നെഹ്റുവിന്റെ വിവാദ കത്ത്: വ്യാജമാണെന്നും നടപടിയെടുക്കണമെന്നും കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: സുഭാഷ് ചന്ദ്ര ബോസിനെ യുദ്ധക്കുറ്റവാളിയായി ചിത്രീകരിച്ച് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലമെന്റ് ആറ്റ്ലിക്ക് ജവഹര്‍ലാല്‍ നെഹ്റു അയച്ചു എന്ന് പറയപ്പെടുന്ന വിവാദ കത്ത് വ്യാജമാണെന്ന് കോണ്‍ഗ്രസ്. ഈ കത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കത്ത് നേരത്തേ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നെങ്കിലും നേതാജിയെപ്പറ്റിയുള്ള 100 രഹസ്യ ഫയലുകള്‍ കേന്ദ്രം പുറത്തുവിട്ടതോടെയാണ് വീണ്ടും വിവാദം ഉടലെടുത്തത്. നേതാജിയുടെ രഹസ്യ ഫയലുകളുടെ കൂട്ടത്തില്‍ 1945 ഡിസംബര്‍ 26 തീയതിയിലുള്ള കത്ത് ഉള്‍പ്പെടുത്തിയിരുന്നില്ല. രണ്ടാം ലോക യുദ്ധത്തിനു ശേഷം യു.കെ പുറത്തിറക്കിയ യുദ്ധക്കുറ്റവാളികളുടെ പട്ടികയില്‍ നേതാജിയുടെ പേരുണ്ടായിരുന്നില്ലന്ന് 2001ല്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. സ്വാതന്ത്ര്യസമര സേനാനികളായ രണ്ടു നേതാക്കന്മാര്‍ക്കിടയില്‍ വിവാദം സൃഷ്ടിക്കാന്‍ മനഃപൂര്‍വം ഉണ്ടാക്കിയ കത്താണിതെന്ന് കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ പറഞ്ഞു. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ആറ്റ്ലിയെ അഭിസംബോധന ചെയ്ത് തുടങ്ങുന്ന കത്തില്‍ നേതാജി യുദ്ധക്കുറ്റവാളിയാണെന്ന ബ്രിട്ടീഷ് വാദം…

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാന്‍ താല്‍പര്യമെന്ന് റൊണാള്‍ഡീന്യോ

ദുബൈ: ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ കളിക്കാന്‍ താല്‍പര്യമുണ്ടെന്ന് ബ്രസീലിയന്‍ ഫുട്ബാളര്‍ റൊണാള്‍ഡീന്യോ. നാഗ്ജി ഫുട്ബാള്‍ ടൂര്‍ണമെന്‍റിന്റെ ഒൗദ്യോഗിക ഉദ്ഘാടനത്തിന് കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേ ദുബൈയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ നിന്ന് നിരവധി ക്ലബുകള്‍ കളിക്കാന്‍ താല്‍പര്യമുണ്ടോയെന്ന് അന്വേഷിച്ച് ബന്ധപ്പെട്ടിരുന്നു. ഭാവിയില്‍ ഇന്ത്യയില്‍ കളിക്കാനുള്ള സാധ്യത തള്ളാനാവില്ല. ഫുട്ബാളിന് ഏറെ വളക്കൂറുള്ള മണ്ണാണ് കേരളം. ഫുട്ബാളില്‍നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലന്ന് അദ്ദേഹം പറഞ്ഞു. ഭാവിപരിപാടികളെക്കുറിച്ച് മാര്‍ച്ചില്‍ തീരുമാനമെടുക്കുമെന്നും കൂട്ടിച്ചേര്‍ത്തു. ദുബൈയില്‍നിന്ന് ഞായറാഴ്ച രാവിലെ കൊച്ചിയിലത്തെുന്ന റൊണാള്‍ഡീന്യോ ചാര്‍ട്ടേഡ് വിമാനത്തില്‍ കരിപ്പൂരിലിറങ്ങും.

