നരേന്ദ്രമോദിയുടെ നെഞ്ചളവ് 50 ഇഞ്ച് ആയി ചുരുങ്ങി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നെഞ്ചളവ് അധികാരത്തിലേറി 20 മാസം കൊണ്ട് ആറ് ഇഞ്ച് കുറഞ്ഞു. 56 ഇഞ്ച് നെഞ്ചളവ് അവകാശപ്പെട്ട മോദിക്കിപ്പോള്‍ നെഞ്ചളവ് 50 ഇഞ്ചാ ണ്. ലഖ്നോവിലെ ബാബാ സാഹെബ് അംബേദ്കര്‍ സര്‍വകലാശാലയില്‍ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ ധരിക്കേണ്ട പ്രത്യേക വസ്ത്രത്തിന് ഉണ്ടാകേണ്ട നെഞ്ചളവ് 50 ഇഞ്ച് എന്നാണ് സര്‍വകലാശാല അധികൃതര്‍ തയ്യല്‍ക്കാരനെ അറിയിച്ചിരിക്കുന്നത്. വെള്ളിയാഴ്ചയാണ് ബിരുദദാന ചടങ്ങ്. തീരുമാനങ്ങളുടെ ധീരതക്ക് അടയാളമെന്ന നിലയിലാണ് 56 ഇഞ്ച് നെഞ്ചളവ് മോദി മുമ്പ് അവകാശപ്പെട്ടത്. ബിരുദദാന ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ ധരിക്കേണ്ട വസ്ത്രത്തിന്റെ അളവുകള്‍ സര്‍വകലാശാല അധികൃതര്‍ പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്ന് ആവശ്യപ്പെട്ടപ്പോഴാണ് ‘കള്ളി’ വെളിച്ചത്തായത്. സുവര്‍ണ വേഷമാണ് ബിരുദദാന ചടങ്ങില്‍ പ്രധാനമന്ത്രി ധരിക്കുക.

ജോസ് കെ. മാണിക്ക് പിന്തുണയുമായി ക്രൈസ്തവ സഭാ നേതാക്കള്‍

കോട്ടയം: റബര്‍ സമരത്തിന് പിന്നില്‍ അണിനിരന്ന് തങ്ങളുടെ വിലപേശല്‍ ശക്തി തിരികെപ്പിടിക്കാന്‍ ക്രൈസ്തവ സഭാ നേതാക്കള്‍ ഒന്നിക്കുന്നു. ന്യൂനപക്ഷ പ്രീണനം എന്ന ആരോപണം ഉന്നയിച്ച് ഹൈന്ദവ സാമൂദായിക സംഘടനകള്‍ രംഗത്തുവന്നതിനെ തുടര്‍ന്ന് പതറിപ്പോയ സഭാ നേതാക്കള്‍ ജോസ് കെ. മാണിക്ക് സമരവേദിയില്‍ പ്രത്യക്ഷമായി രംഗത്തു വരികയാണ്. കത്തോലിക്കാസഭാ നേതാക്കാള്‍ മാത്രമാണ് കേരള കോണ്‍ഗ്രസിന് പിന്നിലെന്ന ധാരണ തെറ്റിച്ചുകൊണ്ട് മറ്റു സഭാ നേതാക്കളും ഒന്നിച്ച് സമരപന്തലില്‍ എത്തിയത്. ഹൈന്ദവ സംഘടനകളുടെ സംഘടിത നീക്കത്തെ തുടര്‍ന്ന് കേരള ഭരണത്തിലും, കേന്ദ്രഭരണത്തിലും സ്വാധീനം നഷ്ടപ്പെട്ട ഇവര്‍ തങ്ങളുടെ കരുത്ത് വീണ്ടെടുക്കാന്‍ കൂടി നടത്തുന്ന നീക്കമായിട്ടാണ് ഇതിനെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. കര്‍ഷകനു വേണ്ടി നിരാഹാരം അനുഷ്ഠിക്കുന്ന ജോസ് കെ. മാണിക്കൊപ്പമാണ് സഭയുടെ മനസെന്ന് പറഞ്ഞ ചങ്ങനാശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്തവിധം തങ്ങളുടെ രാഷ്ട്രീയ നിലപാട്…

