ഫോമായുടെ നിയുക്ത ഭരണ സമിതിക്ക് ചിക്കാഗോ പൗരസമിതിയുടെ സ്വീകരണം

ചിക്കാഗോ: ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ 2016­18 കാലഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിക്ക്, ചിക്കാഗോയിലെ മലയാളി പൗരസമിതി സ്‌നേഹ സ്വീകരണം നല്‍കി. നോര്‍ത്തമേരിക്കയിലുടനീളം ഏകദേശം 65 അംഗസംഘടനകളുള്ള ഫോമാ എന്ന മലയാളി സംഘടനകളുടെ സംഘടനയുടെ നേതൃത്വത്തിലേക്ക് ചിക്കോഗോയില്‍ നിന്നു തന്നെയുള്ള ബെന്നി വാച്ചാച്ചിറയും സംഘവുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. ബെന്നി വാച്ചാച്ചിറയോടൊപ്പം, ന്യൂജേഴ്‌സിയില്‍ നിന്നുള്ള ജിബി തോമസ്­ സെക്രട്ടറിയായും, ജോസി കുരിശിങ്കല്‍ ട്രഷററായും (ചിക്കാഗോ), ലാലി കളപുരക്കല്‍ വൈസ് പ്രസിഡന്റായും (ന്യൂയോര്‍ക്ക്), വിനോദ് കൊണ്ടൂര്‍ ഡേവിഡ് ജോയിന്റ് സെക്രട്ടറിയായും (ഡിട്രോയിറ്റ്), ജോമോന്‍ കുളപ്പുരയ്ക്കല്‍ ജോയിന്റ് ട്രഷററായും (ഫ്‌ലോറിഡ) തിരഞ്ഞെടുക്കപ്പെട്ടുകയുണ്ടായി. റീജണല്‍ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടി, വൈകിട്ട് 7:30­യോടെ ആരംഭിച്ചു. സ്വീകരണ പരിപാടിക്ക് നേതൃത്വം നല്‍കിയത്, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, അച്ഛന്‍കുഞ്ഞ് മാത്യൂ, ജോസ് മണക്കാട്ട് എന്നിവരായിരുന്നു. തുടര്‍ന്ന് വിശിഷ്ടാതിഥികളേയും നിയുക്ത ഭാരവാഹികളേയും വേദിയിലേക്ക് ആനയിച്ചു.…

മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലെ പ്രശ്നം പഠിച്ച് നടപടിയെടുക്കുമെന്ന് നിയുക്ത ആക്ടിങ് ചീഫ് ജസ്റ്റിസ്

കൊച്ചി: മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലെ പ്രശ്നം പഠിച്ചിട്ടില്ലെന്ന് ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കുന്ന ജസ്റ്റിസ് മോഹന്‍ ശാന്തന ഗൗഡര്‍. സത്യപ്രതിജ്ഞക്ക് ശേഷം സഹപ്രവര്‍ത്തകരുമായി ചര്‍ച്ച ചെയ്ത് പരിഹാരത്തിന് ശ്രമിക്കും. രൂക്ഷമായ പ്രശ്നങ്ങള്‍ ഇല്ലെന്നാണ് കരുതുന്നത്. പ്രശ്നപരിഹാരം സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നും ഇക്കാര്യത്തില്‍ ശുഭാപ്തി വിശ്വാസമാണ് തനിക്കുള്ളതെന്നും സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. കര്‍ണാടക ഹൈകോടതിയില്‍നിന്ന് എത്തുന്ന അദ്ദേഹം തിങ്കളാഴ്ച ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കും. കോടതികള്‍ സ്വകാര്യ സ്വത്താണെന്ന് ചിലര്‍ക്ക് ധാരണയുണ്ട്, അത് വേണ്ടെന്ന് എം.വി. ജയരാജന്‍ കൊല്ലം: കോടതികള്‍ ആരുടെയും സ്വകാര്യസ്വത്തല്ലെന്ന് സി.പി.എം നേതാവ് എം.വി. ജയരാജന്‍. ചിലര്‍ക്ക് അങ്ങനെയൊരു ധാരണയുണ്ട്. കോടതികളും ജനാധിപത്യപ്രക്രിയയുടെ ഭാഗമാണ്. ചിലരുടെ പെരുമാറ്റം കണ്ടാല്‍ കോടതികള്‍ അവര്‍ക്ക് പതിച്ചുകൊടുത്തതുപോലെയാണ്. മാധ്യമപ്രവര്‍ത്തകനെന്നല്ല, ഏതൊരു പൗരനും കോടതിയില്‍ പോകാന്‍ അവകാശമുണ്ട്. മാധ്യമസ്വാതന്ത്ര്യം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ളെന്നും ജയരാജന്‍…

