മാധ്യമപ്രവര്‍ത്തകന്‍ ജോയിച്ചന്‍ പുതുക്കുളത്തിന്‍റെ സപ്തതി വര്‍ണ്ണാഭമായി ആഘോഷിച്ചു

ഷിക്കാഗോ: അമേരിക്കന്‍ മലയാളി സമൂഹത്തിന്‍റെ സുഖദു:ഖങ്ങളെ വിവിധ വാര്‍ത്താ മാധ്യമങ്ങളിലൂടെ സത്യസന്ധമായി ലോകത്തെ അറിയിച്ചുകൊണ്ടിരിക്കുന്ന നിസ്വാര്‍ത്ഥനും, സമര്‍പ്പിതനുമായ മാധ്യമ പ്രവര്‍ത്തകന്‍ ശ്രീ ജോയിച്ചന്‍ പുതുക്കുളത്തിന്‍റെ സപ്തതി, ഷിക്കാഗോയിലെ മലയാളി സമൂഹം സ്നേഹാദരവുകളോടെ പ്രൗഢഗംഭീരമായി ആഘോഷിച്ചു. ഡിസംബര്‍ 26-ന് ശനിയാഴ്ച 5 മണിക്ക് സീറോ മലബാര്‍ കത്തീഡ്രലില്‍ നടത്തപ്പെട്ട കൃതജ്ഞതാബലിയില്‍ ഷിക്കാഗോ രൂപതാ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാര്‍മികത്വം വഹിച്ചു. കത്തീഡ്രല്‍ പള്ളി വികാരിയും, വികാരി ജനറാളുമായ റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്, റവ.ഫാ. സെബി ചിറ്റിലപ്പള്ളി, റവ.ഫാ. ബാബു മഠത്തിപ്പറമ്പില്‍ (മലങ്കര കാത്തലിക് ചര്‍ച്ച്) എന്നിവര്‍ സഹകാര്‍മികരായിരുന്നു. ദേവാലയത്തിലെ വിശുദ്ധ കര്‍മ്മങ്ങള്‍ക്കുശേഷം, കത്തീഡ്രല്‍ ദേവാലയത്തിലെ വിശാലമായ ഓഡിറ്റോറിയത്തില്‍ നടത്തപ്പെട്ട പൊതുസമ്മേളനത്തില്‍ അഭിവന്ദ്യ അങ്ങാടിയത്ത് പിതാവ് അധ്യക്ഷത വഹിച്ചു. ജെസ്സി കുര്യന്‍റെ പ്രാര്‍ത്ഥനാ ഗാനത്തിനുശേഷം കുടുംബാംഗങ്ങള്‍ക്കുവേണ്ടി സിബി ആലുംപറമ്പില്‍ ആമുഖ പ്രസംഗം നടത്തുകയും, ഏവര്‍ക്കും…

