അവസരവാദിയായ സമുദായ നേതാവിന്റെ ചുമലില്‍ ഹിന്ദുത്വ രാഷ്ട്രീയം വെച്ചുകൊടുക്കുന്നത് ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിന് തുല്യമാണെന്ന് ഹിന്ദു പാര്‍ലമെന്‍റ് യോഗം

കോട്ടയം: അവസരവാദിയായ സമുദായ നേതാവിന്റെ ചുമലില്‍ കേരളത്തിലെ ഹിന്ദുത്വ രാഷ്ട്രീയം വെച്ചുകൊടുക്കുന്നത് ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിന് തുല്യമാണെന്ന് ഹിന്ദു പാര്‍ലമെന്‍റ് യോഗം ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കി. എസ്.എന്‍.ഡി.പി നേതൃത്വത്തില്‍ ബി.ജെ.പിയുടെ രാഷ്ട്രീയ സഹകരണം താഴെതട്ടില്‍ എത്തുമ്പോള്‍ ഇതുവരെ സ്വതന്ത്രമായി പ്രവര്‍ത്തിച്ചിരുന്ന സവര്‍ണ ഹിന്ദുക്കള്‍ക്ക് എസ്.എന്‍.ഡി.പിയുടെ ആജ്ഞ ദഹിക്കില്ലന്നും തമ്മിലടി മൂത്ത് ഭാവിയില്‍ ബി.ജെ.പിയുടെ വളര്‍ച്ച കേരളത്തില്‍ തടയപ്പെടുമെന്നും യോഗം ചൂണ്ടിക്കാട്ടി. ചേരിപ്പോരുമൂലം എസ്.എന്‍.ഡി.പിയില്‍ വിമതര്‍ ശക്തിപ്പെടും. ഇതിലൂടെ സംഘടന പിളര്‍പ്പിലേക്ക് നീങ്ങുമെന്നും എസ്.എന്‍.ഡി.പി-ബി.ജെ.പി നേതൃത്വത്തിലുള്ള രാഷ്ട്രീയ സംവിധാനത്തില്‍ ചില ഹിന്ദു സംഘടനകള്‍ മാത്രം ചേരുകയും ഭൂരിപക്ഷം ഹിന്ദു സമുദായങ്ങള്‍ വിട്ടുനില്‍ക്കുകയും ചെയ്യും. വടക്കേ ഇന്ത്യയില്‍ ജാതി രാഷ്ട്രീയ സമവാക്യങ്ങള്‍ പരീക്ഷിച്ച് വിജയിച്ച ബി.ജെ.പി കേന്ദ്രനേതൃത്വം കേരളത്തിലെ രാഷ്ട്രീയ-സാമൂഹിക പശ്ചാത്തലം മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടു. സാമുദായിക സംഘടനകള്‍ അവരവരുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപവത്കരിക്കുന്നത് ഹിന്ദു ഐക്യത്തിന് വിഘാതമാണെന്ന്…

രസീത് നല്‍കാതെ വി.എസ് പണം വാങ്ങിയെന്ന് വെള്ളാപ്പള്ളി; വെള്ളാപ്പള്ളി പിരിച്ച നൂറുകോടി എവിടെയെന്ന് വി.എസ്

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറിയായിരിക്കെ, വി.എസ് അച്യുതാനന്ദന്‍ തന്നില്‍ നിന്ന് രസീത് നല്‍കാതെ പണം വാങ്ങിയെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അദ്ദേഹത്തിന്റെ വീട്ടിലത്തെിയും സംഭാവന നല്‍കിയിട്ടുണ്ട്. ഇല്ലങ്കില്‍ വി.എസ് പറയട്ടേ. വി.എസ് മാരാരിക്കുളത്ത് തോറ്റപ്പോള്‍ അന്നത്തെ ഏരിയ സെക്രട്ടറി ടി.കെ. പളനിക്കെതിരെ തോല്‍പിച്ചെന്ന രേഖ ഉണ്ടാക്കി നല്‍കിയത് ഓഫിസിലെ പ്യൂണ്‍ ആയിരുന്നു. വി.എസ് ആവശ്യപ്പെട്ട പ്രകാരം അയാള്‍ക്ക് താന്‍ ജോലി കൊടുത്തു. വി.എസ് ആദ്യം സ്വന്തം വീട്ടിലെ അഴിമതിയാണ് ഇല്ലാതാക്കേണ്ടത്. വി.എസിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ അദ്ദേഹത്തിന്‍െറ ചെലവില്‍ അല്ല താന്‍ ജീവിക്കുന്നത്. സി.പി.എമ്മില്‍ ഇപ്പോള്‍ ഏത് ഘടകത്തിലാണ് അദ്ദേഹമെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. വെള്ളാപ്പള്ളി പറഞ്ഞ കാര്യങ്ങള്‍ ജനങ്ങള്‍ അവജ്ഞയോടെ തള്ളുമെന്ന് വി.എസ് മറുപടി പറഞ്ഞു. വെള്ളാപ്പള്ളി പിരിച്ച 100 കോടി രൂപ എവിടെ പോയെന്ന് പറയണം. വെള്ളാപ്പള്ളി ഇത് സ്വിസ് ബാങ്കില്‍…

