ഗുരുവായൂര്‍ ഏകാദശിക്ക് ജനസഹസ്രങ്ങള്‍

ഗുരുവായൂര്‍: ഏകാദശി വ്രതം നോറ്റ് പതിനായിരങ്ങള്‍ ഗുരുവായൂരിലേക്ക് പ്രവഹിക്കുന്നു. ചൊവ്വാഴ്ചയാണ് ഏകാദശി. തിങ്കളാഴ്ച വൈകീട്ടോടെ ഗുരുവായൂര്‍ ഭക്തരാല്‍ നിറഞ്ഞു കഴിഞ്ഞു. ഏകാദശി നാളില്‍ ദര്‍ശനത്തിനും പ്രസാദ ഊട്ടിനും പ്രത്യേക സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ട്. ദേവസ്വം വക ഉദയാസ്തമന പൂജയോടെയാണ് ഏകാദശി ദിനത്തിലെ ചടങ്ങുകള്‍ തുടങ്ങുക. ഏകാദശി വിളക്കുകളുടെ ഭാഗമായി ഒരു മാസത്തെ ഇടവേളക്ക് ശേഷമാണ് ഉദയാസ്തമന പൂജ നടക്കുന്നത്. ആദ്യപൂജകള്‍ തന്ത്രി നിര്‍വഹിക്കും. രാവിലെ ഏഴിന് മേളത്തോടെ കാഴ്ചശീവേലി. ഒമ്പതിന് പാര്‍ഥസാരഥി ക്ഷേത്രത്തിലേക്ക് തിടമ്പില്ലാത്ത എഴുന്നള്ളിപ്പ്. പന്ത്രണ്ടിന് തിരിച്ചെഴുന്നള്ളിപ്പ്. ഗോതമ്പുചോറും പായസവും അടങ്ങുന്ന ഏകാദശിഊട്ട് രാവിലെ ഒമ്പതിന് ഊട്ടുപുരയിലും അന്നലക്ഷ്മി ഹാളിലും തുടങ്ങും. ക്ഷേത്രത്തില്‍ ഉച്ചകഴിഞ്ഞ് പതിവ് ശീവേലി മാത്രം. സന്ധ്യക്ക് പാര്‍ഥസാരഥിക്ഷേത്രത്തിലേക്ക് നാമജപഘോഷയാത്ര. ഇതേസമയം പാര്‍ഥസാരഥിക്ഷേത്രത്തില്‍നിന്ന് രഥഘോഷയാത്ര ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് പുറപ്പെടും. വിളക്കെഴുന്നള്ളിപ്പ് രാത്രി 10.30ന് ശേഷം തുടങ്ങും. സ്വര്‍ണക്കോലം പത്മനാഭന്‍ ശിരസ്സിലേറ്റും. എഴുന്നള്ളിപ്പ് കഴിയുമ്പോഴേക്കും ബുധനാഴ്ച ദ്വാദശി…

