ഡല്‍ഹി ബലാല്‍സംഗക്കേസിലെ കുട്ടിക്കുള്ളവാളിക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് ഹേമമാലിനി

ന്യൂഡല്‍ഹി: ഡല്‍ഹി ബസ് ബലാല്‍സംഗക്കേസിലെ കുട്ടിക്കുറ്റവാളിക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് ബി.ജെ.പി എം.പി ഹേമമാലിനി ആവശ്യപ്പെട്ടു. സംഭവം നടന്നതിന്റെ മൂന്നാം വാര്‍ഷികം പ്രമാണിച്ച് ലോക്സഭയില്‍ നടന്ന ഹ്രസ്വചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍. കുട്ടിയെന്ന പരിഗണനക്ക് അയാള്‍ അര്‍ഹനല്ല. അയാളുടെ മനസ്സ് ചെകുത്താന്റെതാണ്. മുതിര്‍ന്നവര്‍ക്ക് നല്‍കിയ ശിക്ഷ അയാള്‍ക്കും നല്‍കണം -ഹേമമാലിനി പറഞ്ഞു. ഡല്‍ഹി സംഭവത്തിനു ശേഷവും ഡല്‍ഹിയും രാജ്യവും മാറിയിട്ടില്ലന്ന് സി.പി.എമ്മിലെ പി.കെ. ശ്രീമതി ലോക്സഭയില്‍ ചൂണ്ടിക്കാട്ടി. ഡല്‍ഹി മാനഭംഗത്തിന്റെ തലസ്ഥാനമായെന്നു പറഞ്ഞാല്‍ നിഷേധിക്കാനാകാത്ത സാഹചര്യമാണുള്ളത്. കേരളത്തില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസുകളിലെ പ്രതികളെ ഒരു ഡിവൈ.എസ്.പി സംരക്ഷിക്കുന്നുവെന്നാണ് ഇരയുടെ മാതാവ് കഴിഞ്ഞ ദിവസം ഉന്നയിച്ച പരാതി. രാജ്യം സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാത്ത ഇടമായി മാറിക്കൊണ്ടിരിക്കുകയാണെന്നും ശ്രീമതി ചൂണ്ടിക്കാട്ടി. ഡല്‍ഹി കേസിലെ കുട്ടിക്കുറ്റവാളി ശിക്ഷാകാലാവധി കഴിഞ്ഞ ഡിസംബര്‍ 20ന് മോചിതനാകാനിരിക്കുകയാണ്. കേസിലെ മറ്റു പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചപ്പോള്‍ 18 വയസ്സ് തികയാത്ത…

‘എന്റെ മകളുടെ പേര്‍ ജ്യോതി സിങ് എന്നാണ്’- ഡല്‍ഹി പെണ്‍‌കുട്ടിയുടെ അമ്മ

ന്യൂഡല്‍ഹി: ‘എന്റെ മകളുടെ പേര്‍ ജ്യോതി സിങ് എന്നാണ്. ഇനി അവള്‍ ആ പേരില്‍തന്നെ അറിയപ്പെടണം’ -ഒട്ടും പേടിയില്ലാതെ ആ അമ്മ പ്രഖ്യാപിച്ചു. ‘അവളുടെ പേര് പുറത്തുപറയുന്നതില്‍ ഞാനെന്തിന് ലജ്ജിക്കണം? ദുരിതവും പീഡനവും പേറിയവര്‍ പേരു പുറത്തുപറയാത്തതുകൊണ്ട് ഒരു കാര്യവുമില്ല. കുറ്റവാളികളാണ് ലജ്ജിക്കേണ്ടത്’ -മാനഭംഗ ഇരയെന്നും ഡല്‍ഹി പെണ്‍കുട്ടിയെന്നും നിര്‍ഭയ എന്നും പലപേരില്‍ വിളിക്കുന്ന മകളുടെ അമ്മ ആശാദേവി പറഞ്ഞുനിര്‍ത്തി. ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ജ്യോതിയുടെ മൂന്നാം മരണവാര്‍ഷികദിനത്തോടനുബന്ധിച്ച് ജന്തര്‍മന്തറില്‍ സംഘടിപ്പിച്ച ‘നിര്‍ഭയ ചേതന ദിവസി’ലായിരുന്നു ആശാദേവിയുടെ വാക്കുകള്‍. മകളെ ആക്രമിച്ച സംഭവത്തിലെ പ്രായംതികയാത്ത പ്രതിയെ മോചിപ്പിക്കുന്നതിലെ നിരാശയും ആശാദേവി പങ്കിട്ടു. ജ്യോതിയുടെ മരണവാര്‍ഷിക ദിനത്തില്‍ കുറ്റവാളിയെ വെറുതെവിടുകവഴി സമൂഹത്തിന് തെറ്റായ സന്ദേശമാണ് അധികൃതര്‍ നല്‍കുന്നതെന്ന് അവര്‍ പറഞ്ഞു.

