മുന്‍ ഡി.ജി.പി ബാലസുബ്രഹ്മണ്യത്തിനെതിരായ വിജിലന്‍സ് അന്വേഷണ ഉത്തരവ് റദ്ദാക്കി

കൊച്ചി: ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിസാമിനെ രക്ഷിക്കാന്‍ തെളിവ് നശിപ്പിച്ചെന്ന പരാതിയില്‍ മുന്‍ ഡി.ജി.പി ബാലസുബ്രഹ്മണ്യത്തിനെതിരെ അന്വേഷണം നടത്താനുള്ള വിജിലന്‍സ് കോടതി ഉത്തരവ് ഹൈകോടതി റദ്ദാക്കി. പൊലീസുകാരെ ഉപയോഗിച്ച് തെളിവ് നശിപ്പിച്ചുവെന്ന് ആരോപിച്ച് ഡി.ജി.പിക്കും ഒട്ടേറെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ തൃശൂര്‍ കൈപറമ്പ് സ്വദേശി ബിജു കെ. കൊച്ചുപോള്‍ നല്‍കിയ പരാതിയിലാണ് വിജിലന്‍സ് കോടതി ഉത്തരവുണ്ടായത്. വിജിലന്‍സ് കോടതിക്ക് ഇത്തരത്തില്‍ ഉത്തരവിടാന്‍ അധികാരമില്ളെന്ന് ചൂണ്ടിക്കാട്ടി ബാലസുബ്രഹ്മണ്യം നല്‍കിയ ഹരജി അനുവദിച്ചാണ് ഉത്തരവ്. നിസാമിനെ രക്ഷിക്കാന്‍ ബാലസുബ്രഹ്മണ്യത്തിന്‍െറ നിര്‍ദേശപ്രകാരം പൊലീസ് ആസ്ഥാനത്തിന്‍െറ ഭരണ ചുമതലയുണ്ടായിരുന്ന മുന്‍ ഡി.ജി.പി എം.എന്‍. കൃഷ്ണമൂര്‍ത്തി മുന്‍ തൃശൂര്‍ കമീഷണര്‍ ജേക്കബ് ജോബിനെ വിളിച്ചെന്നും ഇതേ തുടര്‍ന്ന് കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നുവെന്നുമാണ് കേസ്. എന്നാല്‍, ഉന്നത ഉദ്യോഗസ്ഥന്‍ മുതല്‍ താഴെ തട്ടിലുള്ള റൈറ്ററെ വരെ പ്രതിയാക്കിയ കേസില്‍ ചിലര്‍ക്കെതിരെ മാത്രം അന്വേഷണം നടത്താനായിരുന്നു…

കടം കിട്ടിയില്ല; കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളം മുടങ്ങി

തിരുവനന്തപുരം: കടം കിട്ടാതായതോടെ കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളം മുടങ്ങി. ജൂണിലെ ശമ്പളം വ്യാഴാഴ്ചയാണ് നല്‍കേണ്ടിയിരുന്നത്. 61 കോടി രൂപയാണ് ശമ്പളത്തിന് വേണ്ടത്. ഇതിനായി കെ.ടി.ഡി.എഫ്.സി ഉള്‍പ്പെടെ ധനകാര്യസ്ഥാപനങ്ങളെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. സ്ഥിരമായി വായ്പ നല്‍കുന്ന ബാങ്കുകളും കൈമലര്‍ത്തി. സഹകരണ ബാങ്കുകള്‍ക്കടക്കം ധനകാര്യസ്ഥാപനങ്ങള്‍ക്ക് 2500 കോടി കെ.എസ്.ആര്‍.ടി.സി നല്‍കാനുണ്ട്. പെന്‍ഷന്‍ വിതരണത്തിന് മാസം 52.5 കോടി രൂപയാണ് വേണ്ടത്. ഇന്ധനചെലവിനും വായ്പാതിരിച്ചടവിനും വരുമാനം തികയില്ല. പെന്‍ഷന്‍, ശമ്പളം, ആനുകൂല്യങ്ങള്‍ എന്നിവ നല്‍കാന്‍ കടം വാങ്ങലല്ലാതെ മറ്റ് മാര്‍ഗമില്ല. എട്ട് മാസമായി വായ്പയിലാണ് ശമ്പളം നല്‍കിയിരുന്നത്. 80,000 അക്കൗണ്ടുകളിലേക്കാണ് പണം നിക്ഷേപിക്കേണ്ടത്. കെ.എസ്.ആര്‍.ടി.സിയുടെ പ്രതിദിന വരുമാനം അഞ്ചുകോടി രൂപയായിരുന്നു. ഓര്‍ഡിനറി ബസുകളുടെ മിനിമം ചാര്‍ജ് ഒരു രൂപ കുറച്ചതോടെ വരുമാനം വീണ്ടും കുറഞ്ഞു.