ചിക്കാഗോ വടം­വലി : നോര്‍ത്ത് അമേ­രി­ക്ക­യിലെ വടം­വലി ടീമു­കള്‍ പരിശീ­ലന ­ല­ഹ­രി­യില്‍

ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ, സെപ്റ്റം­ബര്‍ 5 ന് നട­ക്കാന്‍ പോകുന്ന 4-ാമത് അന്തര്‍ദേ­ശീയ വടം­വലി മത്സ­രവും ഓണാ­ഘോ­ഷവും പടി­വാ­തി­ക്കല്‍ എത്തിനില്‍ക്കുന്ന ഈ വേള­യില്‍ ആതി­ഥേ­യ­രായ ചിക്കാഗോ സോഷ്യല്‍ ക്ലബ്ബ് പരി­പാ­ടി­യുടെ എല്ലാ തല­ത്തിലുമുള്ള ഒരു­ക്ക­ങ്ങളുടെ അവ­സാ­ന­ഘ­ട്ട­ത്തി­ലേക്ക് കട­ന്നി­രി­ക്കു­ന്നു. ചിക്കാ­ഗോ­യിലെ മല­യാളി സമൂഹം ഈ ഓണാ­ഘോ­ഷത്തെ വര­വേല്‍ക്കാന്‍ ആവേ­ശ­ത്തി­മിര്‍പ്പില്‍ ആയി­രി­ക്കുന്ന ഈ അവ­സ­ര­ത്തില്‍ ചിക്കാ­ഗോ­യിലെ വടംവലി മല്ല­ന്മാര്‍ പരി­ശീ­ല­ന­ത്തിന്റെ അവ­സാ­ന­ഘ­ട്ട­ത്തി­ലാ­ണ്. കഴിഞ്ഞ വര്‍ഷത്തെ വിജ­യി­ക­ളായ “”റെഫ് ഡാഡി” ടീം ഈ വര്‍ഷവും ഞങ്ങള്‍ തന്നെ­യാണ് അജയ്യരെന്ന് തെളി­യി­ക്കു­ന്നു­വെന്ന് റെഫ് ഡാഡി­യുടെ അമ­ര­ക്കാ­രന്‍ അജീഷ് കാരാ­പ്പുള്ളി പറ­ഞ്ഞു. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ റണ്ണ­റപ്പ് ആയ “”കോട്ടയം കിംഗ്‌സ്” അട്ടി­മറി വിജയം നേടു­മെന്ന കാര്യ­ത്തില്‍ യാതൊരു സംശ­യ­വു­മി­ല്ലെന്ന് ആ ടീം ക്യാപ്റ്റനും കോച്ചു­മായ ഉല്ലാസ് ചക്ക­ല­പ­ട­വ­നും, തോമസ് ഞാറ­വേ­ലിയും പറ­ഞ്ഞു. ഈ രണ്ടു ടീമിനും വെല്ലു­വിളി ഉയര്‍ത്തി­ക്കൊണ്ട് കഴിഞ്ഞ വര്‍ഷത്തെ “”സെന്റ്…

