അംബേദ്കറുടെ ജീവചരിത്രം പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്താന്‍ പുതിയ എല്‍.ഡി.എഫ് സര്‍ക്കാറിന് ധൈര്യമുണ്ടോ ?

കോഴിക്കോട്: അംബേദ്കറുടെ ജീവചരിത്രം പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്താന്‍ ഏതെങ്കിലും സര്‍ക്കാറിന് ധൈര്യമുണ്ടോയെന്ന് ഗുജറാത്ത് മുന്‍ ഡി.ജി.പി ആര്‍.ബി. ശ്രീകുമാര്‍. ഇതുസംബന്ധിച്ച് താന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കത്ത് നല്‍കിയെങ്കിലും മറുപടി തന്നില്ല. പുതിയ എല്‍.ഡി.എഫ് സര്‍ക്കാറിന് അതിന് ധൈര്യമുണ്ടോ എന്നായിരുന്നു അദ്ദേഹത്തിന്‍െറ വെല്ലുവിളി. അധികാരികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെല്ലാം ഭരണഘടനയുടെ മൂലസിദ്ധാന്തത്തോട് താല്‍പര്യം കുറയുന്നതിന്‍െറ ഭാഗമാണ് ഗുജറാത്ത് പോലുള്ള കൂട്ടക്കൊലകള്‍ക്ക് കാരണമാകുന്നത്. ഗുജറാത്തില്‍ സംഭവിച്ചതിനെപ്പറ്റി സംഘ്പരിവാറുകാര്‍ പ്രചരിപ്പിക്കുന്നതിനെതിരായി നിരവധി തെളിവുകള്‍ കോണ്‍ഗ്രസുകാര്‍ക്ക് കിട്ടിയിട്ടും അവര്‍ പ്രതികരിക്കാത്തത് സിഖ് കൂട്ടക്കൊലയില്‍ നടന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് മറുപടി പറയേണ്ടിവരുമെന്ന് ഭയന്നാണ്. ഗുജറാത്ത് കലാപം നടന്ന ദിവസം അന്നത്തെ മുഖ്യമന്ത്രി മോദി പറഞ്ഞത് മൂന്നുദിവസം ഹിന്ദുവികാരം കത്തിജ്വലിക്കുമെന്നും നിങ്ങള്‍ (പൊലീസ്) പ്രതികരിക്കരുതെന്നുമായിരുന്നു. താന്‍ ഇന്‍റലിജന്‍സ് എ.ഡി.ജി.പിയായിരുന്ന സമയത്ത് നല്‍കിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രി മോദി കണ്ടതിന്‍െറ രേഖാമൂലമുള്ള തെളിവുണ്ടായിട്ടും മോദിക്കെതിരെ കേസുണ്ടായില്ല. കുറ്റകൃത്യത്തെക്കുറിച്ച് മുന്‍കൂട്ടി അറിഞ്ഞിട്ടും…

ഡ്രോണ്‍ വിമാനം പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് ദുബൈ വിമാനത്താവളം അടച്ചിട്ടു

ദുബൈ: ഡ്രോണ്‍ വിമാനം പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് ദുബൈ രാജ്യാന്തര വിമാനത്താവളം ശനിയാഴ്ച 69 മിനുട്ടോളം അടച്ചിട്ടു. വിമാനങ്ങള്‍ സമീപത്തെ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു. രണ്ടാം തവണയാണ് ഡ്രോണിന്‍െറ സാന്നിധ്യം മൂലം ദുബൈ വിമാനത്താവളം അടക്കുന്നത്. കഴിഞ്ഞവര്‍ഷം ജനുവരിയില്‍ വിമാനത്താവളം 55 മിനുട്ടോളം അടച്ചിട്ടിരുന്നു. ശനിയാഴ്ച രാവിലെ 11.36 മുതല്‍ ഉച്ചക്ക് 12.45 വരെയാണ് ദുബൈ വിമാനത്താവള റണ്‍വേ അടച്ചിട്ടത്. ഈ സമയത്ത് വിമാനങ്ങളൊന്നും ഇവിടെ നിന്ന് പുറപ്പെട്ടില്ല. ഇറങ്ങാനിരുന്ന വിമാനങ്ങള്‍ ജബല്‍ അലിയിലെ ആല്‍ മക്തൂം, ഷാര്‍ജ, ഫുജൈറ, അല്‍ഐന്‍ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു. നിരവധി സര്‍വീസുകള്‍ വൈകുകയും ചെയ്തു. 12.45ഓടെ വിമാനത്താവളത്തിന്‍െറ പ്രവര്‍ത്തനം സാധാരണനിലയിലായി. വിമാനത്താവളത്തിന്‍െറ അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ ഡ്രോണുകള്‍ പറത്തുന്നത് നിരോധിച്ചിട്ടുണ്ട്. വിമാനത്താവളങ്ങള്‍, താമസ കേന്ദ്രങ്ങള്‍, പൊതുസ്ഥാപനങ്ങള്‍, നിരോധിത കേന്ദ്രങ്ങള്‍ തുടങ്ങിയവക്ക് സമീപം ഡ്രോണുകള്‍ പറപ്പിക്കുന്നതിന് നിയന്ത്രണമുണ്ട്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളം, അല്‍ മിന്‍ഹാദ്…

