മനസ്സില്‍ ആരംഭിച്ച് മനസ്സില്‍ അവസാനിക്കുന്ന ബന്ധങ്ങള്‍ (തുടര്‍ക്കഥ) പതിനാലാം ഭാഗം

പൂജയ്ക്ക് യാതൊരു മാറ്റവും ഇല്ല. ഭയപ്പെടുത്തുന്ന ആ മുഖം മാറിയിട്ടില്ല. അവളുടെ ശീലങ്ങള്‍ മാറിയിട്ടില്ല. അവള്‍ ഇപ്പോഴും മുന്നിയെ അന്വേഷിക്കുന്നു ,സ്വപ്നയെയും മോനയേയും വൈജയന്തിയേയും കാണുന്നു. ആസിഡ് വീണു കത്തിക്കരിഞ്ഞ സ്ത്രീകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു. ജയിലില്‍ കഴിയുന്ന ഗരുവിനെ കാണാന്‍ പിന്നെയും പിന്നെയും ശ്രമിക്കുന്നു. സ്വന്‍സലിനെ പോയിക്കാണുന്നു. ആശ്വസിപ്പിക്കാന്‍ തുനിയുന്നു.. ഞാനോ? എന്‍റെ ഭര്‍ത്താവും ഞാനും തമ്മില്‍ കൂടുതല്‍ക്കൂടുതല്‍ കലഹിക്കുവാന്‍ തുടങ്ങിയത് അങ്ങനെയായിരുന്നു. ഞാന്‍ ഒരു മുഴുവന്‍ സമയ മരുമകളാവുന്നു.. വീട്ടമ്മയാവുന്നു, കിറ്റിപാര്‍ട്ടികളും സൌന്ദര്യസം രക്ഷണവും യോഗാഭ്യാസവും ഡോഗ് ഷോകളും ബൊണ്‍സായികളും മാത്രമാവുന്നു എന്‍റെ താല്‍പര്യങ്ങളെന്നും അദ്ദേഹം സാധിക്കുമ്പോഴെല്ലാം പരിഭവിച്ചു. അതുമാത്രമല്ല എന്‍റെ ജീവിതമെന്നും കൂടുതല്‍ പ്രയോജനമുള്ള ഉത്തരവാദിത്തങ്ങള്‍ ഞാന്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബാബാ രാംദേവിനെ അദ്ദേഹം ഒട്ടും അംഗീകരിച്ചില്ല. വരാന്‍ പോകുന്ന പല ദുരിതങ്ങള്‍ക്കും അയാള്‍ കുഴലൂതുമെന്ന് അദ്ദേഹം ചിലപ്പോഴെല്ലാം പൊട്ടിത്തെറിച്ചു. ഞാന്‍ ഇത്തരം…

ഇന്ത്യ സമ്പല്‍സമൃദ്ധം, പ്രവാസികള്‍ക്ക് തിരിച്ചുവരാന്‍ സമയമായെന്ന് വിദേശകാര്യമന്ത്രി

