ഉച്ചഭക്ഷണത്തിനുപുറമേ സര്‍ക്കാര്‍ സ്കൂളില്‍ പ്രഭാതഭക്ഷണം നല്‍കാന്‍ ആലോചന

തിരുവനന്തപുരം: സര്‍ക്കാര്‍ എല്‍.പി, യു.പി സ്കൂളുകളിലെ കുട്ടികള്‍ക്ക് തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പ്രഭാതഭക്ഷണവും നല്‍കും. ഉച്ചഭക്ഷണത്തിന് പുറമെയാണിത്. സ്വന്തമായി വരുമാനമില്ലാത്ത 25 വയസ്സില്‍ താഴെയുള്ള ആണ്‍മക്കളുള്ള ബി.പി.എല്‍ വിധവകള്‍ക്ക് നിലവില്‍ വിധവകള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ നല്‍കാനും തീരുമാനിച്ചു. ഭൂവിസ്തൃതി കണക്കാക്കാതെ എല്ലാ കര്‍ഷകര്‍ക്കും നെല്‍വിത്ത് സബ്സിഡി 100 ശതമാനം വര്‍ധിപ്പിച്ചു. പാട്ട കൃഷിക്കാര്‍ക്കും ഇതിന്‍െറ ആനുകൂല്യം ലഭിക്കും. കൂലി ചെലവ് സബ്സിഡി പാട്ട കൃഷിക്കാര്‍ക്കും നല്‍കും. പച്ചക്കറിക്കൃഷിയുടെ സബ്സിഡി ഒരു ഹെക്ടര്‍വരെ കൃഷി ചെയ്യുന്നവര്‍ക്കും ലഭിക്കും. സംഘംചേര്‍ന്ന് കൃഷി ചെയ്യുന്നവര്‍ക്ക് സബ്സിഡിക്ക് ഭൂവിസ്തൃതി പരിഗണിക്കില്ല. പരിശീലനം ലഭിച്ചവര്‍ ഉണ്ടെങ്കില്‍ തദേശ സ്ഥാപനത്തില്‍ കാര്‍ഷിക കര്‍മസേന രൂപവത്കരിക്കാം. ജൈവവള സബ്സിഡി ഇനി ബാങ്ക് അക്കൗണ്ട് മുഖേനയാകും നല്‍കുക. ക്ഷീര കര്‍ഷകര്‍ക്കുള്ള സബ്സിഡി ഇരട്ടിയാക്കി. മില്‍മ സംഘങ്ങള്‍ക്ക് പാല്‍ നല്‍കുന്ന ക്ഷീര കര്‍ഷകര്‍ക്കുള്ള സബ്സിഡി 10,000ത്തില്‍നിന്ന് 20,000 ആയാണ് ഉയര്‍ത്തിയത്. ഇന്‍ഷുര്‍…

സരിതയെ താന്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പി.സി. ജോര്‍ജിന്‍െറ മൊഴി കളവാണെന്ന് ജോസ് കെ. മാണി

കൊച്ചി: സരിതയെ താന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജിന്‍െറ മൊഴി കളവാണെന്ന് ജോസ് കെ. മാണി എം.പി. സരിത ജയിലില്‍ വെച്ച് എഴുതിയ കത്തില്‍ തന്‍െറ പേര് ഉണ്ടായിരുന്നെന്ന ജോര്‍ജിന്‍െറ മൊഴിയും സോളാര്‍ കമീഷനിലെ വിസ്താരത്തില്‍ അദ്ദേഹം നിഷേധിച്ചു. ജോസ് കെ. മാണി സരിതയുമായി 2012 ജനുവരി 25 മുതല്‍ 2013 ഫെബ്രുവരി രണ്ടുവരെ ആറുതവണ ഫോണില്‍ സംഭാഷണം നടത്തിയതായി കമീഷന്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. സരിതയുടെ കത്തിന്‍െറ ഉള്ളടക്കമോ അതില്‍ തന്‍െറ പേര് പരാമര്‍ശിക്കുന്നതായോ അറിയില്ല. തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച ജോര്‍ജിനെതിരെ പാര്‍ട്ടിതലത്തില്‍ നടപടിയെടുത്തിരുന്നു. അതിനുശേഷമാണ് തനിക്കെതിരെ മേല്‍പറഞ്ഞ ആരോപണങ്ങള്‍ അദ്ദേഹം ഉന്നയിച്ചത്. സരിതയുടെ കത്തിന്‍െറ നിജസ്ഥിതിയെപ്പറ്റി അറിയില്ലാത്തതിനാല്‍ അവര്‍ക്കെതിരെ നിയമനടപടികളുമായി പോയിട്ടില്ല. ടീം സോളാറിനെ എം.എന്‍.ആര്‍.ഇ, അനര്‍ട്ട് പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ വേണ്ടി സരിത തന്നെ ഉപയോഗപ്പെടുത്തിയെന്ന ജോര്‍ജിന്‍െറ മൊഴിയും ശരിയല്ല.…