അജിന്‍ ആന്റണിക്ക് ഫൊക്കാനയുടെ അഭിനന്ദനം

ഫൊക്കാനയുടെ യൂത്ത് കമ്മിറ്റി മെമ്പറും യൂത്ത് ലീഡറും ആയ അജിന്‍ ആന്റണിയെ റോക്ക്‌ലാന്റ് കൗണ്ടിയിലുള്ള ന്യൂസിറ്റിയിലെ ലൈബ്രറി ബോര്‍ഡ് ട്രസ്റ്റി ആയി തെരഞ്ഞെടുത്തതില്‍ ഫൊക്കാനയുടെ അഭിനന്ദനം. ഫൊക്കാനയുടെ യുവ നേതാവായ അജിന്‍ ഭാവിയില്‍ അമേരിക്കന്‍ രാഷ്ടിയത്തില്‍ ശോഭിക്കും എന്നതില്‍ സംശയം ഇല്ല. ഫൊക്കാന യുവാക്കളെ പ്രൊമോട്ട് ചെയൂന്നതിന്റെ ഭാഗമായി ഇതുപോലെ പല യുവാക്കളെയും അമേരിക്കന്‍ രാഷ്ടിയത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ട് വരാനാണ് ഫൊക്കാനയുടെ ലക്ഷ്യം. സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ സംഘടിപ്പിച്ചതാണ് ഫൊക്കാനയുടെ ശക്തി. കുട്ടികള്‍, ചെറുപ്പക്കാര്‍, വനിതകള്‍, അങ്ങനെ ആബാലവൃദ്ധം ജനങ്ങളെയും ഫൊക്കാനയ്ക്കൊപ്പം കൂട്ടി. അവര്‍ക്ക് അവസരങ്ങള്‍ നല്‍കി. അവരെ വളര്‍ത്തിയെടുക്കുവാന്‍ ശ്രമിക്കുകയും, താരങ്ങളാകുകയും ചെയ്യുന്നു. അവിടെയാണ് ഫൊക്കാന എന്ന പ്ലാറ്റ്ഫോമിന്റെ പ്രസക്തി. അമേരിക്കയിലെ എല്ലാ സംസ്ഥാനത്തുമുള്ള അംഗ സംഘടനകള്‍ക്ക് ഫൊക്കാന നേതൃത്വം നല്‍കുന്നു. ഫൊക്കാന നാളിതുവരെ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും മികച്ചതും നാളെ ലോകത്തിനു കാട്ടികൊടുക്കാവുന്നതുമായ ഒരുകാര്യം…

