കേരളൈറ്റ്‌ അമേരിക്കന്‍ അസോസിയേഷന്‍ യുവജന വിഭാഗം പ്രവര്‍ത്തനോദ്‌ഘാടനം ഏപ്രില്‍ അഞ്ചിന്‌

ഷിക്കാഗോ: കേരളൈറ്റ്‌ അമേരിക്കന്‍ അസോസിയേഷന്റെ യുവജന വിഭാഗം പ്രവര്‍ത്തനോദ്‌ഘ്‌ടാനം ഏപ്രില്‍ അഞ്ചാം തീയതി ശനിയാഴ്‌ച വൈകുന്നേരം 6 മണിക്ക്‌ മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ്‌ മേരീസ്‌ ക്‌നാനായ കാത്തലിക്‌ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ ഫോമാ ദേശീയ ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ ഉദ്‌ഘാടനം ചെയ്യും. യുവജനമേളയുടെ ഭാഗമായി വിവിധ കലാപരിപാടികളും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്‌. വൈവിധ്യമാര്‍ന്ന സ്റ്റേജ്‌ ഷോകള്‍ക്കു പുറമെ കേരളത്തിനിമയിലുള്ള നൃത്തങ്ങളും ഉണ്ടായിരിക്കും. ഷിക്കാഗോയിലെ എല്ലാ മലയാളി കുടുംബങ്ങളേയും ഈ യുവജനമേളയിലേക്ക്‌ അസോസിയേഷന്‍ ജീന്‍ പുത്തന്‍പുരയ്‌ക്കലും, ഡയറക്‌ടര്‍ ബിജി ഫിലിപ്പും മറ്റ്‌ ഭാരവാഹികളും ഹാര്‍ദ്ദവമായി സ്വാഗതെ ചെയ്‌തു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സച്ചിന്‍ സാജന്‍ ഉറുമ്പില്‍ (847 800 0050), അജിന്‍ ജോയി (630 401 7002), അമിത്‌ ചാണ്ടി (847 997 1367).

ബ്രോങ്ക്‌സ്‌ ദേവാലയത്തില്‍ വി. യൗസേഫ്‌ പിതാവിന്റെ തിരുനാള്‍ ആചരിച്ചു

ന്യൂയോര്‍ക്ക്‌: ബ്രോങ്ക്‌സ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയത്തില്‍, തിരുകുടുംബത്തിന്റെ സംരക്ഷകനായ വി. യൗസേഫ്‌ പിതാവിന്റെ മരണതിരുനാള്‍ മാര്‍ച്ച്‌ 23-ന്‌ ഞായറാഴ്‌ച ഭക്തിനിര്‍ഭരമായ തിരുകര്‍മ്മങ്ങളോടെ ആചരിച്ചു. രാവിലെ 10.30-ന്‌ നടന്ന ആഘോഷമായ ദിവ്യബലിയില്‍ വികാരി ഫാ. ജോസ്‌ കണ്ടത്തിക്കുടി മുഖ്യകാര്‍മിത്വം വഹിച്ചു. ഫാ. റോയിസണ്‍ മേനോലിക്കല്‍, ഫാ. സൈമണ്‍ പള്ളിപ്പറമ്പില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ദിവ്യബലിക്കുശേഷം ലദീഞ്ഞ്‌, പ്രദക്ഷിണം, നേര്‍ച്ച വിളമ്പ്‌ എന്നിവയുണ്ടായിരുന്നു. ഇടവകയിലെ എല്ലാ ജോസഫ്‌ നാമഥേയരും ചേര്‍ന്നാണ്‌ തിരുനാള്‍ ഏറ്റുകഴിച്ചത്‌. വിഭവസമൃദ്ധമായ സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു. ബെന്നി മുട്ടപ്പള്ളിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ്‌ തിരുനാളിനു വേണ്ട ക്രമീകരണങ്ങള്‍ നടത്തിയത്‌.

