കോവൂര്‍ കുഞ്ഞുമോന്റെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി; ആര്‍.എസ്.പി (എല്‍)

തിരുവനന്തപുരം: എം.എല്‍.എ സ്ഥാനം രാജിവെച്ച കോവൂര്‍ കുഞ്ഞുമോന്റെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടിയുണ്ടാക്കി. റെവലൂഷനറി സോഷ്യലിസ്റ്റ് പാര്‍ട്ടി-ലെനിനിസ്റ്റ് (ആര്‍.എസ്.പി-എല്‍) എന്ന പേരിലായിരിക്കും പാര്‍ട്ടി അറിയപ്പെടുക. ഫെബ്രുവരി 27, 28 തീയതികളില്‍ തിരുവനന്തപുരത്ത് സംസ്ഥാന സമ്മേളനം നടത്തും. 2003ലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കുഞ്ഞുമോന്‍ വോട്ട് മറിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ഇതുസംബന്ധിച്ച് വ്യാജരേഖ ചമച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. വോട്ടുമറിച്ചെങ്കില്‍ അന്ന് സി.പി.എമ്മിന് കണ്ടത്തൊമായിരുന്നെന്നും വിപ്പ് ലംഘിച്ചതിന് നടപടിയെടുക്കാമായിരുന്നെന്നും കണ്‍വീനര്‍ പറഞ്ഞു. കുഞ്ഞുമോനെതിരെ ആരോപണങ്ങള്‍ തുടര്‍ന്നാല്‍ എന്‍.കെ. പ്രേമചന്ദ്രന്‍ മന്ത്രിയായിരുന്നപ്പോള്‍ നടത്തിയ തട്ടിപ്പുകള്‍ പുറത്തുപറയും. പ്രേമചന്ദ്രന്റെ ഓഫിസില്‍ അടുത്തബന്ധു നാലു വര്‍ഷത്തോളം ശമ്പള തട്ടിപ്പ് നടത്തിയതായും ബലദേവ് പറഞ്ഞു.

പൊലീസില്‍ വനിതാ ബറ്റാലിയന്‍ രൂപീകരിക്കും- രമേശ് ചെന്നിത്തല

കോട്ടയം: പൊലീസില്‍ വനിതാ ബറ്റാലിയന്‍ രൂപവത്കരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ജില്ലയിലെ ആദ്യ വനിതാ പൊലീസ് സ്റ്റേഷന്‍ ഉദ്ഘാടനം ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 2017ല്‍ പൊലീസ് സേനയിലെ വനിതകളുടെ പ്രാതിനിധ്യം ആറര ശതമാനത്തില്‍നിന്ന് പത്ത് ശതമാനമായി വര്‍ധിപ്പിക്കും. പൊലീസിലും ജയില്‍, അഗ്നിശമനസേന വിഭാഗങ്ങളിലും വനിതകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ നടപടി സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. കൊല്ലം, ആലപ്പുഴ, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ വനിതാ പൊലീസ് സ്റ്റേഷനുകള്‍ നേരത്തേ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. അവശേഷിക്കുന്ന ഏഴു ജില്ലകളില്‍ കൂടി വനിതാ പൊലീസ് സ്റ്റേഷന്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.ക്രമസമാധാന പരിപാലനത്തിലും കുറ്റകൃത്യങ്ങളിലെ നിരക്കിലെ കുറവിന്റെ കാര്യത്തിലും കേരളം ഒന്നാംസ്ഥാനത്താണ്. കോട്ടയത്തെ പുതിയ വനിതാ സ്റ്റേഷനില്‍ പുതിയ ജീപ്പ് നല്‍കും. ഗ്രേഡ് കുറ്റങ്ങള്‍ കൂടി ചാര്‍ജ് ചെയ്യുന്നതിന് സ്റ്റേഷന്റെ ചുമതല വനിതാ സര്‍ക്ക്ള്‍ ഇന്‍സ്പെക്ടര്‍ക്ക് നല്‍കും. ജില്ലാ…

