നളിനിയുടെ മോചനം; തമിഴ്നാട് സര്‍ക്കാറിന് ഹൈകോടതിയുടെ നോട്ടീസ്

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ജയിലില്‍ കഴിയുന്ന നളിനി ശ്രീഹരന്‍ തന്നെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈകോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ തമിഴ്നാട് സര്‍ക്കാറിന്റെ നിലപാടറിയാന്‍ കോടതി നോട്ടീസ് നല്‍കി. 24 വര്‍ഷമായി ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന തന്നെ മോചിപ്പിക്കണമെന്നാണ് നളിനിയുടെ ആവശ്യം. ആഭ്യന്തരവകുപ്പിനും ജയില്‍ അധികൃതര്‍ക്കും കോടതി നോട്ടീസ് നല്‍കിയിട്ടുണ്ട്. നിലവില്‍ വെല്ലൂരിലെ വനിതകള്‍ക്കുള്ള ജയിലിലെ പ്രത്യേക സെല്ലിലാണ് നളിനിയെ പാര്‍പ്പിച്ചിരിക്കുന്നത്. 10 വര്‍ഷം ശിക്ഷ അനുഭവിച്ച 2200 തടവുകാരെ അടുത്തിടെ തമിഴ്നാട് സര്‍ക്കാര്‍ മോചിപ്പിച്ചിരുന്നു. എന്നിട്ടും 24 വര്‍ഷമായി തടവനുഭവിക്കുന്ന തന്നെ പരിഗണിച്ചില്ലന്നാണ് നളിനിയുടെ ആരോപണം. 20 വര്‍ഷമായി ജയിലില്‍ കഴിയുന്ന തടവുകാരെ മോചിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് പദ്ധതിയുണ്ട്. ഇതില്‍ തന്നെയും ഉള്‍പ്പെടുത്തണമെന്നാണ് നളിനിയുടെ ആവശ്യം. ഇക്കാര്യത്തില്‍ കോടതി നിര്‍ദേശം നല്‍കണമെന്നും നളിനി ഹരജിയില്‍ ആവശ്യപ്പെട്ടു.

അരുണാചലില്‍ മുഖ്യമന്ത്രി അറിയാതെ ഗവര്‍ണര്‍ നിയമസഭ വിളിച്ചു

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ മുഖ്യമന്ത്രിയുടെയോ മന്ത്രിസഭയുടെയോ ശിപാര്‍ശ കൂടാതെ ഗവര്‍ണര്‍ നിയമസഭാ സമ്മേളനം വിളിച്ചു. 60 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 47 അംഗങ്ങളും ബി.ജെ.പിക്ക് 11അംഗങ്ങളുമുണ്ട്. രണ്ടു സ്വതന്ത്രരും ജയിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ അടക്കം ഏതാനും എം.എല്‍.എമാരെ ബി.ജെ.പി ചാക്കിട്ടുപിടിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ അടക്കം കൂറുമാറിയ എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന് സ്പീക്കര്‍ക്ക് കോണ്‍ഗ്രസ് നോട്ടീസ് നല്‍കിയിരുന്നു. സ്പീക്കറെ അയോഗ്യനാക്കണമെന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ബി.ജെ.പി എം.എല്‍.എമാരും നോട്ടീസ് നല്‍കി. ഇതില്‍ രണ്ടാമത്തേത് സമ്മേളനത്തിന്റെ ആദ്യദിവസം ആദ്യ ഇനമായി പരിഗണിക്കണമെന്നാണ് ഗവര്‍ണറുടെ ഒരു നിര്‍ദേശം. ഈ സമയം ഡെപ്യൂട്ടി സ്പീക്കര്‍ അധ്യക്ഷത വഹിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. അതുവഴി കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിസന്ധിയിലാവും. ജനുവരി 14ന് നിയമസഭാസമ്മേളനം വിളിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങിയതെങ്കില്‍, ഡിസംബര്‍ 16ന് സമ്മേളനം വിളിക്കുകയാണ് ഗവര്‍ണര്‍ ചെയ്തത്. നിയമസഭാസമ്മേളനം വിളിക്കേണ്ടത് മന്ത്രിസഭയുടെ ശിപാര്‍ശ പ്രകാരമാണെങ്കില്‍, അജണ്ട തീരുമാനിക്കേണ്ടത് സഭയുടെ…