മൂര്‍ഖന്‍െറ കടിയേറ്റു മരിച്ച പാമ്പുപിടിത്തക്കാരന്‍െറ ഭാര്യക്കു ജോലിയും നഷ്ടപരിഹാരവും നല്‍കണമെന്നാവശ്യപ്പെട്ട് മൃതദേഹവുമായി റോഡ് ഉപരോധം

പത്തനംതിട്ട: കരിമൂര്‍ഖനെ ചികില്‍സിക്കാന്‍ ശ്രമിക്കുന്നതിനിടെ കടിയേറ്റു മരിച്ച പാമ്പുപിടിത്തക്കാരന്‍ ബിജുവിന്‍െറ (45) കുടുംബത്തിന് നഷ്ടപരിഹാരവും ഭാര്യക്ക് ഉടന്‍ ജോലിയും നല്‍കണമെന്നാവശ്യപ്പെട്ട് ബിജുവിന്‍െറ മൃതദേഹവുമായി നാട്ടുകാര്‍ മണിക്കൂറുകളോളം റോഡ് ഉപരോധിച്ചു. എരുമേലി, മണിമല, റാന്നി ഭാഗങ്ങളിലേക്കുള്ള ബസ് സര്‍വിസുകള്‍ ഉള്‍പ്പെടെ മുഴുവന്‍ വാഹന ഗതാഗതവും തടസ്സപ്പെട്ടു. പി.സി. ജോര്‍ജ് എം.എല്‍.എ സ്ഥലത്തത്തെി വിഷയം അടിയന്തരമായി സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും നഷ്ടപരിഹാരത്തിനായി അടിയന്തര ശിപാര്‍ശ നല്‍കുമെന്നും ഉറപ്പ് നല്‍കിയാണ് ഉപരോധം അവസാനിപ്പിച്ചത്. റാന്നിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലായിരുന്ന മൃതദേഹവുമായാണ് പ്ളാച്ചേരി ജങ്ഷനിലത്തെി ഉപരോധം നടത്തിയത്. ബിജുവിന്‍െറ കുടുംബത്തിന് അടിയന്തര ധനസഹായമായി 10,000 രൂപ റാന്നി തഹസില്‍ദാര്‍ പി.വി. സജീവ് കൈമാറി. വന്യജീവി അക്രമണത്തില്‍ മരിക്കുന്നവര്‍ക്കുള്ള വനംവകുപ്പ് ധനസഹായമായ ഒരു ലക്ഷം രൂപ ഉടന്‍ ലഭിക്കാന്‍ ശിപാര്‍ശ ചെയ്യും. തിങ്കളാഴ്ച രാവിലെ 11ഓടെ പൊന്തന്‍പുഴ മൃഗാശുപത്രിയില്‍വെച്ചാണ് ബിജുവിന് പാമ്പിന്‍െറ കടിയേറ്റത്.

