ഗുരുവായൂരപ്പന്‍ അമ്പലത്തിലെ തിരുവാതിര മഹോത്സവം പ്രവാസി ചാനലില്‍ ശനിയാഴ്ച 3 മണിക്ക്

ചിത്രാ മേനോന്റെയും രേഖാ മേനോന്റെയും നേതൃത്തില്‍ അരങ്ങേറിയ ‘ധനു മാസത്തില്‍ തിരുവാതിര’ ഇന്നേവരെ അമേരിക്കയില്‍ നടത്തിയതില്‍ വച്ചേറ്റവും കൂടുതല്‍ തിരുവാതിര ഗ്രൂപ്പുകള്‍ പങ്കെടുത്തതാണ്. ന്യൂജെഴ്‌സിയിലെ ഗുരുവായൂരപ്പന്‍ അമ്പലത്തിലാണ് ഈ തിരുവാതിര മാമാങ്കം അരങ്ങേറിയത്. നിരവധി വര്ഷങ്ങളായി തിരുവാതിര ഇവിടെ നടത്തുന്നുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ ഗ്രൂപ്പുകള്‍ പങ്കെടുക്കുന്നത് ഇത് ആദ്യമായാണെന്ന് ഇതിന്റെ സംഘാടകരായ ചിത്രാ മേനോനും രേഖാ മേനോനും പ്രവാസി ചാനലിനോട് പറഞ്ഞു. ഇതിന്റെ പൂര്‍ണ്ണ സംപ്രേക്ഷണം പ്രവാസി ചാനലില്‍ ശനിയാഴ്ച ജനുവരി 23 നു 3 മണിക്കും, 25 തിങ്കള്‍ മുതല്‍ 29 വെള്ളി വരെ വൈകുന്നേരം 8 മണിക്കും ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവാസി ചാനല്‍ ടെലിഫോണ്‍ നമ്പര്‍ 1-908-345-5983 ല്‍ വിളിക്കുക. വാര്‍ത്ത‍ : മഹേഷ്‌ മുണ്ടയാട്

മുസ്ലിം ലീഗ് കേരളയാത്ര ഞായറാഴ്ച തുടങ്ങും

കോഴിക്കോട്: ‘സൗഹൃദം സമത്വം സമന്വയം’ മുദ്രാവാക്യമുയര്‍ത്തി ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗ് നടത്തുന്ന കേരളയാത്ര ഞായറാഴ്ച മഞ്ചേശ്വരത്തു നിന്നാരംഭിക്കും. 19 ദിവസം നീളുന്ന യാത്രക്ക് ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളില്‍ സ്വീകരണം ഒരുക്കിയതായി ജാഥാ ലീഡര്‍ പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഫ്ലാഗ് ഓഫ് ചെയ്യുന്ന യാത്ര ഫെബ്രുവരി 11ന് തിരുവനന്തപുരത്ത് ലക്ഷം പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന റാലിയോടെ ശംഖുംമുഖം കടപ്പുറത്ത് സമാപിക്കും. രാജ്യത്ത് വര്‍ഗീയതയും അസഹിഷ്ണുതയും മുമ്പില്ലാത്തവിധം വര്‍ധിക്കുകയാണ്. ദലിത്-പിന്നാക്ക ജനവിഭാഗങ്ങള്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കുമെതിരായി ഫാസിസ്റ്റ് ശക്തികള്‍ നടത്തുന്ന അതിക്രമങ്ങള്‍ക്ക് രാജ്യത്തെ ഭരണകൂടംതന്നെ കുടപിടിക്കുന്ന സാഹചര്യമാണ്. ഹൈദരാബാദ് യൂനിവേഴ്സിറ്റിയിലെ ദലിത് ഗവേഷക വിദ്യാര്‍ഥി രോഹിതിന്റെ ആത്മഹത്യ ഈ കണക്കിലെ അവസാന ഉദാഹരണമാണ്. സമൂഹത്തില്‍ വിഭാഗീയത ഉണ്ടാക്കുന്ന ഫാഷിസ്റ്റുകള്‍ക്കെതിരെ മനുഷ്യത്വം മരവിച്ചിട്ടില്ലാത്തവരുടെ കൂട്ടായ്മ വളര്‍ത്തലാണ് ജാഥയുടെ പ്രധാന ലക്ഷ്യം. സംസ്ഥാനത്തിന്റെ സമഗ്ര പുരോഗതിക്ക്…