ജിഷ വധക്കേസ് വീണ്ടും സങ്കീര്‍ണമാകുന്നു; ഇടുക്കിയില്‍നിന്ന് കസ്റ്റഡിയിലെടുത്തയാളെ വിട്ടയച്ചു, പൊലീസ് മര്‍ദ്ദിച്ചതായി പരാതി

കൊച്ചി: ജിഷ വധക്കേസുമായി ബന്ധപ്പെട്ട് ഇടുക്കി വെണ്‍മണിയില്‍നിന്ന് കസ്റ്റഡിയിലെടുത്ത യുവാവിനെ വിട്ടയച്ചു. ഇയാള്‍ തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പൊലീസ് മര്‍ദനത്തില്‍ വലത് കൈക്കും നടുവിനും പരിക്കേറ്റതായി ആരോപിച്ചാണ് മൂവാറ്റുപുഴ സ്വദേശി മണികണ്ഠന്‍ ചികിത്സ തേടിയത്. കഞ്ഞിക്കുഴി പൊലീസ് തന്നെ മര്‍ദിച്ച ശേഷമാണ് അന്വേഷണ സംഘത്തിന് കൈമാറിയതെന്നും അന്വേഷണ സംഘം ചോദ്യംചെയ്ത ശേഷം വിട്ടയച്ചതായും ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് തൊടുപുഴ താലൂക്ക് ആശുപത്രിയിലും എത്തുകയായിരുന്നു. എന്നാല്‍, മണികണ്ഠന്‍െറ ശരീരത്ത് മര്‍ദനമേറ്റത് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് മണികണ്ഠനെ സംശയസാഹചര്യത്തില്‍ വെണ്‍മണി പൊലീസ് പിടികൂടിയത്. എന്നാല്‍, മര്‍ദിച്ചിട്ടില്ലെന്നും പുറത്തുവിട്ട രൂപരേഖയോട് സാമ്യമുള്ളതിനാല്‍ ജിഷ വധക്കേസ് അന്വേഷിക്കുന്ന അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നുവെന്നും കഞ്ഞിക്കുഴി പൊലീസ് പറഞ്ഞു. മണികണ്ഠനെ സംശയകരമായ സാഹചര്യത്തിലാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്ക് ജിഷയുടെ പ്രതിയുടെ…

