ഉറൂബിനെ ഓര്‍ക്കാന്‍ ആരുമില്ല: സേതു

തൃശൂര്‍: ഉറൂബിന്‍െറ ‘സുന്ദരികളും സുന്ദരന്മാരും’ എന്ന കൃതിക്കപ്പുറം മലയാള നോവല്‍ സാഹിത്യം ഇന്നും വളര്‍ന്നിട്ടില്ലെന്ന് സേതു. സി.വി. രാമന്‍പിള്ളയുടെ ‘മാര്‍ത്താണ്ഡവര്‍മ’യിലെ സുഭദ്രക്കു ശേഷം ഉറൂബിന്‍െറ ഉമ്മാച്ചുവാണ് മലയാളത്തിലെ ഏറ്റവും ശക്തയായ സ്ത്രീ കഥാപാത്രം. കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന ഉറൂബ് ജന്മശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു സേതു. ഓര്‍മ കുറയുകയും മറവി കൂടുകയും ചെയ്യുന്ന ഇക്കാലത്ത് ഉറൂബിനെപ്പോലുള്ളവരെ ഓര്‍ക്കാന്‍ ചടങ്ങുകള്‍ വേണ്ടിവരുന്നു. മലയാളത്തിലെ എക്കാലത്തേയും ഈ വലിയ നോവലിസ്റ്റ് വിസ്മരിക്കപ്പെട്ടവരുടെ കൂട്ടത്തിലാണ്. കൊണ്ടുനടക്കാന്‍ സംഘടനയും പ്രസ്ഥാനവും ഇല്ലാതെ പോയതായിരിക്കാം കാരണം. എന്നാല്‍, മറ്റു പല എഴുത്തുകാരേക്കാള്‍ പതിന്മടങ്ങ് വായനക്കാര്‍ അദ്ദേഹത്തിന് അന്നും ഇന്നുമുണ്ട്. ഉറൂബിന്‍െറ വ്യക്തി വിശുദ്ധി അദ്ദേഹത്തിന്‍െറ കഥാപാത്രങ്ങള്‍ക്കുമുണ്ട്. പ്രാദേശിക സ്വത്വമായിരുന്നു അദ്ദേഹത്തിന്‍െറ കരുത്ത്. ചെറിയൊരു ലോകത്തുനിന്ന് ഊര്‍ജം സമാഹരിച്ച് മറ്റൊരു ലോകത്തേക്ക് വിനിമയം ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചു. മാനവികതയായിരുന്നു അദ്ദേഹത്തിന്‍െറ എഴുത്തിലെ രാഷ്ട്രീയമെന്നും സേതു…

ഏറ്റവും കൂടുതല്‍ പാസ്പോര്‍ട്ട് നല്‍കുന്ന മൂന്നാമത്തെ രാജ്യം ഇന്ത്യ

ഷില്ലോങ്: ഏറ്റവും കൂടുതല്‍ പാസ്പോര്‍ട്ട് നല്‍കുന്ന മൂന്നാമത്തെ രാജ്യം ഇന്ത്യയാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ചൈനയും അമേരിക്കയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. ഒരു പാസ്പോര്‍ട്ട് സേവാ കേന്ദ്രയുടെ ഉദ്ഘാടനച്ചടങ്ങില്‍ റെക്കോഡ്ചെയ്തു കേള്‍പ്പിച്ച പ്രസംഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 5.7 കോടി പാസ്പോര്‍ട്ട് ഉപയോക്താക്കള്‍ ഇന്ത്യയിലുണ്ട്. 2014ല്‍ ഒരു കോടി പേര്‍ക്ക് പാസ്പോര്‍ട്ട് വിതരണം ചെയ്തിട്ടുണ്ട്. വടക്കു കിഴക്കന്‍ മേഖലയില്‍ നിലവില്‍ പാസ്പോര്‍ട്ട് സേവാ കേന്ദ്ര ഉള്ള ഗുവാഹതിക്കും ഐസോളിനും പുറമെ അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, നാഗാലാന്‍ഡ്, സിക്കിം എന്നിവിടങ്ങളില്‍ കൂടി കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും സുഷമ സ്വരാജ് അറിയിച്ചു.