ദേവസ്വത്തിന് കീഴില്‍ സര്‍വകലാശാല തുടങ്ങും- ചെയര്‍മാന്‍

ഗുരുവായൂര്‍: തിരുപ്പതി ദേവസ്വത്തിന്റെ മാതൃകയില്‍ ഗുരുവായൂര്‍ ദേവസ്വത്തിന് കീഴില്‍ സര്‍വകലാശാല തുടങ്ങുമെന്ന് പുതുതായി ചുമതലയേറ്റ ചെയര്‍മാന്‍ എന്‍. പീതാംബരക്കുറുപ്പ്. അഗതികള്‍ക്കായി ആശ്രയമന്ദിരം നിര്‍മിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഗുരുവായൂര്‍ വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ 3000 കോടി ഗ്രാന്‍ഡ് അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനുള്ള പദ്ധതികള്‍ തയാറാക്കി കേന്ദ്രത്തിന് സമര്‍പ്പിക്കും. മുന്‍ ഭരണസമിതി തുടങ്ങിവെച്ച വികസന പ്രവൃത്തികള്‍ തുടരുമെന്നും ചെയര്‍മാന്‍ പറഞ്ഞു.

എന്‍. പീതാംബരക്കുറുപ്പ് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാനായി മുന്‍ എം.പി എന്‍. പീതാംബരക്കുറുപ്പ് ചുമതലയേറ്റു. സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്ത ഭരണസമിതിയംഗങ്ങളും ഇതോടൊപ്പം സത്യപ്രതിജ്ഞ ചെയ്തു. ദേവസ്വം കമീഷണര്‍ എ. അജിത്കുമാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. രണ്ടുവര്‍ഷമാണ് ഭരണസമിതിയുടെ കാലാവധി.

ജയരാജനെതിരായ കേസ് ആര്‍.എസ്.എസ്-കോണ്‍ഗ്രസ് ഗൂഢാലോചനയെന്ന് വി.എസ്

തിരുവനന്തപുരം: ആര്‍.എസ്.എസും കോണ്‍ഗ്രസും തമ്മിലെ ഗൂഢാലോചനയുടെ ഒടുവിലത്തെ ഉദാഹരണമാണ് കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ പ്രതിചേര്‍ത്തതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ഇത് അത്യന്തം പ്രതിഷേധാര്‍ഹമാണെന്നും പറഞ്ഞു. നേരത്തേ തന്നെ യു.എ.പി.എ വകുപ്പനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്തതും പിന്നീട് കേസ് സി.ബി.ഐയെ ഏല്‍പിച്ചതും സംസ്ഥാന സര്‍ക്കാറാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് കണ്ണൂരില്‍ വന്ന് കേസ് സി.ബി.ഐയെ ഏല്‍പിക്കുമെന്ന് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ബി.ജെ.പി-ആര്‍.എസ്.എസ് നേതാക്കള്‍ മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും കണ്ട് നടത്തിയ ഗൂഢാലോചനയുടെ ഫലമായാണ് സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിറക്കിയത്. ബി.ജെ.പി-ആര്‍.എസ്.എസ് നേതൃത്വത്തിന്റെ താല്‍പര്യത്തിനനുസരിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. മൂന്നുനാലു ദിവസം മുമ്പുവരെ ജയരാജന്‍ പ്രതിയല്ലന്ന് കോടതിയിലടക്കം പറഞ്ഞ സി.ബി.ഐയുടെ പെട്ടെന്നുള്ള മലക്കംമറിച്ചില്‍ ദുരൂഹമാണെന്നും വി.എസ് പറഞ്ഞു.