വെള്ളാപ്പള്ളിയുടെ വീടിന് കമാന്‍ഡോ സുരക്ഷ

ചേര്‍ത്തല: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വീടിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വൈ കാറ്റഗറി സുരക്ഷ അനുവദിച്ചു. ഇതേതുടര്‍ന്ന് വീടിന് കമാന്‍ഡോകളുടെ കാവല്‍ ഏര്‍പ്പെടുത്തി. എസ്.എസ്.ജിയിലെ 13 അംഗ കമാന്‍ഡോ സംഘം കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ വസതിയില്‍ എത്തി സുരക്ഷാ ചുമതലയേറ്റു. വെള്ളാപ്പള്ളിയുടെ വീട്ടിലും യാത്രയിലും പൊതുപരിപാടികളിലും ഇനി എസ്.എസ്.ജി സംഘമുണ്ടാകും. നിലവില്‍ വെള്ളാപ്പള്ളിക്ക് സംസ്ഥാന പൊലീസിന്റെ സുരക്ഷയുണ്ട്. ഇതുകൂടാതെയാണ് ഇപ്പോള്‍ കേന്ദ്രസുരക്ഷ. അല്‍ ഉമ്മയുടേതെന്ന പേരില്‍ വെള്ളാപ്പള്ളിക്ക് ഭീഷണിക്കത്ത് ലഭിച്ചതിനത്തെുടര്‍ന്നാണ് വൈ കാറ്റഗറി സുരക്ഷ അനുവദിച്ചത്. ഡെപ്യൂട്ടി കമാന്‍ഡന്റ് ഭാസ്കര്‍ കുമാര്‍ സ്ഥലത്തത്തെി കമാന്‍ഡോ സംഘത്തിന് നിര്‍ദേശങ്ങള്‍ നല്‍കി. വെള്ളാപ്പള്ളിയുടെ ഓഫിസിലത്തെുന്ന സന്ദര്‍ശകര്‍ക്ക് പ്രത്യേക രജിസ്റ്ററും ഏര്‍പ്പെടുത്തി. വീടും പരിസരവും ഓഫിസും വഴികളും എല്ലാം ഇനി കമാന്‍ഡോ സംഘത്തിന്റെ നിരീക്ഷണത്തിലാകും.

പി.പി. മുകുന്ദന്‍ ബി.ജെ.പി വേദിയില്‍

തിരുവനന്തപുരം: ബി.ജെ.പിയുടെ പൊതുപരിപാടിയില്‍ എട്ടുവര്‍ഷത്തിനു ശേഷം ആദ്യകാല നേതാവായ പി.പി. മുകുന്ദന്‍ പങ്കെടുത്തു. ടി.പി. ശ്രീനിവാസനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ബി.ജെ.പി സംഘടിപ്പിച്ച പ്രതിഷേധയോഗത്തിലാണ് അദ്ദേഹം പങ്കെടുത്തത്. രക്തസാക്ഷി മണ്ഡപത്തിലായിരുന്നു പരിപാടി. വിഭാഗീയതയെ തുടര്‍ന്ന് എട്ടുവര്‍ഷം മുമ്പാണ് മുകുന്ദന്‍ പാര്‍ട്ടിക്ക് പുറത്തേക്ക് പോയത്. അദ്ദേഹത്തെ മടക്കിക്കൊണ്ടുവരാന്‍ പലഘട്ടത്തിലും ശ്രമംനടന്നിരുന്നു. വി. മുരളീധരന്‍ പ്രസിഡന്റായിരുന്നപ്പോള്‍ മുകുന്ദനെ മടക്കിക്കൊണ്ടുവരാന്‍ ഒരുവിഭാഗം ശ്രമിച്ചെങ്കിലും രൂക്ഷമായ എതിര്‍പ്പ് വന്നു. കുമ്മനം രാജശേഖരന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വന്നതോടെയാണ് മുകുന്ദന്റെ മടങ്ങിവരവിന് വഴിയൊരുങ്ങിയത്. പരിപാടിയുടെ ഉദ്ഘാടകനായി വി. മുരളീധരനെയാണ് നിശ്ചയിച്ചിരുന്നത്. പി.പി. മുകുന്ദനെ വിളിച്ച വിവരം മുരളീധരന്‍ അറിഞ്ഞിരുന്നില്ല. മുകുന്ദന്‍ പങ്കെടുക്കുന്നതറിഞ്ഞ മുരളീധരനും അനുയായികളും യോഗത്തില്‍നിന്ന് വിട്ടുനിന്നു.