ഭൂരിപക്ഷം സ്ഥാനാര്‍ഥികളും തെരഞ്ഞെടുപ്പ് ചെലവിന്റെ കണക്ക് കാണിക്കുന്നില്ല

ന്യൂഡല്‍ഹി: രാജ്യത്തെ ഭൂരിപക്ഷം സ്ഥാനാര്‍ഥികളും തെരഞ്ഞെടുപ്പ് ചെലവിന്റെ കണക്ക് കാണിക്കുന്നില്ലന്നും രാഷ്ട്രീയഫണ്ട് നിയന്ത്രിക്കാന്‍ നിയമമില്ലന്നും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ നസീം സെയ്ദി അഭിപ്രായപ്പെട്ടു. രാഷ്ട്രത്തിന്റെ സ്ഥാപനങ്ങള്‍ പണാധിപത്യത്തിന്റെ നിയന്ത്രണത്തിലായ ഭീതിദമായ സാഹചര്യത്തില്‍ നീതിപൂര്‍വകമായ തെരഞ്ഞെടുപ്പ് പ്രയാസകരമായി മാറിയിരിക്കുകയാണെന്നും സെയ്ദി കൂട്ടിച്ചേര്‍ത്തു. നീതിപൂര്‍വകമായ തെരഞ്ഞെടുപ്പുപ്രക്രിയക്ക് വിഘാതമായതരത്തില്‍ വോട്ടര്‍മാരെ ചാക്കിലാക്കാന്‍ കള്ളപ്പണവും വഴിവിട്ടരീതികളും ഉപയോഗിക്കുന്നത് ചെറുക്കാന്‍ നിലവിലുള്ള നിയമങ്ങള്‍ പര്യാപ്തമല്ലന്ന് സെയ്ദി പറഞ്ഞു. പൊതുസേവനത്തിന്റെ റെക്കോഡുള്ള കഴിവുറ്റ വ്യക്തികള്‍ക്കുപോലും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയാത്തതരത്തില്‍ തെരഞ്ഞെടുപ്പുചെലവ് ഏറിക്കൊണ്ടിരിക്കുകയാണ്. ലഭ്യമായ വിഭവങ്ങളെല്ലാം ഏതാനും പാര്‍ട്ടികളും അവരുടെ സ്ഥാനാര്‍ഥികളും കൈക്കലാക്കിയിരിക്കുകയാണ്. ഈ സാഹചര്യം പണാധിപത്യത്തെ ആശ്രയിക്കാന്‍ പാര്‍ട്ടികളെ നിര്‍ബന്ധിതമാക്കിയിരിക്കുകയാണ്. കമീഷന് നല്‍കുന്ന കണക്കിലും എത്രയോ മടങ്ങാണ് സ്ഥാനാര്‍ഥികള്‍ ചെലവഴിക്കുന്നതും.

രണ്ട് ലക്ഷത്തിന് മുകളിലുള്ള പണമിടപാടുകള്‍ക്ക് ജനുവരി ഒന്നു മുതല്‍ പാന്‍ നിര്‍ബന്ധം

ന്യൂഡല്‍ഹി: രണ്ട് ലക്ഷം രൂപക്കു മുകളിലുള്ള എല്ലാ പണമിടപാടുകള്‍ക്കും ജനുവരി ഒന്നു മുതല്‍ പാന്‍ നമ്പര്‍ (പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍) നിര്‍ബന്ധം. 10 ലക്ഷം രൂപ മുതല്‍ മൂല്യമുള്ള സ്ഥാവര വസ്തുക്കളുടെ ക്രയവിക്രയത്തിന് ഇനി പാന്‍ നമ്പര്‍ നിര്‍ബന്ധമാണ്. 50,000 രൂപക്ക് മുകളിലുള്ള ഹോട്ടല്‍, റെസ്റ്റേറന്റ് ബില്ലുകള്‍ക്കും വിദേശ വിമാനയാത്ര ടിക്കറ്റുകള്‍ക്കും ലക്ഷം രൂപക്ക് മുകളിലുള്ള, ലിസ്റ്റുചെയ്യാത്ത കമ്പനികളുടെ ഓഹരികളുടെ വാങ്ങലിനും വില്‍പ്പനക്കും പാന്‍ നമ്പര്‍ നിര്‍ബന്ധമാവും. ഒരു ലക്ഷം രൂപക്കു മുകളിലുള്ള എല്ലാ ക്രയവിക്രയങ്ങള്‍ക്കും പാന്‍ നിര്‍ബന്ധമാക്കുമെന്ന് കേന്ദ്ര ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, വിവിധ മേഖലകളില്‍ നിന്ന് ലഭിച്ച നിവേദനങ്ങള്‍ പരിഗണിച്ചാണ് പരിധി രണ്ട് ലക്ഷമാക്കി നിര്‍ണയിച്ചത്. എല്ലാ വിധത്തിലുമുള്ള പണമിടപാടുകള്‍ക്കും ഇത് ബാധകമാണ്. പാന്‍ കാര്‍ഡില്ലാത്തവര്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖക്കൊപ്പം പ്രത്യേകം അപേക്ഷ പൂരിപ്പിച്ചു നല്‍കണം. 50,000 രൂപക്ക് മുകളിലുള്ള പോസ്റ്റ് ഓഫിസ്…