രോഹിതിന്റെ ആത്മഹത്യ: വൈസ് ചാന്‍സലറെ നീക്കാന്‍ ആലോചന

ന്യൂഡല്‍ഹി: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ ദലിത് വിദ്യാര്‍ഥി രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിക്കൂട്ടിലായ കേന്ദ്രമന്ത്രിമാരായ ബന്ദാരു ദത്താത്രേയ, സ്മൃതി ഇറാനി എന്നിവരെ രക്ഷിക്കാന്‍ വൈസ് ചാന്‍സലര്‍ അപ്പാറാവുവിനെ മാറ്റിനിര്‍ത്താന്‍ ആലോചന. സര്‍വകലാശാലയിലെ ദലിത് അധ്യാപകര്‍ ഭരണപരമായ പദവികള്‍ രാജിവെച്ചതും അഞ്ച് വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്ത നടപടി എക്സിക്യൂട്ടിവ് കൗണ്‍സില്‍ പിന്‍വലിച്ചതും ഇതിന്‍െറ മുന്നോടിയായാണ്. ബന്ദാരു ദത്താത്രേക്കൊപ്പം സ്മൃതി ഇറാനിയെയും മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം ആവശ്യമുന്നയിച്ചിരിക്കുകയാണ്. സ്മൃതി ഇറാനി ആര്‍.എസ്.എസ് താല്‍പര്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയാണെന്നാണ് ആക്ഷേപം. അഞ്ച് ദലിത് വിദ്യാര്‍ഥികളുടെ സസ്പെന്‍ഷന്‍ സര്‍വകലാശാല പിന്‍വലിച്ചതോടെ, രോഹിതിന്റെ ആത്മഹത്യക്ക് വി.സി അടക്കമുള്ളവരുടെ തീരുമാനങ്ങളാണ് കാരണമായതെന്ന വിദ്യാര്‍ഥികളുടെ ആരോപണം ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. അപ്പാറാവുവിനെ പദവിയിലിരുത്തി ഹൈദരാബാദ് സര്‍വകലാശാലയില്‍ സമാധാനാന്തരീക്ഷം ഉണ്ടാക്കാന്‍ കഴിയില്ലന്ന പ്രശ്നവും വി.സിയുടെ കസേര തെറിക്കുമെന്ന കാര്യം ഉറപ്പിക്കുന്നു.

സ്മൃതി ഇറാനി നുണ പറയുന്നുവെന്ന് കെജ്രിവാളും കോണ്‍ഗ്രസും

ന്യൂഡല്‍ഹി: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ദലിത് ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട സംഭവങ്ങളെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി വളച്ചൊടിച്ചതായി ആക്ഷേപം. വിദ്യാര്‍ഥികളും അധ്യാപകരും രാഷ്ട്രീയകക്ഷികളും രാജ്യവ്യാപകമായി ഉയര്‍ത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് പ്രതിസ്ഥാനത്തായ കേന്ദ്രസര്‍ക്കാറിനെ രക്ഷിക്കാന്‍ കേന്ദ്രമന്ത്രി തെറ്റിദ്ധാരണ പരത്തുകയാണെന്ന് കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും ആരോപിച്ചു. രോഹിതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട സംഭവം ദലിത് വിഷയമല്ലന്നായിരുന്നു സ്മൃതി ഇറാനിയുടെ പരാമര്‍ശം. രോഹിതിനെതിരെ നടപടിയെടുത്ത കമ്മിറ്റികളില്‍ ദലിതരുണ്ടായിരുന്നുവെന്നു പറഞ്ഞ്, സര്‍വകലാശാലയിലെ ദലിത് അധ്യാപകരെ മന്ത്രി പ്രതിക്കൂട്ടിലാക്കുകയും ചെയ്തു. സ്മൃതി ഇറാനി നുണക്കുപിറകെ നുണകള്‍ അവതരിപ്പിക്കുകയാണെന്ന് സര്‍വകലാശാലയിലത്തെിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കുറ്റപ്പെടുത്തി. രോഹിതിന്റെ മരണം രാജ്യത്തിന് നാണക്കേടുണ്ടാക്കിയിരിക്കുകയാണെന്ന് നിരാഹാരം നടത്തുന്ന വിദ്യാര്‍ഥികളെ സന്ദര്‍ശിച്ച കെജ്രിവാള്‍ ചൂണ്ടിക്കാട്ടി. വിവാദമാക്കാന്‍ ശ്രമിക്കാതെ നീതി ഉറപ്പുവരുത്തുകയാണ് വേണ്ടത്. തങ്ങളോട് വിയോജിക്കുന്നവരെ, അത് മുസ്ലിമായാലും ഹിന്ദുവായാലും മറ്റാരായാലും നിശ്ശബ്ദരാക്കാനാണ് കേന്ദ്ര സര്‍ക്കാറിന്റെ…

മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ 2015-2016: അവലോകനവും ചിന്തയും നാടന്‍ പാട്ടും ചില സമകാലീന സത്യങ്ങളും

ഹ്യൂസ്റ്റന്‍: ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റനിലെ ഭാഷാസ്‌നേഹികളുടെയും എഴുത്തുകാരുടെയും സംയുക്ത സംഘടനയായ, “മലയാള ബോധവത്ക്കരണവും ഭാഷയുടെ വളര്‍ച്ചയും ഉയര്‍ച്ചയും” ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന “മലയാളം സൊസൈറ്റി ഓഫ് അമേരിക്ക”യുടെ ഈ വര്‍ഷത്തെ (2016) പ്രഥമ സമ്മേളനം ജനുവരി­ 17-നു വൈകീട്ട് 4 മണിയ്ക്ക് സ്റ്റാഫോര്‍ഡിലെ ഏബ്രഹാം & കമ്പനി റിയല്‍ എസ്റ്റേറ്റ് ഓഫിസ് ഹാളില്‍ സമ്മേളിച്ചു. പോയ വര്‍ഷത്തെക്കുറിച്ച് അവലോകനവും പുതുവര്‍ഷത്തെക്കുറിച്ചുള്ള പ്രതീക്ഷകളും; ജെയിംസ് ചാക്കൊ മുട്ടുങ്കലിന്റെ “ഒരു നാടന്‍ പാട്ടും ചില സമകാലീന സത്യങ്ങളും”എന്ന ലേഖനവും ചര്‍ച്ച ചെയ്തു. മലയാളം സൊസൈറ്റിയുടെ പ്രസിഡന്റ് ജോര്‍ജ് മണ്ണിക്കരോട്ട് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ അദ്ദേഹം പുതിയ അംഗങ്ങളെ പരിചയപ്പെടുത്തുകയും എല്ലാവര്‍ക്കും സ്വാഗതം ആശംസിക്കുകയും ചെയ്തു. പ്രസ്തുത സമ്മേളനത്തില്‍ സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സില്‍മാന്‍ കെന്‍ മാത്യു മുഖ്യാതിഥിയായിരുന്നു. അദ്ദേഹത്തിന്റെ ഉദ്ഘാടന പ്രസംഗത്തില്‍ അമേരിക്കയില്‍ മലയാള ഭാഷ പ്രചരിപ്പിക്കുന്നതില്‍ മലയാളം സൊസൈറ്റിയുടെ പങ്ക് പ്രശംസിച്ചു. മാത്രമല്ല…

