കാലപ്രവാഹമേ..നില്‍ക്കൂ (പുതുവര്‍ഷ കുറിമാനം) സുധീര്‍ പണിക്കവീട്ടില്‍

എല്ലാ തുടക്കങ്ങള്‍ക്കും ഒരു അവസാനം ഉണ്ട്. ഈ വര്‍ഷം അവസാനിക്കാന്‍ പോകുന്നു. പോയ വര്‍ഷം പോലെ ഈ വര്‍ഷവും അടുത്ത വര്‍ഷം തീര്‍ന്നുപോകും. ഇങ്ങനെ പുതുവര്‍ഷങ്ങള്‍ വന്നും പോയും ഇരിക്കുന്നു. ഈ കാലപ്രവാഹിനിയുടെ തീരങ്ങളില്‍ അലയുന്ന മനുഷ്യര്‍ അവര്‍ തന്നെ കണക്ക്കൂട്ടി നിശ്ചയിച്ചിട്ടുള്ള ദിവസങ്ങളെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നു. ആ ദിവസം ആഘോഷിക്കുന്നു. എന്നാല്‍ പ്രകൃതിയും അപ്പോള്‍ അവരോട് ചേരുന്നുണ്ടെന്നുള്ളത് മറഞ്ഞിരിക്കുന്ന സത്യമാണ്. മുറ തെറ്റിക്കാതെ ഋതുക്കള്‍ ഓരോന്നും വന്ന് നമുക്ക് സന്തോഷം തരുന്നു. “ഒട്ടും ലജ്ജയില്ലാതെ മച്ചിന്റെ മേലിരുന്നു ഒളിഞ്ഞ്‌ നോക്കിയ വൃശ്ചിക പൂനിലാവ് മാഞ്ഞു പോയി. മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി ധനുമാസ ചന്ദ്രിക വന്നു.”ഈ പ്രപഞ്ചവും ചരാചരങ്ങളും എത്രയോ മനോഹരമായി ദൈവം സൃഷ്ടിച്ചിരിക്കുന്നു. എന്നാല്‍ ദൈവം അവന്റെ ഛായയില്‍ സൃഷ്ടിച്ച മനുഷ്യരില്‍ വളരെ ചുരുക്കം പേര്‍ മാത്രമേ ആ മനോഹരിതയില്‍ അലിയുന്നുള്ളു; അതിനെ അവകാശപ്പെടുത്തുന്നുള്ളു. സൗമ്യതയുള്ളവര്‍ ഭാഗ്യവാന്മാര്‍,…