നേതാജിയുടെ പുറത്തുവിട്ട ഫയലുകളില്‍ വിമാനാപകടത്തിന് തെളിവില്ല

ന്യൂഡല്‍ഹി: നേതാജി സുഭാഷ്ചന്ദ്ര ബോസുമായി ബന്ധപ്പെട്ട 100 ഫയലുകള്‍ കൂടി കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടു. സുഭാഷ്ചന്ദ്ര ബോസിന്റെ 119ാം പിറന്നാള്‍ദിനത്തില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ നാഷനല്‍ ആര്‍ക്കൈവ്സ് ഓഫ് ഇന്ത്യയില്‍ നടന്ന ചടങ്ങില്‍ ഡിജിറ്റല്‍ രൂപത്തിലാക്കിയ ഫയലുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രദര്‍ശിപ്പിച്ചു. തുടര്‍ന്നുള്ള മാസങ്ങളില്‍ ബോസുമായി ബന്ധപ്പെട്ട 25 രേഖകള്‍ വീതം പുറത്തുവിടാനാണ് നാഷനല്‍ ആര്‍ക്കൈവ്സ് ലക്ഷ്യമിടുന്നത്. 70 വര്‍ഷം മുമ്പ് കാണാതായ സുഭാഷ്ചന്ദ്ര ബോസിനെക്കുറിച്ചുള്ള ദുരൂഹത മാറാത്ത സാഹചര്യത്തിലാണ് രേഖകള്‍ പുറത്തുവിടുന്നത്. അദ്ദേഹത്തിന്റെ തിരോധാനം അന്വേഷിച്ച രണ്ട് കമീഷനുകള്‍ 1945 ആഗസ്റ്റ് 18ന് തായ്പേയിയിലുണ്ടായ വിമാനാപകടത്തില്‍ ബോസ് മരിച്ചെന്ന നിഗമനത്തിലത്തെിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ മൂന്നാമത് നിയോഗിച്ച ജസ്റ്റിസ് എ.കെ. മുഖര്‍ജി കമീഷന്‍ ഈ നിഗമനം തള്ളി. അതിനുശേഷവും ബോസ് ജീവിച്ചിരുന്നെന്ന നിഗമനത്തിലാണ് മുഖര്‍ജി കമീഷന്‍ എത്തിയത്. പ്രധാനമന്ത്രിയുടെ നടപടിയെ നിറഞ്ഞ ഹൃദയത്തോടെ സ്വാഗതംചെയ്യുകയാണെന്ന് ബോസിന്റെ…

കരണ്‍ ജോഹര്‍ക്ക് വിവരമില്ലന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തെ അഭിപ്രായസ്വാതന്ത്ര്യവും ജനാധിപത്യവും വമ്പന്‍ തമാശയാണെന്നും അസഹിഷ്ണുതയെക്കുറിച്ച് സംസാരിച്ചാല്‍ ഭരണകൂടമായി ഇടയേണ്ടി വരുമെന്നും അഭിപ്രായപ്പെട്ട സംവിധായകന്‍ കരണ്‍ ജോഹറിനെതിരെ കേന്ദ്രമന്ത്രിമാര്‍. ഇന്ത്യ ഏറ്റവും സഹിഷ്ണുത നിറഞ്ഞ രാജ്യമാണെന്ന് ലോകത്തെ സകലര്‍ക്കും അറിയുന്ന കാര്യമാണെന്ന് സാംസ്കാരികമന്ത്രി ഡോ. മഹേഷ് ശര്‍മ പ്രതികരിച്ചു. ഇന്ത്യയുടെ സംസ്കാരത്തെയും സഹിഷ്ണുതയെയും ചോദ്യം ചെയ്യുന്നവര്‍ രാജ്യത്തെക്കുറിച്ച് ഒന്നുമറിയാത്ത വിവരംകെട്ടവരാണെന്ന് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ചതോടെയാണ് അസഹിഷ്ണുതാ ചര്‍ച്ച തലപൊക്കിയതെന്നും നഖ്വി പറഞ്ഞു. നല്ല സിനിമാക്കാരനായ കരണ്‍ അബദ്ധധാരണകള്‍ സൃഷ്ടിക്കാതെ സ്വന്തം ജോലി ചെയ്യുകയാണ് വേണ്ടതെന്ന് ബി.ജെ.പി വക്താവ് ഷാനവാസ് ഹുസൈന്‍ പറഞ്ഞു. രാജ്യത്തെ എഴുത്തുകാര്‍, സിനിമാപ്രവര്‍ത്തകര്‍, കലാകാരന്മാര്‍ എന്നിവരുടെയെല്ലാം അഭിപ്രായസ്വാതന്ത്ര്യം സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നു എന്ന അഭിപ്രായമാണെങ്കില്‍ അതു സത്യം തന്നെയാണെന്നും കൂടുതല്‍ തെളിവുകള്‍ വേണ്ടതില്ലന്നും കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞു. മനസ്സില്‍ തോന്നുന്ന കാര്യങ്ങള്‍ പറയാന്‍ അവകാശമുള്ള…