പെട്രോളിന് 89 പൈസയും ഡീസലിന് 49 പൈസയും കുറച്ചു

ന്യൂഡല്‍ഹി: പെട്രോള്‍ ലിറ്ററിന് 89 പൈസയും ഡീസല്‍ ലിറ്ററിന് 49 പൈസയും കുറച്ചു. രണ്ട് മാസത്തിനിടെ ആദ്യമായാണ് പെട്രോള്‍, ഡീസല്‍ വില കുറക്കുന്നത്. പുതിയ നിരക്കനുസരിച്ച് ഇന്നലെ അര്‍ധരാത്രിമുതല്‍ പെട്രോളിന് ഡല്‍ഹിയില്‍ ലിറ്ററിന് 64.76 രൂപയും ഡീസലിന് 54.70 രൂപയുമാണ് വില. 65.65, 55.19 എന്നിങ്ങനെയാണ് യഥാക്രമം പെട്രോള്‍, ഡീസല്‍ എന്നിവയുടെ ഡല്‍ഹിയിലെ പഴയ വില. ജൂണ്‍ 16ന് പെട്രോള്‍ വില അഞ്ചു പൈസയും ഡീസലിന് 1.26 രൂപയും കൂട്ടിയിരുന്നു. മെയ് ഒന്നുമുതല്‍ നാലു തവണയായി പെട്രോളിന് 4.52 രൂപയുടെയും ഡീസലിന് 7.72 രൂപയുടെയും വര്‍ധനയാണുണ്ടായത്.

ബ്രെക്‌സിറ്റും ഡോളറും (ജോര്‍ജ് തുമ്പയില്‍)

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തു പോകണമോ എന്നതു സംബന്ധിച്ച് നടത്തിയ ഹിതപരിശോധനയായിരുന്നു ബ്രെക്സിറ്റ്. ഒടുവില്‍ ഹിതപരിശോധന വിജയം നേടിയപ്പോള്‍ യൂറോപ്യന്‍ യൂണിയനിലെ യൂറോ കവച്ചുവച്ചു നിന്നിരുന്ന പൗണ്ടിനു ക്ഷീണം സംഭവിച്ചു. ആഗോളവ്യാപകമായി സംഭവിച്ച ഈ ക്ഷീണത്തില്‍ ഡോളര്‍ നടത്തിയ മികച്ച പ്രകടനം അമേരിക്കന്‍ മലയാളികളെ സ്വാധീനിച്ചത് പല തരത്തിലാണ്. ഇന്ത്യന്‍ രൂപയുമായുളള വിനിമയ നിരക്കില്‍ ഒരു ഡോളറിന് 70 രൂപ എന്ന മാന്ത്രിക സംഖ്യയെ തൊട്ടു തൊട്ടില്ലെന്ന മട്ടില്‍ നില കൊളളുന്ന അവസ്ഥയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഡോളറിന്റെ വില എന്തായാലും ഉടന്‍ താഴേയ്ക്ക് പോവുകയില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. അതുകൊണ്ട് തന്നെ അമേരിക്കയിലുളള ഇന്ത്യക്കാരില്‍ ബഹുഭൂരിപക്ഷവും ഈ സാഹചര്യത്തിന്റെ ആനുകൂല്യം പരമാവധി മുതലെടുക്കാനായി നാട്ടിലേക്ക് പല വിധത്തില്‍ പണം അയച്ചു കൊണ്ടിരിക്കുകയാണ്. ഈ പണം നാട്ടിലെ ബാങ്ക് അക്കൗണ്ടില്‍ വെറുതേ കിടന്നാലും പല വിധത്തില്‍ പത്തിനോടടനുത്ത്…

ഗ്രാന്‍ഡ് ട്രങ്ക് എക്സ്‌പ്രസ് (കഥ)

