(1) ദൈവത്തിന്റെ കണ്ണില്‍ മനുഷ്യരെല്ലാവരും ഒരുപോലെയാണെങ്കില്‍ നമ്മുടെ കണ്ണുകള്‍ക്കും അതുപോലെ കാണാന്‍ കഴിയണം. (2) സ്ത്രീകള്‍ പുരുഷന്മാരെപ്പോലെ തന്നെ ബഹുമാനിക്കപ്പെടേണ്ടവരും അവര്‍ അര്‍ഹിക്കുന്ന മാന്യത നല്‍കപ്പെടേണ്ടവരുമാണ്. സ്വാതന്ത്ര്യത്തിന് അതിര്‍വരമ്പുകളുണ്ടെങ്കിലും ലിംഗഭേദമില്ല. (3) ഇന്ത്യയുടെ വിജയം മതാധിഷ്ഠിതമായ വിഭജനം ഇല്ലാത്ത സാഹചര്യത്തിലാണ്. ഏതൊരു മനുഷ്യനും അവന് ശരിയെന്ന് തോന്നുന്ന മതവിശ്വാസത്തിന് അവകാശമുണ്ട്. ആര്‍ട്ടിക്കിള്‍ 25-ലൂടെ ഇന്ത്യ അര്‍ത്ഥമാക്കുന്നതും മറിച്ചാണല്ലോ. (4) ഉത്തരവാദിത്വബോധമുള്ള അധികാരശക്തിയാണ് ലോക നേതൃത്വത്തിലേക്കുള്ള ഇന്ത്യയുടെ ഉയര്‍ച്ചയ്ക്ക് അഭികാമ്യം. എല്ലാവര്ക്കും സമത്വവും അവസരവും പ്രദാനം ചെയ്യുന്ന, ഏതു തൊഴിലിലും മഹത്വം കാണാന്‍ കഴിയുന്ന, തൊട്ടുകൂടായ്മയില്ലാത്തതും, സമഭാവനയുള്ളതുമായ ഒരു സമൂഹമാണ് നമുക്കാവശ്യം. നമ്മുടെ സ്വപ്നങ്ങള്‍ പോലെ മറ്റുള്ളവരുടെ സ്വപ്നവും പ്രധാന്യമുള്ളതാണെന്നുള്ള ചിന്താഗതിയിലൂടെ മാത്രമേ നമുക്ക് ഒരേതൂവല്‍ പക്ഷികളാകാന്‍ പറ്റൂ. (5) ശാക്തീകരിക്കപ്പെട്ട വനിതകളാണ് ഒരു രാജ്യത്തിന്റെ നെടുംതൂണ്. കുടുംബം, തുല്യപ്രധാന്യമുള്ള സ്ത്രീകള്‍ എന്നീ മൂല്യങ്ങളിലൂടെ ഇന്ത്യ എന്ന യുവജന…
Day: January 29, 2015
മഴയിലലിഞ്ഞ് വര്‍ണ്ണക്കൂട്ടുകള്‍
കേരളത്തിലെ മണ്‍സൂണ്‍, കൃഷിക്കെന്നപോലെ സര്‍ഗാത്മകതക്കും മണ്ണൊരുക്കുന്ന പ്രകൃതിയുടെ വിസ്മയ പ്രതിഭാസമാണ്. മാനം പെയ്തിറങ്ങുമ്പോള്‍ മനം കുളിര്‍ക്കും. കുതിര്‍ന്ന മണ്ണില്‍ ഒരു വിത്ത് പുതച്ചുവെച്ചാല്‍ മുളച്ചുപൊന്തും പോലെ, തരളിതമാകുന്ന ഹൃദയം ഭാവനയുടെ മാനങ്ങളിലേക്ക് ചിറകടിച്ചുയരും. റജീനയുടെ മനസിലെ കാന്‍വാസില്‍ മഴയുടെ ചാരനിറത്തിനുമീതെ കണ്ണഞ്ചിപ്പിക്കുന്ന വര്‍ണക്കൂട്ടുകള്‍ ഒഴുകിപ്പരക്കും. പെണ്‍കുട്ടികള്‍ വര്‍ണക്കുടകള്‍ ചൂടി മഴയിലങ്ങിനെ അലിഞ്ഞുചേരുന്നത് വരഞ്ഞുകഴിഞ്ഞപ്പോള്‍ ബ്രഷിനെ താന്‍ ചുംബിച്ചുപോയെന്ന് ഈ ചിത്രകാരി പറയുന്നു. പ്രവാസത്തിന്‍െറ മരുഭൂ മുഷിപ്പില്‍ ആശ്വാസം ഓര്‍മകളില്‍ പെയ്യുന്ന മണ്‍സൂണ്‍ കാലങ്ങളാണ്. മരുഭൂമിയിലും