എന്റെ ‘പിറ്റിറിയാസിസ് റൂബ്ര പിലാരീസ്’ എന്ന അപൂര്‍വ രോഗം

മെഡിക്കല്‍ സംബന്ധമായി കാര്യമായ യാതൊരറിവും എനിയ്ക്കില്ലെങ്കിലും ഞാനനുഭവിക്കുന്ന എന്റെ രോഗത്തെപ്പറ്റിയുള്ള വിവരങ്ങള്‍ ആധാരമാക്കിയാണ് ഈ ലേഖനം രചിച്ചിരിക്കുന്നത്. ചില മെഡിക്കല്‍ പദങ്ങള്‍ക്ക്­ അനുയോജ്യമായ വാക്കുകള്‍ മലയാളത്തില്‍ കണ്ടുപിടിക്കുക പ്രയാസമാണ്. അറിയാന്‍ പാടില്ലാത്ത ഒരു വിഷയത്തെപ്പറ്റി ഒരു ലേഖനം എഴുതിയെങ്കില്‍ അത് എന്റെയൊരു സാഹസം മാത്രമെന്നു കരുതിയാല്‍ മതിയാകും. ഈ ലേഖനം തയ്യാറാക്കുന്നതില്‍ ഒരു രോഗിയെന്ന നിലയിലുള്ള എന്റെ അനുഭവജ്ഞാനം വളരെയേറെ ഉപകരിച്ചിട്ടുണ്ട്. രോഗത്തെപ്പറ്റി അറിവില്ലാത്തവര്‍ക്കും രോഗം ബാധിച്ചവര്‍ക്കും അവരുടെ പ്രിയപ്പെട്ട കുടുംബാംഗങ്ങള്‍ക്കും എന്റെ ലേഖനം ഉപകരിക്കുമെന്നു വിശ്വസിക്കട്ടെ. 2015 ജൂണ്‍ മാസത്തിലാണ് പി ആര്‍ പി (Ptiyriasis Rubra Pilaris)യെന്ന രോഗം എന്നില്‍ പിടികൂടിയത്. ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്റെ നിയമമനുസരിച്ച് ഒരു സ്പഷ്യലിസ്റ്റ് ഡോക്ടറെ കാണാന്‍ പ്രൈമറി ഡോക്റ്ററുടെ റഫറല്‍ ആവശ്യമായിരുന്നു. ഇതിനായി ഫാമിലി പ്രാക്റ്റീസ് ചെയ്യുന്ന മലയാളീയായ ഒരു വനിതാ ഡോക്ടറെ സമീപിച്ചു. അവരുടെ ഓഫീസ് സന്ദര്‍ശന…

പാസ്റ്റര്‍ മാത്യൂ സാമുവേലിന് വിശ്വാസ സമൂഹത്തിന്റെ അന്ത്യാഞ്ജലി

ന്യുയോര്‍ക്ക്: ന്യുയോര്‍ക്കില്‍ ജനുവരി 6ന് എണ്‍പ­ത്തി­മൂന്നാം വയ­സ്സില്‍ നിര്യാതനായ ഇന്‍ഡ്യാ പെന്തക്കോസ്ത് ദൈവ സഭയുടെ സീനിയര്‍ ശുശ്രൂഷകനും നോര്‍ത്ത് അമേരിക്കന്‍ ഐ.പി.സി യുടെ ഈസ്‌റ്റേണ്‍ റീജിയന്‍ മുന്‍ പ്രസിഡന്റുമായ പാസ്റ്റര്‍ മാത്യൂ സാമുവേലിനു വിശ്വാസ സമൂഹത്തിന്റെ അന്ത്യാഞ്ജലി. ജനുവരി 9 ശനി വൈകിട്ട് 5 മുതല്‍ 9 വരെ ജറുസലേം അവന്യുവിലുള്ള ഇന്‍ഡ്യാ പെന്തക്കോസ്തല്‍ അസംബ്ലി സഭാഹാളിലും ജനുവരി 10 ഞായറാഴ്ച വൈകിട്ട് 5 മുതല്‍ 9 വരെ അമിറ്റ്‌വില്ലയിലുള്ള ന്യൂ ടെസ്റ്റ്‌മെന്റ് ചര്‍ച്ചിലുമായി പൊതുദര്‍ശനത്തിനു വെയ്ക്കുന്ന ഭൗതീകശരീരം കാണുവാനും ആദരാഞ്ജലികള്‍ അര്‍പ്പിക്കുവനും വിവിധ സംസ്ഥാനങ്ങളില്‍ നിന്നും പെന്തക്കോസ്ത് സഭകളുടെ ആത്മീയ അദ്ധ്യക്ഷന്മാരും, വിശ്വാസ പ്രതിനിധികളും സാമുഹിക സാംസ്കാരിക നേതാക്കളും വിവിധ സംഘടനാ ഭാരവാഹികളും എത്തിച്ചേരും. ജനുവരി 11നു തിങ്കളാ ഴ്ച രാവിലെ 8.30 മുതല്‍ 11 വരെ അമിറ്റ്‌വിക്ലയിലുള്ള ന്യൂടെസ്റ്റ്‌മെന്റ് ചര്‍ച്ചില്‍ അവസാനമായി നടത്തപ്പെടുന്ന ശുശ്രൂഷയ്ക്ക്…

Northern NJ Community Foundation to Hold Connecting the Dots Through Marketing. Soups to be Collected for Center for Food Action.