സംസ്ഥാനത്ത് ഇ-സിഗററ്റ് നിരോധിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇലക്ട്രോണിക് സിഗററ്റ് നിരോധിക്കും. ഇ-സിഗററ്റിന്‍െറ ഉല്‍പാദനം, വില്‍പന, വിപണനം, പരസ്യപ്പെടുത്തല്‍ തുടങ്ങിയവ നിരോധിച്ച് ഉത്തരവിറക്കാന്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ നിര്‍ദേശം നല്‍കി. കഞ്ചാവ്, ഹാഷിഷ്, തുടങ്ങിയ ലഹരിവസ്തുക്കള്‍ വലിക്കാന്‍ ഇ-സിഗററ്റ് ഉപയോഗിക്കുന്നതായി സംസ്ഥാന ഡ്രഗ് എന്‍ഫോഴ്സസ് കണ്ടത്തെിയിരുന്നു. അമേരിക്ക, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ ഇത് അര്‍ബുദത്തിനും ഹൃദ്രോഹത്തിനും കാരണമാകുമെന്നും കണ്ടത്തെിയിരുന്നു. അംഗീകാരമില്ലാത്ത കൊറിയര്‍ സര്‍വിസുകളിലൂടെയും ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെയും അനധികൃതമായി വിദേശവസ്തുക്കള്‍ വില്‍ക്കുന്നവരിലൂടെയുമാണ് സംസ്ഥാനത്ത് ഇ -സിഗററ്റ് എത്തുന്നത്. 2014ല്‍ കേന്ദ്ര സര്‍ക്കാര്‍ ഇവയുടെ ദൂഷ്യവശങ്ങള്‍ പരിശോധിക്കാന്‍ നിയോഗിച്ച വിദഗ്ദസമിതി എത്രയുംവേഗം നിരോധിക്കണമെന്ന് ശിപാര്‍ശ ചെയ്തിരുന്നു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ഇ-സിഗററ്റിന്‍െറ ഉപയോഗം പ്രോത്സാഹിപ്പിക്കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

ഗര്‍ഭിണി ചമഞ്ഞ് ബസുകളില്‍ മോഷണം നടത്തുന്ന തമിഴ് യുവതിയെ നാട്ടുകാര്‍ കൈയോടെ പിടികൂടി

ഇടുക്കി: ഗര്‍ഭിണി ചമഞ്ഞ് ബസുകളില്‍ സഞ്ചരിക്കുന്ന സ്ത്രീകളുടെ ബാഗില്‍നിന്ന് പണവും സ്വര്‍ണവും മോഷ്ടിക്കുന്ന യുവതി പിടിയില്‍. തമിഴ്നാട് സ്വദേശി മുത്തുമാരിയാണ് (25) പിടിയിലായത്. തൊടുപുഴ മുനിസിപ്പല്‍ കൗണ്‍സിലര്‍ റിനി ജോഷിയുടെ ബാഗ് തൊടുപുഴയില്‍നിന്ന് മുതലക്കോടത്തേക്കുള്ള യാത്രക്കിടെ മോഷ്ടിക്കാന്‍ ശ്രമിക്കവെ പിടികൂടുകയായിരുന്നു. യാത്രക്കാരും നാട്ടുകാരും ചേര്‍ന്നാണ് ഇവരെ തടഞ്ഞുനിര്‍ത്തി പൊലീസില്‍ ഏല്‍പിച്ചത്. ചോദ്യംചെയ്യുന്നതിനിടെ കഴിഞ്ഞ തിങ്കളാഴ്ച സോപാനം ബസില്‍ സഞ്ചരിച്ച കാരിക്കോട് സ്വദേശി ദീപയുടെ ബാഗില്‍നിന്ന് 12,000 രൂപയും കഴിഞ്ഞ ചൊവ്വാഴ്ച മേഴ്സി ജോസഫിന്‍െറ ബാഗില്‍നിന്ന് 15,500 രൂപയും മോഷ്ടിച്ചതായി സമ്മതിച്ചു. ഇന്നലെ വൈകിട്ട് നാലിനാണ് സംഭവം. മുനിസിപ്പാലിറ്റിയിലെ ജോലി കഴിഞ്ഞ് ബസില്‍ മുതലക്കോടത്തേയ്ക്ക് പോകുന്നതിനിടെയാണ് സംഭവം. ബാഗ് തുറന്ന് പേഴ്സ് എടുക്കുന്നത് പിന്നിലിരുന്ന വിദ്യാര്‍ത്ഥികള്‍ കണ്ടു. ഇവര്‍ പോട്ടറെ വിവരമറിയിച്ചു. പോട്ടര്‍ ബാഗില്‍ നിന്ന് പണം നഷ്ടപ്പെട്ടോയെന്ന് ചോദിച്ചപ്പോഴാണ് പേഴ്സ് നഷ്ടപെട്ടതായി കണ്ടത്. ഈ സമയത്ത് യുവതി…