ട്രഷറി ജീവനക്കാരന്റെ മരണം: 23.30 ലക്ഷം നഷ്ടപരിഹാരം

കോട്ടയം: വാഹനാപകടത്തില്‍ മരിച്ച ട്രഷറി ജീവനക്കാരന്റെ കുടുംബത്തിന് 23.30 ലക്ഷം നഷ്ടപരിഹാരം. പത്തനംതിട്ട ജില്ലാ ട്രഷറി കമ്പ്യൂട്ടര്‍ വിഭാഗം ജീവനക്കാരന്‍ മുണ്ടക്കയം മടുക്ക കോയിക്കല മാത്യുവിന്റെ മകന്‍ ബിനോയി മാത്യു(29) 2012 ഏപ്രില്‍ ഒന്നിന് ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ കിടങ്ങറയില്‍ കാറും വാനും തമ്മില്‍ കൂട്ടിയിടിച്ചാണ് മരിച്ചത്. നഷ്ടപരിഹാരമായ 23,30,300 രൂപ മാതാപിതാക്കള്‍ക്ക് നല്‍കാനും തുക ഒരുമാസത്തിനകം കോടതിയില്‍ കെട്ടിവെക്കാനും കോട്ടയം മോട്ടോര്‍ ആക്സിഡെന്റ്സ് ക്ലെയിംസ് ട്രൈബ്യൂണല്‍ ഉത്തരവിട്ടു.

മുഖ്യമന്ത്രി എന്ന് തെറ്റിദ്ധരിച്ച് തിരുവഞ്ചൂരിനെ കരിങ്കൊടി കാട്ടി

പന്തളം: മുഖ്യമന്ത്രി എന്ന് തെറ്റിദ്ധരിച്ച് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. കോട്ടയത്തു നിന്ന് അടൂരിലേക്ക് വിവാഹ ചടങ്ങില്‍ സംബന്ധിക്കാന്‍ പോയ തിരുവഞ്ചൂരിനെയാണ് ഉമ്മന്‍ചാണ്ടിയാണെന്ന ധാരണയില്‍ തടഞ്ഞത്. മുഖ്യമന്ത്രി പന്തളം വഴി കടന്നുപോകുന്നുവെന്നറിഞ്ഞ പത്തോളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് ജങ്ഷനിലെ സിഗ്നലിനു സമീപം ട്രാഫിക് കുരുക്കില്‍പ്പെട്ട മന്ത്രിയെ തടഞ്ഞ് കരിങ്കൊടി കാട്ടിയതും മന്ത്രിയുടെ വാഹനത്തിന് പിന്നില്‍ കരിങ്കൊടി കെട്ടിയതും. ഈസമയം ജങ്ഷനിലെ പൊലീസ് എയ്ഡ്പോസ്റ്റില്‍ ഡ്യൂട്ടിയില്‍ പൊലീസ് ഉണ്ടായിരുന്നില്ല. മന്ത്രിയുടെ എസ്കോര്‍ട്ട് വാഹനം ഈസമയം മന്ത്രി വാഹനത്തിന് കിലോമീറ്റര്‍ പിന്നിലുമായിരുന്നു. 10 മിനിറ്റ് സമയം മന്ത്രി ജങ്ഷനില്‍ പ്രതിഷേധക്കാര്‍ക്ക് ഇടയില്‍പ്പെട്ടു. പിന്നീട് അമളി മനസ്സിലാക്കി പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയി.