ആറു സിംഗപ്പൂര്‍ ഉപഗ്രഹങ്ങളെ ഐ.എസ്.ആര്‍.ഒ ഭ്രമണപഥത്തിലത്തെിച്ചു

ബംഗളൂരു: സിംഗപ്പൂരിന്റെ ആറ് ഉപഗ്രഹങ്ങളെ ഐ.എസ്.ആര്‍.ഒ വിജയകരമായി ഭ്രമണപഥത്തിലത്തെിച്ചു. ഐ.എസ്.ആര്‍.ഒയുടെ പി.എസ്.എല്‍.സി-29 റോക്കറ്റാണ് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തില്‍നിന്ന് വൈകീട്ട് ആറിനായിരുന്നു വിക്ഷേപണം. പി.എസ്.എല്‍.വിയുടെ 32ാമത് വിജയകരമായ വിക്ഷേപണമാണിത്. ആറ് ഉപഗ്രഹങ്ങളിലെ ടെലിയോസ്-1 സിംഗപ്പൂരിന്റെ പ്രഥമ ഭൗമനിരീക്ഷണ ഉപഗ്രഹമാണ്. 400 കിലോഗ്രാം ഭാരമുള്ള ടെലിയോസിന്റെ നേട്ടം സിംഗപ്പൂര്‍ പ്രാധാന്യത്തോടെയാണ് കാണുന്നത്. സിംഗപ്പൂര്‍ എന്‍ടി സര്‍വകലാശാലയുടെ 123 കിലോഗ്രാം ഭാരമുള്ള പ്രകൃതിനിരീക്ഷണ ഉപഗ്രഹമായ വെലോക്സ്-സി.ഐ, 13 കിലോ ഭാരമുള്ള വെലോക്സ്-2, അതനോക്സ്-1, സിംഗപ്പൂര്‍ നാഷനല്‍ സര്‍വകലാശാലയുടെ കെന്‍റ് റിഡ്ജ്-1, ഗ്ലാസിയ എന്നിവയാണ് മറ്റ് ഉപഗ്രഹങ്ങള്‍. ഇതുവരെ 51 വിദേശ ഉപഗ്രഹങ്ങള്‍ ഐ.എസ്.ആര്‍.ഒ വിക്ഷേപിച്ചിട്ടുണ്ട്. 2015ല്‍ 11 വിദേശ ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലത്തെിച്ചു.  ഐ.എസ്.ആര്‍.ഒയുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്സ് കോര്‍പറേഷനാണ് വിദേശ ഉപഗ്രഹ വിക്ഷേപണത്തിന് വഴിയൊരുക്കുന്നത്.

ഉമ്മന്‍ ചാണ്ടിയും വെള്ളാപ്പള്ളിയും ഒത്തുകളിക്കുന്നു -പിണറായി

തിരുവനന്തപുരം: ആര്‍. ശങ്കര്‍ പ്രതിമ അനാച്ഛാദനത്തില്‍ ഉമ്മന്‍ ചാണ്ടിയും വെള്ളാപ്പള്ളിയും ഒത്തുകളിക്കുകയായിരുന്നില്ലേയെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാനാവില്ലന്ന് സി.പി.എം പി.ബിയംഗം പിണറായി വിജയന്‍. ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കേണ്ടതില്ലന്ന് വെള്ളാപ്പള്ളിയെക്കൊണ്ട് പ്രധാനമന്ത്രിയുടെ ഓഫിസ് നിലപാട് എടുപ്പിച്ചെന്നാണ് കേട്ടത്. ഇതിനുശേഷമാണ് ഡിസംബര്‍12ന് മുഖ്യമന്ത്രി കത്തയച്ചത്. അതില്‍ താന്‍ പരിപാടിയില്‍ ഉണ്ടാവില്ലന്ന് മാത്രമാണ് പറയുന്നത്. പ്രതിഷേധത്തിന്റെ ലാഞ്ചന പോലുമില്ല. ഇതിനു പിന്നിലെ നാടകം എന്താണ്. വെള്ളാപ്പള്ളി ഒരു ഘട്ടത്തില്‍ പറഞ്ഞത് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട് എന്നാണ്. ഇത്തരം കാര്യങ്ങളില്‍ മുഖ്യമന്ത്രിക്ക് തീര്‍ച്ചയും മൂര്‍ച്ചയുമുള്ള നിലപാട് എടുക്കാന്‍ കഴിഞ്ഞില്ല. കോണ്‍ഗ്രസ് നേതാവ് എന്ന നിലയില്‍ ആര്‍. ശങ്കര്‍ എടുത്ത പല നിലപാടിനെയും വിമര്‍ശിച്ചിട്ടുണ്ട്. അതുകൊണ്ട് അദ്ദേഹം ആര്‍.എസ്.എസുകാരനായി മാറുന്നില്ല. എസ്.എന്‍.ഡി.പി പ്രവര്‍ത്തകനായാല്‍ ആര്‍.എസ്.എസ് ആകുമോ. പ്രധാനമന്ത്രി നരേന്ദ്ര മോദി ജാതീയമായ ഭിന്നതയും മതപരമായ വേര്‍തിരിവ് വര്‍ധിപ്പിക്കാനുമാണ് ശ്രമിച്ചത്. കേരളത്തിന് ഗുണം ചെയ്യുന്ന ഒരു…