പാപ്പച്ചന്‍ മത്തായി (74) ഫിലാഡല്‍ഫിയയില്‍ നിര്യാതനായി

ഫിലാഡല്‍ഫിയ: കടമ്പനാട് കല്ലുംപുറത്ത് പാപ്പച്ചന്‍ മത്തായി (74) നിര്യാതനായി. ഭാര്യ: ശോശാമ്മ മത്തായി (ലാലിക്കുട്ടി) പാറയ്ക്കല്‍, കുളത്തുപ്പുഴ കുടുംബാംഗമാണ്. മക്കള്‍: ലീന ജോണ്‍ (ഡാലസ്), ടോം മത്തായി (ഫിലാഡല്‍ഫിയ). മരുമകന്‍: സോജി ജോണ്‍. കൊച്ചുമക്കള്‍: നിഥാനായേല്‍, റബേക്ക, യെശശ്യാ. സഹോദരങ്ങള്‍: പരേതനായ ദാനിയേല്‍ മത്തായി, പൊടിക്കുഞ്ഞ് മത്തായി, ശാമുവേല്‍ മത്തായി, ഫിലിപ്പ് മത്തായി, കുഞ്ഞുക്കുട്ടി മത്തായി. പരേതന്‍ അമേരിക്കയിലെ ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളായിരുന്നു. സെന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡെലവെയര്‍വാലി, മാല്‍വേണ്‍ സ്ഥാപക അംഗവും ആദ്യത്തെ ട്രസ്റ്റിയും ആയിരുന്നു. പെപ്‌സിക്കോ കമ്പനിയുടെ ട്രൈസ്റ്റേറ്റ് ഏരിയയിലെ അക്കൗണ്ട്‌സ് ഓഫീസറായിരുന്നു. Public Viewing: August 4th Thursday 6.00 pm – 9.00 pm. Place: St. Thomas Marthoma Church, Delwarevalley, 130 Grubb Rd, Malvern, PA 19355. Aug: 5th Friday10.00 AM –…

പെട്രോളിന് ഹെല്‍മറ്റ്: ഭൂരിപക്ഷത്തിനും എതിര്‍പ്പ്; ജനങ്ങളെ ബുദ്ധിമുട്ടിക്കില്ലെന്ന് മന്ത്രി

കൊച്ചി: ഇരുചക്ര യാത്രികര്‍ക്ക് പമ്പുകളില്‍നിന്ന് പെട്രോള്‍ ലഭിക്കണമെങ്കില്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്ന ഗതാഗത കമീഷണര്‍ ടോമിന്‍ തച്ചങ്കരിയുടെ നിര്‍ദേശത്തോട് ഭൂരിപക്ഷം യാത്രികര്‍ക്കും എതിര്‍പ്പെന്ന് സര്‍വേ ഫലം. ബൈവീലേഴ്സ് അസോസിയേഷന്‍ ഓഫ് സൗത് ഇന്ത്യ നടത്തിയ സര്‍വേയിലാണ് 82 ശതമാനം പേരും എതിര്‍പ്പ് രേഖപ്പെടുത്തിയത്. കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ദേശത്തില്‍ അയവു വരുത്തിയെങ്കിലും ഹെല്‍മറ്റ് ധരിക്കാത്തവരെ പമ്പുകളില്‍ നിരീക്ഷിക്കാന്‍ ഗതാഗത വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. 14 ജില്ലകളിലായി നടത്തിയ അഭിപ്രായ സര്‍വേയില്‍ 10888 പേരാണ് പങ്കെടുത്തത്. ഇതില്‍ 8904 പേര്‍ കമീഷണറുടെ നീക്കത്തെ എതിര്‍ത്തു. സര്‍വേയില്‍ പങ്കെടുത്ത 2269 വനിതകളില്‍ 1151 പേരും നിര്‍ദേശത്തെ എതിര്‍ത്തു. ആഗസ്റ്റ് ഒന്നുമുതല്‍ നിര്‍ദേശം നടപ്പാക്കാനായിരുന്നു തീരുമാനം. എന്നാല്‍, ഗതാഗത മന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് നിര്‍ദേശത്തില്‍ താല്‍പര്യമില്ലാതായതോടെ ഹെല്‍മറ്റ് ധരിക്കാതെ വരുന്നവരെ ഉപദേശിക്കാനും നിരീക്ഷിക്കാനും തീരുമാനിക്കുകയായിരുന്നു. ഇരുചക്രവാഹന യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കുമ്പോള്‍ ജനങ്ങളെ ഒരു കാരണവശാലും ബുദ്ധിമുട്ടിക്കില്ലെന്ന് ഗതാഗതമന്ത്രി…

എസ്.ഐക്കെതിരായ കേസ് അട്ടിമറിക്കാന്‍ ബാര്‍ അസോസിയേഷന്‍ നീക്കമെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍

