ഷിക്കാഗോ: ഷിക്കാഗോ സെന്റ് തോമസ് രൂപതയുടെ കീഴിലുള്ള ക്നാനായ റീജിയണിന്റെ ആഭിമുഖ്യത്തില്‍, ജൂണ്‍ 24 മുതല്‍ 26 വരെ, ഹൂസ്റ്റണ്‍ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനായില്‍ വച്ച് പ്രീമാര്യേജ് കോഴ്സ് നടത്തപ്പെട്ടു. ഹൂസ്റ്റണ്‍, സാന്‍ അന്റോണിയ, ഡാളസ് എന്നിവിടങ്ങളില്‍ നിന്നും, 34 യുവജനങ്ങള്‍ പങ്കെടുത്തു. വിവാഹിതരാകുവാന്‍ പോകുന്ന യുവതി യുവാക്കള്‍ അറിഞ്ഞിരിക്കേണ്ട വിവിധ വിഷയങ്ങളെ ആസ്പദമാക്കി മോണ്‍. തോമസ് മുളവനാല്‍, ഫാ. സജി പിണര്‍കയില്‍, ഡോ. അജിമോള്‍ പുത്തന്‍പുരയില്‍, ബെന്നി കാഞ്ഞിരപ്പാറ, ശ്രിമതി ജയ കുളങ്ങര, ജോണി തെക്കേപറമ്പില്‍, ടോണി പുല്ലാപ്പള്ളി എന്നിവര്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള സെമിനാറുകള്‍ക്ക് നേതൃത്വം നല്കി. ഫൊറോനാ വികാരി റെവ. ഫാ. സജി പിണര്‍കയിലിന്റെ നേതൃത്വത്തില്‍ ഇടവക എക്സിക്യൂട്ടീവും, പീറ്റര്‍ ചാഴികാടന്, മറ്റ് വോളന്റിയര്‍മാരും ഈ ത്രിദിന കോഴ്സിന്റെ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്കി. തങ്ങള്‍ ആരംഭിക്കുവാന്‍ പോകുന്ന വിവാഹജീവിതത്തെപ്പറ്റി കൂടുതല്‍…
Day: June 30, 2016
മലയാളഭാഷയുടെ വികാസപരിണാമങ്ങള്‍, ഹൂസ്റ്റന്‍ മലയാളം സൊസൈറ്റിയില്‍ സെമിനാര്‍
ഹ്യൂസ്റ്റന്‍: ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റനിലെ ഭാഷാസ്നേഹികളുടേയും എഴുത്തുകാരുടേയും സംയുക്ത സംഘടനയായ, ‘മലയാള ബോധവത്ക്കരണവും ഭാഷയുടെ വളര്‍ച്ചയും ഉയര്‍ച്ചയും’ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ‘മലയാളം സൊസൈറ്റി ഓഫ് അമേരിക്ക’ ഒരു പ്രത്യേക സെമിനാര്‍ സംഘടിപ്പിച്ചു. ജൂണ്‍ 25-ന് വൈകീട്ട് 4 മണിയ്ക്ക് സ്റ്റാഫോഡിലെ എഡ്വിന് എന്‍.സി.എല്‍.ഇ.എക്സ്. റിവ്യു സെന്ററിലയിരുന്നു പ്രസ്തുത സെമിനാര്‍. ശ്രീ ശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫ. ഡോ. ഓമന റസ്സല്‍ ആയിരുന്നു പ്രഭാഷക. മലയാളം സൊസൈറ്റിയുടെ പ്രസിഡന്റ് ജോര്‍ജ് മണ്ണിക്കരോട്ട് അധ്യക്ഷത വഹിച്ച സെമിനാര്‍, ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. സ്വാഗത പ്രസംഗത്തില്‍ മണ്ണിക്കരോട്ട് മലയാളം സൊസൈറ്റിയെക്കുറിച്ച് ചുരുക്കമായി