികൃതമായ കെട്ടിടങ്ങളില്‍ താമസിക്കുന്നവരെയാണ് ഒഴിവാക്കിയതെന്ന് ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് മുനിസിപ്പാലിറ്റി എമര്‍ജന്‍സി ടീം തലവന്‍ സായിദ് അല്‍ എനിസി പറഞ്ഞു. പരിശോധനയുടെ ഭാഗമായി 220 കെട്ടിടങ്ങളുടെ നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു. അതിനിടെ രാജ്യത്ത് വിവിധ പ്രദേശങ്ങളില്‍ അനധികൃത താമസക്കാര്‍ക്കായുള്ള പരിശോധന ശക്തമാക്കി. രാജ്യത്ത് പൊതുമാപ്പ് അവസാനിച്ച ശേഷവും ഒരു ലക്ഷത്തിലേറെ നിയമലംഘകര്‍ ശേഷിക്കുന്നുവെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. സലിം കോട്ടയില്‍  

60 വയസുള്ള വിദേശികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതിനായി 250 ദിനാര്‍; യോഗം ചേരും

കുവൈറ്റ് സിറ്റി : ഹൈസ്‌കൂള്‍ ഡിപ്ലോമയോ അതില്‍ കുറവോ ഉള്ള 60 വയസ്സുള്ള വിദേശികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ കരട് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ തയ്യാറാക്കിയതായി പ്രാദേശിക ദിനപത്രമായ അല്‍ ഖബാസ് റിപ്പോര്‍ട്ട് ചെയ്തു. പുതിയ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ഡ്രാഫ്റ്റ് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിന്റെ അടുത്ത ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരുടെ യോഗത്തില്‍ അവതരിപ്പിക്കും. പുതുക്കിയ നിര്‍ദ്ദേശത്തില്‍ വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതിനായി 250 ദിനാര്‍ ഫീസ് നിശ്ചയിക്കുന്നതടക്കമുള്ള ഉള്‍പ്പെടുന്നതായി സൂചനയുണ്ട്. ആരോഗ്യ ഇന്‍ഷുറന്‍സ് തുക എത്രയെന്ന് വ്യക്തമാക്കിയിട്ടില്ല. പുതിയ കരട് പ്രമേയം ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് വോട്ടിനായി അവതരിപ്പിക്കും. തുടര്‍ന്ന് നിര്‍ദ്ദേശങ്ങള്‍ തൊഴില്‍ വകുപ്പുകള്‍ക്ക് കൈമാറുമെന്നും അധികൃതര്‍ വ്യക്തമാക്കി. സലിം കോട്ടയില്‍  

യൂത്ത് ഇന്ത്യ ബഹ്‌റിനന് പുതു നേതൃത്വം

മനാമ : 2022-2023 കാലയളവിലേക്കുള്ള യൂത്ത് ഇന്ത്യ ബഹ്‌റിന്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ആയി കോഴിക്കോട് ചേന്നമംഗലൂര്‍ സ്വദേശി വി കെ അനീസ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.കോഴിക്കോട് കായണ്ണ സ്വദേശി ജുനൈദ് പി പി യാണ് ജനറല്‍ സെക്രട്ടറി.വൈസ് പ്രസിഡന്റ് ആയി യൂനുസ് സലിം, കേന്ദ്ര ജോയിന്റ് സെക്രട്ടറി ആയി സാജിര്‍ ഇരിക്കൂര്‍ എന്നിവരെയും തിരഞ്ഞെടുത്തു.യഥാക്രമം മുഹറഖ്, സിന്‍ജ്, മനാമ, റിഫ സര്‍ക്കിള്‍ പ്രസിഡന്റ് മാരായി ഇജാസ് മൂഴിക്കല്‍ , ലുഖ്മാന്‍ ഖാലിദ്, സിറാജ് കിഴുപ്പിള്ളിക്കര, എന്നിവരെയും വാര്‍ഷിക ജനറല്‍ ബോഡി തെരഞ്ഞെടുത്തു മറ്റു എക്‌സിക്യൂട്ടിവ് അംഗങ്ങള്‍ ആയി അബ്ദുല്‍ അഹദ് (സ്‌പോര്‍ട്‌സ്) , മിന്ഹാജ് മെഹ്ബൂബ്. (സേവനം),സവാദ് (കലാ കായികം),അജ്മല്‍ ഹുസൈന്‍ (ട്രഷറര്‍) എന്നിവരെയും തെരഞ്ഞെടുത്തു. സിഞ്ചിലെ ഫ്രന്റസ് ആസ്ഥാനത്ത് വെച്ച് നടന്ന തെരഞ്ഞെടുപ്പിന് യൂത്ത് ഇന്ത്യ രക്ഷധികാരി ഫ്രന്റസ് പ്രസിഡന്റ് ജമാല്‍ നദവി ഇരിങ്ങല്‍, അബ്ബാസ്…