ഹൈദരാബാദ് സര്‍വകലാശാലയില്‍ നിരാഹാരമിരിക്കുന്ന വിദ്യാര്‍ഥികളെ ആശുപത്രിയിലേക്കു മാറ്റി

ഹൈദരാബാദ്: ഹൈദരാബാദ് സര്‍വകലാശാലയില്‍ നിരാഹാരസമരത്തിന്റെ നാലാംനാള്‍ അവശനിലയിലായ ഏഴ് വിദ്യാര്‍ഥികളെ കാമ്പസിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ഡോക്ടര്‍മാരത്തെി പരിശോധന നടത്തിയപ്പോള്‍ ഏഴുപേരുടെയും ആരോഗ്യനില മോശമാണെന്നും ആശുപത്രിയിലേക്ക് മാറ്റണമെന്നും നിര്‍ദേശിച്ചിരുന്നു. ഇത് വകവെക്കാതെ സമരംതുടര്‍ന്ന വിദ്യാര്‍ഥികളെ വൈകീട്ടോടെ സര്‍വകലാശാല സുരക്ഷാ ഗാര്‍ഡുകള്‍ ആരോഗ്യകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. മലയാളി ഗവേഷക വിദ്യാര്‍ഥിനി വൈഖരി ആര്യാട്ടിന്റെ നില വൈകീട്ടോടെ വഷളായി. ഇതോടെ വൈഖരിയെ ആശുപത്രിയിലേക്ക് മാറ്റി. ഇവര്‍ക്കുപകരം മറ്റുള്ളവര്‍ നിരാഹാരസമരം തുടരുമെന്ന് ജോയന്റ് ആക്ഷന്‍ കമ്മിറ്റി അറിയിച്ചു. വെള്ളിയാഴ്ച രാത്രി സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപ്പിച്ച് മുഴുവന്‍ വിദ്യാര്‍ഥികളും സമരപ്പന്തലിന് മുന്നിലാണുറങ്ങിയത്. വി.സി അപ്പാറാവുവിനെ സ്ഥാനത്തുനിന്ന് നീക്കി പ്രശ്നം തണുപ്പിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയം നിയോഗിച്ച വസ്തുതാന്വേഷണ റിപ്പോര്‍ട്ട് വി.സിക്കെതിരാണ്. ഇത് ചൂണ്ടിക്കാട്ടി വി.സിയെ നീക്കി മുഖംരക്ഷിക്കാനാണ് കേന്ദ്ര നീക്കം. അതേസമയം, ആവശ്യങ്ങള്‍ മുഴുവന്‍ അംഗീകരിക്കാതെ സമരത്തില്‍നിന്ന് പിറകോട്ടില്ലന്ന നിലപാടില്‍…

