ഷിക്കാഗോ ക്നാനാ‍യ ഫൊറോനായില്‍ യുവജന വര്‍ഷം ഉദ്ഘാടനം

ഷിക്കാഗോ: 2017 ജാനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ ഷിക്കാഗോ സീറോ മലബാര്‍ രൂപത യുവജന വര്‍ഷമായി ആചരിക്കുന്നു. ഡിസംബര്‍ 24 ശനിയാഴ്ച വൈകീട്ട് 7 മണിക്ക് ഷിക്കാഗോ തിരുഹൃദയ ഫൊറോനായിലെ ഭക്തിനിര്‍ഭരമായ ക്രിസ്മസ് ആഘോഷങ്ങള്‍ക്കുശേഷം, യുവജന വര്‍ഷാചരണത്തിന്റെ ഭാഗമായുള്ള ഇടവകതല ഉദ്ഘാടനം വികാരി വെരി. റെവ. ഫാ. എബ്രാഹം മുത്തോലത്ത് നിര്‍വഹിച്ചു. തുടര്‍ന്ന് സാബു മുത്തോലത്ത്, നബീസാ & ജോസ്മോന്‍ ചെമ്മാച്ചേല്‍, കോളന്‍ & സിറിയക് കീഴങ്ങാട്ട്, എബിന്‍ കുളത്തില്‍കരോട്ട്, റ്റീനാ നെടുവാമ്പുഴ, ഗ്ലാഡിസ് & ഷോണ്‍ പണയപറമ്പില്‍, മെര്‍ലിന്‍ പുള്ളോര്‍കുന്നേല്‍, ജെറി താന്നികുഴുപ്പില്‍, ജാഷ് വഞ്ചിപുരയ്ക്കല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള യൂത്ത് മിനിസ്ട്രി, ഫാ. എബ്രാഹം മുത്തോലത്തിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന്, യുവജന വര്‍ഷത്തില്‍ നടപ്പിലാക്കേണ്ട കാര്യങ്ങളേപ്പറ്റി ബ്രെയ്ന്‍ സ്ട്രോമിംഗ് സെക്ഷൻ നടത്തി.

പുതുവത്സരാശംസകള്‍ (ജോണ്‍ ഇളമത)

പുതുവത്സരത്തെ എതിരേല്‍ക്കാം ഇതു പുണ്യവര്‍ഷമാകട്ടെ പുത്തന്‍ പ്രത്യാശതന്‍ തിരി കത്തട്ടെ, മാനവ ഹൃദയത്തില്‍ സത്യവും, നീതിയും വാഴട്ടെ നിത്യവും സമാധാനമേകട്ടെ വര്‍ഗ്ഗീയ ചിന്ത വെടിയാം വര്‍ത്തിക്കാം സ്വരുമയായ് എന്തിനു കലഹിച്ചു വാഴുന്നു യാന്ത്രികമീയൊരു ജീവിതം! ഭൂമിയെ പുണരാം, പ്രകൃതി തന്ന അഭൗമീക സൗഖ്യം നുകരാം കോടാനുകോടി വത്സരങ്ങളില്‍ കടന്നുവന്നൊരു മഹാമൗനമീ ഭൂമി, അതില്‍ സ്‌നേഹം വമിച്ചു കഴിയാം, സോദരരായി ! ആശംസനേരട്ടെ! ഈ ശുഭവേള ആശ്വാസം പകരട്ടെ ദുഃഖിതര്‍ ആലംബഹീനരാം സഹമര്‍ത്യര്‍ക്ക് ബലമേകും നവവത്സരാശംസകള്‍!