പെട്രോളിന് 50ഉം ഡീസലിന് 46ഉം പൈസ കുറച്ചു

ന്യൂഡല്‍ഹി: പെട്രോള്‍ ലിറ്ററിന് 50 പൈസയും ഡീസല്‍ ലിറ്ററിന് 46 പൈസയും കുറച്ചു. പുതിയ വില അര്‍ധരാത്രി നിലവില്‍ വന്നു. പെട്രോളിന് 59.98 രൂപയും ഡീസലിന് 46.09 രൂപയുമാണ് ഡല്‍ഹിയിലെ പുതിയ വിലയെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അറിയിച്ചു. ക്രൂഡ് ഓയില്‍ വില കുറഞ്ഞ സാഹചര്യത്തിലാണ് ഇന്ധനവില കുറക്കാന്‍ കമ്പനികള്‍ തീരുമാനിച്ചത്. എന്നാല്‍, പുതിയ സാഹചര്യത്തിനനുസരിച്ച് കാര്യമായ കുറവുവരുത്താന്‍ കമ്പനികള്‍ തയാറായിട്ടില്ല. ഇന്ത്യ വാങ്ങുന്ന ക്രൂഡ് ഓയിലിന്റെ വില കഴിഞ്ഞ ദിവസം ബാരലിന് 34.39 ഡോളറായി താഴ്ന്നിരുന്നു. എന്നാല്‍, വില നിര്‍ണയിക്കുന്നതിനുവേണ്ടി പരിഗണിക്കുന്ന രണ്ടാഴ്ചത്തെ ശരാശരി വില ഇതിലും നാല്-അഞ്ച് ഡോളര്‍ ഉയര്‍ന്നുനില്‍ക്കുന്നതിനാലാണിത്. ഡോളറിനെതിരെ രൂപ ദുര്‍ബലമായതും വില കാര്യമായി കുറയാതിരിക്കാന്‍ കാരണമായി.

അഴിമതിക്കാരെ തുരത്താന്‍ ശിവന്റെ തൃക്കണ്ണുപോലെ ഒരു ‘മൂന്നാം ശക്തി’ ഇതാ ഉദയം ചെയ്തു: നരേന്ദ്ര മോദി

തൃശൂര്‍: കേരളത്തില്‍ ഒരു മൂന്നാംശക്തി ഉദയം ചെയ്തു കഴിഞ്ഞുവെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. ശിവന്‍ തൃക്കണ്ണ് തുറക്കുന്നതുപോലെ അഴിമതിക്കാരെ തുരത്തുന്ന ശക്തിയാണിത്. ഇതിനുള്ള തെളിവാണു തദ്ദേശ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയം. വടക്കുന്നാഥ ക്ഷേത്രത്തോടു ചേര്‍ന്ന തേക്കിന്‍കാട് മൈതാനിയില്‍ ബിജെപിയുടെ നേതൃത്വത്തില്‍ നടന്ന രാഷ്ട്രീയ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോദി. പ്രവര്‍ത്തകരുടെ കഠിനാധ്വാനത്തിനു കിട്ടിയ അംഗീകാരം കൂടിയാണിത്. ഇവിടെ തടിച്ചു കൂടിയ ജനസമൂഹമാണു കേരള ജനതയുടെ പ്രതിഫലനം. അഴിമതിക്കാര്‍ മാറിമാറി ഭരിക്കുന്ന പ്രതിഭാസമാണ് വര്‍ഷങ്ങളായി കേരളത്തില്‍ നടക്കുന്നത്. അഞ്ചു വര്‍ഷക്കാലം അഴിമതി നടത്തിയ മുന്നണിയെ മാറ്റി അഴിമതിക്കാരായ മറ്റൊരു മുന്നണിയെ തെരഞ്ഞെടുക്കേണ്ടിവരുന്നു കേരളജനതയ്ക്ക്. ഇതിന് അവസാനം കുറിക്കണമെന്ന ആഗ്രഹം ജനങ്ങള്‍ക്കുണ്ടെന്നതിനു തെളിവാണ് ഇപ്പോഴത്തെ മാറ്റം. ശ്രീ നാരായണ ഗുരുവിന്‍റെ നാട്ടില്‍ നിലനില്‍ക്കുന്നതു രാഷ്ട്രീയ തൊട്ടുകൂടായ്മയാണ്. സാമൂഹിക അസമത്വങ്ങള്‍ക്കും തൊട്ടുകൂടായ്മയ്ക്കുമെതിരേ നവോത്ഥാന നായകര്‍ പ്രവര്‍ത്തിച്ച നാടാണിത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വെല്ലുവിളികള്‍ നേരിട്ടത്…

