സ്വര്‍ണം ഷാമ്പുവില്‍ പൊടിച്ചുചേര്‍ത്ത് കടത്തിയ യാത്രക്കാരന്‍ പിടിയില്‍

കൊച്ചി: ഷാമ്പുവില്‍ പൊടിച്ചുചേര്‍ത്ത് സ്വര്‍ണം കൊണ്ടുവന്ന യാത്രക്കാരനെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടി. ദുബൈയില്‍ നിന്നത്തെിയ മലപ്പുറം സ്വദേശി അഹ്മദ് റിയാസിനെയാണ് പിടികൂടിയത്. 280 ഗ്രാം സ്വര്‍ണമാണ് കടത്തിയത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് പ്രതിയെ ദേഹപരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടത്തെിയില്ല. തുടര്‍ന്ന് ബാഗേജ് പരിശോധിച്ചപ്പോഴാണ് ഷാമ്പുവില്‍ സ്വര്‍ണം ചേര്‍ത്തത് വ്യക്തമായത്.

ഫൊക്കാന ടൊറന്‍റോ മാമാങ്കം: കൗണ്ട് ഡൗണ്‍ 30-ന് തുടങ്ങും

ടൊറന്‍റോ: സിനിമ അവാര്‍ഡ്, സ്റ്റാര്‍ സിംഗര്‍, സ്പെല്ലിംഗ് ബീ മത്സരങ്ങളെല്ലാമായി ജൂലൈ നടക്കുന്ന പതിനേഴാമത് ഫൊക്കാന കണ്‍വന്‍ഷന് ഇനി ദിവസങ്ങളുടെ കാത്തിരിപ്പിന്‍റെ ആവേശത്തിലേക്ക്. വടക്കന്‍ അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളുടെ കൂട്ടായ്മയായ ഫൊക്കാനയുടെ ദേശീയ സമ്മേളനത്തിനത്തിന്‍റെ കൗണ്ട് ഡൗണിന് ജനുവരി 30- ശനിയാഴ്ച തുടക്കമാകും. ടൊറന്‍റോ മലയാളി സമാജം ഈസ്റ്റ് സെന്‍ററില്‍ വൈകിട്ട് 7-ന് നടക്കുന്ന ചടങ്ങില്‍ വെബ്സൈറ്റിന്‍റേയും, സോഷ്യല്‍ മീഡിയ പ്രചാരണങ്ങളുടേയുംകൂടി തുടക്കത്തിനു വേദിയൊരുക്കും. ചടങ്ങിനോടനുബന്ധിച്ച് കണ്‍വന്‍ഷന്‍ സ്പോണ്‍സര്‍മാരെ ആദരിക്കുന്നതിനൊപ്പം കരാക്കേ ഗാനസന്ധ്യയുമുണ്ടായിരിക്കും. ഫൊക്കാന ഇന്‍റര്‍നാഷണല്‍ മലയാളം സിനി അവാര്‍ഡ് (ഫിംക), മിസ് ഫൊക്കാന, ഗ്ലിംപ്സ് ഓഫ് ഇന്ത്യ, സ്പെല്ലിംഗ് ബീ, ഉദയകുമാര്‍ വോളിബോള്‍ ടൂര്‍ണമെന്‍റ് എന്നിവയുടെ അകമ്പടിയോടെയാണ് ഫൊക്കാനയുടെ ഇത്തവണത്തെ കണ്‍വന്‍ഷന്‍. ലോകമെമ്പാടുനിന്നും സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന നയാഗ്രയിലേക്കുള്ള യാത്രയും പ്രത്യേകതയാണ്. ‘ഫിംക’ അവാര്‍ഡ് കണ്‍വന്‍ഷന് സമ്മാനിക്കുക താരത്തിളക്കംകൂടിയാണ്. കണ്‍വന്‍ഷന്‍റെ വിജയത്തിനായി പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ളവരും, കണ്‍വന്‍ഷനില്‍…

