ക്രൈസ്തവ വിശ്വാസികളുടെ ഹൃദയവിശാലത; വാഷിംഗ്ടണ്‍ കത്തീഡ്രലില്‍ മുസ്ലീങ്ങളുടെ ജുമുഅഃ നമസ്ക്കാരം

വാഷിംഗ്ടണ്‍ ഡി.സി. : വാഷിംഗ്ടണിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന നാഷണല്‍ കത്തീഡ്രലില്‍ മുസ്‌ലിംകളുടെ വെള്ളിയാഴ്ച്ച പ്രാര്‍ത്ഥനയായ ജുമുഅഃ നമസ്‌ക്കാരം അരങ്ങേറി. അതിനിടെ ഒരു ഇസ്‌ലാം വിരുദ്ധ പ്രവര്‍ത്തക ചടങ്ങുകള്‍ തടസ്സപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും, ഇരുമത വിശ്വാസികളുടെയും സമചിത്തതയോടെയുള്ള ഇടപെടല്‍ മൂലം അനിഷ്ടസംഭവങ്ങളൊന്നും നടന്നില്ല. മിഷിഗണില്‍ നിന്നുള്ള ഒരു സ്ത്രീയാണ് കനത്ത സരുക്ഷാ വലയങ്ങള്‍ മറികടന്ന് പ്രാര്‍ത്ഥന തടസ്സപ്പെടുത്താന്‍ ശ്രമിച്ചത്. അവര്‍ പേര് വെളിപ്പെടുത്താന്‍ തയ്യാറായില്ല. ‘ഞങ്ങളുടെ ചര്‍ച്ചില്‍ നിന്നും പുറത്തു പോവുക. ചര്‍ച്ചിനെ വെറുതെ വിടുക, യേശു ദേവന്‍ കുരിശില്‍ തറക്കപ്പെട്ടിരിക്കുന്നത് നിങ്ങള്‍ കാണുന്നില്ലേ’ അവര്‍ ഉറക്കെ പറയുന്നുണ്ടായിരുന്നു. എന്നാല്‍ ഒരു വൈദികനും, കത്തീഡ്രല്‍ പോലിസും ചേര്‍ന്ന് സ്ത്രീയെ പുറത്തേക്ക് കൊണ്ടു പോയി. അമേരിക്കയിലെ ദക്ഷിണാഫ്രിക്കന്‍ അംബാസഡര്‍ ഇബ്രാഹിം റസൂലാണ് ജുമുഅഃ പ്രഭാഷണം നടത്തിയത്. മതസ്വാതന്ത്ര്യത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചു. മുസ്‌ലിം നാമധാരികളായ ഭീകരവാദികള്‍ ലോകത്തിന് ഭീഷണിയാണെന്ന് അദ്ദേഹം…

ഫോമാ മുന്‍ പ്രസിഡന്റ്‌ ബേബി ഊരാളിലിനു കേരള സെന്റര്‍ കമ്മ്യൂണിറ്റി സര്‍‌വീസ് അവാര്‍ഡ്

ന്യൂയോര്‍ക്ക്‌: 1990-ല്‍ സ്ഥാപിതമായ ഇന്ത്യന്‍ അമേരിക്കന്‍ കേരള കള്‍ചറല്‍ ആന്‍ഡ്‌ സിവിക് സെന്ററിന്റെ (കേരള സെന്റര്‍) ഈ വര്‍ഷത്തെ കമ്മ്യൂണിറ്റി സര്‍വീസിനുള്ള അവാര്‍ഡ്‌ ഫോമാ മുന്‍ പ്രസിഡന്റ്‌ ബേബി ഊരളിലിനു ലഭിച്ചു. സമൂഹത്തിനു നല്കിയ വിശ്വസ്ത സേവനം കണക്കിലെടുത്താണ് അദ്ദേഹത്തിനു അവാര്‍ഡ്‌ നല്കുന്നത്. അശ്വമേധം എന്ന മാസികയിലൂടെ മലയാള സമൂഹത്തിനു പരിചിതനായ അദ്ദേഹം ക്നാനായ ടൈംസ്‌ , ലിംക ടൈംസ്‌ എന്നെ പ്രസിദ്ധീകരണങ്ങളുടെ ചീഫ് എഡിറ്ററും ഫോമാ ന്യൂസിന്റെ മാനേജിങ്ങ് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ക്നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് ഗ്രേയിറ്റര്‍ ന്യൂയോര്‍ക്ക്‌ സെക്രട്ടറിയും പ്രസിഡന്റ്‌ ആയും, ക്നാനായ കാത്തലിക് കോണ്‍ഗ്രസ്‌ ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ്‌, ഇന്ത്യന്‍ അമേരിക്കന്‍ ചേംബര്‍ ഓഫ് കൊമേഴ്സ്‌ ആദ്യ പ്രസിഡന്റ്‌, ഫോമാ പ്രസിഡന്റ്‌ എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോള്‍ മെഡിക്കല്‍ ലാബ് ശൃംഖലയുടെ ഉടമയും മലയാളം ഐ പി ടി…

