മൂന്നാര്‍ സമരമാതൃക അംഗീകരിക്കാനാവില്ല- യു.ഡി.എഫ്

തിരുവനന്തപുരം: മൂന്നാര്‍സമരം യൂനിയനുകളുടെ കണ്ണുതുറപ്പിക്കേണ്ടതാണെങ്കിലും അത്തരം സമരമാതൃകകള്‍ വ്യാപകമാക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലന്ന് യു.ഡി.എഫ്. ഇത്തരം സമരങ്ങള്‍ ഒരുപരിധി കഴിഞ്ഞാല്‍ കാടുകയറുമെന്നും അതിനാല്‍ അനുവദിക്കാനാവില്ലന്നും മുന്നണിയോഗത്തിനു ശേഷം കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ വ്യക്തമാക്കി. മൂന്നാറിലെ തൊഴിലാളികള്‍ ഉന്നയിച്ച ഭൂരിപക്ഷം ആവശ്യങ്ങളും അംഗീകരിച്ചിട്ടുണ്ട്. ഇത്തരത്തിലൊരു സമരരീതിയും അതിലേക്ക് നയിച്ച സാഹചര്യവും എല്ലാ തൊഴിലാളി യൂനിയനുകളും കണ്ണുതുറന്നുകാണണം. അതിന്‍െറ പേരില്‍ യൂനിയനുകളെല്ലാം പിരിച്ചുവിടണമെന്ന അഭിപ്രായമില്ല. യൂനിയനുകളെ മാറ്റിനിര്‍ത്തി തൊഴിലാളികള്‍ നേരിട്ട് സമരരംഗത്തേക്ക് പോകുന്നത് നല്ല സൂചനയല്ല. യൂനിയനുകള്‍ക്ക് അടുക്കുംചിട്ടയും നേതൃത്വവും ഉണ്ടാകും. മറിച്ചുള്ളവര്‍ക്ക് അങ്ങനെയൊന്നുമില്ല. വനിതകള്‍ രംഗത്തിറങ്ങി യൂനിയനുകളെ മാറ്റാന്‍ ശ്രമിച്ചാല്‍ കാര്യങ്ങള്‍ എവിടെച്ചെന്ന് അവസാനിക്കുമെന്നതും ആലോചിക്കേണ്ടതുണ്ട്. അരുവിക്കരയിലെ രാഷ്ട്രീയസാഹചര്യം നിലനില്‍ക്കുന്നതിനാല്‍ തദ്ദേശതെരഞ്ഞെടുപ്പിലും യു.ഡി.എഫിനുതന്നെയാണ് വിജയസാധ്യത. പരാജയം മുന്നില്‍കാണുന്നതിനാലാണ് പി.സി. ജോര്‍ജ്, ബാലകൃഷ്ണപിള്ള തുടങ്ങിയവരുമായി എല്‍.ഡി.എഫ് സഹകരിക്കുന്നത്. യു.ഡി.എഫിന് അടവുനയമില്ല, തുറന്ന നയമേ ഉള്ളൂ. രാഷ്ട്രീയ ജനതാദള്‍ ഉള്‍പ്പെടെയുള്ളവര്‍ മുന്നണിഅംഗത്വം ആവശ്യപ്പെട്ട്…