ഡാളസ് സൗഹൃദവേദിയുടെ അഞ്ചാം വാര്‍ഷികവും ക്രിസ്മസ് ന്യൂഇയര്‍ ആഘോഷവും ജനുവരി 8-ന്

ഡാളസ്: കഴിഞ്ഞ നാലു വര്‍ഷം കൊണ്ട് ഡാളസിലെ മലയാളികളുടെ മനസ്സുകള്‍ പിടിച്ചടക്കി, വളര്‍ച്ചയിലും സംഘടനാ ബലത്തിലും അമേരിക്കയിലെ മലയാളി സംഘടനയില്‍ പ്രഥമ സ്ഥാനത്തേക്ക് കുതിച്ചുയര്‍ന്നു കൊണ്ടിരിക്കുന്ന ഡാളസ് സൗഹൃദ വേദിയുടെ അഞ്ചാമത് വാര്‍ഷികം പുതുമ നിറഞ്ഞ പരിപാടികളുമായി ആഘോഷിക്കുന്നു. ജനുവരി 8 ഞായറാഴ്ച വൈകിട്ട് 5:00 മണിക്ക് കരോള്‍ട്ടണിലുള്ള സെന്റ്‌ ഇഗ്നേഷ്യസ് മലങ്കര ഓര്‍ത്തഡോക്സ് പള്ളിയുടെ ഓഡിറ്റോറിയത്തിലാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്. സെക്രട്ടറി അജയകുമാര്‍ സ്വാഗതം ആശംസിച്ചുകൊണ്ട് തുടക്കമിടുന്ന സമ്മേളനത്തില്‍ പ്രസിഡന്റ് എബി തോമസ്‌ അദ്ധ്യക്ഷത വഹിക്കും. പ്രവാസി മലയാളികള്‍ക്കിടയില്‍ വളരെ ശ്രദ്ധേയനും, ലിറ്റററി സൊസൈറ്റി ഓഫ് അമേരിക്ക (ലാനാ) യുടെ നാഷണല്‍ പ്രസിഡന്റുമായ ജോസ് ഓച്ചാലില്‍ മുഖ്യാതിഥി ആയിരിക്കും. തുടര്‍ന്നു നടക്കുന്ന നടക്കുന്ന ക്രിസ്തുമസ്, ന്യൂ ഇയര്‍ ആഘോഷ വേളയില്‍ റവ. വിജു വര്‍ഗീസ് ക്രിസ്തുമസ് പുതുവത്സര സന്ദേശം നല്‍കും. നല്ലൊരു വൈദികന്‍ എന്നതിലുപരി അനുഗ്രഹീത കലാഹൃദയമുള്ള റവ.…

നോട്ടുപ്രതിസന്ധിക്ക് പരിഹാരമില്ല, ദരിദ്രര്‍ക്ക് നാമമാത്ര ഇളവുകള്‍; കാത്തിരുന്നവരെ നിരാശരാക്കി മോദിയുടെ പ്രസംഗം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം പ്രതീക്ഷയോടെ കാത്തിരുന്നവരെ നിരാശരാക്കി. ദരിദ്ര വിഭാഗക്കാരായ ഗര്‍ഭിണികളുടെ അക്കൗണ്ടിലേക്ക് 6,000 രൂപ സര്‍ക്കാര്‍ സഹായം, വീട് പണിയാനും കൃഷിക്കും വായ്പയെടുക്കുന്നവര്‍ക്ക് പലിശയിളവ്, മുതിര്‍ന്ന പൗരന്മാര്‍ക്ക് നിക്ഷേപത്തിന് ഉയര്‍ന്ന പലിശ നിരക്ക് തുടങ്ങിയ പദ്ധതികളാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. പ്രസംഗത്തിലെ പ്രധാന പ്രഖ്യാപനങ്ങള്‍ നഗരങ്ങളില്‍ സാധാരണക്കാര്‍ക്ക് വീട് വയ്ക്കാന്‍ രണ്ടു പദ്ധതികള്‍ കൊണ്ടുവരും ഗ്രാമങ്ങളിലെ പഴയ വീട് പുതുക്കാന്‍ കുറഞ്ഞ പലിശയില്‍ വായ്പ നല്‍കും മൂന്നു ലക്ഷം കിസാന്‍ കാര്‍ഡുകള്‍ റുപേ കാര്‍ഡാക്കും കാര്‍ഷികവായ്പകള്‍ക്ക് ആദ്യ 60 ദിവസം പലിശയില്ല ചെറുകിട വ്യാപാരികള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ഗ്യാരണ്ടി നല്‍കും ചെറുകിട കച്ചവടക്കാരുടെ രണ്ടു കോടി രൂപ വരെയുള്ള വായ്പകള്‍ക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കും ഗര്‍ഭിണികള്‍ക്ക് ആശുപത്രിയിലെ പരിചരണത്തിന് 6000 രൂപ നല്‍കും. ഇത് അവരുടെ അക്കൗണ്ടുകളിലേക്കാകും നിക്ഷേപിക്കുക മുതിര്‍ന്ന പൗരന്മാര്‍ക്ക് ക്ഷേമപദ്ധതി കൊണ്ടുവരും.…