ദര്‍ശന പുണ്യവുമായി അരിസോണയില്‍ അയ്യപ്പപൂജ ഡിസംബര്‍ 19-ന്

ഫീനിക്സ് (അരിസോണ): സ്വാമിപാദത്തില്‍ മനസ്സും ശരീരവും അര്‍പ്പിച്ചു അയ്യപ്പഭക്തര്‍ ഈ വര്‍ഷത്തെ അയ്യപ്പപൂജയെ വരവേല്‍ക്കാന്‍ ഒരുങ്ങികഴിഞ്ഞു. അരിസോണയിലെ അയ്യപ്പഭക്തരുടെ കൂട്ടായ്മയായ അയ്യപ്പ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ വര്‍ഷം തോറും നടത്തിവരുന്ന സ്വാമി അയ്യപ്പന്റെ മണ്ഡലപൂജയും ഭജനയും ഡിസംബര്‍ 19-ാം തിയ്യതി ശനിയാഴ്ച ശ്രീ വെങ്കിടകൃഷ്ണക്ഷേത്രത്തില്‍ വച്ച് വൈകിട്ട് 5 മണി മുതല്‍ നടത്തപ്പെടും. വിപുലമായ അലങ്കരങ്ങളോടുകൂടിയ ശ്രീലകം, വിഘ്‌നേശ്വരപൂജ, ശ്രീധര്‍മ്മ ശാസ്താ ആവാഹനം, താലപ്പൊലി, ചെണ്ടമേളം, അയ്യപ്പ അഭിഷേകം, അയ്യപ്പ ഭജന, പ്രസാദ ഊട്ട്, ദീപാരാധന, രുദ്രാഭിഷേകം, പടിപൂജ, അര്‍ച്ചന, അന്നദാനം തുടങ്ങി ആചാരവിധി പ്രകാരമുള്ള എല്ലാ ചടങ്ങുകളുടേയും പൂര്‍ണതയോടെയാണ് ഇക്കുറിയും ചടങ്ങുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഭാഷ, ദേശങ്ങള്‍ക്കു അതീതമായി എല്ലാ അയ്യപ്പ ഭക്തരെയും ഒരുമിച്ചു പങ്കെടുപ്പിക്കുക എന്നമഹത്തായ ലക്ഷ്യം നിറവേറ്റുന്നതിനു വേണ്ടി കേരള ഹിന്ദൂസ് ഓഫ് അരിസോണ ഇതര മലയാളി, തമിഴ്, തെലുങ്ക്, കന്നഡ സാമൂഹിക, സാമുദായിക സംഘടനകള്‍…

സീഡി പിടിച്ചെടുക്കാന്‍ നടത്തിയ യാത്ര ചട്ടം പാലിക്കാതെയെന്ന് ഹൈകോടതി; സീഡി അമേരിക്കയിലോ ഗള്‍ഫിലോ ആണെന്ന് പറഞ്ഞിരുന്നെങ്കില്‍ ഇയാളെ അങ്ങോട്ടും കൊണ്ടു പോകുമായിരുന്നോ?