ന്യൂഡല്‍ഹി: തൊഴില്‍ ചെയ്ത് സുഖമായി ജീവിക്കാനുള്ള സാഹചര്യം ഇപ്പോള്‍ ഇന്ത്യയിലുണ്ടെന്നും പണം സമ്പാദിക്കാന്‍ ഇപ്പോള്‍ ഇന്ത്യക്കാരന് വിദേശത്തേക്കുപോകേണ്ട സാഹചരമില്ലെന്നും വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. പഠനശേഷം ജോലിക്കും സമ്പാദനത്തിനും വിദേശത്ത് കഴിഞ്ഞശേഷം വിശ്രമജീവിതത്തിനെങ്കിലും സ്വരാജ്യത്തേക്ക് മടങ്ങണം എന്ന സ്വപ്നമാണ് ഇന്ത്യക്കാര്‍ മനസ്സില്‍ സൂക്ഷിക്കുന്നത്. അവര്‍ക്ക് മടങ്ങിവരാനുള്ള സമയമായെന്നും പ്രവാസി ഭാരതീയ ദിനാഘോഷ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ മന്ത്രി പറഞ്ഞു. നേരിട്ടുള്ള വിദേശനിക്ഷേപത്തിന്‍െറ പരിധി പ്രതിരോധം, ഫാര്‍മസ്യൂട്ടിക്കല്‍സ്, മെഡിക്കല്‍, റെയില്‍വേ വികസനം തുടങ്ങിയ മേഖലകളിലെല്ലാം വര്‍ധിപ്പിച്ചത് വിദേശ ഇന്ത്യക്കാര്‍ക്കും ഇന്ത്യന്‍ വംശജര്‍ക്കും വലിയ അവസരമാണ് തുറന്നുനല്‍കുന്നത്. മേക് ഇന്‍ ഇന്ത്യ, സ്കില്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ പദ്ധതികള്‍ ഇന്ത്യയില്‍തന്നെ തൊഴിലവസരങ്ങളും സമ്പാദ്യ സാഹചര്യവും ഉറപ്പാക്കുന്നതാണ്. ആരോഗ്യവിദ്യാലയ, സ്വച്ഛ് ഭാരത്, ഗംഗാശുചീകരണ പദ്ധതികളാവട്ടെ കളിച്ചുവളര്‍ന്ന നാടിനോടുള്ള കടപ്പാട് വീട്ടാനുള്ള അവസരവുമാണ്. വിദേശത്തെ സാധാരണക്കാരായ ഇന്ത്യക്കാര്‍ രാജ്യത്തിന്‍െറ അനൗദ്യോഗിക അംബാസഡര്‍മാരാണ്. നല്ല അയല്‍ക്കാര്‍,…

മെട്രോ കോച്ചുകള്‍ ആലുവയിലെത്തി; പരീക്ഷണ ഓട്ടം 23ന്

കൊച്ചി: മെട്രോ റെയിലിന്‍െറ ആദ്യ മൂന്ന് കോച്ചുകള്‍ ആലുവയിലെത്തി. നേരത്തേ പറഞ്ഞിരുന്ന സമയത്തിന് ഒരുദിവസം മുമ്പാണ് കോച്ചുകള്‍ എത്തിയത്. ഞായറാഴ്ച കോച്ചുകള്‍ മുട്ടം മെട്രോ യാര്‍ഡിലേക്ക് മാറ്റും. കോച്ചുകള്‍ക്ക് അന്‍വര്‍ സാദത്ത് എം.എല്‍.എയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ട്രെയിലറിലെ ജീവനക്കാര്‍ക്ക് ലഡു വിതരണം ചെയ്തു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബി.എ. അബ്ദുല്‍ മുത്തലിബ്, ചൂര്‍ണിക്കര പഞ്ചായത്ത് പ്രസിഡന്‍റ് എ.പി. ഉദയകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഉദയകുമാര്‍ പഞ്ചായത്തിനുവേണ്ടി ട്രെയിലറില്‍ പൊന്നാട ചാര്‍ത്തി. കോച്ചുകള്‍ എത്തിയതറിഞ്ഞ് നൂറുകണക്കിന് ആളുകള്‍ കാണാനെത്തി. ദേശീയപാതയിലൂടെ കടന്നുപോയ വാഹനങ്ങളിലുള്ളവരുടെയും ശ്രദ്ധ ഇതിലേക്ക് തിരിഞ്ഞതോടെ ഗതാഗതം തടസ്സപ്പെട്ടു. കോച്ചുകള്‍ മെട്രോ യാര്‍ഡിലേക്ക് മാറ്റുന്നതിനുമുമ്പ് ചില പരിശോധനകള്‍ കൂടി പൂര്‍ത്തിയാക്കാനുണ്ട്. കോച്ചുകളുടെ നിര്‍മാതാക്കളായ അല്‍സ്റ്റോം അധികൃതര്‍ക്കാണ് യാര്‍ഡില്‍ ഇറക്കിനല്‍കേണ്ടതിന്‍െറ ചുമതല. കോച്ച് ഇറക്കിവെക്കുന്നതിന് കൊണ്ടുവന്ന അനുബന്ധ സാമഗ്രികള്‍ കമ്പനി അധികൃതര്‍ ഒരുക്കും. കോച്ചുകള്‍ ഇറക്കാനുള്ള ബേ നിര്‍മിച്ചിട്ടുണ്ട്.…

