അശ്ലീലം കാണിച്ച യുവാവിന് നടുറോഡില്‍ പെണ്‍കുട്ടികളുടെ ഇടി

കോട്ടയം: അധ്യാപികയ്‌ക്കൊപ്പം പോവുകയായിരുന്ന തങ്ങളോടു മോശമായി പെരുമാറിയ യുവാവിനെ വിദ്യാര്‍ഥിനികള്‍ നടുറോഡില്‍ ഓടിച്ചിട്ടിടിച്ചു. കോട്ടയം നഗരത്തിലെ കോളേജില്‍ പഠിക്കുന്നവരുടേതാണ്, സിനിമയെ വെല്ലുന്ന മിന്നല്‍പ്രതികരണം. ഗുസ്തിക്കാരായ വിദ്യാര്‍ഥിനികള്‍ പരിശീലകയ്‌ക്കൊപ്പം നടന്നുപോവുകയായിരുന്നു. സംഭവത്തില്‍ കളക്ടറേറ്റ് ചെറുവള്ളിക്കുന്ന് ഈടാട്ടുപറമ്പില്‍ ഷിജോ ജോസഫിനെതിരെ(28) പോലീസ് കേസെടുത്തു. വ്യാഴാഴ്ച വൈകീട്ട് നാഗമ്പടത്ത് പരിശീലനത്തിനെത്തിയതായിരുന്നു ഇവര്‍. തുടര്‍ന്ന്‌ െറയില്‍വേസ്‌റ്റേഷനില്‍ പോയി തിരികെ ഓവര്‍ബ്രിഡ്ജിനു സമീപത്തെ ബസ്‌സ്‌റ്റോപ്പിലേക്കു നടന്നുവരികയായിരുന്നു. ഗുഡ്‌ഷെഡ് റോഡ് ജങ്ഷനില്‍ നിന്ന യുവാവ് ആദ്യം അശ്ലീല ആംഗ്യം കാണിച്ചു. ഉടന്‍ വിദ്യാര്‍ഥിനിയുടെ കൈപ്പത്തി യുവാവിന്റെ കരണത്തു പതിഞ്ഞു. പിന്നീട് പെണ്‍കുട്ടികളും പരിശീലകയും ഏറ്റുമാനൂര്‍ ഭാഗത്തേക്കുള്ള ബസ്‌സ്‌റ്റോപ്പിലെത്തി. യുവാവ് പിന്നാലെയെത്തി വീണ്ടും അശ്ലീലചേഷ്ട കാണിച്ചു. അടിച്ച പെണ്‍കുട്ടിയെ പിടിച്ചുതള്ളുകയുംചെയ്തു. ഇതോടെ ഇരുവിദ്യാര്‍ഥിനികളും ചേര്‍ന്ന് യുവാവിനെ ഓടിച്ചിട്ടിടിച്ചു.

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് മോഡി സര്‍ക്കാറിന്‍െറ കടിഞ്ഞാണ്‍

