പ്രവാസി മലയാളി ഫെഡറേഷന്‍ റിയാദ് ചാപ്റ്റര്‍ നിലവില്‍ വന്നു

റിയാദ് (കെ.എസ്.എ): വളരെ ചുരുങ്ങിയ കാലങ്ങള്‍ക്കുള്ളില്‍ ലോകത്ത് പടര്‍ന്നുപന്തലിച്ച ആഗോള പ്രവാസി മലയാളികളുടെ ഏക സംഘടനയായ പ്രവാസി മലയാളി ഫെഡറേഷന്‍ (പി.എം.എഫ്) റിയാദ് ചാപ്റ്റര്‍ നിലവില്‍ വന്നു. ലോകത്ത് നാല്‍പ്പതോളം രാജ്യങ്ങളില്‍ അടിവേരുറപ്പിച്ചുകൊണ്ടാണ് സംഘടന ശക്തിപ്പെടുന്നത്. ഇന്ത്യ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ പ്രവാസികളുള്ള സൗദിയില്‍ അതിന്റെ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ പുതിയ ചാപ്റ്റര്‍. ഫെബ്രുവരി 2, വെള്ളിയാഴ്ച റിയാദ് അല്‍ റയാന്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന സമ്മേളനത്തില്‍ റിയാദിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകനായ ലത്തീഫ് തെച്ചിയുടെയും സൗദി കോ-ഓര്‍ഡിനേറ്റര്‍ ജെ. കെ കോഴിക്കോടിന്റെയും നേതൃത്വത്തിലാണ് റിയാദ് യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. സിദ്ദിഖ് കല്ലൂപ്പറമ്പന്‍ (പ്രസിഡന്റ്), സാബു ഫിലിപ്പ് (വൈസ് പ്രസിഡന്റ്), ഫൈസല്‍ കൊണ്ടോട്ടി (വൈസ് പ്രസിഡന്റ്), ബിജു കോട്ടയം (വൈസ് പ്രസിഡന്റ്), സലിം വട്ടപ്പാറ (സെക്രട്ടറി), തോമസ് വഴിക്കടവ് (ജോ. സെക്രട്ടറി), കോയ…

Dicredited sliced off INOC (I) USA group from the Main body mimics’ “election”

NEW YORK:  In a desperate bid to gain some of the totally dissipating attention and credence, the struggling few of the chipped away members that had been discredited and discarded by the main Indian National Overseas Congress (I)USA through a constitutional processes and through an overwhelming majority vote of “no confidence” in mid-2014 continues in vain to seek sympathy and support by staging recently an “election” amongst themselves. The fact however is that their reputation and integrity for working as members of the INOC USA had been so badly tarnished…

എബോള വൈറസ്; മൂവായിരത്തോളം കുട്ടികളെ അനാഥരാക്കിയെന്ന് യൂനിസെഫ്

ന്യൂയോര്‍ക്ക് : പശ്ചിമാഫ്രിക്കയില്‍ പടര്‍ന്നു പിടിച്ച മാരക വ്യാധിയായ എബോള അനാഥരാക്കിയത് മൂവായിരത്തോളം കുട്ടികളെയെന്ന് റിപ്പോര്‍ട്ട്. ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള യുനിസെഫാണ് വിവരം പുറത്തുവിട്ടത്. എബോള താണ്ഡവമാടിയ ഗിനിയയിലും ലൈബീരിയയിലും സിയേറ ലിയോണിലുമാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ അനാഥരായതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഒമ്പതിനായിരം കുട്ടികള്‍ക്ക് മതാപിതാക്കളില്‍ ഒരാളെയും 3,800 പേര്‍ക്ക് മാതാവിനെയും പിതാവിനെയും നഷ്ടമായതായും വ്യക്തമാക്കുന്നു. കഴിഞ്ഞ ഡിസംബറിലാണ് പശ്ചിമാഫ്രിക്കയില്‍ എബോള പടര്‍ന്നു പിടിച്ചത്. ജനുവരി അവസാനം കൂടുതല്‍ പേരില്‍ എബോള ബാധ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. എബോള ബാധിച്ച് 9,004 പേര്‍ മരിച്ചതായും 22, 525 പേരില്‍ രോഗബാധ കണ്ടെത്തിയതായും ലോകാരോഗ്യ സംഘടന പുറത്തുവിട്ട പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു.