മഴ പെയ്യാറുണ്ടെങ്കിലും കോണ്‍ക്രീറ്റ് കാട്ടില്‍ വീണുടഞ്ഞ് ചാരുത തകര്‍ന്ന് ഭൂമിക്കുവേണ്ടാതെ കെട്ടിക്കിടന്ന് ജീര്‍ണിക്കും. അല്ളെങ്കില്‍ ആകാശം സൂര്യന്‍െറ കൈകള്‍ താഴ്ത്തി വലിച്ചെടുക്കും. പ്രകൃതി തിരസ്കരിക്കുന്ന മഴയും ദാഹത്തോടെ കാത്തിരിക്കുന്ന മഴയും തമ്മില്‍ വ്യത്യാസമുണ്ട്. റജീന പ്രണിയക്കുന്ന മഴ പ്രകൃതി സുരത ദാഹത്തോടെ കാത്തിരിക്കുന്ന മഴയാണ്. കേരളത്തിലെ തുലാര്‍ഷവും കാലവര്‍ഷവുമൊക്കെയാണത്. അതുകൊണ്ടാണ് കാന്‍വാസുകളില്‍…
മാണി വൃത്തികെട്ട കഥാപാത്രം; രാജിവെച്ച് അന്വേഷണം നേരിടണം: പിണറായി
കണ്ണൂര്‍: ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന് അര നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലന്നും മുഖ്യമന്ത്രിയും മന്ത്രിമാരും ഇഷ്ടംപോലെ കൊള്ള നടത്തുന്ന ഭരണമാണ് ഇവിടെ നടക്കുന്നതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്‍െറ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രി കെ.എം. മാണി വൃത്തികെട്ട കഥാപാത്രമാണ്. അദ്ദേഹം രാജിവെച്ച് അന്വേഷണം നേരിടണം. മാറി നില്ക്കാന് പറയാനുള്ള ആര്‍ജവം ഉമ്മന്‍ ചാണ്ടിക്ക് ഇല്ല. അഴിമതി നടത്തി ഉമ്മന്‍ ചാണ്ടിയും മന്ത്രിമാരും അടങ്ങുന്ന ഉപജാപക സംഘം പരസ്പരം പുറം ചൊറിയുകയാണ്. ഒരോദിവസവും കോഴ സംബന്ധിച്ച് പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടാവുന്നു. മന്ത്രിസഭയിലെ പുണ്യവാളന്മാര് കൃത്യമായി അന്വേഷണം നേരിടേണ്ടവരാണ്. വിലക്കയറ്റം, ക്രമസമാധാന തകര്‍ച്ച, ശമ്പളവും പെന്‍ഷനും മുടങ്ങുന്ന തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധി തുടങ്ങിയവ കേരളം നേരിടുന്ന പ്രശ്നങ്ങളാണ്. സോളാര്‍ വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നേരിടുന്ന മുഖ്യമന്ത്രിക്ക് സ്ഥാനത്ത്…
ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി മര്‍ദ്ദിച്ചു; വ്യവസായി അറസ്റ്റില്‍