തിരുവനന്തപുരം ലോ കോളജില്‍ വിദ്യാര്‍ഥി സംഘട്ടനം; രണ്ട് എസ്.എഫ്.ഐക്കാര്‍ക്ക് പരിക്ക്

തിരുവനന്തപുരം: ഗവ. ലോ കോളജില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ കല്ളേറില്‍ രണ്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. 13 വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാദുല്‍ ആര്‍. നാഥ്, പത്മനാഭന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഘര്‍ഷത്തെതുടര്‍ന്ന് കോളജിന് അഞ്ചുവരെ അവധി പ്രഖ്യാപിച്ചു. കോളജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ തുടര്‍ച്ചയായിരുന്നു സംഘട്ടനം. തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ പാനലിനെതിരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയ ചിലര്‍ സ്വതന്ത്ര സംഘടനയുണ്ടാക്കി മത്സരിച്ചിരുന്നു. തെരഞ്ഞെടുപ്പ് സമയത്തും കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകരും സ്വതന്ത്രസംഘടനക്കാരും തമ്മില്‍ കൊമ്പുകോര്‍ത്തിരുന്നു. അതിന്‍െറ തുടര്‍ച്ചയായാണ് ആക്രമണം. കല്ളേറിലാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റത്. അക്രമം നടത്തിയത് വിദ്യാര്‍ഥികളല്ളെന്നും കോളജ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പുറത്തുനിന്നുള്ള സംഘമാണെന്നും എസ്.എഫ്.ഐ ആരോപിച്ചു.

സ്ത്രീകളുടെ ശബ്ദത്തില്‍ മൊബൈല്‍ ഫോണില്‍ വിളിച്ച് അശ്ളീല സംഭാഷണം; യുവാവ് പിടിയില്‍

മലപ്പുറം: സ്ത്രീകളുടെ ശബ്ദത്തില്‍ വിളിച്ച് അശ്ളീല സംഭാഷണങ്ങള്‍ നടത്തുന്ന മുഹമ്മദ് ഷാഫിയെ (28) യുവതിയുടെ പരാതിയില്‍ അറസ്റ്റ് ചെയ്തു. സ്ത്രീ ശബ്ദത്തില്‍ നന്നായി സംസാരിക്കുന്ന മുഹമ്മദ് ഷാഫി സുഹൃത്തുക്കളുടെയും മറ്റും മൊബൈലില്‍നിന്ന് അവര്‍ കാണാതെ നമ്പറുകള്‍ എഴുതിയെടുത്ത് രാത്രിയിലും മറ്റും വിളിച്ച് അശ്ളീല ചുവയുള്ള സംഭാഷണങ്ങളാണ് നടത്തുന്നത്. നിരവധി യുവതികള്‍ ഇയാളുടെ വലയില്‍ കുടുങ്ങിയിട്ടുണ്ട്. കൂടുതല്‍ സംസാരിച്ചശേഷം മുഹമ്മദ് ഷാഫിയുടെ മൊബൈല്‍ നമ്പറുകളിലേക്ക് റീചാര്‍ജ് ചെയ്യാനാവശ്യപ്പെടും. കൂടാതെ വാട്സ്ആപിലും ഫേസ്ബുക്കിലും ആകര്‍ഷിക്കുന്ന ഫോട്ടോകള്‍വെച്ച് കോളജ് വിദ്യാര്‍ഥികള്‍ക്കും മറ്റും മെസേജ് അയക്കും. തന്‍േറതല്ലാത്ത സിം കാര്‍ഡുകളുപയോഗിച്ചാണ് വിളിക്കുന്നത്. കൂടുതലും 9562541350 എന്ന മൊബൈല്‍ നമ്പറിലാണ് വിളിക്കുന്നത്. കൂടാതെ സ്ത്രീകളെക്കുറിച്ച് ഭര്‍ത്താക്കന്മാരോട് മോശമായി സംസാരിച്ചതിനും മറ്റും നിരവധിപേര്‍ പരാതിയുമായി വരുന്നതായും എസ്.ഐ അറിയിച്ചു. ഇത്തരത്തില്‍ സ്ത്രീകളുടെ മൊബൈല്‍ നമ്പര്‍ റെയില്‍വേ സ്റ്റേഷനുകളിലേയും ബസ്സ്റ്റാന്‍ഡിലേയും കംഫര്‍ട്ട് സ്റ്റേഷനുകളിലും മറ്റും എഴുതിവെക്കുന്നതും മുഹമ്മദ്…

