കെ.എം. ജോര്‍ജിന്റെ മകന് രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാമെങ്കില്‍ ജോസ് കെ. മാണിക്കും ആകാമെന്ന് –കെ.എം. മാണി

കോട്ടയം: കെ.എം. ജോര്‍ജിന്റെ മകന് രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാമെങ്കില്‍ എന്റെ മകനും ആകാമെന്ന് കെ.എം. മാണി. യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകനായാണ് ജോസ് കെ. മാണി പൊതുരംഗത്ത് എത്തിയത്. വിമത പ്രവര്‍ത്തനം നടത്തി പാര്‍ട്ടിയില്‍നിന്ന് വിട്ടുപോയവര്‍ കേരള കോണ്‍ഗ്രസിനെ പിന്നില്‍നിന്ന് കുത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിമതര്‍ ചെയ്തത് വലിയ ചതിയാണ്. രണ്ടോ മൂന്നോ പേര്‍ പോയാല്‍ പാര്‍ട്ടിക്ക് ഒന്നും സംഭവിക്കില്ല. അവര്‍ക്ക് കേരള കോണ്‍ഗ്രസ് എമ്മിലേക്ക് തന്നെ തിരിച്ചുവരേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. വിട്ടുപോയവരെല്ലാം തിരിച്ചുവന്ന ചരിത്രമാണ് പാര്‍ട്ടിക്ക്. ഫ്രാന്‍സിസ് ജോര്‍ജിനെ പോലെയുള്ളവര്‍ നിയമസഭയില്‍ വരേണ്ടതാണെന്നും അവര്‍ക്ക് മികച്ച സീറ്റുകള്‍ നല്‍കണമെന്നും താന്‍ നേരത്തേ പറഞ്ഞിട്ടുള്ളതാണ്. വിമതര്‍ എവിടെ നിന്നെങ്കിലും മത്സരിക്കട്ടെ. അതിനെ ഭയക്കുന്നില്ല. പൂഞ്ഞാര്‍, കുട്ടനാട് സീറ്റുകളില്‍ കേരള കോണ്‍ഗ്രസ് തന്നെ മത്സരിക്കും. കേരള കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റുകളൊന്നും ആവശ്യപ്പെടില്ലന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ.പി.സി.സി പ്രസിഡന്റ് വി.എം.…

ഇടേണ്ടിടത്ത് കല്ല് ഇടുകതന്നെ ചെയ്യും- ഉമ്മന്‍ ചാണ്ടി

തൃശൂര്‍: ഇടേണ്ടിടത്ത് കല്ല് ഇടുകതന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. രാവിലെ കുറേ കല്ലുമായി ഇറങ്ങുന്ന താന്‍ അത് ഓരോയിടത്ത് ഇടുകയാണുമെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പരിഹസിച്ചത്. കല്ലിടേണ്ട സഥലത്ത് കല്ലിടും വേണ്ടാത്തിടത്ത് ഇടുകയുമില്ല. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് നടന്ന വികസന പ്രവര്‍ത്തനങ്ങള്‍ കണ്ടാല്‍ ആരും മറ്റൊന്ന് പറയില്ലന്ന് അദ്ദേഹം പറഞ്ഞു. വന്‍കിട വികസനപ്രവര്‍ത്തനങ്ങളും അര്‍ഹിക്കുന്നവര്‍ക്ക് സഹായം എത്തിച്ചും വികസനവും കരുതലും നടപ്പാക്കിയ സര്‍ക്കാറാണ് ഭരിക്കുന്നത്. ഈ നേട്ടങ്ങള്‍ തങ്ങള്‍ മുന്നോട്ട് വെക്കുമ്പോള്‍ ഇടതുപക്ഷത്തിന് എന്തുചെയ്തുവെന്ന് പറയാനാകുമെന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു.