ന്യൂദല്‍ഹി: ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് മോഡി സര്‍ക്കാറിന്‍െറ കടിഞ്ഞാണ്‍. പദ്ധതി പിന്നാക്ക ബ്ലോക്കുകളില്‍ മാത്രമായി പരിമിതപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. 6,603 ബ്ലോക്കുകളില്‍ നിന്ന് പദ്ധതി 2,500 എണ്ണത്തിലേക്ക് ചുരുങ്ങും. കേരളത്തിലെ 152 ബ്ളോക്കുകളില്‍ 22 എണ്ണമാണ് പിന്നാക്കമുള്ളത്. തിരുവനന്തപുരം, നെയ്യാറ്റിന്‍കര, ചിറയിന്‍കീഴ്, നെടുമങ്ങാട്, കൊട്ടാരക്കര, കുന്നത്തൂര്‍, കുന്നത്തുനാട്, മൂവാറ്റുപുഴ, ഉടുമ്പഞ്ചോല, ദേവികുളം, പീരുമേട്, തൊടുപുഴ, കുട്ടനാട്, കാര്‍ത്തികപ്പള്ളി, മാവേലിക്കര, തിരുവല്ല, കോതമംഗലം, കരുനാഗപ്പള്ളി, കാഞ്ഞിരപ്പള്ളി, വൈക്കം, പത്തനാപുരം, റാന്നി, കോട്ടയം, കണയന്നൂര്‍, അടൂര്‍, കോഴഞ്ചേരി, അമ്പലപ്പുഴ, ചേര്‍ത്തല, ചെങ്ങന്നൂര്‍, മീനച്ചില്‍, ആലുവ, മല്ലപ്പള്ളി, ചാവക്കാട്, ചങ്ങനാശ്ശേരി, കൊല്ലം, മുകുന്ദപുരം, കൊടുങ്ങല്ലൂര്‍, തൃശൂര്‍, പറവൂര്‍, കൊച്ചി, ചിറ്റൂര്‍, ആലത്തൂര്‍, മണ്ണാര്‍ക്കാട്, പാലക്കാട്, ഒറ്റപ്പാലം, മാനന്തവാടി, സുല്‍ത്താന്‍ബത്തേരി, വൈത്തിരി, നിലമ്പൂര്‍, ഏറനാട്, പെരിന്തല്‍മണ്ണ, തിരൂര്‍, തിരൂരങ്ങാടി, പൊന്നാനി, വടകര, കൊയിലാണ്ടി, കോഴിക്കോട്, തലപ്പിള്ളി, കാസര്‍കോട്, കാഞ്ഞങ്ങാട്, തളിപ്പറമ്പ്, തലശ്ശേരി, കണ്ണൂര്‍…

കെ.എസ്.ആര്‍.ടി.സിക്ക് 240 കോടി നല്‍കും

തിരുവനന്തപുരം: പെന്‍ഷന്‍ നല്‍കാനാവാതെ പ്രതിസന്ധിയിലായ കെ.എസ്.ആര്‍.ടി.സിക്ക് ധനവകുപ്പ് 240 കോടിരൂപ നല്‍കാന്‍ ധാരണയായി. ഇതിനായി വികസനത്തിനും നവീകരണത്തിനുമുള്ള പദ്ധതി കെ.എസ്.ആര്‍.ടി.സി ധനവകുപ്പിന് സമര്‍പ്പിക്കണം. ടിക്കറ്റിന്‍മേല്‍ സെസ് ചുമത്താനും അതില്‍നിന്ന് യാത്രക്കാരുടെ സുരക്ഷിതത്വത്തിനായി ഗ്രൂപ്പ് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താനും ധനവകുപ്പ് അംഗീകാരം നല്‍കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരായ കെ.എം.മാണിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ഈ തീരുമാനമുണ്ടായത്. മുന്നുമാസത്തെ പെന്‍ഷന്‍ മുടങ്ങിയെങ്കിലും വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള നടപടികളെടുക്കാതെ കെ.എസ്.ആര്‍.ടി.സിക്ക് പണം നല്‍കില്ലെന്നായിരുന്നു ധനവകുപ്പിന്റെ നിലപാട്. ഇത് വിവാദമായതോടെയാണ് മുഖ്യമന്ത്രി ഇടപെട്ടത്. പെന്‍ഷന്‍ഫണ്ടിലേക്ക് 240 കോടി രൂപ നല്‍കാമെന്ന് സര്‍ക്കാര്‍ നേരത്തേ സമ്മതിച്ചിരുന്നു. ഇതില്‍നിന്ന് പിന്നാക്കം പോകാനാവില്ലെന്ന കര്‍ശനനിലപാടിലായിരുന്നു മന്ത്രി തിരുവഞ്ചൂര്‍. ഇതെത്തുടര്‍ന്നാണ് കെ.എസ്.ആര്‍.ടി.സിക്ക് അനുകൂലമായ തീരുമാനമുണ്ടായത്