ജോണ്‍ ജോര്‍ജ് (35)ഷിക്കാ­ഗോ­യില്‍ നിര്യാ­ത­നായി

ഷിക്കാഗോ: ദീര്‍ഘനാളായി ഷിക്കാ­ഗോ­യില്‍ താമ­സി­ച്ചു­വ­രുന്ന ജോര്‍ജ് മുത­ലാ­ളി­യു­ടേ­യും, മറി­യാമ്മ ജോര്‍ജി­ന്റേയും മകന്‍ ജോണ്‍ സി. ജോര്‍ജ് (35) ജനു­വരി 21­ വ്യാഴാഴ്ച നിര്യാ­ത­നാ­യി. പിതാവ് ജോര്‍ജ് മുത­ലാളി കൊല്ലം ചാത്ത­ന്നൂര്‍ സ്വദേ­ശി­യാ­ണ്. സഹോ­ദ­രന്‍: സിനി ജോര്‍ജ്. പൊതു­ദര്‍ശനം ജനു­വരി 23­ ശനി­യാഴ്ച രാവിലെ 9.30 മുതല്‍ 12 മണി വരെ ഷിക്കാഗോ സെന്റ് തോമസ് മാര്‍ത്തോമാ ദേവാ­ല­യ­ത്തില്‍ (710 N Main St, Lombard, IL 60148) വച്ച് നട­ത്ത­പ്പെ­ടു­ന്നതും തുടര്‍ന്ന് സംസ്‌ക്കാര ശുശ്രൂ­ഷ­കള്‍ക്കു­ശേഷം ക്ലെയര്‍ഡണ്‍ ഹില്‍സ് സെമി­ത്തേ­രി­യില്‍ (6900 S Cass Ave, Darien, IL 60561) സംസ്‌ക്ക­രി­ക്കു­ന്ന­തു­മാ­ണ്. ബെന്നി പരി­മണം

നരേന്ദ്രമോദിയുടെ ചടങ്ങില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം; വികാരഭരിതനായി മോദി

ലഖ്നോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചടങ്ങിനിടെ വിദ്യാര്‍ഥികളുടെ പ്രതിഷേധം. ലഖ്നോവിലെ ബാബാസാഹേബ് ഭീംറാവു അംബേദ്കര്‍ സര്‍വകലാശാലയില്‍ നടന്ന ബിരുദദാന ചടങ്ങിനിടെയാണ്, ദലിത് വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ മോദിക്കെതിരെ മുദ്രാവാക്യം വിളിച്ചത്. മുഖ്യാതിഥിയായിരുന്ന മോദിയെ സംസാരിക്കാനായി ക്ഷണിച്ചയുടന്‍ സദസ്സിന്‍െറ പിന്‍നിരയിലിരുന്നിരുന്ന രണ്ടു ചെറുപ്പക്കാര്‍ കസേരയില്‍നിന്നെഴുന്നേറ്റ് മോദിവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുകയായിരുന്നു. ഇന്‍ക്വിലാബ് സിന്ദാബാദ്, നരേന്ദ്ര മോദി മൂര്‍ദാബാദ്, മോദി ഗോ ബാക് വിളികളുയര്‍ന്നതോടെ സുരക്ഷാസേനാംഗങ്ങളത്തെി ഇവരെ നീക്കംചെയ്തു. പിന്നീട് ഇവരെ അറസ്റ്റുചെയ്തു. ബഹളം ശമിച്ചശേഷം പ്രസംഗം തുടങ്ങിയ മോദി രോഹിതിനെക്കുറിച്ച് വികാരഭരിതനായി. 21ാം നൂറ്റാണ്ട് ഇന്ത്യയെ ചെറുപ്പക്കാരനായ ഒരു രാജ്യമായാണ് കണക്കാക്കുന്നതെന്നത് സന്തോഷകരമാണെന്നും എന്നാല്‍, പുതിയ സംഭവവികാസം തന്നെ വേദനിപ്പിച്ചു എന്നും അദ്ദേഹം പറഞ്ഞു. ‘ചെറുപ്പക്കാരനായ ഒരു മകന്‍, രോഹിത് എന്‍െറ രാജ്യത്ത് ജീവനൊടുക്കാന്‍ നിര്‍ബന്ധിതനായി, അദ്ദേഹത്തിന്‍െറ കുടുംബം കടന്നുപോയ ആ വേദന എനിക്ക് മനസ്സിലാകും.…