Computer Science For All

Growing up in Buffalo, New York, I was lucky to have teachers in my local public school who found creative and exciting ways to introduce me to all of the STEM (science, tech, engineering and math) disciplines. Hands-on experiences with innovative technology built my confidence and skills for the future and helped me understand that STEM, especially computer science, could be used to make the world a better place. And now, we have the chance to work together to expand that hands-on learning experience to all children across America, with…

ഫൊക്കാനയുടെ മാധ്യമ പുരസ്കാര നിറവില്‍ ടി എന്‍ ജി യുടെ ഓര്‍മ്മ

കേരളത്തിലെ ടെലിവിഷന്‍ മാധ്യമരംഗത്തെ എക്കാലത്തെയും പ്രതിഭ ടി എന്‍ ഗോപകുമാറിന് ഫൊക്കാനയുടെ സമ്പൂര്‍ണ്ണ ആദരാഞ്ജലികള്‍. ഫൊക്കാന 2006-ല്‍ കൊച്ചിയില്‍ നടത്തിയ ചലച്ചിത്ര മാധ്യമ അവാര്‍ഡു വേദിയിലെ നിറസാനിദ്ധ്യമായിരുന്നു ടി എന്‍ ജി . ഫൊക്കാനയുടെ മാധ്യമപ്രതിഭ പുരസ്കാരം ടി എന്‍ ജി ക്ക് ആയിരുന്നു. അതില്‍ ഫൊക്കാനാ എക്കാലവും അഭമാനിക്കുന്നതായി ഫൊക്കാനാ പ്രസിഡന്റ് ജോണ്‍ പി ജോണ്‍ പറഞ്ഞു. മാതൃഭൂമി പത്രത്തില്‍ നിന്നാണ് ടിഎന്‍ ജി ഏഷ്യാനെറ്റ്‌ എന്ന ദൃശ്യമാധ്യമത്തിന്റെ ലോകത്തേക്ക് വന്നത്. അപ്പോഴും കൃത്യമായ ടെലിവിഷന്‍ ധാരണകളും കാഴ്ചപ്പാടുകളും അദ്ദേഹത്തിന് ഉണ്ടായിരുന്നു. കൃത്യമായ ദൃശ്യധാരണകള്‍ ഉണ്ടായിരുന്ന അദ്ദേഹം തന്നെയാണ് മലയാള ടെലിവിഷന് അടിത്തറ പാകിയതും എന്നതില്‍ സംശയമില്ല. സംഭവങ്ങളെ വേറിട്ട് കാണിച്ചതാണ് എന്നും ടി എന്‍ ജി-യുടെ പ്രത്യേകത. മലയാള ദൃശ്യമാധ്യമങ്ങളില്‍ പത്രമാധ്യമ സ്വാധീനം ഇല്ലാതാക്കിയതില്‍ ടി എന്‍ ജി യെന്ന പത്രക്കാരനുള്ള പങ്ക് ആര്‍ക്കും…

ഗള്‍ഫ് ‌നാടുകളില്‍ ശക്തമായ തണുപ്പ്; താപനില മൈനസ് ഡിഗ്രിയിലെത്തി

റിയാദ്: വെള്ളിയാഴ്ച രാവിലെ മുതല്‍ ആരംഭിച്ച അതിശക്തമായ തണുപ്പും മഞ്ഞുവീഴ്ചയും ഗള്‍ഫ് രാജ്യങ്ങളെ പുതപ്പിനുള്ളിലാക്കി. സൗദി അറേബ്യ, കുവൈത്ത് എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെ യുഎഇയുടെ ചില ഭാഗങ്ങളിലും താപനില മൈനസ് ഡിഗ്രിയിലെത്തി. സൗദിയുടെ പലഭാഗത്തും മഞ്ഞുവീഴ്ചയും കനത്ത കാറ്റുമാണ് അനുഭവപ്പെടുന്നത്. അറേബ്യന്‍ ഗള്‍ഫില്‍ അനുഭവപ്പെട്ട ന്യൂനമര്‍ദം മൂലമുണ്ടായ ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റാണ് ഗള്‍ഫിനെ കൂടുതല്‍ തണുപ്പിച്ചത്. ശനിയാഴ്‌ച അര്‍ദ്ധരാത്രി റാസല്‍ഖൈമയിലെ ജബൈല്‍ ജയ്‌സില്‍ താപനില പൂജ്യം ഡിഗ്രിയിലും താഴെ എത്തി. റാസല്‍ഖൈമയിലെ ജബല്‍ജെയ്സ് പര്‍വതനിരകളിലാണ് മൈനസ് ഡിഗ്രിയിലേക്ക് താപനില താഴ്ന്നത്. പുലര്‍ച്ചെ 12.15നായിരുന്നു രാജ്യത്തെ ഏറ്റവും കൂടിയ തണുപ്പ് രേഖപ്പെടുത്തിയത്. മൈനസ് പോയിന്‍റ് മൂന്ന് ഡിഗ്രി സെല്‍ഷ്യസ്. മൂന്ന് ദിവസമായിട്ടും കാലാവസ്ഥയില്‍ മാറ്റമില്ലാതെ തുടരുകയാണ്. വെള്ളിയാഴ്ച രാവിലെ മുതല്‍ തണുപ്പ് വര്‍ധിച്ചിരുന്നുവെങ്കിലും രാത്രിയോടെ ശതക്തമായി. കനത്ത തണുപ്പിനെ തുടര്‍ന്ന് സ്‌കൂളുകള്‍ക്ക് അവധി നല്‍കാനും സാധ്യതയുണ്ടെന്നാണ് സൂചന. രാജ്യത്ത്…