തൃശൂര്‍: ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനെ അതിക്രൂരമായി മര്‍ദ്ദിച്ച വ്യവസായിയെ അറസ്റ്റു ചെയ്തു. കണ്ടശാംകടവ് കാരമുക്ക് വിളക്കുംകാല്‍ കാട്ടുങ്ങല്വീട്ടില് ചന്ദ്രബോസിനെയാണ് (47) ജീപ്പിടിച്ച് കൊല്ലാന്‍ ശ്രമിച്ചത്. വയറിന് ചതവും മുറിവുമേറ്റ ചന്ദ്രബോസ് വെന്റിലേറ്ററിലാണ്. കിങ്സ് ബീഡി മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് നിസാമിനെ (38) പൊലീസ് അറസ്റ്റ് ചെയ്തു. മുമ്പ് പത്തു വയസ്സുള്ള മകനെക്കൊണ്ട് കാറോടിപ്പിച്ച് പടം യു ട്യൂബിലിട്ടും വനിതാ പൊലീസ് എസ്.ഐയെ കാറില്‍ പൂട്ടിയിട്ടും കേസില്‍ കുടുങ്ങിയയാളാണ് മുഹമ്മദ് നിസാം. ശോഭ സിറ്റിയുടെ ഗേറ്റിനടുത്ത് വാഹനം തടഞ്ഞതില്‍ പ്രകോപിതനായാണ് ചന്ദ്രബോസിനെ ആക്രമിച്ചത്. ചന്ദ്രബോസിനെ വാഹനത്തില്‍ പിന്തുടര്ന്ന് ഇടിച്ചുവീഴ്ത്തി. വീണുകിടന്ന ഇയാളെ എഴുന്നേല്പിച്ച് വാഹനത്തില്‍ കയറ്റി പാര്‍ക്കിങ് ഏരിയയില്‍ കൊണ്ടുപോയി വീണ്ടും ക്രൂരമായി മര്‍ദിച്ചു. ആക്രമണം തടയാനത്തെിയ സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ അയ്യന്തോള്‍ കല്ലിങ്ങല്‍ വീട്ടില്‍ അനൂപിനും (31) മര്‍ദനമേറ്റു. സെക്യൂരിറ്റി റൂമും ഫര്‍ണിച്ചറുകളും, ജനലുകളും മുഹമ്മദ് നിസാം…
മണത്തല ചന്ദനക്കുടം നേര്‍ച്ചക്ക് പതിനായിരങ്ങള്‍
ചാവക്കാട്: മണത്തല ചന്ദനക്കുടം നേര്‍ച്ചക്ക് പതിനായിരങ്ങളത്തെി. വ്യാഴാഴ്ച തെക്കഞ്ചേരിയില്‍ നിന്ന് രാവിലെ 8.30ന് രിഫായി കമ്മിറ്റിയുടെ താബൂത്ത് കാഴ്ച പുറപ്പെട്ടു. ഹൈദ്രോസ് കുട്ടി മൂപ്പരുടെ ഖബറടക്കം അനുസ്മരിപ്പിച്ച് മുട്ടുംവിളി, കോല്‍ക്കളി, അറബനമുട്ട് തുടങ്ങിയ വാദ്യമേളങ്ങളോടെയാണ് താബൂത്ത് കാഴ്ച പുറപ്പെട്ടത്. താബൂത്ത് കാഴ്ച 12 ഓടെ ജാറത്തില്‍ എത്തിയശേഷം ബ്ലാങ്ങാട് ബീച്ച്, പുത്തന്‍കടപ്പുറം, ചാവക്കാട്, വഞ്ചിക്കടവ് എന്നിവിടങ്ങളില്‍നിന്ന് വന്ന കൊടിയേറ്റ കാഴ്ചകള്‍ ജാറം അങ്കണത്തില്‍ പ്രവേശിച്ചു. തുടര്‍ന്ന് പാരമ്പര്യാവകാശികളായ ബ്ലാങ്ങാട് ‘കറുത്ത’ കുടുംബാംഗങ്ങള്‍ മണത്തല പള്ളിക്ക് മുമ്പിലുള്ള താണി മരങ്ങളില്‍ കയറി മരപ്പൊത്തുകളില്‍ മുട്ടയും പാലും നിക്ഷേപിച്ചു. പിന്നീട് ചന്ദനക്കുടങ്ങളില്‍ കൊണ്ടുവന്ന ശര്‍ക്കര വെള്ളം വിതരണം ചെയ്തു. ഉച്ചക്കുശേഷം വിവിധ ഭാഗങ്ങളില്‍നിന്ന് പുറപ്പെട്ട നാട്ടുകാഴ്ചകള്‍ വൈകീട്ട് ആറോടെ പള്ളിയങ്കണത്തില്‍ എത്തി. നൂറുകണക്കിന് വാദ്യകാലാകാരന്മാരും കരിവീരവന്മാരും അണിനിരന്ന വിവിധ കാഴ്ചകളില്‍ ശിങ്കാരിമേളം, ബാന്‍ഡ്, നാഗസ്വരം, പഞ്ചവാദ്യം, തെയാണ്ടി മേളം എന്നിവ…