നായര്‍ അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഷിക്കാഗോ രൂപീകരിച്ചു

ഷിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഷിക്കാഗോ എന്ന സംഘടന രൂപീകരിച്ചു. ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള നായര്‍ സമുദായാംഗങ്ങളുടെ കൂട്ടായ്‌മയായ ഈ സംഘടന സമുദായ അംഗങ്ങളുടെ സാമൂഹിക-സാംസ്‌കാരിക-വിദ്യാഭ്യാസപരമായ ഉന്നമനത്തിനും വളര്‍ന്നുവരുന്ന തലമുറയെ പൈതൃകമായി കിട്ടിയ നമ്മുടെ സംസ്‌കാരം നിലനിര്‍ത്തികൊണ്ടുപോകുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുകയും അതോടൊപ്പം മറ്റ്‌ ഇതര സംഘടനകളുമായി യോജിച്ച്‌ സാമൂഹിക-സാംസ്‌കാരിക-വിദ്യാഭ്യാസ രംഗങ്ങളില്‍ ഒരുമിച്ച്‌ പ്രവര്‍ത്തിക്കുന്നതുമാണ്‌. മൗണ്ട്‌ പ്രോസ്‌പെക്‌ടസിലുള്ള കണ്‍ട്രി ഇന്നില്‍ വെച്ച്‌ കൂടിയ സമ്മേളനം എന്‍.എസ്‌.എസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ ബോര്‍ഡ്‌ മെമ്പറും മുന്‍ ഗീതാമണ്‌ഡലം പ്രസിഡന്റുമായ വാസുദേവന്‍ പിള്ളയുടെ സ്വാഗത പ്രസംഗത്തോടുകൂടി ആരംഭിച്ചു. സ്വാഗത പ്രസംഗത്തോടൊപ്പം നായര്‍ സര്‍വീസ്‌ സൊസൈറ്റിയുടെ ഉത്ഭവത്തെക്കുറിച്ചും ആദരണീയനായ സ്ഥാപക നേതാവ്‌ മന്നത്ത്‌ പദ്‌മനാഭനെക്കുറിച്ചും വിശദമായി സംസാരിച്ചു. അതിനുശേഷം നായര്‍ അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഷിക്കാഗോയുടെ ഔദ്യോഗിക ഉദ്‌ഘാടനം ശ്രീനിവാസകുറുപ്പ്‌ ഭദ്രദീപം തെളിയിച്ച്‌ നിര്‍വഹിച്ചു. എന്‍.എസ്‌.എസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ ബോര്‍ഡ്‌…

