വാര്‍ത്താലോകം കത്തിനില്‍ക്കുന്ന ബള്‍ബ്‌ പോലെ: എം.ജി രാധാകൃഷ്‌ണന്‍

ന്യൂയോര്‍ക്ക്‌: ഇന്നത്തേതു പോലെ മാധ്യമങ്ങള്‍ മനുഷ്യരെ സ്വാധീനിക്കുന്ന മറ്റൊരു കാലവും ഉണ്ടായിട്ടില്ല. മുമ്പ്‌ വാര്‍ത്തകള്‍ വല്ലപ്പോഴുമൊക്കെ കത്തുന്ന ബള്‍ബ്‌ പോലെ യായിരുന്നു. ഇപ്പോഴത്‌ 24 മണിക്കൂറും കത്തിനില്‍ക്കുന്ന ബള്‍ബായി. ലോകം തന്നെ മാധ്യമം നിറഞ്ഞതായി. നാം അറിയാതെ തന്നെ മാധ്യമങ്ങള്‍ നമ്മെ സ്വാധീനിക്കുന്നു എന്നതാണ്‌ സത്യം; ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ മാധ്യമ പുരസ്‌കാര ജേതാവ്‌ എം.ജി രാധാകൃഷ്‌ണന്‍ (ഏഷ്യാനെറ്റ്‌ എഡിറ്റര്‍) പറഞ്ഞു. മുമ്പ്‌ ഒരു വിവരം അറിയാന്‍ ലൈബ്രറിയില്‍ പോവുകയും പുസ്‌തകം വായിക്കുകയുമൊ ക്കെ വേണം. ഇന്ന്‌ ഗൂഗിളില്‍ ഒന്നു പരതിയാല്‍ കിട്ടാത്ത വിവരമില്ല. വിജ്‌ഞാനം വിരല്‍ ത്തുമ്പില്‍ നല്‍കുന്ന അത്‌ഭുതലോകം. അതെല്ലാം നമ്മെ മാറ്റിക്കൊണ്ടിരിക്കുന്നത്‌ നാം അറിയുന്നില്ല. ഭൂമി കറങ്ങുന്നത്‌ നാം അറിയാത്തതിനോട്‌ ഇതിനെ ഉപമിക്കാം. ഇങ്ങനെയൊക്കെ ആണെങ്കിലും മാധ്യമങ്ങള്‍ എത്രമാത്രം വിശ്വസിക്കപ്പെടുന്നു? ബഹു മാനിക്കപ്പെടുന്നു? സത്യത്തില്‍ മാധ്യമങ്ങളെ വിമര്‍ശിക്കാന്‍ ആളുകള്‍ ക്യൂ നില്‍ക്കുന്നു എന്നതാണ്‌ വസ്‌തുത.…