പാക് പൗരന്മാരുടെ സ്വത്ത് കേന്ദ്രം ഏറ്റെടുക്കുന്നു

കോട്ടയം: പാകിസ്താന്‍ പൗരന്മാരുടെ പേരിലുള്ള കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ കേന്ദ്രസര്‍ക്കാര്‍ തിരിച്ചുപിടിക്കുന്നു. ഇതിന് 1968 ലെ എനിമി പ്രോപ്പര്‍ട്ടി നിയമം സമഗ്രമായി ഭേദഗതി ചെയ്യുന്ന ഓര്‍ഡിനന്‍സിന് രാഷ്ട്രപതി അംഗീകാരം നല്‍കി. വിവിധ സംസ്ഥാനങ്ങളിലായി 17,500 ഏക്കര്‍ ഭൂമിയും ബാങ്ക് നിക്ഷേപമടക്കം 2500 കോടിയുടെ സാമ്പത്തിക ഇടപാടുകളും ഇതോടെ കേന്ദ്ര സര്‍ക്കാറിലേക്ക് എത്തും. പി.എഫ് നിക്ഷേപം, ബോണ്ട്, ഡിബഞ്ചര്‍ എന്നിവയെല്ലാം ഇതില്‍പെടും. വിഭജന കാലത്തും 1965ലും ’71ലും നടന്ന ഇന്ത്യ-പാക് യുദ്ധത്തത്തെുടര്‍ന്ന് ഇന്ത്യ വിട്ട് പാക് പൗരത്വം സ്വീകരിച്ചവരുടെ ഇന്ത്യയിലുള്ള സ്വത്തുവകകളാണ് കേന്ദ്ര സര്‍ക്കാറിന്‍െറ കൈകളിലത്തെുന്നത്. പുതിയ ഉത്തരവ് അനുസരിച്ച് ഇത്തരം സ്വത്തുക്കളുടെ ഉടമസ്ഥാവകാശം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ എനിമി പ്രോപ്പര്‍ട്ടി കസ്റ്റോഡിയനില്‍ നിക്ഷിപ്തമാകും. സ്വത്തുക്കളുടെ വിനിയോഗത്തിനും വില്‍പനക്കും കേന്ദ്ര സര്‍ക്കാറിന് അധികാരം നല്‍കുന്നതാണ് ഓര്‍ഡിനന്‍സ്. നിലവില്‍ ശത്രുസ്വത്തുക്കള്‍ വാങ്ങിയവരെ ഒഴിപ്പിക്കാനുള്ള വ്യവസ്ഥകളും ഓര്‍ഡിനന്‍സിലുണ്ട്. ഇതിന്‍െറ ചുമതലയും കസ്റ്റോഡിയനായിരിക്കും.…

മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് സരിതയെ വിളിച്ചത് താനെന്ന് സലിം രാജ്

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ്. നായര്‍ അറസ്റ്റിലാകും മുമ്പ് മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയിലെ ഫോണില്‍നിന്ന് താന്‍ വിളിച്ചിരുന്നതായി മുന്‍ ഗണ്‍മാന്‍ സലിം രാജ്. നാനൂറിലേറെ തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും സോളര്‍ കമീഷന്‍ മുമ്പാകെ സലിം രാജ് മൊഴിനല്‍കി. സരിത ആവശ്യപ്പെട്ടതനുസരിച്ച് പല ഉന്നതരുടെയും നമ്പര്‍ നല്‍കി. 2013 ജൂണ്‍ മൂന്നിന് സരിത അറസ്റ്റിലാകുന്നതിന് തലേദിവസം സന്ധ്യക്കുശേഷം തന്‍െറ മൊബൈല്‍ ഫോണിലേക്ക് അവര്‍ വിളിച്ചിരുന്നു. താന്‍ മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയില്‍ ഉണ്ടെന്ന് മനസ്സിലാക്കിയശേഷം സരിത ക്ളിഫ് ഹൗസിലെ ലാന്‍ഡ് നമ്പറിലേക്ക് വിളിച്ചു. സരിതയുടെ ആവശ്യത്തിന് മറുപടി നല്‍കാനായി താന്‍ ഈ ഫോണില്‍നിന്ന് തിരിച്ച് വിളിച്ചതായും സലിം രാജ് പറഞ്ഞു. ഇതല്ലാതെയും സരിതയെ മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയിലെ ഫോണില്‍നിന്ന് വിളിച്ചിട്ടുണ്ടെന്നും സരിതക്ക് പല ഉന്നതരുമായി ബന്ധമുണ്ടെന്ന് മനസ്സിലാക്കിയിരുന്നെന്നും ജസ്റ്റിസ് ജി. ശിവരാജന്‍ കമീഷന്‍ മുമ്പാകെ മൊഴി നല്‍കി.…

നിസാം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അതീവസുരക്ഷാ ബ്ളോക്കില്‍; കോടീശ്വരന് ജയിലില്‍ ദിവസക്കൂലി 21 രൂപ