കേരളത്തിലെ ആദ്യ ടെന്‍റ് തിയറ്റര്‍ സമര്‍പ്പിച്ചു

തൃശൂര്‍: സംസ്ഥാനത്തെ ആദ്യത്തെ ടെന്‍റ് തിയറ്റര്‍ കേരള സംഗീത നാടക അക്കാദമി കാമ്പസില്‍ ആര്‍ട്ടിസ്റ്റ് സുജാതന്‍ ഉദ്ഘാടനം ചെയ്തു. രംഗാവതരണങ്ങള്‍ കുറഞ്ഞ ചെലവില്‍ സാധ്യമാക്കുക എന്ന ലക്ഷ്യത്തിലാണ് അക്കാദമി ടെന്‍റ് തിയറ്റര്‍ ഒരുക്കിയത്. ഒരേസമയം 240 പേര്‍ക്ക് നാടകം കാണാന്‍ കഴിയും. ഇതിനോടൊപ്പം മലയാള നാടകചരിത്രത്തിലെ നിത്യഹരിത നാടകഗാനങ്ങള്‍ ഉള്‍പ്പെടുത്തി അക്കാദമി പുറത്തിറക്കയ സീഡി പ്രഫ. സാവിത്രി ലക്ഷമണന്‍ വയലാവാസുദേവന്‍ പിള്ളയുടെ ഭാര്യ വല്‍സലാ വാസുദേവന്‍ പിള്ളക്ക് നല്‍കി പ്രകാശനം ചെയ്തു. അക്കാദമി വൈസ് ചെയര്‍മാന്‍ ടി.എം. എബ്രഹാം ആമുഖ പ്രസംഗം നടത്തി. ടെന്‍റ് രൂപകല്‍പന ചെയ്ത ആന്‍േറാ ജോര്‍ജിനുള്ള ഉപഹാരം എം.എല്‍.എ കൈമാറി. ഉദ്ഘാടന സമ്മേളനത്തിന് ശേഷം തൃശൂര്‍ നാടക സംഘത്തിന്‍െറ തിയറ്റര്‍ സ്കെച്ചസ് ടെന്‍റ് തിയറ്ററില്‍ പ്രദര്‍ശിപ്പിച്ചു.

കെ.എച്ച്.എന്‍.എ. സുവനീര്‍ അണിയറയില്‍ പൂര്‍ത്തിയാകുന്നു

ന്യൂയോര്‍ക്ക്: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്തമേരിക്ക പ്രസിദ്ധീകരിക്കുന്ന 8-മത് റീജിയണല്‍ കണ്‍വന്‍ഷന്‍ സുവനീറിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നതായി സുവനീര്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ ശ്രീകുമാര്‍ ഉണ്ണിത്താന്‍, വിനോദ് കെയാര്‍ക്കെ, എഡിറ്റര്‍മാരായ വാസുദേവ് പുളിക്കല്‍, രാജഗോപാല്‍ കുന്നപ്പിള്ളില്‍, ജയപ്രകാശ് നായര്‍ എന്നിവര്‍ അറിയിച്ചു. കേരള ഹിന്ദൂസ്‌ ഓഫ്‌ ‌നോര്‍ത്ത് അമേരിക്കയുടെ 8-മത് ന്യൂയോര്‍ക്ക്‌ റീജിയണല്‍ കണ്‍വന്‍ഷന്‍ കേരളത്തിലെ ഉത്സവത്തെ അനുസ്‌മരിപ്പിക്കുന്ന രീതിയിലാണ്‌ ഒരുക്കിയിരിക്കുന്നത്‌. ന്യൂയോര്‍ക്കിലെ ഹൈന്ദവ മലയാളികള്‍ക്ക്‌ എന്നും മനസില്‍ സൂക്ഷിക്കാന്‍ കഴിയുന്നതാവും കണ്‍വന്‍ഷന്‍ എന്ന്‌ റീജിയണല്‍ കമ്മിറ്റിക്ക് വേണ്ടി കൃഷ്ണരാജ് മോഹന്‍, ബാഹുലെയന്‍ രാഘവന്‍, മധു പിള്ള, ഷിബു ദിവാകരന്‍, നിഷാന്ത് നായര്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു. താലപ്പൊലിയേന്തിയ മങ്കമാര്‍, ചെണ്ടമേളം, ന്യൂയോര്‍ക്കിലെ ഹൈന്ദവ സംഘടനയുടെ കലാപരിപാടികള്‍ എന്നിവ അരങ്ങേറും. ഹൈന്ദവ സംസ്‌കാരം ഭാവി തലമുറയിലേക്ക്‌ പകര്‍ന്നുകൊടുക്കുക, ഹിന്ദു കുടുംബങ്ങളെ ഒരേ കുടക്കീഴില്‍ കൊണ്ടുവരിക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി സാംസ്‌കാരിക മത നേതാക്കള്‍ അഭിസംബോധന…