വോയ്സ് ഓഫ് ടെക്കീസ് (VOT) ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി അജിത്‌ ജോയിക്ക് സ്വികരണം നല്കി

തിരുവനന്തപുരം : ടെക്നോപാര്‍ക്ക് ജീവനക്കാരുടെ സംഘടനയായ വോയ്സ് ഓഫ് ടെക്കീസ് (VOT) ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി അജിത്‌ ജോയിക്ക് സ്വികരണം നല്കി . ടെക്‌നോ പാര്‍ക്കിനു മുന്‍പില്‍ നടന്ന സ്വീകരണം അനേകം ജീവനകരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി. വോയ്സ് ഓഫ് ടെക്കീസ് കണ്‍‌വീനര്‍ ആര്‍. രാജീവ് സ്വാഗതം പറഞ്ഞു. ടെക്നോപാര്‍ക്ക് ജീവനക്കാര്‍ നേരിടുന്ന താമസ സൗകര്യമില്ലായ്മ, മിനിമം വേതന ആവശ്യം, സ്ത്രീ ജീവനക്കാരുടെ സുരക്ഷ, യാത്രാ ക്ലേശം, അമിത യാത്രക്കൂലി വാങ്ങുന്ന ഓട്ടോറിക്ഷ, കമ്പനികള്‍ നേരിടുന്ന ഗുണ്ടാ വിളയാട്ടവും നോക്കുകൂലിയും തുടങ്ങി 6 ആവശ്യങ്ങളടങ്ങിയ നിവേദനം അജിത്‌ ജോയിക്ക് നല്‍കി. ഈ ആവശ്യങ്ങള്‍ ആം ആദ്മി പാര്‍ട്ടി തയ്യാറാക്കുന്ന പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്താമെന്ന് അജിത്‌ വാക്ക് നല്‍കി. അഴിമതി തുടച്ചു മാറ്റാന്‍ രാഷ്ട്ര നന്മക്ക് ഒരു വോട്ടു ചൂല്‍ അടയാളത്തില്‍ നല്കി വിജയിപ്പിക്കാന്‍ സ്ഥാനാര്‍ത്ഥി എല്ലാവരോടും…

INOC Chair criticizes Modi for attacking A.K. Antony as a Pakistani Agent

‘The attack on A.K. Antony, the Defence Minister of India as a Pakistani agent by Narendra Modi is mean-spirited and personal’ said George Abraham, Chairman, Indian National Overseas Congress (I), USA. ‘It evidently shows the frivolous conduct of a person who is running for the highest office in India. Fierce debate of politics does not justify character assassination and implicitly, Mr. Modi appears to be questioning the patriotism of the Defence Minister and that is totally unwarranted’. ‘Modi campaign seems to be at a loss whenever substantive issues are raised…

സുഖത്തിന്റെയും സാന്ത്വനത്തിന്റെയും സമാധാനത്തിന്റെയും കൈത്തിരിയായി അന്താരാഷ്ട്ര ഏകദിന ഉപവാസ പ്രാര്‍ത്ഥന