ഹാരിസണ്‍ എസ്റ്റേറ്റുകളിലെ സമരം: ചര്‍ച്ച പരാജയം

മൂന്നാര്‍: ലേബര്‍ കമീഷണര്‍ ചൊവ്വാഴ്ച തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ ബോണസും ശമ്പളവര്‍ധനയും ആവശ്യപ്പെട്ട് ഐക്യ ട്രേഡ് യൂനിയന്‍ നേതൃത്വത്തില്‍ ഹാരിസണ്‍ മലയാളം ലിമിറ്റഡിലെ തൊഴിലാളികള്‍ നടത്തിവന്നിരുന്ന സമരം കൂടുതല്‍ ശക്തമാക്കും. ഹാരിസണ്‍ കമ്പനിയുടെ സംസ്ഥാനത്ത് മുഴുവന്‍ എസ്റ്റേറ്റുകളിലും സമരം തുടരാന്‍ ഐക്യ ട്രേഡ് യൂനിയന്‍ തീരുമാനം എടുത്തതോടെ സംസ്ഥാനത്തെ തോട്ടം മേഖല നിശ്ചലാവസ്ഥയിലാകും. അവകാശങ്ങള്‍ നേടിയെടുക്കുന്നതുവരെ കമ്പനിക്കും സര്‍ക്കാറിനുമെതിരെ ശക്തമായി നിലയുറപ്പിക്കാനാണ് തീരുമാനം. പണിമുടക്കി സമരം ചെയ്യുമ്പോള്‍ പട്ടിണികിടന്ന് മരിക്കേണ്ടിവന്നാലും ഒരിഞ്ചുപോലും പിന്നോട്ടുപോകില്ലന്ന് ദൃഢ പ്രതിഞ്ജ എടുത്താണ് തൊഴിലാളികള്‍ വൈകീട്ട് പിരിഞ്ഞത്. ബുധനാഴ്ച മുതല്‍ കമ്പനി അധികൃതരെപ്പോലും ഇവിടേക്ക് പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ലന്ന തീരുമാനത്തിലാണ് തൊഴിലാളികള്‍. റോഡ് ഉപരോധമടക്കമുള്ള സമരത്തിലേക്ക് പോകാനാണ് നീക്കം. ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ 26ന് നടക്കുന്ന പ്ലാന്‍േറഷന്‍ ലേബര്‍ കമ്മിറ്റി യോഗം നിര്‍ണായകമാണ്.

കോണ്‍ഗ്രസ് നേതാക്കള്‍ ഗ്രൂപ്പു കളിയിലൂടെ പാര്‍ട്ടിയെ തരിപ്പണമാക്കുന്നു : ചാരും‌മൂട് ജോസ്

വളരെ കാലമായി നടന്നു വരുന്ന ഗ്രൂപ്പ് പോരില്‍ നേതാക്കന്മാര്‍ മഹത്തായ കോണ്‍‌ഗ്രസ് പാര്‍ട്ടിക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഗതിവിശേഷം ഉണ്ടാക്കി സ്ഥാപിത താല്പര്യങ്ങളും, പാര്‍ട്ടിയോടും രാജ്യത്തോടും തെല്ലും കൂറില്ലാത്ത മുതിര്‍ന്ന നേതാക്കാള്‍ ഇനി സ്വയം ഒഴിഞ്ഞുപോയില്ലെങ്കില്‍ അസ്വസ്തരായ പാര്‍ട്ടിയിലെ യുവജന നേതൃത്വനിര ഉടനടി വാളെടുക്കുമെന്ന് ഏകദേശം ഉറപ്പാക്കാം. അടുത്ത തിരഞ്ഞെടുപ്പില്‍ യുവജന നേതാക്കളെ മാത്രം മുമ്പിലിറക്കി അര്‍ഹമായ സീറ്റുകള്‍ നല്‍കി നിയമസഭാ മത്സരത്തില്‍ അണിനിരത്തണം. 25 വര്‍ഷത്തിലധികം പാര്‍ട്ടിയെ സേവിച്ചവര്‍, എം.എല്‍.എ.മാരായവര്‍, മന്ത്രിമാരായവര്‍, ഭാവിയുടെ വാഗ്ദാനങ്ങളായ ആദര്‍ശശുദ്ധിയുള്ള യുവനേതാക്കളെ അവഗണിക്കരുത്. അഴിമതി ആരോപണം ഉയര്‍ന്ന രാഷ്‌ട്രീയക്കാര്‍ ഇനി മത്സരിക്കരുത്. കേരളത്തിലും കേന്ദ്രത്തിലും നിസ്തുലമായ സേവനമനുഷ്ടിച്ചിരുന്ന എം.എല്‍.എ.മാര്‍, എം.പി.മാര്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ പിന്നില്‍നിന്ന് നയിക്കാന്‍ തയ്യാറാകണം. സ്വന്തം കാര്യം മാത്രം നോക്കി യുവജനങ്ങളെ മറന്ന് ഇനിയും മുമ്പോട്ടുപോകുന്നത് സംസ്ഥാനത്തിനും, പാര്‍ട്ടിക്കും, ദേശത്തിനും വന്‍ തിരിച്ചടിയാകും. പാര്‍ട്ടി കുറെ…

