തെരേസ മേയ് ബ്രിട്ടന്റെ രണ്ടാമത്തെ വനിതാ പ്രധാനമന്ത്രിയായി ഇന്ന് ചുമതലയേറ്റു

ലണ്ടന്‍: ബ്രിട്ടന്‍റെ പ്രധാനമന്ത്രിയായി തെരേസ മേ ചുമതലയേറ്റു. ബ്രിട്ടന്‍റെ രണ്ടാമത്തെ വനിതാ പ്രധാനമന്ത്രിയാണ് മേ. ബെക്കിംഗ് ഹാം കൊട്ടാരത്തിലെത്തി എലിസബത്ത് രാഞ്ജിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മേ പ്രധാനമന്ത്രി പദം ഒൗദ്യോഗികമായി ഏറ്റെടുത്തത്. യുറോപ്യന്‍ യൂനിയനില്‍ നിന്നും പുറത്തു വരാനുള്ള പ്രക്രീയകള്‍ നടപ്പാക്കുക എന്നതാണ് അധികാരമേറ്റ മേയ്ക്ക് മുന്നിലുള്ള ആദ്യത്തെ വെല്ലുവിളി. യുറോപ്യന്‍ യൂനിയനില്‍ നിന്നും പുറത്ത് വന്ന ശേഷം രാജ്യത്തിന്‍റെ സാമ്പത്തിക നയങ്ങള്‍ രൂപീകരിക്കുക എന്നതും പുതുതായി ചുമതലയേറ്റ പ്രധാന മന്ത്രിക്ക് മുന്നിലുള്ള കടമ്പകളാണ്. യുറോപ്യന്‍ യൂണിയനില്‍ നിന്നും പിന്മാറാനുള്ള ഹിതപരിശോധനാ ഫലം വന്നതോടെയാണ് ഡേവിഡ് കാമറൂണ്‍ പ്രധാനമന്ത്രിപദം ഒഴിഞ്ഞത്. മാര്‍ഗരറ്റ് താച്ചറാണ് മേയ്ക്ക് മുന്‍പ് ബ്രിട്ടന്‍റെ പ്രധാനമന്ത്രിയായിട്ടുള്ള വനിത. ഉരുക്ക് വനിത എന്ന് അറിയപ്പെടുന്ന മാര്‍ഗരറ്റ് താച്ചറിനോടാണ് മേയും താരതമ്യം ചെയ്യപ്പെടുന്നത്. മേയുടെ മന്ത്രിസഭയില്‍ വനിതകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ വംശജയായ…

Verismo Opera Receives Grant Award From Bergen County Division of Cultural & Historic Affairs

(Fort Lee, New Jersey )– The New Jersey Association of Verismo Opera, a nonprofit organization based in Fort Lee, New Jersey, announces the company has received a grant award from the Bergen County Division of Cultural & Historic Affairs.  Bergen County Executive Jim Tedesco and the Freeholders awarded more than $86,000 in grants for local arts groups in Bergen County, New Jersey. New Jersey Association of Verismo Opera’s Treasurer, Giovanni Simone, attended the 2016 Bergen County Arts Awards Ceremony in Hackensack, New Jersey.  Cynthia Forster, Director, of the Division, presented…

ഭാരതീയ ഓര്‍ത്തഡോക്‌സ് സഭയുടെ മേലദ്ധ്യക്ഷന് ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രലില്‍ രാജകീയ വരവേല്‍പ്

ഷിക്കാഗോ: ഷിക്കാഗോയില്‍ പ്രഥമ അപ്പസ്‌തോലിക് സന്ദര്‍ശനത്തിന് എത്തിയ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയ്ക്ക് ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രലില്‍ ഉജ്വല സ്വീകരണം നല്‍കി. ജൂലൈ 3-ന് ഞായറാഴ്ച വൈകിട്ട് 5.50-ന് പരിശുദ്ധ പിതാവും സംഘവും ബെല്‍വുഡ് വില്ലേജ് അതിര്‍ത്തിയില്‍ എത്തിയപ്പോള്‍ വില്ലേജിന്റെ പൂര്‍ണ്ണ ബഹുമതികളോടെ സ്വീകരിച്ച് സെന്റ് ചാള്‍സ് റോഡിലൂടെ നിരവധി വാഹനങ്ങളുടെ അകമ്പടിയോടുകൂടി ഇരുപത്തിയേഴാം സ്ട്രീറ്റിയില്‍ എത്തിയപ്പോള്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൗസേബിയോസ് തിരുമേനിയുടെ നേതൃത്വത്തില്‍ മേഖലയിലെ വൈദീകരും, വിശ്വാസികളും ചേര്‍ന്ന് സ്വീകരിച്ചു. കൊടി, കുരിശ്, മുത്തുക്കുട, കത്തിച്ച മെഴുകുതിരി, ചെണ്ട-വാദ്യ മേളങ്ങളുടെ അകമ്പടിയോടുകൂടി കത്തീഡ്രലിന്റെ പ്രധാന കവാടത്തില്‍ എത്തിയപ്പോള്‍ വികാരി ഫാ. ഡാനിയേല്‍ ജോര്‍ജ്, ട്രസ്റ്റി ജോണ്‍ പി. ജോണ്‍, സെക്രട്ടറി റീനാ വര്‍ക്കി, പി.സി വര്‍ഗീസ് തുടങ്ങിയവര്‍ ചേര്‍ന്നു സ്വീകരിച്ച് കത്തീഡ്രലിലേക്ക്…