രണ്ടു ദിവസത്തിനിടെ പെയ്തത് കനത്ത മഴ

തിരുവനന്തപുരം: കേരളത്തില്‍ കഴിഞ്ഞദിവസങ്ങളില്‍ ലഭിച്ചത് കനത്ത മഴ. ആഗസ്റ്റ് ആറ് വരെയുള്ള സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍െറ കണക്ക് പ്രകാരം ലഭിക്കേണ്ട മഴയില്‍ മൂന്ന് ശതമാനത്തിന്‍െറ കുറവേ വന്നിട്ടുള്ളൂ. ഇപ്പോഴും ശക്തമായ മഴ തുടരുന്നതിനാല്‍ മഴയില്‍ കുറവുണ്ടാകാനിടയില്ല. ജൂണില്‍ മഴയില്‍ വന്‍ കുറവാണുണ്ടായത്. എന്നാല്‍, ജൂലൈയിലും ആഗസ്റ്റ് ഇതുവരെയും നല്ല മഴ കിട്ടി. ജൂണിലെ കുറവ് കൂടി മറികടക്കുന്ന വിധമാണ് പല ജില്ലയിലും മഴ പെയ്തത്. എന്നാല്‍ തിരുവനന്തപുരം, കൊല്ലം, കാസര്‍കോട് ജില്ലകളില്‍ ശരാശരി മഴ ലഭിച്ചില്ല. തിരുവനന്തപുരത്ത് ലഭിക്കേണ്ട മഴയില്‍ 40 ശതമാനവും കാസര്‍കോട്ട് 22 ശതമാനവും കൊല്ലത്തും ആലപ്പുഴയിലും 20 ശതമാനവും തൃശൂരില്‍ 19 ശതമാനവും കുറവുണ്ട്. ജൂണ്‍ ഒന്നു മുതല്‍ ആഗസ്റ്റ് ആറ് വരെയുള്ള കണക്ക് പ്രകാരം 1476.7 മില്ലി മീറ്റര്‍ മഴയാണ് കേരളത്തില്‍ പെയ്യേണ്ടത്. ഇതേസമയം 1437.1 മില്ലി മീറ്റര്‍ മഴ…

മന്ത്രി പി.കെ. അബ്ദുറബ്ബിന്‍െറ രണ്ട് അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറിമാര്‍ രാജിവെച്ചു

തിരുവനന്തപുരം: മന്ത്രി പി.കെ. അബ്ദുറബ്ബിന്‍െറ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറിമാരായ മുഹമ്മദ് അന്‍സാരി, സജീദ്ഖാന്‍ പനവേലില്‍ എന്നിവര്‍ രാജിവെച്ചു. ഹയര്‍സെക്കന്‍ഡറി സ്കൂളുകളും ബാച്ചുകളും അനുവദിച്ചതുമായി ബന്ധപ്പെട്ട് അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നതിനിടെയാണ് ഇവരുടെ രാജി. മന്ത്രിയുടെ ഓഫിസില്‍ ഹയര്‍സെക്കന്‍ഡറിയുമായി ബന്ധപ്പെട്ട ഫയലുകള്‍ കൈകാര്യം ചെയ്തിരുന്നയാളാണ് അന്‍സാരി. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് മന്ത്രി ഓഫിസിന്‍െറ വിശദീകരണം. മന്ത്രിയുടെ ഓഫിസ് പി.ആര്‍.ഒയാണ് സജീദ്ഖാന്‍. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് സജീദ്ഖാന്‍ പറഞ്ഞു. മൂന്ന് മാസം മുമ്പ് സര്‍ക്കാര്‍ സര്‍വീസില്‍ അണ്ടര്‍ സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിച്ചപ്പോള്‍ ഒഴിയാന്‍ അന്‍സാരി താല്‍പര്യം പ്രകടിപ്പിച്ചിരുന്നെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഇരുവരുടെയും രാജി പൊതുഭരണ വകുപ്പിന് കൈമാറിയതിന് പിന്നാലെ അന്‍സാരിയെ സ്റ്റോര്‍ പര്‍ച്ചേഴ്സ് വകുപ്പില്‍ അണ്ടര്‍ സെക്രട്ടറിയായി നിയമിച്ചിട്ടുണ്ട്.