ജസ്റ്റിസ് ഫോര്‍ ഓള്‍ (ജെ.എഫ്.എ.‌)നീതി നിഷേധിക്കപ്പെട്ടവരുടെ അത്താണി

ജസ്റ്റിസ് ഫോര്‍ ഓള്‍ (ജെ.എഫ്.എ.)എന്ന പ്രസ്ഥാനത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ പലരും പല അവസരത്തിലും ചോദ്യം ചെയ്തിട്ടുണ്ട്. അതിനാലാണ് ഇങ്ങനെ ഒരു ലേഖനം എഴുതാം എന്ന് കരുതിയത്‌. ഇന്ത്യാക്കാരുടെ അമേരിക്കന്‍ കുടിയേറ്റത്തിനു പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട്. ആദ്യകാല കുടിയേറ്റക്കാരില്‍ പലരും ആരോഗ്യ സുരക്ഷാ മേഖലയുമായും, ഉപരിപഠനം, ഗവേഷണം തുടങ്ങിയ കാര്യങ്ങളുമായും, ചിലര്‍ ബന്ധുക്കളുടെ ശുപാര്‍ശയില്‍ കൂടിയും വന്നവരുമാണ്. മാനുഷിക മൂല്യങ്ങള്‍ക്കും കുടുംബ ബന്ധത്തിനും, സര്‍വോപരി സത്യസന്ധതക്കും മുന്‍തൂക്കം കൊടുത്തിരുന്ന ആളുകളായാണ് അവരില്‍ പലരും അറിയപ്പെട്ടിരുന്നത്. ഭാഷയും സംസ്കാരവും, തങ്ങളുടെ ജീവിതത്തില്‍ കൂടെ സമൂഹത്തിന് കാട്ടിക്കൊടുത്ത ഇവരില്‍ പലരും ഇന്ന് ജീവിച്ചിരിക്കുന്നില്ല, ഉള്ളവരോ തങ്ങളുടെ ജീവിത സായാഹ്നത്തില്‍കൂടെ കടന്നു പോകുന്നവരും. പുതിയ തലമുറ നേരിടുന്ന പ്രശ്നങ്ങള്‍ പഴയതുമായി കൂട്ടികുഴയ്ക്കുമ്പോഴാണ്, പഴമക്കാര്‍ക്ക് പുതുമക്കാരുടെ പ്രശ്നങ്ങളോ, പുതുമക്കാര്‍ക്ക് പഴമക്കാരുടെ പ്രശ്നങ്ങളോ മനസ്സിലാകാതെ പോകുന്നത്. പ്രശ്നങ്ങളെ അവയുടെ യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെ, ഭാവിയില്‍ അതുണ്ടാക്കുന്ന ഭവിഷ്യത്തുകള്‍ ചിന്തിക്കാതെ…

ഉമ്മന്‍ ചാണ്ടി പറഞ്ഞിട്ടാണ് താന്‍ മാണിയെ കണ്ടതെന്ന് ബിജു രമേശ്

ദുബായ്: ധനകാര്യമന്ത്രി കെഎം മാണിക്കെതിരെ ആരോപണം ഉന്നയിച്ച ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്‍റ് ബിജു രമേശ് പുതിയ വെളിപ്പെടുത്തലുമായി രംഗത്ത്. കെഎം മാണിയെ കണ്ടത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞിട്ടാണെന്നാണ് ബിജു ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. മുഖ്യമന്ത്രിയെ താന്‍ അസോസിയേഷന്‍ അംഗങ്ങള്‍ക്കൊപ്പം സെക്രട്ടേറിയറ്റിലെ ഓഫീസില്‍ എത്തിയാണ് കണ്ടതെന്നും ബിജു രമേശ് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫിസിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ഇതിനു തെളിവാണെന്നും ബിജു രമേശ് പറഞ്ഞു. കെ എം മാണി പണം വാങ്ങിയതായി തന്നോട് ആരും പറഞ്ഞിട്ടില്ലെന്നും അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് എവിടെവച്ച് ആര്‍ക്കൊപ്പം കണ്ടുവെന്ന് ബിജു രമേശ് വ്യക്തമാക്കണമെന്നും ഉമ്മന്‍ ചാണ്ടി രാവിലെ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് ബിജു രമേശ് രംഗത്തെത്തിയത്. മുഖ്യമന്ത്രിയെ കണ്ട തീയതിയും സമയവും കൃത്യമായി ഓര്‍ക്കുന്നില്ല. എന്നാല്‍ തെളിവ് കൈയ്യിലുണ്ട്. അത് ഇപ്പോള്‍ പുറത്തുവിടാനാവില്ല. അവ പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍…