വിക്ടര്‍ ടി. തോമസിനു ഷിക്കാഗോയില്‍ സ്വീകരണം

ഷിക്കാഗോ: കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും, യു.ഡി.എഫ് പത്തനംതിട്ട ജില്ലാ ചെയര്‍മാനും, നീരേറ്റുപുറം പമ്പ ജലോത്സവ കമ്മിറ്റി പ്രസിഡന്റും, കേരളാ സ്റ്റേറ്റ് സെറിഫെഡ് മുന്‍ ചെയര്‍മാനും, പത്തുവര്‍ഷക്കാലം കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന വിക്ടര്‍ ടി. തോമസിന് പത്തനംതിട്ട ജില്ലയില്‍ നിന്നും ഷിക്കാഗോയിലും സമീപ പ്രദേശത്തും താമസിക്കുന്നവരുടെ സൗഹൃദ കൂട്ടായ്മ സ്വീകരണം നല്‍കുന്നു. ജൂലൈ 22-ന് വൈകുന്നേരം 7 മണിക്ക് 8338 ഗ്രോസ് പോയിന്റ് റോഡ്, മോര്‍ട്ടന്‍ഗ്രോവ് 60053-ല്‍ വച്ചാണ് സ്വീകരണ സമ്മേളനം നടക്കുന്നത്. നിരവധി സാമൂഹ്യ-സാംസ്കാരിക മണ്ഡലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള വിക്ടര്‍ ടി. തോമസ് കോഴഞ്ചേരി സെന്റ് തോമസ് സ്കൂള്‍, കോളജ് അലുംമ്‌നി അസോസിയേഷനുകളുടെ പ്രസിഡന്റുകൂടിയാണ്. തിരുവല്ല അസംബ്ലി നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായും മത്സരിച്ചിട്ടുണ്ട്. സുഹൃത്തുക്കള്‍, സഹപാഠികള്‍, പത്തനംതിട്ട ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നും ഈ പ്രദേശങ്ങളില്‍ താമസിക്കുന്നവരെ പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കുന്നതിനു ക്ഷണിക്കുന്നതായി മുഖ്യ…

മൊബൈല്‍ കണക്ഷനെടുക്കാന്‍ ഇ-ആധാര്‍ മതി

ന്യൂഡല്‍ഹി: പുതിയ മൊബൈല്‍ കണക്ഷനെടുക്കാന്‍ ഇനി യു.ഐ.ഡിയുടെ വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്ന ഇ-ആധാര്‍ മതി. ഇത്തരത്തില്‍ ഇ-ആധാര്‍ ഉപയോഗിക്കുന്നവരുടെ വിവരങ്ങള്‍ യു.ഐ.ഡി വെബ്സൈറ്റിലെ വിവരങ്ങളുമായി യോജിക്കുന്നതായി മൊബൈല്‍ കടയുടമ പരിശോധിക്കണം. പോസ്റ്റോഫിസ് വഴി ലഭിക്കുന്ന ഒറിജിനല്‍ ആധാര്‍ കാര്‍ഡും വെബ്സൈറ്റില്‍നിന്ന് ലഭിക്കുന്ന ഇ-ആധാറിലെയും വിവരങ്ങളില്‍ മാറ്റമില്ലാത്തതിനാലാണ് ടെലികോം പുതിയ തീരുമാനമെടുത്തത്. ആധാറില്‍ രജിസ്റ്റര്‍ ചെയ്ത നിരവധി പേര്‍ക്ക് ഇപ്പോഴും പോസ്റ്റോഫിസ് വഴിയുള്ള കാര്‍ഡ് ലഭിച്ചിട്ടില്ല. ഇത്തരക്കാര്‍ക്ക് മൊബൈല്‍ കണക്ഷനെടുക്കാനുള്ള തടസ്സമാണ് ഇതോടെ നീങ്ങിയത്. പേര്, വിലാസം, ജനനതീയതി, ലിംഗം എന്നിവ തെളിയിക്കുന്ന രേഖ മൊബൈല്‍ കണക്ഷനെടുക്കുന്നതിന് നിര്‍ബന്ധമാണ്.