തിരുവനന്തപുരത്തുനിന്ന് ആറു മണിക്കൂര്‍കൊണ്ട് കാസര്‍കോട്ട് എത്താന്‍ കഴിയുന്ന റോഡ് വേണം; പിണറായി വിജയന്‍െറ വികസനനിര്‍ദേശങ്ങള്‍ ശ്രദ്ധേയമാകുന്നു

തിരുവനന്തപുരം: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ജയിച്ചാല്‍ മുഖ്യമന്ത്രിയാകുമെന്ന് കരുതപ്പെടുന്ന പിണറായി വിജയന്‍ കേരളത്തിന് പുതിയ വികസന സമീപനവുമായി രംഗത്ത്. സി.പി.എം മുമ്പ് എതിര്‍ത്തിരുന്നതും തള്ളിക്കളഞ്ഞതുമായി നിരവധി നിര്‍ദേശങ്ങളാണ് തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര പഠന കോണ്‍ഗ്രസില്‍ പിണറായി മുന്നോട്ടുവച്ചത്. വികസനവിരോധി എന്ന പ്രതിച്ഛായയില്‍ നിന്ന് സി.പി.എമ്മിനെ മോചിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ വികസന നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിരിക്കുന്നത്. അതിവേഗം വളരുന്ന കേരളമാണ് ലക്ഷ്യമെന്ന് പിണറായി പറഞ്ഞു. ആധുനിക കാലത്തിന് ആവശ്യമായ വ്യവസായ വികസനമാണ് കേരളത്തിന് ആവശ്യം. അത്തരം വ്യവസായങ്ങള്‍ക്കും സംരംഭകര്‍ക്കും ആവേശപൂര്‍വം കടന്നുവരാനുള്ള ഇടമായി കേരളത്തെ മാറ്റണം. ജനങ്ങള്‍ക്ക് മികച്ച സേവനം ലഭ്യമാകുന്ന വിധം ഉദ്യോഗസ്ഥ ഭരണ സംവിധാനത്തെ അടിമുടി പരിഷ്കരിക്കണം. ചുവപ്പുനാടയുടെയും സാങ്കതേിക നടപടികളുടെയും കുരുക്കില്‍ ജനങ്ങളുടെ ജീവല്‍പ്രശ്നങ്ങള്‍ കുരുങ്ങിക്കിടക്കരുത്. വ്യവസായങ്ങള്‍ക്കും വ്യവസായ സംരംഭകര്‍ക്കും പ്രയോജനകരമാകുന്ന വിധത്തില്‍ ഏകജാലക സംവിധാനം വേണം -പിണറായി പറഞ്ഞു. കാര്‍ഷികമേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതില്‍…

കേരളം അതിവേഗം വികസിക്കണമെങ്കില്‍ അടുത്ത നിയമസഭാതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വിജയിക്കണം- സീതാറാം യെച്ചൂരി