പ്ലസ് ടു: 104 ബാച്ചുകള്‍ തിരുകിക്കയറ്റിയെന്ന് എം.ഇ.എസ്

കോഴിക്കോട്: ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ് ശിപാര്‍ശ ചെയ്യാത്ത 104 ബാച്ചുകള്‍ പട്ടികയില്‍ തിരുകിക്കയറ്റിയെന്ന് എം.ഇ.എസ് സംസ്ഥാന പ്രസിഡന്‍റ് ഡോ. പി.എ. ഫസല്‍ ഗഫൂര്‍ ആരോപിച്ചു. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് സ്കൂളുകളും ബാച്ചുകളും അനുവദിച്ചത്. ഈ സ്കൂളുകളില്‍ ഒരുവിധ പരിശോധനയും അധികൃതര്‍ നടത്തിയിട്ടില്ല. ക്രമക്കേടിനു പിന്നിലുള്ള താല്‍പര്യം എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. ഇക്കാര്യത്തില്‍ മുന്‍നിലപാടില്‍ മാറ്റമില്ലന്നും എല്ലാ തെളിവുകളും കോടതിയില്‍ പറയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രമക്കേടിന് തെളിവില്ലന്നാണ് മുഖ്യമന്ത്രി ആവര്‍ത്തിച്ചു പറയുന്നത്. കോഴ ചോദിച്ചവരെ പുറത്തുകൊണ്ടുവരാന്‍ പ്രയാസമാണ്. ബാച്ചുകള്‍ അനുവദിച്ചതില്‍ ക്രമക്കേട് ഉണ്ടോ എന്നാണ് മുഖ്യമന്ത്രി പരിശോധിക്കേണ്ടത്. 700 ബാച്ചുകള്‍ അനുവദിച്ചതില്‍ 104 എണ്ണം എങ്ങനെ ഉള്‍പ്പെട്ടു. ക്രമക്കേടിനു പിന്നില്‍ സ്വജനപക്ഷപാതവും സാമ്പത്തിക താല്‍പര്യവുമെല്ലാം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ഡയറക്ടറേറ്റ് ശിപാര്‍ശ ചെയ്യാത്ത ബാച്ചുകളില്‍ ഏറ്റവും കൂടുതല്‍ (23) എറണാകുളം ജില്ലയിലാണ്. കാസര്‍കോട് 11, കോഴിക്കോട് ഒമ്പത്, കണ്ണൂര്‍ എട്ട്, തിരുവനന്തപുരം,…