അനര്‍ത്ഥങ്ങളും ആകുലങ്ങളും അപകടങ്ങളും നിറഞ്ഞു നില്‍ക്കുന്ന ഇന്നത്തെ സാഹചര്യങ്ങളില്‍ സഭാവ്യത്യാസമില്ലാതെ അത്യുന്നതനായ ദൈവത്തിന്റെ അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി എക്യൂമെനിക്കല്‍ ശുശ്രൂഷയായ ഇന്റര്‍ ഡിനോമിനേഷനല്‍ ക്രിസ്റ്റ്യന്‍ ഫെലോഷിപ്പ്‌ ഓഫ്‌ യൂ.എസ്‌.എയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച്‌ മാസം 27-ന്‌ രാവിലെ 10 മുതല്‍ 28-ന്‌ രാവിലെ 10 വരെ വരെ അന്താരാഷ്ട്ര ഏകദിന ഉപവാസ പ്രാര്‍ത്ഥന നടത്തപ്പെടുന്നു. ആഗോള സുവിശേഷകനും സൗഖ്യദായക ശുശ്രൂഷകനുമായ ബ്രദര്‍ ഡോ. മാത്യൂസ്‌ വര്‍ഗീസ്‌, റ്റാപ്പന്‍ ഇന്റര്‍ ഡിനോമിനേഷനല്‍ ക്രൈസ്റ്റ്‌ ചര്‍ച്ചില്‍ നയിക്കുന്ന പ്രസ്‌തുത ഉപവാസ പ്രാര്‍ത്ഥന ആഗോളവ്യാപകമായി തത്സമയം സംപ്രേക്ഷണം ചെയ്യപ്പെടുന്നു. 2014 ജനുവരിയില്‍ നടത്തപ്പെട്ട പ്രഥമ അന്താരാഷ്ട്ര ഏകദിന ഉപവാസപ്രാര്‍ത്ഥനയില്‍ ഇരുപതിലധികം രാജ്യങ്ങളില്‍ നിന്നുള്ള സഹോദരങ്ങള്‍ പങ്കെടുത്ത്‌ അനുഗഹീതരായി എന്നത്‌ പ്രത്യേകം പ്രസ്‌താവ്യമാണ്‌. www.christchurchny.com/fasting_prayer_livestream എന്ന്‌ ലോഗിന്‍ ചെയ്‌ത്‌ തത്സമയ സംപ്രേക്ഷണത്തിലൂടെ ഉപവാസപ്രാര്‍ത്ഥനയില്‍ പങ്കെടുക്കാവുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോസഫ്‌ കുളങ്ങര 914 400 3628.

ഹിന്ദുക്കളുടെ അവകാശങ്ങള്‍ അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുവാന്‍ കെ.എച്ച്‌.എന്‍.എ ആഹ്വാനം ചെയ്‌തു

അടുത്തു വരുന്ന 2014 ലെ പാര്‌ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ ഹിന്ദുക്കളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന സ്ഥാനാര്‍ത്ഥികളെ കക്ഷിരാഷ്ട്രീയത്തിനതീതമായി പിന്തുണക്കണമെന്ന്‌ കേരള ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ (കെ.എച്ച്‌.എന്‍.എ) പ്രസിഡന്റ്‌ ശ്രീ തണ്ടപ്പന്‍ നായര്‍ ഒരു പ്രസ്‌താവനയിലൂടെ ഇന്ത്യയിലെ, പ്രത്യേകിച്ച്‌ കേരളത്തിലെ ഹിന്ദുക്കളോട്‌ വിനീതമായി അഭ്യര്‍ത്ഥിച്ചു. ഹിന്ദുസമൂഹത്തെ മുഴുവനായി തള്ളിപ്പറയുകയും ഹിന്ദു സന്യാസിശ്രേഷ്‌ഠന്മാരെയും സന്യാസിനികളെയും ബോധപൂര്‍വ്വം അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന നടപടികള്‍ എത്രയും പെട്ടെന്ന്‌ അവസാനിപ്പിക്കണമെന്നും ഇല്ലാത്തപക്ഷം അത്‌ വളരെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചു വരുത്തുമെന്നുള്ള മുന്നറിയിപ്പും ഇതോടൊപ്പം അറിയിച്ചു.