അന്നത്തെ മദ്രാസില്‍നിന്ന്, ഇന്നത്തെ ചെന്നൈയില്‍നിന്ന് വീണ്ടുമൊരു യാത്രയാണ് ഞാന്‍ മനസ്സില്‍ വരച്ചിട്ടത്. നഗരത്തിനു പേരുമാറ്റമുണ്ടാകാം, പക്ഷേ എന്‍റെ ആദ്യയാത്രയുടെ ചിത്രങ്ങളെങ്ങനെയാണ് മായിച്ചുകളയുക? മറ്റൊരു അവധിക്കാലം! ഏതാനും ദിവസങ്ങള്‍ ചെന്നൈയില്‍ തങ്ങിയപ്പോള്‍, കാര്യമായി ഒന്നും ചെയ്യാനില്ലാതിരുന്നപ്പോള്‍ ചിന്തിച്ചു. എന്തുകൊണ്ട്, ഒരിക്കല്‍, യാത്ര തുടങ്ങിയ പാതയില്‍ക്കൂടി ഒന്നുകൂടി – അത് ആസ്വാദ്യകരമായിരിക്കുകയില്ലേ, മനസ്സിന് കുളിര്‍മ്മ പകരുന്നതായിരിക്കുകയില്ലേ? ഇരുപതു വയസ്സു തികയുന്നതിനു മുന്‍പായിരുന്നു ആദ്യയാത്ര. പഠിച്ച ഭൂമിശാസ്ത്രം നേരില്‍കാണാന്‍, വായിച്ച ചരിത്രത്തിലേക്ക് ഒന്ന് എത്തിനോക്കാന്‍, ആ ചരിത്രഭൂമികളില്‍ തൊട്ടുരുമ്മിക്കൊണ്ട്. ജി.റ്റി.എക്സ്‌പ്രസ് എത്രയോ കാലം ചരിത്രത്തിന്‍റെയും ബ്രിട്ടീഷ്പ്രതാപത്തിന്‍റെയും പ്രതീകമായിരുന്നു. എന്തിനാണ് പെഷവാര്‍ മുതല്‍ മംഗലാപുരംവരെ അന്ന് അത് ഓടിയിരുന്നത്? പട്ടാളമേധാവികള്‍ക്ക് ‘രാജി’ന്‍റെ നെറുകയില്‍ക്കൂടി ജൈത്രയാത്ര നടത്താന്‍. രാമച്ചവേരുകള്‍ക്കൊണ്ട് മെനഞ്ഞ, ഈര്‍പ്പമണിയപ്പെടുന്ന, തണുപ്പിച്ച കൂടുകള്‍ക്കുള്ളില്‍ സുഖയാത്ര ചെയ്യുന്ന സാഹിബ്ബു-ബീബിമാര്‍ക്കുവേണ്ടിയായിരുന്നു നൂറ്റിച്ചില്വാനം മണിക്കൂറുകള്‍ ഓടിയിരുന്ന ഗ്രാന്‍ഡ് ട്രങ്ക് എക്സ്‌പ്രസ്. എന്‍റെ ആദ്യ യാത്രാകാലങ്ങളായപ്പോഴേക്കും, ട്രെയ്നിന്‍റെ യാത്രാ…

റാഗിങ്: പൊലീസ് തെരയുന്ന നാലാം പ്രതി ശില്‍പ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

കൊച്ചി: ഗുല്‍ബര്‍ഗ റാഗിങ് കേസില്‍ പൊലീസ് പ്രതിചേര്‍ത്ത നഴ്സിങ് സ്കൂളിലെ സീനിയര്‍ വിദ്യാര്‍ഥിനിയും കോട്ടയം കടുത്തുരുത്തി സ്വദേശിനിയുമായ ശില്‍പ ജോസ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ദലിത് വിദ്യാര്‍ഥിനി അശ്വതിയെ റാഗുചെയ്ത കേസുമായി ബന്ധപ്പെട്ട് കര്‍ണാടക ഡിവൈ.എസ്.പി അന്വേഷിക്കുന്നതായി അറിഞ്ഞെന്നും പൊലീസ് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ശില്‍പ ഹരജി നല്‍കിയത്. 2016 മേയില്‍ നഴ്സിങ് സ്കൂളില്‍ ജൂനിയര്‍ വിദ്യാര്‍ഥിനി അശ്വതി റാഗിങ്ങനിരയായ സംഭവത്തില്‍ തനിക്ക് പങ്കില്ല. മേയ് ഒമ്പതിന് റാഗിങ്ങിനിരായായ അശ്വതിയെ മേയ് 15ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ശേഷമാണ് പരാതി നല്‍കിയത്. റാഗിങ് കേസില്‍ പരാതി നല്‍കാന്‍ വൈകിയതില്‍ ദുരൂഹതയുണ്ടെന്നും ഹരജിയില്‍ പറയുന്നു. അറസ്റ്റ് ഒഴിവാക്കാന്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം.

ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്ലാമിന് രേഖാചിത്രവുമായി ഒരു ബന്ധവുമില്ല

കൊച്ചി: ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്ലാമിനെ മുഖം മറക്കാതെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മലയാളികള്‍ ഒന്നടങ്കം ഞെട്ടി. പൊലീസ് ഇതുവരെ കാണിച്ചിരുന്ന രേഖാചിത്രവുമായി ഇയാള്‍ക്ക് ഒരു ബന്ധവുമില്ല. ഒരു മലയാളി ലുക്കുള്ള ചെറുപ്പക്കാരനാണ് അമീറുല്‍. ഒരു കൊടും കുറ്റവാളിയുടെ ഒരുവിധ ഭാവവും ഇയാള്‍ക്കുണ്ടായിരുന്നില്ല. നിസ്സംഗതയോടെയുള്ള പ്രതിയുടെ നില്‍പും പ്രതികരണവും ഏവരിലും അദ്ഭുതമുളവാക്കി. റിമാന്‍ഡ് ചെയ്ത് ജയിലിലേക്ക് കൊണ്ടുപോകുമ്പോഴും ഭാവഭേദമില്ലാതെ പൊലീസിന്‍െറ നിര്‍ദേശങ്ങള്‍ അപ്പാടെ അനുസരിച്ചു. മഞ്ഞയും നീലയും വെള്ളയും വരയുള്ള ടീ ഷര്‍ട്ടും പാന്‍റ്സും ധരിച്ചെത്തിയ പ്രതിയുടെ മുഖം നേരത്തേ പ്രചരിപ്പിച്ചതില്‍നിന്നും പുറത്തിറക്കിയ രേഖാചിത്രത്തില്‍നിന്നും തീര്‍ത്തും വ്യത്യസ്തമായിരുന്നു. പ്രതിക്കൂട്ടില്‍ എല്ലാവരെയും വീക്ഷിച്ച് നിന്ന അമീറുല്‍ ഇസ്ലാമിനോട് പൊലീസിനെതിരെ പരാതിയുണ്ടോ എന്ന് കോടതി ചോദിച്ചു. ഇല്ലെന്നായിരുന്നു മറുപടി. ജൂണ്‍ 17ന് ആദ്യം റിമാന്‍ഡ് ചെയ്യുമ്പോള്‍ കോടതിയുടെ ചോദ്യത്തിന് തന്‍െറ ഗ്രാമത്തിലേക്ക് പോകണമെന്നായിരുന്നു പ്രതിയുടെ പ്രതികരണം. ജൂലൈ 13വരെ റിമാന്‍ഡ്…

മലയാളി ബാലന്‍െറ ക്രൂരമായ കൊല; ദല്‍ഹിയില്‍ മലയാളികളുടെ വന്‍ പ്രതിഷേധം, സംഘര്‍ഷാവസ്ഥ