നമുക്ക് പുല്‍ത്തൊട്ടികളില്‍ പിറക്കാം

നാം കുരിശില്‍ കയറാതെ കുരിശു നമുക്ക് അര്‍ത്ഥം പകരുന്നില്ല. നാം പുല്‍ത്തൊട്ടിയില്‍ പിറക്കാതെ പുല്‍ത്തൊട്ടിയില്‍ പിറന്നവനെക്കൊണ്ടു നമുക്കൊരു നന്മയും വരാനില്ല. വഴിയമ്പലത്തില്‍ സ്ഥലം കിട്ടാതെ പശുത്തൊട്ടിയില്‍ കിടന്നവന്റെ ചിത്രം ചിരപരിചിതമാണ്. ആ ചിത്രത്തില്‍ ഒരു കാളയേയും ഒരു കഴുതയേയും പ്രതിഷ്ഠിച്ചതു ലൂക്കോസോ മത്തായിയോ അവരാണല്ലോ ജനനപുരാണം രേഖപ്പെടുത്തിയ സുവിശേഷകര്‍ അല്ല; അപ്പൊക്രീഫായില്‍പ്പെട്ട ജനനസുവിശേഷം (ഗോസ്പല്‍ ഓഫ് ദി നേറ്റിവിറ്റി) ആണ്. പഴയ നിയമത്തില്‍ യെശയ്യാ പ്രവചനത്തിലെ ഒരു വാക്യമാകണം അതിന്റെ പ്രചോദനം. ‘കാള അതിന്റെ ഉടയവനേയും കഴുത തന്റെ യജമാനന്റെ പുല്‍ത്തൊട്ടിയേയും അറിയുന്നു. ഇസ്രായേലോ അറിയുന്നില്ല’ എന്നതാണ് ആ വാക്യം. പുല്‍ത്തൊട്ടിയിലേയ്ക്കു മടങ്ങാം. വഴിയമ്പലത്തില്‍ സ്ഥലമുണ്ടായിരുന്നില്ലെന്നതു സത്യമാകാം. അതു വഴിയമ്പലക്കാരന്‍ ഇടം നിഷേധിച്ചതിനാലാണെന്നു ചിന്തിയ്ക്കാന്‍ കാരണമില്ല. സാര്‍ത്ഥവാഹകസംഘങ്ങള്‍ക്കു വിശ്രമിയ്ക്കാനുള്ള താവളങ്ങളായിരുന്നു ഇവയൊക്കെ. ഒരു തുറസ്സായ സ്ഥലം. മനുഷ്യനും മൃഗങ്ങളും ഒത്തു ചേര്‍ന്നുപയോഗിയ്ക്കുന്നൊരു സൗകര്യം. ഫെസിലിറ്റി എന്നു സായിപ്പ്.…

കേരളാ കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് മെട്രോപോളിറ്റന്‍ വാഷിംഗ്ടണിന് പുതിയ ഭരണസമിതി

മേരിലാന്റ്: കേരളാ കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് മെട്രോപോളിറ്റന്‍ വാഷിംഗ്ടണ്‍ (കെ.സി.എസ്.എം.ഡബ്ല്യു) 2017-ലേക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുത്തു. ഡിസംബര്‍ പത്താംതീയതി മേരിലാന്റിലെ ഗെയ്‌തേര്‍സ് ബര്‍ഗ് ഹൈസ്കൂളില്‍ വച്ചു നടന്ന വിപുലമായ ക്രിസ്മസ് ആഘോഷ ചടങ്ങില്‍ വച്ചു പുതിയ ഭാരവാഹികളെ അംഗങ്ങള്‍ക്ക് പരിചയപ്പെടുത്തി. വാഷിംഗ്ടണ്‍ മെട്രോ ഏരിയയില്‍ സുപരിചിതനും കേരളാ കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് മെട്രോപോളിറ്റന്‍ വാഷിംഗ്ണിന്റെ പ്രവര്‍ത്തനങ്ങളില്‍ സ്ഥിരം സാന്നിധ്യവുമായ സന്ദീപ് പണിക്കരാണ് സംഘടനയുടെ പുതിയ സാരഥി. ദേശീയവും പ്രാദേശികവുമായ പല സംഘടനകളിലും സന്ദീപ് തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. ധാര്‍മ്മികമൂല്യങ്ങള്‍ക്ക് അപച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ കേരളത്തിന്റെ സാംസ്കാരിക പൈതൃകവും അതിന്റെ മൂല്യങ്ങളും പുതുതലമുറയിലേക്ക് പകരാനുതകുന്ന പല പ്രവര്‍ത്തനങ്ങള്‍ക്കും പുതിയ നേതൃത്വം പ്രധാന്യം നല്കുന്നതായിരിക്കുമെന്നു സന്ദീപ് പണിക്കര്‍ കമ്മിറ്റിയെ പരിചയപ്പെടുത്തവേ അറിയിച്ചു. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനുവേണ്ടി ആശയങ്ങളും നിര്‍ദേശങ്ങളുമായി മുന്നോട്ടുവരണമെന്ന് പുതിയ ഭാരവാഹികള്‍ അസോസിയേഷന്‍ അംഗങ്ങളോട് അഭ്യര്‍ത്ഥിച്ചു. കെ.സി.എസ്.എം.ഡബ്ല്യു- 2017-ലെ…