സമ്പത്ത് എം.പിയുടെ വീട്ടില്‍ കള്ളന്‍ കയറി

ന്യൂഡല്‍ഹി: എ. സമ്പത്ത് എം.പിയുടെ വീട്ടില്‍ വീണ്ടും കള്ളന്‍ കയറി. നവകേരള മാര്‍ച്ചില്‍ പങ്കെടുക്കാന്‍ എം.പി കേരളത്തിലാണ്. വ്യാഴാഴ്ച പുലര്‍ച്ചെ അശോക റോഡിലെ വീടിന്റെ അടുക്കളവാതില്‍ പൊളിച്ച് കടന്ന കള്ളന്‍ എം.പിയുടെ പി.എയെ ആക്രമിച്ചു. 600 രൂപ നഷ്ടപ്പെട്ടു. കമ്പ്യൂട്ടര്‍, ലാപ്ടോപ്, മൊബൈല്‍, വാച്ചുകള്‍ എന്നിവ കൊണ്ടുപോകാനായി എടുത്തുവെച്ചിരുന്നെങ്കിലും വീട്ടിലുണ്ടായിരുന്ന പി.എ ശ്രീജിത്തും കുടുംബവും ഉണര്‍ന്നതിനാല്‍ വിഫലമായി. എം.പിയായിരുന്ന ഫൂലന്‍ ദേവി താമസിച്ചിരുന്ന വീടാണിത്. ഈ വീടിന് മുന്നില്‍ വെച്ചാണ് ഫൂലന്‍ വെടിയേറ്റു മരിച്ചത്. അതിനുശേഷം ആരും താമസിക്കാന്‍ കൂട്ടാക്കാതിരുന്ന ഈ വീട്ടില്‍ ഒക്ടോബറിലാണ് സമ്പത്ത് താമസമാരംഭിച്ചത്. അതിനു തൊട്ടുപിന്നാലെ മോഷണശ്രമമുണ്ടായിരുന്നു. റിപ്പബ്ലിക് ദിനം പരിഗണിച്ച് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയതിനിടെയാണ് പാര്‍ലമെന്റംഗത്തിന്റെ വീട്ടില്‍ കള്ളന്‍ കയറിയത്.

ഇന്ത്യയെ നേരിടാന്‍ പാകിസ്താന് 130 ആണവ ആയുധങ്ങളെന്ന്

വാഷിങ്ടണ്‍: ഇന്ത്യന്‍ ആക്രമണത്തെ തടയാന്‍ പാകിസ്താന് ഏകദേശം 110 മുതല്‍ 130വരെ ആണവ ആയുധങ്ങളുണ്ടെന്ന് യു.എസ് പ്രതിനിധിസഭാ റിപ്പോര്‍ട്ട്. പാകിസ്താന്‍ ആണവശേഖരം വര്‍ധിപ്പിക്കുകയാണെന്നും ഇത് പാകിസ്താനെതിരെ ഇന്ത്യ സൈനികനീക്കം നടത്തുന്നത് തടയാനാണെന്നും കോണ്‍ഗ്രഷനല്‍ റിസര്‍ച് സര്‍വിസിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് രണ്ട് അയല്‍ക്കാരും തമ്മിലെ ആണവപോരിന് സാധ്യതകള്‍ കൂട്ടിയെന്നും 28 പേജുള്ള റിപ്പോര്‍ട്ട് പറയുന്നു. യു.എസ് പ്രതിനിധിസഭയുടെ സ്വതന്ത്ര ഗവേഷണവിഭാഗമാണ് കോണ്‍ഗ്രഷനല്‍ റിസര്‍ച് സര്‍വിസ്. ഈ വിഭാഗം വിവിധ മേഖലകളില്‍ ആനുകാലിക റിപ്പോര്‍ട്ടുകള്‍ തയാറാക്കുന്നു. എന്നാല്‍, ഈ റിപ്പോര്‍ട്ടുകള്‍ യു.എസ് കോണ്‍ഗ്രസിന്റെ ഒൗദ്യോഗിക നിലപാടായി വിലയിരുത്താറില്ല. പോള്‍ കെ. കെര്‍, മേരി ബേത് നികിതിന്‍ എന്നിവര്‍ ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. തങ്ങളുടെ ആണവശേഖരത്തിന്റെ സുരക്ഷയെ സംബന്ധിച്ച് അന്താരാഷ്ട്രതലത്തില്‍ ആത്മവിശ്വാസമുണ്ടാക്കാന്‍ ഈയടുത്ത വര്‍ഷങ്ങളില്‍ പാകിസ്താന്‍ ശ്രമം നടത്തിവരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