തിരുവനന്തപുരം: കേരളം അതിവേഗം വികസിക്കണമെങ്കില്‍ അടുത്ത നിയമസഭാതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വിജയിക്കണമെന്നും ഇടതുപക്ഷബദലിന് കേരളം മുന്നില്‍ നടക്കണമെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എ.കെ.ജി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച നാലാം അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യകയായിരുന്നു അദ്ദഹേം. ഇടതുബദല്‍ എന്നതുതന്നെ കേരള മാതൃകയാണ്. കേരളത്തില്‍ ഫലപ്രദമായ ഇടതുപക്ഷ ബദല്‍ രൂപപ്പെട്ടാലേ രാജ്യത്ത് ഇതിന് സാധ്യതയുള്ളൂ. നവ ഉദാരീകരണം ശക്തമായി അടിച്ചല്‍േപ്പിക്കുകയും സംസ്ഥാനങ്ങളുടെ അധികാരം കവരുകയും ചെയ്യന്ന കേന്ദ്രത്തിന്‍െറ നയങ്ങളെ നേരിടാനും ജനകീയ ആവശ്യങ്ങള്‍ നേടിയെടുക്കാനും ഇച്ഛാശക്തിയുള്ള രാഷ്ട്രീയനേതൃത്വം അനിവാര്യമാണ്. കേരളത്തില്‍ ഇടതുപക്ഷത്തിനേ ഇത് സാധ്യമാകൂ. നവഉദാരീകരണ സാമ്പത്തികക്രമത്തില്‍ ബദല്‍ വികസനനയം മുന്നോട്ടുവെക്കാനും നടപ്പാക്കാനും കഴിയുന്ന രാഷ്ട്രീയശക്തി ഇടതുപക്ഷമാണ്. ഇ.എം.എസിന്‍െറ നേതൃത്വത്തില്‍ നടന്ന ഒന്നാം പഠന കോണ്‍ഗ്രസ് മുന്നോട്ടുവെച്ച ജനകീയാസൂത്രണ ബദല്‍ ഇടതുസര്‍ക്കാര്‍ ഫലപ്രദമായി നടപ്പാക്കി. പിന്നീടുവന്ന യു.ഡി.എഫ് സര്‍ക്കാര്‍ അത് തകര്‍ത്തു. ജനാധിപത്യത്തിന്‍െറ…

ഐ.ഐ.ടി ഉന്നത വിജയി അമേരിക്കയില്‍ തൂങ്ങിമരിച്ചു

ഐ.ഐ.ടി ഉന്നത വിജയി അമേരിക്കയില്‍ തൂങ്ങിമരിച്ചു. അമേരിക്കയിലെ നോര്‍ത്ത് കരോലിന യൂനിവേഴ്സിറ്റിയില്‍ എം.എസ്സി കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി ശിവ കരണിനെയാണ് ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഹൈദരാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ മുന്‍ വിദ്യാര്‍ഥിയായ ശിവ കരണ്‍ ആറു മാസം മുമ്പാണ് തുടര്‍പഠനത്തിനായി അമേരിക്കയിലേക്ക് പോയത്. നോര്‍ത് അമേരിക്കയിലെ തെലുങ്ക് അസോസിയേഷനാണ് മരണവിവരം കുടുംബത്തെ അറിയിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും എല്ലാ നിയമസഹായങ്ങളും നല്‍കുമെന്നും അസോസിയേഷന്‍ പ്രസിഡന്‍റ് ചൗധരി ചമ്പാല പറഞ്ഞു. അവസാന സെമസ്റ്റര്‍ പരീക്ഷയില്‍ ഗ്രേഡ് കുറഞ്ഞതാകാം ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് അമ്മാവന്‍ ശിവപ്രസാദ് പറഞ്ഞു. ഹൈദരാബാദ് ഐ.ഐ.ടിയില്‍ നിന്ന് ഉന്നത മാര്‍ക്കോടെയാണ് കരണ്‍ ബിരുദം നേടിയത്. കരണിന്‍െറ പിതാവ് ശിവകുമാര്‍ തെലങ്കാന ആരോഗ്യ വകുപ്പിലാണ് ജോലി ചെയ്യന്നത്. മൃതദേഹം നാട്ടിലത്തെിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.