യു.ഡി.എഫ് സാമുദായിക സംഘടനകള്‍ക്ക് കീഴടങ്ങിയെന്ന് ജനതാദള്‍-യു

കോഴിക്കോട്: യു.ഡി.എഫ് സാമുദായിക സംഘടനകള്‍ക്ക് കീഴടങ്ങിയതുമൂലമാണ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതെന്ന് ജനതാദള്‍-യു സംസ്ഥാന സെക്രട്ടറി ജനറല്‍ വര്‍ഗീസ് ജോര്‍ജ്. തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കാന്‍ സംസ്ഥാനകമ്മിറ്റി തയാറായെങ്കിലും പ്രസിഡന്‍റ് എം.പി. വീരേന്ദ്രകുമാറിന്‍െറ നേതൃത്വത്തിലെ യോഗം അംഗീകരിച്ചില്ളെന്ന് അദ്ദേഹം അറിയിച്ചു. നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും പ്രചാരണം കൂടിയായപ്പോള്‍ ബി.ജെ.പിയെ ഭയന്ന് ന്യൂനപക്ഷം എല്‍.ഡി.എഫിന് വോട്ട് ചെയ്യുകയായിരുന്നു. ഭൂരിപക്ഷ വിഭാഗത്തില്‍ സാമുദായികവും സാമ്പത്തികവുമായി ഉയര്‍ന്നവര്‍ ബി.ജെ.പിയെയും തുണച്ചു. സര്‍ക്കാര്‍ ഒടുവിലെടുത്ത വിവാദ തീരുമാനങ്ങള്‍ ഏറെപ്പേരെ മുന്നണിക്കെതിരാക്കി. സംഘടനാസംവിധാനം പരാജയപ്പെട്ടതിനാല്‍ യു.ഡി.എഫിന് ശക്തി കേന്ദ്രങ്ങളില്‍ പോലും വോട്ട് കിട്ടിയില്ല. സോഷ്യലിസ്റ്റ് പ്രസ്ഥാനമെന്ന നിലക്ക് നവ-ലിബറല്‍ നയങ്ങള്‍ക്കെതിരെയും ബി.ജെ.പിയുടെ വര്‍ഗീയ ധ്രുവീകരണ നീക്കത്തിനെതിരെയും ശക്തമായി പ്രതികരിക്കാതിരുന്നത് പാര്‍ട്ടിയുടെ മതിപ്പ് കെടുത്താനിടയാക്കി. യു.ഡി.എഫ് വിടണമെന്ന് തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയില്‍ ആവശ്യമുയര്‍ന്നപ്പോള്‍ കോഴിക്കോട്, കണ്ണൂര്‍ ജില്ലാ കമ്മിറ്റികള്‍ എതിര്‍ത്തതിനാല്‍ വീണ്ടുമൊരു പിളര്‍പ്പൊഴിവാക്കാനായി തല്‍സ്ഥി തുടരുകയായിരുന്നു.…

അന്വേഷണം സ്വാഗതം ചെയ്യുന്നു; സത്യം പുറത്തുവരും- കലാഭവന്‍ മണിയുടെ കുടുംബം

തൃശൂര്‍: കലാഭവന്‍ മണിയുടെ മരണത്തെക്കുറിച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ച സി.ബി.ഐ അനേഷണം മണിയുടെ ഭാര്യ നിമ്മിയും സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണനും സ്വാഗതം ചെയ്തു. മണി മരിച്ച് മൂന്ന് മാസമായിട്ടും അന്വേഷണത്തില്‍ ഒരു പുരോഗതിയുമുണ്ടായിരുന്നില്ല. ഇതേതുടര്‍ന്ന് രാമകൃഷ്ണന്‍ മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കിയിരുന്നു. മരണം നടന്ന് മൂന്നുമാസം കഴിഞ്ഞിട്ടും പൊലീസ് അന്വേഷണത്തില്‍നിന്ന് ഒരുവിവരവും ലഭിച്ചില്ളെന്ന് സഹോദരന്‍ പറഞ്ഞു. ഹൈദരാബാദ് ലാബിലെ പരിശോധനാഫലം പുറത്തുവന്നാല്‍ സത്യാവസ്ഥ വ്യക്തമാവുമെന്ന് കരുതിയിരുന്നു. അതുമുണ്ടായില്ല. എങ്ങനെയാണ് മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെയും അപകടകരമായ മീഥൈല്‍ ആല്‍ക്കഹോളിന്‍െറയും അംശങ്ങള്‍ കടന്നത്, മദ്യത്തിലൂടെയാണെങ്കില്‍ എന്തുകൊണ്ട് മദ്യസല്‍ക്കാരത്തില്‍ പങ്കെടുത്ത മറ്റുള്ളവരെ ബാധിച്ചില്ല, അദ്ദേഹം മരണവുമായി മല്ലിടുമ്പോള്‍ എന്തുകൊണ്ട് കൂട്ടാളികള്‍ വിവരം വീട്ടുകാരില്‍നിന്ന് മറച്ചുവെച്ചു, ചികിത്സയില്‍ അപാകതയുണ്ടായോ തുടങ്ങിയ സംശയങ്ങള്‍ സി.ബി.ഐ അന്വേഷണത്തിലൂടെ എല്ലാം ദൂരീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് രാമകൃഷ്ണന്‍ പറഞ്ഞു.