മീഡിയ കോഴ്‌സ് പൂര്‍വ വിദ്യാര്‍ഥികളുടെ സംഗമവും ആദരിക്കല്‍ പരിപാടിയും

ജിദ്ദ: ജിദ്ദ മലപ്പുറം ജില്ല കെഎംസിസിക്ക് കീഴിലുള്ള ആസ്പയറിന് കീഴില്‍ 2020-21 ല്‍ നടന്ന മീഡിയ ട്രെയിനിംഗ് കോഴ്‌സില്‍ പങ്കെടുത്ത പഠിതാക്കളുടെ സംഗമം നടന്നു. ഷറഫിയ്യയില്‍ സഫയര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ പഠിതാക്കളും ജിദ്ദ മലപ്പുറം ജില്ല കെ എംസിസി ഭാരവാഹികളും പങ്കെടുത്തു. സംഗമത്തില്‍ പങ്കെടുത്ത പൂര്‍വ പഠിതാക്കള്‍ തങ്ങളുടെ പഠനാനുഭവങ്ങളും ഒപ്പം മീഡിയ കോഴ്‌സിന് ശേഷം തങ്ങള്‍ക്കുണ്ടായ പുരോഗതിയും നേട്ടങ്ങളും പങ്കുവച്ചു. ഇത്തരത്തിലുള്ള കോഴ്‌സുകള്‍ തുടര്‍ന്ന് കൊണ്ട് പോകണമെന്ന് പഠിതാക്കള്‍ ആവശ്യപ്പെട്ടു. പരിപാടിയില്‍ പഠിതാക്കള്‍ മീഡിയ കോഴ്‌സ് നടത്തുകയും കോവിഡ് മഹാമാരിയിലും കോഴ്‌സ് നിന്ന് പോകാതെ ഭംഗിയായി പൂര്‍ത്തീകരിക്കുകയും ചെയ്ത ജില്ല കെഎംസിസിയെയും അതിന് നേതൃത്വം നല്‍കുകയും ചെയ്ത കെ എംസിസി ഭാരവാഹികളെ മൊമന്റോ നല്‍കി ആദരിക്കുകയും ചെയ്തു. ചടങ്ങില്‍ കെഎംസിസി ഭാരവാഹികളും പഠിതാക്കളും തമ്മില്‍ മുഖാമുഖം പരിപാടിയും നടന്നു. ആസ്പയറിന് കീഴില്‍ മീഡിയ ട്രെയിനിംഗ്…