വൃദ്ധയെ അനാവശ്യമായി കോടതിയിലത്തെിച്ച യുവാവിന് ഒരു ലക്ഷം പിഴ

കൊച്ചി: അനാവശ്യ ആരോപണമുന്നയിച്ച് ഹേബിയസ് കോര്‍പസ് ഹരജി നല്‍കി 95കാരിയെ നിയമ നടപടികളില്‍ കുരുക്കിയ യുവാവിന് ഹൈകോടതി ഒരുലക്ഷം രൂപ പിഴ വിധിച്ചു. ഉപേക്ഷിച്ചു പോയ മകന്‍ തിരികെയത്തെി തന്നോടൊപ്പം താമസിച്ചിരുന്ന വൃദ്ധയെ അവരുടെ സമ്മതമില്ലാതെ തട്ടിയെടുത്ത് തടഞ്ഞുവെച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി പേരക്കുട്ടിയെന്ന് അവകാശപ്പെട്ട് കോടതിയെ സമീപിച്ച ആലപ്പുഴ ആര്യാട് പറപ്പിള്ളി സ്വദേശി ബിജുവിനാണ് പിഴശിക്ഷ വിധിച്ചത്. 20വര്‍ഷമായി തന്നോടൊപ്പം താമസിക്കുന്ന റജീന എന്ന പിതൃമാതാവിനെ എറണാകുളത്ത് കേരള സര്‍ജിക്കല്‍ എക്യുപ്മെന്‍റ്സ് കമ്പനി ജീവനക്കാരനായ മകന്‍ സെബാസ്റ്റ്യന്‍ തട്ടിയെടുത്ത് തടങ്കലില്‍ വെച്ചെന്ന് ആരോപിച്ചാണ് ഹരജിക്കാരന്‍ കോടതിയിലത്തെിയത്. 2012 ജൂലൈ 24ന് പിതൃമാതാവ് തനിക്ക് സ്വത്തുക്കള്‍ ആധാരം ചെയ്തുതന്നതായി ഹരജിയില്‍ പറയുന്നു. പിന്നീട് 2013ല്‍ വീട്ടിലത്തെിയ സെബാസ്റ്റ്യന്‍ സ്വത്ത് എഴുതിവെച്ച നടപടിക്കെതിരെ സിവില്‍ കോടതിയെ സമീപിക്കുകയും നവംബറില്‍ മാതാവിനെ തട്ടിയെടുത്ത് നാട് വിടുകയുമായിരുന്നു. മുമ്പ് അമ്മയെ ഉപേക്ഷിച്ചുപോയ മകനാണ് തിരികെ…

കുട്ടികള്‍ക്കെതിരായ പീഡനം: ഒത്തുതീര്‍ത്താല്‍ കേസ് ഇല്ലാതാകില്ലന്ന് ഹൈകോടതി

കൊച്ചി: കുട്ടികള്‍ക്കെതിരായ ബന്ധുക്കളുടെ ലൈംഗികപീഡനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഒത്തുതീര്‍പ്പിന്‍െറ പേരില്‍ ഇത്തരം കേസുകള്‍ ഇല്ലാതാക്കാനാവില്ലന്ന് ഹൈകോടതി. കോടതിക്കു പുറത്ത് കേസുകള്‍ ഒത്തുതീര്‍ക്കുന്നതിന് നിയമസാധുതയില്ലന്നും ക്രിമിനല്‍ കേസ് നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി. പരാതിക്കാരുമായി കേസ് ഒത്തുതീര്‍പ്പാക്കിയെന്നതിന്‍െറ പേരില്‍ കേസ് നടപടികള്‍ അവസാനിപ്പിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും. സഹോദരിയുടെ 13കാരിയായ മകളെ പീഡിപ്പിച്ചെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി സ്വദേശി രാധാകൃഷ്ണന്‍ സമര്‍പ്പിച്ച ഹരജി തള്ളിയാണ് ഉത്തരവ്. ഭര്‍ത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന കുട്ടിയുടെ മാതാവ് മകളെ അമ്മൂമ്മക്കും അമ്മാവനുമൊപ്പമാണ് താമസിപ്പിച്ചിരുന്നത്. നിരവധി തവണ അമ്മാവന്‍െറ പീഡനത്തിനിരയായ വിവരം മകള്‍ മാതാവിനെ അറിയിച്ചെങ്കിലും പുറത്ത് പറയരുതെന്നുപറഞ്ഞ് പിന്തിരിപ്പിക്കുകയായിരുന്നു. പിന്നീട് പെണ്‍കുട്ടി ഇക്കാര്യം പിതാവിനെ അറിയിച്ചു. തുടര്‍ന്ന് പിതാവ് നല്‍കിയ പരാതിയിലാണ് കേസെടുത്തത്. എന്നാല്‍, പെണ്‍കുട്ടിയുമായി കേസ് ഒത്തുതീര്‍പ്പായെന്നും കേസ് റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് ഹരജിക്കാരന്‍ കോടതിയിലത്തെി. പക്ഷേ, കേസ് നിലനില്‍ക്കുമെന്നും വ്യക്തമാക്കിയ കോടതി ഹരജി…