കലാവേദി കലോത്സവം ചരിത്രം കുറിച്ചു

ന്യൂയോര്‍ക്ക്‌: അമേരിക്കന്‍ മലയാളികളുടെ സാംസ്‌കാരിക ചരിത്രത്തില്‍ ഒരു നാഴികക്കല്ലായി കലാവേദി കലോത്സവം ന്യൂയോര്‍ക്കില്‍ അരങ്ങേറി. ന്യൂയോര്‍ക്കിലെ ഫ്‌ളോറല്‍ പാര്‍ക്കിലുള്ള ഇര്‍വിന്‍ ആള്‍ട്‌മാന്‍ ഓഡിറ്റോറിയത്തില്‍ തിങ്ങിനിറഞ്ഞ സഹൃദയസഞ്ചയത്തെ സാക്ഷിയാക്കി കേരളത്തില്‍ നിന്നും അതിഥിയായെത്തിയ മലയാള സര്‍വകലാശാല വൈസ്‌ ചാന്‍സലര്‍ കെ. ജയകുമാര്‍ പരിപാടികള്‍ ഉദ്‌ഘാടനം ചെയ്‌തു. യുവതലമുറയിലെ ഏറ്റവും മികച്ച പ്രതിഭാശാലികളെ കോര്‍ത്തിണക്കി അവതരിപ്പിച്ച കലോത്സവം ഏതൊരു പ്രൊഫഷണല്‍ കലാപരിപാടിയോടും കിടപിടിക്കുന്നതായിരുന്നു. ഇവിടെയുമുണ്ട്‌ താരങ്ങള്‍ എന്ന്‌ തെളിയിക്കുവാന്‍ പോന്നതായിരുന്നു കലാപ്രകടനങ്ങളുടെ മികവ്‌. ബോളിവുഡ്‌ നൃത്തസംഘമായ `ആത്മ’യുടെ കണ്ണഞ്ചിപ്പിക്കുന്ന വര്‍ണ്ണവിസ്‌മയങ്ങളും, ചാരുതയാര്‍ന്ന ചടുല താളങ്ങളും വിസ്‌മയലോകം തന്നെ സൃഷ്‌ടിച്ചു. എട്ടുവയസുകാരി ജിയാ വിന്‍സെന്റ്‌ ആയിരുന്നു കലാവേദി ലൈംലൈറ്റിലെ പ്രത്യേക താരം. പ്രശസ്‌തമായ `രാജഹംസമേ..’ എന്നാരംഭിക്കുന്ന ചലച്ചിത്രഗാനം, ശ്രുതിലയഭാവതാളഭംഗിയോടെ ‘കൊച്ചു ജിയാ’യുടെ മധുര ശബ്‌ദത്തില്‍ പാടിത്തീരുംമുമ്പേ പ്രേക്ഷകരൊന്നടങ്കം എഴുന്നേറ്റ്‌ നിന്ന്‌ ആരവത്തോടെ കൈയ്യടിച്ച്‌ പ്രോത്സാഹിപ്പിച്ചു. കുറ്റമറ്റതും സുതാര്യവുമായ മാനദണ്‌ഡങ്ങളിലൂടെ ഒക്‌ടോബര്‍ 11-ന്‌…

ഹൂസ്റ്റണ്‍ ട്രിനിറ്റിയില്‍ ബ്ലഡ് ഡ്രൈവ് നവംബര്‍ 15-ന്

ഹൂസ്റ്റണ്‍ : ഇടവക രൂപീകരണത്തിന്റെ നാല്‍പതാം വര്‍ഷം ആഘോഷിക്കുന്ന ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവക നിരവധി പരിപാടികളും, ജീവകാരുണ്യ പദ്ധതികളും ആവിഷ്‌ക്കരിച്ചു നടപ്പിലാക്കി വരുന്നതിന്റെ ഭാഗമായി ഇടവക ഗായകസംഘം നവംബര്‍ 15-ന് ബ്ലഡ് ഡ്രൈവ് നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി വരുന്നു. രക്തദാനത്തിലൂടെ കാന്‍സര്‍ രോഗികളെ സഹായിയ്ക്കുവാനായി ക്രമീകരിയ്ക്കുന്ന ഈ ബ്ലഡ് ഡ്രൈവില്‍ നിന്നും ശേഖരിയ്ക്കുന്ന രക്തം എം.ഡി. ആന്‍ഡേഴ്‌സന്‍ കാന്‍സര്‍ സെന്ററിലെ കാന്‍സര്‍ രോഗികള്‍ക്കുവേണ്ടി കൈമാറുന്നതാണ്. നവംബര്‍ 15 ശനിയാഴ്ച രാവിലെ 9 മുതല്‍ 2 വരെ ട്രിനിറ്റി മാര്‍ത്തോമ്മാ ദേവാലയത്തില്‍ (5810 Almeda Genova Rd., Houston 77048) വച്ച് നടത്തപ്പെടുന്ന ഈ മഹത്തായ രക്തദാന പരിപാടിയിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക: റവ.കൊച്ചുകോശി ഏബ്രഹാം 713-408-7374, ഏബ്രഹാം ജോര്‍ജ് (കൊച്ചുമോന്‍) 832-401-3897, ആലീസ് ഷാജി മോന്‍ 713-628-1013.