സംസാരിക്കുകയും മുഖ്യാതിഥിയും പ്രഭാഷകയുമായ ഡോ. ഓമന റസ്സലിനും സദസ്യര്‍ക്കും സ്വാഗതം ആശംസിക്കുകയും ചെയ്തു. സമ്മേളനത്തിന്റെ തുടക്കമായി, അടുത്ത സമയത്ത് ഹ്യൂസ്റ്റന്‍ കമ്മ്യുണിറ്റി കോളെജില്‍നിന്ന് ഓണററി ഡിഗ്രി നേടിയ പൊന്നു പിള്ളയെ ആദരിക്കുന്നതിന്റെ ഭാഗമായി ജി. പുത്തന്‍കുരിശ് അവര്‍ ചെയ്യുന്ന…
ഫാ. പത്രോസ് ചമ്പക്കര ടൊറോന്റോ ക്നാനായ മിഷന് ഡയറക്ടര്‍
കാനഡയിലെ ടൊറോന്റോ ക്നാനായ മിഷന്റെ പുതിയ ഡയറക്ടര്‍ ആയി ഫാ. പത്രോസ് ചമ്പക്കര നിയമിതനായി. സ്ഥിരമായി ഒരു അജപാലന സംവിധാനം ഉണ്ടായികാണുവാനുള്ള ക്യാനഡയിലെ ടൊറോന്റോയിലെയും പരിസര പ്രദേശങ്ങളിലുമുള്ള ക്നാനായ കത്തോലിക്കാ സമൂഹത്തിന്റെ ദീര്‍ഘകാലമായുള്ള ആഗ്രഹമാണ് ബഹു.പത്രോസ് ചമ്പക്കരയിലച്ചന്റെ നിയമാനത്തോടെ യാഥാര്‍ത്യമായത്. റവ.ഫാ. ജോര്‍ജ്ജ് പാറയിലും ക്നാനായ മിഷന് പാരീഷ് കൌണ്‍സില്‍ അംഗങ്ങളും ചേര്‍ന്ന് ടൊറോന്റോ എയര്‍പോര്‍ട്ടില്‍ ഫാ. പത്രോസ് ചമ്പക്കരയെ സ്വീകരിച്ചു. മിസിസ്സാഗോ എക്സാര്‍ക്കെറ്റിന്റെ അധ്യക്ഷന്‍ മാര്‍. ജോസ് കല്ലുവേലില്‍ പിതാവാണ് പത്രോസ് അച്ചനെ ക്നാനായ മിഷന്റെ ഡയറക്ടര്‍ ആയി നിയമിച്ചിരിക്കുന്നത്. ടൊറോന്റോയിലും പരിസര പ്രദേശങ്ങളിലുമായി അധിവസിക്കുന്ന 200 ലധികം ക്നാനായ കുടുംബങ്ങളുടെ അജപാലന കാര്യങ്ങള്‍ക്ക് എല്ലാ ഞായറാഴ്ച്ചയിലും ദിവ്യബലിയില്‍ പങ്കെടുക്കുവാനും കുട്ടികള്‍ക്ക് വിശ്വാസപരിശീലന സൌകര്യങ്ങള്‍ ഒരുക്കുവാനും കൂടാരയോഗങ്ങള്‍ സംഘടിപ്പിക്കുവാനും അജപാലനപരമായ മറ്റിതരകാര്യങ്ങള്‍ക്ക് നേതൃത്വം നല്കുവാനും മുഴുവന്‍ സമയ അജപാലന സാന്നിധ്യമാണ് പുതിയ നിയമനം വഴി യാഥാര്‍ത്യമാക്ക.…
മുഖ്യമന്ത്രി പിണറായി വിജയന് അമേരിക്കന്‍ മലയാളികളുടെ അഭിനന്ദനങ്ങള്‍
തിരുവനന്തപുരം: കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ സെക്രട്ടറിയേറ്റില്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ നേരിട്ടെത്തി കേരളാ ചേംബര്‍ ഓഫ് കൊമേഴ്സ് ഓഫ് നോര്‍ത്ത് അമേരിക്കയുടേയും, പ്രവാസി മലയാളികളുടേയും അഭിനന്ദനങ്ങള്‍ പ്രസിഡന്റ് അനിയന് ജോര്‍ജ് അറിയിച്ചു. ഏകദേശം മുപ്പതു മിനിറ്റോളം മുഖ്യമന്ത്രിയുമായി അമേരിക്കന്‍ വിഷയങ്ങള്‍ പങ്കുവെയ്ക്കുവാനും, അമേരിക്കന്‍ മലയാളികളും, സംഘടനകളും ഒട്ടേറെ വര്‍ഷങ്ങളായി ആവശ്യപ്പെടുന്ന പ്രവാസി പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍ ആക്ടും, കൊച്ചിയില്‍ നിന്ന് അമേരിക്കയിലേക്ക് നേരിട്ടുള്ള വിമാനസര്‍വീസും ചര്‍ച്ചാവിഷയമായി. കേരളത്തില്‍ ഇന്ന് അനുഭവപ്പെടുന്ന മാലിന്യപ്രശ്നത്തിന്റെ പരിഹാരത്തിനും, നദികളുടെ ശുദ്ധീകരണത്തിനും, കേരളത്തിലെ വിവിധ വികസന പദ്ധതികളില്‍ പങ്കാളികളാകാന്‍ അമേരിക്കന്‍ മലയാളികള്‍ മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. 2017 ജനുവരിയില്‍ കെ.സി.സി.എന്‍.എയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ബിസിനസ് മീറ്റില്‍ പങ്കെടുക്കാമെന്ന് മുഖ്യമന്ത്രി സമ്മതം അറിയിച്ചതായും അനിയന് ജോര്‍ജ് അറിയിച്ചു.
ചിക്കാഗോയ്ക്ക് ആവേശമേകി എക്യൂമെനിക്കല്‍ വോളിബോള്‍ ടൂര്‍ണമെന്റ് ജൂലൈ 24-ന്
ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ ആറാമത് ഇന്റര്‍ ചര്‍ച്ച് വോളിബോള്‍ ടൂര്‍ണമെന്റ് ജൂലൈ 24-നു ഞായറാഴ്ച നടക്കും. നൈല്‍സിലെ ഫീല്‍ഡ്മാന്‍ റിക്രിയേഷന്‍ സെന്ററില്‍ (8000 W.Kathy Lane,Niles) ഉച്ചയ്ക്ക് ഒരു മണി മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും. പതിനഞ്ച് ഇടവകകളുടെ സംഗമവേദിയായ ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലില്‍ നിന്നും വിവിധ ഇടവകകളെ പ്രതിനിധീകരിച്ച് ടീമുകള്‍ പങ്കെടുക്കും. ഷിക്കാഗോയുടെ മണ്ണില്‍ അത്യന്തം ആവേശമുണര്‍ത്തി കഴിഞ്ഞനാളുകളില്‍ നടത്തപ്പെട്ട എക്യൂമെനിക്കല്‍ വോളിബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ടീമുകള്‍ പരിശീലനം തുടങ്ങിക്കഴിഞ്ഞു. ആവേശം ഉണര്‍ത്തുന്ന കാണികളും, ടൂര്ണമെന്റിനോട് അനുബന്ധിച്ച് നടത്തുന്ന വാദ്യഘോഷങ്ങളും എല്ലാം ചേര്‍ന്ന് ഉത്സവാന്തരീക്ഷം കൈവരിക്കുന്ന വോളിബോള്‍ ടൂര്‍ണമെന്റിനായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വിജയികള്‍ക്ക് എക്യൂമെനിക്കല്‍ കൗണ്‍സില്‍ നല്കുന്ന എവര്‍റോളിംഗ് ട്രോഫിയും, വ്യക്തിഗത ചാമ്പ്യനുള്ള ട്രോഫിയും സമ്മാനിക്കും. ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക മത്സരങ്ങള്‍ നടത്തുന്നത് ഈവര്‍ഷത്തെ ടൂര്‍ണമെന്റിനു കൂടുതല്‍…