പ്രോജക്ടുകള്‍ ചെയ്തു തീര്‍ക്കാന്‍ കഴിയാത്തതില്‍ മനം നൊന്ത് നഴ്സിങ് വിദ്യാര്‍ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടിമരിച്ചു

കൊച്ചി: പ്രോജക്ടുകള്‍ ചെയ്തു തീര്‍ക്കാന്‍ കഴിയാത്തതില്‍ മനം നൊന്ത് നഴ്സിങ് വിദ്യാര്‍ഥിനി ആശുപത്രി ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്ന് ചാടിമരിച്ചു. എറണാകുളം ലിസി ആശുപത്രി നഴ്സിങ് കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനി തൃക്കാക്കര പുതുവാമൂലയില്‍ ചാലിശ്ശേരി വീട്ടില്‍ ഡേവിഡിന്‍െറ മകള്‍ ധന്യയാണ് (20) മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് 12 വരെ ധന്യ ക്ലാസിലുണ്ടായിരുന്നെന്ന് സഹപാഠികള്‍ പറഞ്ഞു. ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ പോയി സമയം കഴിഞ്ഞിട്ടും തിരിച്ചത്തൊത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ അന്വേഷിച്ച് ഹോസ്റ്റലിലത്തെിയപ്പോഴാണ് താഴെ വീണുകിടക്കുന്നത് കണ്ടത്. ആശുപത്രിയുടെ ഏഴാം നിലയില്‍നിന്ന് ചാടിയാണ് ആത്മഹത്യ ചെയ്തതെന്നും ആത്മഹത്യാ കുറിപ്പ് കണ്ടത്തെിയതായും പൊലീസ് അറിയിച്ചു. മൃതദേഹത്തില്‍ നിന്ന് കിട്ടിയ കുറിപ്പില്‍ രണ്ടാഴ്ചക്കകം പരീക്ഷ നടക്കാനിരിക്കുകയാണെന്നും പ്രോജക്ട് സമര്‍പ്പിക്കാന്‍ സാധിച്ചിട്ടില്ലന്നും ഉണ്ട്. കൈയില്‍ സോറി പപ്പ, സോറി മമ്മി എന്നെഴുതിയിരുന്നു. പിതാവ് ഡേവിഡ് സൗത് ഇന്ത്യന്‍ ബാങ്ക് ജീവനക്കാരനാണ്. മാതാവ് കൊച്ചന്നം. സഹോദരന്‍ ഫ്രാന്‍സിസ്…

സംഘ്പരിവാര്‍ ധര്‍മം പ്രചരിപ്പിക്കുന്നവര്‍ക്ക് ചരിത്രം മാപ്പ് നല്‍കില്ല: –സുധീരന്‍