നായര്‍ ബനവലന്റ് അസോസിയേഷന്‍ വിഷു ആഘോഷിക്കുന്നു

ന്യൂയോര്‍ക്ക്‌: നായര്‍ ബനവലന്റ് അസോസിയേഷന്റെ ഈ വര്‍ഷത്തെ വിഷു ആഘോഷം അതിവിപുലമായി കൊണ്ടാടുവാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ഏപ്രില്‍ 13 ഞായറാഴ്ച്ച രാവിലെ 11 മണി മുതല്‍ ക്വീന്‍സ് ഹൈസ്‌കൂള്‍ ഓഫ് ടീച്ചിംഗ് (74-20 Commonwealth Blvd., Bellerose, New York 11426) സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ് ആഘോഷങ്ങള്‍. പരമ്പരാഗതരീതിയിലുള്ള വിഷുക്കണി, വിഷുക്കൈനീട്ടം, വിഷു സദ്യ എന്നിവ കൂടാതെ വിവിധങ്ങളായ കലാപരിപാടികളും ഉണ്ടായിരിക്കും. പ്രശസ്ത കവിയും സാഹിത്യകാരനുമായ ശ്രീ എ.വി. സന്തോഷ് കുമാര്‍ വിഷു സന്ദേശം നല്‍കും. എല്ലാ കുടുംബാംഗങ്ങളും സുഹൃത്തുക്കളും കൃത്യ സമയത്തു തന്നെ എത്തിച്ചേരുകയും ആഘോഷങ്ങളില്‍ പങ്കുചേര്‍ന്ന് പരിപാടികള്‍ വിജയിപ്പിക്കണമെന്ന് എന്‍.ബി.എ. പ്രസിഡന്റ് വനജ നായരും ജനറല്‍ സെക്രട്ടറി കലാ സതീഷും അഭ്യര്‍ത്ഥിച്ചു. പ്രവേശനം സൗജന്യം ആയിരിക്കും.  

മൊസൂളില്‍ നിന്നൊരു പരിശുദ്ധന്‍

His Holiness Moran Mor Ignatius Zakka I Iwas, Patriarch of Antioch and all the East and head of the Universal Syrian Orthodox Church left for his heavenly abode marking the end of an era where this saint of God left the indelible mark of love of Christ in every aspect of his life and the multifaceted role he played in entire Christendom. Patriarch Zakka  was born on 21 April, 1933 in Mosul, Iraq in the Iwas family, belonging to the ancient Aramean community mentioned in the Holy Bible. It is…

ഇര്‍വിങ് സെന്റ് ജോര്‍ജ് യൂത്ത് മൂവ്മെന്റ് മൂവി ഡേ സംഘടിപ്പിച്ചു

ഇര്‍വിങ്, ഡാലസ്: ക്രിസ്തുവിന്റെ മനുഷ്യാവതാരത്തെ പൂര്‍ണ്ണമായി ചിത്രീകരിച്ചിട്ടുള്ള ‘സണ്‍ ഓഫ് ഗോഡ്’ സിനിമ സെന്റ് ജോര്‍ജ് ഇടവകാംഗങ്ങള്‍ക്ക് ദര്‍ശന ഭാഗ്യമുണ്ടായി. സഭയുടെ വലിയ നോയമ്പ് ആചരണത്തോട് അനുബന്ധിച്ച് യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിലാണ് മൂവി ഡേ സംഘടിപ്പിച്ചത്. അമേരിക്കയില്‍ ഒരു തരംഗമായി മാറിക്കൊണ്ടിരിക്കുന്ന ‘സണ്‍ ഓഫ് ഗോഡ്’ സിനിമ ഇര്‍വിങ്ങിലുള്ള എ.എം.സി തീയേറ്ററിലാണ് പ്രദര്‍ശിപ്പിച്ചത്. ശനിയാഴ്ച വൈകിട്ട് ഇടവകാംഗള്‍ക്കായി പ്രത്യേകം പ്രദർശിപ്പിച്ച ഷോയിൽ പള്ളിയിലെ 130 ഓളം കുടുംബങ്ങള്‍ പങ്കെടുത്തു. വലിയ നോമ്പിന്റെ ഈ വേളയിൽ കുഞ്ഞുങ്ങളും, കുടുംബാംഗങ്ങളും ഒന്നിച്ചിരുന്നു യേശു ക്രിസ്തുവിന്റെ ജീവിത ചരിത്രം ആസ്പ്പദമാക്കി നിര്‍മ്മിച്ചിരിക്കുന്ന ഈ സിനിമ കാണാൻ സാധിച്ചതു ഒരു പ്രത്യേക അനുഭവമായിരുന്നെന്നു പള്ളി വികാരി റവ. ഫാ. തമ്പാൻ വര്‍ഗീസ് അഭിപ്രായപ്പെട്ടു. ഏകദേശം ഒരു ദശാബ്ദത്തിനു ശേഷമാണ് യേശു ക്രിസ്തു വിൻറെ മനുഷ്യവതാരത്തെ മുഴുവനായി ചിത്രികരിച്ചു കൊണ്ട് ഒരു ചലച്ചിത്രം വരുന്നത്.…