600ഓളം വരുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് ദക്ഷിണ സുഡാനിലേക്ക് രണ്ട് വിമാനങ്ങള്‍

ന്യൂഡല്‍ഹി: ആഭ്യന്തരയുദ്ധം രൂക്ഷമായ ദക്ഷിണ സുഡാനില്‍ കുടുങ്ങിയ 600ഓളം വരുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് രണ്ടു വ്യോമസേനാ വിമാനങ്ങള്‍ അയക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. വിദേശകാര്യ സഹമന്ത്രി വി.കെ. സിങ്ങിനെ ഈ ദൗത്യത്തിനായി നിയോഗിച്ചു. അദ്ദേഹം വ്യാഴാഴ്ച ദക്ഷിണ സുഡാന്‍ തലസ്ഥാനമായ ജൂബയില്‍ നേരിട്ടത്തെും. വിമാനങ്ങള്‍ വെള്ളിയാഴ്ച ജൂബയില്‍ ഇറക്കാനാണ് പരിപാടി. ഒരാള്‍ക്ക് അഞ്ചു കിലോഗ്രാമില്‍ കൂടുതല്‍ ബാഗേജ് അനുവദിക്കില്ല. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമാണ് ആദ്യ പരിഗണന.

ഓടിക്കൊണ്ടിരുന്ന ബസിന്‍െറ ടയര്‍ ഊരിപ്പോയി

ഇടുക്കി: ഓട്ടത്തിനിടെ അമ്പതടിയോളം താഴ്ചയുള്ള കൊക്കക്ക് സമീപം ടയര്‍ വേര്‍പെട്ട സ്വകാര്യ ബസ് മണ്‍തിട്ടയിലിടിച്ച് നിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സമീപത്തെ 11 കെ.വി ലൈനില്‍ തട്ടാതെ ബസ് കൊക്കയിലേക്ക് ചരിഞ്ഞു നില്‍ക്കുകയായിരുന്നു. തേക്കടി-മൂന്നാര്‍ സംസ്ഥാനപാതയില്‍ വട്ടപ്പാറ കോളജ് ജങ്ഷന് സമീപമാണ് സംഭവം. തേക്കടിയില്‍നിന്ന് മൂന്നാറിന് പുറപ്പെട്ട ‘അല്‍ഫോന്‍സ’ ബസിന്‍െറ ടയര്‍ ഘടിപ്പിക്കുന്ന ഭാഗം ഒടിഞ്ഞതാണ് ഊരി വേര്‍പെടാന്‍ കാരണം. സംഭവസമയം ബസില്‍ യാത്രക്കാര്‍ കുറവായിരുന്നു. നെടുങ്കണ്ടം, കട്ടപ്പന എന്നിവിടങ്ങളില്‍നിന്നത്തെിയ അഗ്നിശമന സേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് വടംകെട്ടി ബസ് വലിച്ചുനിര്‍ത്തുകയായിരുന്നു.

‘സ്ട്രോബറി കിക്’ മിഠായിക്കെതിരെ ജാഗ്രതവേണമെന്ന് ഋഷിരാജ് സിങ്

തിരുവനന്തപുരം: സ്കൂള്‍ പരിസരങ്ങളില്‍ മിഠായിയുടെ രൂപത്തിലെത്തുന്ന ലഹരി വസ്തുക്കള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് എക്സൈസ് കമീഷണര്‍ ഋഷിരാജ് സിങ്. ‘സ്ട്രോബറി കിക്’ എന്ന പേരില്‍ വിപണിയിലുള്ള മിഠായിയെപ്പറ്റി പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ ലഹരിയുടെ അംശമുണ്ടെന്നാണ് ആക്ഷേപം. ഈ സാഹചര്യത്തില്‍ സ്കൂള്‍ അധികൃതരും വിദ്യാര്‍ഥികളും ജാഗ്രതപുലര്‍ത്തണം. ഇതേക്കുറിച്ച് ശാസ്ത്രീയ പരിശോധന നടത്തും. സ്കൂള്‍ പരിസരങ്ങളില്‍ പരിശോധന കര്‍ശനമാക്കാന്‍ എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് വിഭാഗത്തിന് നിര്‍ദേശം നല്‍കി.