അഭിഭാഷകന്‍െറ വീട്ടില്‍ നിന്ന് 50 പവനും അരലക്ഷവും മോഷ്ടിച്ച ഗുമസ്ത അറസ്റ്റില്‍

തൃശൂര്‍: അഭിഭാഷകന്‍െറ വീട്ടില്‍നിന്ന് 50 പവന്‍ സ്വര്‍ണാഭരണങ്ങളും അരലക്ഷം രൂപയും മോഷ്ടിച്ച ഗുമസ്തയെ അറസ്റ്റ് ചെയ്തു. പടിഞ്ഞാറേകോട്ട ഐശ്വര്യ ലെയ്‌നില്‍ അഡ്വ. കൃഷ്ണമൂര്‍ത്തിയുടെ ഗുമസ്തയായ ഒല്ലൂക്കര പണ്ടാരപ്പറമ്പ് കിന്‍സിയെയാണ് (29) വെസ്റ്റ് സി.ഐ ടി.ആര്‍. രാജേഷും സംഘവും അറസ്റ്റ് ചെയ്തത്. അഡ്വ. കൃഷ്ണമൂര്‍ത്തി ഡോക്ടറായ ഭാര്യയെ ആശുപത്രിയിലേക്ക് കൊണ്ടുവിടാന്‍ പോകുന്ന സമയത്താണ് കിന്‍സി വീട്ടിലെ ലോക്കറില്‍നിന്ന് പലപ്പോഴായി ആഭരണങ്ങളും 50,000 രൂപയും മോഷ്ടിച്ചത്. മോഷണം മനസ്സിലാക്കിയ ഡോ. ലീലാമണി വെസ്റ്റ് പൊലീസില്‍ പരാതി നല്‍കി. സംശയമുള്ളവരുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ ശേഖരിച്ച് പൊലിസ് ഒരാഴ്ചയോളം നിരീക്ഷിച്ചു. അപ്പോള്‍ മോഷണം പുറത്തുനിന്നുള്ള ആളല്ല നടത്തിയിരിക്കുന്നതെന്ന് മനസ്സിലായി. ഇതോടെ വീട്ടിലുള്ളവരെ കേന്ദ്രീകരിച്ചായി അന്വേഷണം. ഇതിനിടെ കിന്‍സി നഗരത്തിലെ പ്രമുഖ ജ്വല്ലറിയില്‍ പലപ്പോഴായി സ്വര്‍ണാഭരണങ്ങള്‍ മാറ്റിയെടുക്കുന്നതിന്‍െറ ദൃശ്യങ്ങള്‍ പരിശോധനയില്‍ ലഭിച്ചു. കിന്‍സിയെ ചോദ്യം ചെയ്തപ്പോള്‍ മോഷണം വെളിച്ചത്തുവന്നു. മോഷ്ടിച്ച ആഭരണങ്ങള്‍ കിന്‍സിയുടെ…

വിദേശ ബാങ്കുകളിലെ ഇന്ത്യക്കാരുടെ കള്ളപ്പണം തിരിച്ചു കൊണ്ടുവരും; നരേന്ദ്ര മോദി

ബ്രിസ്ബെയ്ന്‍ : വിദേശ ബാങ്കുകളില്‍ ഇന്ത്യക്കാര്‍ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം വീണ്ടെടുക്കുന്നതിനാണു തന്‍റെ സര്‍ക്കാര്‍ മുഖ്യ പരിഗണന നല്‍കുന്നതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനായി ലോകരാജ്യങ്ങളുടെ സഹായം മോദി അഭ്യര്‍ഥിച്ചു. കള്ളപ്പണം വന്‍സുരക്ഷാ ഭീഷണി ഉയര്‍ത്താന്‍ സാധ്യതയുണ്ട്. കള്ളപ്പണം പോലെ തന്നെ വിവിധ രാജ്യങ്ങള്‍ നേരിടുന്ന ഭീഷണിയാണു നികുതിവെട്ടിപ്പും കള്ളക്കടത്തും. ഇവ തടയാന്‍ വിവിധ രാജ്യങ്ങള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കണം. കള്ളപ്പണം സംബന്ധിച്ച വിവരങ്ങള്‍ ഇന്ത്യയ്ക്ക് കൈമാറാന്‍ വിവിധ രാജ്യങ്ങള്‍ക്കുമേല്‍ ജി 20 രാജ്യങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും ഉച്ചകോടിയില്‍ മോദി അഭ്യര്‍ഥിച്ചു. ചൈനീസ് പ്രസിഡന്‍റ് സി ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുട്ടിന്‍, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് ജേക്കബ് സുമ, ബ്രസീല്‍ പ്രസിഡന്‍റ് ദില്‍മ റൂസഫ് എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തി. ഇതിനിടെ ഉച്ചകോടിയില്‍ നിന്നു വ്ളാദിമിര്‍ പുട്ടിന്‍ പിന്‍മാറിയേക്കുമെന്നു റിപ്പോര്‍ട്ട്. ഞായറാഴ്ച പുലര്‍ച്ചെ തന്നെ ഇദ്ദേഹം റഷ്യയിലേക്ക് തിരിച്ചേക്കും. ഉക്രെയ്ന്‍…