പത്താന്‍കോട്ട്: സല്‍വീന്ദറിന്റെ വീട്ടിലും ഓഫിസിലും റെയ്ഡ്

ന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണ കേസ് അന്വേഷിക്കുന്ന എന്‍.ഐ.എ സംഘം വിവാദ പഞ്ചാബ് എസ്.പി സല്‍വീന്ദര്‍ സിങ്ങിന്റെ വീട്ടിലും ഓഫിസിലുമടക്കം അഞ്ചിടത്ത് റെയ്ഡ് നടത്തി. സുഹൃത്തായ ജ്വല്ലറി ഉടമ രാജേഷ് വര്‍മ, പാചകക്കാരന്‍ മദന്‍ ഗോപാല്‍ എന്നിവരുടെ വീടുകളാണ് പരിശോധന നടന്ന മറ്റു സ്ഥലങ്ങള്‍. ഇവര്‍ മൂവരും ചേര്‍ന്ന് കാറില്‍ പോകുമ്പോള്‍ ഭീകരസംഘം തട്ടിക്കൊണ്ടുപോവുകയും വഴിയില്‍ തള്ളി കാര്‍ തട്ടിയെടുത്തുവെന്നുമാണ് കഥ. പൊലീസിന്റെ സഹായത്തോടെയാണ് റെയ്ഡ് നടത്തിയതെന്ന് അമൃത്സര്‍ പൊലീസ് കമീഷണര്‍ ജിതേന്ദര്‍സിങ് പറഞ്ഞു. കഴിഞ്ഞ ദിവസം സല്‍വീന്ദര്‍സിങ്ങിനെ നുണപരിശോധനക്ക് വിധേയനാക്കിയിരുന്നു. ഇനി പെരുമാറ്റം സംബന്ധിച്ച പരിശോധനകള്‍ക്കും വിധേയനാക്കും. ഇതിനായി വിദഗ്ധ സമിതി മുമ്പാകെ ഇയാളെ ഹാജരാക്കും. ഇയാള്‍ക്ക് മയക്കുമരുന്നു മാഫിയയുമായി ബന്ധമുണ്ടെന്ന വിവരം എന്‍.ഐ.എ സംഘത്തിനു കിട്ടിയിട്ടുണ്ട്.

ഹോളി­ ബീറ്റ്‌സ് -2016 പ്രകാ­ശനം ചെയ്തു

ഫീനിക്‌സ്: ഫീനിക്‌സ് ഹോളി­ഫാ­മിലി സണ്‍ഡേ സ്കൂള്‍ പ്രസി­ദ്ധീ­ക­രി­ച്ചു­വ­രുന്ന ഹോളി­ബീറ്റ്‌സ് മാഗ­സിന്റെ വാര്‍ഷിക പതിപ്പ് ഫീനിക്‌സ് രൂപ­ത­യുടെ സഹായ മെത്രാന്‍ മാര്‍ എഡ്വേര്‍ഡോ നവാ­രസ് പ്രകാ­ശനം ചെയ്തു. പുതിയ തല­മു­റ­യുടെ സര്‍ഗ്ഗ­വാ­സ­ന­കള്‍ ക്രൈസ്ത­വോ­ചി­ത­മായി വളര്‍ത്തി­യെ­ടുത്ത് സാമൂ­ഹ്യ- സാംസ്കാ­രിക രംഗത്ത് സഭ­യുടെ മൂല്യ­ങ്ങള്‍ സംര­ക്ഷി­ക്കു­ന്ന­തിന് ഹോളി ബീറ്റ്‌സ് പോലെ­യുള്ള കത്തോ­ലിക്കാ പ്രസി­ദ്ധീ­ക­ര­ണ­ങ്ങള്‍ക്ക് കഴി­യു­മെന്ന് പ്രകാ­ശന കര്‍മ്മം നിര്‍വ­ഹി­ച്ചു­കൊണ്ട് ബിഷപ്പ് പറ­ഞ്ഞു. ഉള്ള­ട­ക്ക­ത്തില്‍ കലാ­-­സാ­ഹി­ത്യ­പ­ര­മായ മികവ് പുലര്‍ത്തുന്ന മാഗ­സിന്‍ അച്ച­ടി­യിലും ഏറെ സാങ്കേ­തിക തിക­വോടെ പ്രസി­ദ്ധീ­ക­രി­ക്കു­ന്ന­തിനു പിന്നില്‍ പ്രവര്‍ത്തിച്ച എഡി­റ്റോ­റി­യല്‍ സമി­തിയെ ബിഷപ്പ് പ്രത്യേകം പ്രശം­സി­ച്ചു. മുതിര്‍ന്ന­വ­രു­ടേയും കുട്ടി­ക­ളു­ടേ­തു­മുള്‍പ്പടെ നൂറി­ല­ധികം കലാ­-­സാ­ഹിത്യ സൃഷ്ടി­കള്‍ കൊണ്ട് സ­മ്പു­ഷ്ട­മായ ഹോളി ബീറ്റ്‌സ് 2016­-ന്റെ പ്രസി­ദ്ധീ­ക­ര­ണ­ത്തിന് മേല്‍നോട്ടം വഹി­ച്ചത് ഷാജു ഫ്രാന്‍സീസ് ആണ്. കലാ­-­സാ­ഹിത്യ രച­ന­കള്‍കൊണ്ട് ഹോളി­ബീ­റ്റ്‌സിന്റെ താളു­കള്‍ ഏറെ മനോ­ഹ­ര­മാ­ക്കു­ന്ന­തിന് സഹ­ക­രിച്ച എല്ലാ­വ­രേയും വികാരി ഫാ. ജോര്‍ജ് എട്ടു­പ­റ­യില്‍ അഭി­ന­ന്ദി­ച്ചു. ജോയിച്ചന്‍ പുതുക്കുളം