ബൊക്കോഹറം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ പെണ്‍‌കുട്ടികളെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ ഇടപെടണം; മലാല യൂസുഫ്‌സായ്

അബുജ : ബൊക്കോഹറം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ നൈജീരിയന്‍ പെണ്‍കുട്ടികളെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ ഇടപെടല്‍ നടത്തണമെന്ന് നൊബേല്‍ പ്രൈസ് ജേതാവും യുവ വിദ്യാഭ്യാസ പ്രവര്‍ത്തകയുമാ‍യ മലാല യൂസഫ് സായ്. പെണ്‍കുട്ടികളെ മോചിപ്പിക്കാന്‍ ലോകരാജ്യങ്ങള്‍ അത്യാവശ്യമായി ഇടപെടണമെന്നും മലാല ആവശ്യപ്പെട്ടു. തട്ടിക്കൊണ്ടു പോകലിന്‍റെ ഉത്തരവാദിത്വം നൈജീരിയന്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഏറ്റെടുക്കണമെന്നും മലാല ആവശ്യപ്പെട്ടു. പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോയിട്ട് 300 ദിവസം പിന്നിട്ട സാഹചര്യത്തില്‍ ഇറക്കിയ പ്രസ്താവനയിലാണ് മലാല ഇക്കാര്യം ആവശ്യപ്പെട്ടത്. പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോയിട്ട് 300 ദിവസം പിന്നിട്ടിരിക്കുകയാണ്. ഈ പെണ്‍കുട്ടികളുടെ മോചനത്തിനായി ആവശ്യപ്പെടാന്‍ എനിക്കൊപ്പം നില്‍ക്കണമെന്ന് ലോകത്തോട് ഞാന്‍ ആവശ്യപ്പെടുകയാണ്. എനിക്ക് എന്‍റെ സഹോദരിമാരെ മറക്കാന്‍ കഴിയില്ല- മലാല വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 14-നാണ് ബൊക്കോഹറം തീവ്രവാദികള്‍ 270 പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയത്. ഇവരില്‍ 57 പേര്‍ രക്ഷപ്പെട്ടിരുന്നു. തടവിലായിരുന്ന പെണ്‍കുട്ടികളെ മതംമാറ്റി തീവ്രവാദികള്‍ തന്നെ വിവാഹം…

ഇന്ത്യ-അമേരിക്ക ആണവക്കരാര്‍ ഒത്തുതീര്‍പ്പ്; ആണവ ദുരന്തമുണ്ടായാല്‍ വിദേശ കമ്പനികള്‍ക്കെതിരെ നടപടിയെടുക്കാനാവില്ല

ന്യൂഡല്‍ഹി : ആണവ ദുരന്തമുണ്ടായാല്‍ വിദേശ കമ്പനികള്‍ക്കെതിരേ നടപടിയെടുക്കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. അപകടമുണ്ടായാല്‍ പൂര്‍ണ ഉത്തരവാദിത്വം പ്ലാന്‍റ് നടത്തിപ്പുകാര്‍ക്കാണ്. ആണവക്കരാറുമായി ബന്ധപ്പെട്ട് അമേരിക്കയുമായി ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടു. ആണവകരാര്‍ നടപ്പാക്കാന്‍ ബാധ്യതാ നിയമത്തിലെ വ്യസ്ഥകളില്‍ ഇളവു വരുത്തുന്നതാണ് പുതിയ ഭേദഗതി. ബാധ്യത, നഷ്ടപരിഹാരം എന്നിവയെ കുറിച്ചും വ്യവസ്ഥകളില്‍ പറയുന്നുണ്ട്. ഒബാമയുടെ സന്ദര്‍ശനത്തിന് മുമ്പ് ഇന്ത്യ-അമേരിക്ക ആണവ കരാര്‍ സംഘം വ്യവസ്ഥകള്‍ സംബന്ധിച്ച് ലണ്ടനില്‍ ചര്‍ച്ച നടത്തിയിരുന്നു. ഒബാമയുടെ ഇന്ത്യാ സന്ദര്‍ശന വേളയിലാണ് വ്യവസ്ഥകളില്‍ തീരുമാനമായത്. 2010-ല്‍ പാര്‍ലമെന്‍റ് പാസാക്കിയ ആണവ ദുരന്ത ബാധ്യതാ നിയമ പ്രകാരം നിലയത്തിന്‍റെ നടത്തിപ്പുകാര്‍ മാത്രമല്ല, ആണവ സാമഗ്രികള്‍ വിതരണം ചെയ്യുന്നവരും കുറ്റക്കാരാണ്. ഇത് അംഗീകരിക്കാന്‍ ആകില്ലെന്ന് യുഎസ് കമ്പനികള്‍ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ നിയമം പൊളിച്ചെഴുതിയിരിക്കുന്നത്.

വേള്‍ഡ് മലയാളി കൗണ്‍സില്‍ ക്രിസ്തുമസ്-ന്യൂഇയര്‍ പ്രോഗ്രാം ഇന്ന് (ഞായറാഴ്ച) വൈകീട്ട് ഏഷ്യാനെറ്റ് ടി.വി.യില്‍

ഡാളസ്: ജനുവരി 5-ന് ഡാളസ് ഫോര്‍ട്ട്‌വര്‍ത്ത് വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ മൂന്ന് പ്രവിശ്യകള്‍ സം‌യുക്തമായി സംഘടിപ്പിച്ച ക്രിസ്തുമസ്-ന്യൂഇയര്‍ പ്രോഗ്രാം ഇന്ന് (ഫെബ്രുവരി 8 ഞായറാഴ്ച) ടെക്സസ് സമയം വൈകീട്ട് 6 മണിക്ക് ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ സം‌പ്രേക്ഷണം ചെയ്യുന്നതാണെന്ന് പ്രസിഡന്റ് ഷാജി രാമപുരം അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷാജി രാമപുരം 972 261 4221

മാരാമണ്‍ കണ്‍വന്‍ഷന്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അമേരിക്കയില്‍ നിന്നും മലയാളം ടെലിവിഷന്‍ USA !

മാരാമണ്‍: ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സുവിശേഷ സംഗമത്തിനു പമ്പയാറിന്റെ തീരത്തു പതിനായിരങ്ങള്‍ എത്തിയപ്പോള്‍ അനുഗ്രഹത്തിന്റെ പ്രസാദാത്മകമായ എട്ടു ദിന രാത്രങ്ങളുടെ തത്സമയ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ അമേരിക്കന്‍ മലയാളികളുടെ സ്വന്തം ചാനല്‍ മലയാളം ടെലിവിഷനും എത്തി. ഇതാദ്യമായാണു ഒരു അമേരിക്കന്‍ മാധ്യമം സര്‍വ സജ്ജീകരണങ്ങളോടെയും കണ്‍ വന്‍ഷന്‍ റിപ്പോട്ട് ചെയ്യാനെത്തിയിരിക്കുന്നത്. ന്യൂയോര്‍ക്കില്‍ നിന്നുള്ള സോണി ജോസഫും കേരളത്തില്‍ നിന്നുള്ള ലിന്‍സി സാമുവലും റിപ്പോര്‍ട്ട് ചെയ്യുന്നു. മലയാളം ടെലിവിഷന്റെ കേരള പ്രൊഡ്യൂസര്‍ സോണി സാമുവലും പ്രൊഡക്‌ഷന്‍ ടീമും കണ്‍വന്‍ഷന്റെ ആഴത്തിലുള്ള ചിത്രം വരച്ചു കാട്ടും. അമേരിക്കയില്‍ നിന്ന് സംപ്രേക്ഷണം ആരംഭിച്ചിട്ട് ഇപ്പോള്‍ മൂന്നു വര്‍ഷം പൂര്‍ത്തീകരിക്കുന്ന മലയാളം ടെലിവിഷന്‍ ആദ്യമായാണ് മാരാമണ്‍ കണ്‍വന്‍ഷനു ഇത്രയും വിപുലമായ ഒരുക്കങ്ങളുമായി എത്തുന്നത്‌. മലയാളം ടെലിവിഷന്‍ ന്യൂസ്‌ അറ്റ്‌ നൈന്‍ എന്ന ന്യൂസ്‌ ബുള്ളറ്റിന്‍ വഴിയും ഇത് ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക്‌ കാണാവുന്നതാണ്. കൂടാതെ…

