ഞായറാഴ്ച 96-മത് സാഹിത്യ സല്ലാപത്തില്‍ ‘ആധുനിക വൈദ്യ ശാസ്ത്രം’ ചര്‍ച്ച

ഡാലസ്: നവംബര്‍ എട്ടാം തീയതി ഞായറാഴ്ച സംഘടിപ്പിക്കുന്ന തൊണ്ണൂറ്റിയാറാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ ‘ആധുനിക വൈദ്യശാസ്ത്ര’ത്തെക്കുറിച്ച് പ്രബന്ധാവതരണവും ചര്‍ച്ചയും നടത്തുന്നതായിരിക്കും. അമേരിക്കന്‍ വൈദ്യശാസ്ത്ര മേഖലയില്‍ സുപരിചിത ഭിഷഗ്വരനും അദ്ധ്യാപകനുമായ ഡോ: മോഹന്‍ മേനോന്‍ ആയിരിക്കും പ്രസ്തുത വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കുന്നത്‌. പ്രമുഖ മലയാളി ഡോക്ടര്‍മാര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുന്നതായിരിക്കും. സാഹിത്യ സല്ലാപത്തില്‍ പങ്കെടുത്ത് അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുവാനും കൂടുതല്‍ അറിവ് നേടുവാനും താത്പര്യമുള്ള എല്ലാ നല്ല ആളുകളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലെയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. 2015 ഒക്ടോബര്‍ രണ്ടാം തീയതി വെള്ളിയാഴ്ച സംഘടിപ്പിച്ച തൊണ്ണൂറ്റിയഞ്ചാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ ‘മതവും ലൈംഗികതയും’ എന്ന വിഷയത്തില്‍ ഗൌരവമേറിയ ചര്‍ച്ചകള്‍ നടക്കുകയുണ്ടായി. ഈ വിഷയത്തില്‍ ശ്രദ്ധേയങ്ങളായ സാഹിത്യരചനകള്‍ നടത്തിയ ചാക്കോ കളരിക്കല്‍ ആയിരുന്നു പ്രബന്ധം അവതരിപ്പിച്ചത്‌. ‘മതവും ലൈംഗികതയും’ എന്ന വിഷയത്തിലേയ്ക്ക് ആഴത്തില്‍ ഇറങ്ങിയുള്ള…

വോട്ടുയന്ത്രത്തകരാര്‍; നിര്‍മാതാക്കളോട് കമീഷന്‍ റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ വോട്ടുയന്ത്രത്തകരാറിനെകുറിച്ച് യന്ത്ര നിര്‍മാതാക്കളായ ഇലക്ട്രോണിക് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയോട് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കോര്‍പറേഷന്‍ പ്രതിനിധികള്‍ കമീഷനുമായി വെള്ളിയാഴ്ച ചര്‍ച്ച നടത്തിയിരുന്നു. ഇവരുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷമാകും സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ തീരുമാനമെടുക്കുക. വോട്ട് അട്ടിമറി ആരോപണത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് വെള്ളിയാഴ്ചയിലെ മന്ത്രിസഭായോഗത്തിലും അഭിപ്രായമുയര്‍ന്നു. ഇക്കാര്യത്തില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനാണ് അന്വേഷണം പ്രഖ്യാപിക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ട് കമീഷന്‍ സ്വീകരിക്കുന്ന ഏതു നിലപാടിനോടും പൂര്‍ണമായി സഹകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. മലപ്പുറം ജില്ലയില്‍ 255 ബൂത്തുകളിലാണ് വോട്ടുയന്ത്രം തകരാറായത്. കൂട്ടക്കുഴപ്പത്തില്‍ അസ്വാഭാവികതയുണ്ടെന്ന വിലയിരുത്തലിലാണ് കമീഷന്‍. വോട്ടെടുപ്പ് മുടങ്ങിയതിനെ തുടര്‍ന്ന് 114 ബൂത്തുകളില്‍ റീപോളിങ് വേണ്ടിവന്നു. ഇത്രയും യന്ത്രങ്ങളില്‍ ഉണ്ടായ തകരാറുകള്‍ ഏറെയും സമാന സ്വഭാവത്തിലായിരുന്നു. ഇതും സംശയത്തിന് വഴിയൊരുക്കി. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമംനടന്നെന്ന ആക്ഷേപം ചില കോണുകള്‍ ഉയര്‍ത്തിയിരുന്നു. സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തുമെന്നാണ്…