മനോരോഗിയുടെ വെട്ടേറ്റ വൃദ്ധദമ്പതികളില്‍ ഭര്‍ത്താവും മരിച്ചു

കോട്ടയം: കട്ടച്ചിറയില്‍ തമിഴ്നാട് സ്വദേശിയുടെ വെട്ടേറ്റ വൃദ്ധദമ്പതികളില്‍ ഭര്‍ത്താവും മരിച്ചു. കടപ്പൂര്‍ പിണ്ടിപ്പുഴ മുത്തേടത്ത് ജേക്കബാണ് (82) മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് തമിഴ്നാട് സ്വദേശിയുടെ വെട്ടേറ്റ ജേക്കബിന്റെ ഭാര്യ ത്രേസ്യാമ്മ മരിച്ചിരുന്നു. കട്ടച്ചിറ പുളിയമ്പള്ളിയില്‍ കത്രീനയുടെ മകള്‍ ജ്യോതിയുടെ ഭര്‍ത്താവും തമിഴ്നാട് വേളാങ്കണ്ണി സ്വദേശിയുമായ മുരുകന്റെ സുഹൃത്തുമായ മുരുകേശനാണ് (30) ആക്രമണം നടത്തിയത്. ഇഷ്ടിക നിര്‍മാണ മേഖലയില്‍ ജോലി അന്വേഷിച്ചത്തെിയ മുരുകേശന്‍ മൂന്നുദിവസമായി മുരുകന്റെ വീട്ടിലായിരുന്നു താമസം. മാനസിക വിഭ്രാന്തി പ്രകടിപ്പിച്ച മുരുകേശനെ സ്വന്തം നാട്ടിലേക്ക് പറഞ്ഞയക്കാനുള്ള മുരുകന്‍െറയും ബന്ധുക്കളുടെയും തീരുമാനമാണ് പ്രകോപിപ്പിച്ചത്. പ്രകോപനമൊന്നും കൂടാതെ ഇയാള്‍ വീട്ടിലുണ്ടായിരുന്നവരെയും കണ്ണില്‍ കണ്ടവരെയും വെട്ടുകത്തിക്ക് വെട്ടി. അവസാനമാണ് ജേക്കബിനെയും ഭാര്യ ത്രേസ്യാമ്മയെയും വെട്ടിയത്. വെട്ടേറ്റ് ത്രേസ്യാമ്മ തല്‍ക്ഷണം മരിച്ചു. പരിക്കേറ്റ മാത്തൂര്‍ വല്യേട്ടപറമ്പില്‍ ശാന്ത, കത്രീന, രാജു എന്നിവര്‍ ചികിത്സയിലാണ്. വയറിന് മാരകമായി കുത്തേറ്റ് ആന്തരികാവയവങ്ങള്‍ പുറത്തുചാടിയ ജേക്കബ്…

മുല്ലപ്പെരിയാര്‍ ജലനിരപ്പില്‍ നേരിയ വര്‍ധന

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ബുധനാഴ്ച വൈകീട്ട് നേരിയതോതില്‍ ഉയര്‍ന്നു. 141.50 അടിയായിരുന്ന ജലനിരപ്പ് 141.67 അടിയായാണ് ഉയര്‍ന്നത്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് സെക്കന്‍ഡില്‍ 2418 ഘനഅടിയായി വര്‍ധിച്ചു. തമിഴ്നാട്ടിലേക്ക് സെക്കന്‍ഡില്‍ 2100 ഘനഅടിജലം തുറന്നുവിട്ടിട്ടുണ്ട്. 7558 ദശലക്ഷം ഘനഅടി ജലമാണ് അണക്കെട്ടിലുള്ളത്. മുല്ലപ്പെരിയാര്‍ ജലം സംഭരിക്കുന്ന തേനി ജില്ലയിലെ വൈഗ അണക്കെട്ടില്‍ 65.19 അടി ജലമുണ്ട്. ഇവിടേക്ക് സെക്കന്‍ഡില്‍ 3141 ഘനഅടി ജലമാണ് ഒഴുകിയത്തെുന്നത്. കാര്‍ഷിക ആവശ്യങ്ങള്‍ക്കായി 3560 ഘനഅടി ജലം തുറന്നുവിട്ടു. 72 അടിയാണ് വൈഗയുടെ സംഭരണശേഷി. അണക്കെട്ടിലെ ജലനിരപ്പ് 141ല്‍ താഴാതെ നിലനിര്‍ത്താനാണ് തമിഴ്നാട് ശ്രമിക്കുന്നത്. ഒരുമാസത്തോളം ജലനിരപ്പ് 141ന് മുകളില്‍ നിലനിര്‍ത്തി അണക്കെട്ട് സുരക്ഷിതമെന്ന് ഉന്നതതല സമിതിക്കുമുന്നില്‍ തെളിയിക്കുകയാണ് ലക്ഷ്യം. അണക്കെട്ടിലെ ജലനിരപ്പ് 141 അടിക്ക് മുകളില്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചെയര്‍മാന്‍ ഉമ്പര്‍ജി ഹരീഷ് ഗിരീഷിന്റെ നേതൃത്വത്തിലുള്ള ഉപസമിതി ശനിയാഴ്ച അണക്കെട്ട് സന്ദര്‍ശിക്കും.…