ദിലീപിന്റെ റസ്റ്റോറന്റിന് മുന്നില്‍ ‘ഡിങ്ക മത’ വിശ്വാസികളുടെ പ്രതിഷേധം; താരം ഡിങ്കമത വികാരത്തെ വൃണപ്പെടുത്തുന്നുവെന്ന്

കൊച്ചി: ദിലീപിന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ട് റസ്റ്റോറന്റിന് മുന്നില്‍ ഡിങ്കമത വിശ്വാസികളുടെ പ്രതിഷേധം. ദിലീപ് നായകനാകുന്ന പ്രൊഫസര്‍ ഡിങ്കന്‍ സിനിമയ്‌ക്കെതിരെയാണ് ഡിങ്കോയിസ്റ്റുകളുടെ പ്രതിഷേധം. പ്ലക്കാര്‍ഡുകളും ബാനറുകളുമായി എത്തിയ ഡിങ്കമത വിശ്വാസികള്‍ റസ്റ്റോറന്റിന് മുന്നില്‍ തടിച്ചു കൂടി പ്രതിഷേധിക്കുകയായിരുന്നു. ചിത്രം ഡിങ്കമത വിശ്വാസികളുടെ വികാരത്തെ വൃണപ്പെടുത്തുന്നുവെന്ന് ആരോപിച്ചായിരുന്നു വിചിത്രമായ ഈ പ്രതിഷേധം. ബാലമാസികയിലടെ സുപരിചിതമായ ഡിങ്കന്‍ എന്ന കോമിക് സൂപ്പര്‍ഹീറോയെ ദൈവമായി പ്രഖ്യാപിച്ചാണ് ഡിങ്കോയിസ്റ്റുകളുടെ ഇടപെടല്‍. എല്ലാ മതത്തെയും പോലെ ഡിങ്കമതത്തിനും വികാരം ഉണ്ടെന്ന് പറയാന്‍ പറഞ്ഞുവെന്നും പ്ലക്കാര്‍ഡുകളിലുണ്ട്. സിനിമകളിലും മറ്റും ദൈവങ്ങളെയും മതത്തെയും മോശമായി ചിത്രീകരിച്ചു മതവികാരങ്ങൾ വ്രണപ്പെടുത്തി എന്നുപറഞ്ഞ് പ്രതിഷേധിക്കുന്നവരെ ആക്ഷേപിക്കുക കൂടിയാണ് ഇങ്ങനെയൊരു പ്രതിഷേധത്തിലൂടെ ഡിങ്കോയിസ്റ്റുകൾ. ഡിങ്കമതത്തെ സംരക്ഷിക്കാന്‍ എന്ന പേരില്‍ ഫേസ്‌ബുക്കില്‍ പേജും ഇവര്‍ ആരംഭിച്ചിട്ടുണ്ട്. കൂടാതെ ദിലീപിന്റെ ഫേസ്‌ബുക്ക് പേജിലും ഇവര്‍ ആക്ഷേപങ്ങള്‍ ഇടുകയും ചെയ്‌തു. ദിലീപിനെ നായകനാക്കി പ്രശസ്ത ഛായാഗ്രാഹകന്‍…