ജിജി തോംസനെതിരെ വി.എസിന്‍െറ കത്ത്
തിരുവനന്തപുരം: പാമോയില്‍ കേസില്‍ പ്രതിയായ ജിജി തോംസണെ നിയമത്തെയും ഭരണഘടനയെയും കാറ്റില്‍പറത്തി ചീഫ് സെക്രട്ടറിയാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം റദ്ദാക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് ഗവര്‍ണര്‍ക്ക് കത്തയച്ചു. പാമോയില്‍ അഴിമതിക്കേസിലെ അഞ്ചാം പ്രതിയായ ജിജി തോംസണ്‍ എതിരായ തെളിവുകളും രേഖകളുമൊന്നും പരിശോധിക്കാതെയാണ് ചീഫ് സെക്രട്ടറിയാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്. മന്ത്രിസഭാ യോഗം പരിഗണിച്ചിരുന്നുവെങ്കില്‍ ആ ഫയലുകള്‍ ഗവര്‍ണറുടെ മുന്നിലും എത്തേണ്ടതായിരുന്നു. അങ്ങനെ ഉണ്ടായിട്ടില്ലന്നാണ് മനസ്സിലാകുന്നത്. അദ്ദേഹത്തെ ചീഫ് സെക്രട്ടറിയാക്കാന്‍ നീക്കം ആരംഭിച്ച ഘട്ടത്തില്‍ തന്നെ ഈ പ്രശ്നങ്ങള്‍ താന്‍ ചൂണ്ടിക്കാട്ടിയിരുന്നു -വി.എസ് പറഞ്ഞു.
ദേശീയപാത അതോറിറ്റിയുടെ ഓഫിസിനു നേരെ മാവോയിസ്റ്റ് ആക്രമണം
കൊച്ചി: ദേശീയപാത അതോറിറ്റിയുടെ കളമശ്ശേരിയിലെ പ്രോജക്ട് ഡയറക്ടര്‍ ഓഫിസിനു നേരെ മാവോയിസ്റ്റ് ആക്രമണം. ഫയലുകള്‍ക്ക് തീയിട്ട സംഘം മാവോയിസ്റ്റുകള്‍ ലഘുലേഖ വിതറി സ്ഥലം വിട്ടു. ഓഫിസ് ഭിത്തിയില്‍ മുദ്രാവാക്യങ്ങള്‍ എഴുതി വെക്കുകയും ചെയ്തു. കളമശ്ശേരി രാജഗിരി റോഡിലാണ് നാഷനല്‍ ഹൈവേ അതോറിറ്റി പ്രോജക്ട് ഡയറക്ടര്‍ ഓഫിസ്. ഓഫിസിനകത്തെ ഫയലുകള്‍ കത്തിക്കുകയും കീറിക്കളയുകയും ചെയ്തു. പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടത്തൊനായില്ല. ‘സാമ്രാജ്യത്വവും ചുങ്കപാതകളും തുലയട്ടെ, ദേശീയപാത വികസനത്തിന്‍െറ പേരിലുള്ള കുടിയൊഴിപ്പിക്കല്‍ അവസാനിപ്പിക്കുക, റോഡ് സ്വകാര്യവത്കരണം അവസാനിപ്പിക്കുക’ എന്ന് രേഖപ്പെടുത്തിയ ലഘുലേഖയാണ് ഓഫിസില്‍ വിതറിയത്. സി.പി.ഐ മാവോയിസ്റ്റ് പശ്ചിമഘട്ട പ്രത്യേക സോണല്‍ കമ്മിറ്റിയുടെ പേരിലാണ് ലഘുലേഖ തയാറാക്കിയിരിക്കുന്നത്. ‘ഓഫിസ് ഭിത്തിയില്‍ സാമ്രാജ്യത്വം തുലയട്ടെ, ചുങ്കപാത തുലയട്ടെ, സി.പി.ഐ മാവോയിസ്റ്റ്’ എന്ന് കറുത്ത മഷിയില്‍ എഴുതിയിട്ടുണ്ട്. ഏറെ തിരക്കേറിയ ദേശീയപാതക്കും നഗരസഭാ റോഡിനും സമീപത്തെ ഓഫിസില്‍ നടന്ന ആക്രമണം ആരുടെയും…