പാഠപുസ്തക അച്ചടി: ധന, അച്ചടി വകുപ്പുകള്‍ക്കെതിരെ വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: സ്കൂള്‍ പാഠപുസ്തക അച്ചടിയില്‍ വീഴ്ച വരുത്തിയത് ധന, അച്ചടിവകുപ്പുകളെന്ന് മന്ത്രി പി.കെ. അബ്ദുറബ്ബ്. പാഠ്യപദ്ധതി പരിഷ്കരണവും അച്ചടിക്ക് കൈമാറലും ഉള്‍പ്പെടെ നടപടികള്‍ വിദ്യാഭ്യാസ വകുപ്പ് സമയബന്ധിതമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട ഫയലുകളില്‍ ധന,അച്ചടിവകുപ്പുകള്‍ കാലതാമസം വരുത്തി. വിദ്യാഭ്യാസ വകുപ്പ് ഫയല്‍ പൂഴ്ത്തിവെച്ച് താമസിപ്പിച്ചു എന്ന പ്രചാരണം തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. പാഠപുസ്തക അച്ചടിക്ക് അനുമതി തേടി വിദ്യാഭ്യാസ വകുപ്പില്‍നിന്ന് ധനവകുപ്പിന് ഫയല്‍ അയച്ചത് 2014 മേയ് എട്ടിനാണ്. എന്നാല്‍, ധനവകുപ്പ് അനുമതി നല്‍കിയത് നവംബര്‍ പത്തിനും. ആറ് മാസമാണ് ഇവിടെ മാത്രം വൈകിയത്. നവംബര്‍ 11ന് ഫയലില്‍ താന്‍ ഒപ്പിടുകയും അന്നുതന്നെ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കുകയും ചെയ്തു. 2010 മുതല്‍ പാഠപുസ്തക അച്ചടി കെ.ബി.പി.എസും വിതരണം തപാല്‍ വകുപ്പുമാണ് നടത്തുന്നത്. 2014 ആഗസ്റ്റ് 19 മുതല്‍ നടന്ന ആറ് അവലോകന യോഗങ്ങളിലും 2015 മേയ്…

എഴുത്തുകാരുടെ നാവരിഞ്ഞ് എതിര്‍സ്വരങ്ങള്‍ ഇല്ലാതാക്കാമെന്ന് കരുതേണ്ട -സാറാ ജോസഫ്

തിരുവനന്തപുരം: എഴുത്തുകാരുടെ നാവരിഞ്ഞും അവരെ അടിച്ചൊതുക്കിയും എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കാമെന്ന് വര്‍ഗീയ ഫാഷിസ്റ്റുകള്‍ കരുതേണ്ടെന്ന് എഴുത്തുകാരിയും ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനറുമായ സാറാ ജോസഫ്. ജനങ്ങളുടെ നാവാണ് എഴുത്തുകാര്‍. അവരുടെ സ്വാതന്ത്ര്യം പിടിച്ചുകെട്ടി ജനസ്വരത്തെ ഇല്ലാതാക്കാനാണ് സംഘടിതശ്രമം നടക്കുന്നത്.ഒരു നാവരിയുമ്പോള്‍ ആയിരം നാവുകള്‍ ഉയരും. അഴിമതിക്കെതിരെ നിലപാടെടുക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുന്ന നടപടിയില്‍ പ്രതിഷേധിച്ച് ആം ആദ്മി പാര്‍ട്ടി നടത്തിയ സെക്രട്ടേറിയറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. എഴുത്തുകാരെ അങ്ങനെയങ്ങ് തടയാമെന്ന് മോദി വിചാരിക്കേണ്ട. വര്‍ഗീയതയാണ് മോദി സര്‍ക്കാറിന്‍െറ ഹിഡന്‍ അജണ്ട. ബി.ജെ.പിക്ക് വര്‍ഗീയത പ്രചരിപ്പിക്കാന്‍ അവസരം നല്‍കിയത് യു.പി.എയുടെ 10 വര്‍ഷത്തെ ജനവിരുദ്ധ ഭരണമാണ്. ബി.ജെ.പി ഭയപ്പെടുത്തുന്നതുപോലെ കോണ്‍ഗ്രസ് നാണംകെടുത്തുകയാണ്. ജനങ്ങളുടെ കാര്യങ്ങളൊന്നും സംസ്ഥാന സര്‍ക്കാറിന് പ്രശ്നമല്ല. എന്തിനും കോഴയും അഴിമതിയുമാണ്. ചെറുതും വലുതുമായ അഴിമതി ഇല്ലാതെ ജീവിക്കാനാവില്ലന്ന സ്ഥിതിയാണ് ഭരിക്കുന്നവര്‍ വരുത്തിയിരിക്കുന്നത്. അഭിമാനത്തോടെ ജീവിക്കാനുള്ള…