ഉമ്മന്‍ ചാണ്ടി ഇട്ട തറക്കല്ലുകള്‍ക്ക് മുകളില്‍ ശവക്കല്ലറ കെട്ടേണ്ടിവരും- കോടിയേരി

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി ഓടിനടന്നിട്ട തറക്കല്ലുകള്‍ക്ക് മുകളില്‍ യു.ഡി.എഫിന് ശവക്കല്ലറ കെട്ടേണ്ടിവരുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കഴിഞ്ഞ മൂന്ന് മന്ത്രിസഭായോഗത്തില്‍ 822 ഫയലുകളിലാണ് തീര്‍പ്പ് കല്‍പിച്ചത്. 13,000 ആളുകളെ സ്ഥിരപ്പെടുത്തുകയും ചെയ്തു. വന്‍ അഴിമതിയാണ് ഇതിലൂടെ നടന്നിട്ടുള്ളത്. 425 ഏക്കര്‍ നെല്‍വയല്‍ നികത്താന്‍ ഒപ്പുവെച്ചതും ഈ അഴിമതിയുടെ ചെറിയൊരു ഭാഗം മാത്രമാണ്. കോണ്‍ഗ്രസിലടക്കം ഇതിനെതിരെ എതിര്‍പ്പ് ഉയര്‍ന്ന പശ്ചാത്തലത്തില്‍ തീരുമാനങ്ങള്‍ ഗവര്‍ണര്‍ പരിശോധിക്കണം. ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ ഒരുമാസത്തിനിടെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങളും നിയമനങ്ങളും പുനഃപരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സിന്ധു സൂര്യകുമാറിന് വധഭീഷണി: ബി.എം.എസ് നേതാവ് അറസ്റ്റില്‍

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകയെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കോഓഡിനേറ്റിങ് എഡിറ്റര്‍ സിന്ധുസൂര്യകുമാറിനെ ഫേസ്ബുക്കിലൂടെ വധഭീഷണി മുഴക്കിയ ബി.എം.എസ് ജില്ലാ ജോയന്റ് സെക്രട്ടറി ഗോവിന്ദ് ആര്‍. തമ്പിയാണ് (40) പിടിയിലായത്. ഇതോടെ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി. സൈബര്‍സെല്‍ വിവരം കൈമാറിയതിനെ തുടര്‍ന്ന് കന്‍േറാണ്‍മെന്റ് എസ്.ഐ ശിവകുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് ഗോവിന്ദിന്റെ വീട്ടിലത്തെിയിരുന്നു. അപ്പോള്‍ വീട്ടിലില്ലാതിരുന്ന ഗോവിന്ദ്, പൊലീസ് നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ നേതാക്കള്‍ക്കൊപ്പം ഞായറാഴ്ച സ്റ്റേഷനിലത്തെി. എന്നാല്‍, ഗോവിന്ദിനെ അറസ്റ്റ് ചെയ്തതറിഞ്ഞ് 20ഓളം പ്രവര്‍ത്തകര്‍ സ്റ്റേഷനുമുന്നില്‍ പ്രകടനവുമായി എത്തുകയും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ മുദ്രാവാക്യം മുഴക്കുകയും ചെയ്തു. സ്റ്റേഷനിലത്തെിയ മാധ്യമപ്രവര്‍ത്തകരെ തടയാന്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിനിടയാക്കി. ഇതോടെ പൊലീസ് ഇടപെട്ട് മാധ്യമപ്രവര്‍ത്തകരെ സ്റ്റേഷനുള്ളിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു.

തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ആര്‍.എസ്.പി അറബിക്കടലില്‍ -കോവൂര്‍ കുഞ്ഞുമോന്‍