ചന്ദ്രബോസ് വധക്കേസ് അന്വേഷണത്തില്‍ പൊലീസ് ഇടപെട്ടുവെന്ന് സാക്ഷി

തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ പൊലീസ് ഇടപെട്ടുവെന്ന് മൂന്നാം സാക്ഷി സൂചന നല്‍കി. മൂന്നാം സാക്ഷി ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ബേബിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രതി മുഹമ്മദ് നിസാമിനെ രക്ഷിക്കാന്‍ മുന്‍ കമീഷണര്‍ ജേക്കബ് ജോബ് ഇടപെട്ടെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. നിസാം സെക്യൂരിറ്റി കാബിന്റെ ചില്ല് തകര്‍ക്കാന്‍ ഉപയോഗിച്ച സെക്യൂരിറ്റി ബാറ്റണ്‍ ചന്ദ്രബോസിനെ വാഹനമിടിച്ചിട്ട ഫൗണ്ടന്റെ ഭാഗത്ത് താനാണ് പൊലീസിന് കാണിച്ചു കൊടുത്തതെന്ന് ബേബി പറഞ്ഞു. ജീപ്പിലുണ്ടായിരുന്ന മൂന്ന് നക്ഷത്ര ചിഹ്നമുള്ള പൊലീസ് ഓഫിസര്‍ ബാറ്റണ്‍ യഥാസ്ഥാനത്ത് കൊണ്ടിടാന്‍ രൂക്ഷമായ ഭാഷയില്‍ പറഞ്ഞു. കോണ്‍സ്റ്റബ്ള്‍ ബാറ്റണ്‍ കാബിന്റെ ഭാഗത്തേക്ക് കൊണ്ടുപോകുന്നതും കണ്ടു. ത്രീ സ്റ്റാര്‍ ഉള്ള ഉദ്യോഗസ്ഥന്‍ പേരാമംഗലം സി.ഐ അല്ല. ഗുരുവായൂര്‍ സി.ഐ ആണോ എന്നറിയില്ല. ആ ഉദ്യോഗസ്ഥന്‍ എവിടെ നിന്ന് വന്നെന്നും എവിടേക്ക് പോയെന്നും അറിയില്ലന്നും ബേബി പറഞ്ഞു. വിചാരണക്കിടെ ശോഭാ സിറ്റി മാനേജ്മെന്റിനും സി.പി.ഐക്കുമെതിരെയും…

ബഹുഭാര്യത്വത്തിന് ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നു – ഗുജറാത്ത് ഹൈകോടതി

