കുഞ്ഞാലിക്കുട്ടിക്കും അടൂര്‍ പ്രകാശിനുമെതിരെ കേസെടുത്തു; അന്വേഷണം തുടങ്ങി

തിരുവനന്തപുരം: സന്തോഷ് മാധവന് ഭൂമി നല്‍കിയ കേസില്‍ മുന്‍ മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, അടൂര്‍ പ്രകാശ് എന്നിവര്‍ക്കെതിരെ വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. മുന്‍ റവന്യൂമന്ത്രി അടൂര്‍ പ്രകാശ്, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വാസ് മത്തേ എന്നിവരടക്കം അഞ്ചുപേര്‍ക്കെതിരെയാണ് ത്വരിത പരിശോധന നടന്നത്. എറണാകുളം, തൃശൂര്‍ ജില്ലകളിലായി 127.85 ഏക്കര്‍ മിച്ചഭൂമിയാണ് സന്തോഷ് മാധവന്‍െറ നേതൃത്വത്തിലുള്ള ആര്‍.എം.ഇസെഡ് ഇക്കോവേള്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡിന്‍െറ കീഴിലുള്ള പ്രോപര്‍ട്ടി ഡെവലപ്മെന്‍റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് കൈമാറി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഭൂമി നെല്‍വയല്‍, തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്‍െറ പരിധിയില്‍ വരുന്നതിനാല്‍ കൃഷിക്കല്ലാതെ മറ്റൊന്നിനും ഉപയോഗിക്കരുതെന്ന നിര്‍ദേശങ്ങള്‍ മറികടന്നായിരുന്നു നടപടി. വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ടില്‍, അന്നത്തെ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയാണ് ഭൂമിദാനം സംബന്ധിച്ച വിഷയം മന്ത്രിസഭയില്‍ ഒൗട്ട് ഒഫ് അജണ്ടയായി അവതരിപ്പിച്ചതെന്നും വിവാദ ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കിയ…

ദാദ്രിയില്‍ അഖ്‌ലാഖിന്റെ കുടുംബത്തിനെതിരെ ഗ്രാമപഞ്ചായത്ത് ചേരുന്നു

ന്യൂഡല്‍ഹി: ദാദ്രിയില്‍ ഗോമാംസം കഴിച്ചുവെന്നാരോപിച്ച് അടിച്ചുകൊന്ന അഖ്‌ലാഖിന്റെ കുടുംബത്തിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ മഹാപഞ്ചായത്ത് വിളിച്ചുചേര്‍ത്തു.  ഇതേതുടര്‍ന്ന് ദാദ്രിയിലെ ബിശാദ ഗ്രാമത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അഖ്‌ലാഖിന്റെ വീട്ടില്‍നിന്നു കണ്ടെടുത്തത് ഗോമാംസമാണെന്ന് മഥുര ലാബില്‍നിന്ന് ഈയിടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. അഖ്‌ലാഖിന്റെ കുടുംബത്തിനെതിരെ കേസെടുത്തില്ലെങ്കില്‍ മഹാപഞ്ചായത്ത് വിളിക്കുമെന്ന് ബി.ജെ.പി നേതാവ് സഞ്ജയ് റാണയുടെ പിതാവ് വിശാല്‍ റാണ മുന്നറിയിപ്പ് നല്‍കി. മഥുര ലാബിലെ റിപ്പോര്‍ട്ട് വന്നശേഷം തങ്ങള്‍ നല്‍കിയ പരാതിയില്‍ കേസെടുക്കാത്തതുകൊണ്ടാണ് മഹാപഞ്ചായത്ത് നടത്തുന്നതെന്ന് റാണ അറിയിച്ചു. അഖ്‌ലാഖിനെ കൊലപ്പെടുത്തിയ കേസ് കെട്ടിച്ചമച്ചതാണെന്നും പ്രതികളെ വെറുതെ വിടണമെന്നും വിശ്വഹിന്ദു പരിഷത്ത് നേതാവ് സുരേന്ദര്‍ ജെയിന്‍ ആവശ്യപ്പെട്ടു. അഖ്‌ലാഖിന്റെ കുടുംബത്തിനെതിരെ കേസെടുക്കണമെന്നും കുടുംബത്തിന് നല്‍കിയ നഷ്ടപരിഹാരം തിരിച്ചുവാങ്ങണമെന്നും ബി.ജെ.പി നേതാവ് വിനയ് കത്യാര്‍ ആവശ്യപ്പെട്ടു. അഖ്‌ലാഖിന്റെ വീട്ടില്‍നിന്ന് കണ്ടെടുത്തത് പശുവിന്‍െറയോ പശുക്കിടാവിന്‍െറയോ മാംസമാണെന്ന് കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള മഥുരയിലെ ഉത്തര്‍പ്രദേശ് യൂനിവേഴ്സിറ്റി ഓഫ് വെറ്ററിനറി…