ജനാധിപത്യമെന്തെന്ന് അറിയാത്ത ബിജെപിയെ സുപ്രീം കോടതി പഠിപ്പിച്ചു; മോദിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശ് വിധിയില്‍ തിരിച്ചടി നേരിട്ട കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാഷ്ട്രപതി ഭരണം അവസാനിപ്പിച്ച് കോണ്‍ഗ്രസിനെ പുന:പ്രതിഷ്ഠിച്ച സുപ്രീംകോടതി പ്രധാനമന്ത്രിയ്ക്ക് ജനാധിപത്യം എന്തെന്ന് വിശദീകരിച്ചുകൊടുത്തതില്‍ നന്ദിയുണ്ടെന്ന് രാഹുല്‍ ഗാന്ധി ട്വീറ്ററില്‍ കുറിച്ചു. ഭരണഘടനാ പരമായ ചിട്ടവട്ടങ്ങളെയും ജനാധിപത്യ മാനദണ്ഡങ്ങളെയും ചവിട്ടിയരച്ചവര്‍ പരാജയപ്പെട്ടുവെന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പ്രതികരണം. രാഹുല്‍ ഗാന്ധിയെ പിന്തുണയ്ച്ചുകൊണ്ട് ആംആദ്മി പാര്‍ട്ടിയും രംഗത്തു വന്നു. ഏകാധിപത്യ മോദി സര്‍ക്കാരിനേറ്റ കനത്ത അടിയാണ് കോടതി വിധിയെന്നായിരുന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പ്രതികരണം. മോദിജി ഒരു പാഠം പഠിച്ചുകാണുമെന്ന് കരുതുന്നു. ഇനിയെങ്കിലും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളുടെ കാര്യത്തില്‍ അനാവശ്യമായി ഇടപെടാതിരിക്കണമെന്നും കോണ്‍ഗ്രസിന് ഭരണം നഷ്ടമാകാന്‍ വഴിയൊരുക്കിയ ഗവര്‍ണറുടെ നടപടികള്‍ ഭരണഘടനാപരമായി നിലനില്‍ക്കില്ലെന്നാണ് ജസ്റ്റിസ് ജെഎസ് ഖേക്കറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയത്. വിമത പ്രശ്‌നങ്ങള്‍ക്കിടെ…

പൊലീസ് കോണ്‍സ്റ്റബിളിന്‍െറ അപകീര്‍ത്തി കേസില്‍ കജ്രിവാള്‍ കോടതിയില്‍ ഹാജരാകേണ്ട

ന്യൂഡല്‍ഹി: പൊലീസുകാരെ അപമാനിക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ‘തുള്ള’ പ്രയോഗം നടത്തിയെന്ന് ആരോപിച്ച് പൊലീസ് കോണ്‍സ്റ്റബ്ള്‍ ഫയല്‍ ചെയ്ത അപകീര്‍ത്തി കേസില്‍ അദ്ദേഹം ഹാജരാകണമെന്ന വിചാരണ കോടതിയുടെ ഉത്തരവിന് ഡല്‍ഹി ഹൈകോടതിയുടെ സ്റ്റേ. കോടതിയില്‍ ഹാജരാകണമെന്ന ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെജ്രിവാള്‍ ഹരജി നല്‍കിയിരുന്നു. ‘തുള്ള’ എന്ന വാക്കിന്‍െറ അര്‍ഥം കെജ്രിവാള്‍ വ്യക്തമാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. കേസ് പരിഗണനക്ക് വരുന്ന ആഗസ്റ്റ് 21ന് കെജ്രിവാള്‍ വിചാരണ കോടതിയില്‍ ഹാജരാകുന്നതില്‍നിന്ന് കോടതി ഒഴിവാക്കി. ‘കെജ്രിവാള്‍ പ്രയോഗിച്ച തുള്ള എന്ന ഹിന്ദി വാക്കിന്‍െറ അര്‍ഥം നിഘണ്ടുവില്‍ നിലവിലില്ലാത്തതിനാല്‍ അതിന്‍െറ അര്‍ഥം ഈ കോടതിയെ ബോധ്യപ്പെടുത്തണം. താങ്കള്‍ ഈ വാക്ക് ഉപയോഗിച്ചതാണെങ്കില്‍ തീര്‍ച്ചയായും അതിന്‍െറ അര്‍ഥം താങ്കള്‍ക്ക് അറിയുമായിരിക്കും. ഞാന്‍ ഇങ്ങനെയൊരു വാക്ക് എവിടെയും കണ്ടിട്ടില്ല -ജസ്റ്റിസ് ഗുപ്ത പറഞ്ഞു. പൊലീസുകാരെ അടച്ചാക്ഷേപിച്ച് തുള്ള പ്രയോഗം നടത്തിയിട്ടില്ലെന്നും തെറ്റായ…