അഹ്മദാബാദ്: ഒന്നില്‍ കൂടുതല്‍ സ്‌ത്രീകളെ വിവാഹം കഴിക്കാനായി മുസ്ലിം പുരുഷന്മാര്‍ ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയാണെന്ന് ഗുജറാത്ത് ഹൈകോടതി. ഇന്ത്യയിലെ മുസ്ലിം സമൂഹത്തിലെ ബഹുഭാര്യത്വം അവസാനിപ്പിക്കണമെന്നും ഇതിന് ഏക സിവില്‍ കോഡ് ആവശ്യമാണെന്നും കോടതി നിര്‍ദേശിച്ചു. ബഹുഭാര്യത്വം പുരുഷമേധാവിത്വത്തിന്‍െറ നീചപ്രവൃത്തിയാണെന്ന് പറഞ്ഞ കോടതി മുസ്ലിം വ്യക്തിനിയമം ഭേദഗതി ചെയ്യണമെന്നും ആവശ്യപ്പെട്ടു. അനുവാദമില്ലാതെ രണ്ടാം വിവാഹം ചെയ്തതിനെതിരെ ഭാര്യ നല്‍കിയ പരാതിയുടെ പ്രഥമ വിവര റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജാഫര്‍ അബ്ബാസ് മര്‍ച്ചന്‍റ് എന്നയാള്‍ നല്‍കിയ ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് ജെ.ബി. പാര്‍ദിവാലയുടെ പരാമര്‍ശം. നല്ല ഉദ്ദേശ്യത്തോടുകൂടിയാണ് ഖുര്‍ആനില്‍ ബഹുഭാര്യത്വം അനുവദിച്ചത്. അതുതന്നെ ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. അനാഥരെയും സ്ത്രീകളെയും സംരക്ഷിക്കുന്നതിനാണ് ഖുര്‍ആന്‍ ഇത് അനുവദിച്ചത്. ഇന്ന് പുരുഷന്മാര്‍ ഇത് സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കായി ദുര്‍വ്യാഖ്യാനം ചെയ്യുകയാണ്. ഭാര്യയോട് മോശമായി പെരുമാറണമെന്നും ഭാര്യയെ അടിച്ചിറക്കി രണ്ടാമതൊന്ന് കെട്ടണമെന്നും മുസ്ലിം വ്യക്തിനിയമത്തില്‍…

ഒ.എന്‍.വി. കുറുപ്പിന് റഷ്യയുടെ ഉന്നത ബഹുമതി

തിരുവനന്തപുരം: കവി ഒ.എന്‍.വി. കുറുപ്പ് റഷ്യയുടെ ഉന്നത ബഹുമതിയായ പുഷ്കിന്‍ മെഡലിന് അര്‍ഹനായി. റഷ്യയുടെ കലയും സംസ്കാരവും സാഹിത്യവും പ്രചരിപ്പിക്കുന്നതിനുള്ള സംഭാവനകള്‍ കണക്കിലെടുത്താണ് റഷ്യന്‍ സര്‍ക്കാര്‍ പുഷ്കിന്‍ മെഡല്‍ സമ്മാനിക്കുന്നത്. റഷ്യന്‍ യൂനിറ്റി ദിനമായ നവംബര്‍ നാലിന് ഈ പുരസ്കാരം ക്രംലിനില്‍ നല്‍കാനായി തീരുമാനിച്ചിരുന്നെങ്കിലും ഒ.എന്‍.വി. കുറുപ്പിന്റെ അസൗകര്യം കാരണം പങ്കെടുക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ പിന്നീട് ഇതു സമ്മാനിക്കും. റഷ്യന്‍ കവിയായ അലക്സാണ്ടര്‍ പുഷ്കിന്റെ നിരവധി കവിതകള്‍ ഒ.എന്‍.വി മലയാളത്തിലേക്ക് തര്‍ജമ ചെയ്തിട്ടുണ്ട്. കേരള പുഷ്കിന്‍ എന്നും ഒ.എന്‍.വി അറിയപ്പെടുന്നുണ്ട്. തിരുവനന്തപുരത്ത് റഷ്യന്‍ സാംസ്കാരിക കേന്ദ്രവും മോസ്കോയിലെ യേസീനിന്‍ സ്റ്റേറ്റ് മ്യൂസിയവും സംയുക്തമായി ഏര്‍പ്പെടുത്തിയ പ്രഥമ യേസീനിന്‍ പുരസ്കാരത്തിനും ഒ.എന്‍.വി അര്‍ഹനായിട്ടുണ്ട്. റഷ്യന്‍ പ്രസിഡന്റിന്റെ ഉന്നത ബഹുമതി നേടിയ ഒ.എന്‍.വി. കുറുപ്പിനെ റഷ്യന്‍ അംബസഡര്‍ അലക്സാണ്ടര്‍ കടാകിന്‍ അഭിനന്ദിച്ചു.