മൂന്നാറില്‍ ടാറ്റയുടെ എസ്റ്റേറ്റ് ബംഗ്ളാവുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി

കൊച്ചി: മൂന്നാറില്‍ ടാറ്റ കമ്പനിയുടെ കൈവശമുള്ള എസ്റ്റേറ്റ് ബംഗ്ളാവുകള്‍ ടൂറിസം ആവശ്യത്തിനായി ഉപയോഗിക്കാമെന്ന് കോടതി. ബംഗ്ളാവുകള്‍ ഉപാധികളോടെ പ്രവര്‍ത്തിപ്പിക്കാമെന്നും അഞ്ച് ശതമാനത്തിലധികം കൈവശ ഭൂമി ടൂറിസം ആവശ്യത്തിന് ഹരജിക്കാര്‍ ഉപയോഗിക്കരുതെന്നും ഹൈകോടതി ഉത്തരവിട്ടു. എസ്റ്റേറ്റ് ബംഗ്ളാവുകളുടെയും ഹോം സ്റ്റേകളുടെയും പ്രവര്‍ത്തനം പാട്ടക്കരാര്‍ ലംഘനമാണെന്ന് ആരോപിച്ച് പ്രവര്‍ത്തനാനുമതി നിഷേധിക്കുകയും ഇവ ഏറ്റെടുക്കാന്‍ നടപടി സ്വീകരിക്കുകയും ചെയ്ത ജില്ലാ കലക്ടറുടെയും ലൈസന്‍സ് നിഷേധിച്ച പഞ്ചായത്തുകളുടെയും നടപടി ചോദ്യം ചെയ്ത് കണ്ണന്‍ദേവന്‍ കമ്പനി നല്‍കിയ ഹരജിയിലായിരുന്നു നേരത്തേ സിംഗ്ള്‍ബെഞ്ച് ഉത്തരവ്. 21 എസ്റ്റേറ്റ് ബംഗ്ളാവുകളുടെ പ്രവര്‍ത്തനം തടഞ്ഞ നടപടിയാണ് സിംഗ്ള്‍ബെഞ്ച് റദ്ദാക്കിയിരുന്നത്. കണ്ണന്‍ ദേവന്‍ കമ്പനി മൂന്നാറില്‍ ഭൂമി കൈവശം വെച്ചിരിക്കുന്നത് നിയമവിരുദ്ധമായാണെന്നും ഇത് പരിഗണിക്കാതെയാണ് സിംഗ്ള്‍ബെഞ്ച് ഉത്തരവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാര്‍ അപ്പീല്‍. വനഭൂമിയും സര്‍ക്കാര്‍ ഭൂമിയുമായി ബന്ധപ്പെട്ട നിയമങ്ങളെല്ലാം ലംഘിച്ചാണ് ഭൂമി കൈവശം വെക്കലും കൈമാറ്റവും നടത്തിയിരിക്കുന്നത്. വ്യാജ രേഖകളുടെ…