ഇന്ത്യ ബാലറ്റ് 2014

മണ്ഡലങ്ങളില്‍ രാഷ്ട്രീയ അട്ടിമറി; എല്‍.ഡി.എഫിന് മുന്‍തൂക്കം സ്ഥാനാര്‍ഥികളുടെ പര്യടനവുമായി തിരഞ്ഞെടുപ്പ് പ്രചാരണം രണ്ടാംഘട്ടത്തിലേക്ക് കടന്നപ്പോള്‍ ഇരുമുന്നണികളുടെയും സാധ്യതകളില്‍ വലിയ അട്ടിമറി നടന്നിരിക്കുകയാണ്. തുടക്കത്തില്‍ യു.ഡി.എഫിന് 15, എല്‍.ഡി.എഫ് അഞ്ച് എന്നിങ്ങനെ യു.ഡി.എഫിന് ഏകപക്ഷീയ ജയസാധ്യതയായിരുന്നുവെങ്കില്‍ പ്രചാരണം രണ്ടാംഘട്ടത്തിലെത്തിയപ്പോള്‍ ഇരുമുന്നണികളും ബലാബലത്തിലെത്തിയിരിക്കുകയാണ്. എല്‍.ഡി.എഫ് പല മണ്ഡലങ്ങളിലും യു.ഡി.എഫിനെ അപേക്ഷിച്ച് വ്യക്തമായ മുന്നേറ്റം നടത്തിയിരിക്കുകയാണ്. വിജയസാധ്യതയുള്ള അഞ്ചുമണ്ഡലത്തില്‍നിന്ന് എല്‍.ഡി.എഫ് ഇപ്പോള്‍ ചുരുങ്ങിയത് എട്ടു മണ്ഡലങ്ങളിലെങ്കിലും ജയിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നു. കാസര്‍കോഡ്, കോഴിക്കോട്, പാലക്കാട്, ആലത്തൂര്‍, കൊല്ലം, ആറ്റിങ്ങല്‍, തൃശൂര്‍ എന്നിവിടങ്ങളില്‍ ഇടതുമുന്നണി വ്യക്തമായ മുന്നേറ്റം നടത്തിയിരിക്കുകയാണ്. ഇടുക്കിയാണ് ഇടതുമുന്നണിക്ക് പ്രതീക്ഷയേകുന്ന മറ്റൊരു മണ്ഡലം. കണ്ണൂര്‍ ഇത്തവണ പ്രവചനാതീതമാണ്. വയനാട്, വടകര, മലപ്പുറം, പൊന്നാനി, ചാലക്കുടി, എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, മാവേലിക്കര, തിരുവനന്തപുരം മണ്ഡലങ്ങളിലാണ് യു.ഡി.എഫിന് സാധ്യത. എന്നാല്‍, യു.ഡി.എഫിന് സാധ്യതയുള്ള മണ്ഡലങ്ങളിലേറെയും കടുത്ത മല്‍സരമാണ് എല്‍.ഡി.എഫ് കാഴ്ചവക്കുന്നത് എന്നത്…