തദ്ദേശ തെരഞ്ഞെടുപ്പില്‍ ശിവസേന 2000 വാര്‍ഡുകളില്‍ മത്സരിക്കും

കൊച്ചി: തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടവരുടെ പ്രാഥമിക പട്ടിക തയാറാക്കിയതായി ശിവസേന സംസ്ഥാന നേതാക്കള്‍ പറഞ്ഞു. നഗരസഭ, മുനിസിപ്പല്‍, കോര്‍പറേഷന്‍, ഗ്രാമപഞ്ചായത്തുകളിലായി 2000 വാര്‍ഡുകളില്‍ പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ഥികള്‍ മത്സരിക്കും. തിരുവനന്തപുരം, കൊച്ചി, പാലക്കാട്, തൃശൂര്‍ നഗരസഭകളില്‍ കൂടുതല്‍ സീറ്റുകളില്‍ സ്ഥാനാര്‍ഥികള്‍ രംഗത്തുണ്ടാകും. സംസ്ഥാന നേതൃത്വം അംഗീകരിച്ച പ്രാഥമിക പട്ടികയിലുള്ള 500 സ്ഥാനാര്‍ഥികളുടെയും നേതാക്കളുടെയും സംഗമം ബുധനാഴ്ച എറണാകുളം ഗ്രാമജനസമൂഹം ഓഡിറ്റോറിയത്തില്‍ നടക്കും. സംസ്ഥാന പ്രസിഡന്‍റ് എം.എസ്. ഭുവനചന്ദ്രന്‍ അധ്യക്ഷത വഹിക്കും. മഹാരാഷ്ട്ര ആരോഗ്യ മന്ത്രി ഡോ. ദീപക് സാവന്ത് ഉദ്ഘാടനം ചെയ്യും.

വീടുവിട്ടിറങ്ങിയ 17കാരിയെ വിവാഹം ചെയ്തുകൊടുക്കാനുള്ള നീക്കം തടഞ്ഞു

എടപ്പാള്‍: വീടുവിട്ടിറങ്ങിയ 17കാരിയെ വിവാഹം ചെയ്തുകൊടുക്കാനുള്ള നീക്കം ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകരും പൊലീസും ചേര്‍ന്ന് തടഞ്ഞു. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര സ്വദേശിനിയായ പെണ്‍കുട്ടിയും വട്ടംകുളം വെള്ളറമ്പ് സ്വദേശിയായ യുവാവും തമ്മില്‍ നടക്കാനിരുന്ന വിവാഹമാണ് തടഞ്ഞത്. മൂന്നുദിവസം മുമ്പാണ് പെണ്‍കുട്ടി വെള്ളറമ്പ് സ്വദേശിയായ യുവാവിനൊപ്പം വീട് വിട്ടിറങ്ങിയത്. ചൊവ്വാഴ്ച പെണ്‍കുട്ടിയുമായി യുവാവ് വീട്ടിലത്തെി. തുടര്‍ന്ന് വീട്ടുകാര്‍ വിവാഹം ചെയ്തുകൊടുക്കാന്‍ നീക്കമാരംഭിച്ചതോടെയാണ് ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകര്‍ രംഗത്തത്തെിയത്. സ്ഥലത്തെ അങ്കണവാടി സൂപ്പര്‍വൈസര്‍ക്കൊപ്പമാണ് ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച യുവാവിന്റെ വീട്ടിലത്തെിയത്. പെണ്‍കുട്ടിയുടെ പ്രായം വ്യക്തമായതിനെ തുടര്‍ന്ന് വിവരം പൊന്നാനി പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ പൊന്നാനി താലൂക്കാശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയയാക്കി. തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗം അഡ്വ. കവിതക്ക് മുന്നില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ പിന്നീട് തവനൂരിലെ മഹിളാമന്ദിരത്തിലേക്ക് മാറ്റി. പിതാവ് മരിച്ച പെണ്‍കുട്ടി അമ്മയോടൊപ്പം നേരത്തേ പാലക്കാട് ജില്ലയിലെ കുമ്പിടിയില്‍ വാടക ക്വാര്‍ട്ടേഴ്സില്‍…