ശബരിമലയില്‍ ഭക്തര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ വരുന്നു

തിരുവനന്തപുരം: ശബരിമലയില്‍ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തില്‍ ദര്‍ശനസൗകര്യം ലഭ്യമാക്കും. ശബരിമല വികസനവുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത ഉന്നതതലയോഗതീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മന്ത്രി. ശബരിമലയിലെ 78 ഏക്കര്‍ ഭൂമി അളന്നുതിരിക്കും. ഇവിടെ അതിഥി മന്ദിരം പണിയാന്‍ 20 സെന്‍റ് ഭൂമി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സര്‍ക്കാറിന് കൈമാറും. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി മൂന്നുകോടി അനുവദിച്ചു. ഭക്തര്‍ക്ക് മെച്ചപ്പെട്ട ചികിത്സാസൗകര്യം ഉറപ്പാക്കാന്‍ 24 മണിക്കൂര്‍ സേവനം ഉറപ്പാക്കുന്ന ആശുപത്രി സ്ഥാപിക്കും. പമ്പശുചീകരണത്തിന് പ്രത്യേക പദ്ധതി തയാറാക്കും. ഇതു സമയബന്ധിതമായി പൂര്‍ത്തിയാക്കും. ‘പുണ്യം പൂങ്കാവനം’ ശുചീകരണ പദ്ധതി തുടരും. മാലിന്യസംസ്കരണത്തിന് ശാസ്ത്രീയ മാര്‍ഗങ്ങള്‍ നടപ്പാക്കും. ശബരിമലയില്‍ പ്ളാസ്റ്റിക് നിരോധിച്ച സാഹചര്യത്തില്‍ കുടിവെള്ളലഭ്യത ഉറപ്പുവരുത്താന്‍ പ്രത്യേകപദ്ധതി തയാറാക്കും. മണ്ഡലകാലത്തിന് മുന്നോടിയായി സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്താന്‍ പ്രത്യേക യോഗം ചേരും. ശബരിമലയില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന റോപ് വേ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ശിലാസ്ഥാപനം ജൂലൈ ആദ്യവാരം മുഖ്യമന്ത്രി പിണറായി…

മുക്കുപണ്ടം പണയം വെച്ച് സഹകരണ ബാങ്കില്‍ 3.5 കോടിയുടെ തട്ടിപ്പ്

കാസര്‍കോട്: മുക്കുപണ്ടം പണയം വെച്ച് മുട്ടത്തൊടി സഹകരണ ബാങ്ക് ശാഖകളില്‍ 3.5 കോടി രൂപയുടെ തട്ടിപ്പ്. പണയാഭരണമായി ബാങ്കിന് ലഭിച്ചതില്‍ നല്ലൊരു ഭാഗം മുക്കുപണ്ടങ്ങളാണ്. ബാങ്കിന്‍െറ ചെങ്കള സിറ്റിസണ്‍ നഗറിലെ മെയിന്‍ ബ്രാഞ്ചിലും വിദ്യാനഗര്‍, എതിര്‍ത്തോട് ശാഖകളിലുമായി 13 കോടി വിലമതിക്കുന്ന ആഭരണങ്ങളാണ് ഇടപാടുകാര്‍ പണയം വെച്ചത്. ഇതില്‍ 80 ശതമാനത്തോളം കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധനക്ക് വിധേയമാക്കി. ഇതില്‍ നിന്നാണ് 3.5 കോടിയുടെ തട്ടിപ്പ് കണ്ടെത്തിയത്. ബാങ്കിന്‍െറ വിദ്യാനഗര്‍ സായാഹ്ന ശാഖയില്‍ പണയപ്പെടുത്തിയ 13 ലക്ഷത്തിന്‍െറ പണയവസ്തുക്കള്‍ പരിശോധനയില്‍ കണ്ടെത്താനായില്ല. ഇതിന്‍െറ രേഖകളടങ്ങിയ കവര്‍ മാത്രമാണ് ലഭിച്ചത്. വിദ്യാനഗര്‍ ശാഖാ മാനേജര്‍ പി.വി. സന്തോഷ് കുമാര്‍ ഒളിവിലാണ്. ബാങ്കിന്‍െറ നാലു ശാഖകളില്‍ രണ്ടെണ്ണത്തില്‍ കൂടി പരിശോധന നടത്താനുണ്ട്. പരിശോധനാ വിവരം അറിഞ്ഞ്, പണയപ്പെടുത്തിയ സ്വര്‍ണം തിരിച്ചെടുക്കാനെത്തിയവര്‍ ബാങ്കില്‍ ബഹളമുണ്ടാക്കി. ഡിവൈ.എസ്.പി എസ്. മുരളീധരന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ്…