5ജി യുഎഇയുടെ വിമാന ഗതാഗതത്തെ തടസ്സപ്പെടുത്തുന്നില്ലെന്ന് ടെലികോം റെഗുലേറ്റർ

എമിറേറ്റുകളിൽ ഉപയോഗിക്കുന്ന 5G വിമാന ഗതാഗതത്തെ ബാധിക്കില്ലെന്ന് യുഎഇ സിവിൽ ഏവിയേഷൻ റെഗുലേറ്റർ പറഞ്ഞു. വിമാനങ്ങളെ ബാധിക്കുന്ന നിലവിലെ പ്രശ്നം യുഎസ് വിമാനത്താവളങ്ങളുമായി മാത്രം ബന്ധപ്പെട്ടിരിക്കുന്നു എന്ന് ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി (ടിഡിആർഎ) പറഞ്ഞു. “നമ്മുടെ മേഖലയിൽ ഉപയോഗിക്കുന്നതിന് നിയുക്തമാക്കിയ ആവൃത്തികളിൽ നിന്ന് വ്യത്യസ്തമായ 5G ലേക്ക് പുതിയ സ്പെക്ട്രം ഫ്രീക്വൻസികൾ അനുവദിച്ചിട്ടുണ്ട്. കൂടാതെ, 5G നെറ്റ്‌വർക്കുകളും എയർ നാവിഗേഷൻ സിസ്റ്റങ്ങളും തമ്മിൽ യുഎഇയിൽ തടസ്സമോ ഇടപെടലോ ഇല്ല,” TDRA പ്രസ്താവനയില്‍ പറഞ്ഞു. “വർഷങ്ങളായി യുഎഇയിൽ 5G സ്റ്റേഷനുകൾ സ്ഥാപിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു. അവ ഇതുവരെ എയർ നാവിഗേഷൻ സിസ്റ്റങ്ങളുടെ സുരക്ഷയെ പ്രതികൂലമായി ബാധിച്ചിട്ടില്ല,” പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ അംഗീകരിച്ച നടപടിക്രമങ്ങൾക്ക് അനുസൃതമായ ഫ്രീക്വൻസികളുടെ സുരക്ഷയും മറ്റ് മേഖലകളിൽ ഉണ്ടാകാവുന്ന ആഘാതവും അതിന്റെ 5G പ്ലാനുകൾ കണക്കിലെടുക്കുന്നുവെന്ന് റെഗുലേറ്റർ കൂട്ടിച്ചേർത്തു.…

സൗദി അറേബ്യയിൽ എംബസി തുറക്കാൻ തയ്യാറാണെന്ന് ഇറാൻ

റിയാദ്: സൗദി അറേബ്യയിലെ തങ്ങളുടെ എംബസി വീണ്ടും തുറക്കാൻ തയ്യാറാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു. തീരുമാനം ഇപ്പോഴും സൗദിയുടെ ഭാഗത്തെയും അത് സ്വീകരിക്കുന്ന പ്രായോഗിക നടപടികളെയും ആശ്രയിച്ചിരിക്കുന്നുവെന്ന് തിങ്കളാഴ്ച മാധ്യമ പ്രവർത്തകരെ അഭിസംബോധന ചെയ്ത് ഇറാന്‍ വക്താവ് സയീദ് ഖത്തീബ്‌സാദെ പറഞ്ഞു. ജിദ്ദയിലെ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോഓപ്പറേഷൻ (ഒഐസി) യുടെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിലാണ് ഇറാൻ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഖത്തീബ്‌സാദെ കൂട്ടിച്ചേർത്തു. ഇറാഖിലെ സൗദി ഉദ്യോഗസ്ഥരുമായി ഇറാൻ നാല് തവണ അനുകൂലവും ക്രിയാത്മകവുമായ ചർച്ചകൾ നടത്തിയതായി വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുള്ളാഹിയൻ നേരത്തെ പറഞ്ഞിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാകുമെന്നാണ് വിശ്വാസമെന്നും, എംബസികളും കോൺസുലേറ്റുകളും വീണ്ടും തുറക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും അബ്ദുള്ളാഹിയൻ പറഞ്ഞു. ഒരു ഷിയ പുരോഹിതനെ സൗദി അറേബ്യ വധിച്ചതിനെ തുടർന്ന് ടെഹ്‌റാനിലെ സൗദി നയതന്ത്ര കാര്യാലയങ്ങള്‍ക്ക്…