പ്രവാസി വോട്ടവകാശം: നിയമഭേദഗതിയാണോ വിജ്ഞാപനം ഇറക്കുകയാണോ വേണ്ടതെന്ന് ഒരു മാസത്തിനകം അറിയിക്കണം

ന്യൂഡല്‍ഹി: പ്രവാസി വോട്ടവകാശം നടപ്പാക്കാന്‍ ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വരുത്തുകയാണോ അതോ വിജ്ഞാപനം ഇറക്കുകയാണോ വേണ്ടതെന്ന് സുപ്രീംകോടതി. ഇക്കാര്യത്തില്‍ ഒരു മാസത്തിനകം നിലപാട് അറിയിക്കാന്‍ കോടതി കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം നല്‍കി. പ്രവാസികള്‍ക്ക് ഇ-പോസ്റ്റല്‍ വോട്ടും പ്രതിനിധി വോട്ടും (പ്രോക്സി വോട്ട്) പരിഗണിക്കാമെന്ന തെരഞ്ഞെടുപ്പ് കമീഷന്‍ ശിപാര്‍ശയില്‍ കോടതി സംതൃപ്തി രേഖപ്പെടുത്തി. പ്രവാസികളെ പ്രത്യേക വിഭാഗമായി കണ്ട് ജനപ്രാതിനിധ്യ നിയമത്തിലെ 60 സി വകുപ്പുപ്രകാരം കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയാല്‍ മതിയെന്ന് ഹരജിക്കാരനായ പ്രവാസി വ്യവസായി ഡോ. ഷംഷീര്‍ വയലിലിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ വാദിച്ചു. പ്രവാസി വോട്ടിന് കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കുന്നുണ്ടെങ്കിലും എങ്ങനെ നടപ്പാക്കുമെന്ന കാര്യത്തില്‍ തീരുമാനമാകേണ്ടതുണ്ടെന്ന് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു. പ്രവാസികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ ഏകജാലക സംവിധാനം ഒരുക്കേണ്ടതുണ്ടെന്ന് കമീഷനുവേണ്ടി ഹാജരായ അഡ്വ. മീനാക്ഷി അറോറ അറിയിച്ചു. നേരിട്ട് വോട്ടുചെയ്യുന്ന…