ബോസ്റ്റണില്‍ വിശുദ്ധ തോമാശ്ശീഹായുടെ തിരുനാള്‍ ജൂണ്‍ 24,25,26 തീയതികളില്‍ കൊണ്ടാടി – ലൂയീസ് മേച്ചേരി
ബോസ്റ്റണ്‍: മസാച്യുസെറ്റ്സിലെ ഫ്രാമിംഗ്ഹിമിലുള്ള സീറോ മലബാര്‍ പള്ളി ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ തോമാശ്ശീഹായുടെ തിരുനാള്‍ ജൂണ്‍ 24, 25, 26 തീയതികളില്‍ ആഘോഷപൂര്‍വ്വം കൊണ്ടാടി. ജൂണ്‍ 24- നു വൈകിട്ട് വികാരി ഫാ. റാഫേല്‍ അമ്പാടന്‍, ലദീഞ്ഞ്, പ്രാര്‍ത്ഥന എന്നിവയോടെ പെരുന്നാളിന്റെ പതാക വഹിച്ചുകൊണ്ട് പ്രസിദേന്തിമാരായ അജു ഡാനിയേല്‍, ബോബി ജോസഫ്, സിജോ ഞാളിയത്ത്, ജിയോ പാലിയക്കര, ജോബോയ് ജേക്കബ്, ലൂയീസ് മേച്ചേരി, പോളി കോനിക്കര, റോഷന് ജോര്‍ജ്, സെബാസ്റ്റ്യന്‍ ആന്‍ഡ്രൂസ്, ടൈറ്റസ് ജോണ്‍ എന്നിവര്‍ പ്രദക്ഷിണത്തിനു മുന്നില്‍ നടന്നു. തുടര്‍ന്ന് ഫാ. റാഫേല്‍ തിരുനാള്‍പാതക ഉയര്‍ത്തിക്കൊണ്ട് തിരുനാളിനു തുടക്കംകുറിച്ചു. പ്രധാന തിരുനാള്‍ ദിനമായ ജൂണ്‍ 25-നു ശനിയാഴ്ച വൈകിട്ട് 4 മണിക്ക് താലപ്പൊലിയുടേയും ചെണ്ടമേളത്തിന്റേയും അകമ്പടിയോടെ പ്രസുദേന്തിമാരും അവരുടെ കുടുംബാംഗങ്ങളും കാഴ്ചവസ്തുക്കളുമായി പള്ളിയിലേക്കുള്ള പ്രദക്ഷിണത്തിനു മുന്നില്‍ നടന്നു. ആഘോഷമായ ദിവ്യബലിയില്‍ വികാരി ഫാ. റാഫേല്‍ മുഖ്യകാര്‍മികനും,…
പാസ്റ്റര്‍ എം.സി. എബ്രാഹാമിന്റെ പൊതു ദര്‍ശനവും സംസ്സാരചടങ്ങുകളും ലൈവ് ടെലികാസ്റ്റ് ചെയ്യുന്നു
ഫിലഡല്‍ഫിയാ, ഫിലാഡല്‍ഫിയ ഫുള്‍ ഗോസ്പല്‍ അസംബ്ലി സ്ഥാപകന്‍, നിര്യാതനായ പാസ്റ്റര്‍ എം. സി. എബ്രാഹാമിന്റെ പൊതു ദര്‍ശനത്തിനും സംസ്ക്കാര ചടങ്ങുകള്‍ക്കും സംബന്ധിക്കുവാനായി ദൂരെ നിന്നും വന്നു ചേരാന്‍ സാധിക്കാത്തവര്‍ക്കുവേണ്ടി പരേതന്റെ കുടുംബാംഗങ്ങളുടെ താല്പര്യപ്രകാരം ചടങ്ങുകള്‍ ലൈവ് ടെലികാസ്റ്റ് ചെയ്യുന്നു. രാജു ശങ്കരത്തിലിന്റെ ഉടമസ്ഥതയിലുള്ള ശങ്കരത്തില്‍ ഡിജിറ്റല്‍ സ്റ്റുഡിയോയാണ് ലൈവ് ടെലികാസ്റ്റ് ചെയ്യുന്നത് കാണുവാന്‍ ആഗ്രഹിക്കുന്നവര്‍ https://livestream.com/accounts/8625206/events/5706632 എന്ന വെബ്സൈറ്റ് ദയവായി സന്ദര്‍ശിക്കുക. ശങ്കരത്തില്‍ സ്റ്റുഡിയോ കസ്റ്റമര്‍ കെയര്‍ ഡിവിഷനില്‍ നിന്നും അറിയിച്ചതാണിത്.