കണ്ണൂര്‍: ചന്ദ്രബോസ് കൊലക്കേസില്‍ ജീവപര്യന്തവും 24 വര്‍ഷം കഠിനതടവും ശിക്ഷ ലഭിച്ച മുഹമ്മദ് നിസാം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അതീവ സുരക്ഷാസംവിധാനമുള്ള പത്താം ബ്ളോക്കിലെ തടവുകാരന്‍. ഇവിടെ 24 മണിക്കൂര്‍ സി.സി.ടി.വി നിരീക്ഷണവുമുണ്ട്. കടുത്ത നിരാശയിലാണ് നിസാം. ജയില്‍ ഡോക്ടറും മാനസികാരോഗ്യ വിദഗ്ധരും പരിശോധിക്കുകയും സംസാരിക്കുകയും ചെയ്തു. ജയിലിലെത്തിയ ശേഷം അധികം ആരോടും സംസാരിക്കുന്നില്ല. കോടികളുടെ സ്വത്തുള്ള നിസാമിന് ഇനി ജയിലില്‍ പണി ചെയ്യണം. ഇതിന് 21 രൂപയാണ് ദിവസക്കൂലി. 10 മാസം ജോലിയെടുത്താല്‍ ക്ളാസ് വണ്‍ തൊഴിലാളിയാകും. അപ്പോള്‍ 30 രൂപ ലഭിക്കും. ചപ്പാത്തി നിര്‍മാണത്തില്‍ ജോലി ചെയ്യുകയാണെങ്കില്‍ 117 രൂപ ലഭിക്കും. വര്‍ഷങ്ങളുടെ തൊഴില്‍ പരിചയമുണ്ടായാല്‍ പരമാവധി ലഭിക്കുക 53 രൂപയാണ്. ഒരു മാസം 800 രൂപയില്‍ കൂടുതല്‍ ജയിലിനുള്ളില്‍ ചെലവഴിക്കാന്‍ കഴിയില്ല. പ്രതിമാസം 150 രൂപക്ക് ഫോണ്‍ ചെയ്യാം. 21 മാസം തടവ്…

കൊച്ചി മെട്രോ പരീക്ഷണ ഓട്ടം മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും

കൊച്ചി: കൊച്ചി മെട്രോയുടെ ആദ്യ പരീക്ഷണ ഓട്ടം ശനിയാഴ്ച ആലുവ മുട്ടം യാര്‍ഡില്‍ പ്രത്യേകം തയാറാക്കിയ പാളത്തില്‍ നടക്കും. രാവിലെ 10ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പച്ചക്കൊടി വീശും. 900 മീറ്റര്‍ പാളത്തിലാണ് മെട്രോയുടെ കോച്ചുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഓടുക. മെട്രോയുടെ ആദ്യയാത്രക്ക് തിരുവനന്തപുരം സ്വദേശി രാകേഷ് രാധാകൃഷ്ണനും തൃശൂര്‍ സ്വദേശി സിജോ ജോണുമായിരിക്കും സാരഥികളാവുക. ഫ്ളാഗ് ഓഫിന് പിന്നാലെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, അനൂപ് ജേക്കബ്, കെ. ബാബു, വി.കെ. ഇബ്രാഹിംകുഞ്ഞ്, കെ.വി. തോമസ് എം.പി, ഇന്നസെന്‍റ് എം.പി, ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍, കെ.എം.ആര്‍.എല്‍ എം.ഡി ഏലിയാസ് ജോര്‍ജ് തുടങ്ങിയവര്‍ മെട്രോയില്‍ കയറും. യാര്‍ഡില്‍ തേര്‍ഡ് റെയില്‍ സംവിധാനത്തിലാണ് ആദ്യ പരീക്ഷണ ഓട്ടം. തുടര്‍ന്ന് ഫെബ്രുവരി പകുതിയോടെ നഗര മധ്യത്തില്‍ പണിതുയര്‍ത്തിയ തൂണുകള്‍ക്ക് മുകളിലെ പാളങ്ങളിലൂടെ പരീക്ഷണ ഓട്ടം തുടങ്ങാനാണ്…