ന്യൂഡല്‍ഹി: മലയാളിയായ ഒമ്പതാം ക്ളാസ് വിദ്യാര്‍ഥിയെ ഡല്‍ഹിയില്‍ അതിക്രൂരമായി കൊലപ്പെടുത്തിയിട്ടും പൊലീസ് വേണ്ടത്ര നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് മലയാളികള്‍ ഒന്നടങ്കം പ്രതിഷേധത്തില്‍. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ പാന്‍മസാലക്കട അടിച്ചുതകര്‍ത്തു. ഇവിടെ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കൊല്ലപ്പെട്ട രജത്തിന്‍െറ മൃതദേഹം ഗാസിപൂര്‍ ശ്മശാനത്തില്‍ സംസ്കരിച്ചശേഷം മലയാളി സംഘടനകള്‍ രാത്രി നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. പാലക്കാട് കോട്ടായി സ്വദേശി ഉണ്ണികൃഷ്ണന്‍െറ മകന്‍ രജത് (13) ആണ് കൊല്ലപ്പെട്ടത്. മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മയൂര്‍വിഹാര്‍ ഫേസ് 3ല്‍ ബുധനാഴ്ച വൈകീട്ടാണ് ദാരുണ സംഭവം. പ്രതികളായ പാന്‍മസാല കടക്കാരനെയും രണ്ടു മക്കളെയും കസ്റ്റഡിയിലെടുത്തു. ട്യൂഷന്‍ കഴിഞ്ഞ് മടങ്ങവെ പ്രദേശത്തെ പാന്‍മസാല കടക്കാരനും സംഘവും രജത്തിനെയും മൂന്ന് കൂട്ടുകാരെയും സമീപത്തെ പാര്‍ക്കില്‍ കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നു. കടയില്‍ നിന്ന് നഷ്ടപ്പെട്ട സാധനം ചോദിച്ചായിരുന്നു അക്രമം. രജത്തിനെ ബോധമറ്റ് വീഴും വരെ മര്‍ദിച്ചു. മറ്റു കുട്ടികള്‍ ഓടിപ്പോയി. പിന്നീട് അക്രമികള്‍ ബൈക്കിന്‍െറ…

ദലിത് സഹോദരിമാരെ ജയിലിലടച്ച സംഭവത്തില്‍ മുഖ്യമന്ത്രി ഖേദമെങ്കിലും പ്രകടിപ്പിക്കണം -സുധീരന്‍

തിരുവനന്തപുരം: കണ്ണൂരില്‍ ദലിത് സഹോദരിമാരെ ജയിലിലടച്ച സംഭവത്തില്‍ മുഖ്യമന്ത്രി ഖേദം പ്രകടിപ്പിക്കാനെങ്കിലും തയാറാകണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. യുവതികള്‍ സ്വമേധയാ പൊലീസ് സ്റ്റേഷനില്‍ ഹാജരായെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. സി.പി.എംപ്രവര്‍ത്തകര്‍ മര്‍ദിച്ച കേസില്‍ മൊഴിയെടുക്കാനെന്ന് പറഞ്ഞ് പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് സമയത്ത് കുഞ്ഞ് ഒപ്പം ഇല്ലായിരുന്നെന്നും ജാമ്യത്തിന് ഹരജി സമര്‍പ്പിച്ചില്ളെന്നുമുള്ള മുഖ്യമന്ത്രിയുടെ വാദം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്. ഇക്കാര്യം കുടുംബം വ്യക്തമാക്കിയതോടെ വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് മുഖ്യമന്ത്രി പറഞ്ഞതെന്ന് സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്. ചെയ്ത തെറ്റിനെ ന്യായീകരിച്ച് അപഹാസ്യരാകാതെ സഹോദരിമാര്‍ക്കെതിരെ എടുത്ത കേസ് പിന്‍വലിച്ച് തെറ്റുതിരുത്താന്‍ സര്‍ക്കാര്‍ തയാറാകണം. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ മുഖ്യമന്ത്രിയുടെ നിയമോപദേശകനായ എം.കെ. ദാമോദരന്‍ പ്രതികള്‍ക്ക് വേണ്ടി ഹൈകോടതിയില്‍ ഹാജരായത് നിയമവ്യവസ്ഥയെ അട്ടിമറിക്കുന്ന നടപടിയാണ്. ഷുക്കൂറിന്‍െറ മാതാവിന് നിയമപരിരക്ഷ ഇല്ലാതാക്കുന്ന ശ്രമങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നത് ഗൗരവസംഭവമാണ്. ഇത് നിയമസംവിധാനത്തോടുള്ള വിശ്വാസം നഷ്ടപ്പെടുത്തും.…