പ്ളസ് വണ്‍ പ്രവേശത്തിന് അനധികൃതമായി പിരിച്ച തുക തിരികെ നല്‍കിയില്ലെങ്കില്‍ പ്രിന്‍സിപ്പലിനെതിരെ നടപടി
തിരുവനന്തപുരം: സര്‍ക്കാര്‍, എയ്ഡഡ് പ്ളസ് വണ്‍ പ്രവേശ സമയത്ത് സ്കൂള്‍ അധികൃതര്‍ അനധികൃതമായി പിരിച്ച ഫീസ് തിരികെ നല്‍കിയില്ളെങ്കില്‍ പ്രിന്‍സിപ്പല്‍മാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍ അറിയിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍മാരുടെ ഒത്താശയോടെ വ്യാപകമായി പി.ടി.എകള്‍ അനധികൃത പണപ്പിരിവ് നടത്തുന്നെന്ന് പരാതി ഉയര്‍ന്നിരുന്നു. പല സ്കൂളുകളിലും പണപ്പിരിവ് നടന്നതായി ഇതില്‍ കണ്ടത്തെിയിരുന്നു. ഇതിനെ തുടര്‍ന്ന് അധികമായി ഈടാക്കിയ തുക രക്ഷാകര്‍ത്താക്കള്‍ക്ക് തിരികെ നല്‍കാനും ഡയറക്ടര്‍ നിര്‍ദേശം നല്കി. പല സ്കൂള്‍ പ്രിന്‍സിപ്പല്‍മാരും തുക തിരികെ നല്‍കിയില്ലെന്ന പരാതി ഉയര്‍ന്നതോടെയാണ് പ്രിന്‍സിപ്പല്‍മാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചത്. തലസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളായ കോട്ടണ്‍ഹില്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറിയില്‍ പ്രിന്‍സിപ്പലും പി.ടി.എയും ചേര്‍ന്ന് എസ്റ്റാബ്ളിഷ്മെന്റ് ഫീസ് എന്ന പേരില്‍ 2000 രൂപ വീതം പിരിച്ചതിന്‍െറ രസീത് സഹിതമുള്ള പരാതി ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ക്ക് ലഭിച്ചിരുന്നു.
വാഹനാപകടത്തില്‍ മരിച്ച പോളിടെക്നിക് വിദ്യാര്‍ഥിയുടെ കുടുംബത്തിന് 42.28 ലക്ഷം നല്കാന് വിധി
പത്തനംതിട്ട: വാഹനാപകടത്തില്‍ മരിച്ച പോളിടെക്നിക് വിദ്യാര്‍ഥിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി 42.28 ലക്ഷം രൂപ നല്കാന് പത്തനംതിട്ട അഡീഷനല്‍ മോട്ടോര്‍ ആക്സിഡന്റ് ക്ളെയിംസ് ട്രൈബ്യൂണല്‍ ഉത്തരവിട്ടു. 2010 സെപ്റ്റംബര്‍ 30ന് തിരുവല്ല മാവേലിക്കര റോഡില്‍ പൊടിയാടി ജങ്ഷനില്‍ ബൈക്ക് ഓടിച്ചുവന്ന ജിബിന്‍ പി. മാത്യുവിനെ (24) എതിരെവന്ന സ്വകാര്യബസ് ഇടിച്ച് മരിക്കുകയായിരുന്നു. ബംഗളൂരുവില്‍ ഓക്സ്ഫോര്‍ഡ് പോളിടെക്നിക്കല്‍ മൂന്നാംവര്‍ഷ വിദ്യാര്‍ഥിയായിരുന്നു. നഷ്ടപരിഹാരമായി 28.67ലക്ഷം രൂപയും ഒമ്പത് ശതമാനം പലിശയും കോടതിച്ചെലവും മൂന്നാം എതിര്‍കക്ഷി ശ്രീറാം ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി ഒരുമാസത്തിനകം കെട്ടിവെക്കാനാണ് ഉത്തരവ്. ഡിപ്ളോമ പാസായാല്‍ സര്‍ക്കാര്‍ സര്‍വിസില്‍ കുറഞ്ഞത് ഓവര്‍സിയര്‍ പദവിയില്‍ നിയമനം ലഭിക്കുമായിരുന്നുവെന്ന പരിഗണനയിലാണ് വരുമാനം കണക്കാക്കി നഷ്ടപരിഹാരം കോടതി നിശ്ചയിച്ചത്.