തൃശൂര്‍: ഗുരുധര്‍മത്തിന് പകരം സംഘ്പരിവാറിന്റെ ധര്‍മ പ്രചാരണം ഏറ്റെടുത്ത എസ്.എന്‍.ഡി.പി യോഗം നേതാക്കള്‍ക്ക് ചരിത്രം മാപ്പ് കൊടുക്കില്ലന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. ശ്രീനാരായണ ധര്‍മത്തില്‍ വിശ്വസിക്കുന്ന പ്രസ്ഥാന പ്രവര്‍ത്തകര്‍ക്ക് നേതൃത്വത്തിന്റെ ഈ തീരുമാനവുമായി സഹകരിക്കാനാവില്ല. ഗുരുധര്‍മം ചവിട്ടി മെതിച്ചിട്ടായാലും സ്വന്തം കച്ചവട താല്‍പര്യങ്ങള്‍ക്ക് സംഘടനയെ സംഘ്പരിവാറിന് അടിയറവ് വെക്കുന്നത് ജനം തിരിച്ചറിയും. ഗുരുധര്‍മം പ്രചരിപ്പിക്കാന്‍ കുമാരനാശാനും ഡോ. പല്‍പുവും ഉണ്ടാക്കിയ പ്രസ്ഥാനത്തിന്‍െറ ഇന്നത്തെ നടത്തിപ്പുകാര്‍ ഗുരുദര്‍ശനങ്ങള്‍ക്ക് എക്കാലത്തും എതിരായി പ്രവര്‍ത്തിക്കുന്ന സംഘ്പരിവാറിന്റെ ആലയില്‍ എസ്.എന്‍.ഡി.പി യോഗത്തെ കെട്ടാനാണ് ശ്രമിക്കുന്നതെന്നും സുധീരന്‍ പറഞ്ഞു. കേരളത്തിലെ ബി.ജെ.പി നേതൃത്വത്തെപോലും നോക്കുകുത്തിയാക്കി അമിത്ഷാ -മോദി കമ്പനി കേരളത്തിലേക്ക് വരാന്‍ കുറുക്കുവഴി തേടുകയാണ്. സാമൂഹിക നവോത്ഥാനത്തിന്റെ ശക്തമായ സന്ദേശം സൗമ്യമായി ഉയര്‍ത്തിയ ഗുരുവിന്‍െറ പേരിലുള്ള സംഘടന തന്നെ അതിന് കൂട്ടുനിന്നത് വിരോധാഭാസമാണ്. ഇന്ത്യയുടെ ഭരണം പിടിക്കാന്‍ സംഘ്പരിവാര്‍ ഗുജറാത്തിനെ പരീക്ഷണ ശാലയാക്കിയപ്പോള്‍…

ഐ.എ.പി.സി. (കാനഡ) യുടെ “Meet the Candidates – Federal Elections 2015” ബ്രിട്ടീഷ് കൊളംബിയയില്‍

ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ് (കാനഡ) ന്റെ ആഭിമുഖ്യത്തില്‍ ബ്രിട്ടീഷ് കൊളംബിയയില്‍ കേരള കള്‍ച്ചറല്‍ അസ്സോസിയേഷന്‍ ഓഫ് ബ്രിട്ടീഷ് കൊളംബിയയുടെ സഹകരണത്തോടെ നടത്തപ്പെട്ട “Meet the Candidates – Federal Elections 2015″പരിപാടി ശ്രദ്ധേയമായി. മലയാളി സമൂഹത്തോടൊപ്പം മറ്റ് ഇന്‍ഡോ-കനേഡിയന്‍ അസ്സോസിയേഷനുകളായ BC Tamil Cultural Society, Vancouver Telugu Association, Bengali Association എന്നിവരും സഹകരിച്ച പരിപാടിയില്‍ BC Ethiopian Cultural Association, Nepali Association തുടങ്ങിയവരും പ്രതിനിധികളെ അയച്ച് സാന്നിധ്യം ഉറപ്പുവരുത്തി. വിവിധ തുറകളിലുള്ള ജനവിഭാഗങ്ങളില്‍ നിന്നും ശേഖരിച്ച ചോദ്യങ്ങള്‍ ക്രോഡീകരിച്ച് തയ്യാറാക്കിയ ചോദ്യാവലിയെ അവലംബിച്ചായിരുന്നു എല്ലാ പ്രധാന രാഷ്‌ട്രീയ പാര്‍ട്ടികളുടേയും ചര്‍ച്ച പുരോഗമിച്ചത്. കഴിഞ്ഞ സെപ്തംബര്‍ 26-ാം തിയ്യതി സര്‍‌വേയിലെ ഗില്‍ഡ്ഫാര്‍ഡ് ലൈബ്രറി മീറ്റിംഗ് ഹാളില്‍ കണ്‍സര്‍‌വേറ്റീവ് പാര്‍ട്ടിയെ പ്രതിനിധീകരിച്ച് Harpreet Singh [Surrey Newton], എന്‍.ഡി.പി.ക്കുവേണ്ടി Jasbeer Sandhu [Surrey Centre],…