(Bergen County, New Jersey; January 3, 2016) — The Northern New Jersey Community Foundation’s (NNJCF) ArtsBergen quarterly networking meeting, Connecting the Dots through Marketing: Engaging Our Communities Through the Arts, will be held on Tuesday, January 19, 2016 at Fairleigh Dickinson University’s Student Union Building, located at 1000 River Road in Teaneck, New Jersey.  The event will take place in the Rutherford Room from 6:00-8:00 p.m.  Connecting the Dots is free and open to artists, writers, arts administrators, educators, municipal and community leaders, business owners, and arts supporters living or working in Bergen…

കുട്ടികളുടെ ഇന്‍റര്‍നെറ്റ് ഉപയോഗം രക്ഷിതാക്കള്‍ നിയന്ത്രിക്കണം -ഹൈകോടതി

കൊച്ചി: കുട്ടികളുടെ ഇന്‍റര്‍നെറ്റ് ഉപയോഗം രക്ഷിതാക്കള്‍ നിയന്ത്രിക്കണമെന്ന് ഹൈകോടതി. അശ്ളീല സൈറ്റുകളിലേക്ക് കുട്ടികള്‍ എത്തിപ്പെടാനും അതിന് അടിമപ്പെടാനുമുള്ള അവസ്ഥയുണ്ടാകാതിരിക്കാന്‍ രക്ഷിതാക്കള്‍ അതീവ ജാഗ്രതയും ശ്രദ്ധയും പുലര്‍ത്തണം. കുട്ടികളുടെ കാര്യത്തില്‍ സ്വന്തം രക്ഷിതാക്കള്‍ക്കുതന്നെയാണ് പ്രധാന ഉത്തരവാദിത്തമെന്നും ജസ്റ്റിസ് ബി. കെമാല്‍ പാഷ നിരീക്ഷിച്ചു. കഴിഞ്ഞവര്‍ഷം ജൂലൈയില്‍ കോന്നിയില്‍നിന്ന് കാണാതായ മൂന്ന് പെണ്‍കുട്ടികളുടെ മരണം സംബന്ധിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ നല്‍കിയ ഹരജി പരിഗണിക്കവെയാണ് സിംഗ്ള്‍ ബെഞ്ചിന്‍െറ നിരീക്ഷണം. കോന്നിയില്‍ ട്രെയിനില്‍നിന്ന് ചാടിമരിച്ച നിലയില്‍ കണ്ടെത്തിയ കുട്ടികള്‍ ഇന്‍റര്‍നെറ്റ് അമിതമായി ഉപയോഗിച്ചിരുന്നതായി സര്‍ക്കാറിനുവേണ്ടി സ്റ്റേറ്റ് അറ്റോണി പി. വിജയരാഘവന്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കോടതിയുടെ ഇടപെടല്‍. രക്ഷിതാക്കളുടെ ശ്രദ്ധക്കുറവും ഉത്തരവാദിത്തമില്ലായ്മയും ഇന്‍റര്‍നെറ്റ് ദുരുപയോഗവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിലും സംഭവങ്ങളിലും പങ്കുവഹിക്കുന്നുണ്ട്. അതിനാല്‍, അശ്ളീല സൈറ്റുകള്‍ കുട്ടികള്‍ക്ക് പ്രാപ്യമാകുന്നത് രക്ഷിതാക്കള്‍ തടയണമെന്നും കോടതി ആവശ്യപ്പെട്ടു. കോന്നിയില്‍നിന്ന് കാണാതാവുകയും പിന്നീട് മരിക്കുകയും ചെയ്ത കുട്ടികള്‍ സന്ദര്‍ശിച്ചിരുന്ന…

പത്താന്‍കോട്ട് ഭീകരര്‍ പാകിസ്താനിലേക്ക് വിളിച്ചത് ആക്രമണം നിയന്ത്രിച്ച ‘ഉസ്താദി’നെയും മാതാവിനെയും