ചന്ദനക്കാടുകളില്‍നിന്ന് മാഫിയകള്‍ കടത്തിയത് ഒരുകോടിയുടെ ചന്ദനം
തൊടുപുഴ: മറയൂര്‍ മേഖലയില്‍ ചന്ദനമോഷണം വ്യാപകമായി. സംരക്ഷിത ചന്ദനക്കാടുകളില്‍നിന്ന് മാഫിയകള്‍ കോടിക്കണക്കിന് രൂപയുടെ ചന്ദനമാണ് മുറിച്ചുകടത്തിയത്. ചന്ദനക്കാടുകള്‍ക്ക് കാവല്നില്ക്കുന്നവര്ക്ക് മോഷണവുമായി ബന്ധമുണ്ടെന്ന് കണ്ടത്തെി. ചന്ദനം മുറിച്ചുകടത്തിയ കേസില്‍ കാന്തല്ലൂര്‍ റെയ്ഞ്ചിലെ താല്‍ക്കാലിക വാച്ചറടക്കം മൂന്നുപേര്‍ കഴിഞ്ഞദിവസം പിടിയിലായിരുന്നു. വനപാലകരുടെ നീക്കങ്ങളും കൂടുതല്‍ വിലമതിക്കുന്ന ചന്ദനമരങ്ങളെക്കുറിച്ചുള്ള വിവരങ്ങളും മോഷണസംഘത്തിന് ചോര്‍ത്തിക്കൊടുത്തത് ഇയാളാണ്. സംഭവത്തത്തെുടര്‍ന്ന് താല്‍ക്കാലിക വാച്ചര്‍മാരടക്കം ജീവനക്കാര്‍ നിരീക്ഷണത്തിലാണ്. ഈവര്‍ഷം മാത്രം മറയൂര്‍ റെയ്ഞ്ചില്‍നിന്ന് നാല് മോഷണങ്ങളിലായി 11ഉം കാന്തല്ലൂര്‍ റെയ്ഞ്ചില്‍നിന്ന് ആറ് മോഷണങ്ങളിലായി പത്തും ചന്ദനമരങ്ങള്‍ നഷ്ടപ്പെട്ടു. ഇതിന് ഒരുകോടിയോളം രൂപ വിലവരും. മറയൂര്‍ ചന്ദന ഡിവിഷന് പരിധിയിലെ കാന്തല്ലൂര്‍ റെയ്ഞ്ചില്‍പ്പെടുന്ന പാമ്പന്‍പാറ കണ്ണപ്പന് മന്നാടി മലയില്‍ പരിസ്ഥിതിലോല പ്രദേശമായി ജണ്ടകെട്ടിത്തിരിച്ച ഭൂമിയില്‍ നിന്നും കാരയൂര്‍ റിസര്‍വില്‍ നിന്നും നിരവധി ചന്ദനമരങ്ങള്‍ നേരത്തേ കാണാതായിരുന്നു. കനത്ത സുരക്ഷാ സന്നാഹമുള്ള പ്രദേശങ്ങളില്‍നിന്നുപോലും ചന്ദനമരങ്ങള്‍ അപ്രത്യക്ഷമാകുകയാണ്. സംസ്ഥാനത്തെ ചില വടക്കന്‍…