മണിയന്‍പിള്ള വധം: എല്ലാ ആരോപണവും നിഷേധിച്ച് ആട് ആന്‍റണി

കൊല്ലം: പാരിപ്പള്ളി പൊലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ മണിയന്‍പിള്ള കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ എല്ലാ ആരോപണങ്ങളും നിഷേധിച്ച് പ്രതിയായ ആട് ആന്‍റണി. കോടതിയുടെ മിക്ക ചോദ്യങ്ങള്‍ക്കും ‘അറിയില്ല, കളവാണ്’ എന്ന ഉത്തരമാണ് ആന്‍റണി നല്‍കിയത്. മണിയന്‍ പിള്ളയോടൊപ്പം എ.എസ്.ഐ ജോയിയെയും കുത്തിയത് താനാണെന്ന് പറഞ്ഞത് കള്ളമാണ്. തിരുവനന്തപുരത്തെ വാടകവീട്ടില്‍ താമസിച്ചെന്ന് ഏഴാം സാക്ഷി വിശ്വംഭരന്‍ പറഞ്ഞത്, വെള്ള മാരുതി കാര്‍ വാങ്ങിയെന്ന 12ാം സാക്ഷിയുടെ മൊഴി എന്നിവ കളവാണെന്നും ആന്‍റണി പറഞ്ഞു. വെള്ള നിറത്തിലെ മാരുതി വാന്‍ തനിക്കില്ലെന്നും പാലക്കാട് ചിറ്റൂരില്‍നിന്നാണ് പിടികൂടിയതെന്ന അന്വേഷണ സംഘത്തിന്‍െറ വാദം കള്ളമാണെന്നും ബോധിപ്പിച്ചു. കൂടുതല്‍ എന്തെങ്കിലും പറയാനുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് 2011നുശേഷം കേരളത്തില്‍ എത്തിയിട്ടില്ലെന്നതുള്‍പ്പെടെ വിശദീകരിച്ചു. ഇരൂനൂറോളം മോഷണക്കേസിലെ പ്രതിയാണ്. 2011ല്‍ ഏറ്റുമാനൂര്‍ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനത്തെുടര്‍ന്ന് സംസ്ഥാനം വിട്ടുപോയി. പിന്നീട് ഒരിക്കലും കേരളത്തില്‍ വന്നില്ല. 2015 ഒക്ടോബര്‍ 10ന്…

അയല്‍വീട്ടില്‍ കിടക്കാനെത്തിയ വീട്ടമ്മയെ മര്‍ദ്ദിച്ച് യുവാവ് മാല കവര്‍ന്നു

തൊടുപുഴ: അയല്‍വീട്ടില്‍ കിടക്കാനെത്തിയ വീട്ടമ്മയെ മര്‍ദ്ദിച്ച് യുവാവ് മാല കവര്‍ന്നു. വീട്ടമ്മയെ മര്‍ദിച്ച് അവശയാക്കിയാണ് രണ്ടര പവന്‍െറ മാല കവര്‍ന്നത്. മുള്ളരിങ്ങാട് വെള്ളക്കയം പുല്ളോപ്പള്ളില്‍ സെബിനെ (30) അറസ്റ്റുചെയ്തു. സമീപവാസി ശാന്തമ്മയുടെ മാലയാണ് ഇയാള്‍ കവര്‍ന്നത്. ഒറ്റക്ക് താമസിക്കാന്‍ ഭയമായതിനാല്‍ രാത്രിയില്‍ സെബിന്‍െറ വീട്ടിലാണ് ഇവര്‍ കിടന്നിരുന്നത്. രാത്രി മുഖംമൂടി ധരിച്ചെത്തിയ ഒരാള്‍ തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് ശാന്തമ്മ പറഞ്ഞു. മുഖത്തേക്ക് തോര്‍ത്തിട്ട് ശ്വാസംമുട്ടിച്ച് നിലത്തേക്ക് തള്ളിയിട്ട ശേഷം മാല കവര്‍ന്ന് രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ ഇവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സെബിനെ സ്റ്റേഷനില്‍ വിളിച്ച് ചോദ്യം ചെയ്യവെയാണ് കുറ്റം സമ്മതിച്ചത്.