ചിക്കാഗോ മാര്‍ത്തോമ്മാ ദേവാലയത്തില്‍ ഹരിതവത്ക്കരണത്തിനു തുടക്കമായി

ചിക്കാഗോ: നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ്മാ ഭദ്രാസനത്തിന്റെ ഹരിതവത്കരണം പദ്ധതിക്ക് ചിക്കാഗോ മാര്‍ത്തോമ്മാ ദേവാലയത്തില്‍ ഹരിതാഭമായ തുടക്കം. ഭദ്രാസനാധിപന്‍ അഭി.ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്‌കോപ്പ ദേവാലയ വളപ്പില്‍ മരം നട്ടു കൊണ്ട് പരിപാടിയ്ക്ക് ആരംഭം കുറിച്ചു. ഹരിതം മനോഹരം എന്ന സന്ദേശം ജനമനസുകളില്‍ എത്തിക്കുവാനും പ്രകൃതിയുടെയും പരിസ്ഥിതിയുടെയും സംരക്ഷത്തിന്റെ അനിവാര്യതയെക്കുറിച്ച് സഭാ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനുമായി ഭദ്രാസനം ഒരുക്കിയിരിക്കുന്ന ഈ പദ്ധതിക്ക് ശൈത്യം ആരംഭം കുറിച്ചിരിക്കുന്ന ചിക്കാഗോയില്‍ ഇടവക ജനങ്ങള്‍ ആവേശപൂര്‍വ്വം പങ്കെടുക്കുകയുണ്ടായി. ചിക്കാഗോ മാര്‍ത്തോമ്മാ ഇടവക വികാരി റവ.ദാനിയേല്‍ തോമസ്, അസി.വികാരി റവ.സോനു വര്‍ഗീസ്, യുവജനസഖ്യം ഭദ്രാസന വൈ.പ്രസിഡന്റ് റവ.ഷാജി തോമസ്, മിഡ്-വെസ്റ്റ് റീജിയന്‍ യൂത്ത് ചാപ്ലൈയന്‍ റവ.ജോര്‍ജ് ചെറിയാന്‍, ഇടവക സെക്രട്ടറി മോനിഷ് ജോണ്‍, അസംബ്ലി അംഗങ്ങളായ മാത്യൂസ് എബ്രഹാം(റോയ്), ഷാനി എബ്രഹാം, മിഡ്-വെസ്റ്റ് റിജീയന്‍ യുവജനസഖ്യം വൈ.പ്രസിഡന്റ് ലീബോയ് തോപ്പില്‍, സെക്രട്ടറി ബെന്നി…