മുല്ലപ്പെരിയാറില്‍ കനത്ത മഴ; തമിഴ്നാട്ടിലേക്ക് കൂടുതല്‍ വെള്ളം

കുമളി: മുല്ലപ്പെരിയാര്‍ പ്രദേശത്ത് മഴ ശക്തിപ്പെട്ടതോടെ തമിഴ്നാട്ടിലേക്ക് ഒഴുക്കുന്ന ജലത്തിന്‍െറ അളവ് നേരിയ തോതില്‍ വര്‍ധിപ്പിച്ചു. സെക്കന്‍ഡില്‍ 100 ഘനഅടി ജലമാണ് അതിര്‍ത്തിയിലെ ഇരച്ചില്‍പാലം വഴി ഒഴുക്കുന്നത്. 75 ഘനഅടിയാണ് ഇതുവരെ ഒഴുക്കിയിരുന്നത്. മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെ ഇടുക്കി ജില്ലയില്‍ മഴ കനത്തെങ്കിലും അതിര്‍ത്തി ജില്ലയായ തേനിയുടെ പല ഭാഗത്തും മഴയെത്തിയിട്ടില്ല. കേരളത്തിലെ കാലവര്‍ഷത്തിനൊപ്പം തേനി ജില്ലയിലും മഴ പെയ്യാറുള്ളതാണ്. തേനി ജില്ലയിലെ കുടിവെള്ളക്ഷാമത്തിനും കാര്‍ഷിക ആവശ്യങ്ങള്‍ക്കുമായാണ് മുല്ലപ്പെരിയാറില്‍നിന്ന് അനൗദ്യോഗികമായി ജലം ഒഴുക്കുന്നത്. അണക്കെട്ടിലെ ജലനിരപ്പ് 115 അടിയില്‍ എത്തിയ ശേഷമേ തമിഴ്നാട് ഒൗദ്യോഗികമായി ജലം കൊണ്ടുപോകാനാരംഭിക്കൂ. 110.60 അടി ജലമാണ് ഇപ്പോള്‍ അണക്കെട്ടിലുള്ളത്. വൃഷ്ടിപ്രദേശമായ തേക്കടിയില്‍ നാലും മുല്ലപ്പെരിയാറില്‍ 11 മി.മീ. മഴയുമാണ് പെയ്തത്.

ഗാന്ധി വധം വീണ്ടും അന്വേഷിക്കണമെന്ന ഹരജി തള്ളി

മുംബൈ: മഹാത്മാഗാന്ധി വധം പുനരന്വേഷിക്കാന്‍ പ്രത്യേക കമീഷനെ നിയമിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പൊതു താല്‍പര്യഹരജി ബോംമ്പെ ഹൈക്കോടതി തള്ളി. നാഥുറാം ഗോഡ്സെയെ കൂടാതെ ഒരു കൊലയാളികൂടി ഉണ്ടായിരുന്നോ എന്നു കണ്ടെത്താന്‍ പുനരന്വേഷണം ആവശ്യപ്പെട്ടാണ് അഭിനവ് ഭാരത് ട്രസ്റ്റ് മാനേജിങ് ട്രസ്റ്റിയായ ഗവേഷകനുമായ ഡോ. പങ്കജ് ഫഡ്നിസ് പൊതു താല്‍പര്യ ഹരജി നല്‍കിയത്. 150 വര്‍ഷം പഴക്കമുള്ള കോഹിനൂര്‍ രത്നവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പൊതു താല്‍പര്യഹരജികള്‍ പരിഗണിക്കുന്നത് ചൂണ്ടിക്കാട്ടി ഗാന്ധി കേസിന്‍െറ കാലപ്പഴക്കം തടസ്സമാകില്ലെന്ന് പങ്കജ് ഫഡ്നിസ് വാദിച്ചെകിലും കോടതി കേട്ടില്ല. ഗാന്ധി വധത്തിനു പിന്നിലെ ഗൂഡാലോചന പൂര്‍ണമായും പുറത്തുകൊണ്ടുവരാന്‍ അന്നത്തെ ജെ.എല്‍ കപൂര്‍ കമീഷനു കഴിഞ്ഞിട്ടില്ലെന്ന് ഫഡ്നിസ് വാദിച്ചു. ഏഴ് വെടിയുണ്ടകള്‍ നിറച്ച തോക്കില്‍ നിന്നാണ് ഗാന്ധിജിക്ക് മൂന്ന് വെടിയുണ്ടകര്‍ ഏറ്റതെന്നും സംഭവ ശേഷം തോക്കും ശേഷിച്ച നാല് വെടിയുണ്ടകളും കണ്ടെത്തിയെന്നുമാണ് കേസ്. എന്നാല്‍, ഗാന്ധിജിക്ക് നാല്…