അധികൃതരുടെ അവഗണന; മെഡി. കോളജ് ആശുപത്രിയില്‍ ദലിത് യുവതി ക്ളോസറ്റില്‍ പ്രസവിച്ചു

മലപ്പുറം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ദളിത് യുവതി ക്ളോസറ്റില്‍ പ്രസവിച്ചു. പടിഞ്ഞാറ്റുംമുറി കൂട്ടിലങ്ങാടിയിലെ ഇരുപത്തിനാലുകാരിയാണ് വെള്ളിയാഴ്ച രാത്രി ക്ളോസറ്റില്‍ പ്രസവിച്ചത്. വിദഗ്ധ ചികിത്സക്കായി അമ്മയെയും കുഞ്ഞിനെയും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. അധികൃതരുടെ അനാസ്ഥയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും പട്ടികജാതി-ആരോഗ്യവകുപ്പ് മന്ത്രിക്കും പരാതി നല്‍കി. ബുധനാഴ്ചയാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടുദിവസം കഴിഞ്ഞ് വന്നാല്‍ മതിയെന്ന് കാണിച്ച് വീട്ടിലേക്ക് പറഞ്ഞയച്ചു. വേദനയെ തുടര്‍ന്ന് വെള്ളിയാഴ്ച വൈകിട്ട് വീണ്ടും ഇവര്‍ ആശുപത്രിയിലെത്തി. ഈ സമയത്ത് ഡോക്ടര്‍മാര്‍ സ്ഥലത്തുണ്ടായിരുന്നില്ല. കാള്‍ ഡ്യൂട്ടിയിലുള്ള ഡോക്ടര്‍മാരും വിളിച്ചിട്ട് എത്തിയില്ല. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടറുടെ സ്വകാര്യ പരിശോധനകേന്ദ്രത്തില്‍ എത്തിയാണ് യുവതി പരിശോധന നടത്തിയിരുന്നത്. വെള്ളിയാഴ്ച രാവിലെ എട്ടോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി ഏഴോടെ ഗര്‍ഭസ്ഥ ശിശുവിന്‍െറ ഹൃദയമിടിപ്പ് പരിശോധിക്കാന്‍ വാര്‍ഡിലെ ഡ്യൂട്ടി നഴ്സിന്‍െറ മുറിയിലെത്തി. മിടിപ്പറിയാനാകുന്നില്ലെന്നും മൂത്രം കെട്ടിനില്‍ക്കുന്നതാകാം കാരണമെന്നും പറഞ്ഞ്…

പുതുവത്സരാഘോഷത്തിനിടെ വെടിവെപ്പ്; ഇസ്താംബൂളിലെ നിശാക്ലബ്ബിലെ വെടിവെപ്പില്‍ 35 പേര്‍ കൊല്ലപ്പെട്ടു

ഇസ്താംബൂള്‍: പുതുവത്സരാഘോഷങ്ങള്‍ക്കിടെ തുര്‍ക്കി നഗരമായ ഇസ്താംബൂളിലെ നിശാക്ലബ്ബിലുണ്ടായ വെടിവെപ്പില്‍ 35 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഒര്‍ട്ടാക്കോയ് മേഖലയിലെ റെയ്‌ന നിശാക്ലബ്ബിലാണ് പ്രാദേശിക സമയം പുലര്‍ച്ചെ 1.30 ഓടെ ആക്രമണമുണ്ടായത്. സംഭവ സമയത്ത് ക്ലബ്ബില്‍ നൂറുകണക്കിനു പേര്‍ ഉണ്ടായിരുന്നു. സാന്താക്ലോസിന്റെ വേഷത്തിലെത്തിയ അക്രമി ക്ലബ്ബിലുണ്ടായിരുന്നവര്‍ക്കു നേരെ തുരുതുരാ വെടിവെക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. 40 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നു. തീവ്രവാദി ആക്രമണമാണെന്നാണ് പ്രാഥമിക വിവരം. വെടിവെപ്പ് നടത്തിയ അക്രമിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ റഷ്യന്‍ അംബാസിഡര്‍ ആന്ദ്രേയ് കര്‍ലോവ് അക്രമിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടത് ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ്. ഇസ്താംബൂളിലെ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ ഡിസംബര്‍ 10ന് ഉണ്ടായ തീവ്രവാദി ആക്രമണത്തില്‍ 44 പേര്‍ കൊല്ലപ്പെട്ടിരുന്നു. https://youtu.be/KrTfMG52aLs