ട്രെയിനില്‍ കുടുംബത്തെ ബോധംകെടുത്തി 13 പവന്‍ കവര്‍ന്നു

കായംകുളം: ഗുജറാത്തില്‍നിന്ന് നാട്ടിലേക്ക് വരുകയായിരുന്ന കുടുംബത്തെ ട്രെയിനില്‍ ബോധംകെടുത്തി കവര്‍ച്ച ചെയ്തു. കൃഷ്ണപുരം കാപ്പില്‍മേക്ക് ദേവകീമന്ദിരത്തില്‍ രാധാകൃഷ്ണപിള്ള (62), ഭാര്യ ചന്ദ്രികാപിള്ള (52) എന്നിവരാണ് കവര്‍ച്ചക്ക് വിധേയരായത്. 13 പവന്‍ സ്വര്‍ണാഭരണമാണ് നഷ്ടമായത്. അഹ്മദാബാദില്‍നിന്ന് ഹാപ്പ എക്സ്പ്രസിലാണ് ഇവര്‍ നാട്ടിലേക്ക് തിരിച്ചത്. രാധാകൃഷ്ണപിള്ള ധരിച്ചിരുന്ന മൂന്ന് പവന്‍െറ മാലയും ചന്ദ്രിക അണിഞ്ഞിരുന്ന 10 പവന്‍െറ ആഭരണങ്ങളുമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. ശനിയാഴ്ച രാത്രി ഭക്ഷണം കഴിച്ച ശേഷം ബര്‍ത്തില്‍ ഉറങ്ങാന്‍ കിടന്നതാണ്. രാവിലെ ഉണര്‍ന്നെങ്കിലും എഴുന്നേല്‍ക്കാന്‍ കഴിയാത്ത നിലയില്‍ തളര്‍ച്ച അനുഭവപ്പെടുകയായിരുന്നു. സംസാരിക്കുന്നതിനും ബുദ്ധിമുട്ടുണ്ടായതിനാല്‍ ബോഗിയില്‍ ഒപ്പമുണ്ടായിരുന്നവരോട് കാര്യങ്ങള്‍ പറയാനും കഴിഞ്ഞില്ല. കായംകുളത്ത് എത്തിയപ്പോഴേക്കും നേരിയ ആശ്വാസം ലഭിച്ച ചന്ദ്രികക്ക് മാത്രമാണ് ട്രെയിനില്‍നിന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞത്. രാധാകൃഷ്ണപിള്ളക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് സഹയാത്രികന്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിയാണ് ഇദ്ദേഹത്തെ പുറത്തിറക്കിയത്. പിന്നീട് ആര്‍.പി.എഫുകാരാണ് ഇവരെ കായംകുളം ഗവ.…

ബാര്‍ കോഴ: സി.ഡിയുമായി കോടിയേരി നിയമസഭയില്‍

തിരുവനന്തപുരം: ബാര്‍ കോഴയുമായി ബന്ധപ്പെട്ട സംസാരങ്ങളും ദൃശ്യങ്ങളും അടങ്ങുന്ന സീഡി പക്കലുണ്ടെന്ന അവകാശവാദവുമായി പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. രേഖ സഭയില്‍ സമര്‍പ്പിക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചുവെങ്കിലും ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന്‍ അനുവദിച്ചില്ല. അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടവെയാണ് മന്ത്രി മാണി പണം വാങ്ങുന്ന ദൃശ്യവും ശബ്ദരേഖയും ഉള്‍പ്പെടെ ഈ സീഡിയിലുണ്ടെന്ന് കോടിയേരി പറഞ്ഞത്. മന്ത്രി മാണി രാജിവെക്കണമെന്നും തയാറായില്ലങ്കില്‍ പുറത്താക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം ഇലക്ട്രോണിക് മാധ്യമങ്ങളുള്‍പ്പെടെയുള്ളവ തെളിവായി ശേഖരിക്കാമായിരുന്നിട്ടും ആ രീതിയിലും അന്വേഷണം നടന്നില്ല. ആദ്യഗഡുവായ 15 ലക്ഷം മാണിക്ക് ബാറുകാര്‍ നല്‍കിയത് പാലായിലെ വീട്ടില്‍വെച്ചാണ്. ധനേഷ്, രാജ്കുമാര്‍, കൃഷ്ണദാസ് എന്നിവര്‍ ചേര്‍ന്നാണ് പണം നല്‍കിയത്. രണ്ടാംഗഡുവായ 35 ലക്ഷം ഏപ്രില്‍ രണ്ടിന് മന്ത്രിയുടെ വസതിയില്‍ വെച്ച് കൈമാറി. കെ.എല്‍-01ബി-7878 നമ്പറിലുള്ള ബിജു രമേശിന്‍െറ കാറിലാണ് പണം നല്‍കുന്നവര്‍ പോയത്. അമ്പിളി എന്ന ഡ്രൈവറാണ്…