ഷിക്കാഗോ ക്‌നാനായ ഫൊറോനായില്‍ ഫാമിലി കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന് വമ്പിച്ച തുടക്കം

ഷിക്കാഗോ: 2016 ഡിസംബര്‍ 24 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് ഷിക്കാഗോ തിരുഹ്യദയ ഫൊറോനാ ദൈവാലയത്തില്‍ ഭക്തിനിര്‍ഭരമായ ക്രിസ്മസ് ആഘോഷങ്ങള്‍ക്കുശേഷം ഷിക്കാഗോ ക്‌നാനായ റീജിയണിന്റെ ആഭിമുഖ്യത്തില്‍ 2017 ജൂണ്‍ 28 മുതല്‍ ജൂലൈ 1 വരെ നടക്കുന്ന ഫാമിലി കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന്റെ ഇടവകതല ഉദ്ഘാടനം വികാരി വെരി. റെവ. ഫാ. എബ്രാഹം മുത്തോലത്ത് നിര്‍വഹിച്ചു. പ്രവാസി ക്‌നാനായക്കാരുടെ, പ്രഥമ ക്‌നാനായ റീജിയണിന്റെ, പ്രഥമ ഫാമിലി കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍, റീജിയണിന്റെ പ്രഥമ വികാരി ജനറാളും, കോണ്‍ഫ്രന്‍സ് വൈസ് ചെയര്‍മാനുമായ വെരി. റെവ. ഫാ. എബ്രാഹം മുത്തോലത്ത്, പ്രഥമ ദൈവാലയമായ, ഷിക്കാഗോ തിരുഹ്യദയ ഫൊറോനാ ദൈവാലയത്തില്‍, നിലവിളക്ക് തെളിച്ചാണ് ഉദ്ഘാടനം ചെയ്തത്. ഫാമിലി കോണ്‍ഫ്രന്‍സ് ജെനറല്‍ കോര്‍ഡിനേറ്റര്‍ ടോണീ പുല്ലാപ്പള്ളി, ജോയ് വാച്ചാച്ചിറ, മാത്യു ഇടിയാലി, സൂരജ് കോലടി, ബിനോയി കിഴക്കനടി എന്നിവരോടൊപ്പം നിരവധി കുടുംബാംഗങ്ങള്‍ ഉദ്ഘാടനത്തില്‍ പങ്കെടുത്തു. തുടര്‍ന്ന്…

എല്ലാ മലയാളികള്‍ക്കും ഫൊക്കാനയുടെ പുതുവത്സരാശംസകള്‍

എല്ലാ മലയാളികള്‍ക്കും ഫൊക്കാനയുടെ പുതുവത്സരാശംസകള്‍. ഫൊക്കാനയ്ക്കു പ്രവര്‍ത്തനങ്ങളുടെ വര്‍ഷമാണ് കടന്നുപോയത് ഇനി വരാന്‍ പോകുന്നതും ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളുടെ വര്‍ഷമാണ്. കാനഡയില്‍ ഒത്തുകൂടുകയും നല്ല ഒരു കണ്‍വന്‍ഷന്‍ നടത്താന്‍ കഴിഞ്ഞതും ഫൊക്കാന അഭിമാനത്തോടെ കാണുന്നു. നിരവധി പരിപാടികള്‍ നമുക്കു സംഘടിപ്പിക്കുവാന്‍ സാധിച്ചു. കര്‍മ്മബോധമുള്ള ഒരു ഭരണസമിതിയും അതിന്റെ ഇച്ഛാശക്തിയുമാണ് അതിന്റെ കരുത്ത്. ജാതി മതഭേദം കൂടാതെ എല്ലാ അംഗ സംഘടനകളെയും അവരുടെ ശക്തിയും മനസ്സും സമുചിതമായി സ്വരൂപിച്ചുമാണ് ഈ നേട്ടം നാം കൈവരിച്ചത്. യുവജനങ്ങളെയും വനിതകളേയും കുട്ടികളേയും കൂടെക്കൂട്ടാന്‍ സാധിച്ചു. അവരുടെ ശക്തിയും ആവേശവും വേണ്ട വിധത്തിന്‍ ഉപയോഗിക്കുവാന്‍ സാധിച്ചതാണ് മറ്റൊരു വിജയം.നാം ഇതുവരേയും എന്തു ചെയ്തു, എന്തു നേടി, നമ്മുടെ പ്രസക്തി, ശക്തി ഒക്കെ ആധികാരികമായി പറയുവാന്‍ ഓരോ ദിവസവും വാര്‍ത്തകളിലൂടെ നമുക്ക് സാധിച്ചു. ഫൊക്കാനാ വെറുതേ ഒന്നും പറയില്ല. വെറുതേ ഒന്നിനും പണം മുടക്കാറുമില്ല .നമ്മുടെ…