ന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമസേനാ താവളത്തില്‍ ആക്രമണം നടത്തിയ ഭീകരര്‍ പാകിസ്താനിലേക്ക് ഫോണ്‍ ചെയ്തതിന്‍െറ വിവരങ്ങള്‍ പുറത്തായി. പാകിസ്താനില്‍നിന്ന് ആക്രമണം നിയന്ത്രിച്ച ഒരാളെയും ഭീകരരില്‍ ഒരാളുടെ മാതാവിനെയുമാണ് വിളിച്ചത്. +923017775253, +923000597212 എന്നീ മൊബൈല്‍ നമ്പറുകളിലേക്കാണ് വിളി പോയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടുചെയ്തു. ഇതില്‍ രണ്ടാമത്തേതാണ് ആക്രമണം കൈകാര്യം ചെയ്തിരുന്നയാള്‍ ഉപയോഗിച്ചിരുന്നത്. ഇയാളെ ഫോണിലൂടെ ഭീകരര്‍ അഭിസംബോധന ചെയ്തത് ‘ഉസ്താദ്’ എന്നായിരുന്നുവെന്ന് ഇന്‍റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡിസംബര്‍ 31ന് രാത്രി 9.30നാണ് ആദ്യമായി ഭീകരര്‍ 923000597212 എന്ന നമ്പറിലേക്ക് വിളിച്ചത്. ഇവര്‍ വധിച്ച ടാക്സി ഡ്രൈവര്‍ ഇക്കാഗര്‍ സിങ്ങിന്‍െറ ഫോണ്‍ ഉപയോഗിച്ച് നടത്തിയ ഈ വിളി ‘മിസ്ഡ് കോള്‍’ ആയിരുന്നു. തുടര്‍ന്ന് ഈ നമ്പറില്‍നിന്ന് തിരികെ നാലു തവണ ഇക്കാഗര്‍ സിങ്ങിന്‍െറ ഫോണിലേക്ക് വിളിച്ചു. ഇതില്‍ ഒരു വിളിയില്‍ വ്യോമതാവളത്തില്‍ എത്താന്‍ വൈകുന്നതില്‍ ഉസ്താദ് ക്ഷോഭിക്കുന്നതും…

മഞ്ഞിലാസ്; മലയാള സിനിമക്ക് മറക്കാനാകാത്ത ബാനര്‍

ചെന്നൈ: മലയാളത്തിലെ ഏറ്റവും മികച്ച നിരവധി ചിത്രങ്ങളുടെ ബാനറാണ് മഞ്ഞിലാസ്. അതിന്‍െറ അമരക്കാരന്‍ എം.ഒ. ജോസഫിന്‍െറ നിര്യാണത്തോടെ ദക്ഷിണേന്ത്യന്‍ ചലച്ചിത്രത്തിലെ ഒരു ബ്ളാക്ക് ആന്‍റ് വൈറ്റ് കാലഘട്ടത്തിനാണ് അന്ത്യമാകുന്നത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.40ന് മഞ്ഞിലാസ് വസതിയിലായിരുന്നു ജോസഫിന്‍െറ അന്ത്യം. സ്വന്തം കുടുംബപേരായ മഞ്ഞിലാസിന്‍െറ ബാനറില്‍ 40 സിനിമകളാണ് ജോസഫ് നിര്‍മിച്ചത്. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനക്കടക്കം നിരവധി അംഗീകാരങ്ങള്‍ ലഭിച്ചു. 1951ലാണ് ചലച്ചിത്ര മേഖലയിലത്തെിയത്. 1968ല്‍ ആദ്യ ചിത്രം ‘യക്ഷി’ നിര്‍മിച്ചു. തുടര്‍ന്ന് ജോസഫ് – കെ.എസ്. സേതുമാധവന്‍ കൂട്ടുകെട്ടില്‍ 13 അനശ്വര സിനിമകള്‍. 1975ല്‍ പുറത്തിറങ്ങിയ ‘ചുവന്ന സന്ധ്യകളാ’ണ് സേതുമാധവനോടൊപ്പമുള്ള അവസാന ചിത്രം. ആലപ്പി അഷ്റഫിന്‍െറ സംവിധാനത്തില്‍ 1985ല്‍ പുറത്തിറങ്ങിയ ‘പാറ’യാണ് അവസാന ചിത്രം. ബ്ളാക് ആന്‍ഡ് വൈറ്റ് കാലത്ത് വെള്ളിത്തിരയില്‍ നിര്‍മാതാവിന്‍െറ റോളില്‍ തെളിഞ്ഞുനിന്ന പേരാണ് മഞ്ഞിലാസ്. 1968ല്‍ മലയാറ്റൂരിന്‍െറ ‘യക്ഷി’ പുറത്തിറങ്ങിയതോടെയാണ് ജോസഫിന്‍െറ…