കൊച്ചി: സീഡി പിടിച്ചെടുക്കാന്‍ സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണനെ കോയമ്പത്തൂരിലേക്ക് കൊണ്ടുപോയ സോളാര്‍ കമീഷന്‍ നടപടി ചട്ടം പാലിക്കാതെയെന്ന് ഹൈകോടതി. സെഷന്‍സ് കോടതിയുടെ അനുമതിയോടെ കമീഷന് മുന്നില്‍ ഹാജരാകാനത്തെിയ ബിജു രാധാകൃഷ്ണനെ സെഷന്‍സ് കോടതിയുടെ അനുമതിയില്ലാതെ തെളിവെടുപ്പിന് കൊണ്ടുപോയ നടപടി ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ബി. കെമാല്‍പാഷയുടെ നിരീക്ഷണം. കൊലക്കേസില്‍ പ്രതിയായ ബിജു രാധാകൃഷ്ണനെ തെളിവെടുപ്പിന് പുറത്ത് കൊണ്ടുപോകുന്നതിന് മുമ്പ് സെഷന്‍സ് കോടതിയുടെ അനുമതി വാങ്ങേണ്ടതാണ്. പൊതു ഖജനാവിലെ പണമാണ് ഇതിന് ചെലവഴിച്ചത്. സീഡി അമേരിക്കയിലോ ഗള്‍ഫിലോ ആണെന്ന് പറഞ്ഞിരുന്നെങ്കില്‍ ഇയാളെ അങ്ങോട്ടും കൊണ്ടു പോകുമായിരുന്നോ. പ്രതിയെ തെളിവെടുപ്പിന് കൊണ്ടുപോയതിനെ സുരക്ഷാ കാരണങ്ങളുമായി ബന്ധപ്പെടുത്തി ആഭ്യന്തര മന്ത്രി നടത്തിയ വിമര്‍ശത്തെ തെറ്റു പറയാനാവില്ല. മന്ത്രി പറഞ്ഞത് നിയമമാണ്. കേസുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് ഹാജരാക്കാതെയാണ് സീഡി പിടിച്ചെടുക്കല്‍ പോലുള്ള പരിപാടികള്‍ക്ക് പ്രതിയെ കൊണ്ടു നടക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. കേസിന്‍െറ…

കടലില്‍ നങ്കൂരമിട്ട സേനാ കപ്പലില്‍ പ്രധാനമന്ത്രിയും സൈനികമേധാവികളും തമ്മില്‍ ചര്‍ച്ച

കൊച്ചി: രാജ്യം നേരിടുന്ന ഭീകരവാദ ഭീഷണി ഇല്ലാതാക്കാന്‍ അയല്‍പക്ക സഹകരണം അനിവാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിന് പാകിസ്താന്‍, ചൈന തുടങ്ങി മുഴുവന്‍ അയല്‍രാജ്യങ്ങളുമായി സഹകരണം ശക്തിപ്പെടുത്തും. ഇസ്ലാമിക രാജ്യങ്ങള്‍ പോലും ഇന്ത്യയുടെ സഹകരണം ആഗ്രഹിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊച്ചിയുടെ പുറംകടലില്‍ നങ്കൂരമിട്ട നാവികസേനാ വിമാനവാഹിനി കപ്പലായ വിക്രമാദിത്യയില്‍ രാജ്യത്തെ മൂന്ന് സൈനിക തലവന്മാരുടെയും വാര്‍ഷിക യോഗത്തില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി. കരയിലും കടലിലും ആകാശത്തിലും ഇന്ത്യ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. തീവ്രവാദം മുതല്‍ ആണവ വെല്ലുവിളികള്‍വരെ അതില്‍ ഉള്‍പ്പെടുന്നു. സുരക്ഷാ പ്രശ്നങ്ങള്‍ ഇന്ത്യയുടെ അതിര്‍ത്തികളില്‍ ഒതുങ്ങുന്നതല്ല. ലോകം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷിതത്വവും അതില്‍പെടും. സാമ്പത്തികവും സാങ്കേതികവുമായ മാറ്റങ്ങള്‍ക്കനുസരിച്ച് സംഘര്‍ഷങ്ങളുടെയും യുദ്ധത്തിന്‍െറയും ലക്ഷ്യങ്ങളും മാറുന്നുണ്ട്. പഴയ ശത്രുതക്കൊപ്പം ബഹിരാകാശത്തിലും സൈബര്‍ ലോകത്തുമുള്ള ശത്രുതയുടെ സ്വഭാവവും മാറുകയാണ്. ഈ സാഹചര്യത്തില്‍ വര്‍ത്തമാനകാലത്തേക്കും ഭാവിയിലേക്കുമുള്ള നിതാന്ത ജാഗ്രതയാണ് രാജ്യത്തിന്…

National Herald case: Is there an oblique political objective by the BJP?

India is once again in the throes of another political storm of great magnitude that threatens not only to setback the current legislative agenda of the Parliament’s winter session but may also permanently fracture the trust needed for future consensus among political parties to conduct the nation’s business.  The National Herald case has all the familiar hallmarks of a political mud fight rather than the true ingredients needed to prove any alleged impropriety and/or violation of laws. National Herald was started by Pandit Jawaharlal Nehru in 1937 along with other…