ജയശ്രീയുടെ അവയവങ്ങള്‍ അഞ്ചുപേര്‍ക്ക് പുതുജീവന്‍ നല്‍കും

കൊല്ലം: കൊറ്റമ്പള്ളി മണിപ്പുഴ കിഴക്കതില്‍ രാധാകൃഷ്ണക്കുറുപ്പിന്റെ ഭാര്യ ജയശ്രീ (46) യുടെ അവയവങ്ങള്‍ അഞ്ചുപേര്‍ക്ക് മാറ്റിവെച്ചു. മസ്തിഷ്കാഘാതത്തെതുടര്‍ന്ന് ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തട്ടാരമ്പലത്തെ സ്വകാര്യ ആശുപത്രിയിലും ജയശ്രീയെ പ്രവേശിപ്പിച്ചു. തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ തിരിച്ചുകിട്ടില്ലന്നുറപ്പായതോടെ അവയവങ്ങള്‍ ദാനംചെയ്യാന്‍ ബന്ധുക്കള്‍ സമ്മതപത്രം നല്‍കുകയായിരുന്നു. കരള്‍, കണ്ണ്, വൃക്ക എന്നിവ നീക്കംചെയ്ത് അഞ്ചുപേര്‍ക്കായി ആശുപത്രി അധികൃതര്‍ നല്‍കുകയായിരുന്നു. ഓച്ചിറ പഞ്ചായത്തിലെ കൊറ്റമ്പള്ളി വാര്‍ഡില്‍ അവയവദാനം നടത്തുന്ന രണ്ടാമത്തെ വീട്ടമ്മയാണ് ജയശ്രീ. കഴിഞ്ഞ സെപ്റ്റംബറില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് മസ്തിഷ്കമരണം സംഭവിച്ച കോയിക്കത്തറയില്‍ രാജന്‍െറ ഭാര്യ ഭാസുരാംഗിയുടെ അവയവങ്ങള്‍ അഞ്ചുപേര്‍ക്ക് നല്‍കിയിരുന്നു. ഭാസുരാംഗിയുടെ മാതൃക ജയശ്രീയുടെ കുടുംബാംഗങ്ങളും പിന്തുടരുകയായിരുന്നു. ജയശ്രീ അവയവങ്ങള്‍ നല്‍കിയവരുടെ പേരുവിവരങ്ങള്‍ ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.