മൂവാറ്റുപുഴയില്‍ വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് ദമ്പതികള്‍ മരിച്ചു

കൊച്ചി: വീട്ടുമുറ്റത്തെ കോഴിഫാമിന് ചുറ്റും സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് ദമ്പതികള്‍ മരിച്ചു. ആയവന കാരിമറ്റം ആക്കിത്തടത്തില്‍ യോഹന്നാന്‍ (ഓനായി-62), ഭാര്യ അമ്മിണി (60) എന്നിവരാണ് മരിച്ചത്. വീട്ടുമുറ്റത്തോടുചേര്‍ന്ന കോഴിഫാമിന് സമീപമാണ് മൃതദേഹങ്ങള്‍ കണ്ടത്തെിയത്. തൊട്ടടുത്ത പറമ്പില്‍ പണിക്കത്തെിയവര്‍ വന്നുനോക്കുമ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. മാത്യുവിന്‍െറ ദേഹത്ത് കെട്ടിപ്പിടിച്ചനിലയിലായിരുന്നു അമ്മിണിയുടെ മൃതദേഹം. മുന്‍വശത്തെ വാതില്‍ തുറന്നുകിടന്നിരുന്നു. വിശാലമായ പുരയിടത്തിന് നടുവിലെ വീട്ടില്‍ ദമ്പതികള്‍ മാത്രമാണ് താമസിക്കുന്നത്. വീടിനോട് ചേര്‍ന്നുതന്നെ രണ്ട് ഷെഡുകളിലായാണ് കോഴി ഫാം പ്രവര്‍ത്തിക്കുന്നത്. നായയെയും പൂച്ചകളെയും പ്രതിരോധിക്കാനാണ് രണ്ടുദിവസം മുമ്പ് വൈദ്യുതി വേലി സ്ഥാപിച്ചത്. രാത്രി ഇത് ചാര്‍ജ് ചെയ്യുകയാണ് പതിവ്. തിങ്കളാഴ്ച സന്ധ്യക്ക് കമ്പി ചാര്‍ജ് ചെയ്തിരുന്നു. രാത്രി കോഴിക്കുഞ്ഞുങ്ങള്‍ക്ക് വെള്ളം നല്‍കാന്‍ എത്തിയ യോഹന്നാന്‍ ഷോക്കേറ്റ് വീണു. ഇതറിയാതെ അമ്മിണി പിടിച്ചെഴുന്നേല്‍പിക്കാന്‍ ശ്രമിക്കുമ്പോള്‍ അപകടം സംഭവിക്കുകയായിരുന്നു. പൂച്ചകളും നായ്ക്കളും ഫാമിനുള്ളില്‍ കയറി…