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ആര്‍.എസ്.പി അറബിക്കടലിന്റെ അഗാധതയിലാവുമെന്ന് കോവൂര്‍ കുഞ്ഞുമോന്‍. എ.എ. അസീസ്, ഷിബു ബേബിജോണ്‍, എന്‍.കെ. പ്രേമചന്ദ്രന്‍ എന്നീ മൂന്നുപേരിലേക്ക് ചുരുങ്ങിയ ആര്‍.എസ്.പി ഇപ്പോള്‍ എ.എസ്.പിയായി മാറി. മുതിര്‍ന്ന നേതാവ് വി.പി. രാമകൃഷ്ണപിള്ളയുമായോ അണികളുമായോ കൂടിയാലോചിക്കാതെ മൂന്നുപേരും ചേര്‍ന്നാണ് തീരുമാനങ്ങളെടുക്കുന്നത്. അഴിമതിയുടെ കാര്യത്തില്‍ ഗിന്നസ് ബുക്കില്‍ ഇടം പിടിക്കുന്നതരത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ മാറി. ഒരു മന്ത്രിയൊഴികെ ബാക്കിയെല്ലാവരും വിജിലന്‍സ് കേസില്‍ ഉള്‍പ്പെട്ടു. കൂടുതല്‍ അഴിമതി കാട്ടി ആരാണ് സമ്പന്നരാവുകയെന്ന മത്സരമാണ്. നരേന്ദ്ര മോദിയെന്ന നരാധമന്‍ ഭരിക്കുമ്പോള്‍ സര്‍വമേഖലയിലും അരാജകത്വമാണെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് വിമതന്‍ പി.കെ. രാഗേഷ് അഴീക്കോട്ട് മത്സരിക്കും

കണ്ണൂര്‍: കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ജയിച്ച കോണ്‍ഗ്രസ് വിമതന്‍ പി.കെ. രാഗേഷ് നിയമസഭ തെരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ മത്സരിക്കും. ഐക്യജനാധിപത്യ സംരക്ഷണ സമിതി യോഗത്തിലാണ് തീരുമാനം. സ്വതന്ത്രനായി മത്സരിച്ച് എല്‍.ഡി.എഫിന്റെ പിന്തുണ ഉറപ്പാക്കുകയാണ് ലക്ഷ്യം. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയാലും രാഗേഷ് മത്സരിക്കും. മുസ്ലിംലീഗ് നേതാവ് കെ.എം. ഷാജിയാണ് അഴീക്കോട്ട് ഇത്തവണയും യു.ഡി.എഫ് സ്ഥാനാര്‍ഥി.

രാജ്യസഭാസീറ്റിനെച്ചൊല്ലി സി.പി.എമ്മും സി.പി.ഐയും തര്‍ക്കം രൂക്ഷം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ചര്‍ച്ച പുരോഗമിക്കവേ രാജ്യസഭാ സീറ്റിനെച്ചൊല്ലി ഇടതുമുന്നണിയില്‍ സി.പി.എമ്മും സി.പി.ഐയും തര്‍ക്കം രൂക്ഷം. രാജ്യസഭാ തര്‍ക്കും നിയമസഭാ സീറ്റ് ചര്‍ച്ചയെ ബാധിക്കുന്ന സ്ഥിതിയിലേക്ക് വളരുകയാണ്. ഞായറാഴ്ച ഇരുപാര്‍ട്ടികളും തമ്മില്‍ നടന്ന ഉഭയകക്ഷിചര്‍ച്ചയും തീരുമാനമാകാതെ പിരിഞ്ഞു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മൂന്ന് രാജ്യസഭാസീറ്റുകളില്‍ എല്‍.ഡി.എഫിന് വിജയിക്കാന്‍ കഴിയുന്ന ഒരു സീറ്റ് തങ്ങള്‍ക്ക് വേണമെന്നാണ് സി.പി.ഐയുടെ ആവശ്യം. ഇതേനിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സി.പി.എമ്മും. മുമ്പ് തങ്ങളുടെ രണ്ട് എം.പിമാര്‍ ഒഴിഞ്ഞപ്പോള്‍ വിജയിക്കാവുന്ന സീറ്റ് സി.പി.എമ്മിനാണ് നല്‍കിയതെന്ന് സി.പി.ഐ വിശദീകരിച്ചു. ഇത്തവണ വിജയിക്കുന്ന സീറ്റ് വിട്ടുതരാമെന്ന് സി.പി.എം ഉറപ്പുനല്‍കിയതാണ്. അതിനാല്‍ വിജയിക്കാവുന്ന സീറ്റ് വേണമെന്നും അതില്‍നിന്ന് പിന്നാക്കംപോകാനാവില്ലന്നും കാനം വ്യക്തമാക്കി. എന്നാല്‍, ആര്‍.എസ്.പി കഴിഞ്ഞതവണ നിരസിച്ച സീറ്റ് സി.പി.ഐക്ക് നല്‍കിയിട്ടുണ്ടെന്ന വാദമാണ് സി.പി.എമ്മിന്. രണ്ട് പാര്‍ട്ടികളും നിലപാടില്‍ ഉറച്ചുനിന്നതോടെ വീണ്ടും ചര്‍ച്ച നടത്താമെന്ന ധാരണയില്‍ പിരിഞ്ഞു. മാര്‍ച്ച് ഏഴ്, എട്ട്…