ചന്ദ്രികക്കെതിരായ എന്‍.എസ്.എസിന്‍െറ അപകീര്‍ത്തിക്കേസ് പിന്‍വലിച്ചു
ചങ്ങനാശേരി: ചന്ദ്രിക ദിനപത്രത്തിനെതിരെ നായര്‍ സര്‍വീസ് സൊസൈറ്റി ഫയല്‍ ചെയ്ത അപകീര്‍ത്തിക്കേസ് പിന്‍വലിച്ചു. 2013 ജൂണ്‍ രണ്ടിന് ചന്ദ്രിക ദിനപത്രത്തിന്‍െറ എഡിറ്റോറിയല്‍ പേജില്‍ പ്രതി/ഛായ എന്ന കോളത്തില്‍ പുതിയ പടനായര് എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിനെതിരെയാണ് എന്‍.എസ്.എസ് കേസ് ഫയല്‍ ചെയ്തിരുന്നത്. മന്നത്ത് പത്മനാഭനും പിന്നീടുള്ള നേതാക്കള്‍ക്കും നായര്‍ സമുദായത്തിനും എന്‍.എസ്.എസിന്‍െറ ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറിക്കും എതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ലേഖനത്തില്‍ ഉണ്ടെന്ന് ആരോപിച്ചായിരുന്നു കേസ്. ചന്ദ്രിക ദിനപത്രത്തിനു വേണ്ടി പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ പി.കെ.കെ. ബാവയും ചീഫ് എഡിറ്റര്‍ ടി.പി. ചെറൂപ്പയും ബുധനാഴ്ച എന്‍.എസ്.എസ്. ആസ്ഥാനത്തത്തെി അഭിഭാഷകരായ പി.എസ്. ശ്രീധരന് പിള്ള, പി. രവീന്ദ്രനാഥ് എന്നിവരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി. വിവാദപരമായ ലേഖനത്തിലെ കാര്യങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കാത്തതും ശരിയല്ലാത്തതുമാണെന്ന് ബോധ്യപ്പെട്ട് ഖേദം പ്രകടിപ്പിച്ചു. വ്യാഴാഴ്ചത്തെ ചന്ദ്രികയില്‍ ഒന്നാം പേജില്‍ ഖേദപ്രകടനം പ്രസിദ്ധീകരിച്ചു. എല്ലാ സമുദായങ്ങളുമായും നേതാക്കളുമായും…
ഗ്രീസില്‍ ഇടതുപക്ഷ സൂര്യോദയം
ലോക വന്‍ശക്തിയായി ഒപ്പം കുതിക്കാനുള്ള പരസ്പര വിശ്വാസത്തിന്റേയും സഹകരണ പങ്കാളിത്തത്തിന്റേയും പ്രകടനമാണ് പ്രസിഡന്റ് ബരാക് ഒബാമയും പ്രധാനമന്ത്രി നരേന്ദ്രമോദിയും കൗശലപൂര്‍വ്വം തന്മയത്വത്തോടെ ഡല്‍ഹിയില്‍ ലോകത്തിനുമുമ്പില്‍ കാഴ്ചവെച്ചത്. രണ്ടു ഭരണാധികാരികളുടെ മന:സ്സമ്മതത്തിലൂടെ, അമേരിക്കയുടെ സാമ്പത്തിക-സൈനിക-വിദേശ നയങ്ങള്‍ക്കൊപ്പം ഇന്ത്യയും ഒന്നിച്ചു മുന്നോട്ടുപോകും എന്ന സന്ദേശമാകാം അവര്‍ നല്കാന് ശ്രമിച്ചത്. അതേസമയം, ഭരണാധികാരികളുടെ കുറിപ്പടി തള്ളി, സ്വന്തം ശക്തി തെളിയിച്ച് ജനങ്ങള്‍ മുന്നോട്ടുകുതിക്കുന്ന ഐതിഹാസിക കാഴ്ചയാണ് ലോകത്താദ്യമായി ജനാധിപത്യം പിച്ചവെച്ച ഗ്രീസില്‍നിന്ന് ഇതേ ദിവസങ്ങളില്‍ ലോകം കണ്ടത്. ഇടതുപക്ഷ പാര്‍ട്ടിയായ സിറിസയേയും അതിന്റെ നേതാവ് അലക്സി സിപ്രാസിനേയും വന്‍ പ്രതീക്ഷയോടെ ഗ്രീക്ക് ജനത അധികാരത്തിലേറ്റിയത്. ഏഥന്‍സിന്റെ വീഥികളിലൂടെ ജനലക്ഷങ്ങള്‍ ആഹ്ലാദനൃത്തം ചവിട്ടിയത്. നാലു പതിറ്റാണ്ടായി തുടരുന്ന വലതുപക്ഷ യാഥാസ്ഥിക ഇരുകക്ഷി ഭരണസംവിധാനം ജനങ്ങള്‍ പൊളിച്ചെറിഞ്ഞു. അവസാന പ്രതീക്ഷയെന്ന നിലയില്‍ അവര്‍ ‘ജനങ്ങളെപ്പറ്റി സംസാരിക്കുന്ന’ രണ്ടുവര്‍ഷംമാത്രം പ്രായമുളള സിറിസാ പാര്‍ട്ടിയെ തെരഞ്ഞെടുത്തിരിക്കയാണ്. നൂറ്റമ്പതു…
മണത്തല ചന്ദനക്കുടം നേര്‍ച്ചക്കിടെ ആനകള്‍ ഇടഞ്ഞു
ചാവക്കാട്: മണത്തല ചന്ദനക്കുടം നേര്‍ച്ചക്കിടെ ആനകള്‍ ഇടഞ്ഞു. ഫോട്ടോഗ്രാഫര്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. ചാവക്കാട് സെന്ററില്‍ സ്കില്‍ ഗ്രൂപ്പിന്‍െറ 15 ആനകള്‍ അണിനിന്ന കാഴ്ച്ചക്കിടയിലാണ് സംഭവം. ഊട്ടോളി ആനന്ദന് എന്ന ആനയാണ് ആദ്യം ഇടഞ്ഞത്. ഫ്രീലാന്റ് ഫോട്ടോഗ്രാഫര്‍ ഷാഹു തൊയക്കാവ് (48) ഉള്‍പ്പെടെ ആറുപേര്‍ക്കാണ് പരിക്കേറ്റത്. കാഴ്ച്ചക്കിടെ പെട്ടെന്ന് മുരള്‍ച്ചയോടെ മുന്നോട്ടാഞ്ഞ ഊട്ടോളി ആനന്ദനെ പാപ്പാന്മാര് തോട്ടികൊണ്ട് നിയന്ത്രിച്ചതോടെ നിന്നയിടത്ത് നിന്ന് വട്ടംകറങ്ങുകയായിരുന്നു. ഇത് കണ്ട് സമീപത്ത് നിന്ന നാല് ആനകള്‍ വിരണ്ട് കുന്നംകുളം റോഡിലേക്ക് ഓടി. കാഴ്ച കണ്ടുനിന്ന നാട്ടുകാരും പരിഭ്രാന്തരായി ചിതറി ഓടി. ഇതിനിടെ ജനങ്ങളെ മാറ്റാന്‍ പൊലീസ് ലാത്തിവീശിയപ്പോള്‍ ജനം നാലുഭാഗത്തേക്കും ഓടുകയായിരുന്നു. ഈ ഓട്ടത്തിനിടയിലാണ് ആളുകള്‍ക്ക് വീണ് പരിക്കേറ്റത്. ഇതിനിടെ ഊട്ടോളി ആനന്ദനെ പാപ്പാന്മാര് നിയന്ത്രിച്ച് ചേറ്റുവ റോഡിലേക്ക് കൊണ്ടുപോയി. കുന്നംകുളം റോഡിലേക്ക് ഓടിയ നാല് ആനകളില്‍ ഒന്ന് താലൂക്കോഫിസ്…