നീറ്റ ജലാറ്റിന്‍ ആക്രമണം: മുന്നറിയിപ്പുമായി മാവോയിസ്റ്റുകള്‍

തൃശൂര്‍: നിറ്റാ ജലാറ്റിന്‍ കമ്പനിയുടെ കൊച്ചി പനമ്പിള്ളി നഗറിലെ ഓഫിസ് അടിച്ചു തകര്‍ത്തതിന്‍െറ ഉത്തരവാദിത്തം സി.പി.ഐ (മാവോയിസ്റ്റ്) ഏറ്റെടുത്തു. സംഘടനയുടെ പശ്ചിമഘട്ട പ്രത്യേക സോണല്‍ സമിതിയുടെ കീഴിലുള്ള അര്‍ബന്‍ ആക്‌ഷന്‍ ടീമാണ് നിറ്റാ ജലാറ്റിന്‍ ഓഫിസ് ആക്രമിച്ചതെന്ന് ഇവര്‍ പുറത്തിറക്കിയ ലഘുലേഖയില്‍ വ്യക്തമാക്കി. ഇത് പ്രതീകാത്മക സമരമാണെന്നും ഇതില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട് തിരുത്തിയില്ലെങ്കില്‍ തുടര്‍ നടപടികള്‍ പ്രതീകാത്മകമാവില്ലെന്നും ലഘുലേഖയില്‍ മുന്നറിയിപ്പുണ്ട്. ‘പരിസരത്തെ ജനങ്ങളോടും പരിസ്ഥിതിയോടും കമ്പനി കാണിക്കുന്ന അക്രമം ഞങ്ങള്‍ ഉണ്ടാക്കിയതിനേക്കാള്‍ എത്രയോ ആയിരം ഇരട്ടി വിപുലമാണ്’ എന്ന വിശദീകരണവുമായാണ് സമിതിക്കുവേണ്ടി ജോഗിയുടെ പേരില്‍ ലഘുലേഖ ഇറക്കിയിരിക്കുന്നത്. സമരക്കാര്‍ക്കെതിരെ യു.എ.പി.എ കിരാത നിയമം ചുമത്തിയ സര്‍ക്കാറിനെതിരെ പ്രതിഷേധിക്കാനും കുറിപ്പില്‍ ആഹ്വാനമുണ്ട്. ഹരിത എം.എല്‍.എമാരും സാംസ്കാരിക നായകരും അണിനിരന്നിട്ടും സമരത്തിന് അനുകൂലമായ ഫലപ്രാപ്തി ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. നാടിനെ കൂടുതല്‍ നിക്ഷേപ സൗഹൃദമാക്കാന്‍ മത്സരിക്കുന്ന സര്‍ക്കാറുകളും അതിനെ നയിക്കുന്ന മൂലധന…

അഭയ കേസില്‍ വീണ്ടും അട്ടിമറി; വര്‍ക്ക് ബുക്കില്‍ കൃത്രിമം കാട്ടിയവരെ വെറുതെവിട്ടു

തിരുവനന്തപുരം: സിസ്റ്റര്‍ അഭയയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലങ്ങളടങ്ങിയ വര്‍ക് ബുക്കില്‍ കൃത്രിമം കാട്ടിയെന്ന കേസില്‍ പ്രതികളെ കോടതി വെറുതെ വിട്ടു. മുന്‍ ചീഫ് കെമിക്കല്‍ എക്സാമിനര്‍ ആര്‍. ഗീത, കെമിക്കല്‍ അനലിസ്റ്റ് എം. ചിത്ര എന്നിവരെയാണ് വെറുതെവിട്ടത്. പുരുഷബീജം കണ്ടെത്തിയതിനെത്തുടര്‍ന്ന് രാസപരിശോധനാ ഫലത്തില്‍ ആദ്യം രേഖപ്പെടുത്തിയ പോസിറ്റീവ് എന്ന വാക്ക് പിന്നീട് ബ്ളേഡും റബറും ഉപയോഗിച്ച് മായ്ച്ച് നെഗറ്റീവ് എന്നാക്കിയെന്നതാണ് കേസ്. തുടര്‍പരിശോധനാഫലങ്ങളുടെ അടിസ്ഥാനത്തിലുള്ള അന്തിമ ഫലം മറിച്ചായതിനാലാണ് തിരുത്തല്‍ നടത്തിയതെന്ന പ്രതികളുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഒൗദ്യോഗികരേഖയായ വര്‍ക്ബുക് രജിസ്റ്റര്‍ തയാറാക്കുന്നവര്‍ക്ക് തിരുത്താനും അധികാരമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. എന്നാല്‍ തിരുത്തല്‍ നടത്തുന്നതിനുള്ള നടപടിക്രമങ്ങളില്‍ പാളിച്ച സംഭവിച്ചതായി വിലയിരുത്തിയ കോടതി ആദ്യ പരിശോധനാഫലങ്ങള്‍ പിന്നീടുള്ളവയില്‍ നിന്ന് വ്യത്യസ്തമാണെങ്കില്‍ ആദ്യത്തേത് വെട്ടിമാറ്റി പുതിയ ഫലം രേഖപ്പെടുത്താവുന്നതാണെന്നും ആദ്യഫലങ്ങള്‍ അപ്പാടെ മായ്ച്ചുകളഞ്ഞതാണ് സംശയം ജനിപ്പിച്ചതെന്നും വ്യക്തമാക്കി. എന്നാല്‍ ഈ പാളിച്ച ദുരുദ്ദേശ്യപരമാണെന്ന്…