മത്സരിച്ച് ചാവേറാകാനില്ലന്ന് ചെറിയാന്‍ ഫിലിപ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയസാധ്യത ഒട്ടുമില്ലാത്ത ഏതെങ്കിലും മണ്ഡലത്തില്‍ മത്സരിച്ച് ചാവേറാകാനില്ലന്ന് ചെറിയാന്‍ ഫലിപ്. രാഷ്ട്രീയദൗത്യം എന്ന നിലയിലാണ് എല്‍.ഡി.എഫ് സ്വതന്ത്രനായി മൂന്നുതവണ യു.ഡി.എഫ് കോട്ടകളില്‍ മത്സരിച്ചത്. 15 വര്‍ഷക്കാലം സി.പി.എമ്മിനുവേണ്ടി സജീവപ്രവര്‍ത്തനം നടത്തിയ വ്യക്തി എന്ന നിലയില്‍ ഇത്തവണ ജയിക്കുന്ന ഒരു ഉറച്ച സീറ്റ് ലഭിക്കാന്‍ തനിക്ക് അര്‍ഹതയുണ്ട്. തോല്‍ക്കാനായി ജനിച്ചവന്‍ എന്ന ദുഷ്പ്പേര് മാറ്റാന്‍ വിജയിക്കുക എന്നത് തന്റെ അഭിമാനപ്രശ്നമാണ്. അവസാന ഊഴത്തിനായാണ് കാത്തിരിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിലെ പോസ്റ്റില്‍ പറഞ്ഞു. 2001ല്‍ 10 വര്‍ഷം അഥവാ രണ്ട് ടേമില്‍ അധികം നിയമസഭാംഗമാകാന്‍ ആരെയും അനുവദിക്കരുതെന്ന തന്റെ ആവശ്യം കെ.പി.സി.സി നിരസിച്ചപ്പോഴാണ് ഏറ്റവുമധികം കാലം എം.എല്‍.എ ആയി തുടരുന്ന ഉമ്മന്‍ ചാണ്ടിക്കെതിരെ പുതുപ്പള്ളിയില്‍ മത്സരിക്കാന്‍ തീരുമാനിച്ചത്. അത് കോണ്‍ഗ്രസിലെ അധികാര കുത്തകക്കെതിരായ പോരാട്ടമായിരുന്നു. 2001ല്‍ കോണ്‍ഗ്രസ് വിട്ടപ്പോള്‍ ജയിക്കുന്ന സീറ്റ് ആരോടും തേടിയില്ല. അഞ്ചുവര്‍ഷത്തിനുശേഷം ജയിക്കുന്ന…