കണ്ണൂരില്‍ ഏഴ് ദിവസത്തേക്ക് നിരോധന-നിയന്ത്രണ ഉത്തരവ്

തലശ്ശേരി: ഏത് സാഹചര്യത്തെയും നേരിടാന്‍ പൊലീസ് സജ്ജമാണെന്നും കണ്ണൂരിലെ വോട്ടെണ്ണല്‍ കനത്ത സുരക്ഷാവലയത്തിലായിരിക്കുമെന്നും എ.ഡി.ജി.പി എന്‍. ശങ്കര്‍റെഡ്ഡി. ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെ തലശ്ശേരിയില്‍ ചേര്‍ന്ന ഉന്നത പൊലീസുദ്യോഗസ്ഥരുടെ യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളിയാഴ്ച രാത്രി മുതല്‍ ഏഴ് ദിവസത്തേക്ക് പൊലീസ് ആക്ട് 78, 79 പ്രകാരം ജില്ലയില്‍ നിരോധ-നിയന്ത്രണ ഉത്തരവ് പുറപ്പെടുവിച്ചതായും എ.ഡി.ജി.പി പറഞ്ഞു. തലശ്ശേരി സര്‍ക്കിള്‍ പരിധിയില്‍ വെള്ളിയാഴ്ച രാത്രി വരെ നിലനിന്നിരുന്ന നിരോധം തുടരും. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ മെറ്റല്‍ ഡിറ്റക്ടര്‍ സ്ഥാപിക്കും. മെറ്റല്‍ ഡിറ്റക്ടറിന് പുറമെ ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ സായുധ സേനയുടെ കാവലുണ്ടാകും. വനിതകളായ ജീവനക്കാരെയും സ്ഥാനാര്‍ഥികളെയും ബന്ധപ്പെട്ടവരെയും വനിതാ പൊലീസിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്ക് കടത്തിവിടുകയുള്ളൂ. നിരോധാജ്ഞ പ്രകാരം ആയുധങ്ങളോ സ്ഫോടക വസ്തുക്കളോ കൊണ്ടുനടക്കാന്‍ പാടില്ല. അനുമതിയില്ലാതെ പ്രകടനങ്ങളോ പൊതുയോഗങ്ങളോ സംഘടിപ്പിക്കാനും പാടില്ല. ജില്ലയിലെ ലോക്കല്‍…

ഓര്‍മ്മിയ്ക്കാന്‍ ഓമനിയ്ക്കാന്‍ ഒരു 2015

നോര്‍ത്ത്‌ അമേരിക്കയിലെ ഇന്ത്യന്‍ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്‌മയായ ഇന്‍ഡോ – അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ പ്രഥമ അന്താരാഷ്ട്ര മീഡിയാ കോണ്ഫറന്‍സില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് രണ്ടായിരത്തി പതിനഞ്ചില്‍ എന്റെ ജീവിതത്തില്‍ ഉണ്ടായ അവിസ്മരണിയമായ അനുഭവങ്ങളിലൊന്നായി ഞാന്‍ കരുതുന്നു. ദയയുടെ ആള്‍രൂപമായ ദയാ ബായി, വ്യവസായിയും കാരുണ്യ പ്രവര്‍ത്തകനുമായ ബോബി ചെമ്മണ്ണൂര്‍, ഡോക്യുമെന്‍ററി ഫിലിമുകളിലൂടെ ലോക പ്രസിദ്ധരായ ദമ്പതികള്‍ സൈമണ്‍ കുര്യന്‍, ഗീതാഞ്ജലി കുര്യന്‍, പൊതുമരാമത്തു വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്, കേരളാ മുഖ്യമന്ത്രിയുടെ പ്രസ്‌ സെക്രട്ടറി പി.ടി. ചാക്കോ, പത്രപ്രവര്‍ത്തനത്തില്‍ മുന്നിട്ടു നില്‍ക്കുന്ന ജോര്‍ജ് കള്ളിവയലില്‍ എന്നിവരോടൊപ്പം ഒന്നുരണ്ടു ദിവസങ്ങള്‍ ചിലവഴിക്കാനും സ്നേഹസംവാദം നടത്താനും കഴിഞ്ഞത് വലിയ നേട്ടം തന്നെ. അതുപോലെ നിരവധി അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകരെയും ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരെയും പരിചയപ്പെടാനും അവരുടെ ക്ലാസ്സുകളില്‍ പങ്കെടുക്കാനും സാധിച്ചു. കൂടാതെ മനോരമ, ജയഹിന്ദ്‌, ഓര്‍ത്തഡോക്സ്, ടി.വി. പ്രതിനിധികളെയും, ഫേസ്…