സമ്മര്‍ ഇന്‍ ന്യൂയോര്‍ക്ക് ക്രിസ്‌മസ് (വാല്‍‌ക്കണ്ണാടി): കോരസണ്‍

അമേരിക്കയിലെ നാണഷല്‍ വെതര്‍ ഫോര്‍കാസ്റ്റിംഗിന്റെ റിക്കാര്‍ഡുകള്‍ തിരുത്തി, ന്യൂയോര്‍ക്കിലെ കാലാവസ്ഥ ചൂടായി തന്നെ നില്‍ക്കുന്നു. ഡിസംബറിലെ അതിശൈത്യവും, മഞ്ഞുംമാറിന്ന അസാധാരണമായ ദിവസങ്ങള്‍ ജനങ്ങളെ ബീച്ചുകളിലേക്കും പാര്‍ക്കുകളിലേക്കും കൊണ്ടെത്തിച്ചു. ആഗോളതാപനിലയെപ്പറ്റി ആശങ്കാകരമായി നടന്ന പാരീസ് ഉച്ചകോടിയില്‍ എന്തു തീരുമാനം എടുത്താലും, വിട്ടുപോകാന്‍ മടിച്ചുനില്‍ക്കുന്ന ചൂട് ന്യൂയോര്‍ക്കിലെ കാലാവസ്ഥയില്‍ മാത്രമല്ല, രാഷ്ട്രീയത്തിലും നിറഞ്ഞുനില്‍ക്കുകയാണ്. പാരീസില്‍ നടന്ന ഉച്ചകോടിയില്‍ ഇന്ത്യ ഉയര്‍ത്തിയ “കാര്‍ബണ്‍ സ്‌പേസ്” എന്ന പുതുവാക്യം, അതായത് അവികസിത രാജ്യങ്ങള്‍ കുറച്ചുകാലംകൂടി അന്തരീക്ഷം മലിനീകരിക്കാനുള്ള അവകാശം, ചര്‍ച്ചകളെ പിടിച്ചുനിര്‍ത്തിയില്ലെങ്കില്‍, ന്യൂയോര്‍ക്ക് രാഷ്ട്രീയത്തിലെ ഏറ്റവും പ്രമുഖരായ 3 പേരില്‍ രണ്ടുപേരേയും ജയിലിലടച്ച്, അഴിമതി കുട്ടകത്തിനു മുകളില്‍ കയറിയിരിക്കുന്നതും, ഇന്ത്യന്‍ വംശജനായ, യു.എസ് അറ്റോര്‍ണിയായ പ്രീത് ബറാറയാണ്. പതിറ്റാണ്ടുകളായി ന്യൂയോര്‍ക്ക് രാഷ്ട്രീയത്തിലെ മുടിചൂടാമന്നരായി നിറഞ്ഞു നിന്നിന്ന സ്റ്റേറ്റ് അസംബ്ലി (നിയമസഭ) സ്പീക്കര്‍ ഷെല്‍ഡന്‍ സില്‍വറും, സ്റ്റേറ്റ് സെനറ്റിന്റെ ഭരണകക്ഷി നേതാവുമായിരുന്ന ഡീന്‍ സ്‌കെലോസ്…

അമേരിക്കന്‍ ഫെഡ് റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തിയത് ഇന്ത്യയെ എങ്ങനെ ബാധിക്കും (നിരീക്ഷണം)