പമ്പ: ഓലിക്കല്‍ പ്രസിഡന്റ്‌, അലക്‌സ്‌ സെക്രട്ടറി

ഫിലഡല്‍ഫിയ: ഫൊക്കാനയുടെ പ്രമുഖ അംഗ സംഘടനയായ പമ്പയ്ക്ക്‌ പുതിയ പ്രസിഡന്റായി ജോര്‍ജ്‌ ഓലിക്കല്‍ ചുമതലയേറ്റു. അലക്‌സ്‌ തോമസ്‌ സെക്രട്ടറി. ഫീലിപ്പോസ്‌ ചെറിയാന്‍ ട്രഷറാര്‍. സുധാ കര്‍ത്താ വൈസ്‌ പ്രസിഡന്റ്‌. ഇവര്‍ നാലുപേരും പമ്പയുടെ മുന്‍ പ്രസിഡന്റുമാര്‍ എന്ന നിലയില്‍ മികച്ച സാമൂഹ്യസേവന സംഘാടകരായി ശ്രദ്ധിക്കപ്പെട്ടവരാണ്‌. അമേരിക്കയിലെ മലയാളി യുവാക്കളുടെ ക്യാമ്പസ്‌ വ്യക്തിത്വത്തില്‍ നേരിടേണ്ടിവരുന്ന അക്രമണങ്ങളില്‍ ഉത്‌ക്കണ്‌ഠയുള്ള നിലപാടും പോംവഴി തേടലും, “മനീഷി നാഷണല്‍ സ്‌കൂള്‍ ഓഫ്‌ ഡ്രാമാ-യു എസ്‌ എ” യുടെ ദേശീയ നാടകോത്സവം സ്‌പോണ്‍സര്‍ ചെയ്യല്‍, എല്ലാ സാമൂഹ്യസംഘടനകളുമായും സൗഹൃദം, അമേരിക്കന്‍ മലയാളികളുടെ സാമൂഹിക പ്രശ്‌നങ്ങളില്‍ അമേരിക്കയിലെയും ഇന്ത്യയിലെയും കേരളത്തിലെയും അധികാരികളുടെ സഹായ ഹസ്‌തം തേടല്‍, എന്നീ പ്രത്യേക ദൗത്യങ്ങള്‍ ഈ പ്രവര്‍ത്തനവര്‍ഷം ഏറ്റെടുത്ത്‌ നിര്‍വഹിക്കുമെന്ന്‌ ഭാരവാഹികള്‍ പറഞ്ഞു. ജോണ്‍ പണിക്കര്‍ (അസ്സോസിയേറ്റ്‌ സെക്രട്ടറി), ഡോമിനിക്‌ പി ജേക്കബ്‌ (അക്കൗണ്ടന്റ്‌), പ്രസാദ്‌ ബേബി (ആര്‍ട്‌സ്‌), രാജന്‍…