സെന്റ്‌ ആന്റണീസ്‌ കൂടാരയോഗത്തിന്‌ പുതിയ ഭാരവാഹികള്‍

ഷിക്കാഗോ: മോര്‍ട്ടന്‍ഗ്രോവ്‌ സെന്റ്‌ മേരീസ്‌ ക്‌നാനായ ദേവലയത്തിന്റെ കീഴില്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്ന സെന്റ്‌ ആന്റണീസ്‌ കൂടാരയോഗത്തിന്റെ അടുത്ത രണ്ടുവര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. നവംബര്‍ ഒമ്പതാം തീയതി വൈകിട്ട്‌ സിബു കുളങ്ങരയുടെ ഭവനത്തില്‍ ചേര്‍ന്ന കൂടാരയോഗ കൂട്ടായ്‌മയില്‍ വെച്ചാണ്‌ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്‌. കൂടാരയോഗത്തിലെ മുപ്പതോളം കുടുംബങ്ങള്‍ കുടുംബസമേതം പങ്കെടുത്ത കൂട്ടായ്‌മയിലെ കൂടാരയോഗപ്രാര്‍ത്ഥനകള്‍ക്ക്‌ അസി. വികാരി ഫാ. സുനി പടിഞ്ഞാറേക്കര, സി. സേവ്യര്‍ എന്നിവര്‍ നേതൃത്വം നല്‍കി. കുട്ടികള്‍ക്കുവേണ്ടി നടത്തിയ പ്രത്യേക പ്രാര്‍ത്ഥനകള്‍ക്ക്‌ സി. ജസീന നേതൃത്വം നല്‍കി. സെക്രട്ടറി മേരിക്കുട്ടി ചെമ്മാച്ചേല്‍ റിപ്പോര്‍ട്ടും, ട്രഷറര്‍ ബെന്നി നല്ലുവീട്ടില്‍ കണക്കും അവതരിപ്പിച്ചു. സിബു കുളങ്ങര സ്വാഗതവും, കണ്‍വീനര്‍ ബിജു വാക്കേല്‍ നന്ദിയും പറഞ്ഞു. ഫാ. സുനി പടിഞ്ഞാറേക്കര വചനസന്ദേശം നല്‍കി. അടുത്ത രണ്ടുവര്‍ഷത്തെ കൂടാരയോഗ കണ്‍വീനറായി നവീന്‍ കണിയാംപറമ്പിലും സെക്രട്ടറിയായി സിന്ധു മറ്റത്തിപ്പറമ്പിലും തെരഞ്ഞെടുക്കപ്പെട്ടു. പാരീഷ്‌ കൗണ്‍സില്‍ അംഗമായി…

രാഷ്‌ട്രീയം 24/7 ആക്കിയത്‌ ന്യൂസ്‌ ചാനലുകള്‍; ജോണി ലൂക്കോസ്‌

ന്യൂയോര്‍ക്ക്‌: ഇരുപത്തിനാല്‌ മണിക്കൂര്‍ രാഷ്ട്രീയം ജനജീവിതത്തിന്റെ ഭാഗമാക്കിയത്‌ 24 മണിക്കൂര്‍ ന്യൂസ്‌ ചാനലാണെന്ന്‌ ഇന്ത്യ പ്രസ്‌ക്ലബ്‌ മാധ്യമ പുരസ്‌കാര ജേതാക്കളിലൊരാളായ മനോരമ ടിവിയുടെ ജോണി ലൂക്കോസ്‌. ഇതിനു ഗുണവും ദോഷവുമുണ്ട്‌. 24 മണിക്കൂര്‍ ചാനല്‍ ഉണ്ടായിരുന്നെങ്കില്‍ ഒരു പക്ഷെ ബാബ്‌റി മസ്‌ജിദ്‌ തകര്‍ക്കുന്ന സ്ഥിതി ഉണ്ടാവില്ലായിരുന്നു എന്നു പറയുന്നത്‌ ഉദാഹരണം. ഇന്ത്യാ പ്രസ്‌ ക്ലബ്‌ നടത്തിയ ഇന്ത്യയിലെ രാഷ്ട്രീയ മാറ്റവും മാധ്യമ രംഗവും എന്ന വിഷയത്തെക്കുറിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുനിലപാടില്‍ നിന്ന്‌ മാറി നില്‍ക്കാന്‍ മാധ്യങ്ങള്‍ക്ക്‌ പറ്റാത്ത സ്ഥിതി ചിലപ്പോള്‍ ഉണ്ടാകാറുണ്ട്‌. ബാന്‍ഡ്‌ വാഗണ്‍ മെന്റാലിറ്റി എന്നിതിനെ പറയുന്നു. ചാരക്കേസില്‍ ഇതു പ്രകടമയിരുന്നു. ചാരക്കേസ്‌ സത്യമാണെന്നതായിരുന്നു അന്നത്തെ പൊതു സമൂഹത്തിന്റെ നിലപാട്‌. രാഷ്ട്രീയമെല്ലാം അതിനു പിന്നിലുണ്ടായിരുന്നു. അന്ന്‌ ഒരു പത്രത്തിന്‌ മാത്രം മറിച്ച്‌ ഒരു നിലപാട്‌ എടുക്കുക സാധ്യമായിരുന്നില്ല എന്നതാണ്‌ വസ്‌തുത. മുല്ലപ്പെരിയാറിന്റെ കാര്യത്തിലും ഇതുതന്നെ സംഭവിച്ചു.…