നാലുമാസം കൂടി ജാമ്യം, മഅ്ദനിക്ക് കേരളത്തിലേക്ക് വരാനാകില്ല

ന്യൂദല്‍ഹി: അബ്ദുന്നാസിര്‍ മഅ്ദനി പ്രതിയായ ബംഗളൂരു സ്ഫോടനക്കേസിന്‍െറ വിചാരണ നാല് മാസത്തിനകം തീര്‍ക്കണമെന്ന് സുപ്രീംകോടതി ബെഞ്ച് ഉത്തരവിട്ടു. വിചാരണ കഴിയുംവരെ ജാമ്യം അനുവദിച്ചു. ബംഗളൂരു വിട്ട് എവിടെയും പോകാതിരിക്കുക, ബംഗളൂരുവിലെ താമസ സ്ഥലം കര്‍ണാടക സര്‍ക്കാറിനെ അറിയിക്കുക, സാക്ഷികളെ സ്വാധീനിക്കാതിരിക്കുക തുടങ്ങി ആദ്യം കോടതി വെച്ച ഉപാധികളോടെയാണ് വിചാരണ കഴിയുംവരെയുള്ള ജാമ്യം നീട്ടുക. ജാമ്യം ലഭിച്ചാല്‍ തെളിവു നശിപ്പിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നുമുള്ള കര്‍ണാടകയുടെ വാദം പരിഗണിച്ച് ജാമ്യത്തിലുള്ള മഅ്ദനിയെ നിരീക്ഷിക്കാന്‍ കര്‍ണാടക സര്‍ക്കാറിന് കോടതി നല്‍കിയ അനുമതിയും നിലനില്‍ക്കും. മഅ്ദനിക്ക് എറണാകുളം കൂത്താട്ടുകുളത്തെ ശ്രീധരീയം ആയുര്‍വേദ കണ്ണാശുപത്രിയില്‍ മതിയായ ചികിത്സയുണ്ടെന്നും അനുമതി നല്‍കണമെന്നും അഭിഭാഷകര്‍ ആവശ്യപ്പെട്ടു. എന്നാല്‍ കര്‍ണാടകക്കു വേണ്ടി ഹാജരായ രാജു രാമചന്ദ്രന്‍ ഇതിനെ എതിര്‍ത്തു. മഅ്ദനി കേരളത്തില്‍ പോകുന്നത് കേസിനെ ബാധിക്കുമെന്ന് അദ്ദേഹം വാദിച്ചു. ഈ വാദം അംഗീകരിച്ച ജസ്റ്റിസ് ചെലമേശ്വര്‍ കേരളത്തിലേക്ക് വിടുന്ന…