7 types of Body Pain you should never ignore

One could say that physical pain is part of our everyday life. We get it as a consequence of injury, illness, or intense exercise, in which case there’s absolutely no reason to worry about it. Many types of physical body pain can in fact be explained without having to see a doctor, but when there’s no apparent cause for your persistent headache or your nagging back pain, it is important to alert yourself and take action, as they could be signs of something more serious. Here are 7 types of…

The terrorist attack and its hard lessons – ഭീകരാക്രമണത്തിന്റെ കയ്പുള്ള പാഠങ്ങള്‍

ഒടുവില്‍ രാജ്യം തിരിച്ചറിയുന്നു തലനാരിഴയ്ക്കാണ് പത്താന്‍കോട്ട് വ്യോമസേനാ താവളവും പരിസരവും ചാമ്പലാകാതെ രക്ഷപെട്ടത് എന്ന്. പാക് ഭീകരര്‍ തങ്ങളുടെ ദൗത്യം വെച്ചു താമസിപ്പിച്ചിരുന്നില്ലെങ്കില്‍ പാക് അതിര്‍ത്തിയിലെ നമ്മുടെ രാജ്യരക്ഷയുടെ നട്ടെല്ലുതന്നെ ചാരമാകുമായിരുന്നു. രണ്ടായിരം ഏക്കറോളം പരന്നുകിടക്കുന്ന വിമാനത്താവളം. വിലപ്പെട്ട ആക്രമണ പ്രതിരോധ സന്നാഹങ്ങള്‍. 12,000-ഓളം വരുന്ന സൈനികരും കുടുംബങ്ങളും സിവിലിയന്മാരും. എല്ലാറ്റിന്റേയും പട്ടടയായി മാറുമായിരുന്നു അവിടം. അത് തടഞ്ഞതിന് ബന്ധപ്പെട്ട എല്ലാ സൈനിക സുരക്ഷാ വിഭാഗങ്ങളോടും രാജ്യം കടപ്പെട്ടിരിക്കുന്നു. വീരമൃത്യു വരിച്ച മലയാളി ലഫ്. കേണല്‍ നിരഞ്ജന്‍ കുമാറടക്കം രക്തസാക്ഷികളായ ഏഴ് സൈനികരുടേയും ദേശാഭിമാനത്തിനും ധീരതയ്ക്കും മുമ്പില്‍ രാജ്യം തലകുനിക്കുന്നു. ഭീകരരുടെ വരവും ലക്ഷ്യവും സംബന്ധിച്ച് കൃത്യമായ വിവരം കിട്ടിയിരുന്നു. എന്നിട്ടും സുരക്ഷാ നടപടികള്‍ എടുക്കുന്നതിലും പ്രതിരോധ ഏകോപനത്തിലും വീഴ്ചവന്നു. അതിന് ഭരണനേതൃത്വത്തെ അതിനിശിതമായി വിമര്‍ശിക്കേണ്ടതുണ്ട്. ശക്തമായി തുറന്നുകാട്ടേണ്ടതുണ്ട്. നമ്മുടെ രാജ്യം ഇപ്പോള്‍ ആശ്വാസം കൊള്ളുന്നതിനും നമ്മുടെ…