കോഴിക്കോട്: ജില്ലാ കോടതി വളപ്പില്‍ മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്യുകയും പൊലീസ് സ്റ്റേഷനില്‍ പൂട്ടിയിടുകയും ചെയ്ത ടൗണ്‍ എസ്.ഐ പി.എം. വിമോദിനെ ന്യായീകരിച്ച് കാലിക്കറ്റ് ബാര്‍ അസോസിയേഷന്‍ പാസാക്കിയ പ്രമേയം വസ്തുതകള്‍ക്ക് നിരക്കാത്തതും കേസ് അട്ടിമറിക്കാനുള്ള ഗൂഢശ്രമത്തിന്‍െറ ഭാഗവുമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് കമാല്‍ വരദൂരും സെക്രട്ടറി എന്‍. രാജേഷും പറഞ്ഞു. ശനിയാഴ്ച കോടതി വളപ്പിലുണ്ടായ സംഭവത്തില്‍ പൊലീസിന് വീഴ്ചയുണ്ടായതായി ഡി.ജി.പി ലോക്നാഥ് ബെഹ്റതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഉത്തരമേഖലാ എ.ഡി.ജി.പി സുദേഷ് കുമാറിന്‍െറ അന്വേഷണ റിപ്പോര്‍ട്ടിന്‍െറയും ഇന്‍റലിജന്‍സ് എ.ഡി.ജി.പി ആര്‍. ശ്രീലേഖയുടെ റിപ്പോര്‍ട്ടിന്‍െറയും അടിസ്ഥാനത്തിലാണ് സസ്പെന്‍ഷന്‍. പൊലീസ് മേധാവിതന്നെ വീഴ്ചപറ്റിയതായി സമ്മതിക്കുമ്പോള്‍ എസ്.ഐയെ ന്യായീകരിക്കുന്ന ബാര്‍ അസോസിയേഷന്‍െറ നിലപാട് ദുരൂഹമാണ്. സംസ്ഥാനത്തിന്‍െറ പല ഭാഗത്തും മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും ഏറ്റുമുട്ടിയപ്പോള്‍ കോഴിക്കോട് സൗഹൃദം നിലനിര്‍ത്തിയാണ് മുന്നോട്ടുപോയത്. ഈ ബന്ധം തകര്‍ക്കാനുള്ള ബോധപൂര്‍വമായ നീക്കത്തിന്‍െറ ഭാഗമാണ് ബാര്‍ അസോസിയേഷന്‍െറ…

മാണി അന്തിമതീരുമാനത്തിനൊരുങ്ങുന്നു, അനുനയവുമായി ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും പുറകേ

കോട്ടയം: യു.ഡി.എഫ് വിടുകയോ നിയമസഭയില്‍ പ്രത്യേക ബ്ളോക്കായി ഇരിക്കുകയോ വേണമെന്ന പാര്‍ട്ടി എം.എല്‍.എമാരുടെ ആവശ്യത്തിന് കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണി വഴങ്ങുമോ? ഇല്ളെന്നാണ് മുന്നണി നേതൃത്വം കരുതുന്നതെങ്കിലും കോണ്‍ഗ്രസ് അങ്കലാപ്പിലാണ്. മാണിയെ അനുനയിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടിയുടെയും പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും നേതൃത്വത്തില്‍ നീക്കം നടക്കുകയാണ്. എന്നാല്‍, മാണി ഇവര്‍ക്ക് മുന്നണിയില്‍ തുടരുമെന്നതിന് ഒരു ഉറപ്പും നല്‍കിയിട്ടില്ല. ചരല്‍കുന്ന് ക്യാമ്പില്‍ രാഷ്ട്രീയ തീരുമാനങ്ങളുണ്ടാകുമെന്നാണ് മാണി ഇവരെ അറിയിച്ചത്. ആഗസ്റ്റ് ആറിനും ഏഴിനുമാണ് ചരല്‍ക്കുന്നില്‍ കേരള കോണ്‍ഗ്രസ് ക്യാമ്പ്. പാര്‍ട്ടി എല്ലാ വിഷയങ്ങളും ചരല്‍കുന്ന് ക്യാമ്പില്‍ ചര്‍ച്ചചെയ്യുമെന്ന് പി.ജെ. ജോസഫും വ്യക്തമാക്കി. പാര്‍ട്ടിയില്‍ ഒരു അഭിപ്രായമേ ഉണ്ടാകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കെ.എം. മാണിയും അദ്ദേഹത്തിന്‍െറ പാര്‍ട്ടിയും യു.ഡി.എഫ് വിടില്ളെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ പറഞ്ഞു. മുതിര്‍ന്ന നേതാവായ മാണി യു.ഡി.എഫിന്‍െറ അവിഭാജ്യ ഘടകമാണ്. ഉമ്മന്‍ ചാണ്ടിയും മാണിയുമായി ചര്‍ച്ച നടത്തിയതില്‍ അസ്വാഭാവികതയൊന്നുമില്ല.…