കരുണ കാത്ത് ഹൃദ്രോഗികളായ ദമ്പതികള്‍; അവരെ സഹായിക്കാന്‍ വന്ന അമ്മയും കിടപ്പിലായി

ജോണിയുടെ വേദന അറിയുന്നില്ലേ.. കുടുംബത്തെ തങ്ങേണ്ട കരങ്ങള്‍ തളരുമ്പോള്‍ കരുണയുള്ള കരങ്ങള്‍ താങ്ങുമെന്ന പ്രതീക്ഷയിലാണ് ജോണി. ഇത് ചേര്‍ത്തല വാരനാടിനു സമീപം കോക്കമംഗലം സ്വദേശി ജോണിയുടെയും കുടുംബത്തിന്റെയും അവസ്ഥയാണ്. ഹൃദ്രോഗിയും ശരീരം ഭാഗീകമായി തളര്‍ന്നു പോയ ഭര്‍ത്താവ്, സംസാര ശേഷിയും ചലന ശേഷിയും നഷ്ടപ്പെട്ട് ഒരേ കിടപ്പില്‍ കഴിയുന്ന ഭാര്യ, തുടയെല്ല് പൊട്ടി കിടപ്പില്‍ കഴിയുന്ന ഇവരുടെ അമ്മ. ഇതാണ് ജോണിയുടെ കുടുംബം. ജോണിയും ഭാര്യ ബീനയും ഹൃദ്രോഗികളാണ്. ഇവരെ സഹായിക്കാനാണ് ബീനയുടെ അമ്മ ഇവരുടെ വീട്ടില്‍ താമസമാക്കിയത്. എന്നാല്‍ വൈകാതെ ഈ അമ്മയും വീണ് തുടയെല്ലു പൊട്ടി കിടപ്പിലായി. അതോടെ അമ്മയെ ശുശ്രൂഷിക്കേണ്ട ചുമതലയും ജോണിയുടെ കരങ്ങളിലാണ്. ലോട്ടറി വിട്ടുകിട്ടുന്ന തുച്ഛമായ വരുമാനവും ചില സന്മനസ്സുകളുടെ സഹായവുമാണ് ഇവരെ പിടിച്ചുനിര്‍ത്തുന്നത്. ഭാര്യയോ ഭര്‍ത്താവോ ചിലപ്പോള്‍ രണ്ടു പേരുമോ ആശുപത്രിയിലുമായാല്‍ ചികിത്സയ്ക്കും ഭക്ഷണത്തിനും മറ്റുള്ളവരെ ആശ്രയിക്കുകയേ നിവൃത്തിയുള്ളൂ.…