പത്മരാജന്‍ ഹൃദയവൈകാരികത വിളിച്ചോതിയ എഴുത്തുകാരന്‍ – സുരേഷ് ഗോപി

കാര്‍ത്തികപ്പള്ളി: ഹൃദയവൈകാരികത വിളിച്ചോതിയ ആദ്യ എഴുത്തുകാരനാണ് പത്മരാജനെന്നും തിരക്കഥ പാഠ്യവിഷയമാക്കിയാല്‍ ആദ്യ പാഠത്തില്‍ ആദ്യമെഴുതുന്ന പേര്‍ പത്മരാജന്‍േറതാകുമെന്നും നടന്‍ സുരേഷ് ഗോപി. പത്മരാജന്‍െറ 25ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് അനുസ്മരണ കമ്മിറ്റി സംഘടിപ്പിച്ച പരിപാടികളുടെ രണ്ടാം ദിനം അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പത്മരാജന്‍ ട്രസ്റ്റ് പ്രസിഡന്‍റ് ഗാന്ധിമതി ബാലന്‍ അധ്യക്ഷത വഹിച്ചു. പത്മരാജന്‍ കഥകളെ അവലംബിച്ചുളള ‘കളേഴ്സ് ഓഫ് ദ ഏജ്’ പെയ്ന്‍റിങ്ങുകളുടെ പ്രദര്‍ശനവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ശനിയാഴ്ച രാവിലെ ഒമ്പതിന് പുഷ്പാര്‍ച്ചനക്കുശേഷം പത്മരാജന്‍ കഥകളെ അവലംബിച്ച് ആര്‍ട്ടിസ്റ്റ് ഭട്ടതിരി, മുരളീകൃഷ്ണന്‍ എന്നീ ചിത്രകാരന്മാരുടെ ‘കളേഴ്സ് ഓഫ് ദ ഏജ്’ പെയ്ന്‍റിങ്ങുകളുടെയും പ്രഫ. എം.സി. വസിഷ്ഠിന്‍െറ പത്മരാജന്‍ സിനിമകളുടെ പോസ്റ്ററുകളുടെയും പ്രദര്‍ശനം നടക്കും. സാഹിത്യ-സിനിമ ശില്‍പശാലയില്‍ സംവിധായകന്‍ ബ്ലസ്സി, ലാല്‍ ജോസ്, പ്രേം പ്രകാശ്, ജോഷി മാത്യു, അന്‍വര്‍ റഷീദ്, ഡോ.കെ.എസ്. രവികുമാര്‍, ആര്‍.എസ്. വിമല്‍, ശങ്കര്‍…

ഇന്ത്യന്‍ വംശജനായ മുതിര്‍ന്ന ഇമാമിനെ ഹോണററി ഡോക്ടറേറ്റ് നല്‍കി ഇംഗ്ലണ്ടിലെ ലെയ്സെസ്റ്റര്‍ യൂണിവേഴ്‌സിറ്റി ആദരിച്ചു

ലെയ്‌സെസ്റ്റര്‍: ഇന്ത്യന്‍ വംശജനായ മുതിര്‍ന്ന ഇമാമിന് ഇംഗ്ലണ്ടിലെ ലെയ്‌സെസ്റ്റര്‍ യൂണിവേഴ്‌സിറ്റിയുടെ ഹോണററി ഡോക്ട്രേറ്റ്. ലെയ്‌സെസ്റ്റര്‍ സെന്‍ട്രല്‍ മസ്ജിദ് ഇമാമായ മുഹമ്മദ് ശാഹിദ് റാസക്കാണ് യൂണിവേഴ്‌സിറ്റിയുടെ ആദരം. ബിഹാറില്‍ ജനിച്ച് മുറാദാബാദിലും ആഗ്രയിലും മീററ്റിലുമായി പഠനം പൂര്‍ത്തിയാക്കിയ റാസ 1970-കളിലാണ് ഇംഗ്ലണ്ടിലെ ലെയ്‌സെസ്റ്ററിലേക്ക് കുടിയേറിയത്. ലെയ്‌സസ്റ്റര്‍ നഗരം എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരധ്യായമാണ്. ലെയ്‌സെസ്റ്റര്‍ സെന്‍ട്രല്‍ മസ്ജിദിന്റെ ഇമാമെന്ന നിലക്ക് കുട്ടികളുടെ ആത്മീയവും സദാചാരപരവുമായ വളര്‍ച്ചയിലാണ് പ്രധാനമായും ശ്രദ്ധിച്ചത്, അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് റാസ പറഞ്ഞു. അക്കാദമികമായി ഉന്നതങ്ങളിലെത്താനും സമൂഹത്തിന് വിലപ്പെട്ട സംഭാവനകളര്‍പ്പിക്കാനുമാണ് ഞാന്‍ എന്നും എന്റെ വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിച്ചത്. എന്റെ പല വിദ്യാര്‍ഥികളും ഈ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് തന്നെ ബിരുദം നേടിയവരും നഗരത്തില്‍ അധ്യാപകരായും ഡോക്ടര്‍മാരായും ബിസിനസുകാരുമായൊക്കെ സേവനമനുഷ്ഠിക്കുന്നവരുമാണ്. അതുകൊണ്ട് തന്നെ എനിക്ക് ലഭിച്ച ഈ അംഗീകാരം ലെയ്‌സെസ്റ്ററിലെ യുവ മുസ്‌ലിം സഹോദരങ്ങള്‍ക്ക് വലിയ പ്രചോദനമായി തീരുമെന്ന് ഞാന്‍…