മുസ്ലിം, ക്രൈസ്തവ സമുദായങ്ങളെ ആക്ഷേപിച്ച് ബാലകൃഷ്ണപിള്ള

പത്തനാപുരം: മുസ്ലിം, ക്രൈസ്തവ സമുദായങ്ങളെ ആക്ഷേപിച്ച് കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള. കമുകുംചേരിയില്‍ എന്‍.എസ്.എസ് കരയോഗത്തിന്‍െറ വാര്‍ഷിക പൊതുസമ്മേളനത്തില്‍ സംസാരിക്കവേയാണ് പിള്ള ന്യൂനപക്ഷങ്ങളെ ആക്ഷേപിച്ചത്. ‘തിരുവനന്തപുരത്ത് പോയാല്‍ താന്‍ പാര്‍ട്ടി ഓഫിസിലാണ് താമസിക്കുന്നത്. നായയുടെ കുരപോലെതന്നെയാണ് അവിടെ അഞ്ചുനേരവും. അടുത്തൊരു പള്ളി കൊണ്ടുവെച്ച് അങ്ങ് ബാങ്ക് വിളിക്കുകയാ. ഇത് കേട്ടാല്‍ ഉറങ്ങാന്‍ പറ്റില്ല. ബാങ്ക് വിളിക്കുമ്പോള്‍ സമീപത്തെ മറ്റ് ദേവാലയങ്ങളിലെ മൈക്ക് ഓഫാക്കി കൊടുക്കണം. അതാണ് രീതി. 10 മുസ്ലിംകളോ ക്രൈസ്തവരോ ഒരിടത്ത് താമസിച്ചാല്‍ അവര്‍ അവിടെ പള്ളി പണിയും. പണ്ട് ഒരു പ്രദേശത്ത് ഒരു ക്രിസ്ത്യന്‍ പള്ളി മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍, ഇന്ന് എവിടെ നോക്കിയാലും പള്ളിയേ ഉള്ളൂ. മുസ്ലിം യുവതികളെ പള്ളിയില്‍ കയറ്റാതിരിക്കുന്നത് ശരിയാണോ? അങ്ങനെ വന്നാല്‍ കഴുത്തറക്കും. ശബരിമല വിഷയത്തില്‍ തന്ത്രിമാരും ആചാര്യന്മാരും പറഞ്ഞ കാര്യം ശരിയല്ലെന്ന് ജഡ്ജി കുര്യന്‍ തോമസ്…