2016ല്‍ 93 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ജേണലിസ്റ്റ് (ഐ.എഫ്.ജെ.)

വാഷിംഗ്ടണ്‍: 2016ല്‍ 93 മാധ്യമപ്രവര്‍ത്തകര്‍ ജോലിക്കിടെ കൊല്ലപ്പെട്ടതായി ഇന്റര്‍നാഷനല്‍ ഫെഡറേഷന്‍ ഓഫ് ജേണലിസ്റ്റ്. നേരിട്ടുള്ള ആക്രമണം, ബോംബ് സ്‌ഫോടനം, വെടിവെപ്പ് എന്നിവ കൂടാതെ വിമാന അപകടങ്ങളിലും മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. റഷ്യയിലും കൊളംബിയയിലുമുണ്ടായ വിമാനാപകടത്തില്‍ 29 മാധ്യമപ്രവര്‍ത്തകരുടെ ജീവന്‍ പൊലിഞ്ഞു. 2015നെക്കാള്‍ കുറവാണ് കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ എണ്ണം. ഇത് പ്രതീക്ഷ നല്‍കുന്നതാണെന്നും മാധ്യമമേഖലയിലെ ജോലി കൂടുതല്‍ സുരക്ഷിതമാക്കാനുള്ള നടപടികള്‍ വേണമെന്നും ഐ.എഫ്.ജെ പ്രസിഡന്റ് ഫിലിപ് ലെറുത്ത് പറഞ്ഞു. 30 പേര്‍ കൊല്ലപ്പെട്ട പശ്ചിമേഷ്യന്‍ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നടന്നത്. ഏഷ്യപസഫിക് രാജ്യങ്ങളില്‍ 28 പേരും ലാറ്റിനമേരിക്കയില്‍ 24 പേരും ആഫ്രിക്കയില്‍ എട്ടു പേരും യൂറോപ്പില്‍ മൂന്നു പേരും കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരെ കൂടാതെ ജോലിക്കിടെ നിരവധി പേരെ കാണാതായിട്ടുണ്ട്. ചില രാജ്യങ്ങളില്‍ മാധ്യമസ്വാതന്ത്ര്യം അനുവദിക്കാത്തതുമൂലവും കടുത്ത സമ്മര്‍ദംകൊണ്ടും നിരവധി പേര്‍ മാധ്യമ മേഖല വിട്ടതായും ഐ.എഫ്.ജെ…

പുതുവര്‍ഷത്തെ എതിരേറ്റ് പസഫിക് ദ്വീപസമൂഹത്തിലെ ടോംഗോയും ന്യൂസീലന്‍ഡും

ഒക്‌ലന്‍ഡ്: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതീക്ഷയുടെ പുതുവര്‍ഷം പിറന്നു. പസഫിക് ദ്വീപസമൂഹത്തിലെ ടോംഗോയും ന്യൂസീലന്‍ഡുമാണ് ആദ്യം 2017ലേക്ക് കടന്നത്. ഒക്‌ലന്‍ഡില്‍ സ്‌കൈ ടവറിലും പരിസരത്തുമായി ആയിരങ്ങളാണ് പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒത്തുചേര്‍ന്നത്. ഓസ്‌ട്രേലിയയിലും പുതുവര്‍ഷം പിറന്നു. കരിമരുന്നു പ്രയോഗങ്ങളും ആഘോഷങ്ങളും ന്യൂസീലന്‍ഡിനെ ആഹ്ലാദത്തിലാഴ്ത്തി. ഇന്ത്യയില്‍ ആഘോഷങ്ങള്‍ക്കായി രാജ്യം ഒരുങ്ങിക്കഴിഞ്ഞു. സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പം പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ കാത്തിരിക്കുകയാണ് ഏവരും.