മല്ലപ്പള്ളി സംഗമം ഹൂസ്റ്റണ്‍ നവവത്സരാഘോഷങ്ങള്‍ ജനുവരി 30-ന്

ഹൂസ്റ്റണ്‍: മല്ലപ്പള്ളി സംഗമം ഹൂസ്റ്റണിന്‍റെ പുതുവത്സരാഘോഷങ്ങള്‍ 2016 ജനുവരി 30-ന് ശനിയാഴ്ച വൈകുന്നേരം 4.30 മുതല്‍ സ്റ്റാഫോര്‍ഡില്‍ വച്ചു നടത്തുമെന്ന് സെക്രട്ടറി ഷിജോ ജോയ് അറിയിച്ചു. സംഗമത്തോടനുബന്ധിച്ച് കലാപരിപാടികള്‍ നടത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ ( 15 മിനിറ്റ്- 25 മിനിറ്റ്) ഭാരവാഹികളുമായി ബന്ധപ്പെടുക. വൈകുന്നേരം 4.30 മുതല്‍ 920 FM 1092 Murphy Road, Stafford, TX 77477. Ph 832 661 7555  വച്ചാണ് പരിപാടികള്‍ അരങ്ങേറുക. കൂടുതല്‍ വിവരങ്ങള്‍ക്ക്: സെക്രട്ടറി ഷിജോ ജോയി (409 354 3414). ജോയിച്ചന്‍ പുതുക്കുളം

ടി.പി വധത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കെ.കെ രമ മുഖ്യമന്ത്രിയെ കണ്ടു

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഢാലോചന സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെ.കെ. രമ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കണ്ടു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നിവേദനവും ഇവര്‍ മുഖ്യമന്ത്രിക്ക് കൈമാറി. കേസ് സി.ബി.ഐക്ക് വിടുന്നതില്‍ സര്‍ക്കാറിന് അനുകൂല നിലപാടാണുള്ളതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞതായി രമ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. സി.ബി.ഐ അന്വേഷണം നേരത്തെ ആവശ്യപ്പെട്ടതാണ്. എന്നാല്‍, ഇക്കാര്യത്തില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞില്ല. അതിനാലാണ് വീണ്ടും മുഖ്യമന്ത്രിയെ കണ്ടതെന്നും ഇവര്‍ പറഞ്ഞു. പ്രതികരിക്കാന്‍ മുഖ്യമന്ത്രി വിസ്സമ്മതിച്ചു.

കമിതാക്കള്‍ക്ക് ഒളിത്താവളമൊരുക്കിയ ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റില്‍

മലപ്പുറം: ഒളിച്ചോടിയ കമിതാക്കള്‍ക്ക് ഒളിത്താവളമൊരുക്കിയ കേസില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗവും കോഴിക്കോട് തൊട്ടില്‍പ്പാലം സ്വദേശിയുമായ എ.എം. റഷീദിനെ അറസ്റ്റ് ചെയ്തു. കോട്ടക്കല്‍ വലിയപറമ്പില്‍ കഴിഞ്ഞ നവംബര്‍ 30നാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത മകളെ തട്ടിക്കൊണ്ടുപോയെന്നാണ് രക്ഷിതാക്കളുടെ പരാതി. കാമുകനായ ഷഫീഖ് റഷീദിന്റെ ബന്ധുവാണെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെയും കാമുകനെയും കണ്ടത്തൊനുള്ള ശ്രമത്തിലാണ് പൊലീസ്. കേസില്‍ കോട്ടക്കലിലെ പ്രാദേശിക നേതാക്കളും പൊലീസ് നിരീക്ഷണത്തിലാണ്.