രണ്ട് വയസ്സുകാരിയെ പീഡിപ്പിച്ച ബീഹാര്‍ യുവാവിന് ജീവപര്യന്തം

കോയമ്പത്തൂര്‍: രണ്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ബീഹാര്‍ സ്വദേശിയായ യുവാവിന് ജീവപര്യന്തം തടവ്. കോയമ്പത്തൂര്‍ പോത്തന്നൂരിന് സമീപം സ്വകാര്യ മാര്‍ബിള്‍ യൂനിറ്റില്‍ ജോലി ചെയ്തിരുന്ന ബീഹാറുകാരനായ ധര്‍മേന്ദ്രയാണ് (28) പ്രതി. 2010 ആഗസ്റ്റ് ഏഴിനാണ് സംഭവം. പോത്തന്നൂര്‍ ശ്രീനിവാസ നഗറിലെ വാടകവീട്ടിലാണ് ധര്‍മേന്ദ്രയും ബീഹാര്‍ സ്വദേശികളായ മറ്റു രണ്ട് സഹപ്രവര്‍ത്തകരും താമസിച്ചിരുന്നത്. അയല്‍പക്കത്തെ രണ്ടു വയസ്സുകാരിയെ ധര്‍മേന്ദ്രയും 15കാരനായ സുഹൃത്തും ചേര്‍ന്ന് സമീപത്തെ ഒഴിഞ്ഞ കെട്ടിടത്തില്‍കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളികേട്ട് അമ്മയും സമീപവാസികളും ഓടിയത്തെി. അതിനിടെ കുട്ടിയെ രക്തം വാര്‍ന്നൊഴുകിയ നിലയില്‍ പ്രതികള്‍തന്നെ പുറത്തേക്ക് കൊണ്ടുവന്നു. ആശുപത്രിയില്‍ നടന്ന പരിശോധനയില്‍ കുട്ടിയെ പീഡനത്തിന് വിധേയയാക്കിയിട്ടുണ്ടെന്ന് തെളിഞ്ഞു. തുടര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ധര്‍മേന്ദ്ര കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലും 15കാരനെ ജുവനൈല്‍ഹോമിലുമാണ് റിമാന്‍ഡ് ചെയ്തത്. വിധി പ്രഖ്യാപനം നടത്താനിരിക്കെ ധര്‍മേന്ദ്ര പൊലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടു. മേയ് 25ന് ചെന്നൈയില്‍വെച്ച്…

മണ്‍സൂണ്‍ ശക്തിപ്പെടാന്‍ ഡാം പരിസരത്ത് ആടിനെ ബലി നല്‍കി തമിഴ്നാട് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ പൂജ

കോയമ്പത്തൂര്‍: മണ്‍സൂണ്‍ ശക്തിപ്പെടാന്‍വേണ്ടി ശിരുവാണി ഡാം പരിസരത്ത് തമിഴ്നാട് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ ആഭിമുഖ്യത്തില്‍ ആടിനെ ബലി നല്‍കി പ്രത്യേകയാഗവും പൂജാകര്‍മങ്ങളും നടത്തി. ശിരുവാണി മലയടിവാരത്തിലെ കുടിവെള്ള ശുദ്ധീകരണ പ്ളാന്‍റില്‍ പ്രത്യേകയാഗവും സമീപത്തുള്ള കറുപ്പുരായന്‍ കോവിലില്‍ ആടിനെ ബലി നല്‍കി പൂജാ കര്‍മങ്ങളും അരങ്ങേറി. എല്ലാവര്‍ഷവും ഇത്തരം പൂജാകര്‍മം നടത്താറുണ്ട്. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് താലൂക്കില്‍ സ്ഥിതി ചെയ്യുന്ന ശിരുവാണി ഡാമില്‍നിന്നാണ് കോയമ്പത്തൂര്‍ നഗരത്തിനാവശ്യമായ കുടിവെള്ളം വിതരണം ചെയ്യുന്നത്. ഡാമിന്‍െറ വൃഷ്ടി പ്രദേശങ്ങളില്‍ മഴ പെയ്യുന്നുണ്ടെങ്കിലും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കുറഞ്ഞ അളവാണ് ഇത്തവണ ലഭിച്ചത്.