പശുവിനെ ആദരിക്കുന്നവര്‍ക്കിടയില്‍ പ്രകോപനം ഉണ്ടാക്കരുത്; മുസ്ലിംകളുടെ ഭക്ഷണക്രമത്തില്‍ കൈകടത്താന്‍ ഹിന്ദുക്കളും ശ്രമിക്കരുത്- സുഗതകുമാരി

തിരുവനന്തപുരം: പശുവിനെ ആദരിക്കുന്നവര്‍ക്കിടയില്‍ പ്രകോപനങ്ങള്‍ ഉണ്ടാക്കാന്‍ മുസ്ലിം സഹോദരങ്ങളും മുസ്ലിംകളുടെ ഭക്ഷണക്രമത്തില്‍ കൈകടത്താന്‍ ഹിന്ദുക്കളും ശ്രമിക്കരുതെന്ന് കവയിത്രി സുഗതകുമാരി. ശ്രേഷ്ഠഭാഷാ വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിന്റെയും സാഹിതിയുടെയും ആഭിമുഖ്യത്തില്‍ കുട്ടികളുമായി സംസാരിക്കുകയായിരുന്നു അവര്‍. ഓരോ ജാതിക്കും ഓരോ മതത്തിനും അവരുടെ ഭക്ഷണക്രമമുണ്ട്. അതില്‍ ആരും കൈകടത്താന്‍ ശ്രമിക്കരുത്. പശുക്കള്‍ നമുക്ക് വളരെ പവിത്രമാണ്. കര്‍ഷകരാജ്യമായ ഇന്ത്യയില്‍ കാളകളെയും പശുക്കളെയും ആരാധിച്ചിരുന്നു. പശുവിനെ ഗോമാതാവായി കാണുന്ന പലരും വടക്കേ ഇന്ത്യയില്‍ ഉണ്ട്. കേരളത്തില്‍ സ്വന്തം അമ്മക്കുപോലും വിലയില്ല. പിന്നെയല്ലേ ഗോമാതാവിനെ അമ്മയായി കാണുന്നതെന്നും അവര്‍ ചോദിച്ചു. ചരിത്രത്തിലെ ഏറ്റവും വൃത്തികെട്ട സര്‍ക്കാറാണ് കേരളം ഭരിക്കുന്നത്. പ്രകൃതിയെ നശിപ്പിക്കുന്ന വികസന നയങ്ങളാണ് സര്‍ക്കാര്‍ പിന്തുടരുന്നത്. കേരളത്തിലെ അവശേഷിക്കുന്ന നെല്‍വയലുകള്‍ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കുട്ടികള്‍ കത്തയക്കണം. കേന്ദ്രസര്‍ക്കാറിന്റെ ഫാഷിസ്റ്റ് നിലപാടുകളില്‍ പ്രതിഷേധിച്ച് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് മടക്കിക്കൊടുക്കാന്‍ തയാറല്ല.…