ഐ.എസ് ബന്ധം: യുവാക്കള്‍ എന്‍.ഐ.എ കസ്റ്റഡിയില്‍

ബംഗളൂരു: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരില്‍ കര്‍ണാടകയില്‍ അറസ്റ്റിലായ ആറ് യുവാക്കളെ ദേശീയ അന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയില്‍ വിട്ടു. ബംഗളൂരു സിറ്റി സിവില്‍ കോടതി വളപ്പില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കിയ ഇവരെ നാല് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിടാന്‍ ജഡ്ജി ഉത്തരവിട്ടു. ബംഗളൂരുവില്‍ നിന്നാണ് മുഹമ്മദ് അഫ്സല്‍ (35), അഹ്മദ് സുഹൈല്‍ (30), ആസിഫ് അലി, മുഹമ്മദ് അഹദ് എന്നിവരും തുമകൂരുവില്‍ നിന്ന് സെയ്ദ് മുജാഹിദ് ഹുസൈന്‍ (25), മംഗളൂരുവില്‍ നിന്ന് നജ്മുല്‍ ഹുദ (25) എന്നിവരും എന്‍.ഐ.എയുടെ പിടിയിലാകുന്നത്. നഗരത്തിലെ രഹസ്യ കേന്ദ്രത്തില്‍ ഇവരെ ചോദ്യംചെയ്തുവരികയാണ്. മൂന്നിടങ്ങളിലും വെള്ളിയാഴ്ച ഒരേസമയം നടത്തിയ റെയ്ഡിലാണ് ഇവരെ കസ്റ്റഡിയിലെടുക്കുന്നത്. നഗരത്തില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ മുഹമ്മദ് അഫ്സല്‍, എന്‍ജിനീയറിങ് പഠനം പാതിയില്‍ നിര്‍ത്തിയ നജ്മല്‍ ഹുദ എന്നിവരുടെ അറസ്റ്റ് അന്നുതന്നെ രേഖപ്പെടുത്തി. ആറുമാസമായി ഇവര്‍…

ഐഎപിസി ബ്രിട്ടീഷ് കൊളംബിയ ചാപ്റ്റര്‍ രൂപീകരിച്ചു: പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

വാന്‍കൂവര്‍: നോര്‍ത്ത് അമേരിക്കയിലെ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബ് (ഐഎപിസി) ബ്രിട്ടീഷ് കൊളംബിയ ചാപ്റ്റര്‍ രൂപീകരിക്കുകയും പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു. ഡിജിറ്റല്‍ മാധ്യമരംഗത്തെ സജീവ പ്രവര്‍ത്തകനായ റെജിമോനാണ് പുതിയ പ്രസിഡന്റ്. വിവിധ ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളിലും അച്ചടി മാധ്യമങ്ങളിലും നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവിധ സാമൂഹിക സംഘടനകളില്‍ ഇദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്. ഡിജിറ്റല്‍ മാധ്യമപ്രവര്‍ത്തകനായ അശ്വനി കുമാറാണ് വൈസ് പ്രസിഡന്റ്. കൈരളി ടിവിയില്‍ അസിസ്റ്റന്റ് ക്യാമറാമാനായി പ്രവര്‍ത്തിച്ചിട്ടുള്ള ഇദ്ദേഹം അറിയപ്പെടുന്ന ഫോട്ടോഗ്രാഫറുകൂടിയാണ്. അശ്വനി കുമാര്‍ സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമാണ്. ദൃശ്യമാധ്യമപ്രവര്‍ത്തകയായ മഞ്ജു കോരത്താണ് സെക്രട്ടറി. മഞ്ജു കേരള അസോസിയേഷന്റെ മുന്‍ പ്രസിഡന്റാണ്. ജോയിന്റ് സെക്രട്ടറിയായി തമിഴ് എഫ്എമ്മില്‍ ജോലി ചെയ്യുന്ന തനയെ തെരഞ്ഞെടുത്തു. സൗണ്ട് എന്‍ജിനീയര്‍ കൂടിയായ തന വിവിധ തമിഴ് സാമൂഹ്യ സാംസ്‌കാരിക സംഘടകളിലെ സജീവ പ്രവര്‍ത്തകനാണ്. വാന്‍കൂവറിലെ മലയാളം റെഡ്എഫ്എമ്മിന്റെ ആദ്യത്തെ…