ക്ഷേത്രമോഷണ പ്രതി മുരളിയും കൂട്ടാളികളും പിടിയില്‍

തൃശൂര്‍: നിരവധി ക്ഷേത്രമോഷണകേസുകളിലെ പ്രതിയായ മോഷ്ടാവും കൂട്ടാളികളും പിടിയില്‍. കൂര്‍ക്കഞ്ചേരി ചെട്ടിപറമ്പില്‍ മുരളി (46), കൂട്ടാളികളായ തമിഴ്നാട് കടവല്ലൂര്‍ സ്വദേശി കണ്ണന്‍ (38), തിരുനെല്ലൂര്‍ സ്വദേശി രങ്കറാവു (47) എന്നിവരെയാണ് ഷാഡോ പൊലീസ് പിടികൂടിയത്. ഫെബ്രുവരി 24ന് തൃശൂര്‍ വലിയാലുക്കല്‍ കണിമംഗലം ഭഗവതി ക്ഷേത്രത്തിന്റെ നാലമ്പലത്തില്‍ കടന്ന് ഭണ്ഡാരങ്ങള്‍ തകര്‍ത്ത് പണം മോഷ്ടിച്ച കേസിന്റെ അന്വേഷണത്തിനിടയിലാണ് പ്രതികള്‍ പിടിയിലാകുന്നത്. കണ്ണംകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രം, ചാലക്കുടി പിഷാരിക്കല്‍ ദുര്‍ഗാദേവി ക്ഷേത്രം, ചേര്‍പ്പ് നറുകുളങ്ങര ശ്രീ ബലരാമസ്വാമി ക്ഷേത്രം, ചെങ്ങാലൂര്‍ മറവാഞ്ചേരി ശ്രീ മഹാദേവ ക്ഷേത്ര ഓഫിസ് മുറി, ഭണ്ഡാരങ്ങള്‍, പുതുക്കാട് ശ്രീ വള്ളികുന്നത്ത് മഹാവിഷ്ണു ക്ഷേത്രത്തിന്‍െറ ഓഫിസുമുറി, ഏനാമാവ് കരുവന്തല ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം എന്നിവ കുത്തിപ്പൊളിച്ചും ശ്രീകോവിലിനടുത്ത് സൂക്ഷിച്ചിരുന്ന വഴിപാടായി ലഭിച്ച സ്വര്‍ണത്താലികള്‍ മോഷ്ടിച്ചതായി മുരളി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഒല്ലൂര്‍ പടവരാട് ക്ഷേത്രത്തിലെയും കൊടകര…

സോളാര്‍കേസിലെ പരാതിക്കാരനെതിരെ റിയല്‍ എസ്റ്റേറ്റ് തട്ടിപ്പ് കേസ്

തിരുവനന്തപുരം: സോളാര്‍കേസിലെ പരാതിക്കാരനെതിരെ റിയല്‍ എസ്റ്റേറ്റ് തട്ടിപ്പിന് കേസ്. സോളാര്‍ ഇടപാടില്‍ സാമ്പത്തിക തട്ടിപ്പിനിരയായെന്ന് പരാതി നല്‍കിയ ടി.സി. മാത്യുവിനെതിരെയാണ് കോടികളുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ട് കേസെടുത്തത്. കുറവന്‍കോണം ജങ്ഷനിലെ വീട് വില്‍ക്കാമെന്ന് വിശ്വസിപ്പിച്ച് ശ്രീകാര്യം സ്വദേശിയില്‍ നിന്ന് ഒരുകോടി തട്ടിയെടുത്തെന്നാണ് കേസ്. പൊലീസ് ഭാഷ്യം ഇങ്ങനെ: ശ്രീകാര്യം ഇടവക്കോട് പാലാഴിയില്‍ ജഗന്നാഥനുമായി കരാര്‍ ഉണ്ടാക്കി അഡ്വാന്‍സ് വാങ്ങിയ ശേഷം വീട് നല്‍കാതെ കബളിപ്പിച്ചു. കുറവന്‍കോണത്തെ 10 സെന്റ് സ്ഥലവും വീടും 2.45 കോടിക്ക് വില്‍ക്കാനാണ് മാത്യു കരാറുണ്ടാക്കിയത്. കരാറിന്റെ അടിസ്ഥാനത്തില്‍ ഒരു കോടി രൂപ മാത്യുവിന് ജഗന്നാഥന്‍ മുന്‍കൂര്‍ നല്‍കി. 2015 ഒക്ടോബറിലായിരുന്നു ഇത്. കരാര്‍ ഒപ്പിടുമ്പോള്‍ വസ്തുവിന്റെ യഥാര്‍ഥ ആധാരങ്ങളും ബാധ്യതാ സര്‍ട്ടിഫിക്കറ്റും കൈമാറി. നാല് മാസത്തിനകം രജിസ്ട്രേഷന്‍ നടത്താമെന്ന ഉറപ്പിന്മേലാണ് അഡ്വാന്‍സ് വാങ്ങിയത്. എന്നാല്‍, നാലുമാസം കഴിഞ്ഞിട്ടും ഇടപാട് നടത്താതെ ഇയാള്‍…