ഐസക്ക് മാര്‍ഫിലോക്‌സിനോസ് ഐ.പി.എല്ലില്‍ പുതുവത്സര സന്ദേശം നല്‍കുന്നു – ജനുവരി 3-ന്

മിഷിഗണ്‍: നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് ഭദ്രാസനാധിപന്‍ റൈറ്റ് റവ.ഡോ. ഐസക്ക് മാര്‍ ഫിലോക്‌സിനോസ് ഇന്റര്‍നാഷണല്‍ പ്രെയര്‍ ലയിനില്‍ പുതുവത്സര സന്ദേശം നല്‍കുന്നു. ജനുവരി 3 വൈകീട്ട് ന്യൂയോര്‍ക്ക് സമയം രാത്രി 9 മണിക്കാണ് പ്രെയര്‍ ലയിനില്‍ പ്രഭാഷണം ആരംഭിക്കുന്നത്. ഭദ്രാസന ചുമതല ഏറ്റെടുത്തതിനുശേഷം ആദ്യമായാണ് ഫിലോക്‌സിനോസ് തിരുമേനി ഐ.പി.എല്ലില്‍ പങ്കെടുക്കുന്നത്. നോര്‍ത്ത് അമേരിക്ക-യൂറോപ്പ് മുന്‍ ഭദ്രാസന എപ്പിസ്‌ക്കോപ്പമാരായ സഖറിയാസ് തിരുമേനി യൂയാക്കിം മാര്‍ കുറിലോസ് തിരുമേനി തുടങ്ങിയവര്‍ ഐ.പി.എല്ലില്‍ നിരവധി തവണ സന്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പ്രാര്‍ത്ഥനക്കും, സന്ദേശം ശ്രവിക്കുന്നതിനും ഒത്തുചേരുന്ന വേദിയാണ് ഇന്റര്‍നാഷണല്‍ പ്രെയര്‍ ലയിന്‍. എല്ലാ ചൊവ്വാഴ്ചയും വൈകീട്ട് ന്യൂയോര്‍ക്ക് സമയം 9 മണിക്ക് പ്രെയര്‍ ലയിന്‍ ഓപ്പണ്‍ ചെയ്യും. മദ്ധ്യസ്ഥ പ്രാര്‍ത്ഥനയില്‍ പ്രത്യേക വിഷയങ്ങള്‍ ഉള്ളവര്‍ മുന്‍കൂട്ടി സംഘാടകരെ അറിയിക്കേണ്ടതാണ്. വിളിക്കേണ്ട ടോള്‍ ഫ്രീ നമ്പര്‍ 1-641-715-0665, കോഡ്-530 464. കൂടുതല്‍…