മുംബൈയില്‍ ആള്‍ദൈവം തടവിലാക്കി പീഡിപ്പിച്ചിരുന്ന 28 പേരെ പൊലീസ് മോചിപ്പിച്ചു

മുംബൈ: ആള്‍ദൈവം തടവില്‍ പാര്‍പ്പിച്ച് അതിക്രൂരമായി പീഡിപ്പിച്ച 28 പേരെ മുംബൈ പൊലീസ് മോചിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭഗവാന്‍ദാസ് തിവാരി, ദേവേന്ദ്ര മനോജ് ദുബെ എന്നിവരെ അറസ്റ്റുചെയ്തു. നഗരത്തിലെ കാന്തിവലിയിലാണ് സംഭവം. രക്ഷിച്ചവരില്‍ 12 പേര്‍ കുട്ടികളാണ്. ശാരീരികവും മാനസികവുമായി കടുത്ത പീഡനമാണ് ഇവര്‍ക്ക് നല്‍കിയിരുന്നതെന്ന് റെയ്ഡിന് നേതൃത്വം നല്‍കിയ പൊലീസ് പറഞ്ഞു. ആള്‍ദൈവത്തിന്‍െറ ബംഗ്ളാവില്‍ തടവിലായിരുന്ന ഒരു കുട്ടി വിവരമറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പ്രഭാവര്‍മക്കും കെ.ആര്‍. മീരക്കും പ്രമോദ് പയ്യന്നൂരിനും മലയാള ഭാഷാ പാഠശാല അവാര്‍ഡ്

കണ്ണൂര്‍: പയ്യന്നൂര്‍ മലയാള ഭാഷാ പാഠശാലാ അവാര്‍ഡുകള്‍ക്ക് കവി പ്രഭാവര്‍മ, നോവലിസ്റ്റ് കെ.ആര്‍. മീര, സംവിധായകന്‍ പ്രമോദ് പയ്യന്നൂര്‍ എന്നിവരെ തെരഞ്ഞെടുത്തു. സഞ്ജയന്‍ അവാര്‍ഡിന് പ്രഭാവര്‍മയും ഒ. ചന്തുമേനോന്‍ പുരസ്കാരത്തിന് മീരയും കെ.ടി. മുഹമ്മദ് അവാര്‍ഡിന് പ്രമോദ് പയ്യന്നൂരും അര്‍ഹനായി. 15000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരങ്ങള്‍.

സുധീരനെതിരെ പരാതിയുമായി കെ. സുധാകരന്‍ സോണിയക്കുമുന്നില്‍

ന്യൂഡല്‍ഹി: കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനെ മാറ്റണമെന്ന് കെ. സുധാകരന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ട് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പില്‍ എല്ലാവരെയും വിശ്വാസത്തിലെടുത്ത് കാര്യങ്ങള്‍ മുന്നോട്ടുനീക്കാന്‍ കഴിഞ്ഞില്ളെന്നും പ്രചാരണത്തില്‍ സ്ഥാനാര്‍ഥികള്‍ക്ക് പാര്‍ട്ടി സംവിധാനത്തിന്‍െറ പിന്തുണ പലേടത്തും കിട്ടിയില്ളെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ നയിക്കുന്ന സി.പി.എമ്മിന്‍െറയും ആര്‍.എസ്.എസ് ഇറങ്ങിക്കളിക്കുന്ന ബി.ജെ.പിയുടെയും കേഡര്‍ സംവിധാനത്തോട് പോരാടാന്‍ നെഞ്ചുറപ്പുള്ള നേതൃത്വമാണ് കോണ്‍ഗ്രസിന് വേണ്ടതെന്ന് സുധാകരന്‍ പറഞ്ഞു. തെരഞ്ഞെടുപ്പിനെ നേരിടാന്‍ മുന്നൊരുക്കമുണ്ടായില്ല. പ്രചാരണത്തില്‍ കോണ്‍ഗ്രസ് പുറകോട്ടുപോയി. വിവാദങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിഞ്ഞില്ല. സര്‍ക്കാറിന്‍െറ സംശയാസ്പദമായ പ്രതിച്ഛായ മാറ്റിയെടുക്കാന്‍ സാധിച്ചില്ല. കോണ്‍ഗ്രസിനെ പിന്തുണക്കുന്ന ഭൂരിപക്ഷ സമുദായക്കാരുടെ നല്ളൊരുപങ്ക് വോട്ട് ബി.ജെ.പി നേടി. ബി.ജെ.പിയെ ചൂണ്ടിക്കാട്ടി ന്യൂനപക്ഷ വോട്ട് നേടാന്‍ എല്‍.ഡി.എഫിനും കഴിഞ്ഞു. രണ്ടിനുമെതിരായ പ്രചാരണത്തിലൂടെ വോട്ടിന്‍െറ ഒഴുക്ക് തടയാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെന്ന് സുധാകരന്‍ പറഞ്ഞു.