മനോഹര്‍ പരീകര്‍ക്ക് ഇസഡ് കാറ്റഗറി സുരക്ഷ

പനജി: പ്രതിരോധമന്ത്രി മനോഹര്‍ പരീകറോട് ഇസഡ് കാറ്റഗറി സുരക്ഷ സ്വീകരിക്കാന്‍ ഗോവ പൊലീസ് ആവശ്യപ്പെട്ടു. പരീകര്‍ക്കും നരേന്ദ്ര മോദിക്കും ഐ.എസില്‍ നിന്ന് ഭീഷണിക്കത്ത് ലഭിച്ച പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ വീടിന് സുരക്ഷ ശക്തിപ്പെടുത്താന്‍ പൊലീസ് നിര്‍ദേശിച്ചത്. ഗോവ മുന്‍ മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ പരീകര്‍ കേന്ദ്രമന്ത്രിയായതിനുശേഷം സുരക്ഷാ സംവിധാനങ്ങളില്ലാതെ ഗോവയിലെ കടല്‍തീരങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഗോവയിലെ സെക്രട്ടേറിയറ്റിലാണ് ഐ.എസിന്റെതെന്ന് കരുതുന്ന കേന്ദ്രമന്ത്രിമാരെ അപായപ്പെടുത്തുമെന്ന ഭീഷണിക്കത്ത് ലഭിച്ചത്. ഗോവയിലെ ഭീകരവിരുദ്ധ വിഭാഗം സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുരക്ഷാ മുന്‍കരുതലായി പരമ്പരാഗത വയര്‍ലസ് ചിഹ്നങ്ങള്‍ മാറ്റിയതായി പൊലീസ് പറഞ്ഞു. 1961നുശേഷം ഇതാദ്യമായാണ് പൊലീസ് വി.ഐ.പികള്‍ക്കുവേണ്ടി വയര്‍ലസ് ചിഹ്നങ്ങള്‍ മാറ്റുന്നത്. ഫെബ്രുവരി ഒന്നുമുതല്‍ പ്രയോഗത്തില്‍വരും.

Netaji Subhash Chandrabose’s mysterious disappearance: 100 secret files declassified by Prime Minister today

New Delhi | Prime Minister Narendra Modi today made public digital copies of 100 secret files relating to Subhash Chandra Bose on his 119th birth anniversary, which could throw some light on the controversy over his death. The files were declassified and put on digital display at the National Archives of India (NAI) here by the Prime Minister, who pressed a button in the presence of Bose family members and Union Ministers Mahesh Sharma and Babul Supriyo. Later, Modi and his ministerial colleagues went around glancing at the declassified files,…

ഒപ്പന കിരീടം വീണ്ടും കോഴിക്കോടിന്

തിരുവനന്തപുരം: സ്കൂള്‍ കലോല്‍സവത്തില്‍ ഒപ്പനകിരീടം വീണ്ടും കോഴിക്കോട്ടേക്ക്. കോഴിക്കോട് സില്‍വര്‍ഹില്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളാണ് കിരീടം നേടിയത്. മലപ്പുറത്ത് 2013ല്‍ നടന്ന കലോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ ഒപ്പനയില്‍ നേടിയ വിജയത്തിലൂടെയാണ് സില്‍വര്‍ഹില്‍സ് സ്കൂള്‍ കിരീടവഴിയില്‍ കോഴിക്കോടിനെ തിരിച്ചത്തെിച്ചത്. അതിനുശേഷം നഷ്ടമായ വിജയം ഇത്തവണ അഭിമാനപോരാട്ടത്തിലൂടെയാണ് കൈപ്പിടിയിലൊതുക്കിയത്. പി. അമേയയും സംഘവുമാണ് കിരീടം ചൂടിയത്. മക്കത്തുദിത്തവരെ ഖദീജാബി താഹിറത്തായവരെ… എന്നു തുടങ്ങുന്ന വരികളില്‍ തുടങ്ങിയ സില്‍വര്‍ഹില്‍സ് സ്കൂളിനെ നാസര്‍ പറശ്ശിനിക്കടവാണ് പരിശീലിപ്പിച്ചത്. മലപ്പുറത്തുനിന്ന് അപ്പീലിലൂടെ എത്തിയ കോട്ടൂര്‍ എ.കെ.എം.എച്ച്.എസ്.എസിലെ എന്‍. ഷിബിലി സുഹൈബയും സംഘവും രണ്ടും കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്.എസ്.എസിലെ അഭിസൂര്യ സുരേഷും സംഘവും മൂന്നും സ്ഥാനങ്ങള്‍ നേടി. 28 ടീമും എ ഗ്രേഡ് നേടി. മോയിന്‍കുട്ടി വൈദ്യര്‍, ചേറ്റുവായി പരീക്കുട്ടി, ഹലീമാബീവി, ഒ.എം. കരുവാരകുണ്ട്, ഹസന്‍ നെടിയനാട്, മൊയ്തു വാണിമേല്‍ തുടങ്ങിയവരുടെ പാട്ടുകളാണ് മിക്കവരും ആലപിച്ചത്. വഴിനീളം…