പ്രകൃതിയുടെ വികൃതി: പുതുവര്‍ഷ ചിന്തകള്‍

ഈ കുറിപ്പ് മാന്യവായനക്കാരുടെ മുമ്പിലെത്തുമ്പോള്‍ ഭൂഗോളത്തിന്റെ പല കോണുകളിലും 2017 ന്റെ പുതുവര്‍ഷം ആഘോഷിച്ചുകഴിഞ്ഞിരിക്കും. ന്യൂയോര്‍ക്ക് സമയം ശനിയാഴ്ച്ച വെളുപ്പിനു 5 മണിയാകുമ്പോള്‍ ന്യൂസിലാന്റിനടുത്തുള്ള ടോങ്കോയില്‍ പൊട്ടിവിടരുന്ന പുതുവര്‍ഷം ന്യൂസിലാന്റിലെ ഓക്‌ലാന്‍ഡിലൂടെ കടന്ന് നാലു മണിക്കൂറിനുള്ളില്‍ ആസ്‌ട്രേലിയായിലെ പ്രധാന നഗരങ്ങളായ മെല്‍ബോണ്‍, സിഡ്‌നി, കാന്‍ബറ, അഡിലെയ്ഡ്, ബ്രിസ്‌ബേന്‍ എന്നിവ തരണം ചെയ്ത് ന്യൂയോര്‍ക്ക് സമയം രാവിലെ പത്തുമണിയാകുമ്പോള്‍ ടോക്കിയോ, സോള്‍ തുടങ്ങിയ നഗരങ്ങളിലെത്തിച്ചേരും. ഇന്‍ഡ്യയില്‍ പുതുവര്‍ഷലഹരി നുണയണമെങ്കില്‍ ന്യൂയോര്‍ക്ക് സമയം ഉച്ചകഴിഞ്ഞ് ഒന്നര വരെ കാത്തിരിക്കണം. തുടര്‍ന്ന് പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, മിഡില്‍ ഈസ്റ്റ് വഴി റഷ്യയും കടന്ന് യൂറോപ്പിലൂടെ ഓട്ടപ്രദക്ഷിണം നടത്തി സൗത്ത് അമേരിക്കയും കാനഡായുടെ സെ. ജോണ്‍സ്, മേരീസ് ഹാര്‍ബര്‍ എന്നീ നഗരങ്ങള്‍ താണ്ടി പുതുവര്‍ഷകാറ്റ് അമേരിക്കയില്‍ പ്രവേശിക്കും. ഇന്‍ഡ്യയില്‍ പുതുവര്‍ഷലഹരി നുണയണമെങ്കില്‍ ന്യൂയോര്‍ക്ക് സമയം ഉച്ചകഴിഞ്ഞ് ഒന്നര വരെ കാത്തിരിക്കണം. തുടര്‍ന്ന് പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍,…

മധുരംചേരില്‍ കുര്യന്‍ മത്തായി നിര്യാതനായി

ഫിലാഡല്‍ഫിയ: കോട്ടയം മീനടം മധുരംചേരില്‍ കുര്യന്‍ മത്തായി (76) നിര്യാതനായി. സംസ്‌കാരം ജനുവരി രണ്ടാം തീയതി വൈകുന്നേരം 3 മണിക്ക് മീനടം സെന്റ് ജോണ്‍സ് യാക്കോബായ  പള്ളി സെമിത്തേരിയില്‍. ഭാര്യ: ബേബി. മക്കള്‍: സജി, ഷീബ (യു.എസ്.എ). മരുമക്കള്‍: അനിയന്‍ കുഞ്ഞ്, ബിന്ദു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഗീവര്‍ഗീസ് (610 352 8183, യു.എസ്.എ).

പുതുവത്സരത്തെ എതിരേല്‍ക്കാന്‍ ന്യൂയോര്‍ക്ക് ഒരുങ്ങുന്നു; സുരക്ഷ ശക്തമാക്കി

ന്യൂയോര്‍ക്ക്: പുതുവത്സര ദിനത്തില്‍ ന്യൂയോര്‍ക്കില്‍ ഭീകരാക്രമണത്തിനുള്ള സാധ്യത പരിഗണിച്ചു വന്‍ സുരക്ഷ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. ടൈംസ് സ്ക്വയറില്‍ പുതുവത്സരത്തെ എതിരേല്‍ക്കാന്‍ ലക്ഷകണക്കിന് ജനങ്ങള്‍ ഒത്തുചേരുമ്പോള്‍ ജര്‍മ്മനിയില്‍ സംഭവിച്ചതുപോലെ വാഹനാക്രമണം ഉണ്ടാകുന്നതിനുള്ള സാധ്യത കണക്കിലെടുത്താണ് ടൈംസ് സ്‌ക്വയറിന്റെ ചുറ്റളവില്‍ കവചിത വാഹന വ്യൂഹത്തെ വിന്യസിച്ചിരിക്കുന്നത്. കൂടാതെ 7000 പ്രത്യേക പരിശീലനം ലഭിച്ച ന്യൂയോര്‍ക്ക് പോലീസ് ഉദ്യോഗസ്ഥരും സുരക്ഷാ ചുമതല നിര്‍വഹിക്കും. അടുത്തയിടെ ലോകരാജ്യങ്ങളില്‍ നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ വര്‍ഷം പ്രത്യേക സുരക്ഷാ ക്രമീകരണത്തിന് തയ്യാറായതെന്ന് പോലീസ് ചീഫ് കാര്‍ലോസ് ഗോമസ് പറഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവികളായി യു.എസില്‍ തന്നെയുള്ളവര്‍ ഭീകരാക്രമണം നടത്തുന്നതിനുള്ള സാധ്യത തള്ളികളയാനാവില്ലെന്നു ചീഫ് കൂട്ടിചേര്‍ത്തു.