പമ്പയുടെ മലിനീകരണം പഠിക്കും, ശുദ്ധീകരണത്തിന് കര്‍മപദ്ധതി

പത്തനംതിട്ട: നദിയുടെ മലിനീകരണം, തീരത്തെ കൈയേറ്റം, മണല്‍വാരല്‍ തുടങ്ങിയ വിഷയങ്ങളെല്ലാം സമഗ്രമായി പഠിക്കുമെന്ന് കേന്ദ്രസംഘം. പമ്പാ കര്‍മപദ്ധതി സമയബന്ധിതമായി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സംഘത്തലവനായ കേന്ദ്ര ജല കമീഷന്‍ ചീഫ് എന്‍ജിനീയര്‍ ജെ.സി. അയ്യര്‍ പറഞ്ഞു. പമ്പാനദി അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങള്‍ സംബന്ധിച്ച് തയാറാക്കിയിട്ടുള്ള മുന്‍ റിപ്പോര്‍ട്ടുകളും വിവിധ സംഘടനകള്‍ നല്‍കിയ നിവേദനങ്ങളുമെല്ലാം പരിശോധിക്കുമെന്നും ജെ.സി. അയ്യര്‍ പറഞ്ഞു. പത്തനംതിട്ട ഗെസ്റ്റ് ഹൗസില്‍ കേന്ദ്ര സംഘവുമായി സുരേഷ് ഗോപി എം.പി ചര്‍ച്ച നടത്തി. പമ്പാ കര്‍മപദ്ധതിക്കായി കേന്ദ്രം അനുവദിക്കുന്ന മുഴുവന്‍ പണവും പദ്ധതിക്കായി തന്നെ വിനിയോഗിച്ചു എന്ന് ഉറപ്പു വരുത്തണമെന്ന് സുരേഷ് ഗോപി നിര്‍ദേശിച്ചു. നേരത്തേ പമ്പാ മാലിന്യ നിര്‍മാര്‍ജനത്തിനായി പദ്ധതി പ്രഖ്യാപിക്കുകയും തുടങ്ങുകയും ചെയ്തിരുന്നു. പക്ഷേ, മുന്നോട്ടു പോയില്ല. അത് ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധ വേണമെന്നും എം.പി ആവശ്യപ്പട്ടു. പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് വെള്ളം പമ്പ് ചെയ്ത് കൊണ്ടു പോകുന്നതിനു…