ഫോമാ ന്യൂയോര്‍ക്ക്‌ എംപയര്‍ റീജിയണ്‍ പ്രാരംഭ മീറ്റിംഗ് നവംബര്‍ 16 ന്

ന്യൂയോര്‍ക്ക്‌: ഫോമായുടെ തിലകക്കുറിയായ എം‌പയര്‍ റീജിയണ്‍ന്റെ പ്രാരംഭ മീറ്റിംഗ് 2014 നവംബര്‍ 16 ഞായറാഴ്ച മൂന്നു മണിക്ക് മുംബൈ പാലസ് (1727 സെന്‍ട്രല്‍ പാര്‍ക്ക്‌ അവന്യൂ, യോങ്കേഴ്സ്, ന്യൂയോര്‍ക്ക്‌ 10710) വച്ചു നടത്തുവാന്‍ തീരുമാനിച്ചു. റീജണല്‍ വൈസ് പ്രസിഡന്റ്‌ കുര്യന്‍ ടി ഉമ്മന്‍ (ബിജു)വിളിച്ചു കൂട്ടുന്ന പ്രസ്തുത മീറ്റിംഗില്‍ ഫോമായുടെ ദേശീയ നേതാക്കള്‍ പലരും പങ്കെടുന്നുണ്ട്. ഫോമാ ജനറല്‍ സെക്രട്ടറി ഫൈസല്‍ എഡ്വേര്‍ഡ് (ഷാജി), ജോയിന്റ് സെക്രട്ടറി സ്റ്റാന്‍ലി കളത്തില്‍, ജോയിന്റ് ട്രഷറര്‍ ജോഫ്രിന്‍ ജോസ് എന്നിവരാണ് പരിപാടിയില്‍ പങ്കെടുക്കുന്ന ചില പ്രമുഖര്‍. ഈ മീറ്റിംഗില്‍ വച്ചു എംപയര്‍ റീജിയണിലേക്കുള്ള സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറര്‍, ജോയിന്റ് ട്രഷറര്‍,റീജണല്‍ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ എന്നീ റീജണല്‍ ഭാരവാഹികളെയും സബ് കമ്മിറ്റികളെയും തിരഞ്ഞെടുക്കും. 58-ല്‍ പരം അംഗസംഘടനകളുള്ള ഫോമയുടെ 2014-16 ഭരണ സമിതി അധികാരമേറ്റ ശേഷം വിവിധ റീജിയണുകളുടെ പ്രവര്‍ത്തനങ്ങള്‍…

ശാരദാ ചിട്ടി തട്ടിപ്പ് കേസിലെ പ്രതിയെ കാണാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തര്‍ക്ക് വിലക്ക്; ഏറ്റുമുട്ടലില്‍ ഏതാനും പേര്‍ക്ക് പരുക്കേറ്റു