3.09 കോടി കുഴല്‍പണം: പിടിയിലായവര്‍ സ്ഥിരം കാരിയര്‍മാര്‍

പെരിന്തല്‍മണ്ണ: തമിഴനാട്ടില്‍ നിന്ന് ആഡംബര കാറില്‍ 3.09 കോടി രൂപ കടത്തിക്കൊണ്ടു വരുന്നതിനിടെ പിടിയിലായ പ്രതികള്‍ സ്ഥിരം കാരിയര്‍മാര്‍. കുഴല്‍ പണവുമായി അറസ്റ്റിലായ താമരശ്ശേരി പൂനൂര്‍ കോളിക്കല്‍ മോയത്ത് ഹാറൂണ്‍ നഹാര്‍, കിഴിശ്ശേരി കടുങ്ങപുരം പുളിയക്കോട് കള്ളിവളപ്പില്‍ അബ്ദുല്‍ ഗഫൂര്‍, കടുങ്ങപുരം പുളിയക്കോട് വാലാപുറത്ത് മുഹമ്മദ് എന്നിവരെ എന്‍ഫോഴ്സ്മെന്‍റ്, ഇന്‍കം ടാക്സ് അധികൃതര്‍ വ്യാഴാഴ്ച രാത്രി ചോദ്യം ചെയ്തു. ഇവര്‍ ട്രെയിന്‍വഴി ചെന്നൈയിലത്തെിയാല്‍ പണം ഒളിപ്പിച്ച കാറിന്റെ നമ്പറും അത് നിര്‍ത്തിയിട്ട സ്ഥലവും ഇവരുടെ മൊബൈലിലേക്ക് മെസേജ് എത്തും. അതേവാഹനവുമായി ഡ്രൈവിങ് വശമുള്ള സംഘം കേരളത്തിലേക്ക് തിരിക്കുകയും നിശ്ചിത സ്ഥലത്ത് എത്തിച്ചാല്‍ മുന്‍കൂട്ടി പറഞ്ഞ പ്രതിഫലം നല്‍കുകയുമാണ്. എന്നാല്‍, കാറിന്റെ നമ്പറും മറ്റ് വിവരങ്ങളും നല്‍കുന്നതാരെന്ന് ഇവര്‍ക്ക് അറിയില്ലന്ന് പെലീസിനോട് പറഞ്ഞത്. അഞ്ജാതരായ ഇടപാടുകാര്‍ ആരെന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. രണ്ടരമാസത്തിനിടെ രണ്ടാം തവണയാണ് വന്‍സംഖ്യക്കുള്ള…

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും മര്‍ദനം

വണ്ടിപ്പെരിയാര്‍: യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും മര്‍ദനമേറ്റു. ആറംഗ സംഘമാണ് ആക്രമണം നടത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി 9.30ന് 62ാം മൈല്‍ ബസ് സ്റ്റോപ്പിലാണ് സംഭവം. കുമളി ഡിപ്പോയിലെ കണ്ടക്ടര്‍ വണ്ടിപ്പെരിയാര്‍ ചുരക്കുളം പുതുവലില്‍ പുത്തന്‍പുരക്കല്‍ അഗസ്റ്റിന്‍ ജോസഫ് (34) ഡ്രൈവര്‍ ഇടുക്കി മുകളേല്‍ എം.ആര്‍. ജയചന്ദ്രന്‍(45) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇരുവരെയും വണ്ടിപ്പെരിയാര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാഞ്ഞിരപ്പള്ളി പൊടിമറ്റം പാതയില്‍ ജിജോ (33), പൊടിമറ്റം കൊച്ചുപുന്നേല്‍ പറമ്പില്‍ സാലു (28), പൊടിമറ്റം പുന്നേക്കുടിയില്‍ വിഷ്ണു(19), പൊടിമറ്റം മാന്തറയില്‍ ബിബിന്‍ (26), പാറത്തോട് ഇടത്തുംപറമ്പില്‍ ബോബന്‍ (30), പാറത്തോട് വെള്ളാപ്പള്ളില്‍ നിഥിന്‍ (26) എന്നിവരെയാണ് വണ്ടിപ്പെരിയാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അക്രമികള്‍ സഞ്ചരിച്ച സാന്‍ട്രോ കാറും കസ്റ്റഡിയിലെടുത്തു. വണ്ടിപ്പെരിയാര്‍ ടൗണില്‍ നിന്നാണ് യുവതിയും ഭര്‍ത്താവും ബസില്‍ കയറിയത്.…