എം.എല്‍.എയെ ചെരിപ്പെറിഞ്ഞ് അപമാനിച്ച തൊഴിലാളിസ്ത്രീ പരസ്യമായി മാപ്പുചോദിച്ചു

മൂന്നാര്‍: പൊമ്പിളൈ ഒരുമൈ സമരത്തില്‍ എസ്. രാജേന്ദ്രന്‍ എം.എല്‍.എയെ ചെരിപ്പെറിഞ്ഞ് അപമാനിച്ച തൊഴിലാളിസ്ത്രീ ഐക്യ ട്രേഡ് വേദിയിലത്തെി പരസ്യമായി മാപ്പുചോദിച്ചു. കെ.ഡി.എച്ച്.പി കമ്പനി നല്ലതണ്ണി എസ്റ്റേറ്റ് നടയാര്‍ ഡിവിഷന്‍ സ്വദേശിയായ ലക്ഷ്മിയാണ് മാപ്പുചോദിച്ചത്. മൂന്നാര്‍ സമരത്തില്‍ തങ്ങളെ തമിഴ് തീവ്രവാദികളെന്ന് ചിത്രീകരിച്ചെന്ന് പറഞ്ഞാണ് എം.എല്‍.എയെ അപമാനിച്ചത്. പൊമ്പിളൈ ഒരുമൈയുടെ ഭാഗത്തുനിന്ന് ട്രേഡ് യൂനിയന്‍ പക്ഷത്തേക്ക് ചായുന്നവരുടെ എണ്ണമേറുകയാണ്. കഴിഞ്ഞദിവസം പൊമ്പിളൈ ഒരുമൈയുടെ പ്രമുഖ നേതാവ് ജയരാണി ഐക്യ ട്രേഡ് യൂനിയനിലേക്ക് ചേക്കേറിയിരുന്നു.

കേരളപ്പിറവി ആഘോഷം ബഹിഷ്കരിക്കുമെന്ന് എഴുത്തുകാര്‍

കൊച്ചി: മലയാള ഭാഷക്കുള്ള സമഗ്രനിയമം കൊണ്ടുവരാത്തതിനെതിരെ ഐക്യമലയാള പ്രസ്ഥാനത്തിന്‍െറ നേതൃത്വത്തില്‍ എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരും കേരളപ്പിറവി ആഘോഷം ബഹിഷ്കരിക്കുന്നു. മലയാള ഭാഷയോടുള്ള വഞ്ചനയില്‍ പ്രതിഷേധിച്ച് നവംബര്‍ ഒന്നിന് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന എല്ലാ കേരളപ്പിറവി ആഘോഷങ്ങളുമായും നിസ്സഹകരിക്കുമെന്ന് പ്രഫ. എം.കെ. സാനു പറഞ്ഞു. ഒ.എന്‍.വി, സുഗതകുമാരി, കാവാലം നാരായണപ്പണിക്കര്‍, നെടുമുടി വേണു, എം. തോമസ് മാത്യു, സേതു തുടങ്ങിയ എഴുത്തുകാരും സാസ്കാരിക നായകരുമാണ് നിസ്സഹകരണം പ്രഖ്യാപിച്ചത്. ഭരണഭാഷ, കോടതിഭാഷ എന്നിവ മലയാളമാക്കുക, മലയാളം നിര്‍ബന്ധിത ഒന്നാം ഭാഷയാക്കുക എന്നീ വകുപ്പുകള്‍ ഉള്‍ക്കൊള്ളുന്ന നിയമം നിയമസഭയില്‍ അവതരിപ്പിക്കാത്ത സര്‍ക്കാര്‍ നിലപാട് ദുരൂഹമാണ്. 2013 മാര്‍ച്ചില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ബില്ല് അവതരിപ്പിക്കുമെന്ന് സര്‍ക്കാര്‍ രേഖാമൂലം ഉറപ്പുനല്‍കുകയും 2013 ഡിസംബറില്‍ ഇതിനുള്ള കരട് ബില്ല് തയാറാവുകയും ചെയ്തതാണ്. നിയമം നിയമസഭയില്‍ അവതരിപ്പിക്കുന്നതുവരെ ബഹിഷ്കരണ സമരം തുടരും. വാര്‍ത്താസമ്മേളനത്തില്‍ പ്രഫ. എം. തോമസ്…