കോല്‍ക്കത്ത : ജയിലില്‍ ആത്മഹത്യയ്ക്കു ശ്രമിച്ച ശാരദാ ചിട്ടി തട്ടിപ്പു കേസ് മുഖ്യപ്രതിയും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ കുനാല്‍ ഘോഷിനെ പ്രവേശിപ്പിച്ച ആശുപത്രിക്കു സമീപം പൊലീസും മാധ്യമ പ്രവര്‍ത്തകരും ഏറ്റുമുട്ടി. സേഥ് സുഖലാല്‍ കാറന്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ നിന്ന് ബാന്‍ഗുര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ന്യൂറോളജിയിലേക്ക് കുനാലിനെ പരിശോധനയ്ക്കു കൊണ്ടു പോകുന്നതിനിടെ മാധ്യമ പ്രവര്‍ത്തകര്‍ സംസാരിക്കാന്‍ ശ്രമിച്ചത് പൊലീസ് തടഞ്ഞതിനെത്തുടര്‍ന്നാണ് സംഘര്‍ഷം. മാധ്യമ പ്രവര്‍ത്തകര്‍ കുനാലിനെ കാണാതിരിക്കാന്‍ ആശുപത്രിക്കു ചുറ്റും പൊലീസിനെ വിന്യസിപ്പിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരേ പൊലീസ് ലാത്തി വീശുകയായിരുന്നു. ഏതാനും പേര്‍ക്കു പരുക്കേറ്റതായാണു റിപ്പോര്‍ട്ട്. ജയില്‍ അമിതമായി ഉറക്കഗുളികള്‍ കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച കുനാലിലെ വെള്ളിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാളെ പാര്‍പ്പിച്ചിരുന്ന സെല്ലില്‍ നിന്ന് ഉറക്ക ഗുളിക കണ്ടെത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം സിബിഐ പ്രത്യേക കോടതിയില്‍ ഹാജരാക്കിയപ്പോഴും ഇയാള്‍ ആത്മഹത്യാ ഭീഷണി…

ചാല തീപിടിത്തം; അനധികൃത കച്ചവട കേന്ദ്രങ്ങള്‍ കണ്ടെത്തിയെന്ന് മന്ത്രി

തിരുവനന്തപുരം : കഴിഞ്ഞദിവസം തീപിടിത്തമുണ്ടായ ചാല ഉള്‍പ്പെടെയുള്ള കമ്പോളങ്ങളില്‍ കൈയേറ്റം നടത്തി സ്ഥാപിച്ച കച്ചവടകേന്ദ്രങ്ങളുമുണ്ടെന്ന് ബോധ്യപ്പെട്ടതായി മന്ത്രി അടൂര്‍ പ്രകാശ്. ഇവര്‍ക്കെതിരേ നടപടി എടുക്കേണ്ടതുണ്ടെങ്കിലും സമവായത്തോടെ ആവണമെന്നാണു സര്‍ക്കാര്‍ നിലപാട്. പ്രധാന കച്ചവട കേന്ദ്രങ്ങളില്‍ അപകടങ്ങള്‍ നേരിടുന്നതിനുള്ള അത്യാധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. കണ്ണൂരിലെ ടാങ്കര്‍ ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ നടത്തിയ ചര്‍ച്ചകളില്‍ എണ്ണക്കമ്പനികളോടു തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ അത്യാധുനിക അഗ്നിശമന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഇതുള്‍പ്പെടെയുള്ള ചില നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ എണ്ണക്കമ്പനികള്‍ ഇനിയും തയ്യാറായിട്ടില്ല. ഇക്കാര്യങ്ങള്‍ നിര്‍ബന്ധമാക്കുന്നതിനെക്കുറിച്ച് കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി.

ചൈനയും പാക്കിസ്ഥാനും നിയന്ത്രണ രേഖയില്‍ വീണ്ടും സൈന്യ പരിശീലനം; ഇന്ത്യ ആശങ്ക അറിയിച്ചു