പഞ്ചരത്നകീര്‍ത്താലാപനത്തോടെ ചെമ്പെ സംഗീതോല്‍സവത്തില്‍ സമാപ്തി

ഗുരുവായൂര്‍: ചെമ്പൈ സംഗീതമണ്ഡപത്തില്‍ നൂറോളം സംഗീതജ്ഞര്‍ ഒന്നിച്ചിരുന്ന് പഞ്ചരത്നകീര്‍ത്തനം ആലപിച്ചപ്പോള്‍ ഗുരുപവനപുരി പാട്ടിന്‍െറ പാലാഴിയായി. മേല്‍പത്തൂര്‍ ഓഡിറ്റോറിയം തിങ്ങിനിറഞ്ഞ സംഗീതാസ്വാദകര്‍ ശുദ്ധസംഗീതത്തിന്‍െറ ലയമധുരിമയില്‍ ലയിച്ചു. നാട്ടരാഗത്തില്‍ ‘ജഗദാനന്ദ കാരക’ ഗൗളരാഗത്തില്‍ ‘ദുഡുകുഗല നന്നേ’, ആരഭിയില്‍ ‘സാധിഞ്ചനെ ഓ മനസാ’, വരാളിയില്‍ ‘കന കനരുചിര’, ശ്രീരാഗത്തില്‍ ‘എന്തരു മഹാനുഭാവുലു’ എന്നീ ത്യാഗരാജ കീര്‍ത്തനങ്ങളാണ് ആലപിച്ചത്. എന്‍.പി.രാമസ്വാമി, പി.ആര്‍.കുമാരകേരള വര്‍മ, പാല സി.കെ.രാമചന്ദ്രന്‍, മണ്ണൂര്‍ എം.പി.രാജകുമാരനുണ്ണി, ചേപ്പാട് എ.ഇ.വാമനന്‍ നമ്പൂതിരി, കെ.എന്‍.രംഗനാഥശര്‍മ, നെടുങ്കുന്നം വാസുദേവന്‍, മാവേലിക്കര പി.സുബ്രഹ്മണ്യന്‍, പി.ആര്‍.ദിലീപ്കുമാര്‍, വെച്ചൂര്‍ ശങ്കര്‍, അരൂര്‍ പി.കെ.മനോഹര്‍, ആയാംകുടി മണി, ഡോ.ഗുരുവായൂര്‍ മണികണ്ഠന്‍, ഗുരുവായൂര്‍ ടി.വി.മണികണ്ഠന്‍, വെള്ളിനേഴി സുബ്രഹ്മണ്യം, ബി.അരുന്ധതി, മാതംഗി സത്യമൂര്‍ത്തി. വൈക്കം ബി.രാജമ്മാള്‍, മാലിനി ഹരിഹരന്‍, തൃപ്പൂണിത്തറ ഗിരിജാവര്‍മ, സുകുമാരി നരേന്ദ്രമേനോന്‍ തുടങ്ങി 50 ഓളം പേര്‍ ആലാപനത്തില്‍ പങ്കുചേര്‍ന്നു. നെല്ലായി കെ.വിശ്വനാഥന്‍, സി.എസ്.അനിരൂപ്, ടി.എച്ച്. സുബ്രഹ്മണ്യം, എസ്.ഈശ്വരവര്‍മ, ഗുരുവായൂര്‍…

പെട്രോള്‍ബങ്കില്‍ കവര്‍ച്ച, മൂന്നംഗ സംഘം പിടിയില്‍

കോട്ടക്കല്‍: പെട്രോള്‍ പമ്പിലെ ജീവനക്കാരനെ അപായപ്പെടുത്തി പണമടങ്ങിയ ബാഗ് കവര്‍ച്ച ചെയ്ത കേസില്‍ മൂന്നംഗ സംഘം വളാഞ്ചേരിയില്‍ പിടിയില്‍. കഴിഞ്ഞ ജൂലൈ 24ന് ചങ്കുവെട്ടി പറമ്പിലങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍െറ ശാഖയിലാണ് സംഭവം. പുലര്‍ച്ചെ അഞ്ച് മണിയോടെ വെളുത്ത ആള്‍ട്ടോ കാറിലത്തെിയ മൂന്നംഗ സംഘം കുപ്പിയില്‍ 50 രൂപക്ക് ഇന്ധനം നിറച്ചതിനുശേഷം ജീവനക്കാരന്‍െറ കൈവശമുണ്ടായിരുന്ന പണമടങ്ങിയ ബാഗുമായി കടന്നുകളഞ്ഞു. ബങ്കിലെ നിരീക്ഷണ കാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ മനസ്സിലാക്കിയ പൊലീസ് അന്വേഷണം വ്യാപിച്ചിരുന്നു. ആര്‍ഭാട ജീവിതം നയിക്കുന്ന സംഘാംഗങ്ങള്‍ ലഹരിക്കടിമയാണെന്നാണ് പൊലീസിന്‍െറ വിശദീകരണം. അര ലക്ഷത്തിലധികം പണമടങ്ങിയ ബാഗാണ് കവര്‍ച്ച ചെയ്തെന്നാണ് പരാതിയില്‍ പറയുന്നത്.