ബാര്‍ കോഴ: ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ബാര്‍ കോഴ കേസിലെ അന്വേഷണ പുരോഗതി റിപ്പോർട്ട് അടുത്തയാഴ്ച ഹാജരാക്കണമെന്ന് വിജിലിൻസിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. അഡ്വക്കേറ്റ് ജനറലിനോടാണ് ഹൈക്കോടതി ഈ വിഷയത്തില്‍ ഒരാഴ്ചയ്ക്കകം റിപ്പോർട്ട് ആവശ്യപ്പെട്ടത്. വിഎസ് സുനിൽ കുമാർ എംഎൽഎ നൽകിയ ഹർജിയിലാണ് കോടതിയുടെ നിർദ്ദേശം. കേസില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ 45 ദിവസം അനുവദിച്ചത് നിയമപരമല്ലെന്നും ഇതുസംബന്ധിച്ച സർക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു ബാറുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ധനമന്ത്രി കെഎം മാണിക്ക് ബാർ ഹോട്ടൽ അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ് ബിജു രമേശ് ഒരു കോടി രൂപ കോഴ നൽകിയെന്ന ആരോപണത്തെക്കുറിച്ച് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ വിജിലൻസിന് നിര്‍ദേശം നൽകണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. നിലവില്‍ ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രാഥമിക അന്വേഷണം മാത്രമാണ് നടക്കുന്നത്.

ഒബാമയുടെ ഏഷ്യന്‍ സന്ദര്‍ശനം തുടങ്ങി; ചൈനക്കാര്‍ക്ക് യു‌.എസ് വിസയില്‍ ഇളവ്

ബീജിംഗ്: വിസ നിയമങ്ങളിലെ ഇളവുകള്‍ സംബന്ധിച്ച സുപ്രധാന പ്രഖ്യാപനത്തോടെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഒരാഴ്ചത്തെ ഏഷ്യന്‍ സന്ദര്‍ശനം തുടങ്ങി. ബെയ്ജിങ്ങില്‍ ഒബാമയെ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി സ്വീകരിച്ചു. അമേരിക്ക സന്ദര്‍ശിക്കുന്ന ചൈനക്കാര്‍ക്കുള്ള ടൂറിസ്റ്റ്-ബിസിനസ് വിസ കാലാവധി ഒരു വര്‍ഷത്തില്‍നിന്നു പത്തുവര്‍ഷമാക്കുമെന്ന് ഒബാമ പ്രഖ്യാപിച്ചു. വിദ്യാര്‍ഥികള്‍ക്കുള്ള വിസയുടെ കാലാവധി ഒരു വര്‍ഷത്തില്‍ നിന്ന് അഞ്ചാക്കും. എന്നാല്‍ ഏഷ്യന്‍ ബിസിനസ് രംഗത്തെ പ്രമുഖരുമായി ഒബാമ ഇന്നു കൂടിക്കാഴ്ച നടത്തുന്നതില്‍ ചൈനയ്ക്ക് ആശങ്കയുണ്ട്. ബിസിനസ് രംഗത്തു പരസ്പരം മല്‍സരിക്കുകയും വെല്ലുവിളികളിലും അവസരങ്ങളിലും പരസ്പരം സഹകരിക്കുകയുമാണു തങ്ങളുടെ നിലപാടെന്ന് ഒബാമ വ്യക്തമാക്കി. ഒരു രാജ്യത്തിന്റെ നേട്ടങ്ങളെ ഇല്ലാതാക്കിയല്ല മറ്റൊരു രാജ്യത്തിന്റെ വളര്‍ച്ചയെന്നും ഒബാമ ചൂണ്ടിക്കാട്ടി. ഏഷ്യാ-പസഫിക് സാമ്പത്തിക സഹകരണ സമ്മേളനത്തെ ഇന്ന് അഭിസംബോധന ചെയ്യുന്ന ഒബാമ ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ്ങുമായും കാണുന്നുണ്ട്. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ, ഒാസ്ട്രേലിയന്‍…