പടക്കനിര്‍മാണശാലയില്‍ സ്ഫോടനത്തില്‍ സ്ത്രീ മരിച്ചു

കൊച്ചി: മരടില്‍ പടക്കനിര്‍മാണശാലക്ക് തീപിടിച്ച് തൊഴിലാളി സ്ത്രീ മരിച്ചു. ഒപ്പമുണ്ടായിരുന്ന സ്ത്രീക്ക് ഗുരുതരപരിക്കേറ്റു. നളിനിയാണ് (72) മരിച്ചത്. ജലജക്കാണ് (60) പൊള്ളലേറ്റത്. മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവവെടിക്കെട്ടിന് പടക്കം നിര്‍മിക്കുമ്പോഴാണ് അപകടം. തെക്കേ ചെറുവാരത്തെ ഓഡിറ്റോറിയത്തിന് പിറകുവശത്ത് മരുന്ന് നിറക്കുമ്പോള്‍ ഭീകര ശബ്ദത്തോടെ പൊട്ടിത്തെറിയും തീപിടിത്തവും ഉണ്ടാവുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണം. സമീപത്ത് സ്ഥാപിച്ച പെഡസ്ട്രല്‍ ഫാന്‍ കണക്ഷനില്‍നിന്നണ് തീ പടര്‍ന്നത്. വന്‍തോതില്‍ വെടിമരുന്നും വെടികെട്ട് നിര്‍മാണസാമഗ്രികളും സൂക്ഷിച്ച കേന്ദ്രത്തില്‍ ജോലിയില്‍ ഏര്‍പ്പെട്ടവര്‍ക്കാണ് അപകടമുണ്ടായത്. സ്ഫോടനത്തിന്റെ ഉഗ്രതയില്‍ കെട്ടിടത്തിന്റെ പിന്‍വശം ഉള്‍പ്പെടെ പലഭാഗങ്ങളും തകര്‍ന്നു. വലിയ കോണ്‍ക്രീറ്റ് സ്ലാബുകളിലൊന്ന് നിലംപൊത്തി. കെട്ടിടത്തിനകത്ത് സൂക്ഷിച്ച വെടിമരുന്ന് പൂര്‍ണമായും കത്തിനശിച്ചു. സ്ഫോടനം നടന്ന നിര്‍മാണശാലക്ക് നൂറ് മീറ്റര്‍ അകലെ സ്വകാര്യ ഗ്യാസ് ഏജന്‍സിയുടെ ഗോഡൗണ്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ, സമീപത്ത് സ്കൂളും നിരവധി വീടുകളുമുണ്ട്. വെടിക്കെട്ട് നിര്‍മാണശാലക്ക് ലൈസന്‍സില്ലന്നും…

കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന് നവസാരഥികള്‍, ഡോ. ജേക്കബ് തോമസ് പ്രസിഡന്‍റ്

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനയായ കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്‍റെ (1971) വാര്‍ഷിക ജനറല്‍ബോഡി യോഗം ഫ്ളോറല്‍ പാര്‍ക്കിലെ ടൈസന്‍ സെന്‍ററില്‍ ചേര്‍ന്ന് ഡോ. ജേക്കബ് തോമസിനെ പ്രസിഡന്‍റായി ഐക്യകണ്ഠ്യേന തെരഞ്ഞെടുത്തു. ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ വിന്‍സെന്‍റ് സിറിയക്കിന്‍റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ജനറല്‍ സെക്രട്ടറിയായ ബേബി ജോസ്, വൈസ് പ്രസിഡന്‍റായി രാജേഷ് പുഷ്പരാജന്‍, ട്രഷററായി അനിയന്‍ മൂലയില്‍, ജോയിന്‍റ് സെക്രട്ടറിയായി ഗീവര്‍ഗീസ് ജേക്കബ് എന്നിവരേയും തെരഞ്ഞെടുത്തു. ട്രസ്റ്റി ബോര്‍ഡ് അംഗമായി കുഞ്ഞ് മാലിയില്‍, കമ്മിറ്റി മെമ്പര്‍മാരായി സജി ഏബ്രഹാം, ഫിലിപ്പ് മഠത്തില്‍, വര്‍ഗീസ് ജോസഫ്, ടോമി മഠത്തിക്കുന്നേല്‍, മാത്യു ജോഷ്വാ, സാജു തോമസ്, തോമസ് ടി. ഉമ്മന്‍ എന്നിവരും ഓഡിറ്റേഴ്സായി സക്കറിയാ കരുവേലി, രാജു വര്‍ഗീസ് എന്നിവരും, പുതിയ ട്രസ്റ്റി ബോര്‍ഡ് ചെയര്‍പേഴ്സണായി സരോജാ വര്‍ഗീസും സ്ഥാനമേറ്റു. 2016-ലെ…