റവ.ഫാ.പോള്‍ തോട്ടക്കാടിന് സ്നേഹനിര്‍ഭരമായ യാത്രയയപ്പ് നല്‍കി

ഡാളസ്: അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തില്‍പെട്ട ഡാളസ് സെന്റ് മേരീസ് പള്ളി വികാരി റവ.പാ.പോള്‍ തോട്ടക്കാടിന് പള്ളി മാനേജിങ്ങ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 27ന്(ഞായര്‍) സമുചിതമായ യാത്രയയപ്പ് നല്‍കി. 5 വര്‍ഷത്തെ വികാരിത്വ ശുശ്രൂഷയില്‍നിന്നും സ്ഥലം മാറി പോകുന്ന അച്ചന്റെ മികവുറ്റ സേവനത്തിനുള്ള അംഗീകാരമെന്ന നിലയില്‍ ക്രമീകരിച്ച യാത്രയയപ്പ് യോഗം റ്റോം പുന്നന്റെ ശ്രുതിമധുരമായ ഗാനത്തോടെ ആരംഭിച്ചു. സെക്രട്ടറി ജേക്കബ്ബ് സ്‌ക്കറിയ സ്വാഗതമാശംസിച്ചു. കഴിഞ്ഞ 5 വര്‍ഷമായി പള്ളിയില്‍ നിലനിന്ന ശാന്തിക്കും, സമാധാനത്തിനും അച്ചന്റെ നേതൃത്വം സുപ്രധാന പങ്കു വഹിച്ചതായി അദ്ദേഹം തന്റെ സ്വാഗതപ്രസംഗത്തില്‍ സൂചിപ്പിച്ചു. പാരീഷ് ഹാള്‍ നിര്‍മ്മാണം തുടങ്ങി പള്ളിയുടെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനും ആരാധനാലയത്തിന്റെ ശ്രദ്ധാപൂര്‍വ്വമായ പരിപാലനത്തിനുമായി അച്ചന്‍ കാണിച്ച ജാഗ്രത ഏവരുടേയും പ്രശംസ പിടിച്ചു പറ്റി. പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ സന്ദര്‍ശനത്താല്‍ അനുഗ്രഹകരമായി തീര്‍ന്ന പള്ളിയുടെ ചരിത്രത്തിന്റെ ഏടുകളില്‍ ഒരു പൊന്‍തൂവല്‍കൂടി ചാര്‍ത്തി…

പുതുവര്‍ഷത്തെ ആദ്യ വധശിക്ഷ ഫ്ലോറിഡയില്‍ ഇന്നലെ നടപ്പിലാക്കി

ഫ്ലോറിഡ: റ്റാമ്പാ ബൈയിലെ മൂന്ന് സ്ത്രീകളെ വധിച്ച കേസ്സില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടിരുന്ന സീരിയല്‍ കില്ലര്‍ ഓസ്കാര്‍ റേ സോളിന്‍ എന്ന പ്രതിയുടെ വധശിക്ഷ ജനുവരി 7 വ്യാഴാഴ്ച രാത്രി 10 മണിക്ക് ഫ്ലോറിഡാ സ്റ്റേറ്റ് പ്രിസണില്‍ നടപ്പാക്കി. 1986ല്‍ ടെറി ലിന്‍ മാത്യൂസിനെ (26) പാസ്കോ കൗണ്ടിയിലെ പോസ്റ്റ് ഓഫിസില്‍ നിന്നും തട്ടിക്കൊണ്ടുപോയി പീഡീപ്പിച്ച് കുത്തിക്കൊലപ്പെടുത്തിയ കേസ്സിലാണ് വധശിക്ഷക്ക് വിധിച്ചിരുന്നത്. ഇന്നലെ 6 മണിക്ക് നടപ്പാക്കേണ്ട വധശിക്ഷ അപ്പീല്‍ തീര്‍പ്പ് വൈകിയതിനാലാണ് 10 മണി വരെ കാത്തിരിക്കേണ്ടി വന്നത്. വധശിക്ഷക്ക് വിധിക്കപ്പെട്ടതിനു ശേഷം തന്റെ കേസ്സ് വാദിച്ച ടീമിലെ അറ്റോര്‍ണിയെ വിവാഹം ചെയ്ത് ഇയാള്‍ ദേശീയ ശ്രദ്ധ നേടിയിരുന്നു. വധശിക്ഷ വിധിച്ചതിനു ശേഷവും താന്‍ നിരപരാധിയാണെന്ന് കഴിഞ്ഞ 20 വര്‍ഷമായി പ്രതി ആണയിട്ട് പറഞ്ഞിരുന്നു. ഫ്ലോറിഡയില്‍ ഈ വര്‍ഷത്തെ ആദ്യ വധശിക്ഷ നടപ്പാക്കിയ വിവരം രാത്രി 10.6ന്…