ഹില്ലരി ക്ലിന്റനും ഡൊണള്‍ഡ് ട്രം‌പും വാക്‌പോരാട്ടങ്ങളും

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍നിന്ന് ഡൊണാള്‍ഡ് ട്രം‌പിനേയും ഡെമോക്രാറ്റിക്ക് പാര്‍ട്ടിയില്‍ നിന്ന് ഹില്ലരി ക്ലിന്റനെയും അമേരിക്കയുടെ അടുത്ത പ്രസിഡന്റാകാന്‍ ഔദ്യോഗികമായി നോമിനേറ്റ് ചെയ്ത സ്ഥിതിക്ക് അവരുടെ നയങ്ങളെയും പരസ്പരം പഴി ചാരിയുള്ള ആരോപണങ്ങളെയും വിലയിരുത്തുന്നത് സമുചിതമായിരിക്കുമെന്നു കരുതുന്നു. തിരഞ്ഞെടുക്കപ്പെട്ട മത്സരാര്‍ത്ഥികള്‍ വിവിധ പ്ലാറ്റ്‌ഫോറങ്ങളില്‍ പല തവണ പ്രസ്താവിച്ച ആശയങ്ങളും വസ്തുതകളും മാത്രമാണ് ഈ ലേഖനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ വിവേകപൂര്‍വം വിലയിരുത്താനും പൗരാവകാശങ്ങളെ മാനിക്കാനും മനഃസാക്ഷിയ്ക്കനുസരിച്ചു വോട്ടു രേഖപ്പെടുത്താനും ഇരുവരുടെയും നയങ്ങളെ സസൂക്ഷ്മം പഠിക്കേണ്ടതായുണ്ട്. ഇന്‍ഡ്യാന ഗവര്‍ണ്ണര്‍ ‘മൈക്ക് ഫെന്‍സ്’ ട്രം‌പിനൊപ്പം വൈസ് പ്രസിഡന്റായി മത്സരിക്കുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകനും നിയമജ്ഞനുമായ വെര്‍ജിനിയായിലെ ‘റ്റിം കെയിന്‍’ ഹില്ലരിക്കൊപ്പമുള്ള വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയുമാണ്. രാഷ്ട്രീയ പാരമ്പര്യമോ ഭരണപരമായ നൈപുണ്യമോ നേടിയിട്ടില്ലാത്ത ഡൊണാള്‍ഡ് ട്രം‌പ് അമേരിക്കന്‍ പ്രസിഡന്റായി 2016ലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് എന്തുകൊണ്ടും വൈവിധ്യമാര്‍ന്ന ഒരു ചരിത്രത്തിന്റെ തുടക്കമാണ്. വ്യാവസായിക രാജാവായ ട്രം‌പിന്റെ കൈകളില്‍…

‘പന്നിക്കൂട്ടില്‍’ നിന്ന് പഞ്ചായത്ത് ഓഫീസിലേക്ക്; ഒന്‍‌പത് വര്‍ഷം അടിമ ജീവിതം നയിച്ച ആദിവാസി യുവതി ഈശ്വരിയുടെ നരക ജീവിതകഥ

മടിക്കേരി: ഒന്‍പത് വര്‍ഷത്തെ അടിമപ്പണിക്കൊടുവില്‍ ആദിവാസി യുവതിയായ പഞ്ചായത്ത് പ്രസിഡന്റിന് മോചനം. കര്‍ണാടകയിലെ മടിക്കേരിക്ക് സമീപം കണ്ണഗങ്ങള ഗ്രാമത്തിലാണ് നാടിനെ നാണിപ്പിക്കുന്ന സംഭവം ഉണ്ടായത്. ഒന്‍പത് വര്‍ഷമായി പ്രാദേശിക കോണ്‍ഗ്രസ് നേതാവും എസ്റ്റേറ്റ് ഉടമയുമായ കെഎസ് ഗോപാലകൃഷ്ണയുടെ തോട്ടത്തില്‍ നിര്‍ബന്ധിത അടിമപ്പണിക്ക് ഇരയായ ആദിവാസി യുവതി എരവറ ഈശ്വരിയുടെയും കുടുംബത്തിന്റെയും കഥ ഏതൊരു ആടുജീവിതത്തെയും വെല്ലും. ഗോപാലകൃഷ്ണയുടെ തോട്ടത്തില്‍ കുടുംബത്തോടെ അടക്കപ്പെടുകയായിരുന്നു ഈശ്വരി. തോട്ടത്തില്‍ തന്നെ ചെറിയൊരു കൂര വച്ച് കൊടുത്തു. ഭര്‍ത്താവിനും രണ്ടു മക്കള്‍ക്കും അടിമപ്പണി തന്നെ. തോട്ടത്തിലെ പന്നിക്കൂടിലാണ് ജോലി. മക്കളെ സ്‌കൂളില്‍ അയക്കാന്‍ ഗോപാലകൃഷ്ണ സമ്മതിച്ചില്ല. ഒരു ദിവസത്തേക്ക് 125 രൂപയായിരുന്നു കൂലി. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ നടന്ന ഇലക്ഷനില്‍ സംവരണ സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഈശ്വരി മത്സരിച്ചു വിജയിച്ചു. പിന്നില്‍ നിന്നത് ഗോപാലകൃഷ്ണ തന്നെ. തിരഞ്ഞെടുപ്പില്‍ ആറ് സീറ്റുകള്‍ കോണ്‍ഗ്രസ്സും നാല്…