വ്യത്യസ്ഥനായ മമ്മുക്ക

മകളുടെ കല്യാണക്കാര്യത്തെ ആലോചിക്കണമെന്ന് നടന്‍ സിദ്ദിഖിനോട് മമ്മൂട്ടി. ഇപ്പോള്‍ 12 വയസുള്ള മകളുടെ കല്യാണത്തെ കുറിച്ചാണ് താരം ഈ അടുത്ത് സിദ്ദിഖിനോട് പറഞ്ഞത്. എട്ടുവര്‍ഷം കൂടി കഴിയുമ്പോള്‍ നടക്കാനുള്ള വിവാഹത്തെ കുറിച്ച് സത്യത്തില്‍ സിദ്ധിഖ് ആലോചിച്ചിട്ടുകൂടിയില്ല. എന്നാല്‍, മമ്മുക്ക രണ്ട് കൊല്ലം മുന്‍പേ ചോദിച്ചിരിക്കുന്നു, നീ മോള്‍ക്കുവേണ്ടി വല്ലതും കരുതി വച്ചിട്ടുണ്ടോയെന്ന്. അത്തരം ചില ചിന്തകളാണ് മമ്മൂട്ടിയെ മറ്റ് നടന്മാരില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. ജീവിതത്തില്‍ ഏതൊരു പുതിയ കാര്യം വരുമ്പോഴും സിദ്ധിഖ് മമ്മുക്കയെ അറിയിക്കാറുണ്ട്. ആദ്യമായി കാര്‍ വാങ്ങിയപ്പോള്‍, അല്ലെങ്കില്‍ പുതിയ കാര്‍ വാങ്ങുമ്പോള്‍ ഒക്കെ പറയുമായിരുന്നു. പക്ഷേ, പുതിയ ഒരു ഫ്‌ളാറ്റ് വാങ്ങിയപ്പോള്‍ അതിന്റെ ഗൃഹപ്രവേശനചടങ്ങ് മമ്മുക്കയോട് പറയാന്‍ സിദ്ധിഖ് വിട്ടുപോയി. അന്ന് വൈകുന്നേരമായിരുന്നു ചടങ്ങ്. ഉച്ചയായപ്പോഴുണ്ട്, മമ്മുക്ക അതാ കയറി വരുന്നു. ഇതാണ് മമ്മുക്ക. എറണാകുളത്ത് പുതിയ ഒരു ഹോട്ടല്‍ തുടങ്ങുന്ന സമയം. അതിന്റെ…

പത്താന്‍കോട്ട് ഭീകരാക്രമണം നടത്തിയവരെ എത്രയും വേഗം പിടികൂടണമെന്ന് അമേരിക്ക

വാഷിംഗ്ടണ്‍: പൊതു ചര്‍ച്ചകളിലും സ്വകാര്യ ചര്‍ച്ചകളിലും പാക്കിസ്ഥാന്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാനുള്ള സമയം ഇതാണെന്ന് അമെരിക്ക. തീവ്രവാദ ശൃംഖലകള്‍ക്കെതിരെ വിവേചനമില്ലാതെ നടപടി സ്വീകരിക്കുമെന്ന പാക്കിസ്ഥാന്‍റെ വാഗ്ദാനം ഉടന്‍ നടപ്പാക്കണമെന്നും അമെരിക്ക വ്യക്തമാക്കി. പത്താന്‍കോട്ടില്‍ ആക്രമണം നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത് വൈകിപ്പിക്കരുതെന്നും കുറ്റവാളികളെ എത്രയും വേഗം പിടികൂടി നിയമനടപടികള്‍ സ്വീകര്‍ക്കണമെന്നും  പാകിസ്ഥാന്‍ ഇന്ത്യയുമായി നടത്തിയ രഹസ്യവും പരസ്യവുമായ ചര്‍ച്ചകളില്‍ നല്‍കിയ വാക്ക് പാലിക്കണം.  തീവ്രവാദ സംഘങ്ങളോട് പാകിസ്ഥാന്‍ യാതൊരു വിധത്തിലുമുള്ള പക്ഷപാതം കാണിക്കരുത്. പാകിസ്ഥാനിലുള്ള സംഘങ്ങളും ആളുകളുമാണ് പത്താന്‍കോട്ട് വ്യോമ സേന കേന്ദ്ര ആക്രമണത്തിന് പിന്നിലെന്ന് ഇന്ത്യന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടെന്നും യുഎസ് സ്റ്റേറ്റ് വിഭാഗത്തിലെ പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥന്‍ പറഞ്ഞു.   മുംബൈ തീവ്രവാദ ആക്രമണത്തിലേതു പോലെ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് തീവ്രവാദികളെ സംരക്ഷിക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിക്കരുതെന്നും അമെരിക്ക ആവശ്യപ്പെട്ടു. പത്താന്‍കോട്ട് ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പാകിസ്ഥാന്‍ അറിയിച്ചിട്ടുണ്ട്. ഭീകരരോട്…