മറയൂര്‍ ചന്ദനലേലത്തില്‍ റെക്കോഡ് വില

ഇടുക്കി: മറയൂര്‍ ചന്ദനലേലത്തില്‍ റെക്കോഡ് വില. ക്ലാസ് അഞ്ച് ഇനത്തില്‍പ്പെട്ട ഗാദ്ബാഡ്ല ചന്ദനത്തിന് കിലോക്ക് 10,500 രൂപയാണ് ലഭിച്ചത്. ഫെബ്രുവരി അഞ്ചിന് നടന്ന ലേലത്തില്‍ 6,800 രൂപ ലഭിച്ച ചന്ദനത്തിനാണ് ഇക്കുറി റെക്കോഡ് വില കിട്ടിയത്. ലേലത്തിന് വെച്ച 60 ടണ്‍ ചന്ദനത്തില്‍ 35.4 ടണ്‍ വിറ്റഴിഞ്ഞു. ലേലത്തില്‍നിന്ന് സര്‍ക്കാറിന് വിലയായി 19 കോടി 33 ലക്ഷം രൂപയും 23 ശതമാനം നികുതിയിനത്തില്‍ 4,44,59,000 രൂപയും ഉള്‍പ്പെടെ 23.5 കോടിയിലധികം രൂപ ലഭിക്കും. പ്രമുഖ കമ്പനികളും ഒൗഷധനിര്‍മാണ ശാലകളും ക്ഷേത്രങ്ങളും ഉള്‍പ്പെടെ 26 സ്ഥാപനങ്ങളാണ് കേരളത്തില്‍ നിയമപരമായി ചന്ദനം ലഭിക്കുന്ന ഏക ലേലത്തില്‍ പങ്കെടുത്തത്. പതിവുപോലെ ഇത്തവണയും കര്‍ണാടക സോപ്സാണ് ഏറ്റവും കൂടുതല്‍ ചന്ദനം ലേലത്തില്‍ പിടിച്ചത്- 9.9 ടണ്‍. 8.5 ടണ്‍ ചന്ദനം ലേലത്തില്‍ പിടിച്ച സേലം റൂറല്‍ ആര്‍ട്ടിസാന്‍സ് ആന്‍ഡ് ക്രാഫ്റ്റ് സെന്‍ററാണ് രണ്ടാം…

പ്രിയന്‍ ഒഴിയുന്നതില്‍ വിവാദമില്ലന്ന് മന്ത്രി

തിരുവനന്തപുരം: കാലാവധിതീര്‍ന്ന പ്രിയദര്‍ശന്‍െറ നേതൃത്വത്തിലുള്ള ചലച്ചിത്ര അക്കാദമി ഭരണസമിതി ഒഴിഞ്ഞുപോകുന്നത് വിവാദമാക്കേണ്ടതില്ലന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് പ്രിയദര്‍ശന്‍െറ കാലാവധി ജൂലൈ 13ന് അവസാനിച്ചു. അക്കാദമിയുടെ പ്രവര്‍ത്തനത്തില്‍ അദ്ദേഹം പരാതി പറഞ്ഞിട്ടില്ല. രണ്ടുദിവസം മുമ്പ് പ്രിയദര്‍ശന്‍ തന്നെ വന്നുകണ്ട് സംസാരിച്ചിരുന്നു. അക്കാദമി ഭരണസമിതി മൂന്ന് വര്‍ഷത്തേക്കാണ്. 2011 ജൂലൈ 14നാണ് പ്രിയദര്‍ശന്‍ നിയമിതനായത്. അദ്ദേഹം തന്ന ഒരു ശിപാര്‍ശയും കെട്ടിക്കിടപ്പില്ല. ജോലി സംബന്ധമായ തിരക്കുകള്‍ കാരണം ഒരു ടേം കൂടി തുടരാനാവാത്ത സ്ഥിതിയുണ്ടെന്ന് പ്രിയദര്‍ശന്‍ അറിയിച്ചിട്ടുണ്ട്. ജൂലൈ 13ന് കാലാവധി അവസാനിച്ചയാള്‍ പിന്നീട് രാജിക്കത്ത് നല്‍കുന്നതെന്തിന് എന്ന ചോദ്യത്തില്‍നിന്ന് മന്ത്രി ഒഴിഞ്ഞുമാറി. പ്രിയദര്‍ശനോട് തുടരാന്‍ ആവശ്യപ്പെട്ടിരുന്നോ എന്ന ചോദ്യത്തിന് രേഖാമൂലം അങ്ങനെ ആവശ്യപ്പെട്ടിട്ടില്ല എന്നായിരുന്നു മന്ത്രിയുടെ മറുപടി. എന്നാല്‍, വാക്കാല്‍ സംസാരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. അവിടത്തെ വിഷയങ്ങളില്‍ സര്‍ക്കാര്‍ പക്ഷംചേരുകയോ അഭിലഷണീയമല്ലാത്ത തിടുക്കം…