പൊമ്പിളൈ സമരത്തിന് രാഷ്ട്രീയക്കാരും എത്തി

മൂന്നാര്‍: രാഷ്ട്രീയക്കാരെ സമരപ്പന്തലിലേക്ക് സ്വാഗതം ചെയ്ത് പൊമ്പിളൈ ഒരുമൈ നിലപാട് മാറ്റി. ശനിയാഴ്ച വേദിയിലത്തെിയ ഇ.എസ്. ബിജിമോള്‍ എം.എല്‍.എ, സി.പി.ഐ സംസ്ഥാന നേതാവ് കെ.പി. രാജേന്ദ്രന്‍ എന്നിവരെ ആര്‍പ്പുവിളികളോടെ വനിതാപ്രവര്‍ത്തകര്‍ സ്വീകരിച്ചു. ഇതുവരെ രാഷ്ട്രീയക്കാരെയും പാര്‍ട്ടി നേതാക്കളെയും ഇവര്‍ അടുപ്പിച്ചിരുന്നില്ല. സമരത്തിന്റെ ആദ്യദിനത്തില്‍ അനുനയത്തിന് എത്തിയ എസ്. രാജേന്ദ്രനെയും സി.പി.ഐ നേതാവായ പളനിവേലിനെയും ആട്ടിപ്പായിച്ച വേദിയില്‍ തന്നെയാണ് സ്വീകരണം ലഭിച്ചത്. ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ സംസ്ഥാന നേതാവ് അഡ്വ. സിന്ധുമോള്‍, ആശാമോള്‍, ജില്ലാ സെക്രട്ടറി എന്‍.വി. ശശിധരന്‍ എന്നിവരെയും വേദി പങ്കിടാന്‍ അനുവദിച്ചു.

നിര്‍ഭയമായി അഭിപ്രായം പറയാന്‍ ആളുകള്‍ മടിക്കുന്നു -എ.കെ. ആന്റണി

തിരുവനന്തപുരം: നിര്‍ഭയമായി അഭിപ്രായം പറയാന്‍ ഇന്ന് രാജ്യത്ത് ആളുകള്‍ മടിക്കുകയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്‍റണി. രാജ്യത്ത് അസഹിഷ്ണുത വളരുകയാണ്. പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിക്കുന്ന തലേക്കുന്നില്‍ ബഷീര്‍ രചിച്ച ‘ഓളവും തീരവും’ പുസ്തകത്തിന്‍െറ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നിര്‍ഭയമായി ശിരസ്സുയര്‍ത്താവുന്ന അന്തരീക്ഷമല്ല രാജ്യത്തുള്ളത്. സൂക്ഷിച്ചില്ലങ്കില്‍ ശിരസ്സ് പോകും. വളര്‍ന്നുവരുന്ന അസഹിഷ്ണുത ജനാധിപത്യത്തിന്‍െറ അന്ത്യത്തിന്‍െറ ആരംഭമാണ്.

കേരളവര്‍മ കോളജ് യൂനിയന്‍ ഓഫിസ് കത്തിനശിച്ചു

തൃശൂര്‍: എസ്.എഫ്.ഐ -എ.ബി.വി.പി സംഘര്‍ഷമുണ്ടായ തൃശൂര്‍ കേരളവര്‍മ കോളജില്‍ എസ്.എഫ്.ഐ നേതൃത്വം നല്‍കുന്ന കോളജ് യൂനിയന്റെ ഓഫിസ് കത്തിനശിച്ചു. ഫര്‍ണിച്ചറുകള്‍, ഫാന്‍, അലമാരകള്‍, അംഗത്വ രസീതുള്‍പ്പെടെയുള്ള രേഖകള്‍, കൊടികള്‍ എന്നിവ കത്തിയമര്‍ന്നു. ശനിയാഴ്ച രാവിലെ എട്ടിന് കോളജില്‍ പരിശീലനത്തിനത്തെിയ എന്‍.സി.സി അംഗങ്ങളാണ് യൂനിയന്‍ ഓഫിസില്‍ നിന്നും തീ ഉയരുന്നത് കണ്ടത്. അവര്‍ പൈപ്പില്‍ നിന്നും വെള്ളമെടുത്ത് അണക്കാന്‍ ശ്രമിച്ചു. ഇതിനിടെ വിവരമറിയിച്ചതനുസരിച്ച് തൃശൂരില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തി തീ അണച്ചത്. ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ഗോമാംസം കഴിച്ചുവെന്നാരോപിച്ച് ഗ്രാമീണനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കാമ്പസില്‍ എസ്.എഫ്.ഐ ബീഫ് മേള സംഘടിപ്പിച്ചത് സംഘര്‍ഷം സൃഷ്ടിച്ചിരുന്നു. ബീഫ് മേള തടയാനത്തെിയ എ.ബി.വി.പി പ്രവര്‍ത്തകരും എസ്.എഫ്.ഐ പ്രവര്‍ത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ അഞ്ചുപേര്‍ ആശുപത്രിയിലാണ്. യൂനിയന്‍ ഓഫിസ് തീയിട്ടതിനെ തുടര്‍ന്ന് സംഘര്‍ഷം കണക്കിലെടുത്ത് കാമ്പസില്‍ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. യൂനിയന്‍ ഓഫിസ് തീപിടിത്തതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന്…