ബാര്‍ കോഴ: ബിജു രമേശും വിജിലന്‍സിന് തെളിവ് നല്‍കിയില്ല, കേസ് ദുര്‍ബലമാകും

കൊച്ചി: ബാര്‍ കോഴയുമായി ബന്ധപ്പെട്ട് ആരോപണമുന്നയിച്ചവരും സംഘടനാ നേതാക്കളുമടക്കമുള്ളവര്‍ തെളിവ് നല്‍കാന്‍ തയാറായിട്ടില്ലന്ന് വിജിലന്‍സ് ഹൈകോടതിയില്‍ പറഞ്ഞു. ആരോപണമുന്നയിച്ച ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്‍റ് ബിജു രമേശ് അടക്കമുള്ള പ്രധാന സാക്ഷികള്‍ മൊഴി നല്‍കാന്‍ തയാറാകാത്തതുമൂലമാണ് പ്രാഥമികാന്വേഷണം പൂര്‍ത്തിയാക്കാനാവാത്തത്. ഇതേതുടര്‍ന്ന് കേസ് ദുര്‍ബലമാകുമെന്ന് സൂചനയുണ്ട്. 26 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയെന്നും പ്രാഥമികാന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് എസ്.പി മുഖേന വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കുമെന്നും വിജിലന്‍സ് പറയുന്നു. മൊഴി നല്‍കാന്‍ പലതവണ നോട്ടീസ് നല്‍കിയിട്ടും ബിജു രമേശ് അടക്കം അസോസിയേഷന്‍ ഭാരവാഹികളാരും മൊഴി നല്‍കിയില്ല. തെളിവ് നല്‍കാന്‍ അസോസിയേഷന്‍ നിയോഗിച്ച അഞ്ചംഗ സമിതിയും അന്വേഷണ സംഘത്തിന് മുമ്പാകെ എത്തിയില്ല. തെളിവുനല്‍കാന്‍ ഒരു മാസംകൂടി വേണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഉന്നയിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍െറ പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശപ്രകാരം നടക്കുന്ന പ്രാഥമിക അന്വേഷണം നിയമപരമാണെന്ന്…

കോണ്‍ഗ്രസ് അംഗത്വവിതരണം തുടങ്ങി

ആലപ്പുഴ: കോണ്‍ഗ്രസ് അംഗത്വ വിതരണത്തിന്‍െറ സംസ്ഥാനതല ഉദ്ഘാടനം മാവേലിക്കരയില്‍ കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ നിര്‍വഹിച്ചു. മുന്‍ കേന്ദ്രമന്ത്രി സി.എം. സ്റ്റീഫന്റെ കുടുംബവസതിയില്‍ നടന്ന ചടങ്ങില്‍ സഹോദരന്‍ പോള്‍ മത്തായിക്ക് സുധീരന്‍ അംഗത്വം നല്‍കി. കോണ്‍ഗ്രസിന് കരുത്തുപകരേണ്ടത് രാജ്യസ്നേഹികളുടെ ഉത്തരവാദിത്തമാണെന്നും വര്‍ഗീയ ഫാഷിസ്റ്റുകള്‍ക്കെതിരെ ജനങ്ങളെ ഏകീകരിച്ചുനിര്‍ത്താന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഭരണത്തില്‍നിന്ന് മാറിയ കാലഘട്ടത്തിലെല്ലാം രാജ്യത്തുണ്ടായ വര്‍ഗീയ ചേരിതിരിവുകളും മറ്റും ജനാധിപത്യത്തിന് ഭീഷണിയാണ്. തെരഞ്ഞെടുപ്പിന് മുമ്പും അധികാരത്തിലത്തെിയ ശേഷവും വര്‍ഗീയ ധ്രുവീകരണം തന്നെയാണ് മോദി നടത്തുന്നതെന്നും സുധീരന്‍ ആരോപിച്ചു. ഡി.സി.സി പ്രസിഡന്‍റ് എ.എ. ഷുക്കൂര്‍ അധ്യക്ഷത വഹിച്ചു. മുന്‍ കേന്ദ്രമന്ത്രി സി.എം. സ്റ്റീഫന്‍െറ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമാണ് പരിപാടികള്‍ക്ക് തുടക്കംകുറിച്ചത്.