ആഗോള സമ്പദ്‌രംഗത്തുതന്നെ കാര്യമായ ചലനമുണ്ടാക്കുന്ന തീരുമാനം വന്നു കഴിഞ്ഞു . 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അമേരിക്കന്‍ ഫെഡ് റിസര്‍വ് പലിശനിരക്ക് കൂട്ടുന്നത് .സമ്പദ്‌രംഗത്തുണ്ടാകുന്ന ഉണര്‍വ് കൂടുതല്‍ വിദേശ നിക്ഷേപം അമേരിക്കന്‍ വിപണിയിലേക്ക് ആകര്‍ഷിക്കപ്പെടാന്‍ കാരണമാകും. 2008-09 കാലഘട്ടത്തില്‍ ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും ഏതാണ്ട് പൂര്‍ണമായും മുക്തമാകുന്ന സ്ഥിതിയിലേക്ക്‌ അമേരിക്ക എത്തിക്കഴിഞ്ഞു . ഇന്ത്യയെ സംബന്ധിച്ചിടത്തോളം രൂപയുടെ മൂല്യം, ഡീസല്‍, പെട്രോള്‍, സ്വര്‍ണം എന്നിവയുടെ വില, ഓഹരി വിപണി എന്നിവയെ തീരുമാനം സ്വാധീനിക്കും.ലോകത്തെ വളരുന്ന സമ്പദ്‌ വ്യവസ്ഥകളില്‍ ഒന്നായ ഇന്ത്യയില്‍ നിന്നും ഡോളറിന്റെ തിരിച്ചു ഒഴുക്ക് ഉണ്ടാകുകയാണെങ്കില്‍ രൂപയുടെ വിനിമയ നിരക്ക് ദുര്‍ബലമാവും. അതായത് ഒരു ഡോളര്‍ 70 രൂപയിലേക്കെത്തും. ലോക മാര്‍ക്കറ്റില്‍ ക്രൂഡ് ഓയിലിന് വില കുറയുന്നത് ഇന്ത്യയിലെ പെട്രോള്‍ ഡീസല്‍ വില കുറച്ചേക്കും. എന്നാല്‍ പെട്രോളിയം ഇറക്കുമതി ചെലവ് വര്‍ധിക്കും. ഇന്ത്യയുടെ പ്രധാന കയറ്റുമതി…

മകരവിളക്ക് കഴിഞ്ഞ് ശബരിമല വൃത്തിയാക്കും

പത്തനംതിട്ട: മകരവിളക്ക് കഴിഞ്ഞ് മൂന്നാം ദിവസം ശബരിമലയും പമ്പയും പൂര്‍ണമായി ശുചിയാക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഗുരുസ്വാമിമാരെ ക്ഷണിച്ചുവരുത്തി ശബരിമലയെപ്പറ്റി സമഗ്രവിവരങ്ങള്‍ കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പമ്പ മലിമാക്കരുതെന്ന ബോധവത്കരണം നല്‍കി പ്രതിജ്ഞയെടുപ്പിച്ച് ഭക്തരുടെ ഒപ്പ് ശേഖരിക്കുന്ന കൗണ്ടറില്‍ ദിനംപ്രതി 3000വരെ ഭക്തര്‍ എത്തുന്നതായി അദ്ദേഹം പറഞ്ഞു. പമ്പയിലും സന്നിധാനത്തും അപകടങ്ങളും ദുരന്തങ്ങളും ഒഴിവാക്കാന്‍ വകുപ്പുതല ഏകോപനം ഊര്‍ജിതമാക്കാന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍െറ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇതോടൊപ്പം മാലിന്യ നിര്‍മാര്‍ജനം കാര്യക്ഷമമാക്കും. അടുത്തിടെ ആന്ധ്രസ്വദേശിയുടെ അപകട മരണം ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് യോഗത്തില്‍ അവതരിപ്പിച്ചു. മൃതദേഹം ആന്ധ്രയില്‍ കൊണ്ടുചെന്നപ്പോള്‍ നേരിടേണ്ടിവന്ന ദുരനുഭവങ്ങളും അദ്ദേഹം വിവരിച്ചു. മൃതദേഹങ്ങള്‍ മറ്റിടങ്ങളിലേക്ക് കൊണ്ടുപോകേണ്ടിവരുന്ന സാഹചര്യത്തില്‍ ആംബുലന്‍സിനൊപ്പം ഒരു പൊലീസ് ഉദ്യോഗസ്ഥനെയും ഇനി മുതല്‍ നിയോഗിക്കും. മരിച്ചയാളുടെ ബന്ധുക്കള്‍ക്ക് ലഭിക്കേണ്ട ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങളെക്കുറിച്ചും…