നീതി ആയോഗിന്റെ ആദ്യയോഗത്തില്‍ മുഖ്യമന്ത്രിയുടെ രൂക്ഷവിമര്‍ശനം

ന്യൂഡല്‍ഹി: ആസൂത്രണ കമ്മീഷന്‍ പിരിച്ചു വിട്ട് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയ നീതി ആയോഗിന്റെ ആദ്യയോഗം ഡല്‍ഹിയില്‍ ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലാണ്​ യോഗം ചേര്‍ന്നത്. സംസ്ഥാന മുഖ്യമന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. കേരളത്തോട് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന വിവേചനത്തിനെതിരെ നീതി ആയോഗ് യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുറന്നടിച്ചു. കേന്ദ്രസര്‍ക്കാര്‍ പദ്ധതികളായ ജനധന്‍ യോജന, ബേഠി ബചാവോ എന്നീ പദ്ധതികള്‍ സംസ്ഥാനത്തിന് ആവശ്യമില്ലാത്തതാണെന്നും മുഖ്യമന്ത്രി യോഗത്തില്‍ അറിയിച്ചു. പതിനാലാം ധനകമ്മീഷന്‍ ശുപാര്‍ശകള്‍ ലഭിക്കാത്തതിനാല്‍ സംസ്ഥാന സര്‍ക്കാരിന് ബജറ്റ് തയ്യാറാക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായും അദ്ദേഹം ആരോപിച്ചു. മേക്ക് ഇന്‍ ഇന്ത്യയില്‍ സംസ്ഥാനത്തിന്റെ സംഭാവനകളെക്കുറിച്ച് വ്യക്തതയില്ല. കേരളത്തിന്റെ ആവശ്യങ്ങള്‍ തയ്യാറാക്കുന്നതിന് ആവശ്യമായ സമയം ലഭിച്ചില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. യോഗത്തിനു മുന്‍പ്​ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ സാമ്പത്തിക വിദഗ്​ധരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. യോഗത്തില്‍ പങ്കെടുക്കില്ലെന്ന് പശ്ചിമബംഗാള്‍…

മാഞ്ചി ബിജെപിയിലേക്കോ? മോഡിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മാഞ്ചി ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: ബീഹാര്‍ രാഷ്ട്രീയത്തില്‍ മാറ്റങ്ങളുണ്ടാകുമെന്ന് വ്യക്തമായ സൂചനകള്‍ നല്‍കി ജെ.ഡി.യു പുറത്താക്കിയ ബീഹാര്‍ മുഖ്യമന്ത്രി ജീതന്‍ റാം മാഞ്ചി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തുന്നതിനായി ഡല്‍ഹിയിലെത്തി. നീതി ആയോഗിന്റെ പ്രഥമ യോഗത്തില്‍ പങ്കെടുക്കാനാണ് മാഞ്ചി ഡല്‍ഹിയില്‍ എത്തിയതെങ്കിലും ബിജെപി നേതാക്കളെ കാണാന്‍ മാഞ്ചി തയ്യറാകുന്നു എന്നുള്ള റിപ്പോര്‍ടുകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. ഇന്നലെ രാത്രിയിലാണ്‌ മാഞ്ചി ഡല്‍ഹിയിലെത്തിയത്‌. ബിജെപി നേതാക്കളുമായി കൂടിക്കാഴ്‌ച നടക്കുമോ എന്ന കാര്യത്തില്‍ മാഞ്ചി ഇതുവരെ മനസു തുറന്നിട്ടില്ല. അതേസമയം നിയമസഭാകക്ഷി നേതൃസ്‌ഥാനത്തു നിന്ന്‌ ജെഡിയു പുറത്താക്കിയെങ്കിലും മാഞ്ചി ഔദ്യോഗികമായി രാജി പ്രഖ്യാപിച്ചിട്ടില്ല. നിതീഷ്കുമാറിന്റെ നേതൃത്വത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ ജെഡിയു നീക്കം തുടങ്ങിയതോടെ ബിജെപിയെ കൂട്ട് പിടിച്ച് സര്‍ക്കാരുണ്ടാക്കാനാണ് മാഞ്ചി നീക്കം നടത്തുന്നത്. അതേസമയം ദളിത്‌ നേതാവിനെ ചാക്കിടാന്‍ ബിജെപി ഒരുങ്ങിക്കഴിഞ്ഞതായും വിവരമുണ്ട്‌. മഹാദളിത് വിഭാഗക്കാരനായ മാഞ്ചിയെ ഒപ്പം നിര്‍ത്തിയാല്‍ ബീഹാറില്‍ നേട്ടമുണ്ടാക്കാമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്.…