സ്വന്തം നഗ്നചിത്രം ഫോണില്‍ സൂക്ഷിച്ചു; പതിനാറുകാരന്‍ കേസില്‍ കുടുങ്ങി

നോര്‍ത്ത്‌ കരോളിന: മൊബൈല്‍ ഫോണില്‍ സ്വന്തം നഗ്നചിത്രം സുക്ഷിച്ച്‌ പതിനാറുകാരന്‍ കേസില്‍ കുടുങ്ങി. നോര്‍ത്ത്‌ കരോളിന സ്വദേശിയായ കോര്‍മെഗ കോപെനിംഗാണ് കേസില്‍ കുടുങ്ങിയത്‌. ചൈല്‍ഡ്‌ പോണോഗ്രാഫി നിരോധന നിയമപ്രകാരമാണ്‌ ഇയാള്‍ക്കെതിരെ കേസെടുത്തത്‌. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെന്ന നിലയില്‍ സ്വയം ലൈംഗികമായി ചൂഷണം ചെയ്‌തുവെന്ന ആരോപണത്തിലാണ്‌ ഇയാള്‍ക്കെതിരെ കേസെടുത്തത്‌. കേസെടുത്തതിന്‌ പുറമെ ലൈംഗിക കുറ്റവാളികളുടെ രജിസ്‌റ്ററിലും ഇയാളുടെ പേര്‌ ചേര്‍ക്കപ്പെട്ടു. സ്വന്തമായി ചെയ്‌ത അബദ്ധത്തിന്റെ ഫലമായി ലഭിക്കാവുന്ന ജയില്‍ശിക്ഷയും സെക്‌സ് ഒഫന്‍ഡര്‍മാരുടെ പട്ടികയില്‍ പേര്‌ ഉള്‍പ്പെടുത്തിയ നടപടിയും ഒഴിവാക്കുന്നതിനുള്ള നിയമപോരാട്ടത്തിലാണ്‌ ഇപ്പോള്‍ കോര്‍മെഗ. സ്വന്തം നഗ്നചിത്രങ്ങള്‍ സൂക്ഷിച്ചതിന്‌ പുറമെ കാമുകിയായ ബ്രിയാന ഡെന്‍സണ്‍ എന്ന പതിനാറുകാരിയുടെ നഗ്നചിത്രങ്ങള്‍ സൂക്ഷിച്ചതിനും കോര്‍മെഗയ്‌ക്കെതിരെ കേസുണ്ട്‌. അതേസമയം സ്വന്തം നഗ്നചിത്രങ്ങള്‍ ഫോണില്‍ സൂക്ഷിച്ചതിന്‌ കേസില്‍പ്പെട്ടെങ്കിലും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിന്‌ ഇവര്‍ക്കെതിരെ കേസുണ്ടാകില്ല. നോര്‍ത്ത്‌ കരോളിനയില്‍ പതിനാറ്‌ വയസു മുതല്‍ നിയമപരമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍ തടസമില്ല.…

മലേഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ അച്ഛനും മകനും റിമാന്‍ഡില്‍

കോഴിക്കോട്: മലേഷ്യയില്‍ കപ്പല്‍ജോലി വാഗ്ദാനം ചെയ്ത് കുന്ദമംഗലം സ്വദേശിയില്‍നിന്ന് 170000 രൂപ തട്ടിയ കേസില്‍ പാലക്കാട് സ്വദേശികളായ അച്ഛനെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലങ്കോട് പുതുഗ്രാമം പുത്തന്‍ വീട്ടില്‍ രാജന്‍(69) മകന്‍ സുനില്‍ കുമാര്‍ (29) എന്നിവരാണ് പിടിയിലായത്. ‘സീ മാന്‍’ ജോലിക്ക് വിസ വാഗ്ദാനം ചെയ്ത് കുന്ദമംഗലം കുറുക്കന്‍കുന്ന് സാവിത്രി നിവാസില്‍ സബിന്‍ദാസിന് ടൂറിസ്റ്റ് വിസ നല്‍കി വഞ്ചിച്ചു എന്നാണ് കേസ്. മാസം 40 000 രൂപ ശമ്പളമുള്ള ജോലിയായിരുന്നു വാഗ്ദാനം നല്‍കിയത്. ജൂലൈയില്‍ പാസ്പോര്‍ട്ട് വാങ്ങിയ ശേഷം രണ്ട് ഗഡുവായാണ് പണം നല്‍കിയത് എന്ന് പരാതിയില്‍ പറയുന്നു. സെപ്റ്റംബര്‍ ഒന്നിനാണ് ടൂറിസ്റ്റ് വിസയും വിമാനടിക്കറ്റും നല്‍കി പരാതിക്കാരനെ മലേഷ്യയിലേക്ക് അയച്ചത്. അഞ്ച് ദിവസം അവിടെ നിന്ന ശേഷം ഉദ്യോഗാര്‍ഥി തിരിച്ചുപോരുകയായിരുന്നു. കേസിലെ ഒന്നാംപ്രതി കോയമ്പത്തൂര്‍ സ്വദേശി ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.