തമിഴ്നാട് കോണ്‍ഗ്രസ് നേതാവിന്‍െറ കാറില്‍നിന്ന് ഒരു കോടി രൂപ പിടികൂടി

കോയമ്പത്തൂര്‍: തമിഴ്നാട് സംസ്ഥാന കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് ആര്‍. രാധാകൃഷ്ണന്‍ സഞ്ചരിച്ച കാറില്‍നിന്ന് മതിയായ രേഖകളില്ലാതെ സൂക്ഷിച്ചിരുന്ന ഒരു കോടി രൂപ പിടികൂടി. ബുധനാഴ്ച രാത്രി നഗരത്തിലെ സായിബാബ കോളനിക്ക് സമീപം മേട്ടുപാളയം റോഡില്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് പണം കണ്ടത്തെിയത്. താനും സുഹൃത്തും ചേര്‍ന്ന് റിയല്‍ എസ്റ്റേറ്റ് കമ്പനി നടത്തിയിരുന്നതായും ഇപ്പോള്‍ വേര്‍പിരിഞ്ഞതായും വരവുചെലവ് കണക്ക് പരിശോധിച്ചതിനുശേഷം തനിക്ക് ലഭിക്കാനുള്ള ഒരു കോടി രൂപ വാങ്ങി കൗണ്ടംപാളയത്തു നിന്ന് വീട്ടിലേക്ക് പോവുകയായിരുന്നുവെന്നുമാണ് രാധാകൃഷ്ണന്‍ പൊലീസിനെ അറിയിച്ചത്. രേഖകള്‍ സമര്‍പ്പിക്കാന്‍ സമയമനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേസ് പൊലീസ് ആദായനികുതി വകുപ്പിന് കൈമാറി. രാധാകൃഷ്ണന്‍െറ കൈവശം മൂന്നുകോടി രൂപയുണ്ടായിരുന്നതായാണ് പൊലീസിന് ലഭിച്ച രഹസ്യ സന്ദേശം. പരസ്പര വിരുദ്ധമായ മൊഴികളാണ് രാധാകൃഷ്ണന്‍െറ ഭാഗത്തുനിന്നുണ്ടായത്.

അല്‍ഐനില്‍ മൂന്ന് മലയാളികള്‍ അപകടത്തില്‍ മരിച്ചു

യു.എ.ഇ: സുഹാനില്‍ ഉണ്ടായ അപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. മലപ്പുറം അരീക്കോട് സ്വദേശി അസ്ലം വലിയപീടിക്കല്‍ (25), കുറ്റിപ്പുറം ചെമ്പിക്കല്‍ സ്വദേശി ശരീഫ്, തിരൂര്‍ സ്വദേശി നസീമുദ്ദീന്‍ എന്ന കുഞ്ഞൂട്ടി എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ട് മൂന്ന് പേരും തല്‍ക്ഷണം മരിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ അല്‍ഐന്‍ ജിമി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പെരുന്നാള്‍ അവധിക്കായി പത്ത് ദിവസം മുമ്പ് നാട്ടില്‍ പോയ സുഹൃത്ത് അസ്ലമിനെ ഷാര്‍ജ വിമാനത്താവളത്തില്‍ നിന്ന് കൂട്ടിക്കൊണ്ടുവരുന്നതിനിടെയാണ് അപകടമുണ്ടായത്. മൂന്ന് പേരും അബൂദബി- അല്‍ഐന്‍ റോഡില്‍ അബൂ സംഹ എന്ന സ്ഥലത്ത് വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരാണ്. അബൂ സംഹയിലെ അഡ്നോക് പെട്രോള്‍ പമ്പിലെ ജീവനക്കാരനാണ് അസ്ലം. അറബി വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ് ശരീഫ്. നസീമുദ്ദീന്‍ കഫറ്റീരിയ ജീവനക്കാരനാണ്.