സം‌രക്ഷണം തേടിയെത്തിയവര്‍ക്ക് സം‌രക്ഷണം നല്‍കി; അവര്‍ തന്നെ രാജ്യത്ത് ഭീകരാക്രമണം നടത്തി: ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍

ഭീകരതയാണ് രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നമെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍. തന്റെ പുതുവര്‍ഷ സന്ദേശത്തിലാണ് മെര്‍ക്കല്‍ ഇക്കാര്യം പറഞ്ഞത്. ടുണീഷ്യന്‍ അഭയാര്‍ഥി ബെര്‍ലിനില്‍ ട്രക്ക് ആക്രമണം നടത്തിയത് പരാമര്‍ശിച്ചുകൊണ്ടായിരുന്നു മെര്‍ക്കലറുടെ വാക്കുകള്‍. സംരക്ഷണം തേടിയെത്തിയവരാണ് രാജ്യത്ത് ആക്രമണം നടത്തുന്നതെന്നും അവര്‍ പറഞ്ഞു. കടുത്ത പരീക്ഷണങ്ങളുടെ വര്‍ഷമായിരുന്നു 2016. എന്നാല്‍ അവയെല്ലാം തരണം ചെയ്യാന്‍ ജര്‍മ്മനിക്ക് കഴിഞ്ഞു. വരുംദിവസങ്ങളില്‍ ജര്‍മന്‍ ജനത ഭീകരരോട് പറയും നിങ്ങള്‍ വിദ്വേഷം നിറഞ്ഞ കൊലപാതകങ്ങളുടെ പ്രതിനിധികളാണ്. എന്നാല്‍ ഞങ്ങള്‍ എങ്ങനെ ജീവിക്കണമെന്നോ പ്രവര്‍ത്തിക്കണമെന്നോ നിങ്ങള്‍ക്ക് പറയാനാവില്ല, ഞങ്ങള്‍ സ്വതന്ത്രരും, ദാക്ഷിണ്യമുള്ളവരും, തുറന്ന മനസുള്ളവരുമാണെന്നും മെര്‍ക്കല്‍ പറഞ്ഞു. രണ്ടാഴ്ച മുമ്പ് ബെര്‍ലിനില്‍ ക്രിസ്മസ് വിപണിയില്‍ ആളുകള്‍ക്കിടയിലേക്ക് ട്രക്ക് ഇടിച്ചുകയറ്റിയ സംഭവത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇത് ഭീകരാക്രണമാണെന്നും ടുണീഷ്യക്കാരനായ അനിസ് അംറിയാണ് ആക്രമണം നടത്തിയതെന്നും ജര്‍മനി പിന്നീട് അറിയിച്ചിരുന്നു. ഈ വര്‍ഷം ആദ്യത്തില്‍…

ബ്രസീലില്‍ ഗ്രീക്ക് അംബാസഡറെ കൊലപ്പെടുത്തിയ ഭാര്യയേയും കാമുകനേയും പോലീസ് അറസ്റ്റു ചെയ്തു