ന്യൂഡല്‍ഹി : പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് പാക്കിസ്ഥാന്‍ സൈന്യത്തിനു ചൈന പരിശീലനം നല്‍കുന്നു. സംഭവത്തില്‍ ചൈനയെ ഇന്ത്യ പ്രതിഷേധം അറിയിച്ചു. ചൈനീസ് പ്രസിഡന്‍റ് സി ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ചയിലാണു പ്രതിഷേധം അറിയിച്ചതെന്നു വിദേശകാര്യമന്ത്രാലയം അറിയിച്ചു. പാക് അധീന കശ്മീരിലാണു ഭീകര ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നത്. പാക് സൈന്യത്തില്‍ ഭീകരര്‍ നുഴഞ്ഞുകയറാന്‍ സാധ്യതയുണ്ടെന്നും ഇതുവഴി അവര്‍ക്കും വിദഗ്ധ പരിശീലനം ലഭിച്ചേക്കുമെന്നും ഇന്ത്യ ആശങ്ക അറിയിച്ചുവെന്നു വിദേശകാര്യ വക്താവ് സയീദ് അക്ബറുദ്ദീന്‍. രജോറി മേഖലയിലാണ് ആയുധങ്ങള്‍ കൈകാര്യം ചെയ്യാനുള്ള പരിശീലനം പാക് സൈന്യത്തിനു ചൈനീസ് സേന നല്‍കുന്നത്. പരിശീല നത്തിന്‍റെ ഭാഗമായി അതിര്‍ത്തിയിലെ പോസ്റ്റുകളില്‍ നിന്ന് പാക്കിസ്ഥാന്‍ റേഞ്ചേഴ്സിനെ മാറ്റി സൈന്യം ചുമതലയേറ്റു. ശ്രീഗംഗാറാം മേഖലയിലെ പാക് സൈന്യത്തിന്‍റെ പോസ്റ്റുകള്‍ ഇപ്പോള്‍ സൈന്യത്തിന്‍റെ നിയന്ത്രണത്തിലാണ്. ഇതോടൊപ്പം അതിര്‍ത്തിയിലുടനീളം കരസേന കമാന്‍ഡോമാരെയും പാക്കിസ്ഥാന്‍ വിന്യസിച്ചിട്ടുണ്ട്. അതിര്‍ത്തിയിലെ നീക്കങ്ങള്‍ സസുക്ഷ്മം നിരീക്ഷിച്ചു…

ഡോക്ടര്‍ റോയി തോമസിനും പ്രിന്‍സ് മാര്‍ക്കോസിനും സ്‌പെഷ്യല്‍ അവാര്‍ഡ്

ന്യൂയോര്‍ക്ക്: കൈരളി ടിവിയില്‍ ഡോ. റോയി തോമസിന്റെ (ചിക്കാഗോ) ആരോഗ്യപംക്തി 500 എപ്പിസോഡ് പിന്നിടുന്നതു പ്രമാണിച്ച് ഇന്ത്യാ പ്രസ് ക്ലബ് അദ്ധേഹത്തിനു പ്രത്യേക പുരസ്‌കാരം നല്‍കി ആദരിച്ചു. ഇന്‍ഡ്യ പ്രസ്സ്‌ക്ലബിന്റെ മാദ്ധ്യമശ്രീ പുരസ്‌കാര ചടങ്ങില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. അവാര്‍ഡ് നല്‍കി. സാധാരണ ജീവിതത്തില്‍ പൊതുവെ കാണുന്ന രോഗങ്ങളെക്കുറിച്ച് വളരെ വിശദമായും എന്നാല്‍ ഫലപ്രദമായ നിര്‍ദ്ദേശങ്ങളോടുകൂടിയും കഴിയുന്നത്ര മലയാള പദങ്ങള്‍ ഉപയോഗിച്ച് ഏതൊരാള്‍ക്കും മനസ്സിലാകുന്ന ഭാഷയില്‍ സ്വതസിദ്ധമായ നര്‍മ്മത്തില്‍ ചാലിച്ച് പ്രേക്ഷകനിലേക്ക് പകരുന്ന രീതി ഏറ്റവും ജനപ്രീതി ആര്‍ജിച്ച പരിപാടിയായി മാറ്റി– പ്രസ്സ്‌ക്ലബ് പ്രസിഡന്റ് ടാജ്മാത്യൂ ചൂണ്ടിക്കാട്ടി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികള്‍ കാത്തിരുന്നു കാണുന്ന ഈ ആരോഗ്യപംക്തി കേരളത്തിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥി സംഘടന ഭാരവാഹികള്‍ ആവശ്യപ്പെട്ട പ്രകാരം കൈരളി ടിവി മുന്‍കൈയെടുത്ത് പുസ്തകമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് ഡോ. റോയി തോമസ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു. 500 എപ്പിസോഡുകള്‍…