മൃണാളിനി സാരാഭായ് വേദിയൊഴിഞ്ഞു

അഹ്മദാബാദ്: വിഖ്യാത നര്‍ത്തകിയും തലമുറകളുടെ നൃത്തഗുരുവുമായ മൃണാളിനി സാരാഭായ് (97) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ബുധനാഴ്ച രാവിലെയാണ് മൃണാളിനിയെ അഹ്മദാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ 10.30ഓടെയായിരുന്നു അന്ത്യം. സംസ്കാരം ഗാന്ധിനഗറിലെ ഫാംഹൗസില്‍ നടത്തി. ‘എന്‍െറ അമ്മ, മൃണാളിനി സാരാഭായ്, അവരുടെ അമരനൃത്തത്തിനായി ഇടമൊഴിഞ്ഞിരിക്കുന്നു’ -മല്ലിക സാരാഭായ് അമ്മയുടെ മരണം ഇങ്ങനെയാണ് ഫേസ്ബുക്കിലൂടെ ലോകത്തെ അറിയിച്ചത്. ഇന്ത്യന്‍ ബഹിരാകാശ പദ്ധതികളുടെ പിതാവ് വിക്രം സാരാഭായിയാണ് ഭര്‍ത്താവ്. ശാസ്ത്രജ്ഞനായ കാര്‍ത്തികേയ, പ്രമുഖ നര്‍ത്തകി മല്ലിക സാരാഭായ് എന്നിവരാണ് മക്കള്‍. സ്വാതന്ത്ര്യസമര സേനാനിയും ഐ.എന്‍.എ അംഗവുമായിരുന്ന ക്യാപ്റ്റന്‍ ലക്ഷ്മി, മദ്രാസ് സര്‍ക്കാറില്‍ അറ്റോണി ജനറലായിരുന്ന ബാരിസ്റ്റര്‍ ഗോവിന്ദ് സ്വാമിനാഥന്‍ എന്നിവര്‍ സഹോദരങ്ങളാണ്. മദ്രാസ് ലോ കോളജ് പ്രിന്‍സിപ്പലും പ്രമുഖ അഭിഭാഷകനുമായിരുന്ന ഡോ. സ്വാമിനാഥന്റെയും സ്വതന്ത്ര്യ സമരസേനാനിയും പാര്‍ലമെന്റംഗവുമായിരുന്ന അമ്മു സ്വാമിനാഥന്റെയും മകളായി 1918 മേയ് 11ന് പാലക്കാട്…