റിയോ ഡി ജനീറോ: ബ്രസീലിലെ ഗ്രീക്ക് സ്ഥാനപതി കിരിയാക്കോസ് അമിരിദീസിനെ കൊലപ്പെടുത്തിയ ബ്രസീലിയന്‍ പൊലീസുകാരന്‍ സെര്‍ജിയോ ഗോമസ് മൊറേരിയ (29), അമിരിദീസിന്റെ ഭാര്യയുടെ കാമുകനെന്ന് വെളിപ്പെടുത്തല്‍. അമിരിദീസിന്റെ ഭാര്യയും ബ്രസീലുകാരിയുമായ ഫ്രാങ്കോയിസ് ഡിസൂസ ഒലിവെയ്‌രയുമായി (40) ചേര്‍ന്ന് നടത്തിയ ഗൂഢാലോചന അനുസരിച്ചാണ് മൊറേരിയ ഗ്രീക്ക് സ്ഥാനപതിയെ വധിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഇരുവരും കുറ്റം ഏറ്റതായാണ് വിവരം. ഇവരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വ്യാഴാഴ്ചയാണ് അമിരിദീസിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെടുത്തത്. അവധിക്കാലം ചെലവഴിക്കാനായാണ് അമിരിദീസ് ഭാര്യയുമൊത്ത് റിയോയിലെത്തിയത്. ജനുവരി ഒന്‍പതിന് തലസ്ഥാന നഗരമായ ബ്രസീലിയയിലേക്ക് മടങ്ങാനായിരുന്നു പദ്ധതി. അതിനിടെയാണ് ഭര്‍ത്താവിനെ കാണാനില്ലെന്ന് വ്യക്തമാക്കി ബുധനാഴ്ച ഒലിവെയ്‌ര പൊലീസില്‍ പരാതി നല്‍കിയത്. അതേസമയം, തിങ്കളാഴ്ചയോടെതന്നെ അന്‍പത്തൊന്‍പതുകാരനായ കിരിയാക്കോസ് അമിരിദീസ് കൊല്ലപ്പെട്ടിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. ഒലിവെയ്!രയ്ക്കും മൊറേരിയയ്ക്കും പുറമെ, ഇയാളുടെ സഹോദരനായ എഡ്വാര്‍ഡോ ടെഡേഷിയേയും കുറ്റകൃത്യത്തില്‍ പങ്കുചേര്‍ന്നതിന് പൊലീസ്…

അമേരിക്കന്‍ നയതന്ത്രജ്ഞരെ റഷ്യയില്‍ നിന്ന് പുറത്താക്കാനുള്ള തീരുമാനം മരവിപ്പിച്ച പുടിന് ട്രം‌പിന്റെ അഭിനന്ദനം

വാഷിംഗ്ടണ്‍: അമേരിക്കന്‍ നയതന്ത്രജ്ഞരെ പുറത്താക്കാനുള്ള തീരുമാനം മരവിപ്പിച്ച റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിനെ പുകഴ്ത്തി നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. അല്‍പം വൈകിയെങ്കിലും മികച്ച തീരുമാനമാണ് റഷ്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും പ്രസിഡന്റ് പുടിന്‍ മിടുക്കനാണെന്നും ട്രംപ് വ്യക്തമാക്കി. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിയമവിരുദ്ധമായി ഇടപെട്ടുവെന്ന ആരോപണത്തെ തുടര്‍ന്നാണ് 35 റഷ്യന്‍ നയതന്ത്രജ്ഞരെ അമേരിക്ക പുറത്താക്കിയത്. ഇതിന് മറുപടിയായി യു.എസിന്റെ 35 നയതന്ത്രജ്ഞരെ പുറത്താക്കണമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സര്‍ജി ലാവ്‌റോവ് പുടിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അടിയന്തര നടപടി ഉണ്ടാവില്ലെന്ന് വ്യക്തമാക്കിയ പുടിന്‍, നിയുക്ത യു.എസ് പ്രസിഡന്റ്് ഡോണള്‍ഡ് ട്രംപ് അധികാരത്തിലേറുന്നത് വരെ കാത്തിരിക്കാമെന്നും പറഞ്ഞു. നവംബറില്‍ നടന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഹാക്കര്‍മാരുടെ ഇടപെടലുണ്ടായെന്ന ആരോപണം ശക്തമായതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പ്രസിഡന്റ് ബരാക് ഒബാമ പുറത്താക്കിയത്. അതിനിടെ, പ്രസിഡന്റ്…