ഡല്‍ഹിയില്‍ കാട്ടുഭരണമെന്ന് കെജ്രിവാള്‍

ന്യൂഡല്‍ഹി: കേന്ദ്രഭരണത്തിനു കീഴിലുള്ള ഡല്‍ഹിയില്‍ സമ്പൂര്‍ണ കാട്ടുഭരണമാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ക്രമസമാധാനപാലനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും സംസ്ഥാനത്തിന്‍െറ ചുമതലയുള്ള ലഫ്റ്റനന്‍റ് ഗവര്‍ണര്‍ നജീബ് ജങ്ങും സമ്പൂര്‍ണ പരാജയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിങ്കളാഴ്ച ഡല്‍ഹിയിലെ ബ്രഹ്മപുരി മേഖലയില്‍ മധ്യവയസ്കയും അവരുടെ രണ്ട് പെണ്‍മക്കളും കൊല്ലപ്പെട്ട സംഭവത്തിലാണ് കെജ്രിവാളിന്‍െറ പ്രതികരണം. ‘മോദിരാജിന്‍െറ രണ്ടാംവര്‍ഷമാണ് ഈ കൊലപാതകം നടന്നത്. ഡല്‍ഹിയില്‍ എന്താണ് നടക്കുന്നത്? ലഫ്റ്റനന്‍റ് ഗവര്‍ണറോ മോദിയോ എന്തെങ്കിലും ചെയ്യണം’ -കെജ്രിവാള്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാറിന് കീഴിലാണ് ഡല്‍ഹി പൊലീസ് പ്രവര്‍ത്തിക്കുന്നത്. ഡല്‍ഹിക്ക് സമ്പൂര്‍ണ സംസ്ഥാനപദവി വേണമെന്ന ആവശ്യമുന്നയിച്ച് കഴിഞ്ഞദിവസം ഡല്‍ഹി സര്‍ക്കാര്‍ കരട് ബില്‍ തയാറാക്കിയിരുന്നു. പൊലീസ്, മുനിസിപ്പല്‍ കോര്‍പറേഷന്‍, ബ്യൂറോക്രസി എന്നിവയുടെ നിയന്ത്രണം സംസ്ഥാനത്തിന് നല്‍കണമെന്ന് പറയുന്ന ബില്ലിനെക്കുറിച്ച് പൊതുജനങ്ങളുടെ അഭിപ്രായം തേടിയിരിക്കുകയാണ്.

ശബരിമലയെ കേന്ദ്രം ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കും

പത്തനംതിട്ട: ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമായി ഉടന്‍ പ്രഖ്യാപിക്കും. അടുത്ത മണ്ഡല കാലത്തിന് മുമ്പ് പ്രഖ്യാപനം ഉണ്ടാകും. തീര്‍ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന കേന്ദ്രത്തിന്‍െറ പില്‍ഗ്രിമേജ് ടൂറിസം പദ്ധതിയില്‍, ശബരിമലയെയും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തെയും ഉള്‍പ്പെടുത്തും. പ്രധാനമന്ത്രി ശബരിമലയിലെത്തി പ്രഖ്യാപനം നടത്തിയേക്കും. ശബരിമലയിലും പരിസരത്തുമായി ആദ്യ ഘട്ടം 95 കോടിയുടെ വികസനമാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. എന്നാല്‍, ക്ഷേത്രം ഉള്‍ക്കൊള്ളുന്ന ഭൂമി വനഭൂമിയാണെന്നതാണ് കൂടുതല്‍ വികസനത്തിന് തടസ്സമായി നില്‍ക്കുന്നത്. പെരിയാര്‍ കടുവാ സങ്കേതത്തിന്‍െറ ഭാഗമാണ് ഈ വനഭൂമി. കൂടുതല്‍ വനഭൂമി വിട്ടുകിട്ടുന്നതിനായി ഈ പ്രദേശത്തെ പെരിയാര്‍ കടുവാ സങ്കേതത്തില്‍നിന്ന് ഒഴിവാക്കാനും ആലോചനയുണ്ട്. ഭക്തരുടെ യാത്രക്കും താമസത്തിനും മറ്റുമുള്ള സൗകര്യം വര്‍ധിപ്പിക്കുക, യാത്രാസൗകര്യം സുഗമമാക്കുക, പമ്പാനദിയെ മാലിന്യ മുക്തമാക്കുക എന്നിവയാണ് ഇതിന് മുന്നോടിയായി ചെയ്യുന്ന കാര്യങ്ങള്‍. ശബരിമലയെ പ്രത്യേക ഭരണമേഖലയായി പ്രഖ്യാപിക്കണമെന്ന ആവശ്യവും ബി.ജെ.പി ഉന്നയിച്ചിരുന്നു. കഴിഞ്ഞ മണ്ഡലകാലത്ത് ഇങ്ങനെയൊരാവശ്യം പാര്‍ട്ടി തലങ്ങളില്‍…