മുഖ്യമന്ത്രി ക്ളിഫ് ഹൗസിലേക്ക് മാറി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഒൗദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് താമസം മാറി. ഫോട്ടോഗ്രാഫര്‍മാരെയോ ദൃശ്യമാധ്യമ പ്രവര്‍ത്തകരെയോ അറിയിക്കാതെയായിരുന്നു ഗൃഹപ്രവേശം. തന്‍െറ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയില്‍ക്കൂടിയാണ് പിണറായി വിവരം പങ്കുവെച്ചത്. മുഖ്യമന്ത്രിക്കൊപ്പം ഭാര്യ കമല, മകള്‍ വീണ, ചെറുമകന്‍ ഇഷാന്‍ എന്നിവരാണ് ഉണ്ടായിരുന്നത്. കുടുംബസുഹൃത്തുകൂടിയായ കോലിയക്കോട് കൃഷ്ണന്‍നായര്‍, ‘ദേശാഭിമാനി’ റെസിഡന്‍റ് എഡിറ്റര്‍ പി.എം. മനോജ് എന്നിവര്‍ മാത്രമാണ് പുറത്തുനിന്ന് ഉണ്ടായിരുന്നത്. എ.കെ.ജി സെന്‍ററിന് എതിര്‍വശത്തെ പാര്‍ട്ടി ഫ്ളാറ്റിലാണ് പിണറായിയും കുടുംബവും താമസിച്ചിരുന്നത്. ഇവിടെനിന്നാണ് ക്ളിഫ് ഹൗസിലേക്ക് മാറിയത്.

രാത്രി സീരിയല്‍ നടിയുടെ വീട്ടിലെത്തിയ എസ്.ഐക്ക് സസ്പെന്‍ഷന്‍

കൊച്ചി: സീരിയല്‍ നടിയുടെ വീട്ടിലെത്തി നാട്ടുകാരുടെ കൈയില്‍ കുടുങ്ങിയ പുത്തന്‍കുരിശ് എസ്.ഐ സജീവ് കുമാറിനെ സസ്പെന്‍ഡ് ചെയ്തു. മൂവാറ്റുപുഴ ഡി.വൈ.എസ്.പിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. സംഭവത്തില്‍ അന്വേഷണം നടത്തിയ ഡി.വൈ.എസ്.പി എസ്.ഐയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് കാണിച്ച് നടപടിക്ക് ശിപാര്‍ശ ചെയ്തിരുന്നു. വ്യാഴാഴ്ച രാത്രി എട്ടോടെ തിരുവാണിയൂര്‍ വെങ്കിടയിലെ സീരിയല്‍ നടിയുടെ വീട്ടിലെത്തിയ എസ്.ഐ രണ്ടുമണിക്കൂര്‍ കഴിഞ്ഞിട്ടും പുറത്ത് വരാത്തതിനെ തുടര്‍ന്നാണ് രാത്രി പത്തോടെ നാട്ടുകാര്‍ വീട് വളഞ്ഞത്. പല ദിവസങ്ങളായി സ്വന്തം കാറില്‍ മഫ്തിയില്‍ ഇവിടെ എത്തിയിരുന്ന എസ്.ഐയെ നാട്ടുകാര്‍ വളഞ്ഞ് പിടികൂടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ എസ്.ഐ വളഞ്ഞിട്ട് മര്‍ദ്ദിച്ചു. പോലീസുകാര്‍ എത്തിയാണ് എസ്.ഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഞ്ചാവ് കേസിലെ പ്രതിയെ പിടികൂടാന്‍ എത്തിയതെന്നായിരുന്നു എസ്.ഐ നല്‍കിയ വിശദീകരണം. സംഘര്‍ഷത്തിനിടെ എസ്.ഐക്ക് മര്‍ദനമേല്‍ക്കുകയും ചെയ്തു. സീരിയല്‍ നടിയുടെ വീട്ടിലെത്തി കുടുങ്ങിയ എസ്.ഐ സോഷ്യല്‍ മീഡിയയിലും വൈറലായി. എസ്.ഐയെ നാട്ടുകാര്‍…