പീഡനക്കേസില്‍ നിരപരാധിയെ കുടുക്കാനുള്ള പൊലീസ് ശ്രമം പാളി

മലപ്പുറം: പാറക്കടവ് ദാറുല്‍ ഹുദ ഇംഗ്ളീഷ് മീഡിയം സ്കൂളില്‍ നാലര വയസ്സുകാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട കേസില്‍ നിരപരാധിയെ പ്രതിയാക്കാനുള്ള പൊലീസ് ശ്രമം പാളി. പൊലീസ് കസ്റ്റഡിയിലുള്ള സ്ഥാപനത്തിലെ മൂന്നു പേരെ വിട്ടയച്ച് സ്കൂളിലെ ബസ് ക്ളീനറെ പ്രതിയാക്കാനായിരുന്നു നീക്കം. കല്ലിക്കണ്ടി സ്വദേശി പാറേമ്മല്‍ മുനീറിനെയാണ് വ്യാഴാഴ്ച വൈകീട്ട് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഇയാളെ പ്രതിയാക്കി യഥാര്‍ഥ പ്രതികളെ രക്ഷപ്പെടുത്താനായിരുന്നു പൊലീസ് നീക്കം. സ്കൂളില്‍നിന്ന് പൊലീസ് മുനീറിനെ കൊണ്ടുപോയ വിവരം വീട്ടുകാരെ അറിയിച്ചില്ല. സ്കൂള്‍ അധികൃതരും സംഭവം പൂഴ്ത്തിവെച്ചു. ഇതിനിടെ, ഒരു ചാനലില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ബസ് ക്ളീനര്‍ അറസ്റ്റിലായി എന്ന വാര്‍ത്ത വന്നു. സംഭവമറിഞ്ഞ് മുനീറിന്‍െറ ഉമ്മയും സഹോദരിയും പൊലീസ് സ്റ്റേഷനിലെത്തി പൊട്ടിക്കരഞ്ഞതോടെ നാട്ടുകാര്‍ സ്റ്റേഷനിലേക്കത്തെുകയായിരുന്നു. ഇതിനിടെ, മകനെ കാണണമെന്ന ഉമ്മയുടെ ആവശ്യം പൊലീസ് നിരാകരിച്ചു. തുടര്‍ന്ന്, സ്ഥലത്തെത്തിയ കെ.കെ. ലതിക എം.എല്‍.എ ഇടപെട്ട്…

ഐ.എസ്.ആര്‍.ഒ ചെയര്‍മാന് മാതൃവിദ്യാലയത്തില്‍ സ്വീകരണം

ഇരിങ്ങാലക്കുട: ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ. കെ. രാധാകൃഷ്ണന് മാതൃവിദ്യാലയമായ നാഷനല്‍ ഹയര്‍സെക്കന്ററി സ്കൂളില്‍ സ്വീകരണം നല്‍കി. രാധാകൃഷ്ണനും 1963-64 എസ്.എസ്.എല്‍.സി ബാച്ചിലെ സഹപാഠികളുമാണ് പഴയ ക്ളാസ് മുറിയില്‍ ഒത്തുകൂടിയത്. രാധാകൃഷ്ണനാണ് പരിചയം പുതുക്കുന്നതിന് തുടക്കം കുറിച്ചത്. ‘എന്‍െറ പേര് രാധാകൃഷ്ണന്‍, ആറാം ക്ളാസ് മുതല്‍ പഠിച്ചിരുന്നത് ഈ ഹാളിലെ ക്ളാസിലായിരുന്നു. എന്‍െറ വിവാഹത്തിന്‍െറ റിസപ്ഷനും ഈ ഹാളിലായിരുന്നു. ഭാര്യ മിനി. നാലുവര്‍ഷം മുമ്പ് വി.ആര്‍.എസ് വാങ്ങി ഇപ്പോള്‍ എന്നെ സംരക്ഷിക്കുന്നു’. ജീവിതത്തില്‍ നിരവധി കൂട്ടുകാരെ കണ്ടുമുട്ടുന്നുണ്ടെങ്കിലും ചെറുപ്രായത്തിലെ കൂട്ടാണ് വിശുദ്ധമായതെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു. തനിക്ക് പൂച്ചെണ്ട് നല്‍കിയ പഴയ സഹപാഠിയായ മുരളിയെ രാധാകൃഷ്ണന്‍ ഗുളിക മുരളിയെന്ന് വിളിച്ചത് ക്ളാസില്‍ ചിരിപടര്‍ത്തി. അധ്യാപികമാരായ 82 വയസ്സായ അംബിക ടീച്ചറും 84 വയസ്സായ രാധ ടീച്ചറും 79 വയസ്സായ ഏല്യാമ്മ ടീച്ചറും എത്തിയിരുന്നു. ഡോ. കെ. രാധാകൃഷ്ണന്‍െറ ഒപ്പം ഗ്രൂപ്…